Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

വെല്കം റ്റു കൊച്ചി: Malayalam Crime Thriller Novel
വെല്കം റ്റു കൊച്ചി: Malayalam Crime Thriller Novel
വെല്കം റ്റു കൊച്ചി: Malayalam Crime Thriller Novel
Ebook71 pages27 minutes

വെല്കം റ്റു കൊച്ചി: Malayalam Crime Thriller Novel

Rating: 0 out of 5 stars

()

Read preview

About this ebook

മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്. നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍മാരായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു. ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു. ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.

Languageमलयालम
Release dateNov 4, 2022
ISBN9798215065334
വെല്കം റ്റു കൊച്ചി: Malayalam Crime Thriller Novel
Author

Vinod Narayanan

Vinod Narayanan is an Indian author. He was born on March 24, 1975 at Thripunithura in Ernakulam district, Kerala state in India. His father Chottanikkara Velumbarambil Narayanan and his mother Thrippunithura Eroor Vaniyathuparambil Omana. He studied in Chottanikkara Govt Arts College and Thripunithura Govt College. After graduating in history he became a journalist. Now he is an independent writer and screenwriter. Five short films were scripted and screened in various international film Festivals and won awards. The first novel ‘Mayakkottaram’ (The Magic Palace) was published in 1999 at Manorajyam weekly. He has published forty short stories in different periodicals. More than 160 books have been published by various publishers. The main books are “The Red” (novel), “Double murder” (Novel), Mandarayakshi (Novel), Mumbai Restaurant (Novel), Nayika (Novel), Kamika (Novel), Welcome to Kochi (Novel) and other Malayalam books. Black night gown (Film script), Incest (Stories), the imagination of secret lover (Stories), Talking birds (Stories) are his English fictions.  Also he wrote 60 children’s books.     Address: 'Sivaranjani' Chempu. P.O, PIN: 686608 Vaikom, Kottayam district, Kerala state, India Phone: 9567216134 Email: boonsenter@gmail.com

Read more from Vinod Narayanan

Related to വെല്കം റ്റു കൊച്ചി

Titles in the series (4)

View More

Related ebooks

Related categories

Reviews for വെല്കം റ്റു കൊച്ചി

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    വെല്കം റ്റു കൊച്ചി - Vinod Narayanan

    വെല്‍കം റ്റു കൊച്ചി

    (നോവലെറ്റ്)

    വിനോദ് നാരായണന്‍

    ആമുഖം

    മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയുടെ ഉള്‍ത്തളങ്ങളില്‍ അരങ്ങുവാഴുന്ന സമ്പന്നതയുടെ മറുമുഖത്തിന്‍റെ കാഴ്ചയാണ് ഇവിടെ വെളിപ്പെടുന്നത്.

    നഗരത്തിലെ പ്രമുഖ വാര്‍ത്താ ചാനലിന്‍റെ വനിതാ റിപ്പോര്‍ട്ടര്‍മാരായ അന്‍സുലയും ലൈലയും ഒരു സെക്സ് റാക്കറ്റിനെ കുടുക്കുന്നതിന് സ്റ്റിങ് ഓപ്പറേഷന്‍ മുഖേന വല വിരിക്കുന്നു.

    ആ ഇന്‍വെസ്റ്റിഗേഷന്‍റെ ക്ലൈമാക്സ് ചൂടുപിടിച്ചതും സ്ഫോടനാത്മകവുമായിരുന്നു.

    ഒരു സെക്സ് റാക്കറ്റിന്‍റെ കാണാച്ചരടുകള്‍ തേടിയുള്ള യാത്ര.

    അധ്യായം 1

    കൊച്ചി പനമ്പിള്ളി നഗറിലെ അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് തിരക്ക് പിടിച്ച് ഇറങ്ങുമ്പോള്‍ അന്‍സുലയുടെ മൊബൈല്‍ ശബ്ദിച്ചു.

