Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും
ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും
ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും
Ebook846 pages3 hours

ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

Rating: 0 out of 5 stars

()

Read preview

About this ebook

ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.

ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.

Languageमलयालम
PublisherPaul C. Jong
Release dateOct 5, 2023
ISBN9798215295939
ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

Related to ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

Related ebooks

Reviews for ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) -മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും - Paul C. Jong

    paul_Mala23_coverFrontflap_Mala231st_page

    ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II)

    മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

    Smashwords Edition

    Copyright 2023 by Hephzibah Publishing House

    എല്ലാ അവകാശങ്ങളും നിക്ഷിപ്തം. ഈ പുസ്തകത്തിന്റെ ഒരു ഭാഗവും ഫോട്ടോകോപ്പി, റെക്കോർഡിംഗ് അല്ലെങ്കിൽ ഏതെങ്കിലും വിവര സംഭരണം, വീണ്ടെടുക്കൽ സംവിധാനം എന്നിവയുൾപ്പെടെ, ഇലക്ട്രോണിക് അല്ലെങ്കിൽ മെക്കാനിക്കൽ, ഏതെങ്കിലും രൂപത്തിൽ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ പകർപ്പവകാശ ഉടമയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പുനർനിർമ്മിക്കുകയോ കൈമാറുകയോ ചെയ്യരുത്.

    ബൈബിൾ ഉദ്ധരണികൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയിൽ (മലയാളം ഒ വി) നിന്നുള്ളതാണ്.

    ISBN 978-89-6532-263-4

    Cover Art by Min-soo Kim

    Illustration by Young-ae Kim

    Printed in Korea

    Hephzibah Publishing House

    A Ministry of THE NEW LIFE MISSION

    Seoul, Korea

    ഉള്ളടക്ക പട്ടിക

    ആമുഖം

    അദ്ധ്യായം 2

    · ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ (ഉല്പത്തി 2:1-3)

    · മനുഷ്യരാശിയുടെ ചിന്തകൾ മൂടൽമഞ്ഞ് പോലെയാണ് (ഉല്പത്തി 2:4-6)

    · നമ്മുടെ മണവാളനായ യേശുക്രിസ്തുവിനെ നമ്മൾ കണ്ടുമുട്ടി (ഉല്പത്തി 2:21-25)

    അദ്ധ്യായം 3

    · എത്ര പേർ നിഷേധിച്ചാലും സത്യം മാറില്ല (ഉല്പത്തി 3:1-4)

    · പാപം ഈ ലോകത്തിൽ പ്രവേശിക്കാൻ വന്നു (ഉല്പത്തി 3:1-6)

    · നമ്മുടെ വിശ്വാസം എവിടെയാണ് നാം അടിസ്ഥാനമാക്കേണ്ടത്? (ഉല്പത്തി 3:1-7)

    · ദൈവത്തിലുള്ള വിശ്വാസത്തിന്റെ ശക്തി (ഉല്പത്തി 3:1-7)

    · സത്യ വിശ്വാസത്താൽ മാത്രമേ നമുക്ക് സാത്താനെ ജയിക്കാൻ കഴിയൂ (ഉല്പത്തി 3:1-7)

    · സത്യ സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നാം സാത്താന്റെ ഗൂഢാലോചനയെ മറികടക്കണം (ഉല്പത്തി 3:1-7)

    · എപ്പോഴും ദൈവത്തിന്റെ ലാഭം മാത്രം അന്വേഷിക്കുക (ഉല്പത്തി 3:1-24)

    · സത്യ സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ പാപങ്ങൾ കഴുകി കളഞ്ഞിരിക്കുന്നു (ഉല്പത്തി 3:8-10)

    · പരിശുദ്ധാത്മാവിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി നാം ജീവിക്കണം (ഉല്പത്തി 3:8-17)

    · എന്താണ് യഥാർത്ഥ നന്മ, എന്താണ് യഥാർത്ഥ തിന്മ? (ഉല്പത്തി 3:10-24)

    · ദൈവത്തിന്റെ കരുതൽ (ഉല്പത്തി 3:13-24)

    · നാം ആർക്കുവേണ്ടി ജീവിക്കണം? (ഉല്പത്തി 3:17-21)

    0Preface.jpg

    ആമുഖം

    ഉല്പത്തിയെക്കുറിച്ചുള്ള എന്റെ പ്രഭാഷണങ്ങളുടെ രണ്ടാം വാല്യമാണ് ഈ പുസ്തകം. ഈ വാല്യത്തിൽ, പാപം എങ്ങനെയാണ് ലോകത്തിലേക്ക് വന്നത്, അതിന്റെ ഫലമായി മനുഷ്യവർഗത്തിന് എന്ത് തരത്തിലുള്ള വിധിയാണ് നേരിട്ടത്, അത്തരം മനുഷ്യവർഗത്തെ ദൈവം എങ്ങനെ രക്ഷിച്ചു എന്ന് വിശദമായി വിശദീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

