Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

നിങ്ങളെ കുറ്ം ചുമത്ുന്നവർ
നിങ്ങളെ കുറ്ം ചുമത്ുന്നവർ
നിങ്ങളെ കുറ്ം ചുമത്ുന്നവർ
Ebook324 pages1 hour

നിങ്ങളെ കുറ്ം ചുമത്ുന്നവർ

Rating: 0 out of 5 stars

()

Read preview

About this ebook

“ഒരുപക്ഷേ നിങ്ങൾ എല്ലാകാലത്തും നേരിടേണ്ടിവന്നേക്കാവുന്ന ഏറ്റവും വലിയ ശത്രുക്കളിലൊരാളാണ്‘ സഹോദരന്മാരുടെ ഇടയിലെ കുറ്റം ആരോപിക്കുന്നവൻ’.” ഡാഗ് ഹെവാർഡ്-മിൽസ്നാൽ എഴുതപ്പെട്ട ഈ മികച്ച പുസ്തകം വായിക്കുമ്പോൾ, ആരോപണത്തിന്‍റെ ഈ ആയുധം എങ്ങനെ വിന്യസിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള മികച്ച ഉൾക്കാഴ്ചകൾ നേടുകയും അതിനെ എങ്ങനെ മറികടക്കാമെന്ന് പഠിക്കുകയും ചെയ്യുക.

Languageमलयालम
Release dateSep 29, 2021
ISBN9781683989196
നിങ്ങളെ കുറ്ം ചുമത്ുന്നവർ
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to നിങ്ങളെ കുറ്ം ചുമത്ുന്നവർ

Related ebooks

Reviews for നിങ്ങളെ കുറ്ം ചുമത്ുന്നവർ

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    നിങ്ങളെ കുറ്ം ചുമത്ുന്നവർ - Dag Heward-Mills

    അദ്ധ്യായം 1

    കുറ്റം ആരോപിക്കുന്നവർ

    അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.

    വെളിപ്പാടു 12:10

    പി ശാച് പൊതുവെ സഹോദരന്മാരെ കുറ്റം ചുമത്തുന്നവൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും യഥാർത്ഥത്തിൽ അവൻ സഹോദരന്മാരുടെ ഇടയിൽ കുറ്റം ആരോപിക്കുന്നവൻ ആകുന്നു.

    നേതൃത്വ രംഗത്തെ നിങ്ങളുടെ അനുഭവത്തിൽ, നിങ്ങൾ വിവിധ തരം ആളുകളെ കണ്ടുമുട്ടും. ഒരുപക്ഷേ നിങ്ങൾ എക്കാലവും അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും ഭയപ്പെടുത്തുന്ന ശത്രുക്കളിൽ ഒരാളായിരിക്കും സഹോദരന്മാരുടെ ഇടയിലെ ആക്ഷേപകൻ.

    പ്രശ്നങ്ങൾ വ്യത്യസ്ത തലങ്ങളിൽ നിന്നും വരും, പക്ഷേ, ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് സഹോദരന്മാരുടെ ഇടയിൽ ഉള്ള ഒരു കുറ്റം ചുമത്തുന്നവനെ നേരിടുക എന്നതാണ്.

    നിങ്ങളുടെ ശുശ്രൂഷയുടെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ, നിങ്ങൾ കുറ്റം ചുമത്തുന്നവനുമായി പോരാടും. തോല്‍പ്പിക്കാനാവാത്ത ശത്രുവിനെ നേരിടാനുള്ള സാത്താന്‍റെ ഏറ്റവും മികച്ച തന്ത്രമാണ് ആരോപണം.

