Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Sraavukalkoppam Neendumpol
Sraavukalkoppam Neendumpol
Sraavukalkoppam Neendumpol
Ebook500 pages1 hour

Sraavukalkoppam Neendumpol

Rating: 0 out of 5 stars

()

Read preview

About this ebook

I was born in an agricultural family at Teekoy, a village in Kottayam district Kerala. After studying at St. Mary’s High School and Pre-Degree at St. George’s College, Aravithura joined for B.Sc in Agricultural Science in Kerala Agricultural University. My post graduation and PhD in ‘Agronomy’ was from the Indian Agricultural Research Institute, New Delhi. Fellow program in Human Resource Development with research guide from the Indian Institute of Management Ahmedabad, was the second doctoral degree. I also obtained a postgraduate diploma in Environment and Sustainable Development and participated in various educational programs.

Wrote the All India Civil Services Examination in 1984-85 and got selected into the IPS in the 1985 batch.

I had been the chief executive officer of many organizations in diverse sectors such as horticulture, transport, food retail, cinema, human rights, social inclusion, science and technology, law, education, environment, Fire and Rescue Service, Housing, Anti-corruption, shipping and sports.

As a teacher, taught courses in Environment Management, Strategic Management, Leadership, to the MBA students. Have experience in working with development projects of the European Union, UNICEF, US Embassy, UNDP, KAF, DFID, Ford foundation and was the founder chairman of DARSHN, a not-for-profit organization focusing on social inclusion and capacity building.

I was the co-founder and Managing Trustee of Top Centre, an NGO for human rights; and also the founder ‘VigilantKerala’ and also the co-founder of ExcelKerala a good-governance platform collective Action.

My current interests are in Research, Capacity building and Collective action.

Languageमलयालम
Release dateAug 12, 2019
ISBN6580424303271
Sraavukalkoppam Neendumpol

Related to Sraavukalkoppam Neendumpol

Related ebooks

Reviews for Sraavukalkoppam Neendumpol

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Sraavukalkoppam Neendumpol - Jacob Thomas

    http://www.pustaka.co.in

    സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍

    Sraavukalkoppam Neendumpol

    Author:

    ഡോ ജേക്കബ് തോമസ് ഐ പി എസ്

    Dr. Jacob Thomas IPS

    For more books

    http://www.pustaka.co.in/home/author/jacob-thomas

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    പ്രസാധകകുറിപ്പ്

    എല്ലാ ആത്മകഥകളും തീവ്രമായ അനുഭവങ്ങളുടെ ചരിത്രരേഖകളാണ്. അതുകൊണ്ടുതന്നെ ആത്മകഥകളുടെ വായന പുതിയകാലത്ത് നഷ്ടപ്പെട്ടുപോയ മൂല്യങ്ങളും ഊര്‍ജ്ജവും വീണ്ടെടുക്കലാണ്. അതിലെ ഭൂമിശാസ്ത്രവും കാലഘട്ടവും പുതിയലോകത്തിന്‍റെ ചലനക്രമങ്ങളുമായി താരതമ്യം ചെയ്യുകയാണ്. അത് നമ്മുടെ ജീവിതത്തിന് പുതിയൊരു വെളിച്ചവും ആത്മവിശ്വാസവും തരുന്നു.

    ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി എന്ന കാര്‍ഷികഗ്രാമത്തില്‍ നിന്ന് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി, കേരളത്തിന്‍റെ ഭരണനിര്‍വ്വഹണയന്ത്രത്തിന്‍റെ ഭാഗമായി മാറിയ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ ജേക്കബ് തോമസ് ഐ പി എസ് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍, എന്ന തന്‍റെ ജീവിതകഥ കേരളിയ വായനാസമൂഹത്തിനുമുമ്പില്‍ അവതരിപ്പിക്കുകയാണ്.

    ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്‍റെ ജോലി രാഷ്ട്രീയക്കാരന്‍റെ 'ദല്ലാള്‍ പണി' ചെയ്യുകയാണ് എന്ന അബദ്ധധാരണ ജേക്കബ് തോമസ് തിരുത്തുന്നു. വിജിലന്‍സ് ഡയറക്ടറായും സിറ്റി പോലീസ് കമ്മീഷണറായും വിവിധ സ്ഥാപനങ്ങളുടെ മേധാവിയായും അദ്ദേഹം പ്രവര്‍ത്തിച്ചപ്പോള്‍ കൈകൊണ്ട നിലപാടുകളും നടപ്പിലാക്കിയ തീരുമാനങ്ങളും നമുക്ക് പുതിയ പ്രതീക്ഷകള്‍ തരുന്നതായിരുന്നു. ഭരണഘടന ഉറപ്പു തരുന്ന സ്വാതന്ത്ര്യം, സമത്വം, വികസനം തുടങ്ങിയ മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഏറ്റവും ദരിദ്രരായ ജനവിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് ജേക്കബ് തോമസ് തന്‍റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രമിച്ചത്.

