Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Great Words Win Hearts
Great Words Win Hearts
Great Words Win Hearts
Ebook527 pages1 hour

Great Words Win Hearts

Rating: 0 out of 5 stars

()

Read preview

About this ebook

പ്രശസ്ത പ്രചോദകനും പ്രസംഗ ഗുരുവുമായ ഡോ.ഉജ്ജ്വൽ പട്നി എഴുതിയ 100% ക്രിയാത്മക ഗ്രന്ഥം ഇവയെല്ലാം വെളിപ്പെടുത്തുന്നു.
1. ഉദാഹരണങ്ങളോടും പൊടിക്കൈകളോടും കൂടിയ പൊതുജനമധ്യത്തിലുള്ള പ്രസംഗം.
2. സംഭാഷണത്തിലൂടെ ജനങ്ങളെ സ്വാധീനിക്കുകയും കീഴടക്കുകയും ചെയ്യുന്നു.
3. അവതരണത്തിലൂടെ സാമൂഹികവും സംഘടിതവുമായ പ്രശസ്തി നേടുക.
4. അഭിമുഖങ്ങളിലും, വാചികം & കൂട്ടുചർച്ചകളിലും ആത്മവിശ്വാസം.
5. വിതരണത്തിലും കച്ചവടതന്ത്രത്തിലും വാക്കുകളുടെ ശക്തി.
6. റിപ്പോര്‍ട്ട് അവതരിപ്പിക്കുക, സമ്മേളനങ്ങൾ നടത്തുക, സഹപ്രവർത്തകരെ സ്വാധീനിക്കുക.
7. സംഭാഷണ പാടവത്തിലൂടെ നേതൃത്വം.
8. എങ്ങനെയാണ് ഉച്ചഭാഷിണി & സ്റ്റേജ് ഭയത്തിൽ നിന്നും രക്ഷപ്പെടുക.
"ഡോ.ഉജ്ജ്വൽ പട്നിയുടെ കൂടെ ചേർന്ന് വാക്കുകളുടെ അനന്തമായ ശക്തി കണ്ടുപിടിക്കുക"

Languageमलयालम
PublisherDiamond Books
Release dateSep 15, 2022
ISBN9789352782642
Great Words Win Hearts

Related to Great Words Win Hearts

Related ebooks

Reviews for Great Words Win Hearts

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Great Words Win Hearts - Dr. Ujjwal Patni

    പുസ്തകത്തെക്കുറിച്ച്

    നിങ്ങൾക്ക് നല്ലതും യഥാർത്ഥവുമായ ആശയങ്ങൾ അറിയാം. പക്ഷേ ആരും അത് ശ്രദ്ധിക്കുന്നില്ല. കാരണം നിങ്ങൾ കൃത്യമായ വാക്കുകൾ ഉപയോഗിക്കുന്നില്ല. നിങ്ങൾ ഒരു കാര്യം മീറ്റിംഗിൽ പറയുമ്പോൾ എല്ലാവരും അവഗണിക്കുന്നു.

    അതേ കാര്യം മറ്റൊരാൾ പറയുമ്പോൾ മനോഹരമായ ആശയം എന്ന് പറഞ്ഞ് എല്ലാവരും കെട്ടിപ്പിടിക്കുന്നു. നിങ്ങൾ ഒരു നേതാവായി ഉയർന്നുവരാൻ വളരെ കഷ്‌ടപ്പെട്ടു. പക്ഷേ നിങ്ങൾക്ക് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞില്ല. നിങ്ങൾ സ്റ്റേജിൽ നിൽക്കാൻ ആഗ്രഹിക്കുന്നു.

    പ്രകാശത്തിന്‍റെ പരിവേഷം നേടിയെടുക്കാൻ ആഗ്രഹിക്കുന്നു.

    പക്ഷേ നിങ്ങൾ ഭയപ്പെടുന്നു. നിങ്ങളുടെ സത്യസന്ധമായ വാക്കുകൾ ഒദ്യോഗികപരവും വ്യക്തിപരവുമായ ജീവിതത്തിൽ അടിക്കടി ദുർവ്യഖ്യാനിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

    നിങ്ങള്‍ അവസരങ്ങള്‍ നഷ്‌ടപ്പെടുത്തുന്നു നിങ്ങൾക്ക് എത്താൻ സാധിക്കുന്നതുപോലെ നിങ്ങൾ മുന്നോട്ട് കുതിക്കുന്നില്ല.

    ശ്രദ്ധിക്കപ്പെടാൻ വേണ്ടതും പ്രേക്ഷകരെ സ്വാധീനിക്കാനും ജനങ്ങളോടും അരങ്ങിനോടും ഉള്ള ഭയം മാറാനുള്ള ശക്തിമത്തായ വഴികൾ നല്ല വാക്കുകൾ ഹൃയങ്ങളെ കീഴടക്കുന്നു നിങ്ങളോട് പറയും. ഈ പുസ്തകം വായിച്ചതിനു ശേഷം ഓരോ സാധാരണ മനുഷ്യരും നന്നായും ശക്തിയായും എവിടെ വേണമെങ്കിലും ഭയമോ പരിഭ്രമമോ അപകർഷതാബോധമോ ഇല്ലാതെ സംസാരിക്കാൻ കഴിയും എന്ന് ഈ ഗ്രന്ഥത്തിന്‍റെ കർത്താവ് ഡോ.ഉജ്ജ്വൽ പട്നി ഉറപ്പു നൽകുന്നു.