    തിടുക്കത്തില്‍ ലിഫ്റ്റില്‍ കയറി ജി ബട്ടണില്‍ വിരലമര്‍ത്തിക്കൊണ്ട് അവള്‍ കോള്‍ അറ്റന്‍ഡ് ചെയ്തു.

    നീ ഇറങ്ങിയില്ലേ ചക്കരേ..?

    മറുവശത്ത് നിന്ന് അക്ഷമ നിറഞ്ഞ ശബ്ദം.

    സഹപ്രവര്‍ത്തക ലൈലയാണ്.

    അന്‍സുല ചാനലില്‍ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ ആയുള്ളൂ.

    ലൈലയാണ് ഇപ്പോള്‍ പ്രധാന ചങ്ങാതി.

    ദാ ഇറങ്ങി ബേബി. കൊച്ചിനെ ഡേ കെയറിലാക്കിയതുകൊണ്ടാണ് വൈകിയത്. അന്നാ സ്വീറ്റിയാണ് പണി പറ്റിച്ചത്..

    അതാരാടി അന്നാ സ്വീറ്റി?

    ഞങ്ങടെ സര്‍വന്‍റ്.

    ഓ അവള് വെറും അന്നമ്മയല്ലായിരുന്നോ പെട്ടെന്ന് അന്നാസ്വീറ്റിയായോ?

    അവള് പേര് മാറ്റി. പഴയ പേരിന് ഒരു ഗുമ്മില്ലെന്ന്. ഇപ്പോ ഇതാ ട്രെന്‍ഡെന്ന്. ഒരാഴ്ചയായി വിളിച്ച് ശീലമായി. ഇനി വിളിച്ചില്ലേല്‍ അമ്പത്തഞ്ചുവയസിന്‍റെ തെറി മുഴുവന്‍ കേള്‍ക്കണം. പിന്നെ ഒരു വനിതയല്ലേ. നമ്മള് മാധ്യമപ്രവര്‍ത്തകകള് പണ്ടേ ഫെമിനിച്ചികളാണല്ലോ. അതുകൊണ്ട് അംഗീകരിച്ചുകൊടുത്തു. എന്‍റെ കെട്ട്യോനുപോലും കൊടുക്കാത്ത സ്വാതന്ത്ര്യമാണ്. ആദ്യ രാത്രി അങ്ങേര് പറഞ്ഞു രതീഷേട്ടാ എന്ന് വിളിക്കണമെന്ന്. ഞാന്‍ പറഞ്ഞു നടക്കില്ലെന്ന്. ഞാനിപ്പോളും അയാളെ ‘എടാ രതീഷേ’ എന്നാ വിളിക്കുന്നത്.

    ലിഫ്റ്റ് ഗ്രൗണ്ട് ഫ്ളോറിലെത്തി തുറന്നു.

    അന്‍സുല ഫോണ്‍ കാതില്‍ നിന്നെടുക്കാതെ ബാഗില്‍ നിന്ന് കാറിന്‍റെ കീ തപ്പിയെടുത്ത് പാര്‍ക്കിങ്ങിലേക്കോടി.

    റിമോട്ട് കീ ഞെക്കിയപ്പോള്‍ നിരന്നു കിടക്കുന്ന കാറുകള്‍ക്കിടയില്‍ നിന്ന് നീല മെറ്റാലിക് നിറമുള്ള ഇഗ്നിസ് കാര്‍ ഒച്ചയുണ്ടാക്കി ലൈറ്റുകള്‍ മിന്നിച്ച് റെഡിയായി നിന്നു.

    നീയെവിടെയാടി ലൈലാ നില്‍ക്കുന്നേ?

    ഞാന്‍ മനോരമ ജംഗ്ഷനിലുണ്ട്.

    അന്‍സുല കാര്‍ മുന്നോട്ടെടുത്തു.

    ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടാള ജനറല്‍മാരെ ഓര്‍മ്മിപ്പിക്കുന്ന യൂണിഫോം അണിഞ്ഞ സെക്യൂരിറ്റി ഓടി വന്ന്

    Enjoying the preview?
    Page 1 of 1