Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Mandarayakshi
Mandarayakshi
Mandarayakshi
Ebook202 pages42 minutes

Mandarayakshi

Rating: 0 out of 5 stars

()

Read preview

About this ebook

സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു.

കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്‍റേയും മൂര്‍ത്തിയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍. ആമസോണ്‍ കിന്‍ഡിലിന്‍റെ എല്ലാ മലയാളവായനക്കാര്ക്കുമായി ഞങ്ങള്‍ ശ്രീ വിനോദ് നാരായണന്‍റെ ഈ ഫ്രഷ് നോവല്‍ സമര്‍പ്പിക്കുന്നു.

- സ്നേഹപൂര്‍വം
പ്രസാധകര്‍
Languageमलयालम
Release dateMay 1, 2020
ISBN6580432805322
Mandarayakshi

Read more from Vinod Narayanan

Related to Mandarayakshi

Related ebooks

Related categories

Reviews for Mandarayakshi

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Mandarayakshi - Vinod Narayanan

    http://www.pustaka.co.in

    മന്ദാരയക്ഷി

    (ആറ് കൊലപാതകങ്ങളുടെ കഥ)

    Mandarayakshi

    (A Story of Six Murder)

    Author:

    വിനോദ് നാരായണന്‍

    Vinod Narayanan

    For more books

    http://pustaka.co.in/home/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്ക പട്ടിക

    അധ്യായം 1

    അധ്യായം 2

    അധ്യായം 3

    അധ്യായം 4

    അധ്യായം 5

    അധ്യായം 6

    അധ്യായം 7

    അധ്യായം 8

    അധ്യായം 9

    അധ്യായം 10

    അധ്യായം 11

    അധ്യായം 12

    അധ്യായം 13

    അധ്യായം 14

    അധ്യായം 15

    അധ്യായം 16

    അധ്യായം 17

    അധ്യായം 18

    അധ്യായം 19

    അധ്യായം 20

    അധ്യായം 21

    അധ്യായം 22

    അധ്യായം 23

    അധ്യായം 24

    അധ്യായം 25

    അധ്യായം 26

    അധ്യായം 27

    വിനോദ് നാരായണന്‍

    അവളുടെ ഉദരത്തില്‍ കണ്ടകക്കറ്റന്‍റെ ബീജം ഉള്ളിടത്തോളും മന്ദാരയക്ഷി അവളെ വിട്ടുപിരിയില്ല. കണ്ടകറ്റന്‍റെ ബീജം കീലദ്ധ്വജനായി ജനിക്കും. രാഹുപുത്രന്മാരായ മുപ്പത്തിരണ്ടു കേതുക്കളില്‍ ഒന്നായ കീലകന്‍റെ അവതാരജന്മമാണത്. അവളെ പ്രാപിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെല്ലാം കൊല്ലപ്പെടും. പതിനാലാം വടയക്ഷിണിയായ മന്ദാരയക്ഷിയെ സുരതത്തില്‍ തൃപ്തിപ്പെടുത്താന്‍ മനുഷ്യപുരുഷര്‍ക്ക് കഴിയില്ല.

    ആമുഖം

    സ്ത്രീയുടെ മനസ് ആകാശം പോലെയാണ്. താരകങ്ങളും തമോഗര്‍ത്തങ്ങളും നിറഞ്ഞ അനന്തമായ തടാകമാണത്. സലോമി സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു. അവള്‍ അതിനായി തിരഞ്ഞെടുക്കുന്ന വഴി പക്ഷേ അപകടം നിറഞ്ഞതായിരുന്നു. ഈ നോവല്‍ മന്ത്രവാദത്തിന്‍റേയും ദ്രാവിഡമാന്ത്രിക ദുരൂഹതകളുടേയും താളിയോലക്കെട്ടുകള്‍ വായനക്കാരുടെ മുമ്പാകെ തുറന്നുവയ്ക്കുന്നു. കാമരതിസ്വരൂപമായ വടയക്ഷിണിയുടെ പ്രതീകമായ മന്ദാരയക്ഷി ലൈംഗികതയുടേയും ആനന്ദത്തിന്‍റേയും മൂര്‍ത്തിയാണ്. മരണത്തെ കൈകളില്‍ അമ്മാനമാടുന്ന കണ്ണില്ലാത്ത കാമത്തിന്‍റെ പ്രതീകമാണത്. ഒരു ഹൊറര്‍ നോവല്‍ എന്നതിനൊപ്പം തന്നെ ഓരോ വരിയിലും സസ്പെന്‍സ് നിലനിര്‍ത്തുന്ന ഒരു ക്രൈംത്രില്ലര്‍ കൂടിയാണ് ഈ നോവല്‍. ആമസോണ്‍ കിന്‍ഡിലിന്‍റെ എല്ലാ മലയാളവായനക്കാര്ക്കുമായി ഞങ്ങള്‍ ശ്രീ വിനോദ് നാരായണന്‍റെ ഈ ഫ്രഷ് നോവല്‍ സമര്‍പ്പിക്കുന്നു.

