Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക
നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക
നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക
Ebook419 pages1 hour

നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക

Rating: 0 out of 5 stars

()

Read preview

About this ebook

പാസ്റ്റർമാർ തങ്ങളുടെ സഭകളെ സദ്വാർത്തകളാൽ ആവേശഭരിതരാക്കാനും സ്വാധീനിക്കാനും ഉള്ള സമ്മർദ്ദത്തിലാണ് . ജനങ്ങളുടെ ഈ സമ്മർദ്ദം ക്രൂശിന്‍റെ സന്ദേശം തിരിച്ചറിയാൻ കഴിയാത്തതുപോലെ ക്രിസ്തുവിന്‍റെ വാക്കുകൾ വളച്ചൊടിക്കാൻ കാരണമായി.
ഇന്ന്, ക്രിസ്തുവിനെ “നേടേണ്ടതിനു” നാം നിശ്ചയമായും “നഷ്ടപ്പെടുത്തേണ്ട” ക്രിസ്തീയതയുടെ അടിസ്ഥാന സത്യങ്ങളിലേക്ക് നാം മടങ്ങുകയാണ്. ക്രിസ്തുവിനായി നാം നിശ്ചയമായും ത്യാഗം സഹിക്കുകയും കഷ്ടതയനുഭവിക്കുകയും മരിക്കുകയും ചെയ്യണമെന്ന് പ്രസംഗിക്കുമ്പോൾ സഭയിലേക്ക് ശക്തി മടങ്ങി വരും. ഒരാൾ എത്ര വിജയിയോ ശക്തനോ ആണെങ്കിലും ക്രിസ്തുവിന്‍റെ വാക്കുകളുടെ ശക്തി ആർക്കും മായ്ക്കാനാവില്ല.

Languageमलयालम
Release dateSep 28, 2021
ISBN9781643305035
നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക

Related ebooks

Reviews for നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    നഷ്ടം സഹിക്കുക കഷ്ടമനുഭവിക്കുക ത്യാഗം ചെയ്യുക - Dag Heward-Mills

    അധ്യായം 1

    നാല് ആത്മീയ നിയമനങ്ങൾ

    എന്‍റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്‍റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

    ലൂക്കോസ് 14:26

    യേ ശുവിനെ അനുഗമിക്കുക എളുപ്പമല്ല. യേശുവിനായി ജീവിക്കുന്നത് എളുപ്പമല്ല. ക്രിസ്തീയ വിശ്വാസത്തിന്‍റെ ഒരു തെറ്റായ പതിപ്പ് നിങ്ങളോട് അ വതരിപ്പിക്കുന്ന ആരെയും വിശ്വസിക്കരുത്. യേശുക്രിസ്തുവിനെ അനുഗമിക്കുകയും ക്രിസ്തുവിനെപ്പോലെയാവുകയും ചെയ്യുക എന്നതാണ് ക്രിസ്ത്യാനിത്വത്തിന്റെ ഉദ്ദേശ്യം!

    തന്‍റെ ശിഷ്യനാകുന്നതിനെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളിൽ നിന്ന്, ആരും തന്നെ അനുഗമിക്കാൻ അവൻ ആഗ്രഹിക്കുന്നില്ല എന്നതുപോലെ ഏറെക്കുറെ തോന്നുന്നു. തന്‍റെ അടുക്കലേക്കു വരുന്നതിന്റെ അപകടങ്ങളെക്കുറിച്ച് തന്നെ അനുഗമിക്കാൻ ശ്രമിച്ച വ്യത്യസ്തരായ ആളുകൾക്ക് അവൻ മുന്നറിയിപ്പ് നൽകി.

