Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഒരു കന്യകയുടെ സുവിശേഷം
ഒരു കന്യകയുടെ സുവിശേഷം
ഒരു കന്യകയുടെ സുവിശേഷം
Ebook720 pages5 hours

ഒരു കന്യകയുടെ സുവിശേഷം

Rating: 0 out of 5 stars

()

Read preview

About this ebook

About the book:
" ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം " പക്ഷേ വരുന്നതൊക്കെ വന്നതുപോലെ പോകാതിരുന്നാലോ ? അവ വല്ലാത്ത വഴിത്തിരിവുകളിലേക്ക് നീണ്ടു പോയാലോ ? ഫിക്ഷനെഴുത്തുകാർ എന്നും നേരിട്ടിരുന്ന ഇതേ ചോദ്യക്കൊളുത്തിനെത്തന്നെയാണ് റോബിൻ.കെ.മാത്യു തൻ്റെ കന്നിനോവലിലെ കഥവഴികളുടെ തിരിവുകളിൽ അഭിമുഖീകരിക്കുന്നത്. മന:ശാസ്ത്രവിഷയങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലവതരിപ്പിച്ച "മാടമ്പള്ളിയിലെ മനോരോഗി" എന്ന ശ്രദ്ധേയമായ പുസ്തകത്തിനു ശേഷം റോബിൻ അവതരിപ്പിക്കുന്ന "ഒരു കന്യകയുടെ സുവിശേഷം" അകിര എന്ന പെൺകുട്ടിയുടെ വിചിത്രമായ ജീവിതസന്ധികളെയാണ് വരച്ചുകാട്ടുന്നത്. പ്രണയവും മരണവും ഭീതിയും നന്മയും തിന്മയുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന അപ്രവചനീയമായ കഥാസന്ദർഭങ്ങളിലൂടെ വായനക്കാർ അകിരയോടൊപ്പം ആകാംക്ഷയോടെ കടന്നുപോകുമെന്നാണ് എൻ്റെ പ്രതീക്ഷ. - ബിപിൻ ചന്ദ്രൻ

Languageमलयालम
PublisherPencil
Release dateMar 14, 2022
ISBN9789356100589
ഒരു കന്യകയുടെ സുവിശേഷം

Related to ഒരു കന്യകയുടെ സുവിശേഷം

Related ebooks

Reviews for ഒരു കന്യകയുടെ സുവിശേഷം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഒരു കന്യകയുടെ സുവിശേഷം - റോബിൻ കെ മാത്യു

    ഒരു കന്യകയുടെ സുവിശേഷം

    BY

    റോബിൻ കെ മാത്യു


    pencil-logo

    ISBN 9789356100589

    © Robin K Mathew 2022

    Published in India 2022 by Pencil

    A brand of

    One Point Six Technologies Pvt. Ltd.

    123, Building J2, Shram Seva Premises,

    Wadala Truck Terminal, Wadala (E)

    Mumbai 400037, Maharashtra, INDIA

    E connect@thepencilapp.com

    W www.thepencilapp.com

    All rights reserved worldwide

    No part of this publication may be reproduced, stored in or introduced into a retrieval system, or transmitted, in any form, or by any means (electronic, mechanical, photocopying, recording or otherwise), without the prior written permission of the Publisher. Any person who commits an unauthorized act in relation to this publication can be liable to criminal prosecution and civil claims for damages.

    DISCLAIMER: This is a work of fiction. Names, characters, places, events and incidents are the products of the author's imagination. The opinions expressed in this book do not seek to reflect the views of the Publisher.

    Author biography

     റോബിൻ കെ മാത്യു :

    കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശി.കാഞ്ഞിരപ്പള്ളി സെയിന്റ് ഡൊമിനിക്സ് കോളജ്ജ്,കുട്ടിക്കാനം മരിയൻ കോളജ്ജ്,ഭാരതിയാർ സർവ്വകലാശാല,അണ്ണാമല സർവ്വകലാശാല,മദ്രാസ് സർവ്വകലാശാല,ടോറോന്റോ സർവ്വകലാശാല എന്നിവടങ്ങളിലായി വിദ്യാഭ്യാസം.കമ്പ്യൂട്ടർ സയൻസ്,ഹ്യൂമൻ റിസോർസ് മാനേജമെന്റ്   ,മനഃശാസ്ത്രം  ,സൈബർ സൈക്കോളജി,സൈബർ ഫോറൻസിക്,തുടങ്ങിയ വിഷങ്ങളിൽ  ഉന്നത ബിരുദങ്ങൾ .സിസ്കോ,കോംപറ്റിയ,മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളുടെ സെർട്ടിഫിക്കെഷൻസ്.ഇന്ത്യയിലും വിദേശത്തുമായി പല സർവ്വകലശകളിലും ,പ്രശസ്ത സ്ഥാപനങ്ങളിലും പ്രവൃത്തി പരിചയം.മനശാസ്ത്രം,സൈബർ സൈക്കോളജി ,സാമൂഹിക ശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളെയും കുറിച്ച് ഇംഗ്ലീഷ്/മലയാളം ആനുകാലികങ്ങൾ സ്ഥിരമായി എഴുതുന്നു.

    ഇപ്പോൾ മൈസൂറിൽ  സൈക്കോളജിസ്റ്റായി പ്രാക്ടീസ് ചെയ്യുന്നു.

    മറ്റു പുസ്തകങ്ങൾ : 

    മാടമ്പള്ളിയിലെമനോരോഗികൾ-(മനശാസ്ത്രം) 

    TheExpeditionofaNun(Novel)

    ഡിജിറ്റൽനാഗവല്ലിമാർ(മനശാസ്ത്രം)

    ഭാര്യ : ഡോ.ധന്യ ജോർജ്ജ്

    മകൾ :അഥീന റോബിൻസ് 

    ഇമെയിൽ:robinkmathew@gmail.com

    Contents

    1.ഒരു ഗസറ്റഡ് കാട്ടാളന്‍

    2.വേരുകളുടെ കഥ

    3.തിരിച്ചറിവിന്‍റെ നാളുകള്‍

    4.പ്രേതങ്ങളുടെ ബംഗ്ലാവ്

    5.പ്രേതങ്ങളുടെ യഥാര്‍ത്ഥ മുഖം

    6.അനാഥരായിപ്പോയ  രണ്ടു സ്ത്രീകള്‍

    7.പുകയുന്ന മാര്‍ച്ച് മാസം

    8.ഒരു മനുഷ്യദൈവം ജനിക്കുന്നു

    9.പ്രേതഭവനത്തില്‍ തനിയെ

    10.പ്രൊഫസർ യക്ഷി

    11.ചെകുത്താനും കടലിനുമിടയിൽ

    12.പുതിയ വേഷത്തില്‍

    13.വിശ്വരൂപം

    14.നൈസാമിന്‍റെ മഞ്ഞുതുള്ളി

    15.സന്ന്യാസ ജീവിതത്തിലേയ്ക്ക്

    16.വീണ്ടും കലാലയത്തിലേയ്ക്ക്

    17.നരഭോജിയായ ഡോക്ടര്‍

    18.സ്വര്‍ഗീയ രൂപമുള്ള ഒരാള്‍

    19.കോടികളുടെ ദാരിദ്ര്യം

    20.അടച്ചുപൂട്ടി കെട്ടിയ സ്വര്‍ഗ്ഗം

    21.വിടവാങ്ങിയ കന്യാസ്ത്രീ രത്നം

    22.അസാധാരണമായൊരു പുനഃസമാഗമം

    23.ഒരു നിരപരാധികൂടി ക്രൂശിക്കപ്പെടുമ്പോള്‍

    24.ഉരുക്കു ചിത്രശലഭം

    25.ഷെര്‍ലക്ഹോംസിന്‍റെ വേഷത്തില്‍

    26.രഹസ്യങ്ങളുടെ പഞ്ചാംഗം

    27.മരീചികയും മരുപച്ചയും

    28.മതിലുകൾ ഇല്ലാത്ത ലോകത്തേയ്ക്ക്

    Foreword

    " ഒരു നിശ്ചയമില്ലയൊന്നിനും

    വരുമോരോ ദശ വന്നപോലെ പോം "