    അഴിമതിക്കെതിരെ പേരാടുമ്പോള്‍ അദൃശ്യവും ദൃശ്യവുമായ ചില പ്രതിബന്ധങ്ങള്‍ അദ്ദേഹത്തിനുണ്ടായി എന്നതുകൊണ്ട് ജേക്കബ് തോമസില്‍ ഇനി തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ല എന്നര്‍ത്ഥമില്ല. പാതിവഴിയില്‍ നിലച്ചുപോയ വാച്ചല്ല അദ്ദേഹത്തിന്‍റേത്. കൃത്യമായ സമയക്രമം പാലിച്ച് മൂല്യങ്ങള്‍ സംരക്ഷിച്ചുള്ള സഞ്ചാരമാണ് ജേക്കബ് തോമസ് എന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍റേത്. പുസ്തകങ്ങള്‍ക്കും കസേരകള്‍ക്കും അപ്പുറത്ത് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തിന്‍റെ ആര്‍ദ്രമായ നന്മ ഈ ജീവിതകഥയില്‍ നിന്ന് വായിച്ചെടുക്കാം. പ്രകൃതിയിലെ ഒരോ പുല്‍ക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹത്തിന്‍റെ ഓരോ പ്രവര്‍ത്തനങ്ങളിലും കാണാം. തന്‍റെ സഞ്ചാരപഥങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചമുണ്ടാക്കാന്‍ ഈ ആത്മകഥയ്ക്ക് കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം. കറന്‍റ് ബുക്സ് തൃശൂര്‍ വളരെ അഭീമാനത്തോടെ, ആദരവോടെ മലയാളി വായനക്കാര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു. ഈ പുസ്തകത്തിന്‍റെ നിര്‍മ്മിതിയില്‍ സഹകരിച്ച എല്ലാ സുഹൃത്തുകള്‍ക്കും നന്ദി.

    ആമുഖം

    ആത്മകഥയ്ക്ക് ആരും പ്രായം നിശ്ചയിച്ചിട്ടില്ല. ജീവിതസായാഹ്നത്തിലുള്ള പിന്‍തിരിഞ്ഞു നോട്ടമേ ആത്മകഥയാവൂ എന്നുമില്ല. ലോകത്തിലെ ഏറ്റവും പ്രസിദ്ധയായ കൗമാരക്കാരി എന്നു വിശേഷിപ്പിക്കപ്പെട്ട മലാല യൂസുഫ്സായി ജീവിതകഥയെഴുതിയത് 17-ാം വയസിലാണ്. അതിന് മുന്‍പുള്ള ഏതാനും വര്‍ഷം മലാലയുടെ ജീവിതം ലോകത്തോട് വിശദമായി പറയാന്‍തക്കവിധം അനുഭവസമ്പന്നമായിരുന്നു.

    ലോകത്തിന്‍റെ പ്രിയപ്പെട്ട കൗമാരക്കാരിയായ മലാലയുടെ മൂന്നു മടങ്ങു പ്രായമുള്ളയാളാണ് ഇതെഴുതുന്നത്. കേരളത്തിന്‍റെ 38,863 ചതുരശ്ര കിലോമീറ്ററിനും മൂന്നര കോടിയോളം മലയാളികള്‍ക്കുമപ്പുറം എന്നെ അറിയാവുന്നവര്‍ തുച്ഛം. മലയാളികളില്‍തന്നെ വലിയൊരു ശതമാനത്തിനും ഞാന്‍ പരിചിതനല്ല. അറിയുന്നവരില്‍തന്നെ പലരും എന്നെക്കുറിച്ചു കേട്ടത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ്.

    പരിമിതമായെങ്കിലും എന്നെ ലോകത്തിനു പരിചിതനാക്കിയത് നമ്മുടെ രാഷ്ട്രീയനേതാക്കളും മാധ്യമങ്ങളും പിന്നെ കോടതിയുമാണ്. അതിനു ഞാന്‍ അവരോടൊക്കെ നന്ദി പറയണമോയെന്നത് ആലോചിക്കേണ്ട കാര്യമാണ്. വിവാദങ്ങളിലൂടെ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. നല്ല പ്രവൃത്തികളുടെ പേരില്‍ അറിയപ്പെടുന്നെങ്കില്‍ നല്ല കാര്യമെന്നു കരുതിയിട്ടുണ്ട്. എന്തുചെയ്യാം, അതല്ല ഒട്ടുമിക്ക കാര്യങ്ങളിലും ഇതുവരെ സംഭവിച്ചത്.

