Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ടെ വളര്ച്ച ... അത് സാധ്യമാണ്!
ടെ വളര്ച്ച ... അത് സാധ്യമാണ്!
ടെ വളര്ച്ച ... അത് സാധ്യമാണ്!
Ebook689 pages2 hours

ടെ വളര്ച്ച ... അത് സാധ്യമാണ്!

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781683985198
ടെ വളര്ച്ച ... അത് സാധ്യമാണ്!
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to ടെ വളര്ച്ച ... അത് സാധ്യമാണ്!

Related ebooks

Reviews for ടെ വളര്ച്ച ... അത് സാധ്യമാണ്!

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ടെ വളര്ച്ച ... അത് സാധ്യമാണ്! - Dag Heward-Mills

    സഭയുടെ വളര്ച്ച

    ........ അത് സാധ്യമാണ്!

    ഡാഗ് ഹേവാര്ഡ്-മില്സ്

    പാര്ച്ച്മെന്റ് ഹൗസ്

    അന്യഥാ പ്രസ്താവിച്ചിട്ടില്ല എങ്കില്, എല്ലാ വേദവാക്യ ഉദ്ധരണികളും വേദപുസ്തകത്തിന്റെ കിങ് ജെയ്ംസ് ഭാഷ്യത്തില് നിന്നും എടുത്തിട്ടുള്ളതാണ്.

    പകര്പ്പവകാശം © 2011 ഡാഗ് ഹേവാര്ഡ്-മില്സ്

    ആദ്യമായി പ്രാകാശനം ചെയ്തത് 2011-ല്, പാര്ച്ച്മെന്റ് ഹൗസ്

    3ആം മുദ്രണം 2014

    ഡാഗ് ഹേവാര്ഡ്-മില്സ്-നെക്കുറിച്ച് കൂടുതല്അറിയാന്

    ഹീലിങ് ജിസസ്സ് കാമ്പെയ്ന്

    എഴുതുക: evangelist@daghewardmills.org

    ഹീലിങ് ജിസസ്സ് കാമ്പെയ്ന്

    വെബ്സൈറ്റ്: www.daghewardmills.org

    ഫെയ്സ്ബുക്ക്: Dag Heward-Mills

    റ്റ്വിറ്റര്: @EvangelistDag

    ISBN : 978-1-68398-519-8

    അന്തര്ദ്ദേശീയ പകര്പ്പവകാശ നിയമത്തിനു കീഴില്എല്ലാ അവകാശങ്ങളും നിക്ഷിപ്തമായിരിക്കുന്നു. നിരൂപണാത്മകമായ അവലോകനങ്ങളിലോ, ലേഖനങ്ങളിലോ ചുരുക്കമായി ഉദ്ധരിക്കുന്നതിനല്ലാതെ, ഈ പുസ്തകത്തിന്റെ ഏതെങ്കിലും ഭാഗം ഉദ്ധരിക്കുന്നതിനും, പകര്ത്തി ഉപയോഗിക്കുന്നതിനും പ്രസാധകന്റെ രേഖാമൂലമുള്ള അനുവാദം മുന്കൂട്ടി വാങ്ങിയിരിക്കണം.

    ഉള്ളടക്കം

    മുഖവുര

    ഭാഗം 1: സഭയുടെ വളര്ച്ചയും ജ്വലിക്കുന്ന ആഗ്രഹവും

    1. സഭയുടെ വളര്ച്ചയും ജ്വലിക്കുന്ന ആഗ്രഹവും

    ഭാഗം 2: സഭയുടെ വളര്ച്ചയും അല്മായ/സാമാന്യ ജനങ്ങളും

    2. സാമാന്യ ജനങ്ങളിലൂടെ നിങ്ങള്ക്ക് വലിയ കാര്യങ്ങള്എങ്ങനെ സാധിക്കാം

    3. സഭകളുടെ വളര്ച്ചയെ സാമാന്യ ജനങ്ങള്എങ്ങനെ സഹായിച്ചിട്ടുണ്ട്

    4. സാമാന്യ ജനങ്ങളുമായി നിങ്ങളുടെ ചുമതല/ഭാരം എന്തിന് പങ്കു വയ്ക്കണം

    5. സഭയ്ക്ക് വളര്ച്ച ഉണ്ടാക്കാന്സാമാന്യ ജനങ്ങള്ക്ക് എങ്ങനെ സഹായിക്കാം

    6. മിനിസ്ട്രിയില്സാമാന്യ ജനങ്ങളെ ഉള്പ്പെടുത്തിയില്ലെങ്കില്ഉണ്ടായേക്കാവുന്ന അഞ്ച് ദോഷങ്ങള്

    ഭാഗം 3: സഭയുടെ വളര്ച്ചയും ആചാര്യ/ഇടയ സാങ്കേതികതയും

    7. അധികാര ചിഹ്നവും ശിക്ഷണവും പ്രയോഗിക്കുന്ന കല

    8. സഭയെ വളര്ച്ചയിലേക്കു നയിക്കുന്ന ആചാര്യ/ഇടയ സാങ്കേതികത

    ഭാഗം 4: സഭയുടെ വളര്ച്ചയും സമ്പത്തിന്റെ ബുദ്ധിപൂര്വ്വമായ മാനേജ്മെന്റും

    9. സഭയുടെ സമ്പത്തിന്റെ ബുദ്ധിപൂര്വ്വമായ മാനേജ്മെന്റിന് സഭയെ എങ്ങനെ വളര്ച്ചയിലേക്ക് നയിക്കാന്കഴിയും