    പക്ഷേ വരുന്നതൊക്കെ വന്നതുപോലെ പോകാതിരുന്നാലോ ? അവ വല്ലാത്ത വഴിത്തിരിവുകളിലേക്ക് നീണ്ടു  പോയാലോ ? ഫിക്ഷനെഴുത്തുകാർ എന്നും നേരിട്ടിരുന്ന ഇതേ ചോദ്യക്കൊളുത്തിനെത്തന്നെയാണ് റോബിൻ.കെ.മാത്യു തൻ്റെ കന്നിനോവലിലെ കഥവഴികളുടെ തിരിവുകളിൽ  അഭിമുഖീകരിക്കുന്നത്. മന:ശാസ്ത്രവിഷയങ്ങളെ വളരെ വ്യത്യസ്തമായ കാഴ്ചപ്പാടിലവതരിപ്പിച്ച  മാടമ്പള്ളിയിലെ മനോരോഗി എന്ന ശ്രദ്ധേയമായ പുസ്തകത്തിനു ശേഷം റോബിൻ അവതരിപ്പിക്കുന്ന ഒരു കന്യകയുടെ സുവിശേഷം അകിര എന്ന പെൺകുട്ടിയുടെ വിചിത്രമായ ജീവിതസന്ധികളെയാണ് വരച്ചുകാട്ടുന്നത്. പ്രണയവും മരണവും ഭീതിയും നന്മയും തിന്മയുമൊക്കെ കുഴമറിഞ്ഞു കിടക്കുന്ന അപ്രവചനീയമായ കഥാസന്ദർഭങ്ങളിലൂടെ വായനക്കാർ അകിരയോടൊപ്പം  ആകാംക്ഷയോടെ കടന്നുപോകുമെന്നാണ് എൻ്റെ പ്രതീക്ഷ.

    - ബിപിൻ ചന്ദ്രൻ

    Preface

    അകിര എന്ന സുന്ദരിയായ ഒരു യുവതിയുടെ കഥ പറയുന്ന ഈ നോവൽ ഒരു തികഞ്ഞ സസ്പെൻസ് ത്രില്ലർ ആണ് .

    ഉയർന്ന സമ്പന്ന കുടുംബത്തിൽ പിറന്നിട്ടും പെട്ടന്ന് അനാഥയും ദരിദ്രയും ആകേണ്ടി വന്ന അവൾ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഒരു കന്യാസ്ത്രിയായി മാറുന്നു .ഒരു സഹ-കന്യാസ്ത്രീയുടെ വിചിത്രമായ മരണത്തെക്കുറിച്ചുള്ള അകിരയുടെ സമഗ്രമായ അന്വേഷണം ഒരുപക്ഷേ കഥയുടെ ഏറ്റവും ആവേശകരമായ ഭാഗമായിരിക്കാം. ആത്മഹത്യയുടെ പിന്നിലെ രഹസ്യം അനാവരണം ചെയ്യുന്നതിനിടയിൽ അവളുടെ ധീരവും ,അശ്രാന്തവും ,കഠിനവുമായ അന്വേഷണ ശ്രമങ്ങൾ, ഉയർന്ന സഭാ ക്രമത്തിന്റെ ഞെട്ടിക്കുന്ന മറഞ്ഞിരിക്കുന്ന ചില സത്യങ്ങൾ അനാവരണം ചെയ്യുന്നു. മികച്ച പാളികളുള്ള ഈ നോവലിൽ കഥയുടെ പ്രധാന സംഭവങ്ങൾക്ക് സമാന്തരമായി ആനന്ദദായകവും ആർദ്രവുമായ ഹൃദയസ്പർശിയായ ഒരു പ്രണയകഥയുണ്ട്.ചുറ്റും നടക്കുന്ന പല കാര്യങ്ങളുമായി ഇതിൽ ഒരു പാട് സാമ്യങ്ങൾ തോന്നാം.അത് തികച്ചും യാദൃശ്ചികം മാത്രം.

    Acknowledgements

              സമർപ്പണം 

    വന്ദ്യഗുരുഭൂതനായ ഫാ.തോമസ് അന്ത്രപ്പേർ SJ 

    ഹൈദ്രബാദ് ഡാഡി- ബ്രദർ സിറിയക്ക്, മോൺഫോർട്ട് ബോയ്സ് ടൌൺ 

    1.ഒരു ഗസറ്റഡ് കാട്ടാളന്‍

    തന്‍റെ ചുമലില്‍ വിചിത്രമായ എന്തോ ഒന്ന് കൊള്ളുന്നതുപോലെ അകിരക്ക് തോന്നി. താനിതുവരെ കാണുകയോ സ്പര്‍ശിക്കുകയോ ചെയ്യാത്ത ഒരു മനുഷ്യാവയവമാണ് അതെന്ന്  അവള്‍ക്കു പെട്ടെന്നുതന്നെ മനസ്സിലായി. അറപ്പും വെറുപ്പും ഉളവാക്കുന്ന ആ സ്പര്‍ശനത്തില്‍നിന്ന് ഒഴിഞ്ഞുമാറുവാന്‍ വേണ്ടി അവള്‍ സീറ്റില്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. തലയുയര്‍ത്തി നോക്കുമ്പോള്‍ തന്‍റെ  ശരീരത്തില്‍ ചാരി നില്‍ക്കുന്ന ടിക്കറ്റ് എക്സാമിനര്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുകയാണ്. അയാളുടെ മുഷിഞ്ഞ പാന്‍റിന്  വല്ലാത്ത ദുര്‍ഗന്ധം. എത്ര  ഒതുങ്ങി ഇരുന്നിട്ടും, ഒഴിഞ്ഞു മാറിയിട്ടും അയാള്‍ കൂടുതല്‍ കൂടുതല്‍ അടുത്തുവരികയാണ്. ട്രയിനിന്‍റെ ആ ഒഴിഞ്ഞ ഭാഗത്തു താന്‍ അകപ്പെട്ടു പോയതു പോലെ അവള്‍ക്കു തോന്നി. മറുത്തൊന്നും പറയാന്‍ വയ്യാത്ത അവസ്ഥ. ദയവായി തന്നെ ഉപദ്രവിക്കരുതേയെന്ന് അവള്‍ കണ്ണുകൊണ്ട് യാചിച്ചു. അയാള്‍ കൂസുന്നില്ല. തനിക്കു വേണമെങ്കില്‍ നിസ്സാരമായി അയാളെ തള്ളി താഴെ വീഴ്ത്താനാവും. അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ട്രെയിനില്‍നിന്ന് ഇറക്കി വിട്ടേക്കാം. തന്നെ ആക്രമിച്ച അതേ ആളുകളോ അവരെ പോലെയുള്ള മറ്റുള്ളവരോ പുറത്തു കാത്തു നില്‍ക്കുന്നുണ്ടാവും. ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പു നടന്ന കാര്യങ്ങള്‍ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു. ആ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ചു മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. അതോര്‍ത്തപ്പോള്‍ അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. മുഖം വിയര്‍ക്കാന്‍ തുടങ്ങി.

