Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?
ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?
ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?
Ebook395 pages1 hour

ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?

Rating: 0 out of 5 stars

()

Read preview

About this ebook

ഇത് തീർച്ചയായും സ്വാഗതാർഹമായ ഒരു പുസ്തകമാണ്. എന്തുകൊണ്ട്, എങ്ങനെ ഇടയശുശ്രൂഷ ഫലപ്രദമാക്കാൻ ഒരു പാസ്റ്റർക്ക് സ്വയമായി സാധിക്കുവെന്ന് ഈ പുസ്തകത്തിലൂടെ ബിഷപ്പ് ഡാഗ് ഹെവാർഡ്-മിൽസ് വിശദമാക്കുന്നു.

Languageमलयालम
Release dateSep 29, 2021
ISBN9781643305080
ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?

Related ebooks

Reviews for ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്?

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഒരു ഇടയൻ ആയിത്തീരുക എന്നതുകൊണ്ട്് അർത്ഥമാക്കുന്നത് എന്ത്? - Dag Heward-Mills

    ആരാണ് ഒരു ഇടയൻ?

    അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു,

    മത്തായി 9:36

    ആരാണ് ഒരു ഇടയൻ എന്ന നിർവചനം ലഭിക്കാനായ് നാം പ്രയാസപ്പെടേണ്ടതില്ല. ഒരു ഇടയൻ ആടുകളോട് സ്നേഹമുള്ള ഒരു വഴികാട്ടി ആണ്. ആടുകളെ പരിപാലിക്കാൻ ദൈവത്താൽ വിളിക്കപ്പെട്ടവനാണ് ഒരു ഇടയൻ.

    ബൈബിളിൽ, ദൈവജനത്തെ ആടുകൾ എന്നു വിളിച്ചിരിക്കുന്നു. ഈ ആടുകളെ പരിപാലിക്കുവാനായി ദൈവം മനുഷ്യരെ എഴുന്നേൽപ്പിക്കുന്നു, അവരെ ആട്ടിടയന്മാർ എന്ന് ദൈവം വിളിക്കുന്നു. പാമ്പുകൾ, പല്ലികൾ, പൂച്ചകൾ, നായ്ക്കൾ എന്നിവയുടെ കൂട്ടം എന്ന നിലയിൽ ദൈവം നമ്മെ കാണുന്നില്ല. ഇല്ല! സ്നേഹവും കരുതലും മാർഗനിർദ്ദേശവും ആവശ്യമുള്ള ആടുകളുടെ കൂട്ടമെന്ന നിലയിൽ അവൻ നമ്മെ കാണുന്നു.

    വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.

    സങ്കീർത്തനം 95:6-7

    ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിൽ അനേകർ പങ്കുചേരുമെന്ന് എനിക്ക് ശക്തമായ വിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്. ദൈവജനത്തെ പരിപാലിക്കുക എന്ന മഹത്തായ ഉദ്യമത്തിൽ ഉണർന്നെഴുന്നേറ്റ് ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ഒരു ഇടയനാണെന്നത് എല്ലായ്പോഴും ഏറ്റവും മഹത്തായ കാര്യങ്ങളിലൊന്നാണ്. കാരണം, കർത്താവ് ജനത്തെ സ്നേഹിക്കുകയും, കരുതലും മാർഗനിർദേശവും ആവശ്യമുള്ള ആടുകളായി അവരെ കാണുകയും ചെയ്യുന്നു. ഒരു ഇടയനാണെന്നത് വളരെ മഹത്തായ ജോലിയാണ്. അതുകൊണ്ടാണ് സഭയുടെ അദ്ധ്യക്ഷനായ പത്രൊസ് അപ്പൊസ്തലന് ഈ ജോലി നൽകപ്പെട്ടത്. ഓർക്കുക! ആടുകളെ പോറ്റുന്നതിലൂടെയും കരുതുന്നതിലൂടെയും അവന്റെ സ്നേഹം തെളിയിക്കാൻ യേശു പത്രൊസിനോട് പറഞ്ഞു. പത്രൊസേ, നീ എന്നെ സ്നേഹിക്കുന്നുവോ? നീ എന്നെ സ്നേഹിക്കുന്നുവെങ്കിൽ എന്റെ ആടുകളെ മേയ്ക്ക!