    എങ്ങനെയാണ് പാപം മനുഷ്യരാശിയിൽ പ്രവേശിച്ചത്? സാത്താന്റെ കുതന്ത്രങ്ങൾ നിമിത്തം അത് പ്രവേശിച്ചു. ദൈവത്തിനെതിരായി നിലകൊണ്ടതിനും ദൈവത്തേക്കാൾ സ്വയം ഉയർത്താൻ ശ്രമിച്ചതിനും ദൈവം പുറത്താക്കിയ വീണുപോയ ദൂതനാണ് സാത്താൻ. സാത്താൻ ഹവ്വായോട് ചോദിച്ചു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുത് എന്ന് ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ? പിശാചിന്റെ സംശയാസ്പദമായ ചോദ്യത്താൽ ഹവ്വായുടെ ദുർബലമായ വിശ്വാസം അനിവാര്യമായും ഇളകുകയും തകരാൻ തുടങ്ങുകയും ചെയ്തു. പിന്നീട് സാത്താൻ ഹവ്വായെ കൂടുതൽ നഗ്നമായ ഒരു നുണ പറഞ്ഞു വഞ്ചിച്ചു, നിങ്ങൾ മരിക്കയില്ല നിശ്ചയം. അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണ് തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്ന് ദൈവം അറിയുന്നു (ഉല്പത്തി 3:4-5).

    ഒരിക്കൽ ഹവ്വയുടെ മനസ്സ് സാത്താനോട് തോറ്റപ്പോൾ, അവൾ ദൈവവചനത്തേക്കാൾ അവന്റെ നുണകളിൽ വിശ്വസിക്കുകയും അവളുടെ തെറ്റായ വിശ്വാസങ്ങൾക്ക നുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു. ദൈവവചനത്തിൽ വിശ്വസിക്കാത്തതാണ് പാപത്തിന്റെ ഉത്ഭവം. അതുകൊണ്ട്, ആദാമും ഹവ്വായും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുന്നതിന് മുമ്പുതന്നെ, ദൈവവചനത്തിൽ അവർ അവിശ്വസിച്ച നിമിഷം തന്നെ പാപം അവരുടെ ഹൃദയത്തിൽ പ്രവേശിച്ചിരുന്നു.

    മനുഷ്യരാശിയുടെ പതനത്തിനുശേഷം എന്താണ് സംഭവിച്ചത്? ഒന്നാമതായി, മനുഷ്യർ മേലാൽ ദൈവത്തോടൊപ്പമുണ്ടാകില്ല; രണ്ടാമതായി, ദൈവത്തിന്റെ നിലവാരത്തിൽ നിന്ന് വ്യത്യസ്‌തമായ നന്മതിന്മകളുടെ സ്വന്തം നിലവാരങ്ങൾ അവർക്കുണ്ടായി. മൂന്നാമതായി, ദൈവത്തിൽ നിന്നുള്ള സകല അനുഗ്രഹങ്ങളും അവർക്ക് ലഭിക്കുക അസാധ്യമായി. എല്ലാറ്റിനുമുപരിയായി, അവർ മരണത്തെ ഒഴിവാക്കാൻ കഴിയാത്ത നികൃഷ്ടജീവികളായി മാറി, അതായത്, ഈ പാപത്തിനുള്ള നരകത്തിലെ നിത്യശിക്ഷ. ഒരുപിടി മണ്ണിലേക്ക് മടങ്ങാനുള്ള ജഡവും നരകത്തിലെ നിത്യശിക്ഷ ഏറ്റുവാങ്ങാനുള്ള ആത്മാവുമായി തളർന്നതും മുള്ള് നിറഞ്ഞതുമായ ജീവിതയാത്രയിൽ വഴിതെറ്റി അലഞ്ഞു തിരിഞ്ഞ് ഒരു പ്രതീക്ഷയുമില്ലാതെ ജീവിക്കുക എന്നതായിരുന്നു സകല മനുഷ്യരാശിക്കും ഇപ്പോൾ ഭവിച്ചിരിക്കുന്നത്.

    എന്നാൽ, വീണുപോയ മനുഷ്യരാശിയെ തേടി ദൈവം വന്നു. നമ്മുടെ സകല പാപങ്ങളിൽ നിന്നും കുറ്റങ്ങളിൽ നിന്നും അവൻ നമ്മെ പൂർണ്ണമായി രക്ഷിച്ചു. ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്നതിനർത്ഥം ദൈവം തന്റെ എല്ലാ രക്ഷാപ്രവർത്തനങ്ങളും പൂർത്തിയാക്കി എന്നാണ്. അങ്ങനെയെങ്കിൽ, രക്ഷയുടെ എല്ലാ പ്രവൃത്തികളും ദൈവം എങ്ങനെ പൂർത്തിയാക്കി?

    സാത്താൻ ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ച് വീഴ്ത്തിയിരുന്നുവെങ്കിലും, തോല് കൊണ്ട് നിർമ്മിച്ച രക്ഷയുടെ തികഞ്ഞ വസ്ത്രങ്ങൾ ഉണ്ടാക്കി, ഈ വസ്ത്രങ്ങൾ അവരെ ധരിപ്പിച്ചുകൊണ്ട് ദൈവം അവരെ രക്ഷിച്ചതായും ഉല്പത്തി രേഖപ്പെടുത്തുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വീണുപോയ ദൂതനായ സാത്താൻ ആദ്യ മനുഷ്യനായ ആദാമിനെ പാപത്തിലേക്ക് നയിച്ചെങ്കിലും, ദൈവം അപ്പോഴും ക്രിസ്തുവിൽ നമ്മെ പൂർണ്ണമായി രക്ഷിച്ചു.

