Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

സഭ സ്ഥാപിക്കല്‍
സഭ സ്ഥാപിക്കല്‍
സഭ സ്ഥാപിക്കല്‍
Ebook392 pages1 hour

സഭ സ്ഥാപിക്കല്‍

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781641346184
സഭ സ്ഥാപിക്കല്‍
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to സഭ സ്ഥാപിക്കല്‍

Related ebooks

Reviews for സഭ സ്ഥാപിക്കല്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    സഭ സ്ഥാപിക്കല്‍ - Dag Heward-Mills

    സഭ സ്ഥാപിക്കല്‍

    ഡാഗ് ഹേവാര്‍ഡ്-മില്‍സ്

    പാര്‍ച്ച്മെന്‍റ് ഹൗസ്

    അന്യഥാ പ്രസ്താവിച്ചിട്ടില്ല എങ്കില്‍, എല്ലാ വേദവാക്യ ഉദ്ധരണികളും വേദപുസ്തകത്തിന്‍റെ കിങ് ജെയ്ംസ് ഭാഷ്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.

    Excerpts in Chapter 17 from Classic Books for Today No. 196, An hour with David Livingstone by Walter McCleary, Public Domain

    Excerpts in Chapter 14 from Eleven Complaints of Moses, Dake’s Annotated Bible Reference Bible, page 66. Used by permission.

    പകര്‍പ്പവകാശം © 2004 ഡാഗ് ഹേവാര്‍ഡ്-മില്‍സ്

    ആദ്യമായി പ്രാകാശനം ചെയ്തത് 2011-ല്‍, പാര്‍ച്ച്മെന്‍റ് ഹൗസ്

    3ആം മുദ്രണം 2014

    ഡാഗ് ഹേവാര്‍ഡ്-മില്‍സ്-നെക്കുറിച്ച് കൂടുതല്‍ അറിയാന്‍

    ഹീലിങ് ജിസസ്സ് കാമ്പെയ്ന്‍

    എഴുതുക: evangelist@daghewardmills.org

    ഹീലിങ് ജിസസ്സ് കാമ്പെയ്ന്‍

    വെബ്സൈറ്റ്: www.daghewardmills.org

    ഫെയ്സ്ബുക്ക്: Dag Heward-Mills

    റ്റ്വിറ്റര്‍: @EvangelistDag

    ഐ.എസ്സ്.ബി.എന്‍.: 978-1-64134-618-4

    അന്തര്‍ദ്ദേശീയ പകര്‍പ്പവകാശ നിയമത്തിനു കീഴില്‍ എല്ലാ അവകാശങ്ങളും നിക്ഷിപ്തമായിരിക്കുന്നു. നിരൂപണാത്മകമായ അവലോകനങ്ങളിലോ, ലേഖനങ്ങളിലോ ചുരുക്കമായി ഉദ്ധരിക്കുന്നതിനല്ലാതെ, ഈ പുസ്തകത്തിന്‍റെ ഏതെങ്കിലും ഭാഗം ഉദ്ധരിക്കുന്നതിനും, പകര്‍ത്തി ഉപയോഗിക്കുന്നതിനും പ്രസാധകന്‍റെ രേഖാമൂലമുള്ള അനുവാദം മുന്‍കൂട്ടി വാങ്ങിയിരിക്കണം.

    ഉള്ളടക്കം

    1. സഭയുടെ വ്യാപനം

    2. സഭാസ്ഥാപകരുടെ മനസ്സ്

    3. സഭാ സ്ഥാപകരുടെ പ്രവൃത്തികള്‍

    4. സഭാ സ്ഥാപനവും യെരുശലേം ദേവാലയവും

    5. സഭാ സ്ഥാപനവും അന്ത്യോക്യാ സഭയും

    6. ഉപദേശിക്കല്‍, പഠിപ്പിക്കല്‍, സഭസ്ഥാപിക്കല്‍

    7. ഉദ്ബോധനങ്ങള്‍ എന്തുകൊണ്ട് ശക്തമാവുന്നു?

    8. എന്തുകൊണ്ട് പഠിപ്പിക്കല്‍ ശക്തമാകുന്നു

    9. സഭാസ്ഥാപനവും കൂടാരശുശ്രൂഷയും

    10. കൂടാരശുശ്രൂഷയിലേക്ക് എപ്പോള്‍ എങ്ങിനെ?