    അവർ പ്രാതൽ കഴിച്ചശേഷം യേശു ശിമോൻ പത്രൊസിനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ: ഉവ്വു, കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്നു അവൻ അവനോടു പറഞ്ഞു.

    രണ്ടാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അവൻ ഉവ്വു കർത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ടു എന്നു നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്നു അവൻ അവനോടു പറഞ്ഞു.

    മൂന്നാമതും അവനോടു: യോഹന്നാന്റെ മകനായ ശിമോനേ, നിനക്കു എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്നു മൂന്നാമതും ചോദിക്കയാൽ പത്രൊസ് ദുഃഖിച്ചു: കർത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ടു എന്നും നീ അറിയുന്നു എന്നു അവനോടു പറഞ്ഞു. യേശു അവനോടു: എന്റെ ആടുകളെ മേയ്ക്ക.

    യോഹന്നാൻ 21:15-17

    ഓരോ സഭയിലും രണ്ടുതരം ആളുകളുണ്ട്: ആട്ടിടയൻമാരും ആടുകളും. നിങ്ങൾ ഒരു ഇടയനോ അല്ലെങ്കിൽ ഒരു ആടോ ആണ്. ഒരു ഇടയൻ അടിസ്ഥാനപരമായി ഒരു പാസ്റ്ററാണ്. വാസ്തവത്തിൽ അനേകം ഭാഷകളിൽ 'ഇടയൻ', 'പാസ്റ്റർ' എന്നിവയ്ക്ക് വ്യത്യസ്തമായ പദം ഇല്ല. ഇടയനായി ഉപയോഗിക്കുന്ന അതേ പദമാണ് പാസ്റ്റർ എന്നതിനും ഉപയോഗിക്കുന്ന വാക്ക്. ഇടയൻ എന്ന പദം ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം ആ പദത്തിൽ ചെയ്യേണ്ട കർത്തവ്യം മനസ്സിലാക്കാൻ അത് എല്ലാവരെയും സഹായിക്കുന്നു. ഇടയൻ എന്ന പദം ഉപയോഗിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്, കാരണം അത് ഒരു പാസ്റ്റർ യഥാർഥത്തിൽ ആരാണെന്നതിന്റെ വ്യക്തമായ ഒരു നിർവ്വചനം ആണ്. ഒരു ഇടയൻ ആയിരിക്കുക എന്നതിന്റെ അർത്ഥം, നിങ്ങൾ ജനങ്ങളെ ആടുകളെപ്പോലെ കാണുകയും, അതുപോലെ അവരുമായി ബന്ധം പുലർത്തുകയും വേണം എന്നാണ്.

    'പാസ്റ്റർ' എന്ന പദത്തിന് നിരവധി വിചിത്ര വ്യാഖ്യാനങ്ങളുണ്ട്. എല്ലാവർക്കും ഒരു പാസ്റ്റർ എന്തായിരിക്കണമെന്നതിനെക്കുറിച്ചും എന്തു ചെയ്യണമെന്നതിനെക്കുറിച്ചും സ്വന്തം ആശയങ്ങളുണ്ട്. എന്നിരുന്നാലും, ഒരു ഇടയനാണെന്ന് പറയുമ്പോൾ, നിങ്ങൾക്ക് അറിയാം, ആടുകളെ പരിപാലിക്കലാണ് നിങ്ങളുടെ ജോലിയെന്ന്. വ്യക്തമായും, നിങ്ങൾ ഒരു ഇടയനാണെങ്കിൽ, ആടുകളെ പോലെ ഗുണഗണങ്ങളില്ലാത്ത വ്യക്തികളെ നയിക്കുവാനോ, നടത്തുവാനോ, പഠിപ്പിക്കുവാനോ, പരിപാലിക്കുവാനോ നിങ്ങൾക്ക് കഴിയുകയില്ല. ഇംഗ്ലീഷ് ഭാഷയിൽ, പാസ്റ്റർ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത് 'ദൈവദാസൻ' അല്ലെങ്കിൽ ദൈവത്തിന്റെ പ്രതിനിധി എന്ന് സൂചിപ്പിക്കുവാനാണ്. ഇക്കാരണത്താൽ, പ്രവാചകൻമാരും, അപ്പൊസ്തോലൻമാരും, ഡീക്കൻമാരും, മിക്കവാറും ദൈവത്തിന്റെ എല്ലാ പ്രതിനിധികളും 'പാസ്റ്റർ' എന്ന് വിളിക്കപ്പെടുന്നു. ഒരു ഇടയനെന്നാൽ, ആടുകളെ പരിപാലിക്കാൻ സമയമുള്ള, സ്നേഹിക്കാൻ സമയമുള്ള, തീറ്റുവാൻ സമയമുള്ള, ഒരുമിച്ച് കൂട്ടുവാൻ സമയമുള്ള, ഒരു പ്രത്യേക തരം ജോലിയാണ്.