    10. സ്തോത്രകാഴ്ചയെ എങ്ങനെ മാനേജ് ചെയ്യണം

    11. സഭയില്സ്തോത്രകാഴ്ചയും ദശാംശവും എങ്ങനെ വര്ദ്ധിപ്പിക്കാം

    12. സഭയില്ധനശേഖരണം എങ്ങനെ നടത്താം

    ഭാഗം 5: സഭയുടെ വളര്ച്ചയും സഭാംഗങ്ങളെ മാനേജ് ചെയ്യുന്നതും

    13. നിങ്ങളുടെ അംഗങ്ങള്ആരൊക്കെ ആണെന്ന് നിര്വ്വചിക്കുക

    14. ഒരു ശരാശരി സഭാംഗത്തില്നിന്നും എന്തു പ്രതീക്ഷിക്കാം

    ഭാഗം 6: സഭയുടെ വളര്ച്ചയും സഹ ശുശ്രൂഷയും

    15. സഹ ശുശ്രൂഷകരെ എങ്ങനെ തിരഞ്ഞെടുക്കാം

    16. സഹ ശുശ്രൂഷകരെ നിയമിക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള്

    17. ഒരു സഹായിയെ എങ്ങനെ നിയമിക്കാം

    ഭാഗം 7: സഭയുടെ വളര്ച്ചയും, കണ്വെന്ഷനുകളും ക്യാമ്പ് മീറ്റിംഗുകളും

    18. ക്യാമ്പ് മീറ്റിംഗുകള്സഭയുടെ വളര്ച്ചയ്ക്ക് എങ്ങനെ സഹായകമാകും

    19. കണ്വന്ഷനുകള്/സമ്മേളനങ്ങള്സഭയുടെ വളര്ച്ചയ്ക്ക് എങ്ങനെ സഹായകമാകും

    20. കണ്വന്ഷനുകള്എങ്ങനെ വിജയകരമാക്കാം

    ഭാഗം 8: സഭയുടെ വളര്ച്ചയും വ്യക്തിബന്ധങ്ങളും

    21. വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും എന്തുകൊണ്ട് സഭയെ വളര്ച്ചയിലേക്ക് നയിക്കും

    22. മിനിസ്റ്റര് തലത്തിലുള്ള പ്രധാന വ്യക്തിബന്ധങ്ങള്എങ്ങനെ വികസിപ്പിക്കാം

    ഭാഗം 9: സഭയുടെ വളര്ച്ചയും ഗത്സെമനെയും

    23. ഗത്സെമനെ എങ്ങനെ സഭയുടെ വളര്ച്ചയെ സ്വാധീനിക്കും

    24. ദൈവത്തിനു വേണ്ടി കാത്തിരിക്കുക എന്ന കല

    ഭാഗം 10: ശാഖാസഭകളുടെ ഒത്തൊരുമിച്ച പ്രവര്ത്തനത്തിലൂടെ സഭയുടെ വളര്ച്ച

    25. ശാഖാസഭകളുടെ ഒത്തൊരുമിച്ച പ്രവര്ത്തനത്തിലൂടെ സഭയുടെ വളര്ച്ച - യുജിബിസി

    ഭാഗം 11: സഭയുടെ വളര്ച്ചയും അനഗ്കെസൊയും

    26. അനഗ്കാസോ, ബിയാസോ, അനൈഡിയ: എന്നിവ പുരോഗതിക്കുള്ള താക്കോലുകള്

    27. സഭയുടെ വളര്ച്ചയ്ക്ക് എന്തുകൊണ്ട് അനഗ്കാസോ പ്രധാനമാണ്

    28. സഭയില്വളര്ച്ച സന്നിവേശിപ്പിക്കാന്അനഗ്കാസോ എങ്ങനെ ഉപയോഗിക്കാം

    29. അനൈഡിയ, ബിയാസോ എന്നിവ സഭയുടെ വളര്ച്ചയ്ക്ക് എങ്ങനെ കാരണമാകുന്നു

    ഭാഗം 12: സഭയുടെ വളര്ച്ചയും ദൃഢമായ നേതൃത്വവും

    30. സഭയില് വളര്ച്ച ഉണ്ടാകാന്നിങ്ങള്എന്തുകൊണ്ട് നിശ്ചയദാര്ഢ്യമുള്ള നേതാവ് ആയിരിക്കണം

    31. ഒരു ബൃഹത്തായ സഭാ പാസ്റ്ററുടെ ദൃഢതയും തീരുമാനങ്ങളും

    ഭാഗം 13: സഭയുടെ വളര്ച്ചയും അനുകരണവും

    32. അനുകരണം എന്ന കല

    33. അനുകരിക്കുന്നത് നിങ്ങളുടെ മിനിസ്ട്രിയെ എന്തുകൊണ്ട് സഹായിക്കും

    ഭാഗം 14: സഭയുടെ വളര്ച്ചയും കഠിനാധ്വാനവും

    34. സഭയുടെ വളര്ച്ചയും ലക്ഷ്യം നേടാനുള്ള നിരന്തര പരിശ്രമവും

    35. ഒരു ബൃഹത്തായ സഭയ്ക്കുവേണ്ടി എങ്ങനെ കഠിനാധ്വാനം ചെയ്യണം

    36. സഭയുടെ വളര്ച്ചയും പാസ്റ്ററുടെ പ്രവര്ത്തനവും (പി വി സി ഐ)

    37. സഭയുടെ വളര്ച്ചയും നിങ്ങളുടെ തന്നെ ശബ്ദത്തിന് ചെവി കൊടുക്കുന്ന പ്രവൃത്തിയും (ഡബ്ലിയു എ ആര്)

    ഭാഗം 15: സഭയുടെ വളര്ച്ചയും ബാഹ്യ മതിപ്പുകളും

    38. സഭയുടെ വളര്ച്ചയും ബാഹ്യമായ മതിപ്പുകളും

    ഭാഗം 16: സഭയുടെ വളര്ച്ചയും സ്ത്രീകളും

    39. സഭയെ വളര്ത്തുന്നതിന് എന്തുകൊണ്ട് സ്ത്രീകള്ക്ക് സാധിക്കുന്നു എന്നതിന് ഏഴു കാരണങ്ങള്