    വാക്കുകളുടെ

    അനന്തമായ ശക്തി

    സംസാരകല പഠിക്കാനും, സുഹൃത്തുക്കളെ ഉണ്ടാക്കാനും

    ജനങ്ങളെ സ്വാധീനിക്കാനും, അവതരണം നടത്താനും,

    സമ്മേളനം നടത്താനും, പൊതു സംഭാഷണങ്ങൾക്കും,

    വാചികപരീക്ഷയിലും, അഭിമുഖങ്ങളിലും,

    സംഘടിത ചർച്ചകളിലും, മറ്റുള്ളവരെ

    പ്രോത്സാഹപ്പിക്കുകയും, മാർഗ്ഗനിർദ്ദേശം നൽകുന്നതിലും

    കച്ചവടതന്ത്രങ്ങളിലും, വ്യക്തിപരമായ ബന്ധങ്ങളിലും

    ഈ പുസ്തകം ഒരു വലിയ സഹായമായിരിക്കും.

    ഈ 100% അഭ്യാസപുസ്തകം വാക്കുകളുടെ അനന്തമായ ശക്തിയും സംസാരനിപുണതയുടെ രഹസ്യങ്ങളും വെളിപ്പെടുത്തും.

    നല്ല

    വാക്കുകൾ

    ഹൃദയത്തെ

    കീഴടക്കുന്നു

    ഡോ. ഉജ്ജ്വൽ പട്നി

    ബി.ഡി.എസ്. (പുഞ്ചിരി വിദഗ്ദ്ധ ഉപദേശകൻ)

    എം.ബി.എ. (മാനുഷിക വിഭവങ്ങൾ)

    എം.എ. (നയതന്ത്രശാസ്ത്രം)

    സി.എച്ച്.ആർ (മനുഷ്യാവകാശങ്ങൾ)

    സാക്ഷ്യപ്പെടുത്തിയ വ്യക്തിത്വ പരിശീലകൻ

    ഗിന്നസ് ലോകറെക്കോർഡ് നേടിയ ആൾ

    സംഘത്തലവൻ

    ഫ്യൂഷൻ ബുക്ക്സ്

    വാക്കുകൾക്കും

    ഗ്രന്ഥത്തിനും ഉള്ള പ്രശംസ

    മഹത്തായ വീക്ഷണമാണ് ശക്തി. സ്വപ്നം കാണുന്നതിന്‍റെയും വിശ്വസിക്കുന്നതിന്‍റെയും നേട്ടത്തിന്‍റെയും ഒരു സത്യസന്ധമായ ഉദാഹരണമാണിത്. ഡോ.ഉജ്ജ്വൽ പട്നിയേയും സംഘത്തേയും കുറിച്ച് ഭാരതം അഭിമാനിക്കുന്നു.

    ശ്രീ. അനൂപ് ജലോട്ടാ

    പ്രശസ്ത ഗായകൻ ഭജൻ സാമ്രാട്ട്, ഇന്ത്യ

    ഈ ഗ്രന്ഥത്തിൽ ശക്തിമത്തായ പൊതുസംസാരം, ശക്തിമത്തായ സംഭാഷണം, കുട്ടുചർച്ച, അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് വിശധമായി ഉൾക്കൊള്ളിച്ചിരിക്കുന്നു. മാധ്യമപ്രവർത്തനങ്ങളുടെ ഇക്കാലത്ത് ഇത് വിജയത്തിന്‍റെ ഒരു സുനിശ്ചിതമന്ത്രമാണ്.

    നവ്ഭാരത്

    തർജ്ജമ - പ്രശസ്തമായ ഹിന്ദി പത്രം

    ഡോ. പട്നി സംഭാഷണ ഗുരു എന്ന പേരിൽ പ്രശസ്തനായി അറിയപ്പെടുന്നു.

    സെൻട്രൽ ക്രോണിക്കിൾ

    ഇംഗ്ലീഷ് പത്രം

    അദ്ദേഹം ഒരു മഹാനായ പ്രചോദകനും വ്യക്തിത്വവികസനത്തിൽ സമർത്ഥനുമാണ്. ചരിത്രം സൃഷ്‌ടിച്ച പാട്ട് മാരത്തോണിന്‍റെ പുറകിലുള്ള ബുദ്ധി അദ്ദേഹത്തിന്‍റേതാണ്.