    ആരായിരുന്നു അവര്‍? എന്തായിരുന്നു അവരുടെ ഉദ്ദേശം? മനുഷ്യ കടത്തുകാര്‍, ശരീരഭാഗങ്ങള്‍ വില്‍ക്കുന്നവര്‍, ഭിക്ഷാടന മാഫിയ അങ്ങനെ ആരെങ്കിലുമൊക്കെ ആവാം. ഏതായാലും തലമുടിനാരിഴ വ്യത്യാസത്തിലാണ് അവരുടെ  പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. പുറത്തുള്ള കിരാതډാരെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇവിടെ തന്നെ എങ്ങനെയെങ്കിലും കഴിയുന്നതാണ് നല്ലത്. ഏറ്റവും വൃത്തികെട്ട ഒരു അനുഭവത്തിലൂടെയാണു കടന്നു പോകുന്നതെങ്കിലും തന്‍റെ ജീവന്‍ ഇവിടെ സുരക്ഷിതമാണ്.

    ടിക്കറ്റ് എക്സാമിനര്‍ അക്രമം തുടരുകയാണ്. അവള്‍ കൈകള്‍ കൂപ്പിക്കൊണ്ട് ആ മധ്യവയസ്ക്കനെ നോക്കി. ഉപദ്രവിക്കരുതേയെന്ന് അപേക്ഷിച്ചു. അയാള്‍ക്ക് ഒരു കൂസലുമില്ല. കഷ്ടം! അയാള്‍ക്ക് ഒരു മകളുണ്ടെങ്കില്‍ അവളുടെ പ്രായമല്ലേ വരൂ തനിക്ക്. അയാള്‍ ധരിച്ചിരിക്കുന്ന പരിഷ്കൃത വേഷത്തിനുള്ളില്‍ ഒരു കാട്ടാളനാണല്ലൊ എന്നവള്‍ ഓര്‍ത്തു.

    "ടിക്കറ്റ് നഷ്ടപ്പെട്ടുപോയി, എന്‍റെ ബാഗ് ഒരാള്‍ തട്ടിപ്പറിച്ച്''

     ഏതാണ്ട് അര മണിക്കൂര്‍ മുമ്പ് അയാള്‍ അകിരയോട് ടിക്കറ്റ് ചോദിച്ചപ്പോള്‍ അവള്‍ ദയനീയമായി പറഞ്ഞു.

     ടിക്കറ്റ് എക്സാമിനര്‍ അവളെ അതിശയത്തോടെ തുറിച്ചുനോക്കി. അയാള്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തുകയായിരുന്നു. ഇവളൊരു നാടോടി ഒന്നുമല്ല. കണ്ടിട്ട് മാന്യമായ രൂപമാണ്. സുന്ദരിയാണ്. നല്ല വസ്ത്രവും. പക്ഷെ കയ്യില്‍ ഒരു പേഴ്സ് പോലുമില്ല. ഇത്രയും മാന്യയായ ഒരു പെണ്‍കുട്ടി ട്രെയിനില്‍ ടിക്കറ്റില്ലാതെ ഈ രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അതും എസി കമ്പാര്‍ട്ട്മെന്‍റില്‍. നല്ല വസ്ത്രം ആണെങ്കിലും അതാകെ ചുളുങ്ങി, തലമുടിയൊക്കെ പാറിയാണ്. ഒരുപക്ഷേ ഇവള്‍ ഒരു കോള്‍ഗേള്‍ ആയിക്കൂടെന്നില്ല. അങ്ങനെയെങ്കില്‍ അവളെക്കൊണ്ട് മുതലാക്കുവാന്‍ എനിക്കറിയാം. ടിക്കറ്റ് ഒക്കെ ആര്‍ക്ക് വേണം?

    ഇപ്പോള്‍ ഇരിക്കുന്ന സീറ്റില്‍ നിന്നും മാറി ട്രെയിനിന്‍റെ  ആളൊഴിഞ്ഞ ഒരു മൂലയില്‍ പോയിരുന്നു കൊള്ളാന്‍ അയാള്‍ അവളോടു പറഞ്ഞു. അതിനുശേഷം അയാള്‍ ടിക്കറ്റ് പരിശോധന തുടര്‍ന്നു. ടിക്കറ്റ് എടുക്കാത്തതില്‍ താന്‍ ശിക്ഷിക്കപ്പെടാത്തില്‍ അവള്‍ക്ക് ആശ്വാസം തോന്നി. അയാള്‍ കരുണയുള്ളവനാണെന്നു കരുതി. ഇനി നേരം വെളുക്കുന്നത് വരെ താന്‍ സുരക്ഷിതയാണ്. അവള്‍ ആശ്വാസത്തോടെ സീറ്റില്‍ സ്വസ്ഥമായി ഇരുന്നു.

    ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചുവന്നു. കുറ്റവാളിയായ ഒരാളെ രക്ഷിച്ചതിനു പ്രതിഫലം പിടിച്ചു വാങ്ങുന്ന ഒരാളുടെ മനോഭാവം അയാളുടെ പ്രവൃത്തിയില്‍ ഉണ്ടായിരുന്നു.

    ട്രെയിനിന്‍റെ ഒഴിഞ്ഞ മൂലയിലുള്ള അയാളുടെ അക്രമം ആരും കാണുന്നുണ്ടായിരുന്നില്ല. അയാളുടെ കരങ്ങള്‍ അവളുടെ സ്തനങ്ങള്‍ തേടിച്ചെന്നു. പെട്ടെന്നുതന്നെ അവള്‍ അയാളുടെ കൈ തട്ടിമാറ്റി, തന്‍റെ കരങ്ങള്‍ക്കൊണ്ട് മാറു മറച്ചു. അയാള്‍ തല താഴ്ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

    "ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് നിന്നെ ഞാന്‍ പോലീസില്‍ ഏല്‍പ്പിക്കണോ?'