    അതുകൊണ്ടാണ് ദൈവത്തിന് ഇപ്പോൾ വിശ്രമിക്കാൻ കഴിഞ്ഞത്. ആദ്യത്തെ ആറ് ദിവസങ്ങളിൽ തന്റെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കിയ ദൈവം ഏഴാം ദിവസം വിശ്രമിച്ചു. അവൻ ഈ ദിവസത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദൈവം കൃത്യമായി വിശ്രമിച്ചു, കാരണം അവൻ സകല പ്രപഞ്ചത്തെയും മനുഷ്യരെയും സൃഷ്ടിച്ചു, അവൻ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം പൂർത്തിയാക്കി. നമ്മെ പാപരഹിതരാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ അവനു കഴിഞ്ഞിരുന്നില്ല എങ്കിൽ, ദൈവത്തിന് വിശ്രമിക്കാനുമാവില്ലായിരുന്നു.

    ഇത് ശരിയാണെങ്കിൽ, ദൈവത്തിന്റെ സമ്പൂർണ്ണ രക്ഷയിൽ എത്തിയവർ തീർച്ചയായും പാപരഹിതരാണെന്നാണോ അർത്ഥമാക്കുന്നത്? അതെ, അത് ശരിയാണ്. എല്ലാത്തിനുമുപരി, ദൈവം ലോകത്തിലെ എല്ലാ പാപങ്ങളും മായ്ച്ചുകളഞ്ഞപ്പോൾ, പാപം പിന്നെ എങ്ങനെ അവശേഷിക്കും? പിതാവായ ദൈവം തന്റെ ഏകജാതനായ പുത്രനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചത്, മനുഷ്യരാശിക്ക് വേണ്ടിയുള്ള തന്റെ രക്ഷാകര പദ്ധതിയനുസരിച്ചാണ്. യേശു, പിതാവിന്റെ ഇഷ്ടപ്രകാരം തന്റെ ശരീരത്തെ നമ്മുടെ നിത്യമായ പാപപരിഹാരമായി അർപ്പിച്ചുകൊണ്ട്, തന്റെ സകല വിശ്വാസികളെയും ഒരിക്കൽ എന്നെന്നേക്കുമായി രക്ഷിച്ചു.

    അങ്ങനെയെങ്കിൽ, ഈ ലോകത്തിലെ എല്ലാ പാപങ്ങളും ഒരിക്കൽ എന്നെന്നേക്കുമായി മായ്ച്ചുകളയാൻ യേശുവിന് എങ്ങനെ കഴിഞ്ഞു? 1 കൊരിന്ത്യർ 15:3-4 ൽ എഴുതിയിരിക്കുന്നു, ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ച് അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു. അപ്പൊസ്തലനായ പൗലൊസ് ഇവിടെ പരാമർശിച്ച തിരുവെഴുത്തുകൾ പഴയനിയമത്തെ പരാമർശിക്കുന്നു. അതുകൊണ്ട്, പഴയനിയമത്തിൽ പാപപരിഹാര യാഗം അർപ്പിക്കാൻ ദൈവം എങ്ങനെയാണ് യിസ്രായേൽ ജനതയെ ഒരുക്കിയതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

    പഴയനിയമത്തിലെ ലേവ്യപുസ്തകം 1:3-5 ലേക്ക് തിരിയുമ്പോൾ, ദൈവത്തിന് സ്വീകാര്യമായ പാപപരിഹാര യാഗത്തിന് ഇനിപ്പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്ന് നാം കാണുന്നു: ഒന്നാമതായി, ഒരു കളങ്കവുമില്ലാത്ത ഒരു മൃഗം കാള, ചെമ്മരിയാട്, അല്ലെങ്കിൽ കോലാട് ഉണ്ടായിരിക്കണം. രണ്ടാമതായി, പാപി അതിന്റെ തലയിൽ കൈവെച്ചുകൊണ്ട് ഈ മൃഗത്തിലേക്ക് തന്റെ പാപങ്ങൾ കൈമാറണം; മൂന്നാമതായി, ഇപ്പോൾ പാപങ്ങൾ വഹിക്കുന്ന ഈ മൃഗം, അതിന്റെ രക്തം ചൊരിയുകയും അവർക്കുവേണ്ടി പകരമായി മരിക്കുകയും ചെയ്യണം.