    ദി ഹിതവാദ

    ഇംഗ്ലീഷ് പത്രം

    അദ്ദേഹം പരിവർത്തന ചിന്താഗതിക്കാരനാണ്. അദ്ദേഹത്തെ കാണുക, അദ്ദേഹം നിങ്ങളുടെ എല്ലാ നിഷേധാത്മക ചിന്താഗതികളും മാറ്റും. അദ്ദേഹം അങ്ങേയറ്റത്തെ ഒരു ശുഭാപ്തി വിശ്വാസക്കാരനാണ്. യുവത്വം, വിവിധ മേഖലയിലുള്ള വിദ്യാഭ്യാസം, അനന്തമായ ഉത്സാഹം, ഉത്തമമായ വീക്ഷണം, ഇവയെല്ലാമാണ് അദ്ദേഹത്തിന്‍റെ ശക്തി.

    ഡോ. നീരജ് ഭരദ്വാജ്,

    പ്രമുഖ ഇന്‍റൻസിവിസ്റ്റ്, യുണൈറ്റഡ് കിങ്ഡം

    തീർച്ചയായും വിരളമായ അനുഭവം, അവതരണത്തോടും അരങ്ങിനോടും ഉള്ള എന്‍റെ പേടി ഇനി നിലനിൽക്കുകയില്ല. പ്രാസംഗികൻ ജനിക്കുന്നു എന്നുള്ള എന്‍റെ നിഷേധാത്മകവിശ്വാസം അദ്ദേഹത്തിന്‍റെ പ്രവർത്തനശാല ഇല്ലാതാക്കി. ഇപ്പോൾ എനിക്ക് പറയാൻ കഴിയും പ്രാസംഗികർ നിർമ്മിക്കപ്പെടുന്നു. ഞാൻ പങ്കെടുത്തതിനു ശേഷം അതിയായി പ്രചോദിതനാകുകയും ആത്മവിശ്വാസം നേടുകയും ചെയ്തു.

    എ. വീർവാണി

    ചാർട്ടേഡ് അക്കൗണ്ടന്‍റ്, ദുബായ്

    ആഗോളകരമായ ഒരു വിജയം ഉണ്ടാക്കിയ ഡോ. ഉജ്ജ്വൽ പടിനിയേയും അദ്ദേഹത്തിന്‍റെ സംഘത്തെക്കുറിച്ചും ഞങ്ങൾ അഭിമാനിക്കുന്നു.

    ഡോ. രാമൻസിങ്

    മുഖ്യമന്ത്രി (സി.ജി)

    ഒരു പരിശീലന ക്യാമ്പിൽ പങ്കെടുക്കുക. നിങ്ങൾക്കുള്ളിലുള്ള മഹാനായ പ്രാസംഗികനെ നിങ്ങൾ കണ്ടുപിടിക്കും. അദ്ദേഹം പറയുന്നത് ശ്രദ്ധിച്ചതിനു ശേഷം ഉടനടി അത്ഭുതകരമായ ഒരു മാറ്റം നിങ്ങൾ അനുഭവിക്കും, അദ്ദേഹം എല്ലാ സ്റ്റേജ് ഭയവും ആശങ്കകളും പുറത്തെടുക്കുകയും നിങ്ങളെ മൊത്തത്തിൽ മാറ്റുകയും ചെയ്യുന്നു. സത്യസന്ധമായ രീതിയിൽ തന്നെ അദ്ദേഹം സംഭാഷണ ഗുരുവാണ്.

    ശ്രീ, എൻ.എം. കുമാർ

    സ്ഥാപകൻ - മാജിക് ഫാർമ

    സാമാന്യ ജനങ്ങൾക്ക് ഡോ. ഉജ്ജ്വൽ പട്നിയുടെ ഗ്രന്ഥം വായിച്ച് ആചാര്യ രജനീഷ് അല്ലെങ്കിൽ ശിവ്ഖേരയെപ്പോൽ വിജയികളായ പ്രാസംഗികരാകാം. പുതിയ തലമുറയ്ക്ക് മൂല്യങ്ങൾ പകർന്നു നൽകുന്നതിലും അദ്ദേഹം അത്ഭുതകരമായ പ്രവൃത്തി ചെയ്യുന്ന ആളാണ്.

    ശ്രീ. ബാബൻ പ്രസാദ് മിശ്ര

    മുൻ എഡിറ്റർ - ദൈനിക് ഭാസ്കർ

    മുൻ എഡിറ്റർ - നവ്ഭാരത്

    ഗീതയിൽ നിന്നും രാമായണത്തിൽ നിന്നും ജിൻവാണിയിൽ നിന്നും ഉള്ള ആശയങ്ങൾ ഉപയോഗിച്ച് ഡോ.ഉജ്ജ്വൽ പട്നി പ്രേക്ഷകരെ വശീകരിക്കുന്നു. അദ്ദേഹത്തിന് മണിക്കൂറുകളോളം കുറവുകളൊന്നുമില്ലാതെ സംസാരിക്കാനുള്ള വിരളമായ കഴിവ് കിട്ടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ജെയിൻ സമുദായം അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു.