    അവള്‍ കൈകള്‍ മാറ്റിയില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. പ്രതികരിക്കാനോ ഓടി പോകാനോ വയ്യാത്ത അവസ്ഥയില്‍ താന്‍ അകപ്പെട്ടു പോയല്ലോ എന്നവള്‍ ഓര്‍ത്തു.അയാളുടെ കരങ്ങള്‍ തേരട്ടയെപോലെ അവളുടെ ശരീരത്തില്‍ ഉടനീളം ഇഴഞ്ഞു നടന്നു. അയാളുടെ  വിയര്‍പ്പുനാറ്റവും അല്‍പനേരം മുന്‍പ് കഴിച്ച ഭക്ഷണത്തിന്‍റെ  ഗന്ധവും കൂടി മുഖത്ത് അടിച്ചപ്പോള്‍ അവള്‍ക്ക്  ഓക്കാനം വന്നു. അയാളെ ആക്രമിച്ചു കീഴ്പ്പെടുത്തിയാലോ എന്ന് അവള്‍ ഒരു നിമിഷം ആലോചിച്ചു. പക്ഷെ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഡ്യൂട്ടിയിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും, ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനും താന്‍ ശിക്ഷിക്കപ്പെടും. നിയമവും കോടതിയും ജനങ്ങളും എല്ലാം അയാള്‍ക്കൊപ്പം ആയിരിക്കും നില്‍ക്കുക.

    പെട്ടെന്നാണ് ആജാനുബാഹുവായ ഒരു മധ്യവയസ്ക്കന്‍ അവിടേക്ക് എല്ലാം  കണ്ടുകൊണ്ട് കടന്നുവന്നത്. അയാള്‍ അടുത്തുവന്ന് ശാന്തവും ദൃഢവുമായ സ്വരത്തില്‍ ടിക്കറ്റ് എക്സാമിനാറോട്  പറഞ്ഞു.

    ഇനി നിങ്ങള്‍ ഈ പെണ്‍കുട്ടിയെ ഉപദ്രവിക്കരുത്. ജോലിയില്‍നിന്ന് പിരിച്ചു വിടാനും  ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയുവാനും നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നു

    'ഇവള്‍ക്ക് ടിക്കറ്റ് ഇല്ല, തിരിച്ചറിയല്‍ രേഖകളും ഇല്ല ടിക്കറ്റ് എക്സാമിനര്‍ പറഞ്ഞു.

    അതുകൊണ്ടു നിങ്ങള്‍ക്ക് ഈ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അനുവാദം ഉണ്ടോ?. നിങ്ങളുടെ മകളുടെ പ്രായമല്ലെ ഇവള്‍ക്കുള്ളു? നാണമില്ലെ തനിക്ക്? നിങ്ങള്‍ ഒരു കാര്യം ചെയ്യൂ, ബാംഗ്ലൂര്‍ വരെയുള്ള ഒരു  ടിക്കറ്റും അതിന്‍റെ  ഫൈനും  കൂടി എഴുതിക്കോ. ഞാന്‍ പണം തരാം.

    ടിക്കറ്റ് എക്സാമിനര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും വന്ന ആളുടെ രൂപം ഒന്നു നോക്കിയിട്ട് ഒന്നും പറയാതെ ടിക്കറ്റ് എഴുതി നല്‍കി. തന്‍റെ കൂടെ ക്യാബിനിലേക്ക് വരുവാന്‍ അപരിചിതന്‍ അകിരയോട് ആവശ്യപ്പെട്ടു. ടിക്കറ്റില്ലാതെ അസമയത്തു ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഇരുപത്തിരണ്ടു വയസുള്ള ഒരു പെണ്‍കുട്ടിക്ക് അയാളെ അനുസരിക്കുകയല്ലാതെ മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.  തന്നെ ആക്രമിക്കുവാന്‍ ചുറ്റും പലരുമുണ്ട്. രക്ഷിക്കുവാന്‍ വളരെ കുറച്ച് ആളുകളും. സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു സ്ഥലത്ത് കൂടിയാണ് താന്‍ ഒറ്റയ്ക്കു രാത്രിയില്‍ യാത്ര ചെയ്യുന്നതെന്ന ബോധ്യം അവളെ നടുക്കി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചത്?

    ഇവിടെ ഇരിക്കൂ ഘനഗംഭീരമായ ആ സ്വരം അവളോട് ആവശ്യപ്പെട്ടു.

    അയാള്‍ ചൂണ്ടിക്കാട്ടിയിടത്ത് അവള്‍ യാന്ത്രികമായിരുന്നു. അയാള്‍ താന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലെ അടയാളം വെച്ച ഭാഗത്തുനിന്ന് വായന തുടര്‍ന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തഞ്ചിനടുത്തു പ്രായമുണ്ട്. ഫ്രഞ്ച് താടിയും,  അല്‍പ്പം  നരച്ചമുടിയും, വിടര്‍ന്ന കണ്ണുകളും, നീണ്ട മൂക്കും, ഉറച്ച ശരീരവും അയാളെ വളരെ ആകര്‍ഷവാനാക്കി. ആ മനുഷ്യന്‍റെ രൂപവും പെരുമാറ്റവും സാമീപ്യവും അവള്‍ക്ക് സുരക്ഷിതത്വബോധം ഉണ്ടാക്കി. അല്പം കഴിഞ്ഞപ്പോള്‍ ഒരു പാന്‍ട്രി ജീവനക്കാരന്‍ അവിടെ  എത്തി. അപരിചിതന്‍ തന്‍റെ പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത് അവളോട് ചോദിച്ചു.

    നീ വെജിറ്റേറിയന്‍ ആണോ?

    അല്ലെന്ന് അവള്‍ തലയാട്ടി. അയാളുടെ കാരുണ്യം അവളെ ആകര്‍ഷിച്ചു. രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. അപ്പോള്‍ മാത്രമാണ് താന്‍ വിശന്നു പൊരിയുകയായിരുന്നുവെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞത്.

    രണ്ടു പേര്‍ക്കുള്ള ഊണും മീന്‍കറിയും കൊണ്ടുവരൂ അയാള്‍ പറഞ്ഞു.

    വെയിറ്റര്‍ തന്‍റെ ഡയറിയില്‍ എന്തോ കുത്തിക്കുറിച്ച് കടന്നുപോയി. അല്പനേരം കഴിഞ്ഞപ്പോള്‍ ഭക്ഷണം എത്തി. അവളുടെ വയര്‍ കത്തുകയായിരുന്നു. വേഗം കൈ കഴുകി മുമ്പിലുള്ളത് കഴിക്കുവാന്‍ ആരംഭിച്ചു. ചുറ്റുമുള്ളവരെ ഒന്നും അവള്‍  നോക്കിയതുമില്ല, കണ്ടതുമില്ല. വിശപ്പിനേക്കാള്‍ വലിയൊരു സത്യം ഇല്ലെന്ന് അവള്‍ തിരിച്ചറിഞ്ഞ ദിവസം. പാത്രത്തിലുള്ള അവസാനത്തെ ചോറു വരെ അവള്‍ പെറുക്കി തിന്നു. കുപ്പിയില്‍നിന്ന് പകുതിയോളം വെള്ളം കുടിച്ചു. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമുണ്ടായ നിമിഷങ്ങള്‍. ഏതാനും മിനിറ്റു സമയത്തേക്ക് അവള്‍ വിഷമങ്ങളെല്ലാം വിസ്മരിച്ചു.

    അപരിചിതന്‍  ഭക്ഷണം കഴിഞ്ഞ് കൈ കഴുകി സീറ്റില്‍ വന്നിരുന്നു. അയാള്‍ അകിരയോട്  ഒന്നും ചോദിച്ചില്ല. പകരം തന്‍റെ നോട്ടുബുക്കെടുത്ത് അതില്‍ എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ തുടങ്ങി. അയാള്‍ ഒരു പ്രൊഫസറോ, ശാസ്ത്രജ്ഞനോ ആയിരിക്കുമെന്ന് അകിര കണക്കുകൂട്ടി.