    സാത്താന്‍റെ ഏറ്റവും മികച്ച ആയുധം

    സാത്താന് അവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതായ വ്യത്യസ്ത രൂപാവിഷ്ക്കാരങ്ങൾ ഉണ്ട്. ഒരു പരീക്ഷകൻ, ഒരു നുണയൻ, ഒരു കൊലപാതകി അല്ലെങ്കിൽ ഒരു വഞ്ചകൻ എന്നീ രൂപത്തിൽ അവൻ നിങ്ങളുടെ അടുക്കൽ വന്നേക്കാം. എങ്ങനെയായാലും, ഒരു കുറ്റം ചുമത്തുന്നവന്‍ എന്ന രീതിയില്‍ അവൻ നിങ്ങളെ ഏറ്റെടുക്കുകയാണെങ്കില്‍ , ആ യുദ്ധം സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർത്തിയിട്ടുണ്ടാകും.

    ഈ തത്വം യേശു ക്രിസ്തുവിന്‍റെ ജീവിതത്തിൽ ആവിഷ്കരിച്ചു. തുടക്കത്തിൽ, പിശാച് ഒരു പരീക്ഷകന്‍റെ രൂപത്തിൽ തന്‍റെ അടുത്തെത്തി. യേശുക്രിസ്തു നാൽപതു ദിവസം മരുഭൂമിയിൽ പരീക്ഷിക്കപ്പെട്ടു. സാത്താൻ മരുഭൂമിയിൽ തന്നോട് നുണ പറഞ്ഞു, തന്നെ വഞ്ചിക്കാൻ തീവ്രമായി പരിശ്രമിച്ചു.

    തന്‍റെ ശുശ്രൂഷയിലുടനീളം കർത്താവിനെ ഒരു കൊലപാതകിയുടെ രൂപത്തിൽ പിശാച് ആക്രമിച്ചു. അവൻ ആദിമുതൽ ഒരു കൊലപാതകിയായിരുന്നു (യോഹന്നാൻ ٨:٤٤). ജനക്കൂട്ടത്തിന്‍റെ പ്രവൃത്തിയിലൂടെ യേശുവിനെ കൊല്ലാൻ സാത്താൻ ശ്രമിച്ചുവെങ്കിലും താൻ രക്ഷപ്പെടുമായിരുന്നു.

    അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.

    അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.

    ലൂക്കോസ് 4:29-30

    മറ്റൊരു അവസരത്തിൽ, പിശാച് യേശുവിനെ ഗലീല കടലിൽ മുക്കിക്കൊല്ലുവാൻ ശ്രമിച്ചുവെങ്കിലും യേശു കൊടുങ്കാറ്റിനെ ശാസിച്ചതിനാൽ അവൻ വിജയിച്ചില്ല. ദൈവമല്ലായിരുന്നു കൊടുങ്കാറ്റിനെ കൊണ്ടുവന്നത് ; അല്ലാത്തപക്ഷം, കൊടുങ്കാറ്റിനെ ശാസിക്കുന്നതിലൂടെ യേശു ദൈവ പരിജ്ഞാനത്തെ ശാസിക്കുന്നതാകുമായിരുന്നു.

    അവർ നീക്കി ഓടുമ്പോൾ അവൻ ഉറങ്ങിപ്പോയി. തടാകത്തിൽ ഒരു ചുഴലിക്കാറ്റു ഉണ്ടായി പടകിൽ വെള്ളം നിറഞ്ഞിട്ടു അവർ പ്രാണഭയത്തിലായി അടുക്കെ

    ചെന്നു: നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി; അവൻ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി.