    സ്നേഹപൂര്‍വം

    പ്രസാധകര്‍

    വിനോദ് നാരായണന്‍

    1975 മാര്‍ച്ച് 24 തീയതി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍ വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരാര്‍ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല്‍ മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999ല്‍ മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്‍പതില്‍പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 135 ല്‍ കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ദി റെഡ് (നോവല്‍), കാട്ടാനകളും പേരാച്ചികളും(നോവല്‍), ചെകുത്താന്‍റെ രഹസ്യം(നോവല്‍), കൊച്ചുകൊച്ചുനിഗൂഢകഥകള്‍ (കഥകള്‍), ഐതിഹ്യങ്ങളിലെ യക്ഷിക്കഥകള്‍ എന്നിവ പ്രധാനപുസ്തകങ്ങളാണ്. ആമസോണിലൂടെ പതിനഞ്ചിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ് നാരായണന്‍റെ ആമസോണ്‍ ഓതര്‍ പേജ് നോക്കുക.

    1

    മങ്ങിയ വെളിച്ചമുള്ള ചെറിയ മുറിയില്‍ സലോമി ഇരുന്നു.

    മേശയുടെ ഒരു മൂലയില്‍ നെയ് വിളക്ക് എരിഞ്ഞുകൊണ്ടിരുന്നു.

    സുഗന്ധധൂപത്തിന്‍റെ ഗന്ധം മുറിയിലെമ്പാടും തങ്ങി നിന്നിരുന്നു.

    എതിരെയിരുന്നുകൊണ്ട് ജോത്സ്യയായ സ്ത്രീ അവളെ തന്‍റെ കണ്ണടയ്ക്ക് മേലേ കൂടി നോക്കി. അവരുടെ പേര് ലളിത എന്നാണെന്ന് മേശപ്പുറത്തെ ചെറുബോക്സില്‍ അടുക്കിവച്ച വിസിറ്റിങ്ങ് കാര്‍ഡുകളില്‍ നിന്ന് വ്യക്തമായി.

    കാവി നിറമുള്ള സാരിയുടുത്തിരുന്ന ആ സ്ത്രീയ്ക്ക് ഏകദേശം അമ്പത്തിയഞ്ച് വയസ് പ്രായം തോന്നിച്ചിരുന്നു.

    നെറ്റിയില്‍ ഒരു ഭസ്മക്കുറിയുണ്ടായിരുന്നു. ആ സ്ത്രീയുടെ കണ്ണിന്‍റെ കോണില്‍ തന്‍റെ സന്ദര്‍ശകയുടെ പ്രതികരണം വ്യക്തമായിരുന്നു.

    സലോമി പരിഭ്രമത്താല്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.

    മേശപ്പുറത്ത് രാശിക്കളത്തില്‍ കവടികള്‍ ഗ്രഹങ്ങളുടെ സ്ഥാനം കൈയേറ്റ് ഇരിക്കുന്നുണ്ട്.

    ഞാന്‍ നിങ്ങളുടെ വിവാഹത്തെക്കുറിച്ച് പറയട്ടെ.

    പറയൂ മാഡം. എനിക്കതുതന്നെയാണ് അറിയേണ്ടത്.

    സലോമി, ഞാന്‍ നിങ്ങളുടെ ഭാവിയില്‍ വളരെയധികം കുഴപ്പങ്ങള്‍ കാണുന്നുണ്ട്.

    സലോമി ഞെട്ടി.