    ഇടയൻ ഇല്ലായ്കയാൽ ആടുകൾ ചിതറിപ്പോയി എന്ന് മുകളിൽ പറഞ്ഞിരിക്കുന്ന തിരുവെഴുത്ത് ശ്രദ്ധിക്കുക. ഒരു പ്രവാചകൻ ഇല്ലാതിരുന്നാൽ ആടുകൾ ചിതറിപ്പോകുന്നില്ല. സുവിശേഷകനോ ഡീക്കനോ ഇല്ലാതിരുന്നാൽ ആടുകൾ ചിതറിപ്പോകുന്നില്ല. ഇടയൻ ഇല്ലാതിരുന്നാൽ ആടുകൾ ചിതറിപ്പോകുന്നു. പല ആളുകളും ഇടയന്മാർ ആകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നത് എന്റെ ശക്തമായ വിശ്വാസമാണ്. പലർക്കും അവരുടെ സ്നേഹം, സമയം, ഊർജ്ജം എന്നിവ മറ്റൊരാളെ സംരക്ഷിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുവാൻ കഴിയും. എനിക്കിത് പറയാൻ സാധിക്കുന്നത്, മിക്ക ആളുകളും അമ്മമാരും പിതാക്കൻമാരും ആയിത്തീരുകയും അവരുടെ കുട്ടികളെ പരിപാലിക്കാനുള്ള സ്വാഭാവിക ശേഷി അവരിൽ ഉള്ളതും കൊണ്ടാണ്. ഒരു ഇടയൻ ആയിരിക്കുമ്പോൾ, ആടുകളെ വളരെ സ്നേഹിക്കുകയും കരുതുകയും നയിക്കുകയും ചെയ്യുന്നതു കൊണ്ട്, ആടുകൾ ഇടയൻമാരെ പിതാക്കൻമാർ എന്നു വിളിക്കുന്നതിൽ എത്തിനിൽക്കുന്നു. ഒരാൾ ഇടയന്റെ അഭിഷേകവുമായി എഴുന്നേൽക്കുമ്പോൾ, ജനങ്ങൾ അയാൾക്കുചുറ്റും കൂടിവരുന്നു, കാരണം എല്ലാവർക്കും സ്നേഹവും കരുതലും മാർഗനിർദ്ദേശവും ആവശ്യമാണ്.

    ദൈവജനത്തിനുവേണ്ടി കരുതുകയും, അവരെ മേയിക്കുകയും ചെയ്യുന്നവരെക്കുറിച്ച് പറയുമ്പോൾ, 'ഇടയൻ' എന്ന പദം ഉപയോഗിക്കുവാൻ പഠിക്കണം, കാരണം അവർ അതാണ് ആയിരിക്കുന്നത്. നിങ്ങൾ ഒരു ഇടയനെന്നു സ്വയം വിശേഷിപ്പിക്കുമ്പോൾ, ഒരു ഇടയനെപ്പോലെ നിങ്ങൾ ചെയ്യുന്ന വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് നിങ്ങളെ സഹായിക്കുന്നു. ആടുകളെ കരുതുകയും സ്നേഹിക്കുകയും നയിക്കുകയും ചെയ്യേണ്ട അനേകരും ഇക്കാലത്ത് ഒരു സഭയേക്കാൾ സർവകലാശാലയ്ക്ക് കൂടുതൽ അനുയോജ്യമായ മതനിരപേക്ഷവാദികളായി മാറിയിരിക്കുന്നു.