    11. ആത്മീയ വന്ധ്യതയും സഭാസ്ഥാപനവും

    12. ആത്മീയ വന്ധ്യത എങ്ങനെ നിര്‍ണ്ണയിക്കാം

    13. വിവിധ തരം വന്ധ്യതകളെ എങ്ങനെ ചെറുക്കാം

    14. മദ്ധ്യസ്ഥ പ്രാര്‍ത്ഥന: വന്ധ്യതയില്‍ നിന്നുള്ള വിടുതലിനുള്ള മികച്ച മാര്‍ഗം

    15. വാഗ്ദത്തങ്ങളും സഭാ സ്ഥാപനവും

    16. റിബെക്കായുടെ അഭിഷേകം

    17. ത്യാഗവും സഭാസ്ഥാപനവും

    18. അനുസരണവും സഭാസ്ഥാപനവും

    19. സഭാസ്ഥാപനവും വൈദീക ശുശ്രൂഷയും

    20. സഭാസ്ഥാപനം എങ്ങിനെ?

    21. സഭകളുടെ ശൃംഖല സ്ഥാപിക്കുന്നത്

    അദ്ധ്യായം 1

    സഭയുടെ വ്യാപനം

    മുന്നേറ്റം

    യഥാര്‍ത്ഥത്തില്‍ സഭ വളര്‍ന്നുവോ, ഇല്ലയോ എന്നു ചിലപ്പോഴെങ്കിലും സംശയം തോന്നാം. സഭയില്‍ ധാരാളം പ്രവര്‍ത്തനങ്ങളുണ്ട്. ഏറെ പരിപാടികളും നടക്കുന്നു. എന്നാല്‍ ശരിക്കും ദൈവരാജ്യം മുന്നേറുന്നുണ്ടോ, അതോ വട്ടത്തില്‍ചുറ്റിക്കൊണ്ടിരിക്കുകയാണോ?

    പട്ടണത്തില്‍ ചില പുതിയ സഭകള്‍ പൊന്തിവരുന്നതുകാണാം. മിക്കപ്പോഴും ഈ പുതിയ സഭകള്‍ പട്ടണത്തില്‍ ചര്‍ച്ചാവിഷയമാവുകയും ദൈവം പുതുതായി എന്തോ പ്രവര്‍ത്തിക്കുന്നു എന്നു തോന്നിക്കുകയും ചെയ്യാറുണ്ട്. അടുത്തുചെന്ന് ഈ പുതിയ ചലനങ്ങളെ നോക്കിയാല്‍ അവയിലുള്ളവര്‍ അടുത്തുള്ള മറ്റു സഭകളില്‍നിന്നും ഇങ്ങോട്ടു വരുന്നവരാണെന്ന് കാണാം.

    ദൈവരാജ്യം മുഴുവന്‍ വികാരജീവികളായ ക്രിസ്ത്യാനികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. തങ്ങളുടെ സഭകള്‍ വളരുന്നു. ഒരു ഉണര്‍വുണ്ടാകുന്നു എന്ന് ചിന്തിച്ച് ആവേശഭരിതരാകുന്ന ആത്മീയ ഇടയന്മാര്‍ ഏറെയുണ്ട്. യാഥാര്‍ത്ഥ്യം അങ്ങനെയല്ല ദൈവരാജ്യത്തില്‍ ആകമാന വളര്‍ച്ച ഉണ്ടാകുന്നില്ല. ജനങ്ങള്‍ സഭയില്‍നിന്ന് സഭയിലേക്ക് ചുറ്റി നടക്കുകയാണ്. ദൈവരാജ്യം യഥാര്‍ത്ഥമായും വളരേണ്ടിയിരിക്കുന്നു.