    ഒരര്‍ഥത്തില്‍, അറിഞ്ഞോ അല്ലാതെയോ ഞാനുള്‍പ്പെട്ട വിവാദങ്ങളുടെ ഉപോല്‍പന്നമാണ് ഈ പുസ്തകം. ഇത് ആത്മകഥയാണോ യെന്നു ചോദിച്ചാല്‍ ആണെന്നും അല്ലെന്നും പറയാം. സര്‍വീസ് സ്റ്റോറിയാണോയെന്നു ചോദിച്ചാലും ഉത്തരം അങ്ങനെതന്നെ. ശരിയാണ്, എന്‍റെ ജീവിതംതന്നെയാണ് ഇതിലെ കേന്ദ്രസ്ഥാനത്തുള്ളത്. ആ ജീവിതം പറയുമ്പോള്‍ സ്വാഭാവികമായും എന്‍റെ പ്രവൃത്തിമേഖലകളും അതില്‍ നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരും സ്വപ്നങ്ങളും ദിവാസ്വപ്നങ്ങളും മോഹങ്ങളും അതിമോഹങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലെ വ്യക്തികളും (ഞാനുള്‍പ്പെടെ) സംഭവങ്ങളും ഭാവനയല്ല; ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ ഉള്ള സാദൃശ്യം യാദൃച്ഛികമല്ല. സംഭവങ്ങളൊക്കെയും സംഭവിച്ചതാണ്. മരിച്ചവര്‍ യഥാര്‍ഥത്തില്‍ ഉള്ളവരായിരുന്നു. ജീവിച്ചിരിക്കുന്നവര്‍ ജീവിച്ചുകൊണ്ടേയിരിക്കുന്നു, നിങ്ങള്‍ക്കു മുന്നില്‍.

    ഞാന്‍ വിജിലന്‍സ് ഡയറക്ടറായി ഏതാനും മാസത്തിനുശേഷമാണ് ഒരു പുസ്തകമെന്ന ആശയം കറന്‍റ് ബുക്സ് മുന്നോട്ടുവച്ചത്. ഇതുവരെ അക്കാദമിക, പൊതുബോധന സ്വഭാവമുള്ള പുസ്തകങ്ങള്‍ മാത്രമാണ് ഞാനെഴുതിയിട്ടുള്ളത്. ചില മാധ്യമ അഭിമുഖങ്ങളില്‍ തൊഴില്‍ പരമായ കാര്യങ്ങളുടെ ചില ഭാഗങ്ങളും വശങ്ങളും പരാമര്‍ശിച്ചിട്ടുള്ള തൊഴിച്ചാല്‍ ആദ്യമായാണ് എന്‍റെ ജീവിതം പറയുന്നത്.

    പുസ്തകത്തേക്കാള്‍ മുന്‍പേ വന്നതു പേരാണ്. 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍.' വളരെ ചെറുപ്പത്തിലേ നീന്തല്‍ പഠിച്ചതാണ്. സിവില്‍ സര്‍വീസ് പരിശീലനകാലത്തുവരെ, ഏറ്റവും വേഗത്തില്‍ നീന്തുക എന്നതായിരുന്നു എന്‍റെ രീതി. കഴിഞ്ഞ 30 വര്‍ഷം നീന്തലിന്‍റെ വേഗത്തിനു മാറ്റം സംഭവിച്ചിട്ടുണ്ട്. കാരണം, എന്‍റെ ജീവിതം വലുതും ചെറുതുമായ സ്രാവുകള്‍ക്കൊപ്പമായിരുന്നു. വെറുതെ ഒഴുക്കിനൊപ്പം നീന്തുക, പൊങ്ങുതടിപോലെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുക - അതാവരുത് എന്‍റെ നീന്തലെന്ന് അപ്പോഴും എനിക്കു ബോധ്യമുണ്ടായിരുന്നു. ആ നീന്തലിന്‍റെ കഥയാണ് ഈ പുസ്തകത്തില്‍ കൂടുതലുള്ളത്.

    ഹൈദരാബാദിലെ നാഷണല്‍ പൊലിസ് അക്കാദമിയില്‍ പരിശീലനത്തിന്‍റെ ആദ്യ ദിവസംതന്നെ ഡയറക്ടര്‍ പി ഡി മാളവ്യ മൂന്നു കാര്യങ്ങള്‍ പറഞ്ഞു: ഭരണഘടനാതത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം, രാഷ്ട്രനിര്‍മാണമാണ് നിങ്ങളുടെ ദൗത്യം, ഭയമോ പക്ഷപാതമോ ഇല്ലാതെ സാധാരണക്കാരെ സേവിക്കണം. ആ വാക്കുകള്‍ മനസില്‍ കുറിച്ചെടുത്തു.