    അയാളെ കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ അവള്‍ക്ക് തന്‍റെ പിതാവിനെ ഓര്‍മ്മവന്നു. പിതാവിന്‍റെ സാന്നിധ്യം അവള്‍ക്ക് സന്തോഷവും സുരക്ഷയും നല്‍കിയിരുന്നു. അപ്പന്‍റെ  ദാരുണമായ അന്ത്യത്തെ കുറിച്ച് അവളോര്‍ത്തു. എല്ലാവരുടെയും നډയെ കരുതി അദ്ദേഹത്തിന്‍റെ അതിഭീകരമായ വേദനയില്‍നിന്നു തനിക്ക് അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു.

    ഒന്നുമില്ലായ്മയില്‍നിന്ന് സ്വന്തം അധ്വാനവും പരിശ്രമവും കൊണ്ട് ഒരു സാമ്രാജ്യം പണിതെടുത്ത ആളായിരുന്നു സ്റ്റീഫന്‍ ലാസര്‍. വിജയത്തിന്‍റെയും അധികാരത്തിന്‍റെയും  ഫലങ്ങള്‍ രുചിച്ചശേഷം അതിശോചനീയാവസ്ഥലേക്ക് മുങ്ങിത്താഴാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ വിധി.

    തന്നെ വേദനിപ്പിക്കുകയും വേട്ടയാടുന്നതുമായ ചിന്തകളിലേക്ക് അവള്‍  വഴുതി വീണു.

    2.വേരുകളുടെ കഥ

     ഇതാ ചായ കുടിക്ക്!

    അത്രയും പറഞ്ഞിട്ട് അവള്‍ ചായ ഗ്ലാസ് ഒരൽപ്പം ശക്തിയില്‍ മേശപ്പുറത്തുവച്ചു. അതുണ്ടാക്കിയ ശബ്ദം ഗ്ലാസ്സ് പൊട്ടിയോ എന്ന് സംശയം തോന്നിപ്പിക്കുന്നതായിരുന്നു. തുളുമ്പിയ  ചായഗ്ലാസ് ഒരു നിസ്സംഗ ഭാവത്തോടെയാണ് ലാസര്‍ എടുത്തത്. അത് തുടച്ച്. അതില്‍ നിന്ന് ഒരിറക്ക് കുടിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍ ഒരു ദയനീയഭാവം ആയിരുന്നു. കന്യാസ്ത്രീയായി മകള്‍ വീട്ടിലെത്തുമ്പോഴൊക്കെ പിതാവെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടുപോയെന്ന തോന്നലായിരുന്നു അയാള്‍ക്ക്. സുന്ദരി ആയിട്ടും, പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും കന്യാസ്ത്രീമഠത്തില്‍ ചേരേണ്ടി വന്ന മൂത്ത മകളുടെ വികാരവിക്ഷോഭങ്ങളുടെ  വേലിയേറ്റം ഇടയ്ക്കൊക്കെ  വീട്ടില്‍ പതിവായിരുന്നു. അവള്‍ വീട്ടില്‍ വരുന്നതുതന്നെ മാനസികമായി ബാക്കിയുള്ളവരെ പിടിച്ചു ഉലയ്ക്കാനാണെന്ന് ലാസറിന് തോന്നാറുണ്ട്.

    ഇടവക പള്ളിയിലെ കപ്പ്യാരായ  ലാസര്‍ വര്‍ഗീസിന്‍റെ തുച്ഛമായ വരുമാനം അഞ്ച് വയറുകള്‍ പോറ്റാന്‍ തികയുമായിരുന്നില്ല. ഭാര്യ അടുത്തുള്ള ഒന്നു രണ്ടു വീടുകളില്‍ സഹായിക്കുവാന്‍ പോകുമായിരുന്നു. അങ്ങനെ കിട്ടുന്ന പണം കൂടി ഉണ്ടായിട്ടും വീട്ടില്‍ പട്ടിണി ഇടയ്ക്കിടയ്ക്ക് എത്തി നോക്കുമായിരുന്നു.

    ലാസറിന്‍റെ  മൂത്ത മകള്‍ പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ മഠത്തില്‍ ചേര്‍ന്നു. ദൈവ വിളിക്കപ്പുറം വയറിന്‍റെ വിളിയായിരുന്നു ആ തീരുമാനത്തില്‍ അവളെ എത്തിച്ചത്. പത്താംതരം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ മകളും ചേച്ചിയുടെ പാത പിന്തുടര്‍ന്ന് മഠത്തില്‍ ചേര്‍ന്നു. ഇനി തുടര്‍ന്ന് പഠിപ്പിക്കാനും  സ്ത്രീധനം നല്‍കി വിവാഹം നടത്തുവാനും ഉള്ള കെല്‍പ്പ് തന്‍റെ പിതാവിനില്ലെന്ന് അവള്‍ക്കു നന്നായി അറിയാമായിരുന്നു. എന്നാല്‍ മഠത്തില്‍ ചേര്‍ന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നിമോണിയ ബാധിച്ച് അവള്‍ മരിച്ചു. മൂത്ത സഹോദരിയുടെ ഇച്ഛാഭംഗം കൂട്ടാന്‍ അതും ഇടയാക്കി.

    ലാസര്‍ വര്‍ഗീസിന്‍റെ  ഇളയമകന്‍ സ്റ്റീഫന്‍ ലാസര്‍ പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് മൂത്ത സഹോദരി അവരുടെ അവസാന വ്രതവാഗ്ദാനം നടത്തുന്നത്. തന്‍റെ ഇളയ അനിയനോട് അവര്‍ക്ക് വാത്സല്യത്തിന് അപ്പുറം തീര്‍ത്താല്‍ തീരാത്ത അസൂയയാണ് ഉണ്ടായിരുന്നത്.  സ്റ്റീഫന്‍ നന്നായി പഠിച്ച് പത്താംതരത്തില്‍ റാങ്ക് വാങ്ങി.

    നിനക്ക് സെമിനാരിയില്‍ ചേര്‍ന്നു കൂടെ? കൂടുതല്‍ പഠിച്ചു കളക്ടറോ മറ്റോ ആകാന്ന് വല്ല ഉദ്ദേശോം ഉണ്ടോ അപ്പനും  മകനും? റാങ്കു കിട്ടിയ സന്തോഷം പങ്കിട്ടപ്പോള്‍ മൂത്ത സഹോദരി അങ്ങനെയാണു പ്രതികരിച്ചത്. കൂടാതെ പിതാവിന്‍റെ പുത്രവാത്സല്യത്തെക്കുറിച്ച് ഇടയ്ക്കിടെ അവര്‍ വീട്ടില്‍ വന്ന് ഓര്‍മപ്പെടുത്തി ബഹളമുണ്ടാക്കിയിരുന്നു. ആ  കന്യാസ്ത്രി വീട്ടില്‍ വരുന്ന ദിവസത്തെക്കുറിച്ച് ഭയത്തോടെ മാത്രമാണ് ലാസറും കുടുംബവും ഓര്‍മ്മിച്ചിരുന്നത്. അവര്‍ പോയി കഴിയുമ്പോള്‍ എല്ലാം തന്‍റെ കഴിവുകേടു കൊണ്ടാണെന്ന് ലാസര്‍ സ്വയം കുറ്റപ്പെടുത്തും.