    ഭാഗം 17: സഭയുടെ വളര്ച്ചയും റേഡിയോ, ടെലിവിഷന്, ബസ് എന്നിവയും

    40. റേഡിയോ, ടെലിവിഷന്, ബസ് എന്നിവ എങ്ങനെ സഭയുടെ വളര്ച്ചയെ ത്വരിതപ്പെടുത്തുന്നു

    ഭാഗം 18: സഭയുടെ വളര്ച്ചയുടെ പരിശോധനകള്

    41. സഭയുടെ വളര്ച്ച തേടുന്ന ഒരു പാസ്റ്റര്നേരിടുന്ന ഇരുപത് വിവിധങ്ങളായ പരിശോധനകളും പരീക്ഷണങ്ങളും

    മുഖവുര

    എന്റെ പ്രിയ സ്നേഹിതനും ചര്ച്ച് ഗ്രോത്ത് ഇന്റര്നാഷണല്-ന്റെ ബോര്ഡ് അംഗവുമായ ഡോ. ഡാഗ് ഹേവാര്ഡ്-മില്സ് എഴുതിയിരിക്കുന്ന സഭയുടെ വളര്ച്ച എന്ന പുതിയ പുസ്തകം നിങ്ങള്ക്ക് ശിപാര്ശ ചെയ്യാന്ഞാന്താല്പര്യപ്പെടുന്നു.

    ഡോ. ഡാഗ് ഹേവാര്ഡ്-മില്സിനെ വളരെ വര്ഷങ്ങളായി എനിക്ക് അറിയാം, അദ്ദേഹം ഞങ്ങളുടെ ബോര്ഡിലെ വിശ്വസ്ത പങ്കാളിയും, ബഹുമാന്യ അംഗവുമാണ്, അദ്ദേഹത്തിന്റെ സഭയുടെ വളര്ച്ച എന്ന പുസ്തകത്തിന് അംഗീകാരം നല്കുന്നതിന് ഞങ്ങള്ക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഈ വിഷയത്തില് വളരെ വര്ഷത്തെ ഗവേഷണം നടത്തി പഠിച്ചിട്ടുണ്ട്, മാത്രമല്ല, ഈ വിഷയത്തില്വന്വിജയം നേടിയ തെളിവും അദ്ദേഹത്തിന്റെതായി ഉണ്ട്.

    ഞങ്ങളുടെ സഭയുടെ വളര്ച്ച എന്ന മാസികയ്ക്കു വേണ്ടി ഡോ. ഡാഗ് ഹേവാര്ഡ്-മില്സ് എഴുതിയിട്ടുള്ള നിരവധി ലേഖനങ്ങള്അദ്ദേഹത്തിന്റെ സാഹിത്യ രചനയിലുള്ള പ്രാഗത്ഭ്യവും, ദൈവവചനത്തിലുള്ള ആഴമായ അറിവും, സഭയുടെ വളര്ച്ച ഉറപ്പാക്കുന്നതിലുള്ള പ്രായോഗിക പരിചയവും വെളിപ്പെടുത്തുന്നവയാണ്. അദ്ദേഹത്തിന്റെ അതിഗംഭീരമായ മിനിസ്ട്രി, ലോകത്താകമാനം സഭയുടെ വളര്ച്ച പ്രായോഗികമായി എങ്ങനെ ഉറപ്പാക്കാം എന്നതിന്റെ ഓരോ തലത്തിന്റെയും പ്രായോഗിക ഉദാഹരണമാണ്. .

    ഡോ. ഡാഗ് ഹേവാര്ഡ്-മില്സിന്, ലോകം മുഴുവനും എണ്ണമറ്റ നഗരങ്ങളില്വ്യാപിച്ചു കിടക്കുന്ന തന്റെ ലൈറ്റ് ഹൗസ് ചാപ്പല്ഇന്റര്നാഷണലീ-ലൂടെ ലഭിച്ചതും, സ്വന്ത ജീവിതാനുഭവങ്ങളിലൂടെ സമ്പാദിച്ചതുമായ, വിശിഷ്ട അറിവുകള്സ്പഷ്ടമായി വിശദീകരിക്കുന്നതിന് അസാമാന്യമായ കഴിവുണ്ട്. അദ്ദേഹം ലൈറ്റ് ഹൗസ് ചാപ്പലുകളുടെ സ്ഥാപകനും ബിഷപ്പും ആണ്; ഈ സഭ ലോകത്താകമാനം എല്ലാ പ്രദേശങ്ങളിലും ശക്തമായി വളരുകയാണ്.

    സഭയുടെ വളര്ച്ച എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം നിങ്ങള്ക്ക്, ഒരു പ്രാദേശിക സഭക്ക്, എങ്ങനെ യേശു ക്രിസ്തുവിനെ അന്വേഷിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ആത്മദാഹം ശമിപ്പിക്കാന്ഉപകരിക്കുന്ന സഭയായി അന്തര്ദ്ദേശീയ തലത്തില്വളരാം എന്നതിനെക്കുറിച്ച് സമഗ്രവും, പ്രായോഗികവും, ഉള്പ്രേരണ ജനിപ്പിക്കുന്നതുമായ അവബോധം നല്കും. യേശുക്രിസ്തു തന്റെ ശരീരമായ സഭയിലൂടെ ആവിഷ്കരിച്ച വൈവിധ്യമാര്ന്ന പ്രവര്ത്തനങ്ങളെ ആധാരമാക്കി, നിങ്ങളുടെ സഭയുടെ വളര്ച്ച ആവേശജനകവും സാഹസികവുമായ ഒരു യജ്ഞമായി പടിപടിയായി ഉയര്ത്താം എന്നതിന്റെ റഫറന്സ് ഗ്രന്ഥം ആയി, ഡോ. ഡാഗ് ഹേവാര്ഡ്-മില്സിന്റെ ഈ പുതിയ പുസ്തകം ഉപയോഗിക്കാവുന്നതാണ്.

    2010, ഡിസംബര്10

    ഡോ. ഡേവഡ് യോങ്ഗി ചോ

    ചെയര്മാന്

    ചര്ച്ച് ഗ്രോത്ത് ഇന്റര്നാഷണല്

    സീയോള്, സൗത്ത് കൊറിയ

    സെക്ഷന്1

    സഭയുടെ വളര്ച്ചയും ജ്വലിക്കുന്ന ആഗ്രഹവും

    അദ്ധ്യായം 1

    സഭയുടെ വളര്ച്ചയും ജ്വലിക്കുന്ന ആഗ്രഹവും

    ദര്ശനം ഇല്ലാത്തിടത്ത് .......