    യേശു നമുക്ക് മുന്നറിയിപ്പ് നൽകുന്നു

    അവൻ പറഞ്ഞു, "എന്‍റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്‍റെ ശിഷ്യനായിരിപ്പാൻ കഴികയില്ല’’ (ലൂക്കൊസ് 14:26)

    തന്നെ അനുഗമിക്കാൻ ആഗ്രഹിച്ച ഒരു ധനികനോട് അവൻ പറഞ്ഞു: നിങ്ങൾ എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്കുള്ളതെല്ലാം വിറ്റു ദരിദ്രർക്കു കൊടുക്കണം (മത്തായി 19:21).

    അതുകൂടാതെ അവൻ പറഞ്ഞു, നിങ്ങൾ എന്നെ അനുഗമിക്കുകയാണെങ്കിൽ നിങ്ങൾക്ക് താമസിക്കാൻ ഒരിടവുമുണ്ടാകയില്ല, കാരണം കുറുനരികൾക്കു കുഴിയും പറവജാതിക്കു കൂടും ഉള്ളതുപോലെ എനിക്ക് തല ചായിപ്പാൻ സ്ഥലമില്ല(ലൂക്കൊസ് 9:58).

    അവൻ പറഞ്ഞു, നിങ്ങൾ എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ കുടുംബത്തോട് യാത്ര പറയാൻ പോലും കഴിയില്ല (ലൂക്കൊസ് 9:61).

    മാതാപിതാക്കൾ മരിച്ച ഒരാളോട് അവൻ പറഞ്ഞു, നിങ്ങൾ ശരിക്കും എന്‍റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പിതാവിന്‍റെ അടക്കത്തിൽ പങ്കാളിയാകാൻ കഴിയില്ല (ലൂക്കൊസ് 9:59).

    യേശു തന്‍റെ മാനദണ്ഡങ്ങൾ ആർക്കുവേണ്ടിയും കുറയ്ക്കുന്നില്ല

    തീർച്ചയായും, ആർക്കുവേണ്ടിയും കാര്യങ്ങൾ എളുപ്പമാക്കാൻ യേശു ഉദ്ദേശിച്ചിരുന്നില്ല. അവൻ ആർക്കുവേണ്ടിയും നിലവാരം താഴ്ത്തിയില്ല. അവൻ ആർക്കും പ്രത്യേക പരിഗണന നൽകിയില്ല. മനുഷ്യവർഗത്തിന് ലഭിച്ച ഏറ്റവും വലിയ പദവിയിലേക്കാണ് അവിടുന്ന് നമ്മെ ക്ഷണിക്കുന്നതെന്ന് അവനറിയാമായിരുന്നു. യേശുവിന്‍റെ രക്തത്താൽ രക്ഷിക്കപ്പെടാനുള്ള പദവി, ദൈവത്തെ അറിയാനുള്ള പദവി, സ്വർഗ്ഗത്തിൽ പോകാനുള്ള പദവി!

    അവിടുത്തെ ആകർഷണീയമായ സ്നേഹത്തോട് സ്വതവേ പ്രതികരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ യേശുക്രിസ്തുവിന്‍റെ ഈ മുന്നറിയിപ്പുകൾ പിന്തിരിപ്പിച്ചിട്ടില്ല. തന്നെ അനുഗമിക്കുന്നതിനായി യേശുക്രിസ്തു നിശ്ചയിച്ചിട്ടുള്ള പ്രയാസകരമായ നിബന്ധനകൾ ഉണ്ടായിട്ടുപോലും ജനലക്ഷങ്ങൾ അവനെ സ്നേഹിക്കുന്നു.

    എന്തായാലും, നാം അനുഭവിക്കേണ്ടിവരുന്ന ഏതൊരു ബുദ്ധിമുട്ടുകൾക്കുമുള്ള പര്യാപ്തമായ പ്രതിഫലത്തേക്കാൾ അധികമാണ് ജീവനുള്ള ദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അറിയുക എന്നത്.