    മനുഷ്യര്‍ക്കു പ്രയോജനമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരാണ് സിവില്‍ സര്‍വീസിലുള്ളത് എന്നൊരു തോന്നല്‍ എനിക്കുണ്ടായിരുന്നു, സിവില്‍ സര്‍വീസിന്‍റെ ഭാഗമാകുന്നതിനു മുന്‍പ്. സാധാരണക്കാര്‍ക്ക്

    ആവശ്യമുള്ളതും ഗുണകരവുമായ കാര്യങ്ങള്‍ ചെയ്യാനാണ് സര്‍വീസില്‍ ഞാന്‍ ശ്രമിച്ചത്. അതിന്‍റെ ഫലമായി എങ്ങനെ ഞാനൊരു 'ഔട്ട്സൈഡര്‍' ആയി മാറിയെന്നത് ഈ പുസ്തകത്തിലൂടെ വ്യക്തമാവുന്നുവെന്നാണ് കരുതുന്നത്. ഭരണത്തിന്‍റെ വശവും മറുവശവും ഇതിലുണ്ട്.

    മനസില്‍ കുറിച്ചെടുത്ത കാര്യങ്ങളെക്കുറിച്ചു പറഞ്ഞുവല്ലോ. താല്‍പര്യപ്പെടുന്ന തത്വങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗ്രന്ഥത്തിലെ പശു പുല്ലുതിന്നില്ല എന്ന പ്രയോഗത്തിന്‍റെ അര്‍ഥം ശരിക്കും മനസിലായത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം എന്നൊക്കെ ഭരണഘടന പറയുന്നു. അതിന്‍പ്രകാരം പ്രതിബദ്ധതയോടെ പണിയെടുക്കുമ്പോഴാണ് അദൃശ്യമെങ്കിലും കരുത്തുറ്റതായ തടസങ്ങള്‍ ഉയര്‍ന്നുവരുന്നത്. നേരെ പറയാം, അഴിമതിക്കാരും സ്ഥാപിതതാല്പര്യക്കാരുമാണ് ഈ തടസങ്ങള്‍ സൃഷ്ടിക്കുന്നത്. ചെറിയ അഴിമതിക്കാരുണ്ടാക്കുന്ന തടസങ്ങള്‍ നമ്മള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വലിയ അഴിമതിക്കാര്‍ നമ്മെ നീക്കം ചെയ്യും.

    മുഖം നോക്കാതെയും നോക്കിയും നിയമം നടപ്പാക്കേണ്ടതുണ്ട്. അഴിമതി ഒഴിവാക്കാന്‍ മുഖം നോക്കാതെ നടപടിയെടുക്കണം. സാധാരണക്കാരന്‍റെയും അശരണന്‍റെയും മുഖം നോക്കേണ്ടിവരുന്നത് അനീതി ഒഴിവാക്കാനാണ്. അതു തിരിച്ചറിഞ്ഞുള്ള നിലപാടുകളാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ധൈര്യമായി പറയാം. എന്നാല്‍, എനിക്കു ചിലര്‍ ചാര്‍ത്തിത്തന്നത് ജനവിരുദ്ധന്‍ എന്ന പേരാണ്.

    ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ആ കാര്‍ഷിക ഗ്രാമത്തിന്‍റെ പച്ചപ്പാണ് എന്‍റെ മനസിനെ സമ്പന്നമാക്കിയത്. കൃഷിയാണ് എന്‍റെ ജീവന്‍. എനിക്കൊരു നീതിസങ്കല്‍പമുണ്ടെങ്കില്‍ അതിന്‍റെ ജീവവായു ഞാന്‍ ജീവിച്ചതും വളര്‍ന്നതുമായ ചുറ്റുപാടുകളില്‍നിന്നുള്ളതാണ്. എത്ര കടുത്ത മാനസിക സമ്മര്‍ദ്ദമുള്ള ദിവസവും മുറ്റത്തേക്കിറങ്ങി, ആകാശത്തെ നോക്കി ദീര്‍ഘമായൊന്നു ശ്വസിച്ചാല്‍ ആ ജീവവായുവിന്‍റെ കരുത്തുള്ള പുതിയ കണങ്ങള്‍ എന്നില്‍ നിറയും.

    എന്‍റെ തീക്കോയിയിലെ സാധാരണക്കാരില്‍നിന്നാണ് സാമൂഹിക ബോധത്തിന്‍റെ അടിസ്ഥാനപാഠങ്ങള്‍ ഞാന്‍ പഠിച്ചത്. കസേരകളുടെ രാഷ്ട്രീയം ഇനിയും എനിക്കു മനസിലായിട്ടില്ല. മറ്റു പലതിലുമെന്ന പോലെ ആ വിഷയത്തിലും ഞാനിപ്പോഴും ഒരു വിദ്യാര്‍ഥിയാണ്.