    ഒരു ഇടയൻ ബാങ്കിൽ ജോലി ചെയ്യുന്നത് നിങ്ങൾ കണ്ടാൽ, നിങ്ങൾ വേഗം അയാളോട് ചോദിക്കും: ''താങ്കൾ കോലാടുകളെയും ചെമ്മരിയാടുകളെയും എവിടെ വിട്ടേച്ചു വന്നു? അവയ്ക്ക് എന്താണ് സംഭവിക്കുന്നത്? ആരാണ് അവരെ പരിചരിക്കുന്നത്?'' ഇന്ന്, പല ഇടയൻമാരും അവരുടെ കോലാടുകളെയും ചെമ്മരിയാടുകളെയും വിട്ട്, ഇടയശുശ്രൂഷയുമായ് തികച്ചും ബന്ധമില്ലാത്ത ചിലകാര്യങ്ങൾ ചെയ്തുകൊണ്ട് ചന്തസ്ഥലങ്ങൾക്കു സമാനമായ ഇടങ്ങളിൽ കാണപ്പെടുന്നു. ദൈവജനത്തെ പരിപാലിക്കുന്നതിനും അവർക്ക് ആഹാരം കൊടുക്കുന്നതിനും നമുക്ക് ലഭിച്ചിരുന്ന ബഹുമാനം അവർ നിന്ദിച്ചു. ഈ പുസ്തകം എറിഞ്ഞുകളയരുത്. ഇടയശുശ്രൂഷ വളരെ പ്രധാന്യമുള്ളതാണ്. ഇത് ദൈവത്തിന്റെ വേലയാണ്. ഇതിനെ ഗൌരവമായി എടുക്കൂ. നിങ്ങൾക്ക് ഒരു ഇടയനായിത്തീരുകയും ദൈവത്തിന്റെ മക്കളെ കരുതുകയും ചെയ്യാം. ദൈവത്തിനു വേണ്ടി നിങ്ങൾക്കും എന്തെങ്കിലും ചെയ്യാൻ കഴിയും.

    നമുക്ക് ലഭിച്ച ഒരു കാലം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ നാം നൽകേണ്ട കാലമാണ്! നമ്മളെ പഠിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു, എന്നാൽ നാം പഠിപ്പിക്കേണ്ട കാലമാണ്! മറ്റൊരാൾ നമ്മെ നടത്തിയ ഒരു കാലമുണ്ടായിരുന്നു, ഇപ്പോൾ മറ്റുള്ളവരെ നയിക്കാൻ സമയമായി. ഇടയവേലയുടെ ഈ മഹത്തായ പ്രവൃത്തിയ്ക്കായി - ആളുകളെ സ്നേഹിക്കുകയും കരുതുകയും പഠിപ്പിക്കുകയും ചെയ്യാൻ, നിങ്ങളെത്തന്നെ സമർപ്പിക്കുക. ഇത് ഒരു ബഹുമതിയാണ്. നിങ്ങൾ ഒരു സാധാരണവിശ്വാസിയാണെങ്കിൽ പോലും നിങ്ങൾക്ക് ഒരു ഇടയനാകുവാൻ കഴിയും. അനേക സാധാരണവിശ്വാസികൾ ശുശ്രൂഷയിലുണ്ട്. ഒരു ഇടയനായി ദൈവത്തെ സേവിക്കുന്ന ആ ബഹുമാന്യരായ ആളുകളിൽ ഒരാളായി നിങ്ങൾക്കു മാറാം.