    യേശുവിനെ അനുഗമിക്കുന്നതിന്റെ ലക്ഷ്യം അനുഗ്രഹവും സമ്പത്തും വിജയവും നേടുകയാണെന്ന് അവകാശപ്പെടുന്ന ആരെയും ശ്രദ്ധിക്കരുത്. അത് ക്രിസ്തീയ വിശ്വാസമല്ല. ക്രിസ്തീയ വിശ്വാസം എന്നാൽ നഷ്ടം സഹിക്കുകയും കഷ്ടമനുഭവിക്കുകയും ത്യാഗം ചെയ്യുകയും മരിക്കുകയും ചെയ്യുന്നത് സംബന്ധിച്ചാണ്.

    എല്ലാ ക്രിസ്ത്യാനികളും നേരിടേണ്ടിവരുന്ന ക്ലേശങ്ങളും ബുദ്ധിമുട്ടുകളും നാല് പ്രധാന വിഭാഗങ്ങളായി തിരിക്കാം: നഷ്ടം സഹിക്കുക, കഷ്ടമനുഭവിക്കുക, ത്യാഗം ചെയ്യുക, മരിക്കുക.

    എല്ലാ ക്രിസ്ത്യാനികളും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ പ്രതീക്ഷിക്കേണ്ട നാല് ആത്മീയ നിയമനങ്ങൾ ഇവയാണ്. യേശുക്രിസ്തുവിനെ യഥാർഥത്തിൽ അനുഗമിക്കുന്ന ആരും ഈ നാല് പദവികളിൽ നിന്ന് ഒഴിവാകയില്ല.

    മറ്റൊരു തരത്തിൽ നിങ്ങളോട് പറയുന്ന ആരെയും ശ്രദ്ധിക്കരുത്! അവൻ നിങ്ങളുടെ ചെവിക്ക് ഇമ്പമായതു പറയുന്നു എന്ന് മാത്രം. നിങ്ങൾ യഥാർത്ഥത്തിൽ അവന്‍റെ ശിഷ്യനാണെങ്കിൽ ഒരു അവസ്ഥയിലോ, രൂപത്തിലോ അല്ലെങ്കിൽ മറ്റൊരു തരത്തിൽ, നിങ്ങൾ യേശുക്രിസ്തുവിന്‍റെ ക്രൂശ് അനുഭവമാക്കേണ്ടിവരും.

    നഷ്ടം സഹിക്കുന്നതും, ത്യാഗം ചെയ്യുന്നതും കഷ്ടമനുഭവിക്കുന്നതും മരിക്കുന്നതുമാണ് നമ്മുടെ നാല് നിയമനങ്ങൾ. ഈ പദവികൾ തിരുവെഴുത്തുപരമാണോ? അതെ, നമ്മുടെ വിശ്വാസം, നമ്മുടെ വിളി, നമ്മുടെ ആത്മീയ സാഹചര്യങ്ങൾ എന്നിവ കാരണം നഷ്ടം സഹിക്കാനും കഷ്ടമനുഭവിക്കാനും ത്യാഗം ചെയ്യാനും മരിക്കാനും നമ്മൾ എങ്ങനെ നിയോഗിക്കപ്പെട്ടിരിക്കുന്നുവെന്ന് ചുവടെയുള്ള തിരുവെഴുത്തുകൾ നമ്മെ കാണിക്കുന്നു.

    ഈ നിയമനങ്ങൾ എത്രത്തോളം യഥാർത്ഥമാണെന്ന് കാണിക്കുന്നതിനാണ് ഈ പുസ്തകം. ഇത് നിങ്ങൾ വിചാരിക്കുന്നത്ര മോശമല്ല, അവസാനം അത് ഒരു അനുഗ്രഹമായി മാറും. നമുക്കെല്ലാവർക്കും വേണ്ടിയുള്ള ഈ പദവികളെ ചുവടെയുള്ള തിരുവെഴുത്തുകൾ എങ്ങനെ വ്യക്തമായി പ്രതിപാദിക്കുന്നുവെന്ന് ശ്രദ്ധിക്കുക.

    1. ‘’നഷ്ടം, നഷ്ടം സഹിക്കുക’’ എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ നിയമനം

    ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും.