    സദൃശവാക്യങ്ങള്29:18

    ദര്ശനം സഭയെ ശരിക്കും വളര്ച്ചയിലേക്ക് നയിക്കുമോ?

    സഭയുടെ വളര്ച്ച സാധ്യമാകുന്നതിന് ഒരു സ്വപ്നവും ഒരു ദര്ശനവും ഉണ്ടായിരിക്കേണ്ടത് എത്രമാത്രം പ്രധാനമാണെന്ന്, ഡേവിഡ് യോങ്ഗി ചോയുടെ മാസികയില്നിന്നും, വളരെ വര്ഷങ്ങള്ക്ക് മുമ്പ് ഞാന്വായിച്ചു. സഭയുടെ വളര്ച്ചയ്ക്ക് എന്തുകൊണ്ട്, എങ്ങനെ ഒരു ദര്ശനം ആവശ്യമാണ് എന്ന് എനിക്ക് തീരെ മനസ്സിലായിരുന്നില്ല.

    ലോകത്തിലെ ഏറ്റവും വലിയ സഭയുടെ പാസ്റ്ററും, സഭാ വളര്ച്ച എന്ന ആശയത്തിന്റെ പ്രചാരകനുമായ ഡോ. ഡേവിഡ് യോങ്ഗി ചോ, എനിക്ക് മനസ്സിലാകാതിരുന്ന മറ്റു ചില കാര്യങ്ങളും പറഞ്ഞു. അദ്ദേഹം പറഞ്ഞത്, നിങ്ങളുടെ ദര്ശനമാണ് നിങ്ങളെ രൂപപ്പെടുത്തുന്നത്, നിങ്ങള്നിങ്ങളുടെ ദര്ശനത്തെ രൂപപ്പെടുത്തുകയല്ല. എന്നാണ്. ഇതും എനിക്ക് മനസ്സിലായില്ല.

    ഒരു ദര്ശനം ഉണ്ടായിരിക്കുക എന്നത് നേതൃത്വം സംബന്ധിച്ച എല്ലാ പഠിപ്പിക്കലുകളിലും മാനദണ്ഡമായി അംഗീകരിക്കപ്പെട്ട ഒരു പ്രാരംഭ ആശയമായി പറയപ്പെടുന്നു എന്നാണ് ഞാന്ആത്മാര്ത്ഥമായി നിരൂപിച്ചത്.

    ഒരു ദര്ശനം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ലക്ഷ്യങ്ങള്എഴുതി വയ്ക്കണം എന്നും മറ്റുമുള്ള കാര്യങ്ങള്ആളുകള്പഠിപ്പിക്കുന്നത് പലപ്പോഴും ഞാന്കേട്ടിട്ടുണ്ട്. എന്നാല്അത് സഭയുടെ വളര്ച്ചയ്ക്ക് കാരണമാകും എന്നെനിക്ക് അശേഷം മനസ്സിലായിരുന്നില്ല. സഭാ വളര്ച്ചയുമായി ബന്ധപ്പെട്ട കോണ്ഫറന്സുകളില്പങ്കെടുക്കുന്ന എല്ലാ പാസ്റ്റര്മാരും, സഭാ വളര്ച്ചയ്ക്കു വേണ്ടി നിറയെ ദര്ശനങ്ങളും ആഗ്രഹങ്ങളും ഉള്ളവരായി കാണപ്പെട്ടു.

    ഞാന്സ്വയം ചിന്തിച്ചു, എല്ലാ പാസ്റ്റര്മാര്ക്കും തങ്ങളുടെ സഭകള്വളരണമെന്ന് ആഗ്രഹം ഉണ്ടല്ലോ, എന്നാല്അവരുടെ സഭകള്ഒന്നും വളരുന്നില്ല താനും. ആഗ്രഹങ്ങളും ദര്ശനങ്ങളും യഥാര്ത്ഥത്തില് സഭയുടെ വളര്ച്ചയ്ക്ക് നിദാനമാണെങ്കില്, ഓരോ സഭയും വലിയ സഭ ആയിത്തീരേണ്ടതാണ്!

    നിങ്ങളുടെ ദര്ശനം ഒരു ജ്വലിക്കുന്ന ദര്ശനം ആയിരിക്കണം

    വര്ഷങ്ങള്കഴിഞ്ഞു പോയപ്പോള്, എനിക്കു ബോധ്യമായത്, നിങ്ങളുടെ ദര്ശനം ഒരു ജ്വലിക്കുന്ന ദര്ശനം ആയിരിക്കണം എന്നാണ്. നിങ്ങള്ക്ക് വലിയ ഒരു സഭ പടുത്തുയര്ത്തണം എന്ന ഉപരിപ്ലവമായ ഒരു ദര്ശനം ഉണ്ടായാല്മതിയാകയില്ല. ആഴമില്ലാത്ത ദര്ശനം നിങ്ങളുടെ സഭ വളരാന്സഹായകമാകയില്ല. ആ ദര്ശനം നിങ്ങളെ കാര്ന്നുതിന്നുകയും, നിങ്ങളുടെ ആത്മാവില്കത്തിക്കൊണ്ടിരിക്കുകയും വേണം. അപ്പോള് ഡോ. ചോ പറഞ്ഞ എല്ലാ കാര്യങ്ങളും സംഭവിക്കും. ആ കത്തിജ്വലിക്കുന്ന ദര്ശനം നിങ്ങളെ ബൃഹത്തായ ഒരു സഭയുടെ പാസ്റ്റര്ആക്കിത്തീര്ക്കും.

    യഥാര്ത്ഥത്തില്ബൃഹത്തായ ഒരു സഭയ്ക്കു വേണ്ടിയുള്ള കത്തിജ്വലിക്കുന്ന ദര്ശനത്തിന്റെ അഭാവത്തില്, നിങ്ങളുടെ സഭ ഒരിക്കലും വളരുകയില്ല.