    പൂർണ്ണ സമയ ശുശ്രൂഷയിലായിരിക്കുമ്പോഴും, ഒരു ദൈവപുരുഷനായല്ല മറിച്ച് ഒരു ഇടയനായി നിങ്ങളെത്തന്നെ കരുതുക. നിങ്ങളുടെ വിളിയെ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിക്കും. സ്നേഹവും കരുതലും മാർഗനിർദേശവും ദൈവിക ഉപദേശങ്ങളും പകരുന്നതിലൂടെ, നിങ്ങൾ ദൈവജനത്തിനു ഒരു ഇടയനായിരിക്കും. യേശു തന്റെ ആടുകളെ വളരെ സ്നേഹിക്കുന്നു എന്ന കാര്യം ഓർക്കുക. അവൻ നമുക്കുവേണ്ടി മരിച്ചു. അവൻ നമ്മെ വളരെയധികം പരിപാലിക്കും! ദൈവത്തിൻറെ ആടുകളെ പരിപാലിക്കുന്ന ഏവനും ദൈവസ്നേഹത്തിലേക്ക് നേരിട്ടു പ്രവേശിക്കുന്നു, കാരണം യേശു ഈ ആടുകളെ സ്നേഹിക്കുകയും അവർക്കുവേണ്ടി മരിക്കുകയും ചെയ്തു.

    അദ്ധ്യായം 2

    നിങ്ങൾക്ക് എന്തുകൊണ്ട് ഒരു ഇടയനാകാം?

    നിങ്ങൾക്ക് ഒരു ഇടയനായിരിക്കാമെന്ന് ഞാൻ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്നതിന് കാരണമായ നിരവധി തിരുവെഴുത്തുകൾ ഈ അദ്ധ്യായത്തിൽ നിങ്ങളെ കാണിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ക്രിസ്തീയ ജീവിതത്തിലെ വളർച്ചയുടെ ഒരു ഘട്ടത്തിൽ, കുറഞ്ഞത് ഒരു സമയമെങ്കിലും നിങ്ങൾക്ക് ഒരു ഇടയനായിരിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു. ശുശ്രൂഷയിൽ നിങ്ങൾ ഫലപുഷ്ടിയുള്ളവരായിരിക്കുന്നതിനെക്കുറിച്ച് പല കോണുകളിൽനിന്നും ബൈബിൾ പഠിപ്പിക്കുന്നുണ്ട്. ശുശ്രൂഷയ്ക്ക്, 'കുറച്ച് പേർ' അല്ല, പ്രത്യുത 'അനേകർ' വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, വചനം നമ്മെ പഠിപ്പിക്കുന്നു.

    അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;... വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.

    എഫെസ്യർ 4:11 & 13

    ഈ തിരുവെഴുത്തിലെ സാധാരണ വ്യാഖ്യാനം, ദൈവം സഭയ്ക്ക് പ്രത്യേക ശുശ്രൂഷകളെ നൽകിയത് പ്രധാനമായും മൂന്നു കാരണങ്ങൾക്കാണ്.

    1. വിശുദ്ധൻമാരെ പൂർണ്ണതയുള്ളവരാക്കാൻ.

    2. ശുശ്രൂഷയുടെ വേല ചെയ്യാൻ.

    3. ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്ക്.

    ഇത് സത്യമാണ്. എന്നിരുന്നാലും, ബൈബിൾ വിവർത്തകർ ചിഹ്നം ഉപയോഗിച്ചിട്ടുണ്ട്, ചിലപ്പോൾ അത് ദൗർഭാഗ്യകരമായ വ്യാഖ്യാനത്തിലേയ്ക്കാണ് നയിച്ചിട്ടുള്ളത്. എഫെസ്യർ 4:13 ൽ നിന്നുള്ള അൽപവിരാമ ചിഹ്നങ്ങൾ നീക്കം ചെയ്യുമ്പോൾ അത് തികച്ചും വ്യത്യസ്തമായ അർത്ഥം നൽകുന്നു. അതാണ് കൂടുതൽ ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു. എഫെസ്യർ 4:13 ലെ അൽപവിരാമ ചിഹ്നങ്ങൾ നീക്കം ചെയ്യുക. ഇപ്പോൾ ആ വാക്യം എന്താണ് പറയുന്നതെന്ന് നോക്കുക.

    അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു.