    മത്തായി 16:25

    എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല, എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

    ഫിലിപ്പിയർ 3:7-8

    ക്രിസ്തു നിമിത്തം ‘’നഷ്ടം, നഷ്ടം സഹിക്കുക’’ എന്നിവയുമായി ബന്ധപ്പെട്ട നിയമനം നിങ്ങൾ അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഇത് വളരെയധികം അർത്ഥവത്തായ കാര്യമാണ്.

    a. നഷ്ടം എന്നാൽ നിങ്ങൾക്ക് ചില കാര്യങ്ങൾ ഇല്ലാതെ വരിക എന്നാണ് അർത്ഥം. നിങ്ങൾക്ക് നഷ്ടപ്പെടുന്ന കാര്യങ്ങൾ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവോ തീരെ ഇല്ലാതയോ ഇരിക്കാം.

    b. നഷ്ടം എന്നാൽ ചില കാര്യങ്ങളുടെ അഭാവം നിങ്ങൾ സഹിക്കണം എന്ന് അർത്ഥമാക്കുന്നു.

    c. നഷ്ടം എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ചില കാര്യങ്ങൾ നിങ്ങൾക്ക് സൂക്ഷിക്കാനോ പരിപാലിക്കാനോ കഴിയില്ല എന്ന് അർത്ഥമാക്കുന്നു.

    d. നഷ്ടം എന്നാൽ ചില പ്രത്യേക കാര്യങ്ങളുടെ ഉടമസ്ഥത നിങ്ങൾ ഉപേക്ഷിക്കുകയും വേണ്ടെന്നുവക്കുകയും ചെയ്യുക എന്ന് അർത്ഥമാക്കുന്നു.

    2. കഷ്ടമനുഭവിക്കുന്നതിനുള്ള നിങ്ങളുടെ നിയമനം

    ക്രിസ്തു നിമിത്തം നിങ്ങൾ കഷ്ടമനുഭവിക്കുന്നതിനുള്ള ഒരു നിയമനം അനുഭവിക്കേണ്ടി വരും. കഷ്ടമനുഭവിക്കൽ യഥാർത്ഥത്തിൽ എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് വളരെയധികം അർത്ഥവത്തായ കാര്യമാണ്. തങ്ങളുടെ വിശ്വാസ യാത്രയിൽ കഷ്ടമനുഭവിക്കുക എന്ന ആശയം ഉൾപ്പെടുത്താത്തവരെ ശ്രദ്ധിക്കരുത്. എല്ലാ വിശ്വാസ വീരന്മാരും ദൈവത്തിൽ വിശ്വസിച്ചതിനാൽ കഷ്ടമനുഭവിച്ചു.

    a. കഷ്ടമനുഭവിക്കുക എന്നതിനർത്ഥം നിങ്ങൾ വേദന, ദുരിതം, നഷ്ടം, പരിക്ക് അല്ലെങ്കിൽ അസുഖകരമായ മറ്റെന്തെങ്കിലും കാര്യങ്ങൾക്ക് വിധേയരാകുമെന്നാണ്.

    b. കഷ്ടമനുഭവിക്കുക എന്നതിനർത്ഥം നിങ്ങളുടെ ജീവിതത്തിൽ പ്രതികൂലം, ആപത്ത്, പ്രയാസങ്ങൾ, ദുരിതങ്ങൾ എന്നിവ നിങ്ങൾ അനുഭവിക്കുമെന്നാണ്.

    с. കഷ്ടമനുഭവിക്കുക എന്നതിനർത്ഥം നിങ്ങൾ നിർഭാഗ്യം, അസൗകര്യം, ബുദ്ധിമുട്ട് എന്നിവയിലൂടെ കടന്നുപോകുമെന്നാണ്.

    d. കഷ്ടമനുഭവിക്കുക എന്നതിനർത്ഥം നിങ്ങൾ ദണ്ഡിപ്പിക്കപ്പെടുമെന്നും പീഡിപ്പിക്കപ്പെടുമെന്നും പ്രതികൂല സാഹചര്യങ്ങൾ അനുഭവിക്കേണ്ടിവരുമെന്നാണ്.

    അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.

    നിങ്ങൾ എങ്കൽ കണ്ടതും ഇപ്പോൾ എന്നെക്കുറിച്ചു കേൾക്കുന്നതുമായ അതേ പോരാട്ടം നിങ്ങൾക്കും ഉണ്ടല്ലോ.

    ഫിലിപ്പിയർ 1:29-30

    ക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ സഹപ്രവർത്തകനും ഞങ്ങളുടെ സഹോദരനുമായ തിമൊഥെയൊസിനെ നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമായി ഞങ്ങൾ അയച്ചു, അങ്ങനെ ഈ കഷ്ടതകളാൽ ആരും അസ്വസ്ഥരാകാതിരിക്കട്ടെ; നിങ്ങൾക്ക് അറിയാകുന്നത് പോലെ നാം ഇതിനായി നിയമിക്കപ്പെട്ടവരാണ്.

    വാസ്തവത്തില്‍ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടായിരുന്നപ്പോൾ, നാം കഷടം അനുഭവിക്കേണ്ടി വരുമെന്ന് മുൻപുകൂട്ടി പറഞ്ഞിരുന്നുവല്ലോ; നിങ്ങൾക്കറിയാവുന്നതുപോലെ അതു സംഭവിക്കുകയും ചെയ്തു.

    ഇക്കാരണത്താൽ, എനിക്ക് സഹിക്കാൻ കഴിയാത്തതിനാൽ, പരീക്ഷകൻ നിങ്ങളെ പ്രലോഭിപ്പിച്ചിരിക്കാമെന്നും ഞങ്ങളുടെ അധ്വാനം വെറുതെയാകുമെന്നും ഭയന്ന് നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് അറിയാൻ ഞാൻ അയച്ചു.

    1 തെസ്സലൊനീക്യർ 3: 2-5 (NASB)

    വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

    പ്രവൃത്തികൾ 14:22

    3. ത്യാഗം ചെയ്യുന്നതിനുള്ള നിങ്ങളുടെ നിയമനം

    ക്രിസ്തു നിമിത്തം നിങ്ങൾ ത്യാഗം ചെയ്യുന്നതിനുള്ള നിയമനം അനുഭവിക്കേണ്ടി വരും. ത്യാഗം ചെയ്യൽ യഥാർത്ഥത്തിൽ എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് വളരെയധികം അർത്ഥവത്തായ കാര്യമാണ്. ക്രിസ്ത്യാനികളെന്ന നിലയിൽ നാം ചെയ്യേണ്ട ത്യാഗത്തെക്കുറിച്ച് പ്രസംഗിക്കാത്ത ക്രിസ്തീയ ശുശ്രൂക്ഷകരെ ദയവായി ശ്രദ്ധിക്കരുത്. ത്യാഗം എന്നത് നാം ഉൾപ്പെടുന്ന വിശ്വാസത്തിന്‍റെ ഭാഗമാണ്.

    a. ത്യാഗം ചെയ്യുക എന്നതിനർത്ഥം നിങ്ങളുടെ ഭൗതിക സ്വത്തുക്കൾ ആരാധനയ്ക്കായി ദൈവത്തിന് സമർപ്പിക്കുക എന്നാണ്.

    b. ത്യാഗം ചെയ്യുക എന്നതിനർത്ഥം നിങ്ങൾ വിലമതിക്കുന്ന അല്ലെങ്കിൽ കമനീയമായ എന്തെങ്കിലും കാര്യങ്ങൾ ഉന്നതമായതിന് വേണ്ടി സമർപ്പിക്കും എന്നാണ്.

    c. ത്യാഗം ചെയ്യുക എന്നാൽ മറ്റെന്തെങ്കിലും നിമിത്തം മുറിവേൽക്കാനും ദോഷം അനുഭവിക്കാനും അനുവദിക്കുക എന്നാണ്.

    d. ത്യാഗം ചെയ്യുക എന്നാൽ നിങ്ങൾക്ക് യാതൊരു ലാഭവും ലഭിക്കാതെ നിങ്ങളുടെ സാധനങ്ങൾ വിനിയോഗിക്കുക എന്നാണ്.

    സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.

    റോമർ 12:1

    അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്‍റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.

    എബ്രായർ 13:15

    4. മരണത്തോടുകൂടിയുള്ള നിങ്ങളുടെ നിയമനം.

    ക്രിസ്തു നിമിത്തം മരണവുമായി കണ്ടുമുട്ടാനുള്ള നിയമനം നിങ്ങൾ അനുഭവിക്കും. ആരെങ്കിലും മരിക്കും എന്ന് പറയുന്നത് ഒരുപാട് അർത്ഥമാക്കുന്നു. അതുകൊണ്ടാണ് നമ്മുടെ ക്രൂശുകൾ എടുത്ത് അവനെ അനുഗമിക്കാൻ നമ്മോട് യേശു പറഞ്ഞത്.

    a. മരിക്കുക എന്നതിനർത്ഥം നിലനിൽക്കുന്നത് അവസാനിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്.

    b. മരിക്കുക എന്നതിനർത്ഥം ശക്തി നഷ്ടപ്പെടുകയും ബലം നഷ്ടപ്പെടുകയും ചെയ്യുക എന്നാണ്.

    c. മരിക്കുക എന്നതിനർത്ഥം ക്രമേണ കടന്നുപോകുകയോ ക്രമേണ ദുർബ്ബലമാവുകയോ ആണ്.

    d. മരിക്കുക എന്നതിനർത്ഥം ശാശ്വതമായി അവസാനിപ്പിക്കുക എന്നതാണ്.

    പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: "എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.

    ലൂക്കോസ് 9:23

    ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു

    ഗലാത്യർ 2:20

    സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.

    1 കൊരിന്ത്യർ 15:31

    ഭാഗം 1

    നഷ്ടം സഹിക്കുക

    അധ്യായം 2

    ക്രിസ്തുവിനായി നഷ്ടം എങ്ങനെ സഹിക്കാം

    അത്രയുമല്ല, എന്‍റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.

    ഫിലിപ്പിയർ 3:8

    പൗ ലൊസ് ചെയ്തതുപോലെ യേശുക്രിസ്തുവിനായി എല്ലാം നഷ്ടപ്പെടുത്തുന്നത് നിങ്ങൾ സ്വീകരിക്കണം. പല കാര്യങ്ങളും നഷ്ടപ്പെട്ടതിലൂടെ പൗലൊസ് കഷ്ടത അനുഭവിച്ചു. നിങ്ങൾ നഷ്ടപ്പെടുത്താതിരിക്കുമ്പോൾ നിങ്ങൾക്ക് നേട്ടമുണ്ടാകില്ല. യേശുവിനെ അനുഗമിച്ചതിനാൽ യേശുവിന്‍റെ പന്ത്രണ്ട് ശിഷ്യന്മാർ എല്ലാം നഷ്ടപ്പെടുത്തി. അവർ എല്ലാം ഉപേക്ഷിച്ചു! യേശുവിനെ അനുഗമിക്കാൻ തങ്ങളുടെ തൊഴിലുകളും തങ്ങളുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും അവർ നഷ്ടമാക്കിയിരുന്നു. ഇത് അവർക്ക് വ്യക്തിപരമായ ഒരു വലിയ നഷ്ടമായിരുന്നു. എന്തെങ്കിലും നഷ്ടപ്പെടുത്താൻ നിങ്ങൾ തയ്യാറാകാതെ നിങ്ങൾക്ക് യേശുവിനെ അനുഗമിക്കാൻ കഴിയില്ല.

    പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.