    വര്‍ഷങ്ങള്‍ക്കു മുമ്പ്, യൂറോപ്പിലുള്ളവര്‍ ആഫ്രിക്കയിലേയ്ക്കും ഏഷ്യയിലേക്കും മിഷനറിമാരെ അയച്ച ഈ ത്യാഗപ്രവര്‍ത്തി മൂലം എല്ലാ ദേശങ്ങളിലും ക്രൈസ്തവീകരണമുണ്ടായി. മുമ്പ് വിജാതീയരായിരുന്നവര്‍ ക്രിസ്ത്യാനികളായി. നമ്മള്‍ സ്വയം വഞ്ചിക്കരുത്. ലോകത്തില്‍ ഇന്ന് ഒട്ടേറെ ജനം കൂടുതലുണ്ട്. ഫലപ്രദമായ ഒരു സഭയോ പാസ്റ്ററോ ഇല്ലാത്ത ഒട്ടേറെ സഭകളിന്നുണ്ട്. ക്രിസ്തേതരമായ പ്രദേശങ്ങളിലേക്ക് സഭ ശരിക്കും വളരേണ്ടത് ഇന്നത്തെ വലിയ ആവശ്യമാണ്.

    200 വര്‍ഷം മുമ്പ് യൂറോപ്യര്‍ മിഷണറിമാരെ അയക്കുമ്പോള്‍ ലോകത്തില്‍ 1 ബില്ല്യണ്‍ (100 കോടി) ജനങ്ങളേയുള്ളു. ഇന്ന് 2004ല്‍ 6.1 ബില്ല്യണ്‍ (610 കോടി) ജനങ്ങളാണുള്ളത്. മതേതരലോകം ജനസംഖ്യയും ഡോക്ടര്‍മാരുടെ എണ്ണവും തമ്മിലുള്ള അനുപാതത്തിന്‍റെ പ്രശ്നം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും പാസ്റ്റര്‍മാരുടെയും ജനങ്ങളുടെയും അനുപാതം സംബന്ധിച്ച് പരാതിപ്പെടാറുണ്ടോ? ഇന്നു ജീവിക്കുന്ന മില്യണ്‍ കണക്കിന് ജനതയ്ക്കനുസൃതമായി സുവിശേഷകരുണ്ടോ?

    ദൈവരാജ്യം എങ്ങനെ മുന്നേറാം

    യേശുക്രിസ്തുവിന്‍റെ ആജ്ഞയെ പിന്തുടര്‍ന്നാല്‍ ദൈവരാജ്യത്തിന് ഒരു യഥാര്‍ത്ഥ മുന്നേറ്റം ഉണ്ടാവും. ലോകത്തിലേക്കുപോയി സകലരെയും ശിഷ്യരാക്കിക്കൊള്‍വിന്‍ എന്ന യേശുവിന്‍റെ അന്ത്യകല്പനയാണത്.

    യേശു അടുത്തുചെന്ന് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകലജാതികളെയും ശിഷ്യരാക്കി കൊള്‍വിന്‍. ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.

    മത്തായി 28:18-20

    ഈ വചനത്തില്‍ യേശു നമ്മോട് പറയുന്നത് എല്ലാവരെയും വചനം പഠിപ്പിപ്പിന്‍ എന്നാണ്.

    ഒരു സഭ യഥാര്‍ത്ഥത്തില്‍ എന്താണ്

    പഠിപ്പിക്കലിനായി നിരന്തരംകൂടിവരുന്ന ഒരു വിശ്വാസസമൂഹമാണ് സഭ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, കര്‍ത്താവ് നമ്മോട് പറയുന്നത്, ലോകത്തിലെല്ലാം പോയി ജനത്തെ കൂട്ടിവരുത്തി അവരെ ദൈവവചനം പഠിപ്പിപ്പിന്‍ എന്നാണ്. പഠിക്കാന്‍ തയ്യാറുള്ളവരെ ദൈവം കൂട്ടി വരുത്തിക്കൊണ്ടിരിക്കുന്നു. ലോകമൊക്കെയും പോയി ജനത്തെ കൂട്ടിവരുത്തി വചനം പഠിപ്പിപ്പാന്‍ ദൈവം തന്‍റെ ആത്മാവിനാല്‍ വ്യക്തികളെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.

    കൂട്ടങ്ങളും, ചെറുസമൂഹങ്ങളും വര്‍ദ്ധിക്കുന്തോറും ദൈവത്തിന്‍റെ മഹത്വമേറിയ അന്ത്യകല്പന സഫലമായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ കൂട്ടങ്ങള്‍ പഠനത്തിലേര്‍പ്പെടുമ്പോള്‍ ഇത് കൂടുതല്‍ സഫലമാവുന്നു. കര്‍ത്താവിന്‍റെ അനുസരണയുള്ള ശിഷ്യര്‍ നട്ടുവളര്‍ത്തുന്ന സഭകളാണ് ഈ ചെറുഗ്രൂപ്പുകളെല്ലാം.