    ലളിത സ്വയം ജാഗ്രത പാലിച്ചു. അവരുടെ കരിയറില്‍ ഇതുപോലെ പലരേയും കണ്ടുമുട്ടിയിട്ടുണ്ട്. സലോമി പക്ഷേ അവരേക്കാളൊക്കെ അസ്വസ്ഥയായിരുന്നു.

    ലളിത രാശിപ്പലകയിലൂടെ ഒന്നുകൂടി കണ്ണോടിച്ചു.

    കുഴപ്പം മാത്രമേയുള്ളൂ.

    സെബാസ്റ്റ്യനെക്കുറിച്ച്..

    ഞാന്‍ പറയട്ടെ..അതെ സെബാസ്റ്റ്യന്‍ എന്ന നിങ്ങളുടെ ഭര്‍ത്താവ് മരിക്കും..

    സലോമി ഞെട്ടിവിറച്ച് ലളിതയെ നോക്കി.

    പക്ഷേ അവളുടെ ഉള്ള് തുടി കൊട്ടി.

    സെബാസ്റ്റ്യന്‍ എത്രയും വേഗം മരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു.

    മാഡം ഞാനത് ആഗ്രഹിക്കുന്നു.. സെബാസ്റ്റ്യന്‍ എത്രയും വേഗം മരിക്കുമോ..?

    ഉറപ്പായും..

    എപ്പോഴാണ്..?

    അതെനിക്ക് പറയാനാകില്ല. പരിശ്രമിക്കണം.

    ഞാന്‍ പറഞ്ഞുവല്ലോ...അദ്ദേഹം ഒരു മാരക രോഗിയാണ്. വീല്‍ച്ചെയറില്‍ മാത്രം കഴിയുന്ന വ്യക്തി. 48 വയസുണ്ട് അദ്ദേഹത്തിന് അതായത് എന്നേക്കാള്‍ 20 വയസ് കൂടുതല്‍..പക്ഷേ അദ്ദേഹത്തിന് പണമുണ്ട്. അതെനിക്ക് വേണം.

    വളരെക്കാലം നിങ്ങള്‍ അയാള്‍ക്കായി കഷ്ടപ്പെട്ടു.

    ശരിയാണ്. ഞാന്‍ ദുഖവും സങ്കടവും ധാരാളം കണ്ടു. എന്‍റെ ചോരത്തിളപ്പുള്ള നല്ല പ്രായം എരിഞ്ഞുതീരുന്നു.

    ജീവിതത്തിന്‍റെ വിടുതല്‍ വരുന്നതിന് മുമ്പ് ദുഃഖം ഉണ്ടാകുന്നത് നിങ്ങളുടെ ചിന്തകള്‍ക്ക് വേണ്ടിയാണ്. ദുഃഖമില്ലെങ്കില്‍ നിങ്ങള്‍ ചിന്തിക്കില്ല.

    ലളിത തത്വചിന്ത പറഞ്ഞു.

    ശരിയാണ്. ഞാന്‍ എത്രനാളായി ചിന്തകളില്‍ അഭിരമിക്കുന്നു.

    സലോമി കണ്ണീര്‍ തുടച്ചു.

    അയാള്‍ തീര്‍ച്ചയായും മരിക്കും.

    പക്ഷേ അദ്ദേഹം കൂടുതല്‍ കഷ്ടപ്പെടരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

    സലോമി ഒന്നു നിര്‍ത്തിയിട്ട് അടക്കിപ്പിടിച്ച് ചോദിച്ചു- ..അദ്ദേഹത്തിന്‍റെ മരണം ഒന്നു വേഗത്തിലാക്കാന്‍ പറ്റുമോ?

    ലളിത അസ്വസ്ഥമായി ഇളകിയിരുന്നു. നെറ്റി ചുളിഞ്ഞപ്പോള്‍ ഭസ്മക്കുറിയില്‍ നിന്ന് ധൂളി ഇളകിവീണു. അവര്‍ വെറുപ്പോടെ പറഞ്ഞു

    "എനിക്ക് ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. എനിക്കു കഴിയുമെങ്കിലും ഞാന്‍ ചെയ്യില്ല. ഞാന്‍ ഭാവിയെ മാത്രമേ

    Enjoying the preview?
    Page 1 of 1