    മർക്കൊസ് 10:28

    നിങ്ങൾ നഷ്ടപ്പെടുത്താതിരിക്കുന്നതിനാൽ നിങ്ങളുടെ ശുശ്രൂഷ പരിമിതപ്പെട്ടിരിക്കുന്നു. നിങ്ങൾ ഓടുമ്പോൾ പ്രത്യേക കാര്യങ്ങൾ നിങ്ങൾ വഹിക്കുകയാണെങ്കിൽ, നിങ്ങൾ മതിയായ വേഗത്തിൽ ഓടുകയില്ല. നാം കാര്യങ്ങൾ ഉപേക്ഷിച്ച് തന്നെ അനുഗമിക്കണമെന്നു ദൈവം പ്രതീക്ഷിക്കുന്നു. യേശുവിനെ അനുഗമിക്കുന്നതിനായി നമ്മുടെ ഉറക്കം, നമ്മുടെ സൗഹൃദങ്ങൾ, നമ്മുടെ ടെലിവിഷൻ പരിപാടികൾ, നമ്മുടെ ഔദ്യോഗികജീവിതവും തൊഴിലുകളും ഉപേക്ഷിക്കേണ്ടി വന്നേക്കാം.

    നിങ്ങളുടെ പണം നിങ്ങൾ നഷ്ടപ്പെടുത്തണം

    ശുശ്രൂഷയിലേക്ക് പോകുന്നതിൽ കുറച്ച് പണനഷ്ടവും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ ശുശ്രൂഷയിലേക്ക് ചുവടുവെക്കുമ്പോൾ നിങ്ങൾക്ക് സാമ്പത്തികമായി നഷ്ടമുണ്ടാകും. തങ്ങൾ തങ്ങളുടെ പണം കൂടി ശുശ്രൂഷയ്ക്ക് നൽകണമെന്ന് പല പാസ്റ്റർമാരും തിരിച്ചറിയുന്നില്ല. ഓരോ ശുശ്രൂക്ഷകനും വ്യക്തിപരമായി ശുശ്രൂക്ഷയിലേക്കു നിക്ഷേപിക്കണം. തീർച്ചയായും, നിങ്ങളുടെ പണം സഭയുടെ പണത്തിൽ നിന്ന് വേർതിരിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല.

    നിങ്ങളുടെ സ്വകാര്യ സ്വത്തുക്കൾ സഭയുടെ സ്വത്തിൽ നിന്ന് വ്യത്യസ്തമാണ് എന്നത് പ്രധാനമാണ്. ഈ വ്യത്യാസം വ്യക്തമല്ലെങ്കിൽ, കൊടുക്കുന്നതിന്‍റെ അനുഗ്രഹം നിങ്ങൾക്ക് നഷ്ടപ്പെടും. നിങ്ങൾക്ക് കൊടുക്കാൻ ഒന്നുമില്ല, കാരണം നിങ്ങൾക്ക് ആകെയുള്ളത് സഭയുടെ സ്വത്താണ്. സഭയ്ക്ക് സ്വന്തമായിരിക്കുന്നത് നിങ്ങൾക്ക് എങ്ങനെ സഭയ്ക്ക് കൊടുക്കാൻ കഴിയും?

    നിങ്ങൾ നിങ്ങളുടെ സുഖങ്ങളും ക്ഷേമവും നഷ്ടപ്പെടുത്തണം

    കർത്താവിനോടൊപ്പം ആയിരിക്കേണ്ടതിന് നിങ്ങളുടെ ഒഴിവു സമയം ത്യജിക്കാതെ, യഥാർത്ഥ ഫലം ഉണ്ടാകില്ല.. പല ശുശ്രൂക്ഷകന്മാർക്കും കർത്താവിനല്ലാതെ മറ്റെല്ലാറ്റിനും സമയമുണ്ട്. ടെലിവിഷൻ പരിപാടി, നിഷ്പ്രയോജനമായ സാമൂഹിക കൂടിച്ചേരലുകൾ, കമ്പ്യൂട്ടർ ജോലികൾ, ബിസിനസ്സ്, കായികവിനോദങ്ങൾ എന്നിവയ്ക്ക് സമയമുണ്ട്, എന്നാൽ കർത്താവുമായുള്ള വ്യക്തിപരമായ കൂട്ടായ്മയ്ക്ക് സമയമില്ല. നിങ്ങളുടെ ശുശ്രൂഷ കർത്താവുമായുള്ള നിങ്ങളുടെ വ്യക്തിപരമായ സമയത്തിന്‍റെ ഒരു പ്രതിഫലനമാണ്.