    ലേവ്യപുസ്തകത്തിൽ നിരവധി വ്യത്യസ്ത പാപയാഗങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്, എന്നാൽ മൂന്ന് അടിസ്ഥാന വ്യവസ്ഥകൾ ഇവിടെ വിട്ടുപോകാതെ പാലിക്കേണ്ടതുണ്ട്. ഈ പാപയാഗങ്ങൾ യേശുവിന്റെ നിത്യയാഗത്തിന്റെ മുൻനിഴലാകുന്നു. ദൈവം തന്നെയായ യേശുക്രിസ്തു, മനുഷ്യരാശിയുടെ തികഞ്ഞ പ്രായശ്ചിത്തമായി ജഡത്തിൽ അവതരിച്ചു, കൈവെപ്പിന്റെ രൂപത്തിൽ സ്നാനം സ്വീകരിച്ച് അവന്റെ ശരീരത്തിൽ മനുഷ്യരുടെ എല്ലാ പാപങ്ങളും സ്വീകരിച്ച്, സകല മനുഷ്യരുടെയും ഓരോ പാപത്തിന്റെയും എല്ലാ കൂലിയും കുരിശിൽ കൊടുത്തുതീർത്തു. ഇതല്ലാതെ മറ്റൊന്നുമല്ല, വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷവും ദൈവത്തിന്റെ കൃത്യമായ രക്ഷയുടെ വചനവും. ഈ സത്യ സുവിശേഷത്തിൽ വിശ്വസിക്കുമ്പോൾ മാത്രമേ നമ്മുടെ എല്ലാ പാപങ്ങളും കഴുകിക്കളയാൻ കഴിയൂ. ഈ യഥാർത്ഥ സുവിശേഷത്തിൽ വിശ്വസിക്കുമ്പോൾ മാത്രമേ നമുക്ക് സാത്താന്റെ എല്ലാ കുതന്ത്രങ്ങളെയും മറികടക്കാൻ കഴിയൂ.

    ആദ്യത്തെ പുരുഷനും സ്ത്രീയുമായ ആദാമും ഹവ്വായും മരണത്തിൽ എത്താൻ പാപത്തിൽ വീണതിന്റെ കാരണം, അവർ ദൈവത്തിന്റെ കൃത്യമായ വചനത്തിൽ വിശ്വസിക്കാത്തതു കൊണ്ടാണ്. തൽഫലമായി, അവർ സാത്താന്റെ നുണകളിൽ വിശ്വസിക്കുകയും ഒടുവിൽ ദൈവത്തിന്റെ ശാപത്തിന് കീഴിലാവുകയും ചെയ്തു. ഇപ്പോൾ പോലും, പല ക്രിസ്ത്യാനികൾക്കും യേശുക്രിസ്തുവിന്റെ രക്ഷയുടെ സത്യ സുവിശേഷം കൃത്യമായി അറിയില്ല, അതിനാൽ അവർക്ക് അതിൽ ശരിയായി വിശ്വസിക്കാനും കഴിയില്ല; ഇക്കാരണത്താൽ, ജീവൻ ലഭിക്കാതെ, അവർ ഇപ്പോഴും പാപികളായി തുടരുന്നു, അവർ യേശുവിൽ വിശ്വസിക്കുന്നുവെങ്കിലും ശാപത്തിന് വിധേയരായി തുടരുന്നു, കാരണം സാത്താൻ തന്റെ ദാസന്മാരിലൂടെ ഉണ്ടാക്കിയ തെറ്റായ ഉപദേശങ്ങളിൽ അവർ വിശ്വസിക്കുന്നു. ആകയാൽ, ഈ നിമിഷത്തിലും, ഈ ക്രിസ്ത്യാനികൾ ദൈവത്തിന്റെ പരിപൂർണ്ണമായ രക്ഷയുടെ വചനം ശരിയായി അറിയുകയും പൂർണ്ണഹൃദയത്തോടെ അതിൽ വിശ്വസിക്കുകയും വേണം.

    വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷം സത്യവും ബൈബിളിലെ ഉറപ്പായ സുവിശേഷവുമാണ്. ഈ സുവിശേഷം വളരെ പൂർണ്ണവും ശക്തവുമാണ്, അതിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും തന്റെ പാപങ്ങളുടെ മോചനം നേടാനും അവന്റെ ജീവൻ വീണ്ടെടുക്കാനും മാത്രമല്ല, സാത്താന്റെ എല്ലാ ദുഷിച്ച ആക്രമണങ്ങളെയും പരാജയപ്പെടുത്താനും കഴിയും. ഈ യഥാർത്ഥ സുവിശേഷം ശാശ്വതമായ സത്യമാണ്. എത്ര ആളുകൾ നിഷേധിച്ചാലും സത്യം മാറില്ല. ഈ സത്യവചനത്തിലൂടെയാണ് നാം നമ്മുടെ പാപങ്ങളുടെ മോചനം പ്രാപിച്ച് ദൈവമക്കളായി മാറിയത്. മനുഷ്യരായ നമ്മെ പ്രലോഭിപ്പിക്കാൻ ദൈവം സാത്താനെ അനുവദിച്ചിരുന്നു വെങ്കിലും സാത്താൻ നിമിത്തം നാം പാപം ചെയ്യാനും വീഴാനും ഇടയായെങ്കിലും, സത്യത്തിന്റെ പരിപൂർണ്ണമായ സുവിശേഷത്തി ലൂടെ നമ്മുടെ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ രക്ഷിച്ചുകൊണ്ട് ദൈവം നമ്മെ സ്വന്തം മക്കളായി ഉയർത്തി. ഇതായിരുന്നു ദൈവത്തിന്റെ കരുതൽ.