    അഹിംസ ടൈംസ്

    ഈ ഗ്രന്ഥം

    കർശനമായും ...

    ഈ ഗ്രന്ഥം നിർബന്ധമായും വിദ്യാർത്ഥികൾ, മാനേജർമാർ, നേതാക്കന്മാർ, സമൂഹസേവകന്മാർ കലാകാരന്മാർ നേതാക്കന്മാർ, മാധ്യമപ്രവർത്തകർ, ഡോക്ടർമാർ, വക്കീലന്മാർ, യന്ത്രവിദ്യാ വിദഗ്ദ്ധന്മാർ, അക്കാദമി അംഗങ്ങൾ, ഫാഷൻഡിസൈനർമാർ, രാഷ്‌ട്രീയക്കാർ, അക്കൗണ്ടന്‍റ്‌മാര്‍, ധർമ്മോപദേശകർ, ബിസ്സിനസ്സ് കാർ, കർക്കശ സ്വഭാവമുള്ള ഉദ്യോഗസ്ഥർ, പരിശീലകർ, വീട്ടമ്മമാർ, സൈനികർ ............ വേണ്ടി.

    ഇത്ര ദീർഘമായി പട്ടിക നൽകിയതിൽ ക്ഷമിക്കുക.

    കാരണം സംഭാഷണം വാക്കുകളുടെ ശക്തിയും

    മാസ്മരികതയും നിർണ്ണായകമല്ലാത്ത

    ഒരു ഭാഗം എനിക്ക് കിട്ടി.

    ഈ ഗ്രന്ഥം

    ഞാൻ സമർപ്പിക്കുന്നു...

    പ്രിയപ്പെട്ട മുത്തച്ഛന്‍

    യശഃശരീരനായ ശ്രീ ഗുലാബ് ചന്ദ്ജി പാട്നിക്ക് ഞാൻ ഇന്ന് എന്തായിരിക്കുന്നുവോ അതെല്ലാം അങ്ങയുടെ

    ആശീർവാദത്താലും വളർത്തലും കൊണ്ടാണ്.

    പ്രിയപ്പെട്ട അച്ഛൻ

    യശഃശരീരനായ ശ്രീ മഹേന്ദ്രജി പട്നീ

    നമ്മൾ 10 വർഷം മാത്രമേ ഒന്നിച്ചുണ്ടായിരുന്നുള്ളൂവെങ്കിലും അങ്ങ് എനിക്കുവേണ്ടി ലോകം മുഴുവനും നിറഞ്ഞുനിൽക്കുന്നതായി എനിക്കു തോന്നുന്നു.

    പ്രിയപ്പെട്ട അമ്മ

    ശ്രീമതി കിരൺ ദേവി പട്നി

    അമ്മേ നിങ്ങൾ എന്‍റെ ലോകമാണ്, വേഗം സുഖമായി

    വരൂ.

    ഈ ഗ്രന്ഥത്തെക്കുറിച്ച്

    കൂടുതലായി മനസ്സിലാക്കാൻ

    ഇത് വായിക്കൂ ...

    നരശാസ്ത്ര വിജ്ഞാനികൾ പറയുന്നു. നമ്മളും (ഡി.എൻ.എ.) ചിമ്പാൻസികളും തമ്മിൽ 2% വ്യത്യാസമുണ്ടെന്ന്. ഈ 2% കൊണ്ട് നമ്മൾ സംസ്ക്കാരവും പരിഷ്ക്കാരവും ഗ്രഹിക്കുന്നു. ഈ 2% വാക്കുകളുടേയും ആശയവിനിമയത്തിന്‍റേയും അനന്തമായ ശക്തിയല്ലാതെ മറ്റൊന്നുമില്ല എന്ന് പലരും വിശ്വസിക്കുന്നു.

    ഈ വ്യത്യസം നമുക്ക് നിലനിർത്താം

    ചില ചോദ്യങ്ങൾ എപ്പോഴും നമ്മുടെ മനസ്സിൽ വരുന്നു.

    സമാനമായ വിദ്യാഭ്യാസയോഗ്യത ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഒരു അധ്യാപകന്‍റെ അടുത്ത് തിരക്കും മറ്റൊരാൾ വിദ്യാർത്ഥികൾക്കായി കാത്തിരിക്കേണ്ടിയും വരുന്നത്?

    എന്തുകൊണ്ടാണ് ഒരു കച്ചവടക്കാരൻ തന്‍റെ എല്ലാ വിൽപ്പന ലക്ഷ്യങ്ങളും സാധിക്കുകയും അതേ വസ്തു തന്നെ വിൽക്കുന്നതിൽ മറ്റേ ആൾ പരാജയപ്പെടുകയും ചെയ്യുന്നത്?