    നിങ്ങളുടെ സുഖസൗകര്യങ്ങൾ എടുത്തുകളഞ്ഞേക്കാവുന്ന നിരവധി കാര്യങ്ങൾ ശുശ്രൂഷയിൽ ഉണ്ട്. ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ത്യജിക്കാൻ നിങ്ങൾ ഒരുങ്ങിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ശുശ്രൂഷയിൽ അധികം ഫലമുണ്ടാക്കാനാകില്ല.

    ഈ ഭൂമിയിലുള്ള ചില സുഖസൗകര്യങ്ങൾക്ക് വേണ്ടി നിര്‍ബ്ബന്ധം പിടിക്കുന്നത് ശുശ്രൂഷയിൽ മുന്നോട്ട് പോകാനുള്ള നിങ്ങളുടെ കഴിവില്ലായ്മയുടെ കാരണമായിരിക്കാൻ എളുപ്പത്തിൽ കഴിയും. നിങ്ങൾ ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ. (കൊലോസ്യർ 3: 2). ഉയരത്തിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഹൃദയം ഉറപ്പിക്കുമ്പോൾ, ഈ ഭൂമിയിലെ കാര്യങ്ങളെക്കുറിച്ച് നിങ്ങൾ അത്ര വ്യാകുലപ്പെടില്ല.

    ഒരു രാത്രി, ഞാൻ ഒരു വിദേശ രാജ്യത്ത് പസഫിക് സമുദ്രത്തിനരികിൽ നിൽക്കുകയായിരുന്നു. എന്‍റെ മുന്നിൽ കോടീശ്വരന്മാരുടെ വിലയേറിയ നിരവധി വലിയ വിനോദക്കപ്പലുകൾ ഉണ്ടായിരുന്നു. എന്നോടൊപ്പം നടക്കുന്ന ക്രിസ്ത്യാനികളിലേക്ക് ഞാൻ തിരിഞ്ഞു കൊണ്ട് പറഞ്ഞു, എന്‍റെ വിനോദക്കപ്പൽ സ്വർഗ്ഗത്തിൽ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരിലൊരാൾ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു, "ഓ അല്ല, എന്റേത് ഭൂമിയിലായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.’’ ഈ ചെറിയ സംഭാഷണം ഇന്ന് ക്രൈസ്തവലോകത്തിലെ രണ്ട് ചിന്താധാരകളെ പ്രതിഫലിപ്പിക്കുന്നു. മിക്ക ക്രിസ്ത്യാനികളും തങ്ങളുടെ സുഖസൗകര്യങ്ങൾ ഭൂമിയിലായിരിക്കാൻ ആഗ്രഹിക്കുന്നു, അതേസമയം കുറച്ചുപേർ മാത്രം അവ സ്വർഗ്ഗത്തിൽ ആഗ്രഹിക്കുന്നു.

    ഞാൻ ശരിക്കും ഓടിക്കാൻ ആഗ്രഹിക്കുന്ന കാർ ഞാൻ ഓടിക്കുന്നില്ല. വാസ്തവത്തിൽ, ഞാൻ ശരിക്കും ഓടിക്കാൻ ആഗ്രഹിക്കുന്ന കാർ ഞാൻ ഒരിക്കലും ഓടിച്ചിട്ടില്ല. ഏതൊക്കെ കാറുകളാണ് ഏറ്റവും സുഖകരമായതും മികച്ചതെന്നും എനിക്കറിയാം, എന്നാൽ ഞാൻ

    Enjoying the preview?
    Page 1 of 1