    ലോകമെമ്പാടും ചിതറിക്കിടക്കുന്ന എന്റെ എല്ലാ സഹപ്രവർത്തകർക്കും ഞാൻ എന്റെ ആശംസകൾ അയക്കുന്നു. ഈ പ്രഭാഷണങ്ങൾ വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷത്തിൽ വിശ്വസിക്കുന്ന ദൈവമക്കൾക്കും അതുപോലെ അതിൽ വിശ്വസിച്ചതിന് ശേഷം ദൈവത്തിന്റെ നീതിക്കായി ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണ്. വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷം സ്വീകരിക്കുകയും ദൈവത്തിലുള്ള വിശ്വാസത്താൽ വിജയം വരിക്കുകയും ചെയ്യുന്ന മനുഷ്യരായ നമുക്കെല്ലാവർക്കും വേണ്ടി ദൈവം സംഭരിച്ചുവച്ചിരിക്കുന്ന ഹിതം ഈ പുസ്തകത്തിലൂടെ നിങ്ങൾ എല്ലാവരും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷയും പ്രാർത്ഥനയും. നിങ്ങളെ എല്ലാവരെയും അവന്റെ അനുഗ്രഹങ്ങളാൽ അഭിഷേകം ചെയ്യാൻ ഞാൻ ദൈവത്തോട് അപേക്ഷിക്കുന്നു.

    ദൈവത്തിന്റെ നീതി നിങ്ങളെയും എന്നെയും സംരക്ഷിക്കുകയും നമ്മെ എല്ലാവരെയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. നാം കണ്ടുമുട്ടുകയും ദൈവരാജ്യത്തിൽ പ്രവേശിക്കുകയും ചെയ്യുന്ന ദിവസം വരെ, ദൈവത്തിന്റെ നീതിയിൽ അർപ്പിക്കുന്ന പൊതുവായ വിശ്വാസത്തിൽ നാമെല്ലാവരും യഥാർത്ഥ കൂട്ടായ്മയിൽ പങ്കുചേരുന്നത് തുടരണമെന്നാണ് എന്റെ ആത്മാർത്ഥമായ ആഗ്രഹം.

    ഉല്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്നതുപോലെ ദൈവവചന ത്തിലൂടെ നിങ്ങൾ എല്ലാവരും പൂർണമായ വിശ്വാസം നേടുകയും മനുഷ്യരായ നമ്മോടുള്ള ദൈവത്തിന്റെ ഉദ്ദേശ്യം തിരിച്ചറിയുകയും ഈ കരുതലിൽ വിശ്വസിക്കുകയും ചെയ്യണമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ പുസ്തകത്തിലൂടെ, ലോകമെമ്പാടുമുള്ള നമ്മുടെ സഹപ്രവർത്തകർ അവരുടെ വിശ്വാസത്തിൽ മുന്നേറുമെന്നും ദൈവഹിതം അവന്റെ പ്രീതിക്കായി നിറവേറ്റിക്കൊണ്ട് അവരുടെ നീതിനിഷ്‌ഠമായ ജീവിതത്തിൽ കൂടുതൽ വിശ്വസ്തരായിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    ഹല്ലേലൂയാ!

    Chapter02.gif02.jpg

    ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ

    < ഉല്പത്തി 2:1-3 >

    ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽ നിന്നും ഏഴാം ദിവസം നിവൃത്തനായി. താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

    ഇന്നത്തെ തിരുവെഴുത്ത് ഭാഗം നമ്മോട് പറയുന്നത്, ദൈവം സകല പ്രപഞ്ചത്തെയും സൃഷ്ടിച്ചപ്പോൾ, പ്രത്യേകിച്ച് മനുഷ്യവർഗം വസിക്കുന്ന ഈ ഭൂമിയിലൂടെയാണ്, ദൈവം നമുക്ക് അവന്റെ അനുഗ്രഹങ്ങൾ നൽകിയത്. മനുഷ്യരാശിക്ക് മറ്റൊരു ഗ്രഹത്തിൽ ജീവിക്കാൻ കഴിയുമോ എന്ന് ആശ്ചര്യപ്പെടുന്ന ശാസ്ത്രജ്ഞർ ഭൂമിക്ക് പുറത്തുള്ള ജീവന് വേണ്ടി ഈ പ്രപഞ്ചത്തെ അനന്തമായി തിരയുകയാണ്. എന്നാൽ, ഈ ഗ്രഹത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന് അറിയുകയും വിശ്വസിക്കുകയും ചെയ്യുക എന്നതാണ് നമുക്ക് കൂടുതൽ പ്രധാനം.

    ദൈവത്തിൽ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ദൈവം എവിടെ? എല്ലാം സ്വയമേവ ഉടലെടുത്തു, എന്നു പറയുന്നവർ പരിണാമ സിദ്ധാന്തത്തിൽ കുടുങ്ങി, ഒരു പ്രതീക്ഷയുമില്ലാതെ ജീവിതം നയിക്കുന്നു. "ദൈവം യഥാർത്ഥത്തിൽ പ്രപഞ്ചത്തെയും നമ്മളെയും സൃഷ്ടിച്ചതാണോ? ഈ പ്രപഞ്ചവും അതിലുള്ള എല്ലാ വസ്തുക്കളും സൃഷ്ടിച്ചത് ദൈവമല്ലെങ്കിൽ, ഈ ഗ്രഹം എങ്ങനെ ഉണ്ടായി? ദൈവത്തിന്റെ സൃഷ്ടിയുടെ ആധിപത്യം നാം എത്രയധികം പരിശോധിക്കുന്നുവോ അത്രയധികം ദൈവമാണ് പ്രപഞ്ചത്തെയും അതിലുള്ള എല്ലാറ്റിനെയും സൃഷ്ടിച്ചതെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യ ലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടു വരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നേ. (റോമർ 1:19-20).