    കത്തിജ്വലിക്കുന്ന ദര്ശനം, സഭയുടെ വളര്ച്ചയ്ക്ക് കാരണമായിത്തീരുന്നത്, മനുഷ്യരാല്അസാധ്യമായ രീതിയില്അത് നിങ്ങളെ വളര്ച്ചയുടെ പ്രയാസകരമായ പാതയിലുടെ ഉത്തേജിപ്പിക്കയും, നയിക്കുകയും ചെയ്തിട്ടാണ്.

    കത്തിജ്വലിക്കുന്ന ദര്ശനം സഭാവളര്ച്ചയുടെ അദൃശ്യ ചാലകശക്തിയായിത്തീരും.

    വലിയ ഒരു സഭയുടെ പാസ്റ്റര് ആയിത്തീരുക എന്നത്, ദീര്ഘവും, യാതനയും പീഡനവും നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും.

    ഒരു മിനിസ്റ്ററെ, ചെറിയ സഭയുടെ പാസ്റ്ററായിരിക്കുന്നതില്നിന്നും ബൃഹത്തായ ഒരു സഭയുടെ പാസ്റ്റര് ആക്കിത്തീര്ക്കുന്നത്, കത്തിജ്വലിക്കുന്ന ദര്ശനം എന്ന അദൃശ്യമായ ചാലകശക്തിയാണ്.

    സഭയുടെ വളര്ച്ചയ്ക്ക് അനിവാര്യമായ ബഹുമുഖമായ കഠിനവും പ്രയാസകരവുമായ കാര്യങ്ങള്ചെയ്യുന്നതിന് ഉള്പ്രേരണ നല്കുന്ന ആ ആന്തരിക യന്ത്രം (ചാലക ശക്തി) ചില പാസ്റ്റര്മാരില്ഇല്ല.

    ബാഹ്യമായ സ്വാധീനം നിങ്ങളെ ഒരു ബൃഹത്തായ സഭയുടെ പാസ്റ്റര് ആയിത്തീരാന്സഹായിക്കയില്ല

    ബാഹ്യമായ ഉപദേശമോ, പുറമേ നിന്നുള്ള ഇന്പുട്ടുകളോ (സഹായങ്ങളോ), നിങ്ങളുടെ സഭയെ ഒരു ബൃഹത് പ്രസ്ഥാനമാക്കി വളര്ത്തുന്നതിനുള്ള പാതയിലെ കഠിനവും പ്രയാസകരവുമായ കാര്യങ്ങള്നിര്വ്വഹിക്കുന്നതിന് ആവശ്യമായ ഉള്ക്കരുത്ത് നല്കുകയില്ല. നിങ്ങള്ഒരു ബൃഹത് സഭയുടെ പാസ്റ്റര് ആയിത്തീരുന്നതിനു വളരെ മുമ്പേ, ബാഹ്യ പ്രേരണകള്ഉണ്ടെങ്കില്ത്തന്നെ അവ ദുര്ബ്ബലമാകയും ക്ഷയിക്കയും ചെയ്തിരിക്കും. ബാഹ്യ ഉപദേശം, പ്രോത്സാഹനം, കൗണ്സലിങ് എന്നിവയല്ലാം സഭയെ വളര്ത്തുന്നതിനുള്ള ഒരു മിനിസ്റ്ററുടെ പരിശ്രമത്തിലെ ക്ഷിപ്ര പ്രഭാവങ്ങള്മാത്രം ആയിരിക്കും.

    ഒരു ദര്ശനത്തിന് നിങ്ങളെക്കൊണ്ട് എന്തു ചെയ്യിക്കാന്കഴിയും

    കത്തിജ്വലിക്കുന്ന ആന്തരികമായ ഒരു ദര്ശനത്തിനും സ്വപ്നത്തിനും ചെയ്യാന്കഴിയുന്നതും, യാതൊരു മനുഷ്യനും നിങ്ങള്ക്കു വേണ്ടി ചെയ്യാന്കഴിയാത്തതുമായ ഗൗരവതരമായ ചില കാര്യങ്ങള്ഉണ്ട്.

    ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും സഭയുടെ വളര്ച്ചയ്ക്കു വേണ്ടി നിങ്ങള്ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് കഴിയുമാറ് നിങ്ങളെ വിനയാന്വിതനാക്കും.

    ഒരു വലിയ സഭയ്ക്കു വേണ്ടി നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും, സഭയുടെ വളര്ച്ചയ്ക്കു വേണ്ടി പ്രാര്ത്ഥിക്കാന്നിങ്ങളെ ശക്തീകരിക്കും. കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും ഇല്ലെങ്കില്, നിങ്ങള്ക്ക് ഒരിക്കലും ദൈവത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്പോന്ന വിധം കഠിനമായി പ്രാര്ത്ഥിക്കാന്കഴിയുകയില്ല.

    വലിയ സഭയ്ക്കു വേണ്ടി നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും, നിങ്ങളെ സഭയുടെ വളര്ച്ചയ്ക്കു വേണ്ട ജ്ഞാനം നേടുന്നതിനും, ഉചിതമായ തന്ത്രങ്ങള്മെനയുന്നതിനും നിങ്ങളെ പ്രാപ്തനാക്കും. കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും, ഇല്ലെങ്കില്സഭയുടെ വളര്ച്ചയ്ക്കു വേണ്ട ജ്ഞാനം നേടുന്നതിനും, ഉചിതമായ തന്ത്രങ്ങള്മെനയുന്നതിനും നിങ്ങള്സമയം ചെലവാക്കുകയില്ല. സഭാ വളര്ച്ചയ്ക്കു വേണ്ടി പഠിപ്പിക്കുന്ന പാസ്റ്റര്മാര്നല്കുന്ന ഉപദേശങ്ങള്നിങ്ങളെ ശുണ്ഠി പിടിപ്പിക്കയും മടുപ്പിക്കയും ചെയ്യും. നിങ്ങള്ക്ക് ദര്ശനം ഇല്ലെങ്കില്ഈ പഠിപ്പിക്കലുകള്പ്രായോഗികമല്ല എന്ന് പറഞ്ഞ് നിങ്ങള്ഉപേക്ഷിക്കും.

    നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും, നിങ്ങളെ ഒരേ കാര്യം തന്നെ കൂടുതല്പ്രാവശ്യം ആവര്ത്തിച്ച് വായിക്കുന്നതിനും, അവയില്ചിലത് പ്രാവര്ത്തികമാകുന്നതുവരെ വായന തുടരുന്നതിനും പ്രേരിപ്പിക്കും.

    ഒരു വലിയ സഭയ്ക്കു വേണ്ടി നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും ഇല്ലെങ്കില്, സഭാ വളര്ച്ചയിലേക്ക് നയിക്കുന്ന പുസ്തകങ്ങള്വായിക്കാന്നിങ്ങള്സമയം കണ്ടെത്തുകയില്ല.

    വലിയ സഭയ്ക്കു വേണ്ടി നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും ഉണ്ടെങ്കില്, സഭാ വളര്ച്ചയില്നിങ്ങളെ സഹായിച്ചേക്കാവുന്ന അളുകളെ തേടിപ്പിടിച്ച് അഭിമുഖീകരിക്കാന്നിങ്ങള്തയ്യാറാകും. അത് ശരിയായ ആളുകളുമായി ബന്ധപ്പെടാനും, അവര്ക്കു കിട്ടിയിരിക്കുന്ന അഭിഷേകത്തിന്റെ സ്വാധീനം നിങ്ങളിലേക്കും പകരുന്നതു വരെ അവരുമായി കൂട്ടായ്മ ആചരിക്കാനും സാധിക്കത്തക്കവണ്ണം, നിങ്ങളെ വിനയമുള്ളവരാക്കുകയും നിങ്ങള്ക്ക് അതിന് അവസരം ലഭ്യമാക്കുകയും ചെയ്യും.

    ഒരു വലിയ സഭയ്ക്കു വേണ്ടി നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും ഇല്ലെങ്കില്, സഭാ വളര്ച്ചയ്ക്ക് ഉതകുന്ന സന്ദേശങ്ങള്ക്ക് നിങ്ങള്ചെവി കൊടുക്കുകയില്ല. നിങ്ങള്ക്ക് ഏറ്റവും കൂടുതല്ആവശ്യമായ കാര്യങ്ങളെ നിങ്ങള്വിമര്ശിക്കയും പരിഹസിക്കുക പോലും ചെയ്യും.

    സഭയുടെ വളര്ച്ച സാധ്യമാക്കുന്നതിന്, പ്രശ്ന സാഹചര്യങ്ങളില്പിടിച്ചുനില്ക്കാനുള്ള കഴിവും, ഓജസ്സും, പ്രയത്നത്തിലെ സ്ഥിരതയും ആവശ്യമാണ്; ഇവയെല്ലാം ലഭ്യമാക്കുന്ന നിങ്ങളുടെ യഥാര്ത്ഥ ഊര്ജ്ജ സ്രോതസ്സ്, നിങ്ങളുടെ ഉള്ളില്കത്തിജ്വലിക്കുന്ന ദര്ശനവും സ്വപ്നവും മാത്രമാണ്

    സെക്ഷന്2

    സഭയുടെ വളര്ച്ചയും സാമാന്യ ജനങ്ങളും

    അദ്ധ്യായം 2

    സാമാന്യ ജനങ്ങളിലൂടെ നിങ്ങള്ക്ക് വലിയ കാര്യങ്ങള്എങ്ങനെ സാധിക്കാം

    ലെയ്ക്കോസ് - ഒരു സാധാരണ മനുഷ്യന്

    അസാമാന്യ കഴിവുകള് ഒന്നുമില്ലാത്ത ആളുകളില്കൂടെയും വലിയ കാര്യങ്ങള്സാധിക്കാം എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അല്മായ ജനങ്ങള്അല്ലെങ്കില് സാധാരണക്കാരായ ആളുകള്കൈവരിച്ചിട്ടുള്ള നേട്ടങ്ങളിലൂടെ കണ്ണോടിച്ചാല്, അതുപോലെയുള്ളവരെയും നിങ്ങളുടെ സഭയുടെ വളര്ച്ചയ്ക്കായി ഉപയോഗിക്കാം എന്ന ഉള്പ്രേരണ നിങ്ങള്ക്ക് ലഭിക്കും.

    അല്മായ ജനം എന്നത് ലെയ്ക്കോസ് എന്ന ഗ്രീക്കു പദത്തിന്റെ പരിഭാഷയില്നിന്നും ആണ് തത്ഭവിച്ചിരിക്കുന്നത് - അതിന് അര്ത്ഥം സാമര്ത്ഥ്യം ഇല്ലാത്ത എന്നാണ്. അല്മായ/സാധാരണ ജനം എന്നതിന്റെ ചില നിര്വ്വചനങ്ങള്താഴെ കൊടുക്കുന്നു:

    1. ഒരു അല്മായക്കാരന്ഒരു സാധാരണ ആളാണ്.

    2. ഒരു അല്മായക്കാരന് ക്രമാനുസാരിയായ ഒരു വ്യക്തി ആണ്.

    3. ഒരു അല്മായക്കാരന്വിശേഷതകള്ഇല്ലാത്ത ഒരു നിസ്സാര വ്യക്തിയാണ്.

    4. ഒരു അല്മായക്കാരന്ഒരു പതിവു വ്യക്തിയാണ്.

    5. ഒരു അല്മായക്കാരന്മുറപ്രകാരമുള്ള ഒരു വ്യക്തിയാണ്.

    6. ഒരു അല്മായക്കാരന്താണ തരത്തിലുള്ള ഒരു വ്യക്തിയാണ്.