    നാം ജനങ്ങളുടെ മതിപ്പ് നേടാന്‍ ഇഷ്ടപ്പെടുന്നു.

    നിര്‍ഭാഗ്യവശാല്‍ മറ്റുള്ളവര്‍ എന്തുവിചാരിക്കും എന്ന ചിന്തയാണ് പല പാസ്റ്റര്‍മാരെയും അസ്വസ്ഥരാക്കുന്നത്. അങ്ങനെയുള്ളവര്‍ക്ക് മഹത്തായ ഈ കല്പനയോട് നീതിപുലര്‍ത്തുവാന്‍ കഴിയുകയില്ല. ഇതരവിഭാഗങ്ങള്‍ക്കിടയില്‍ നാം ഒരു വ്യത്യസ്ഥ സമൂഹമാണ് എന്ന തോന്നല്‍ ജനിപ്പിക്കുക; നാം ശ്രേഷ്ഠരാണെന്ന് മറ്റുള്ളവരെക്കൊണ്ട് ചിന്തിപ്പിക്കുക; അതിനുമെല്ലാമപ്പുറം ആള്‍ക്കൂട്ടത്തിന്‍റെ വലിപ്പം പാസ്റ്ററുടെ കഴിവിന്‍റെ അളവുകോലായി കരുതുക എന്നതാണ്.

    പ്രജാബാഹുല്യം രാജാവിന് ബഹുമാനം...

    സദൃ. 14:28.

    മഹത്തായ ഈ കല്പന കാക്കുന്നതിനായി സാദ്ധ്യമാകുന്ന ഇടങ്ങളില്‍ കഴിയുന്നത്ര കൂട്ടിവരവുകള്‍ നടത്തേണ്ടതുണ്ട്. ലോകത്തിന്‍റെ വിസ്തൃതിയില്‍ ജനസഞ്ചയങ്ങള്‍ അനേകമായി വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ പാസ്റ്റര്‍മാരും സാധാരണജനങ്ങളും ഒരു സഭയാവേണ്ടതിന് പകരം പലയിടങ്ങളിലായി നിരവധി വിശ്വാസസമൂഹങ്ങളായിത്തീര്‍ന്നിരിക്കുന്നു. ദൈവകല്പനകളെ അനുസരിക്കുന്നതില്‍ യഥാര്‍ത്ഥമായും എരിവുള്ളവരാണെങ്കില്‍ അനുസരിക്കുക എന്നതിനപ്പുറം നമുക്ക് മറ്റ് സാദ്ധ്യതകളില്ല.

    നേതൃസ്ഥാനത്തുള്ളവര്‍ നിര്‍ബന്ധമായും പരിശീലനം നേടിയിരിക്കണം. പാസ്റ്റര്‍മാരും പ്രവര്‍ത്തകരും അങ്ങിനെതന്നെ. സഭയില്‍ 'സൂപ്പര്‍സ്റ്റാര്‍' ഉണ്ടാവാനേ പാടില്ല. താരപദവിയിലുള്ളയാളെ നാമറിയാതെ തന്നെ നമ്മുടെ മനസ്സ് പുകഴ്ത്തുകയും അംഗീകരിക്കുകയും ചെയ്യും.

    ഏറ്റവും വലിയ സഭയുടെ പാസ്റ്റര്‍ ആയിരിക്കും സ്വര്‍ഗ്ഗത്തിലെ ഏറ്റവും ഉന്നതന്‍ എന്ന വ്യര്‍ത്ഥചിന്തയാല്‍ നാം സ്വയം വഞ്ചിതരാകാം. ഏറെ എളിമയും ശിശുവിനെപോലെ നിര്‍മ്മലതയുമുള്ളവനേ സ്വര്‍ഗ്ഗത്തില്‍ ഉന്നതനായി കരുതപ്പെടുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.

    ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കെ വന്നു. സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു. അവന്‍ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവില്‍ നിറുത്തി: നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്നു പറഞ്ഞു. ആകയാല്‍ ഈ ശിശുവിനെപോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു.

    മത്തായി 18:1-4.