    ഈ ഭൂമിയിലെ സകല മൃഗങ്ങളെയും സസ്യങ്ങളെയും നോക്കുമ്പോൾ, പ്രകൃതിയുടെ അത്ഭുതങ്ങളെ നോക്കുമ്പോൾ, ദൈവത്തിന്റെ ശക്തിയും ദൈവികതയും അവയിൽ എങ്ങനെ കൂടുകൂട്ടിയിരിക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന്, മഞ്ഞുവീഴ്ചയുടെ വരവോടെ, നിരവധി തുമ്പികൾ ആകാശത്ത് പറക്കുന്നു. ലോകമെമ്പാടും എത്ര വ്യത്യസ്ത തരം തുമ്പികളുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഡാർനറുകൾ, മരതകം, സ്‌കിമ്മറുകൾ എന്നിങ്ങനെയുള്ള ചില ഇനങ്ങൾ നമുക്കറിയാം, എന്നാൽ ലോകമെമ്പാടും 6,000-ത്തിലധികം വ്യത്യസ്ത തരം തുമ്പികൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് കാണുമ്പോൾ, ദൈവം ഓരോ മൃഗത്തെയും ചെടിയെയും അതത് തരം അനുസരിച്ച് ഉണ്ടാക്കി എന്ന് പറഞ്ഞതെങ്ങനെയെന്ന് ഇവിടെ ഓർമ്മ വരുന്നു. എല്ലാ ജീവജാലങ്ങളെയും ഓരോ തരത്തിനനുസരിച്ച് സൃഷ്ടിച്ചുവെന്ന് ദൈവം പറഞ്ഞു. അവന്റെ വചനത്തിലേക്ക് തിരിയുകയാണെ ങ്കിൽ നമുക്ക് ഇത് കാണാൻ കഴിയും.

    ദൈവം എല്ലാ ജീവജാലങ്ങളെയും അതിന്റെ തരം അനുസരിച്ച് സൃഷ്ടിച്ചതിനാൽ, ഈ ഗ്രഹത്തിൽ സമാനമായ ഒരു സൃഷ്ടിയും ഇല്ലെന്ന് നമുക്കറിയാം. ചില ജീവികൾ നമ്മുടെ നഗ്നനേത്രങ്ങളിൽ ഒരേ പോലെ തോന്നാം, എന്നാൽ കൂടുതൽ സൂക്ഷ്മമായി നോക്കുമ്പോൾ, അവ തികച്ചും വ്യത്യസ്തമാ ണെന്ന് നമുക്ക് കാണാം. മനുഷ്യനെ മനുഷ്യനായി സൃഷ്ടിച്ചു, മൃഗങ്ങളെ അവയുടെ തരം അനുസരിച്ച് സൃഷ്ടിച്ചു. മനുഷ്യരും ചിമ്പാൻസികളും ചില സമാനതകൾ പങ്കിടുന്നതുകൊണ്ട്, രണ്ടും ഒന്നാണെന്ന് ഇതിനർത്ഥമില്ല. പ്രകൃതിയിൽ ഉള്ളതെല്ലാം ദൈവം തന്റെ രൂപകല്പന പ്രകാരം സൃഷ്ടിച്ചതാണെന്ന് വെളിപ്പെടു ത്തുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാ നക്ഷത്രങ്ങളെയും ദൈവം സൃഷ്ടിച്ചതാണ്.

    എങ്ങനെയാണ് മനുഷ്യരാശി സൃഷ്ടിക്കപ്പെട്ടത്? എന്താണ് മനുഷ്യവർഗ്ഗം? നമ്മൾ യഥാർത്ഥത്തിൽ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവരാണോ? ഭൂമിയെ യഥാർത്ഥത്തിൽ ദൈവം സൃഷ്ടിച്ചതാണോ? അത്തരം ചോദ്യങ്ങൾ പരിശോധിക്കുമ്പോൾ, ഇവയെല്ലാം തീർച്ചയായും ദൈവത്താൽ സൃഷ്ടിക്കപ്പെട്ടതാ ണെന്ന് നമുക്ക് കാണാൻ കഴിയും. ഈ ഭൂമി എങ്ങനെ ഉണ്ടായി എന്ന് പൂർണ്ണമായി വിശദീകരിക്കുക എളുപ്പമുള്ള കാര്യമല്ലെ ങ്കിലും, ഒരു കാര്യം വ്യക്തമാണ്, അത് ദൈവത്താൽ നിർമ്മിക്കപ്പെട്ടതാണ്. ഈ വിഷയത്തിൽ നമുക്ക് വിശ്വാസമല്ലാതെ മറ്റൊന്നുമില്ല-ആകാശവും ഭൂമിയും സൃഷ്ടിച്ചത് ദൈവമാണെന്ന് ദൈവവചനം എങ്ങനെ പ്രഖ്യാപിക്കുന്നുവെന്ന് നമ്മൾ കണ്ടതുപോലെ, അത് സത്യമാണെന്ന് നമുക്കറിയാം, കാരണം നമ്മൾ അതിൽ വിശ്വസിക്കുന്നു.