    എന്തുകൊണ്ടാണ് ഒരു മാനേജ്മെന്‍റ് ബിരുദധാരിക്ക് ഉടൻ തന്നെ ജോലി ലഭിക്കുകയും മറ്റേ ആൾ ഇന്‍റർവ്യൂ അഭിമുഖീകരിച്ചുകൊണ്ട് ഇരിക്കുകയും ചെയ്യുന്നത്?

    എന്തുകൊണ്ടാണ് ഒരു നേതാവിന് ധാരാളം അനുയായികളും മറ്റേ ആൾക്ക് അത് ഇല്ലാതെയും വരുന്നത്?

    ഒരോ തരത്തിലുള്ള പരിശീലനത്തിനു ശേഷവും എന്തുകൊണ്ടാണ് ഒരു ഡോക്ടർ രോഗികളെ മാന്ത്രികമായി സുഖപ്പെടുത്തുകയും മറ്റേ ഡോക്ടർ രോഗികളെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുകയും ചെയ്യുന്നത്?

    എന്തുകൊണ്ടാണ് ഒരു വിദ്യാർത്ഥി കുട്ടുചർച്ചകളിൽ പരാജയപ്പെടുകയും മറ്റേ ആൾ വിജയിക്കുകയും ചെയ്യുന്നത്?

    ഒരേ തരത്തിലുള്ള ബിരുദവും സാഹചര്യവും ഉണ്ടായിട്ടും എന്തു കൊണ്ടാണ് വിജയത്തിന്‍റെ തലം വ്യത്യസ്തമായിരിക്കുന്നത്?

    ഔപചാരികമായ വിദ്യാഭ്യാസവും ബിരുദവും വിജയത്തിന് ഉത്തരവാദി അല്ല എന്ന് ഇത് വ്യക്തമാക്കുന്നു.

    പിന്നെ എന്തെല്ലാം ഗുണങ്ങളാണ് വിജയിക്കാൻ ആവശ്യമായിട്ടുള്ളത്.

    പ്രശസ്തനായ പ്രാസംഗികൻ ഡെയ്ൽ കാർണഗി പറയുന്നു - കൂടുതൽ വിജയശ്രീലാളിതരായ ജനങ്ങളും കുറഞ്ഞ അളവിൽ വിജയശ്രീലാളിതയായവരും തമ്മിലള്ള വ്യത്യാസം അവരുടെ സംസാരശേഷിയിലുള്ള വ്യത്യാസമാണ്. ഭയമോ പരിഭ്രമമോ ഇല്ലാതെ തന്‍റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ള വ്യക്തി, എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നറിയുന്ന വ്യക്തി ഇവർ വിജയിയായി ഉയർന്നു വരുന്നു.

    ഈ ഗ്രന്ഥത്തിന്‍റെ ആവശ്യകത

    കഴിവുള്ളവരും കഠിനാധ്വാനികളും ആണെങ്കിലും അവർക്ക് അർഹതപ്പെട്ട വിജയം കിട്ടാത്ത ജനങ്ങളെ കണ്ടുമുട്ടുമ്പോൾ യഥാർത്ഥത്തിൽ അതെന്നെ മുറിപ്പെടുത്തുന്നു. കാരണം അവർക്ക് മറ്റുള്ളവരെ സ്വാധീനിക്കത്തക്ക രീതിയിൽ സംസാരിക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ ഇക്കാരണം കൊണ്ട് കോടിക്കണക്കിന് ജനങ്ങൾ അപകർഷതാബോധം കൊണ്ട് കഷ്‌ടപ്പെടുകയും അവരുടെ ഭാവിക്ക് അന്യായം ചെയ്യുകയും ചെയ്യുന്നു. ഞാൻ അവരെ സഹായിക്കാൻ ആഗ്രഹിക്കുന്നു.

    മനോഹരമായി സംസാരിക്കുന്ന കല പഠിക്കാൻ സാധിക്കുകയില്ലെന്ന് നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്കായി ഒരു നല്ല വാർത്ത എന്‍റെ കയ്യിലുണ്ട്. മനോഹരമായി സംസാരിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്ന കല എല്ലാവർക്കും പഠിക്കാമെന്ന് ഇപ്പോൾ നൂറുകണക്കിന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ ഈ പുസ്തകം ആരംഭം മുതൽ അവസാനം വരെ വായിക്കുക. കൊടുത്തിരിക്കുന്ന പ്രമാണങ്ങൾ പ്രയോഗത്തിൽ കൊണ്ടുവരിക. വ്യത്യാസം മനസ്സിലാക്കുക. നിങ്ങൾ കൂടുതലായി മുന്നേറാൻ ആഗ്രഹിച്ചാൽ ഞങ്ങളെ വന്ന് കാണുക.

    പ്രശസ്തരായ പ്രാസംഗികരെപ്പോലെ നിങ്ങൾ എളുപ്പത്തിൽ സംസാരിക്കാൻ ആരംഭിക്കാമെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ നിങ്ങളുടെ വികാരങ്ങൾക്ക് ശരിയായ വാക്കുകൾ നൽകാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. നമുക്ക് ഒരുമിച്ച് ഉച്ചഭാഷിണി, അരങ്ങ്, പ്രേക്ഷകർ ഇവരെക്കുറിച്ചുള്ള ഭയം ഒഴിവാക്കാം.