    സ്വര്‍ഗ്ഗരാജ്യത്തില്‍ ആരാണ് വലിയവന്‍ എന്ന് യേശു വ്യക്തമാക്കി. സഭയുടെ വലിപ്പം നിങ്ങളുടെ എളിമയുടെ അടയാളമെന്ന് കരുതാനാവില്ല. വാസ്തവത്തില്‍ ചെറിയ സഭകളുടെ പാസ്റ്റര്‍മാരാണ് താരതമ്യേന കൂടുതല്‍ എളിമയുള്ളവര്‍ (അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ അവന്‍ വലിയവരായി ഗണിക്കപ്പെടും).

    ഇന്നിന്‍റെ ആവശ്യം കൂടുതല്‍ സഭകളും കൂടുതല്‍ ആലയങ്ങളുമാണ്. നമ്മുടെ കര്‍ത്താവിന് നല്ല ഫലങ്ങളാണ് ആവശ്യം. അതിനാല്‍ നമുക്ക് ആലയങ്ങള്‍ നട്ടുവളര്‍ത്താം. എല്ലാ സമൂഹവും എല്ലാ ഭവനവും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ആലയമായി മാറ്റുക. അതാവണം എല്ലാ ദൈവദാസന്മാരുടെയും ലക്ഷ്യം. ഓരോ മരച്ചുവട്ടിലും എന്തിന് ഓരോ വൈദ്യുതിപോസ്റ്റിന്‍റെ ചുവട്ടില്‍പോലും വിശ്വാസികള്‍ കൂടി നില്‍ക്കട്ടെ, ദൈവത്തെ ആരാധിക്കട്ടെ. ദൈവരാജ്യത്തിന്‍റെ ആഗമനം വേഗത്തിലാവട്ടെ.

    ജനങ്ങളെ വശീകരിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം. സഭയുടെ ആള്‍ബലം നോക്കി പാസ്റ്റര്‍മാരുടെ മഹത്വത്തെ വിലയിരുത്തുന്നത് അവസാനിപ്പിക്കാം. പ്രിയ സഭാനേതൃത്വമേ മനുഷ്യര്‍ നല്‍കുന്ന നിരര്‍ത്ഥകമായ ബഹുമാനത്തിന്‍റെ പിന്നാലെ പോവാതെ ദൈവികമായി ലഭിക്കുന്ന മാനവും (അംഗീകാരവും ബലപ്പെടുത്തലും) തേടുക.

    തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്‍റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിപ്പാന് കഴിയും?

    യോഹന്നാന്‍ 5:44.

    സുവിശേഷീകരണം ദൈവകല്പനയുടെ പൂര്‍ത്തീകരണമാണോ?

    ഈ പഠിപ്പിക്കലുകളുടെ തുടക്കമെന്ന നിലയില്‍ കുരിശുയുദ്ധങ്ങളും സുവിശേഷീകരണവും നല്ലതുതന്നെ. സുവിശേഷകന്‍ മുന്നോട്ടു നയിക്കുന്നവനാവണം. എന്നാല്‍ അവന്‍ യഥാര്‍ത്ഥമായും ദൈവകല്പന അനുസരിക്കുന്നുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും! ഉണ്ട്, കാരണം അവന്‍ ദൈവകല്പന പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നാല്‍ ഇല്ല എന്നും പറയാം, കാരണം ശരിയായ പഠിപ്പിക്കല്‍ ഇല്ലാതെ ആ ദൈവകല്പന പൂര്‍ത്തീകരിക്കാന്‍ സാദ്ധ്യമല്ല.

    ലളിതമായി പറഞ്ഞാല്‍ സഭാസ്ഥാപനത്തോടുകൂടിയ സുവിശേഷീകരണമാണ് ആ ദൈവകല്പന. സഭ എന്നത് വിശ്വാസസമൂഹത്തിന്‍റെ ഒത്തുചേരലാണ്. ഈ സമൂഹമാണ് വചനം പ്രചരിപ്പിക്കേണ്ടത്.