    എഫെസ്യർ 4:11, 12, 13

    അപ്പൊസ്തോലൻമാർ, പ്രവാചകൻമാർ, സുവിശേഷകൻമാർ, ഇടയന്മാർ, ഉപദേഷ്ടാക്കൻമാർ എന്നിവരെ ദൈവം 'ശുശ്രൂഷയുടെ പ്രവൃത്തിക്കായുള്ള വിശുദ്ധൻമാരുടെ പൂർണ്ണതയ്ക്കുവേണ്ടി' നൽകി എന്ന് തിരുവെഴുത്ത് ഇപ്പോൾ പറയുന്നു.

    മറ്റൊരുവാക്കിൽ പറഞ്ഞാൽ, ഈ പ്രത്യേക ശുശ്രൂഷകൾ നൽകപ്പെട്ടിരിക്കുന്നത്, സാധാരണ വിശുദ്ധമാരെ സമ്പൂർണ്ണരാക്കി അവരെ (വിശുദ്ധർമാർ) ശുശ്രൂഷയുടെ വേല നിർവഹിക്കുവാൻ പ്രാപ്തരാക്കേണ്ടതിനാണ്. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? സാധാരണവിശുദ്ധൻമാർക്ക് ശുശ്രൂഷ നിർവഹിക്കാൻ കഴിയും എന്നാണ് ഇത് അർത്ഥമാക്കുന്നത്. ചില അപ്പൊസ്തലൻമാർക്കും ഉപദേഷ്ടാക്കൻമാർക്കും മാത്രമായി കൊടുത്തതല്ല ഈ ശുശ്രൂഷ എന്നും ഇത് അർത്ഥമാക്കുന്നു.

    ശുശ്രൂഷയുടെ ഒരു വലിയ ഭാഗം തൃപ്തികരമായ വിധം നിറവേറ്റാൻ ഇടയൻമാർക്കു കഴിയും.

    എഫെസ്യർ 4:11, 12, 13 എന്നീ വാക്യങ്ങളെ ഇപ്രകാരം വ്യാഖ്യാനിക്കുമ്പോൾ, ശുശ്രൂഷയുടെ ഉത്തരവാദിത്വം, ഏതാനും ചില പ്രത്യേക വ്യക്തികളെ മാത്രമല്ല, പ്രത്യുത അത് നമ്മെ എല്ലാവരേയും ഏൽപ്പിക്കുന്നുവെന്ന് മനസ്സിലാക്കാം. ബൈബിൾ പറയുന്നത് അനേകർ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ഇത്.

    ദൈവം തന്റെ വേല ചെയ്യാൻ കുറച്ച് ആളുകളെയല്ല വിളിച്ചിരിക്കുന്നത്. പ്രതികരിച്ചതിനേക്കാൾ കൂടുതൽ ആളുകളെ ദൈവം വിളിച്ചിട്ടുണ്ട്.

    ദൈവത്തിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കിൽ, നിങ്ങൾക്കു ഒരു വലിയ ദൗത്യമുണ്ട് - മുഴുലോകത്തെയും രക്ഷിക്കണമെന്ന ദൗത്യം, അങ്ങനെയെങ്കിൽ നിങ്ങൾ കുറച്ച് പേരെ മാത്രം വിളിച്ച് പറഞ്ഞയക്കുമോ? തീർച്ചയായും ഇല്ല! കഴിയുന്നത്ര ആളുകളെ നിങ്ങൾ വിളിച്ച് അവരെ അയയ്ക്കും. ദൗർഭാഗ്യവശാൽ, കുറച്ചുപേർ ആ വിളിയോടു പ്രതികരിക്കുന്നു, ആയതിനാൽ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ ചിലർ ആത്യന്തികമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

    വിളി അത്രയും വലിയ കാര്യമാണോ?

    ശബ്ദങ്ങൾ കേൾക്കുക, ദർശനങ്ങൾ കാണുക, അതിശയകരമായ ആത്മീയ അനുഭവങ്ങങ്ങൾ ഉണ്ടാകുക തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെട്ട ചില വിചിത്ര അനുഭവങ്ങളെ നാം ദൈവവിളിയാക്കി മാറ്റി. ഇത് ഒരു തെറ്റായ വ്യാഖ്യാനമാണ്. പലരും ''വിളിക്കപ്പെടുന്നു'', എന്നാൽ പലരും യേശുവിന്റെ ദർശനങ്ങൾ കണ്ടിട്ടില്ല. നാം ''വിളിക്കപ്പെട്ടിരിക്കുന്നത്'' വിശുദ്ധന്മാർ ആയിരിക്കാനാണെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു.

    റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ...

    റോമർ 1:3

    കൊരിന്തിലുള്ള ദൈവസഭെക്കു, ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും... വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു...

    1 കൊരിന്ത്യർ 1:1, 2

    എഫെസ്യർ 4:12 അനുസരിച്ച്, വിശുദ്ധൻമാരാണ് വേല ചെയ്യാൻ പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോൾ നമുക്ക് സത്യസന്ധമായിരിക്കാം. വിശുദ്ധർ ആയിരിക്കാനുള്ള നമ്മുടെ വിളിയിൽ, നമ്മിൽ എത്രപേരാണ് അമാനുഷിക ശബ്ദങ്ങൾ കേട്ടത്? നമ്മിൽ എത്ര പേരാണ് ഇടിമുഴക്കവും മിന്നലുകളും കണ്ട് ഭയപ്പെട്ട് രക്ഷയിലേക്കു വന്നത്? നമ്മിൽ എത്ര പേരാണ് ദമസ്കൊസിലേക്കുള്ള വഴിയിൽ വീണത്? വളരെ കുറച്ചു ക്രിസ്ത്യാനികൾക്കു മാത്രമാണ് ഇത്തരം വിചിത്രമായ ദൈവിക വിളികൾ ഉണ്ടായിട്ടുള്ളത്.

    എന്നിരുന്നാലും, അതിനർത്ഥം നാം ക്രിസ്ത്യാനികളാകാൻ വിളിക്കപ്പെട്ടിട്ടില്ല എന്നല്ല.

    വീണ്ടും ജനനം പ്രാപിച്ച എല്ലാ ക്രിസ്ത്യാനികൾക്കും തങ്ങളുടെ ജീവിതത്തിൽവിശുദ്ധരായിരിക്കാനുള്ള ഒരു അമാനുഷിക വിളിയുണ്ട്. അത് ശ്രദ്ധേയമല്ലെങ്കിലും, തീർച്ചയായും അമാനുഷികമാണ്. നിങ്ങൾ സ്വയം ഒരു ക്രിസ്ത്യാനിയാണെന്നു വിളിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ലഭിച്ച വിളിയോട് നിങ്ങൾ പ്രതികരി ച്ചിരിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ, അറിയാതെ ഒരു വിളി കേൾക്കുകയും ദിവ്യവിളിയോട് പ്രതികരിക്കുകയും ചെയ്തതായി, ഞാൻ നിങ്ങളെ അറിയിക്കുന്നു.

    ആ വിളി എന്തായിരുന്നു? യേശുക്രിസ്തു എന്ന യാഥാർഥ്യത്തെക്കുറിച്ച് നിങ്ങളുടെമേൽ വന്ന ഒരു ബോധ്യമായിരുന്നു ആ വിളി. ആ ബോധ്യം നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകുവാൻ നിങ്ങളെ പ്രേരിപ്പിക്കുകയും വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിയാക്കി മാറ്റുകയും ചെയ്തു.

    ചിലപ്പോഴൊക്കെ ആളുകൾ ഉദ്വേഗജനകമായതിനെ നോക്കുന്നതു കാരണം, ദൈവത്തിന്റെ യഥാർത്ഥ പ്രകൃത്യാതീത ചലനം നഷ്ടമാക്കിക്കളയുന്നു. നാം ക്രിസ്ത്യാനികളാകാൻ വിളിക്കപ്പെട്ടിരിക്കുന്ന അതേ വിധത്തിൽ, ഒരു തലത്തിലോ മറ്റേതെങ്കിലും തലത്തിലോ നമ്മിൽ അനേകരെ, ദൈവം തന്റെ ശുശ്രൂഷയിലേയ്ക്ക് വിളിക്കും. ഒരുപക്ഷേ ഏലിയാവിനെ

    Enjoying the preview?
    Page 1 of 1