    സ്റ്റീഫന്‍ ലാസര്‍ പത്താംക്ലാസ് കഴിഞ്ഞ് പ്രശസ്തമായ സെന്‍റ് ബെര്‍ക്മാന്‍സ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. പ്രസംഗത്തിലും പഠനത്തിലും എല്ലാം മിടുക്കന്‍ ആയതുകൊണ്ടുതന്നെ ചെറിയൊരു സ്കോളര്‍ഷിപ്പ് അവന്  ലഭിച്ചിരുന്നത് അക്കാലത്തു വലിയ അനുഗ്രഹമായി. പ്രീഡിഗ്രിക്കുശേഷം ബിരുദത്തിന് സാമ്പത്തികശാസ്ത്രം ഐച്ഛിക വിഷയമായി എടുത്ത് അയാള്‍ അതേ കോളേജില്‍ തന്നെ ചേര്‍ന്നു.

    കോളേജ് ഹോസ്റ്റലിലെ ജീവിതവും, ഭക്ഷണവും, പഠനവും, കലാപരിപാടികളും, സൗഹൃദവും എല്ലാം സ്റ്റീഫന്‍ നന്നായി ആസ്വദിച്ചു. രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന സമയത്താണ് വീട്ടില്‍നിന്ന് ആ വാര്‍ത്ത വരുന്നത്. അമ്മ  അസുഖം ബാധിച്ച് കിടപ്പിലായിരിക്കുന്നു. ചികിത്സയ്ക്കും ചിലവിനുമുള്ള പണം കണ്ടെത്താന്‍ പിതാവ് കഷ്ടപ്പെടുകയാണ്. ഹോസ്റ്റലിലെയും  കോളേജിലെയും  ഫീസ്  സ്കോളര്‍ഷിപ്പ് കൊണ്ട് തികഞ്ഞിരുന്നില്ല. പോരാതെ വീട്ടിലോട്ട് എന്തെങ്കിലും കണ്ടെത്തേണ്ട സമയവും.  പഠനമുപേക്ഷിച്ച് പൂര്‍ണ സമയം വല്ല ജോലിക്കും പോയാല്‍ മാത്രമേ കുടുംബം പോറ്റാന്‍ സാധിക്കൂ.

    ഒരുപാട് ആലോചിച്ചശേഷം ആണെങ്കിലും മനസ്സ് തകര്‍ക്കുന്ന ആ തീരുമാനത്തില്‍ അയാള്‍ എത്തിച്ചേര്‍ന്നു. പഠനം ഉപേക്ഷിക്കുക. ആരോടും പറയാതെ കോളേജ് വിടാനാണ് അവന്‍  ആദ്യം തീരുമാനിച്ചത്. തന്‍റെ ദുരവസ്ഥ ആരോടും വെളിപ്പെടുത്തേണ്ട കാര്യമില്ലല്ലോ. എന്നിട്ടും തനിക്കെന്നും താങ്ങും തണലുമായി നിന്ന പ്രിയ അധ്യാപകന്‍, എക്കണോമിക്സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി പ്രൊഫസര്‍ പൊളിനോടെങ്കിലും കാര്യങ്ങള്‍ പറയാതെ പോകുന്നത് നന്ദികേടാണെന്നു തോന്നി. അദ്ദേഹത്തെ കാണുവാന്‍ ഡിപ്പാര്‍ട്ട്മെന്‍റിനു മുമ്പില്‍ കാത്തുനിന്നു. പ്രസംഗത്തിലും പഠനത്തിലുമെല്ലാം നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന താന്‍ പഠനം ഉപേക്ഷിച്ചു കലയാലയജീവിതം അവസാനിപ്പിക്കുകയാണെന്ന് എങ്ങനെ അദ്ദേഹത്തെ അറിയിക്കും? എന്തായിരിക്കും അദ്ദേഹത്തിന്‍റെ പ്രതികരണം?. സ്റ്റീഫന്‍ കുറെനേരം ഡിപ്പാര്‍ട്ട്മെന്‍റിനു മുമ്പില്‍ ആലോചിച്ചു നിന്നു.

    സ്റ്റീഫന്‍ അകത്തേക്ക് വരൂ അവനവിടെ കാത്തുനില്‍ക്കുന്നത് പ്രൊഫസര്‍ പോള്‍ കണ്ടിരുന്നു.

    സ്റ്റീഫന്‍ പ്രൊഫസറോട് കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കണ്ണുകള്‍ നിറഞ്ഞിരുന്നു.

    ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെയാണ് സാര്‍ ഞാന്‍  കോളേജ് വിടുന്നത്. രോഗിയായ അമ്മയ്ക്കും സാമ്പത്തികമായി നിസ്സഹായനായ അച്ഛനും എന്‍റെ വിദ്യാഭ്യാസം കൂടി താങ്ങാനാവില്ല അവന്‍ കണ്ണുനീരിനിടയിലൂടെ ഒരുവിധം പറഞ്ഞു നിറുത്തി.

    പ്രൊഫ. പോള്‍ മറുപടി ഒന്നും പറഞ്ഞില്ല.  പകരം കസേരയില്‍ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. അദ്ദേഹം സ്റ്റീഫനോട് തന്‍റെ കൂടെ വരാന്‍ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കാണ് അദ്ദേഹം അവനെ കൂട്ടി പോയത്.

    അവിടുത്തെ ഒരു വൈദികന്‍റെ മുമ്പില്‍ അവര്‍ എത്തി. ആ വൈദികന്‍ പ്രൊഫസറേ  കണ്ടയുടനെ എഴുന്നേറ്റു നിന്നു വന്ദിച്ചു. അദ്ദേഹത്തിന്‍റെ അധ്യാപകനാണ് പ്രൊഫ. പോള്‍.

    ഫാദര്‍ ഇതെന്‍റെ  ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. പേര് സ്റ്റീഫന്‍ ലാസര്‍, ബി. എ. എക്കണോമിക്സിനു രണ്ടാം വര്‍ഷം പഠിക്കുന്നു. ഇവനിപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ഫാദറിന് ഇവനെ എങ്ങനെ സഹായിക്കാന്‍ സാധിക്കും?     

    സേവ് എ ഫാമിലി എന്ന കനേഡിയന്‍ ചാരിറ്റി സംഘടനയുടെ ചാര്‍ജ്ജ് ഉള്ള വൈദികനായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങളെ  സഹായിക്കുന്ന സംഘടനയാണ് അത്.  