    സ്ഥലികളിലെ സഭാരൂപീകരണം

    എല്ലാറ്റിലുമുപരിയായി നാം സഭാസ്ഥാപനം നടത്തേണ്ടത് ദൈവികപദ്ധതി അനുസരിച്ചാണ്. വലിയ നഗരങ്ങളും ഗ്രാമങ്ങളും സഭാസ്ഥാപനത്തിന് തെരഞ്ഞെടുക്കാം. വചനം കടന്നു ചെന്നിട്ടില്ലാത്ത സ്ഥലങ്ങളിലാണ് ഇനി സഭയെ പണിതുയര്‍ത്തേണ്ടതെന്നും ഞാന്‍ കരുതുന്നു. അത് ഇന്നിന്‍റെ ആവശ്യമാണ്. വചനവുമായി ആരും കടന്നുചെന്നിട്ടില്ലാത്ത നിരവധി സ്ഥലികളിലേക്ക് ദൈവം നമ്മെ വിളിക്കുന്നുണ്ട്. സഭകള്‍ സ്ഥാപിക്കാനും ആത്മാക്കളെ നേടാനുമുള്ള തീവ്രമായ വാഞ്ഛ സഭകളിലേക്കും യുവാക്കളിലേക്കും മടങ്ങിവന്നെങ്കില്‍ എന്നു ഞാനാശിക്കുന്നു. അതിനായി യുവാക്കളുടെ സമര്‍പ്പണം അനിവാര്യമാണ്.

    പാസ്റ്റര്‍മാര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ആഫ്രിക്കയിലും ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലും ഇസ്ലാംമതം പ്രബലപ്പെട്ടുവരുന്നുണ്ട് എന്നതാണ്. ക്രൈസ്തവസഭയാകട്ടെ ഇത് കണ്ടില്ലെന്ന് നടിക്കുന്നു. ഇസ്ലാം മതവിശ്വാസികള്‍ കൂടുതല്‍ ത്യാഗസന്നദ്ധരും രാജ്യത്തിന്‍റെ ഏറ്റവും ഉള്‍പ്രദേശങ്ങലിലേക്ക് കടന്നുചെല്ലുവാന്‍ മടിയില്ലാത്തവരുമാണ്.

    ക്രിസ്ത്യാനികളാവട്ടെ ലോകത്തെല്ലായിടത്തും സുവിശേഷം അറിയിപ്പിന്‍ എന്നു കല്പന ലഭിച്ചിട്ടും ഏറ്റവും സൗകര്യപ്രദവും ഏറ്റവും അടുത്തുള്ളതുമായ നഗരത്തില്‍ ചുറ്റിത്തിരിയുകയാണ്.

    പരിശുദ്ധാത്മാവ് നിങ്ങളില്‍ വരുമ്പോള്‍ ശക്തിപ്രാപിച്ച് യരുശലേമിലും യൂദയായിലും ശമര്യയിലും ഏറ്റവും സമ്പല്‍സമൃദ്ധവും സൗകര്യപ്രദവുമായ വന്‍നഗരങ്ങളില്‍ വരെ നിങ്ങള്‍ എന്‍റെ സാക്ഷികളാവും (ഏത് വേദപുസ്തകമാണ് ഇങ്ങനെ?)

    അദ്ധ്യായം 2

    സഭാസ്ഥാപകരുടെ മനസ്സ്

    ക്രിസ്തുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.

    ഫിലിപ്പിയര്‍ 2:5

    യേശുവിന് വ്യത്യസ്തമായൊരു ചിന്താസരണിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശുവിന്‍റെ പ്രവൃത്തികളും വേറിട്ടതായിരുന്നു. ഈ ഭാവം നിങ്ങളിലും ഉണ്ടായിരിക്കട്ടെ എന്നതിനര്‍ത്ഥം ദൈവാജ്ഞകള്‍ സഫലീകരിക്കുവാന്‍ ഇതേ മാര്‍ഗ്ഗമായിട്ടുള്ളു എന്നാണ്.

    ഒരു സഭാസ്ഥാപകനാവാന്‍ നിങ്ങളുടെ ഹൃദയം എങ്ങിനെയാവണം എന്നാണ് ഞാനെഴുതുന്നത്. ഈ അടിത്തറയിലല്ലാതെ ഒരുവനും സഭാസ്ഥാപകനാവുക എന്ന വലിയ ദൗത്യം ഏറ്റെടുക്കുവാന്‍ സാദ്ധ്യമല്ല.

    തുടര്‍ന്നുവരുന്ന അദ്ധ്യായങ്ങളില്‍ സഭാസ്ഥാപനത്തിന്‍റെ പ്രമാണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് പറയുന്നത്. അന്ത്യകാലത്തെ സഭാസ്ഥാപന ദൗത്യങ്ങള്‍ എങ്ങിനെ വേണമെന്ന് പറഞ്ഞുതരാനും പ്രോത്സാഹിപ്പിക്കുവാനുമാണ് ശ്രമിക്കുന്നത്.