    ഈ പുസ്തകം അവതരിപ്പിക്കാന്‍ പറ്റിയ വ്യക്തിയാരെന്ന് ഞാനും സുഹൃത്തുക്കളും ഏറെ ആലോചിച്ചു. ഭരണയന്ത്രത്തിന്‍റെ ഭാഗമായുള്ള ജീവിതമാണ് ഏറെയും പരാമര്‍ശിക്കുന്നത് എന്നതിനാല്‍, ആ യന്ത്രത്തെ നന്നായി അടുത്തറിഞ്ഞിട്ടുള്ള, എന്നാല്‍, അതിന്‍റെ പ്രലോഭനങ്ങളില്‍

    നിന്ന് കൃത്യമായ അകലം പാലിച്ചിട്ടുള്ള വ്യക്തിവേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതനുസരിച്ചുള്ള അന്വേഷണം വേഗത്തില്‍ എത്തി നിന്നത് ഇ ചന്ദ്രശേഖരന്‍ നായരിലാണ്. കേരളത്തിന്‍റെ രാഷ്ട്രീയ-ഭരണ ചരിത്രത്തില്‍ സജീവ പങ്കാളിയായിരുന്ന വ്യക്തിയാണ് ചന്ദ്രശേഖരന്‍ നായര്‍. സംസ്ഥാനത്തിന്‍റെ ആദ്യ നിയമസഭ മുതലിങ്ങോട്ട് ആറുതവണ സാമാജികന്‍, മൂന്നുതവണ മന്ത്രി, ധാര്‍ഷ്ട്യവും അഴിമതിയും തൊട്ടുതീണ്ടാതെയുള്ളതും ജനകീയവുമായ കര്‍മ്മചരിത്രം - ഇതൊക്കെ ചന്ദ്രശേഖരന്‍ നായരെന്ന സൗമ്യവ്യക്തിയെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങളാണ്. അവതാരിക എഴുതുകയെന്ന അഭ്യര്‍ഥന അദ്ദേഹം സ്നേഹ പൂര്‍വം സ്വീകരിച്ചു, ഹൃദ്യമായ വാക്കുകളിലൂടെ ഈ പുസ്തകം അവതരിപ്പിക്കാന്‍ തയ്യാറായി. ചന്ദ്രശേഖന്‍നായര്‍ക്ക് നന്ദി.

    എന്നെ പിന്തുണച്ച മേലധികാരികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി. ഈ പുസ്തകം തയ്യാറാക്കുന്നതില്‍ എന്നെ സഹായിച്ച സുഹൃത്തുക്കള്‍ പലരുണ്ട്. മലയാള മനോരമയിലെ ജോമി തോമസ്, കറന്‍റ് ബുക്സിന്‍റെ കെ ജെ ജോണി, കയ്യെഴുത്തുപ്രതിയുടെ ആദ്യ കരട് തയ്യാറാക്കിയ സുനില്‍ ഞാളിയത്ത് എന്നിവര്‍ക്ക് പ്രത്യേകം നന്ദി.

    ഈ പുസ്തകം എഴുതിത്തുടങ്ങിയപ്പോള്‍ ഞാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു. വാസ്തവത്തില്‍, എഴുത്തവസാനിക്കുമ്പോഴും ആ ചുമതലയിലായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം ഞാന്‍ അവധിയില്‍ പ്രവേശിച്ച ഉദ്യോഗസ്ഥനായി. അത് പുസ്തകത്തിന്‍റെ അവസാനത്തെ പൂര്‍ണവിരാമം മാറ്റിസ്ഥാപിക്കാന്‍, ഒന്നു രണ്ട് അധ്യായങ്ങള്‍ക്കൂടി ചേര്‍ക്കാന്‍ കാരണമായി.