    ദൈവത്തിൽ വിശ്വസിച്ചിരുന്ന ഐസക് ന്യൂട്ടൺ എന്ന ശാസ്ത്രജ്ഞനെ കുറിച്ചും അദ്ദേഹം തന്റെ സുഹൃത്തും നിരീശ്വരവാദിയുമായ ശാസ്ത്രജ്ഞൻ ദൈവത്തിന്റെ അസ്തിത്വ ത്തെ തിരിച്ചറിയുകയും ദൈവമാണ് പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചതെന്ന് തിരിച്ചറിയുകയും ചെയ്തതിനെക്കുറിച്ചുള്ള ഒരു കഥ ഇവിടെ പരിചയപ്പെടുത്തട്ടെ. ഒരു ദിവസം, ന്യൂട്ടൺ തന്റെ ദൂരദർശിനി ഉപയോഗിച്ച് ബഹിരാകാശത്തെ നിരീക്ഷിക്കുമ്പോൾ, ഈ സുഹൃത്ത് അദ്ദേഹത്തെ സന്ദർശിച്ചു. നക്ഷത്രങ്ങളുടെ മനോഹാരിതയിൽ പ്രചോദനം ഉൾക്കൊണ്ട് ന്യൂട്ടൺ ദൂരദർശിനി തന്റെ സുഹൃത്തിനെ ഏൽപ്പിച്ച് അവനോട് പറഞ്ഞു, എന്റെ സുഹൃത്തേ, ആ നക്ഷത്രങ്ങളെ നോക്കൂ. നിങ്ങൾക്ക് ദൈവത്തിന്റെ കൈ അനുഭവപ്പെടുന്നില്ലേ? ഒരു ശാസ്ത്രജ്ഞൻ തന്നെയായ, ന്യൂട്ടന്റെ സുഹൃത്ത്, ദൂരദർശിനിയിലൂടെ നക്ഷത്രങ്ങളെ നോക്കി, അവനെ പരിഹസിച്ചു.

    നിങ്ങൾ എന്നെ ചിരിപ്പിക്കുന്നു! ദൈവം എവിടെ? ഞാൻ ഈ ദൂരദർശിനി ഉപയോഗിച്ച് നോക്കുന്നു, പക്ഷേ ദൈവത്തിന്റെ കൈ ഞാൻ കാണുന്നില്ല, അവന്റെ മേലങ്കി പോലും കാണുന്നില്ല! സയൻസിലെ സഹപാഠികളായ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. അതിനാൽ തന്റെ ഈ അടുത്ത സുഹൃത്തും യേശുവിൽ വിശ്വസിക്കുകയും നിത്യജീവൻ നേടുകയും ചെയ്യണമെന്ന് ന്യൂട്ടൺ ആഗ്രഹിച്ചു, പക്ഷേ അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ലായിരുന്നു, കാരണം ന്യൂട്ടൺ യേശുവിനെക്കുറിച്ച് എന്തെങ്കിലും പറയുമ്പോഴെല്ലാം അവന്റെ സുഹൃത്ത് പരിണാമ സിദ്ധാന്തത്തെയും നിരീശ്വരവാദത്തെയും കുറിച്ച് വാദിച്ചുകൊണ്ടിരുന്നു.

    അപ്പോൾ ന്യൂട്ടൺ ഒരു മികച്ച ആശയം കൊണ്ടുവന്നു. അദ്ദേഹം ഭൂഗോളത്തിന്റെ വളരെ വിപുലമായ ഒരു പകർപ്പ് ഉണ്ടാക്കി. കുറേ ദിവസങ്ങൾ രാത്രി മുഴുവൻ ഉണർന്നിരുന്ന ശേഷം ന്യൂട്ടൺ ഭൂഗോളത്തെ പൂർത്തിയാക്കി മേശപ്പുറത്ത് വച്ചിട്ട് സുഹൃത്തിനെ ക്ഷണിച്ചു. അക്കാലത്ത്, ഒരു ഗ്ലോബ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഇക്കാലത്ത് അത് എളുപ്പത്തിൽ ലഭ്യമാണ്. അക്കാലത്ത്, ശാസ്ത്രജ്ഞർക്ക് പോലും ഇത് അത്ര എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ, സുഹൃത്ത് അത്താഴത്തിന് ന്യൂട്ടന്റെ വീട്ടിൽ വന്നപ്പോൾ, മേശപ്പുറത്തുള്ള ഭൂഗോളത്തെ കാണാൻ അയാൾക്ക് കൗതുകം തോന്നി. ചുറ്റും നോക്കി അവൻ ന്യൂട്ടനോട് പറഞ്ഞു.

    ഈ ഭൂഗോളത്തെ നിനക്ക് എവിടുന്ന് കിട്ടി? നീ വാങ്ങിയതാണോ?

    ന്യൂട്ടൺ മറുപടി പറഞ്ഞു, ഇല്ല, എനിക്ക് പണ്ടേ അത് ഉണ്ടായിരുന്നു. എന്റെ പിതാവ് ജനിക്കുന്നതിന് മുമ്പുതന്നെ അത് സ്വയമേവ പ്രത്യക്ഷപ്പെട്ടു, അന്നുമുതൽ അത് അവിടെയുണ്ട്.

    അപ്പോൾ അവന്റെ സുഹൃത്ത് പറഞ്ഞു, നിങ്ങൾ എന്താണ് സംസാരിക്കുന്നത്? നിങ്ങൾക്കറിയാമോ, ഇതാദ്യമായല്ല ഞാൻ ഈ മേശയിൽ അത്താഴം കഴിക്കുന്നത്. ഞാൻ ഇതിനെ മുമ്പ് കണ്ടിട്ടില്ല. എവിടുന്നാ ഇത് വാങ്ങിയത്?