    1. ദൈവം നിങ്ങളുടെ പ്രവര്‍ത്തികളെ ഉറ്റുനോക്കുന്നു എന്നറിയുക.

    പ്രിയ സ്നേഹിതാ, ഭൂമിയിലെ നിന്‍റെ പ്രവര്‍ത്തനങ്ങള്‍ ദൈവം വിലയിരുത്തുന്നുണ്ട്. നിന്നില്‍ എന്താണ് ഭരമേല്പിക്കപ്പെട്ടത്, നീ എന്താണ് മടക്കിനല്‍കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് നീ ഉത്തരം നല്‍കേണ്ടവനാണ്. അവന്‍ നല്‍കിയ ദാനങ്ങള്‍ നീ എങ്ങിനെ ഉപയോഗിച്ചു എന്ന് അവന്‍ ചോദിക്കും. അവന്‍ നല്‍കിയ ദാനങ്ങള്‍ക്ക് നീ എന്താണ് പകരം നല്‍കിയതെന്ന് അവന്‍ ആരായുന്ന ദിവസം വരും. നിന്‍റെ പ്രവര്‍ത്തികളിന്മേല്‍ ദൈവത്തിന്‍റെ അന്വേഷണം ഉണ്ടാകും.

    ഏഴ് സഭകള്‍ക്കെഴുതിയ കത്തുകളില്‍ ഞാന്‍ നിന്‍റെ പ്രവര്‍ത്തി അറിയുന്നു എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നത് കാണാം. ഏത് പ്രവൃത്തിയാണ് നിരീക്ഷിക്കപ്പെടുന്നത്? പ്രവര്‍ത്തി എന്തുതന്നെയായിരുന്നാലും അത് സമാധാനപരമായിരിക്കണമെന്നത് എല്ലാ സഭകള്‍ക്കും ബാധകമാണ്. താഴെപറയുന്ന വാക്യങ്ങള്‍ ശ്രദ്ധിച്ചാലും.

    ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്ക് സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ ഞങ്ങള്‍ അപ്പൊസ്തലന്‍മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ച് കള്ളന്മാര്‍ എന്നു കണ്ടതും നിനക്ക് സഹിഷ്ണുതയുള്ളതും എന്‍റെ നാമം നിമിത്തം നീ സഹിച്ചതും തളര്‍ന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.

    വെളിപ്പാട് 2:2

    ഞാന്‍ നിന്‍റെ കഷ്ടതയും ദാരിദ്ര്യവും-നീ ധനവാനാകുന്നു താനും- ഞങ്ങള്‍ യഹൂദര്‍ എന്നു പറയുന്നെങ്കിലും യഹൂദരല്ല സാത്താന്‍റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.

    വെളിപ്പാട് 2:9

    നീ എവിടെ പാര്‍ക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു, നീ എന്‍റെ നാമം മുറുകെപിടിച്ചിരിക്കുന്നു. നിങ്ങളുടെ ഇടയില്‍ സാത്താന്‍ പാര്‍ക്കുന്നേടത്തുതന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

    വെളിപ്പാട് 2:13

    ഞാന്‍ നിന്‍റെ പ്രവര്‍ത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്‍റെ ഒടുവിലത്തെ പ്രവര്‍ത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.

    വെളിപ്പാട് 2:19

    സര്‍ദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിന്‍റെ ഏഴാത്മാവും ഏഴ് നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയ്യുന്നത്; ഞാന്‍ നിന്‍റെ പ്രവര്‍ത്തി അറിയുന്നു. ജീവനുള്ളവന്‍ എന്ന് നിനക്ക് പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.

    വെളിപ്പാട് 3:1

    ് ഞാന്‍ നിന്‍റെ പ്രവര്‍ത്തി അറിയുന്നു. ഇതാ, ഞാന്‍ നിന്‍റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു. അതു ആര്‍ക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചിട്ടില്ല.

    വെളിപ്പാട് 3:8

    ഞാന്‍ നിന്‍റെ വീടുകളും കാറുകളും അറിയുന്നു

    Enjoying the preview?
    Page 1 of 1