    ഈ ഭൂമുഖത്ത് ഏറ്റവും ഘ്രാണശക്തിയുള്ള ജീവികളാണത്രേ സ്രാവുകള്‍. ഇരയെ പിടികൂടാനും കടിച്ചുകീറാനും ഞെരിച്ചമര്‍ത്താനും അവ കൂര്‍ത്തപല്ലുകള്‍ ഉപയോഗിക്കുന്നു. കീഴ്പ്പെടുന്ന ഇരയെ മുഴുവനായോ കഷണങ്ങളായോ വിഴുങ്ങുകയാണ് അവയുടെ രീതി. അത് സമുദ്രത്തിലെ കഥ. അതിലും എത്രയോ ഭീകരമാണ് ഭൂമിയിലെ കാര്യം! ആ സ്രാവുകള്‍ക്കൊപ്പം നീന്തുകയെന്നത് എത്ര ശ്രമകരമെന്ന് ആലോചിക്കുക. പിടിച്ചുനില്‍ക്കാന്‍ സാധിച്ചതിന്‍റെ പ്രധാനകാരണം നന്മകളാല്‍ സമ്പന്നമായ നാടെന്ന സ്വപ്നം പങ്കിടുന്നവരാണ്. അവരും ഈ പുസ്തകം വായിക്കുന്ന മറ്റുള്ളവരും ഒത്തുചേര്‍ന്നാല്‍ അഴിമതിയുടെ ചോരമണമില്ലാത്ത മണ്ണും വെള്ളവും സാധ്യമാവുമെന്ന് എനിക്കുറപ്പുണ്ട്. ചോരയില്ലാത്ത ഇടങ്ങള്‍ സ്രാവുകള്‍ക്ക് ഇഷ്ടമല്ലല്ലോ!

    ഡോ. ജേക്കബ് തോമസ് IPS

    അവതാരിക

    ഇ ചന്ദ്രശേഖരന്‍ നായര്‍

    ഡോ ജേക്കബ് തോമസ്, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കൃഷി, അക്കാദമിക് തലത്തിലും നെഞ്ചിലേറ്റി ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും കരസ്ഥമാക്കി, സിവില്‍ സര്‍വ്വീസിലേക്ക് ചുവടുമാറ്റം നടത്തിയ അപൂര്‍വ്വ വ്യക്തികളില്‍ ഒരാളാണ്. എന്നാല്‍ ഒരു കൃഷിശാസ്ത്രജ്ഞന്‍റെ മനസ്സ് സിവില്‍ സര്‍വ്വീസിലും ഉപയോഗപ്പെടുത്താന്‍ അവസരം ലഭ്യമായപ്പോഴൊക്കെ പാഴാക്കാതിരുന്നതും ആ ജന്മഗുണമാണ്. ഗ്രാമീണ വികസനത്തിന്‍റെ ശാസ്ത്രീയത അക്കാദമിക് തലത്തില്‍ സ്വായത്തമാക്കിയശേഷം സിവില്‍ സര്‍വ്വീസിലെത്തിയ പലരും അത് പിന്നീട് ഉപയോഗപ്പെടുത്താന്‍ വിമുഖത കാണിക്കുന്ന സ്ഥിതിയാണ് ഉള്ളത്. കൃഷിശാസ്ത്രവും കാര്‍ഷിക സംസ്കാരവും മണ്ണില്‍ ജനിച്ചവനെ വിശാലമായ ലോകത്ത് ജീവിതത്തിന്‍റെ വലിയ ആഴങ്ങളില്‍നിന്നും അമൂല്യങ്ങളായ പലതും കണ്ടെത്താന്‍ കരുത്ത് നല്‍കുമെന്ന തിരിച്ചറിവാണ് ഇവിടെ ശ്രദ്ധേയമാവുന്നത്.

    അഞ്ചരപതിറ്റാണ്ട് കാലത്തെ ജീവിതത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ ഇന്ത്യന്‍ പൊലിസ് സര്‍വ്വീസില്‍ സേവനമനുഷ്ഠിച്ച ഡോ ജേക്കബ് തോമസ് തന്‍റെ ജീവിതാനുഭവങ്ങള്‍ പങ്ക് വയ്ക്കുകയാണ്, 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍', ഇരുപത്തിമൂന്ന് അദ്ധ്യായങ്ങള്‍, അഞ്ച് ഭാഗങ്ങളായി

    തിരിച്ചാണ് ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. പ്രതിപാദന രീതിയും ഭാഷയും വായനക്കാരനെ മുഷിപ്പിക്കില്ലെന്ന് ഉറപ്പിക്കാം.

    സാമൂഹികസേവനം ചെയ്യുക എന്ന ബോധമാണ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയാന്‍ തോന്നിയതെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥകാരന്‍ മൂന്ന് തവണ സിവില്‍ സര്‍വ്വീസ് ഉപേക്ഷിക്കാന്‍ തീരുമാനിച്ച് മനംമാറ്റം നടത്തിയെന്ന് സമ്മതിക്കുന്നു.

    'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' ആദ്യത്തെ അഞ്ച് അദ്ധ്യായങ്ങള്‍ അടങ്ങുന്ന ഒന്നാംഭാഗം ഒരു തനി നട്ടുമ്പുറത്തുകാരന്‍ മലയാളി യുവാവിന്‍റെ പരിണാമദിശകളാണ്. അത് തന്‍മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മുപ്പത് വര്‍ഷക്കാലത്തെ സിവില്‍ സര്‍വ്വീസില്‍, സ്വാധീനങ്ങള്‍ക്ക് വഴങ്ങാതിരിക്കാനുള്ള സ്വയംശിക്ഷണം സ്കൂള്‍ വിദ്യാര്‍ത്ഥിയായപ്പോള്‍ തന്നെ തുടങ്ങിയെന്ന് സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. വെള്ളായണിയിലെയും വെള്ളാണിക്കരയിലെയും മണ്ണുത്തിയിലെയും ഡെല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിലെയും കൃഷിശാസ്ത്രപഠനം അവതരിപ്പിച്ച രീതിയും വായനയ്ക്ക് ഒഴുക്ക് നല്‍കുന്നതാണ്.

    സിവില്‍ സര്‍വ്വീസിലേക്കുള്ള ചുവടുമാറ്റത്തിലൂടെയാണ് രണ്ടാം ഭാഗത്തിന് തുടക്കം. സര്‍വ്വീസില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രായോഗിക പ്രശ്നങ്ങള്‍ക്കനുസരിച്ച് സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ പരിശീലന ക്രമത്തില്‍ മാറ്റം വേണമെന്ന് ഇതില്‍ ഗ്രന്ഥകാരന്‍റെ അനുഭവസാക്ഷ്യം. മൂന്ന് പതിറ്റാണ്ടിലെ സിവില്‍ സര്‍വ്വീസിനിടയില്‍ മുപ്പത് സ്ഥലംമാറ്റം. ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നതും ചിലപ്പോഴെങ്കിലും പുതിയ നിയമനം നല്‍കാതെ മാറ്റിനിര്‍ത്തുന്നതും ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണ്. ഇത് ഒഴിവാക്കണമെന്ന കാര്യം പലപ്പോഴും താന്‍ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ ചില സന്ദര്‍ഭങ്ങളില്‍ താന്‍ നിര്‍ബന്ധം പിടിച്ചിട്ടുമുണ്ട്. അത് ഗുണം ചെയ്തിട്ടുമുണ്ടെന്നാണ് എന്‍റെ അനുഭവം.

    രാഷ്ട്രീയഭരണ നേതൃത്വവുമായി ഉണ്ടായ പൊരുത്തക്കേടുകളെക്കുറിച്ചും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ മന്ത്രിമാരുമായുണ്ടായ അഭിപ്രായവ്യത്യാസം പുസ്തകത്തില്‍ പരമാര്‍ശിച്ചിട്ടുമുണ്ട്. ആ വിഷയം വിലയിരുത്താനുള്ള സന്ദര്‍ഭം ഇതല്ലാത്തതിനാല്‍ ഞാന്‍ അതിന് മുതിരുന്നില്ല. അത് വായനക്കാര്‍ക്ക് വിടുന്നു. ഒരു മുഖ്യമന്ത്രി, തന്നെ ജനവിരുദ്ധനെന്ന് പരസ്യമായി പറഞ്ഞതിന് മറുപടി പറയാന്‍ അനുമതി നിഷേധിച്ച സംഭവവും ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഭരണകാര്യങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളിലുള്ള അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. അതും വിലയിരുത്തേണ്ടത് വായനക്കാരാണ്.

    കേരളത്തിന്‍റെ വികസനത്തെക്കുറിച്ചുള്ള വിലയിരുത്തലും കാഴ്ചപ്പാടുകളുമാണ് നാലാം ഭാഗത്തില്‍. മലയാളി സമൂഹത്തിന്‍റെ വികസന കാഴ്ചപ്പാടില്‍ ഇന്നലെകളും ഇന്നും ആഴത്തിലല്ലെങ്കിലും വിലയിരുത്തലിന് ശ്രമിച്ചിട്ടുണ്ട്. അത് കൂടുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കാവുന്നതാണ്.

    സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന്‍റെ തോത് വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. അത് വിശദമായൊരു പഠനത്തിന് വിധേയമാക്കേണ്ടതാണ്. 'ക്രിമിനല്‍' എന്നതിന്‍റെ വിവക്ഷയെ ആശ്രയിച്ചാണ് വിലയിരുത്തല്‍ നടത്തേണ്ടത്.