    ലൂക്കോസ് 8:23-24

    ഒരു കുറ്റം ചുമത്തുന്നവന്‍റെ വേഷത്തിൽ വരുന്നു

    എന്നിരുന്നാലും, സാത്താൻ ഒരു കുറ്റം ചുമത്തുന്നവന്‍റെ വേഷം ധരിച്ചപ്പോൾ യേശുവിന്‍റെ ശുശ്രൂഷയും ഒടുവിൽ അവസാനിച്ചു. തന്‍റെ ശുശ്രൂഷയ്ക്ക് അന്ത്യം കുറിച്ച ഒരാഴ്ചത്തെ കഠിനമായ ആരോപണങ്ങൾ യേശു സഹിച്ചു. ഈ രൂക്ഷമായ ആരോപണങ്ങളുടെ ആഴ്ച, ആരംഭിച്ചത് കുരുത്തോല ഞായറാഴ്ച മുതൽ താൻ ക്രൂശിക്കപ്പെടുന്നതു വരെയായിരുന്നു. മത്തായി 21: 1-17 ൽ, താൻ എങ്ങനെയാണ് ജയോത്സവമായി യെരുശലേമിൽ പ്രവേശിച്ചു ആലയം ശുദ്ധീകരിച്ചതെന്ന് നിങ്ങൾക്ക് കാണാം. താൻ യെരുശലേമില്‍ എത്തിയതിന്‍റെ തൊട്ടടുത്ത ദിവസം മുതൽ എങ്ങനെയാണു ചോദ്യങ്ങളും ആരോപണങ്ങളും ആരംഭിച്ചത് എന്ന് നിങ്ങള്‍ക്ക് കാണാം (മത്തായി 21:23).

    ഇത്തവണ സാത്താൻ തന്‍റെ ഏറ്റവും മാരകമായ ആയുധം പുറത്തെടുത്ത് കർത്താവിന് എതിരെ അഴിച്ചുവിട്ടു. ഒടുവിൽ ആരോപണത്തിന്‍റെ ആയുധം വിന്യസിച്ചു. പെസഹയ്ക്ക് മുമ്പുള്ള ഒരാഴ്ച മുഴുവൻ, കർത്താവ് ആലയത്തിൽ പരീശന്മാരാൽ ചോദ്യം ചെയ്യപ്പെടുകയും പരിശോധന [കുറ്റാരോപണം] ചെയ്യപ്പെടുകയും ചെയ്തു.

    അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

    തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്‍റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു

    നിനക്കു എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.

    യേശു അവരുടെ ദുഷ്ടത അറിഞ്ഞു:: "കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?

    മത്തായി 22:15-18

    തന്‍റെ ജീവിതത്തിന്‍റെയും ശുശ്രൂഷയുടെയും സമസ്തമേഖലയും പറ്റി കർത്താവിനെ ചോദ്യം ചെയ്തു.

    അനവധി ദിവസങ്ങളോളം ദേവാലയത്തിൽ, തന്നെ ചോദ്യം ചെയ്തവരുടെ ദുഷ്ടതയും കാപട്യവും കർത്താവ് സഹിച്ചു. തന്‍റെ ജീവിതത്തിലെ അവസാന ഇരുപത്തിനാല് മണിക്കൂറുകളില്‍ , താന്‍ മഹാപുരോഹിതന്‍റെ കൊട്ടാരത്തിലും പീലാത്തോസിന്‍റെ കോടതിയിലും ഹെരോദാവിന്‍റെ കൊട്ടാരത്തിലും കുറ്റം ചുമത്തപ്പെട്ടു.

    യേശു വിവിധതരം പ്രതികരണങ്ങളുമായിട്ടാണ് ഈ ഉന്നതതല ആരോപണങ്ങളുടെ പരമ്പരയെ നേരിട്ടത്. താൻ ആലയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സംക്ഷിപ്തമായി ഉത്തരം നൽകുകയും തന്‍റെ മേല്‍ കുറ്റം ചുമത്തിയവരെ വിഡ്ഢികളാക്കുകയും ചെയ്തു.

    അവർ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.

    മത്തായി 22:22

    അവർ ഇതിന് മുമ്പ് ഇതു പോലൊന്ന് കേട്ടിട്ടില്ലായിരുന്നു.

    ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.

    യോഹന്നാൻ 7:46

    എന്നിരിക്കിലും, പീലാത്തോസിന്‍റെയും മറ്റ് ജാതികളായ അധികാരികളുടെയും കോടതിയിൽ ആയിരുന്നപ്പോൾ, തന്നെ ലക്ഷ്യമാക്കി ഉന്നയിച്ച ചോദ്യങ്ങൾക്ക് യേശു ഉത്തരം ഒന്നും നൽകിയില്ല.

    അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.