     എന്‍റെ പരിമിതിക്കുള്ളില്‍ നിന്ന് ചെയ്യാവുന്ന പരമാവധി ഞാന്‍ ചെയ്യാന്‍ സാര്‍. ഇന്ന് തന്നെ ഞാന്‍ സംഘടനയ്ക്ക് എഴുതാം. ഇവന് പഠനം നിര്‍ത്തേണ്ട ആവശ്യം ഉണ്ടാകില്ല. ഞാന്‍ ഉറപ്പുതരുന്നു സര്‍ ആ വൈദികൻ പറഞ്ഞു 

    വരണ്ട മരുഭൂമിയില്‍ മഴ പെയ്ത അനുഭവമായിരുന്നു സ്റ്റീഫന് ആ വാക്കുകള്‍. ആ വൈദികന്‍റെ ശ്രമഫലമായി സ്റ്റീഫന് പഠിത്തം തുടരാനും  അമ്മയ്ക്ക് ചികിത്സയ്ക്കുമുള്ള  പണം ഗ്രാന്‍ഡ് ആയും ലഭിച്ചുതുടങ്ങി. യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടുകൂടി സ്റ്റീഫന്‍ ബിരുദം പൂര്‍ത്തിയാക്കി. ഡല്‍ഹിയിലെ പ്രശസ്തമായ സെയിന്‍റ് സ്റ്റീഫന്‍സ് കോളേജ്ജില്‍ അയാള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അഡ്മിഷന്‍ ലഭിച്ചു.

    പുതിയ സ്ഥലം, ഭാഷ, വ്യത്യസ്തമായ സംസ്ക്കാരം. അങ്ങനെ  പുതുതായിട്ടുള്ള എല്ലാം അയാള്‍ ആസ്വദിച്ചു കൊണ്ടിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ സ്റ്റീഫന്‍റെ  സന്തോഷത്തിന് കരിന്തിരി കത്തിച്ചു കൊണ്ട്   ആ വാര്‍ത്ത വന്നു. സ്റ്റീഫന്‍റെ  അമ്മ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. അങ്ങനെ കുറെ നാള്‍ മൂകനായി ദുഃഖഭാരവുമായി അയാള്‍ ക്യാമ്പസില്‍ തള്ളിനീക്കി. എന്നാല്‍ പതുക്കെ ഡിബേറ്റ് ,ഉപന്യാസ മത്സരങ്ങള്‍ തുടങ്ങിയവയില്‍ സ്റ്റീഫന്‍ സജീവമായി പങ്കെടുക്കാന്‍ ആരംഭിച്ചു. നഗരത്തിലെ സ്കൂളുകളിലും കോളജുകളിലും പഠിച്ച വിദ്യാര്‍ത്ഥികളുടെ വൈഭവങ്ങള്‍ക്ക് മുന്നില്‍ താന്‍ എത്ര നിസ്സാരനാണെന്ന് അയാള്‍  തിരിച്ചറിഞ്ഞ ദിനങ്ങള്‍. ആദ്യം ഒന്നു പരുങ്ങിയെങ്കിലും തന്‍റെ കുറവുകള്‍ നികത്തണം എന്ന  വാശിയായി അയാള്‍ക്ക്. കഠിനമായ പ്രയത്നം, പരിശീലനം തുടങ്ങിയവ കൊണ്ട് സ്റ്റീഫന്‍ പിന്നീട് കോളജിലെ താരമായി മാറുകയായിരുന്നു . അന്തര്‍സര്‍വകലാശാല മത്സരങ്ങളില്‍ അയാള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഒടുവില്‍ സ്റ്റീഫന്‍സിലെ  മാര്‍ക്ക് ആന്‍റണി എന്ന വിളിപ്പേര് അയാള്‍ക്ക് പൊന്‍തൂവലായി ലഭിച്ചു.

    അങ്ങനെ ഒരു അന്തര്‍ സര്‍വകലാശാല ഡിബേറ്റ് മത്സരത്തിലാണ് അയാള്‍ ഗായത്രി ഭട്ടതിരിപ്പാടിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അത് അവരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി മാറുകയായിരുന്നു. ഡല്‍ഹി ജെഎന്‍യുവിലെ എം എ എക്കണോമിക്സ് വിദ്യാര്‍ഥിനിയായിരുന്നു അവള്‍.

    ചൂടുപിടിച്ച ഡിബേറ്റ് മത്സരത്തിന്‍റെ  ഫൈനല്‍ ദിവസം. സ്ത്രീപക്ഷം പിടിച്ചുള്ള സ്റ്റീഫന്‍റെ  വാദങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്. അന്നത്തെ വിഷയം സിനിമയിലും സാഹിത്യത്തിലും ഉള്ള സ്ത്രീവിരുദ്ധ/സ്ത്രീ അനുകൂല ചിന്തകളെപ്പറ്റി ആയിരുന്നു.

    പ്രേത സിനിമകളില്‍ എപ്പോഴും പ്രേതങ്ങളായി സ്ത്രീകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിലൊരു സ്ത്രീവിരുദ്ധത ഇല്ലേ  എന്ന് നമുക്ക് തോന്നാം. പക്ഷേ മറ്റൊരു രീതിയില്‍ ചിന്തിച്ചു നോക്കുക. അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ പ്രതീകമാണ് ഒരു യക്ഷി അല്ലെങ്കില്‍ പ്രേതം.  ഇവിടെ അവള്‍ക്ക് തന്നെ  എപ്പോഴും കീഴ്പ്പെടുത്തുന്ന പുരുഷനെ നിലം പരിശാക്കാനുള്ള ശക്തി ലഭിക്കുന്നു. തന്നോട്  പുരുഷന്‍ ചെയ്ത ആക്രമണത്തിന് അവള്‍ പ്രതികാരം ചെയ്യുന്നു. സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെയും ശാക്തീകരണത്തിന്‍റെയും പ്രതീകമാണ് ഈ യക്ഷികളും പ്രേതങ്ങളും

    സ്റ്റീഫന്‍ പറഞ്ഞ് അവസാനിപ്പിച്ചപ്പോള്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു. മറുവശത്തുനിന്ന് സംസാരിക്കാന്‍ എഴുന്നേറ്റത്   നല്ല തിളക്കമുള്ള കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടി ആയിരുന്നു. അവളുടെ തുടുത്ത കവിളുകളും, ചുണ്ടുകളും സ്റ്റീഫനെ പെട്ടെന്നുതന്നെ ആകര്‍ഷിച്ചു. അവള്‍ എന്തായിരിക്കും പറയാന്‍ പോകുന്നതെന്ന് ഓര്‍ത്ത് സ്റ്റീഫന് ഉത്കണ്ഠ തോന്നി. എന്തായാലും ഈ സുന്ദരിക്ക് തന്‍റെ വാദമുഖങ്ങളെ ഖണ്ഡിക്കുവാന്‍ സാധിക്കില്ല. ആ കാര്യത്തില്‍ സ്റ്റീഫന് സംശയമുണ്ടായിരുന്നില്ല.

    ഗായത്രി ഭട്ടതിരിപ്പാട് എന്നാണ് അവളുടെ പേരെന്നും അവള്‍ ജെ എന്‍ യു വിലാണ് പഠിക്കുന്നതെന്നും സ്റ്റീഫന്‍ മനസ്സിലാക്കിയിരുന്നു.അവള്‍ സംസാരിക്കുമ്പോള്‍ അവളുടെ   സുന്ദരമായ കണ്ണുകളുടെ ചലനം അവനില്‍  കൗതുകം ഉണ്ടാക്കി.