    ലളിതവും പ്രായോഗികവുമായ വിദ്യകളിലൂടെ എന്‍റെ വായനക്കാരിൽ സ്പഷ്‌ടമായി ആശയവിനിമയം നടത്തുന്ന കല വികസിപ്പിച്ചെടുക്കുക എന്നതാണ് എന്‍റെ ആഗ്രഹം. ഏതു സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ എങ്ങനെയാണ് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് അവർക്ക് ഒരു ആശയം കിട്ടണം.

    ഈ പുസ്തകത്തിൽ എന്താണ് ഉള്ളത്?

    വായനക്കാരുടെ പുസ്തകമായ ഈ ഗ്രന്ഥം ലളിതവും പ്രയോഗിക്കാൻ എളുപ്പവുമാണ്. പൊതുപ്രസംഗങ്ങൾ, സംഭാഷണം, അവതരണം എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകളാണ് ഇതിന്‍റെ സാരം. പ്രേക്ഷകരെ എങ്ങനെ സ്വാധീനിക്കാം, സ്റ്റേജ് ഭയം എങ്ങനെയാണ് ഒഴിവാക്കുക, ഉച്ചഭാഷിണിയെ അഭിമുഖീകരിക്കേണ്ടത് എങ്ങനെ, ഒരു പ്രസംഗം എങ്ങനെയാണ് തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും, നവീനദൃശ്യ ശ്രവ്യ സാങ്കേതിക വിദ്യകൾ ഇവയെല്ലാം വിശദമായി ചർച്ച ചെയ്യപ്പെട്ടിരിക്കുന്നു. ജിവിതത്തിന്‍റെ നാനാ തുറകളിലുള്ള ജനങ്ങൾക്കും വസ്ത്രധാരണം, നേത്രസമ്പർക്കം, ശരീരഭാഷ ഇവയെല്ലാം ഉപയോഗ്രപദമാണ്. വിവിധ തരത്തിലുള്ള പ്രസംഗങ്ങൾ നർമ്മത്തിന്‍റെ ഉപയോഗം, വാചികഭാഷയുടെ നിയമങ്ങൾ ഇവയെല്ലാം കൂടുതലായി അംഗീകാരം നൽകുന്നു.

    സംഭാഷണത്തിന്‍റെ സ്വർണ്ണ നിയമങ്ങൾ, എന്തു പറയണം, എന്ത് പറയാതിരിക്കണം, നിത്യജീവിത ത്തിൽ അനുനയ കല എങ്ങനെയാണ് സ്വായത്തമാക്കുക ഇവയെല്ലാം ഈ ഗ്രന്ഥത്തെ കൂടുതൽ അർത്ഥവത്തും പ്രായോഗികവും ആക്കിത്തീർക്കുന്നു.

    നിങ്ങളെ സാമൂഹികവും സാംസ്ക്കാരിക വുമായ ചടങ്ങുകളിൽ പ്രാഗത്ഭ്യമുള്ളവനാക്കാൻ പ്രാസംഗികന്‍റെ വീക്ഷണത്തിൻ നിന്നുള്ള അവതരണം പ്രത്യേകമായി ചേർക്കപ്പെട്ടിരിക്കുന്നു.

    എല്ലാ ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള ജനങ്ങൾക്കും ഈ ഗ്രന്ഥം ഉപയോഗപ്രദമാകും. കാരണം സംസാരിക്കാതെ ആർക്കും ജീവിക്കാൻ സാധിക്കില്ല. ഈ ഗ്രന്ഥം വാചികഭാഷയുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നു.

    ഈ പ്രവർത്തനരംഗത്തിൽ എന്‍റെ വ്യക്തിപരമായ അനുഭവം

    ഒരു പ്രോത്സാഹകനും പ്രസംഗപരിശീലകനും എന്ന നിലയിൽ പലതരം മനസ്സിൽ തട്ടുന്ന അവസ്ഥകളിലൂടെ പലപ്പോഴും ഞാൻ കടന്നുപോകാറുണ്ട്. സ്റ്റേജ്, ഉച്ചഭാഷിണി, പ്രേക്ഷകർ ഇവയെല്ലാം ഒരിക്കലും അഭിമുഖീകരിക്കാൻ കഴിയില്ല എന്നു വിശ്വസിച്ചിരുന്ന ജനങ്ങൾ പരിശീലനക്യാമ്പിൽ എന്നെ വന്നു കാണാറുണ്ട്. അവർ വിഷാദരും അസഹ്യരുമായി കാണപ്പെട്ടു.