    മത്തായി 27:14

    നിങ്ങൾക്ക് കാണാൻ കഴിയുന്നതു പോലെ, സാത്താന്‍ വ്യത്യസ്തമായ കപട വേഷങ്ങളിലാണ് ആക്രമിക്കുന്നത്. പുസ്തകത്തിന്‍റെ ഈ ഭാഗത്ത്, നിങ്ങളെ ഭയപ്പെടുത്തുവാൻ പിശാച് ഉപയോഗിക്കുന്ന കുറ്റം ചുമത്തുന്നവരെ ഞങ്ങൾ കൈകാര്യം ചെയ്യുന്നതായിരിക്കും. ഒരുപക്ഷേ നിങ്ങൾ ശുശ്രൂഷയിൽ കുറ്റാരോപണങ്ങളുടെ ഒരു ബാധ മൂലം കഷ്ടപ്പെടുന്നുണ്ടാവാം. പലപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കുകയില്ല. നിങ്ങൾ ഈ പുസ്തകം പൂർത്തിയാക്കുമ്പോഴേക്കും, ശത്രുവിനോട് പോരാടാനുള്ള ജ്ഞാനം ദൈവം നിങ്ങൾക്ക് നൽകും.

    എന്താണ് ഒരു ആരോപണം?

    മറ്റൊരാൾക്കെതിരെ ഉന്നയിക്കപ്പെടുന്ന ഒരു കുറ്റമോ, അല്ലെങ്കിൽ പഴിപറച്ചിലോ ആണ് ഒരു കുറ്റാരോപണം. ഇത് ഒരു വ്യക്തിയെ കുറ്റപ്പെടുത്തുകയും, വിരൽ ചൂണ്ടുകയും ചെയ്യുന്നു. ആരെങ്കിലും എന്തെങ്കിലും തെറ്റോ,പ്രത്യേകിച്ച് ഒരു കുറ്റകൃത്യമോ ,നടത്തിയതിൽ കുറ്റക്കാരനാണെന്ന് നിങ്ങൾ കരുതുന്നു എന്ന് പറയുന്ന ഒരു പ്രസ്താവനയാണ് , കുറ്റം ചുമത്തല്‍.

    ഒരു വ്യക്തിയെ ലക്ഷ്യം വച്ചുള്ള ഈ പ്രസ്താവനകൾ, വാടിപ്പോകുന്നതും ദുർബലപ്പെടുത്തുന്നതുമായ കുറ്റത്തെ നിരന്തരം സഹായിക്കുന്നു. വളരെ ഉറച്ച മനസ്സുള്ളവര്‍ക്ക് മാത്രമേ സ്ഥിരമായ കുറ്റം ചുമത്തലുമായി ദീർഘനാൾ ജീവിക്കാൻ കഴിയൂ.

    മനുഷ്യന്‍റെ അധരങ്ങളിൽ നിന്നുമാണ് ആരോപണങ്ങൾ പുറത്തു വരുന്നതെങ്കിലും, അവർ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത് സഹോദരന്മാരുടെ തന്നെ കുറ്റം ചുമത്തുന്നവനാല്‍ ആണ്. സാത്താൻ ആണ് സഹോദരന്മാരുടെ മദ്ധ്യത്തിലെ കുറ്റം ചുമത്തുന്നവന്‍.

    ആരെയാണ് പൊതുവെ കുറ്റം ചുമത്താന്‍ നിയോഗിക്കുന്നത് ?

    എന്‍റെ നാട്ടില്‍, ചില ആളുകൾ പൊതുവെ സുരക്ഷാ ഗാർഡുകളായി ജോലി ചെയ്യുന്നു. അത് പോലെ ചില ആളുകള്‍ സാധാരണയായി കശാപ്പുകാർ, കബാബ് വിൽപ്പനക്കാർ എന്നിങ്ങനെയും നിയമിക്കപ്പെടാറുണ്ട്. അത് പോലെ തന്നെ, സാത്താൻ സാധാരണയായി കുറ്റം ചുമത്താന്‍ വേണ്ടി നിയോഗിക്കുന്ന ചില ആളുകളുണ്ട്. ഈ ആളുകൾ കുറ്റം ചുമത്തപ്പെടുന്നവരുടെ പരിചിതമായ ചങ്ങാതിമാർ എന്ന് ഞാൻ വിളിക്കുന്ന വിഭാഗത്തിൽപ്പെടുന്നു.