    7. ഒരു അല്മായക്കാരന്നിത്യജീവിതത്തില്കാണപ്പെടുന്ന ഒരു വ്യക്തിയാണ്.

    8. ഒരു അല്മായക്കാരന്ഒരു ശരാശരി വ്യക്തിയാണ്.

    9. ഒരു അല്മായക്കാരന്തൊഴില്വിദഗ്ദ്ധനല്ലാത്ത ഒരു വ്യക്തിയാണ്.

    10. ഒരു അല്മായക്കാരന്ചെയ്യുന്ന തൊഴിലില്പ്രാവീണ്യമില്ലാത്ത ഒരു വ്യക്തിയാണ്.

    11. ഒരു അല്മായക്കാരന്പ്രത്യേക മേഖലയില്കഴിവുകളില്ലാത്ത ഒരു വ്യക്തിയാണ്.

    12. ഒരു അല്മായക്കാരന്വിശേഷമായ തൊഴില്പരിചയമില്ലാത്ത ഒരു വ്യക്തിയാണ്.

    13. ഒരു അല്മായക്കാരന്ഒരു പരിശീലനവും ലഭിക്കാത്ത വ്യക്തിയാണ്.

    14. ഒരു അല്മായക്കാരന്സര്ട്ടിഫിക്കറ് ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ്.

    15. ഒരു അല്മായക്കാരന്ലൈസന്സ് ഒന്നുമില്ലാത്ത ഒരു വ്യക്തിയാണ്.

    സഭയുടെ ലോകത്തെ മഹത്തായ നേട്ടങ്ങള്

    1. സാമാന്യ ജനം ആയിരുന്നു സഭയുടെ മഹത്തായ നവോത്ഥാനത്തിന്റെ നെടുംതൂണുകള്.

    സാധാരണ ജനങ്ങളുടെ ഭാഷയിലേക്ക് മാര്ട്ടിന്ലൂഥര്വേദപുസ്തകം തര്ജ്ജമ ചെയ്തത് ലോകത്തെ മാറ്റിമറിച്ചു. അത് ലാറ്റിനില്മാത്രം ഒതുങ്ങാതെ, സാധാരണ ജനങ്ങള്ക്ക് വേദപുസ്തകത്തെ പ്രാപ്യമാക്കി.

    ഒരിക്കല്അല്മായക്കാര്ക്ക് / സാധാരണ ജനത്തിന് വേദപുസ്തകത്തിലെ അറിവുകള്കൈകളില്എത്തിയപ്പോള്, വെളിപ്പെടുത്തപ്പെട്ടപ്പോള്, അത് ലോകത്തെ ആകമാനം മാറ്റി. രക്ഷ എല്ലാവര്ക്കും ദൈവകൃപയാല്ലഭ്യമാണ് എന്ന തിരിച്ചറിവ് ഉണ്ടായപ്പോള്, അവര്നവോത്ഥാനത്തിന്റെ വിജയക്കൊടി പാറിപ്പറത്തി.

    2. സാമാന്യജനം ആണ് മഹത്തായ മെത്തഡിസ്റ്റ് സഭയുടെ നെടുംതൂണുകള്.

    ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും വലിയ ജനവിഭാഗത്തിന്റെ സഭയായി മെത്തഡിസ്റ്റ് സഭ വളര്ന്നു. ആ മഹത്തായ മെത്തഡിസ്റ്റ് സഭ സാമാന്യ ജനത്തിന്റെ ചുമലില്ആണ് ജൈത്രയാത്ര നടത്തിയത്.

    അല്മായ പ്രഭാഷകരെ ആരാധനാ ശൂശ്രൂഷക്ക് നേതൃത്വം നല്കുന്നതിനും ആരാധനാ മദ്ധ്യേയുള്ള ദിവ്യദൂത് നല്കുന്നതിനും, സര്ക്യൂട്ട് എന്ന് അറിയപ്പെട്ടിരുന്ന സഭകളുടെ ഗ്രൂപ്പുകളില്നിയമിക്കുക എന്നതായിരുന്നു, മെത്തഡിസ്റ്റ് സഭകളിലെ വളരെ പുരാതനമായ രീതി.

    ഇത്തരം അല്മായ പ്രഭാഷകര്, കാല്നടയായോ, കുതിരപ്പുറത്തോ സഞ്ചരിച്ച്, നിശ്ചിത സര്ക്യൂട്ടുകളില്പരസ്പര സമ്മതത്തോടെ നിര്ണ്ണയിക്കപ്പെട്ട സമയത്തും, ക്രമം അനുസരിച്ചും പ്രഭാഷണങ്ങളും ആരാധനകളും നടത്തിയിരുന്നു.

    മിനിസ്റ്റര്മാരുടെയും പാസ്റ്റര്മാരുടെയും നിയമനത്തിനു ശേഷവും, അല്മായക്കാരുടെ ഈ പ്രഭാഷണ രീതി, ഓരോ പ്രാദേശിക സഭകളും തനതായി നിയമിക്കുന്ന മെത്തഡിസ്റ്റ് ലോക്കല്പ്രീച്ചേഴ്സ്-ലൂടെ തുടര്ന്നു. ഈ പ്രാദേശിക പ്രഭാഷകരെ, അയല്സഭകളിലേക്ക് അവരുടെ മിനിസ്റ്റര്മാരുടെ താല്ക്കാലിക അഭാവത്തില്ക്ഷണിക്കുകയും അവരുടെ സേവനം ഉപയോഗിക്കുകയും ചെയ്യുന്ന പതിവും ക്രമേണ ഉണ്ടായി.

    3. അല്മായ ജനം ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഒറ്റ സഭയുടെ അടിത്തൂണുകള്.

    യോയിഡോ ഫുള്ഗോസ്പല്ചര്ച്ച് പടുത്തുയര്ത്തിയിരിക്കുന്നത്, സാമാന്യ ജനങ്ങളിലൂടെ പ്രവര്ത്തിക്കുക എന്ന തത്വത്തെ ആധാരമാക്കിയും ഉപയോഗിച്ചും ആണ്.

    അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്മാരായിരുന്ന ഡേവിഡ് യോങ്ഗി ചോയും അദ്ദേഹത്തിന്റെ അമ്മവിയമ്മ ചോയ് ജാ-ഷിലും ചേര്ന്ന് സ്ഥാപിച്ച യോയിഡോ ഫുള്ഗോസ്പല്ചര്ച്ച് അതിന്റെ ആദ്യത്തെ ആരാധന നടത്തിയത് 1958, മെയ് മാസം 15-ന് മറ്റ് നാല് സ്ത്രീകളുമൊത്ത് ചോയ് ജാ-ഷിലിന്റെ വീട്ടില്ആയിരുന്നു.

    1977 ആയപ്പോഴേക്കും അംഗസംഖ്യ അമ്പതിനായിരം എത്തിയിരുന്നു, അത് പിന്നീടുള്ള രണ്ടു വര്ഷങ്ങളില്ഇരട്ടിയായി വര്ദ്ധിച്ചു. 1981, നവംബര്30 ആയപ്പോഴേക്കും അംഗസംഖ്യ രണ്ടു ലക്ഷത്തില്എത്തിച്ചേര്ന്നു. ഇതിനകം, ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായി അത് അംഗീകരിക്കപ്പെടുകയും ലോസ് ആഞ്ചെലസ് ടൈംസ് അപ്രകാരം പ്രസിദ്ധീകരിക്കയും ചെയ്തു.

    2007-ല് അതിന്റെ അംഗബലം 830,000 ആയി; അതില്ഞായറാഴ്ചകളില്ഏഴ് ആരാധനകളും, പതിനാറ് ഭാഷകളില്ശുശ്രൂഷ പരിഭാഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

    4. സാമാന്യ ജനങ്ങളാണ് നൈജീറിയയിലും ഘാനായിലും ആരംഭിച്ച സഭകളുടെ ബൃഹത്തായ നെറ്റ് വര്ക്കുകളുടെ നെടുംതൂണുകള്.

    നൈജീറിയയില്ആസ്ഥാനമുള്ള റിഡീംഡ് ക്രിസ്റ്റ്യന്ചര്ച്ച് ഓഫ് ഗോഡ്, ഘാനായില്ആസ്ഥാനമുള്ള ദി ചര്ച്ച് ഓഫ് പെന്തക്കോസ്ത് എന്നിവ രണ്ടും സാധാരണക്കാരായ ജനങ്ങളെ നല്ലവണ്ണം ഉപയോഗിക്കുന്നതിന് പേരുകേട്ടവയാണ്. ഈ രണ്ടു മിനിസ്ട്രികള്ക്കും സഭാ കൂട്ടായ്മകളുടെ വിസ്തൃതമായ നെറ്റ്വര്ക്കുകളുണ്ട്; അവര്പ്രഭാഷണങ്ങള്ക്കും ഇടയ സേവനങ്ങള്ക്കും സാധാരണ ജനങ്ങളെ വലിയ തോതില്ഉപയോഗിക്കുന്നു.

    അപ്പോസ്തലിക് ചര്ച്ച്, ബ്രാഡ്ഫോര്ഡ്, യു.കെ., അന്നത്തെ രാജ്യമായ ഗോള്ഡ് കോസ്റ്റിലേക്ക് അയച്ച ഒരു ഐറിഷ് മിഷണറി ആയിരുന്നു, ദി ചര്ച്ച് ഓഫ് പെന്തക്കോസ്ത് സ്ഥാപിച്ചത്.

    അത് ഇപ്പോള്1.7 ദശലക്ഷം അംഗങ്ങളുള്ള സഭയായി വളര്ന്നിരിക്കുന്നു; ദി ചര്ച്ച് ഓഫ് പെന്തക്കോസ്ത്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള 70 രാജ്യങ്ങളിലായി 13,000 സഭാകൂട്ടായ്മകള്ഇപ്പോള്ഉണ്ട്.

    1952-ല് പാ ജോസൈയ്യാ അക്കിണ്ടായോമി നൈജീറിയയില്സ്ഥാപിച്ചതാണ് റിഡീംഡ് ക്രിസ്റ്റ്യന്ചര്ച്ച് ഓഫ് ഗോഡ്.

    ഒരു ജനറല്ഓവര്സിയര്ആയ റവറണ്ട് ഇ.എ. അഡബോയെയുടെ നേതൃത്വത്തില്അത് വളര്ന്ന്, 140 രാജ്യങ്ങളില്ദശലക്ഷക്കണക്കിന് അംഗസംഖ്യയോടു കൂടി വിരാജിക്കുന്നു.

    യഥാര്ത്ഥത്തില്ഇതെല്ലാം അതിഗംഭീരമായ നേട്ടങ്ങളാണ്; ഇത് സാധ്യമാക്കിയത് സാമാന്യ ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ്.

    മതേതര ലോകത്തെ മഹത്തരമായ നേട്ടങ്ങള്

    1. ജനാധിപത്യം എന്ന മഹത്തരമായ ഭരണ സംവിധാനം ജന്മമെടുത്തത് സാധാരണ ജനങ്ങളിലൂടെയാണ്.

    ജനാധിപത്യം സാധാരണ ജനങ്ങള്ക്ക് നിലവിലുള്ള സര്ക്കാരിനെ, തങ്ങള്ആഗ്രഹിക്കുന്നെങ്കില്, മാറ്റുന്നതിനുള്ള അവസരം നല്കുന്നു.

    അസ്വീകാര്യമായ വ്യവസ്ഥിതിയില്ജീവിക്കാന്വിസമ്മതിക്കുന്നതിന്, സാധാരണ ജനങ്ങള്ക്ക് ജനാധിപത്യം അധികാരം നല്കുന്നു.

    ജനാധിപത്യം സാധാരണക്കാരായ മനുഷ്യര്ക്ക് രാജ്യഭരണത്തില് പങ്കാളിത്തവും സ്വാധീനവും ലഭ്യമാക്കുന്നു.

    സാധാരണ

    Enjoying the preview?
    Page 1 of 1