    അതിസൂക്ഷ്മമായ പരിശീലനത്തിന്‍റെ ചില ക്ലാസ്സുകൾക്കു ശേഷം അവർ ധൈര്യം നേടുകയും ഉച്ചഭാഷിണിയെ അഭിമുഖീകരിക്കുകയും ചെയ്തു. അവർ വിജയിച്ചതിനു ശേഷം അവരുടെ കണ്ണ് നിറയുന്നത് എനിക്ക് കാണാൻ സാധിച്ചു. ഞങ്ങൾ പരസ്പരം ആലിംഗനം ചെയ്ത് അത് ആഘോഷിച്ചു. തനിക്ക് വിജയിക്കാൻ സാധിക്കില്ല എന്ന തോന്നലോടെ ഒരു വ്യക്തിയേയും ഞങ്ങൾ പോകാൻ അനുവദിക്കില്ല. എന്‍റെ സംഘം കഠിനമായി അധ്വാനം ചെയ്യുന്നു. അന്തിമമായി ഒരു പ്രാസംഗികനെ കണ്ടുപിടിക്കുന്നു.

    മിക്കവാറും ജനങ്ങൾ അവരുടേതായ പഠനതലങ്ങളിൽ മഹത്തായ വിജയം കൈവരിക്കുകയും വിജയികളുടെ വിഭാഗത്തിൽ വരികയും ചെയ്യുന്നു. എങ്കിലും കുറച്ചുകൂടി നല്ല രീതിയിൽ വിജയിക്കാമായിരുന്ന ജനങ്ങളെ എനിക്കറിയാം. പക്ഷേ അവർ ആവശ്യമുള്ള പരിശ്രമം ചെയ്തില്ല. അവർ ഇപ്പോഴും അതേ നിലയിൽത്തന്നൊണ്. ഞങ്ങളെല്ലാവരും ഞങ്ങളുടെ സങ്കടങ്ങൾ നേട്ടങ്ങൾ ഇവയെല്ലാം ഇ-മെയിലിലൂടെയും എഴുത്തിലൂടെയും പരസ്പരം കൈമാറുന്നു. വ്യക്തിപരമായി പരസ്പരം പ്രതികരിക്കാനും ശ്രമിക്കുന്നു. ഫലപ്രദമായ സംഭാഷണം എന്ന കലയ്ക്ക് ജീവിതങ്ങളെ ഈ നിലയിൽ മാറ്റാൻ സാധിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

    ഒരു പ്രോതാസാഹകൻ എന്ന നിലയിൽ ശുഭാപ്തി വിശ്വാസത്തെക്കുറിച്ചും ഞാൻ പരിശീലന ക്ലാസ്സുകൾ എടുക്കാറുണ്ട്. നിങ്ങളുടെ അറിവില്ലാതെ നിങ്ങളെ ആർക്കും അപമാനിക്കാൻ സാധിക്കില്ല. ശുഭാപ്തി വിശ്വാസമാണ് വിജയം, ആദ്യത്തെ മതിപ്പ് ആണ് അവസാനത്തെ മരിപ്പ്, പരസ്പര പൂരകങ്ങൾ എന്നിങ്ങനെ പലതും

    എന്‍റെ പങ്കാളിയുമായി ഞാൻ കൂടുതലായി ഇടപഴകുന്നു എന്നതാണ് എന്‍റെ ബലഹീനത. ഞാൻ അവരുമായി അടുപ്പം സൂക്ഷിക്കുകയും അവരുടെ വിജയത്തെയും പരാജയത്തേയും പിന്തുടരുകയും ആത്യന്തികമായി അവരുടെ സംഘർഷങ്ങൾ എന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു.

    പക്ഷേ എന്‍റെ കീഴിൽ പരിശീലനം നടത്തുന്നവർ പറയുന്നു - വിസ്മയിക്കുന്ന അത്യുത്സാഹവും സത്യസന്ധമായ ലയിച്ചുചേരലുമാണ് എന്‍റെ ശക്തി. അവർ ശ്രദ്ധിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നു. എന്ന് അവർക്ക് ഒരു വിധത്തിൽ തോന്നുന്നു.

    നന്ദി പ്രകാശനം

    ഞാൻ എന്‍റെ ഭാര്യ റിംപാലിനോട് നന്ദി പ്രകാശിപ്പിക്കുന്നു. അവർ ഒരു നിയമബിരുദധാരിയാണ്. പക്ഷേ എപ്പോഴും പുസ്തകത്തിന്‍റെ ഉയർച്ചയ്ക്കു വേണ്ടി വാദിക്കും. എന്‍റെ ചെറിയ സുന്ദരനായ 3 വയസ്സ്കാരൻ മകൻ അഭിഗ്യാന് എന്‍റെ നന്ദി. അവന്‍റെ കൂടെ കളിക്കുന്നതിനു പകരം എന്തുകൊണ്ടാണ് അവന്‍റെ അച്ഛൻ എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത് എന്ന് അവൻ ഒരിക്കലും മനസ്സിലാക്കുന്നില്ല. അവൻ ഒരു പ്രസംഗികനായി മാറിക്കൊണ്ടിരിക്കുന്നു, അവൻ ഉച്ചഭാഷിണി കൈയ്യിൽ പിടിക്കാനും വിഷമമുള്ള വാക്കുകൾ എളുപ്പത്തിൽ സംസാരിക്കാനും ഇഷ്‌ടപ്പെടുന്നു. എന്‍റെ സഹോദരങ്ങളായ ആഷിഷ്, വിവേക്, മറ്റു കുടുംബാംഗങ്ങൾക്കും എന്‍റെ നന്ദി.