    ഞാൻ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതൻ പോലും എന്‍റെ നേരെ കുതികാൽ ഉയർത്തിയിരിക്കുന്നു.

    സങ്കീർത്തനങ്ങൾ 41:9

    പരിചിതരായ സുഹൃത്തുക്കൾ നിങ്ങളുടെ ജീവിതത്തിലെ പരിചിതരായ ആളുകളാണ്: സുഹൃത്തുക്കൾ, ഭർത്താക്കന്മാർ, ഭാര്യമാർ, പുത്രന്മാർ, പെൺമക്കൾ, പ്രിയപ്പെട്ടവർ, സഹപ്രവർത്തകരായ പാസ്റ്റർമാർ, സഭാ അംഗങ്ങൾ, പത്രപ്രവർത്തകർ, സഹപാഠികൾ തുടങ്ങിയവർ ആകുന്നു. ആരോപണങ്ങൾക്ക് എന്തെങ്കിലും അനന്തരഫലം ഉണ്ടാകണമെങ്കില്‍ , അവ അടുത്തുള്ള ഒരാളിലൂടെ ഉന്നയിച്ചത് ആവണം.

    എന്തുകൊണ്ട് ആരോപണങ്ങൾ വെറുതെ ഒഴിവാക്കരുത്?

    ആരോപണങ്ങൾ ശരിയോ തെറ്റോ ആയ പ്രസ്താവനകളല്ലേ? അവ ശരിയല്ലെങ്കിൽ, എന്തുകൊണ്ടാണ് നിങ്ങൾ അവയെ അവഗണിക്കാത്തത്? എന്നാൽ അത് ഒരിക്കലും അത്ര എളുപ്പമായ കാര്യമല്ല.

    ആരോപണങ്ങൾ നരകത്തിൽ നിന്നും ആണ് അഭിഷേകം ചെയ്യപ്പെടുന്നത്. ആരോപണങ്ങൾ ആത്മീയ കാര്യങ്ങൾ ആണ് . പൈശാചിക വിഷം നിറച്ച ചെറിയ അമ്പുകളാണ് ആരോപണങ്ങൾ. വിഷം നിങ്ങളുടെ രക്തത്തിൽ പ്രവേശിച്ചയുടനെ നിങ്ങളുടെ ഹൃദയത്തെ ആക്രമിക്കുന്നതിലൂടെ അത് നിങ്ങളുടെ മുഴുവൻ ശരീരത്തിലൂടെ വ്യാപിക്കുകയും ചെയ്യുന്നു. അതിവേഗം പടരുന്ന ചില സ്വാഭാവിക വിഷം പോലെ, ചെറിയ ഒരു കുത്തുവാക്ക് നിങ്ങളെ വളരെയധികം ബാധിക്കുന്നു.

    കാഴ്ചക്കാരന് നിസ്സാരമെന്ന് തോന്നുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളാൽ ദൈവത്തിന്‍റെ ശക്തരായ അതികായന്മാർ പൂർണ്ണമായും തകർന്നുപോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതാണ് ആരോപണത്തിന്‍റെ ശക്തി. അത് ഒരു അമ്പരപ്പിക്കുന്ന ആയുധമാണ്, അതിന്‍റെ സ്വാധീനം നിഗൂഡ്ഡമാണ് . തീർച്ചയായും, ആരോപണങ്ങൾ ആത്മീയ ആയുധങ്ങൾ ആണ്.

    വിരൽ ചൂണ്ടുന്നത്

    അപ്പോൾ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്‍റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്‍റെ പിമ്പട ആയിരിക്കും. 

    അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്‍റെ നടുവിൽ നിന്നു നീക്കിക്കളകയും

    യെശയ്യാ ٥٨:٨-٩

    ആരോപണങ്ങള്‍ വിരൽ ചൂണ്ടൽ എന്നും അറിയപ്പെടുന്നു. വിരൽ ചൂണ്ടുന്നതിലൂടെ പുറത്തുവരുന്ന തിന്മ, നിങ്ങളുടെ ജീവിതത്തിലെയും ശുശ്രൂഷയിലെയും വെളിച്ചം യഥാർത്ഥത്തിൽ മങ്ങിപോകും. വിരൽ ചൂണ്ടുന്നതിനെ നിങ്ങള്‍ അകറ്റി നിര്‍ത്തിയാല്‍, നിങ്ങളുടെ പ്രകാശം പ്രഭാതം പോലെ പൊട്ടിപ്പുറപ്പെടുകയും അവിടെ വീണ്ടെടുക്കല്‍ ഉണ്ടാകുകയും ചെയ്യും.

    ഒരിക്കല്‍ വിരൽ ചൂണ്ടുന്ന വ്യക്തിയെ സമീപത്ത് തഴച്ചുവളരാൻ അനുവദിച്ചു കഴിഞ്ഞാൽ, ശുശ്രൂഷകൾക്ക് അഭിവൃദ്ധിപ്രാപിക്കുവാൻ കഴിയുകയില്ല. ക്രിസ്തുവിന്‍റെ ശരീരമാകുന്ന സഭയിലെ അന്ധകാരം അധികവും സഹോദരൻ സഹോദരനെതിരെ, സഹോദരി സഹോദരിക്കെതിരെ, ഭർത്താവ് ഭാര്യയ്ക്കെതിരെയും ഒക്കെ നിരന്തരമായി നടത്തുന്ന ആരോപണങ്ങളുടെ ഒരു ഫലമാണ്.

    നിങ്ങളെ പതിവായി കുറ്റപ്പെടുത്തുന്ന നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ നിങ്ങൾ അറിഞ്ഞിരിക്കണം. എല്ലാ നല്ല നേതാക്കന്മാരും ആരോപണത്തിന്‍റെ തത്വങ്ങൾ മനസ്സിലാക്കണം. വിവിധങ്ങളായ ആരോപണങ്ങളിലൂടെ നിങ്ങൾക്ക് ശുശ്രൂഷയിൽ വാടിപ്പോകാനും ദുർബലമായി പോകാനും കഴിയും! നിങ്ങളുടെ ശുശ്രൂഷയെ യഥാർത്ഥത്തിൽ ആരോപണങ്ങളിലൂടെ തെറ്റായ ദിശയിലേക്കു നയിക്കാനും കഴിയും. ഞാൻ സ്വയം അത് അനുഭവിച്ചിട്ടുമുണ്ട്. ഒരുപക്ഷേ ഇത് ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതുകൊണ്ടു, നിങ്ങൾ ഇത് ഗൗരവമായി പഠിക്കുമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

    സഹോദരന്മാരെ കുറ്റപ്പെടുത്തുന്നവനെ ദൈവം എങ്ങനെ നിര്‍ണ്ണായകമായി കൈകാര്യം ചെയ്തു എന്ന് വെളിപ്പാട് പുസ്തകം കാണിക്കുന്നു. ആരോപണങ്ങളെ നിശബ്ദമാക്കുന്നതിന്‍റെ നാല് അത്ഭുതകരമായ നേട്ടങ്ങളെയും ഇത് വെളിപ്പെടുത്തുന്നു. ഈ നാല് നേട്ടങ്ങളിൽ ദൈവത്തിൽ നിന്നും നാം ആഗ്രഹിക്കുന്നത് എല്ലാമുണ്ട് - ബലം, രക്ഷ, ശക്തി, പിന്നെ ദൈവരാജ്യം. വിരൽ ചൂണ്ടൽ ഇല്ലായിരുന്നു എങ്കിൽ ഓ, എത്രമാത്രം ശക്തിയും ബലവും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവഹിക്കുമായിരുന്നു.

    ദൈവത്തെ സേവിക്കുവാൻ തങ്ങൾ

    Enjoying the preview?
    Page 1 of 1