    സ്റ്റീഫന്‍റെ വാദങ്ങളോട് ഞാന്‍ ഭാഗികമായി യോജിക്കുന്നു. എന്നാല്‍ അടിച്ചമര്‍ത്തപ്പെട്ട, പുരുഷാധിപത്യത്തിന്‍റെ  സമ്മര്‍ദ്ദത്തില്‍ അമര്‍ന്നു പോയ സ്ത്രീയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സന്ദേശമാണ് പ്രേത സിനിമകള്‍ നല്‍കുന്നതെന്ന വാദം പൂര്‍ണമായും ശരിയല്ല

     ഗായത്രി പറഞ്ഞു തുടങ്ങിയപ്പോള്‍ സ്റ്റീഫന്‍ അവളുടെ വാക്കുകള്‍ക്ക് ഉദ്വേഗത്തോടെ കാതോര്‍ത്തു

    സ്ത്രീയുടെ ശാക്തീകരണത്തെക്കുറിച്ചു പറയുമ്പോള്‍ ഫെമിനിസത്തിന്‍റെ ഉപജ്ഞാതാവായ സിമോണ്‍ ഡി ബുവ്വയുടെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു. ഞാന്‍ നിന്നോട് ചെയ്ത എല്ലാ അക്രമങ്ങള്‍ക്ക് ശേഷവും നീ എന്‍റെ മുന്നിലേക്ക് നിസ്സഹായയായി മുട്ടുകുത്തി വരണം. സ്റ്റീഫന്‍ പറഞ്ഞതുപോലെ പുരുഷാധിപത്യത്തിന്‍റെ കരാളഹസ്തങ്ങളില്‍നിന്നും മോചിതയായി പ്രതികാര ദുര്‍ഗ്ഗയായി മാറുന്ന ഈ  സ്ത്രീകള്‍ക്ക് അവസാനം എന്താണ് സംഭവിക്കുന്നത്?. ചിത്രത്തിന്‍റെ പര്യവസാനത്തില്‍ അവളെ ഒരു സവര്‍ണ്ണ പുരുഷകേസരി  നിഷ്പ്രഭമാക്കി ചങ്ങലയ്ക്കിടുന്നു. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതിന്‍റെ സാരാംശം ഇതാണ്. സ്ത്രീ എത്ര ശക്തി പ്രാപിച്ചാലും, എത്ര സ്വതന്ത്ര ആയാലും ഒരു  സവര്‍ണ്ണ പുരുഷന്‍റെ മുമ്പില്‍ അവള്‍ ഒന്നുമല്ല എന്ന വ്യക്തമായ സന്ദേശമാണ് അത് നല്‍കുന്നത്

    ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ കാറ്റ് അഴിച്ചുവിട്ട പോലെയായിപ്പോയി സ്റ്റീഫന്‍. ഇത്തവണ കാണികള്‍ ഗായത്രിയോട് യോജിച്ച് എഴുന്നേറ്റുനിന്ന് കയ്യടിച്ചു. പിന്നീടുള്ള ഡിബേറ്റുകളില്‍ പലയിടത്തും സ്റ്റീഫന് ശക്തമായ എതിരാളിയായി ഗായത്രി ഉണ്ടായിരുന്നു. പലപ്പോഴും ഗായത്രിയുടെ വാദങ്ങള്‍ക്കു മുമ്പില്‍ സ്റ്റീഫന്‍ നിലംപരിശാക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അയാള്‍ക്ക് അവളോട് ദേഷ്യം തോന്നുന്നതിന് പകരം കൂടുതല്‍ ആരാധനയാണ് ഉണ്ടായത്.

    ഗായത്രിയിലൂടെയാണ് സ്റ്റീഫന് ക്ലാസിക്കല്‍ ലോക സിനിമകളിലുള്ള താല്‍പര്യം ജനിച്ചത്. ജാപ്പനീസ് ചലച്ചിത്ര ഇതിഹാസമായ അകിര കുറസോവ താമസിയാതെ അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട ചലച്ചിത്ര സംവിധായകനായി. ജെഎന്‍യു സന്ദര്‍ശനവേളയില്‍ അവര്‍ അകിര  കുറസോവയെ നേരിട്ട് കാണുവാന്‍ സാധിച്ചത് അവരുടെ ജീവിതത്തിലെ വലിയ സന്തോഷമുഹൂര്‍ത്തമായിരുന്നു. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ സിനിമകളിലൊന്നായ റാഷോമോന്‍ എന്ന ചിത്രത്തെ കുറിച്ച്  അവര്‍ ഒരു സിമ്പോസിയം തയ്യാറാക്കിയിരുന്നു. കുറസോവ തന്നെ അവരെ അഭിനന്ദിച്ചപ്പോള്‍, സ്റ്റീഫനും ഗായത്രിയും സന്തോഷത്തില്‍ മതി മറന്നു പോയി.

    രാജ്യത്തിന്‍റെ ഒരേ ഭാഗത്തുനിന്ന് വരുന്ന, ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ താല്‍പര്യക്കാരായ അവര്‍ തമ്മില്‍ പ്രേമത്തിലാകാന്‍ പിന്നീട് അധികം സമയം വേണ്ടി വന്നില്ല. എന്നാല്‍ തങ്ങള്‍  ജീവിക്കുന്ന രാജ്യത്തെ വിചിത്രമായ സാഹചര്യങ്ങളെല്ലാം തങ്ങളുടെ ബന്ധത്തിനെതിരാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് മാത്രം അവര്‍ അക്കാര്യം രഹസ്യമായി സൂക്ഷിച്ചു.

    തികച്ചും യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഗായത്രി ജനിച്ചത്. ഗായത്രിയുടെ അച്ഛന് നാട്ടില്‍ ഒരു സ്കൂള്‍ ഉണ്ടായിരുന്നു. ഗായത്രിയുടെ മൂത്ത സഹോദരന്‍ ഒരു വലതുപക്ഷ മത സംഘടനയുടെ നേതാവായിരുന്നു. സഹോദരി കമ്മ്യൂണിസ്റ്റുകാരുടെ കോട്ടയായ ജെഎന്‍യുവില്‍ പഠിക്കുന്നതുതന്നെ അയാള്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കുന്ന കാര്യമായിരുന്നില്ല. എന്നാല്‍ സ്റ്റീഫനാകട്ടെ ഇടതുപക്ഷ നിരീശ്വര ചിന്തകള്‍ ഉള്ള ഒരാളായിരുന്നു. എന്തുവന്നാലും ഗായത്രിയെ സ്വന്തമാക്കണം എന്ന ആഗ്രഹം ഉള്ളതിനാല്‍ ഏറ്റവും കരുതലോടെ തന്നെയാണ് ആ ബന്ധം അയാള്‍ മുമ്പോട്ടു കൊണ്ടുപോയത്.

    കാലം മുമ്പോട്ടു പോയി. രണ്ടാളും എം.എ കഴിഞ്ഞു. ജേഷ്ഠന്‍റെ എതിര്‍പ്പിനെ ഒരുതരത്തില്‍ മറികടന്ന് ഗായത്രി എംഫില്‍ കോഴ്സിന് ജെഎന്‍യുവില്‍ തന്നെ ചേര്‍ന്നു. സിവില്‍ സര്‍വീസ് എന്ന തന്‍റെ ചിരകാലസ്വപ്നം സാധിക്കാനായി സ്റ്റീഫന്‍ റാവുസ് സിവില്‍ സര്‍വീസ് അക്കാദമിയില്‍

    Enjoying the preview?
    Page 1 of 1