    കേരളീയ സമൂഹത്തെക്കുറിച്ച് ഏറെ ഉത്ക്കണ്ഠയോടെയാണ് പുസ്തകം അവസാനിപ്പിക്കുന്നത്. 'കേരള വികസനം' മറ്റൊരു പുസ്തകത്തിനുള്ള വിഷയമാണ്. ആ നിലയില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ സിവില്‍ സര്‍വ്വീസ് അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരള വികസനത്തിന്‍റെ ഇന്നലെകളെക്കുറിച്ചും ഭാവിയെക്കുറിച്ചും മറ്റൊരു ഗ്രന്ഥ രചനയ്ക്ക് ഗ്രന്ഥകാരന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' വായനക്കാര്‍ക്ക് പുതിയൊരു അനുഭവമായിരിക്കുമെന്ന് കരുതുന്നു. വിഷയങ്ങള്‍ ചര്‍ച്ചകള്‍ക്ക് വായനക്കാര്‍ വിധേയമാക്കുമെന്ന് കരുതുന്നു. ഇതിലെ വിഷയങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് വായനക്കാര്‍ വിധേയമാക്കുമെന്ന പ്രതീക്ഷയോടെ ഈ പുസ്തകം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

    1
    കൈപിടിച്ച് അവരെന്നെ
    ലോകത്തിലേക്ക് ഇറക്കിവിട്ടു
    പേടിയുള്ള കുട്ടി

    വാസ്തവത്തില്‍ വല്ല്യമ്മയെ എനിക്ക് വലിയ പേടിയായിരുന്നു. വല്ല്യമ്മ പറഞ്ഞ പണികളില്‍ പലതും ചെയ്തത് പേടികൊണ്ടാണ്. ചെയ്തില്ലെങ്കില്‍ ശിക്ഷ കിട്ടുമെന്ന പേടി. അന്നു ശിക്ഷകള്‍ പലതരമുണ്ടായിരുന്നു, അടി മാത്രമല്ല, മുട്ടുകുത്തി നില്‍ക്കുക, എവിടെയെങ്കിലും അനങ്ങാതെ കുറെനേരം നില്‍ക്കുക, കൂടുതല്‍ ജോലി ചെയ്യിക്കുക എന്നിങ്ങനെ പലതും. രണ്ടുവര്‍ഷത്തില്‍ പലതവണ വല്ല്യമ്മ എന്നെ മുട്ടുകുത്തിച്ചു. ചില കുറ്റങ്ങളില്‍ ലൗലിയും പങ്കാളിയായിരുന്നു. എന്നാല്‍, മുതിര്‍ന്നതു ഞാനായതിനാല്‍ ശിക്ഷ പങ്കുവയ്ക്കപ്പെട്ടില്ല. അത് എനിക്കു മാത്രമുള്ളതായിരുന്നു.

    ഒരു ദിവസം പശുവിനെ പറമ്പില്‍നിന്ന് അഴിക്കാന്‍ ചെന്നപ്പോള്‍, കെട്ടിയിരുന്നിടത്ത് പശുവില്ല, കയറഴിഞ്ഞുപോയതാണ്. തൊട്ടടുത്ത പറമ്പിലെല്ലാം അന്വേഷിച്ചിട്ടും പശുവില്ല. പശുവില്ലാതെ വീട്ടിലേക്കു തിരിച്ചുചെന്നാല്‍ വല്ല്യമ്മ എന്നെ വച്ചേക്കില്ലെന്നതാണ് രാത്രിയെയും ഇരുട്ടിനെയുംക്കാള്‍ എന്നെ പേടിപ്പിച്ചത്. ആ പേടിയുമായി ഒന്നൊന്നര

    മണിക്കൂറെങ്കിലും ആ രാത്രിയില്‍ ഞാന്‍ പശുവിനെ അന്വേഷിച്ചുനടന്നു, അടുത്തെങ്ങും ആള്‍ത്താമസമില്ലാത്ത പറമ്പുകളിലൂടെ. ആറാം വയസിലാണെന്നോര്‍ക്കണം. ഒടുവില്‍ പശുവിനെ കണ്ടെത്തി. പശുവിനെ കൂട്ടിലേക്കെത്തിക്കാന്‍ വൈകിയതിന്‍റെ കാരണം മാത്രം വല്ല്യമ്മ ചോദിച്ചു. വല്ല്യമ്മയ്ക്കു സ്വീകാര്യമായ ഉത്തരം എന്‍റെ പക്കലില്ലായിരുന്നു.

    ഇന്നത്തേപ്പോലെ തെരുവുനായ പ്രശ്നമൊന്നുമില്ലാത്ത കാലമാണത്. ഏതു പട്ടിയും ആരുടേതെങ്കിലുമായിരുന്നു. ചില പട്ടികള്‍ എല്ലാവരുടേതുമായിരുന്നു. അത്തരത്തിലൊരു സൗഹാര്‍ദപരമായ അന്തരീക്ഷത്തിലാണെങ്കിലും

    Enjoying the preview?
    Page 1 of 1