    എന്‍റെ വാക്കുകൾക്ക് വിനയം ചേർക്കുകയും തിരുത്തുകയും ചെയ്ത ശ്രീമതി. മൃദുല ഖോടിയയ്ക്ക് എന്‍റെ പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം കഴിവുള്ള എന്‍റെ വെബ് ഡിസൈനർ സുനിൽ ഗൗതം, അദ്ദേഹമാണ് എന്‍റെ വെബ്സൈറ്റ് www.ujjwalpatni.com മാതൃക ഉണ്ടാക്കിയത്. തിരുത്തലുകളുടെ അവസാന മിനുക്കുപണി നടത്തിയ പുഷ്പിത ഗൗതം, കലാപരമായ ജോലികൾ ചെയ്ത സൂര്യാസംഘം എന്നിവർക്കെല്ലാം എന്‍റെ മനസ്സാർന്ന നന്ദി.

    പരിശീലനത്തിന്‍റെ വിത്തുപാകിയ ജെയ്സീസ് കുടുംബത്തിന് എന്‍റെ നന്ദി.

    എന്നിൽ വിശ്വസിക്കുകയും അങ്ങനെ എന്‍റെ വിശ്വാസം സ്വീകരിക്കുകയും ചെയ്ത ആയിരക്കണക്കിന് പരിശീലകർക്ക് എന്‍റെ നന്ദി.

    ഫ്യൂഷൻ ബുക്ക്സിന്‍റെ മേധാവിയായ ശ്രീ.നരേന്ദ്ര വർമ്മയ്ക്ക് എന്‍റെ പ്രത്യേക നന്ദി. അദ്ദേഹം ഈ ഗ്രന്ഥത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുകയും അതിന് നിലനിൽപ്പ് കൊടുക്കുകയും ചെയ്തു.

    ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അറിയപ്പെടാത്ത രചനകളുടെ ഗ്രന്ഥകർത്താക്കൾക്കും നന്ദി. ഇതിന്‍റെ യഥാർത്ഥ സ്രോതസ്സ് കണ്ടുപിടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഈ വിഷയത്തെക്കുറിച്ച് മഹത്ഗവേഷണം നടത്തിയ മൈക്കൾ ഓസ്ബോൺ, സൂസന്ന ഓസ്ബോൺ എന്നിവർക്കും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. അവർ പൊതു പ്രസംഗത്തെക്കുറിച്ചുള്ള ഏറ്റവും നല്ല ഗ്രന്ഥം അവതരിപ്പിച്ചു.

    എന്‍റെ സത്യസന്ധമായ ഉദ്യമം നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടു എന്ന് വിചാരിക്കുന്നു.

    എല്ലാ മുഖ്യ ശീർഷകങ്ങളും ഉൾപ്പെടുത്താൻ ഞാൻ എന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലതും വിട്ടുപോയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ നല്ലതിനുവേണ്ടി കുറ്റങ്ങളും കുറവുകളും സത്യസന്ധമായി ചൂണ്ടിക്കാണിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. എന്‍റെ ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നും എല്ലാവർക്കും എന്‍റെ നന്ദി രേഖപ്പെടുത്തുന്നു. ആദരവോടെ ......

    ഡോ. ഉജ്ജ്വൽ പട്‌നി

    mail@ujjwalpatni.com

    സന്ദർശിക്കുക: www.ujjwalpatni.com

    വിളിക്കുക- 98261 - 69269, 0788 - 5533923

    ഡോ.ഉജ്ജ്വൽ പട്നി

    ഒരു ആമുഖം

    ഡോ. ഉജ്ജ്വൽ പട്നി ഒരു പ്രശസ്തനായ പ്രോത്സാഹകനും പ്രസംഗപരിശീലകനുമാണ്. ഉദ്യോഗപരമായി അദ്ദേഹം ദന്തഡോക്ടറും പട്നി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ തലവനുമാണ്. ദന്തവൈദ്യം കൂടാതെ അദ്ദേഹം ബിസ്സിനസ്സ് മാനേജ്മെന്‍റി‍ൽ ബിരുദാനന്തരബിരുദം, മനുഷ്യവകാശത്തിൽ വൈദഗ്ദ്ധ്യം, ഉപഭോക്തൃ സംരക്ഷണത്തിൽ വൈദഗ്ദ്ധ്യം എന്നിവയെല്ലാം നേടിയിട്ടുണ്ട്. അദ്ദേഹം ഗിന്നസ്

    Enjoying the preview?
    Page 1 of 1