    ഞാൻ ഒരിക്കലും വാങ്ങിയിട്ടില്ല. അത് സ്വയം പ്രത്യക്ഷപ്പെട്ടതാണ്.

    നീ എന്നെ കളിയാക്കുകയാണോ? ഈ ഭൂഗോളത്തിന് എങ്ങനെ തനിയെ പൊട്ടിമുളയ്ക്കാൻ കഴിയും? ഇവിടെ കുറച്ച് യുക്തി നൽകാൻ ശ്രമിക്കുക. ഈ ഭൂഗോളത്തെ സൃഷ്ടിച്ച ഒരാളില്ലാതെ ഇത് എങ്ങനെ നിലനിൽക്കും? അത്തരമൊരു വിഡ്ഢിയാകരുത്!

    അതെ നീ പറഞ്ഞത് ശരിയാണ്. നിങ്ങൾക്ക് നൽകാനായി യഥാർത്ഥത്തിൽ ഞാൻ ഈ ഭൂഗോളത്തെ കുറച്ച് ദിവസങ്ങൾ കൊണ്ട് ഉണ്ടാക്കി. എന്നാൽ ഇവിടെ എന്റെ കാര്യം ഇതാണ്: ഈ ഗ്ലോബ് തനിയെ പ്രത്യക്ഷപ്പെട്ടുവെന്ന് പറഞ്ഞതിന് നിങ്ങൾ എന്നെ പരിഹസിക്കുന്നു, എന്നാൽ യഥാർത്ഥ ഭൂഗോളം തനിയെ നിലവിൽ വന്നുവെന്ന് എന്തുകൊണ്ടാണ് നിങ്ങൾ ഇത്രയും കാലം ശഠിച്ചത്? ഒരു കാര്യം കൂടി ചോദിക്കട്ടെ. ഭൂമിയിലെയും ആകാശത്തിലെയും എല്ലാ മേഖലകളും ദൈവം സൃഷ്ടിച്ചുവെന്ന് ബൈബിൾ പറയുന്നു. അപ്പോൾ ആരെങ്കിലും ഈ ഗ്രഹം ഉണ്ടാക്കിയിരിക്കണം. ഇത് ആകസ്മികമായി പ്രത്യക്ഷപ്പെട്ടിരി ക്കുമോ?

    ഇല്ല.

    ദൈവം ഭൂമിയെ സൃഷ്ടിച്ചില്ലെങ്കിൽ, അത് എങ്ങനെ നിലനിൽക്കും?

    ശരിയാണ്, അത് ഉണ്ടാക്കിയില്ലെങ്കിൽ അത് നിലനിൽക്കില്ല എന്ന് ഞാൻ കരുതുന്നു.

    ദൈവമാണ് ഈ ഗ്രഹം ഉണ്ടാക്കിയതെന്ന് നിങ്ങൾക്ക് ഇപ്പോൾ വിശ്വസിക്കാനാകുമോ?

    ന്യൂട്ടന്റെ സുഹൃത്ത് ഈ ചോദ്യത്തെക്കുറിച്ച് ആലോചിച്ചപ്പോൾ, അദ്ദേഹം ചിന്തിച്ചു, ഈ ഗ്ലോബ് നിലവിലുണ്ട്, കാരണം ഇത് നിർമ്മിച്ച ഒരാളുണ്ട്, അതിനാൽ ഈ ഗ്രഹം അതിന്റെ നിർമ്മാതാവില്ലാതെ എങ്ങനെ നിലനിൽക്കും?

    അപ്പോൾ ന്യൂട്ടൺ തന്റെ സുഹൃത്തിനോട് പറഞ്ഞു, ദൈവം ഉണ്ടെന്ന് നിങ്ങൾ ഇപ്പോൾ കാണുന്നുണ്ടോ? ഈ ഗ്രഹവും പ്രപഞ്ചവും സൃഷ്ടിച്ചത് ദൈവമാണ്, പക്ഷേ നിങ്ങൾക്കത് വിശ്വസിക്കാനാകുമോ?

    അതെ, എനിക്ക് കഴിയുമെന്ന് ഞാൻ കരുതുന്നു. ഇപ്പോൾ, ഒരു പരമോന്നത ശക്തി പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചിരിക്കണമെന്ന് ഞാൻ നിങ്ങളോട് യോജിക്കുന്നു.

    അത് ശരിയാണ്. ദൈവം ഈ ഗ്രഹത്തെ, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു. അവൻ നിങ്ങളെയും സൃഷ്ടിച്ചു. പക്ഷികളെയും മൃഗങ്ങളെയും ഒരുപോലെ, ദൈവം എല്ലാം സൃഷ്ടിച്ചു. നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ?

    അതെ, ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു.

    തുടർന്ന് ന്യൂട്ടൺ ബൈബിൾ തുറന്ന് തന്റെ സുഹൃത്തിനായി ഒരു ഭാഗം വായിച്ചു: ഏത് ഭവനവും ചമപ്പാൻ ഒരാൾ വേണം; സർവവും ചമച്ചവൻ ദൈവം തന്നെ. (എബ്രായർ 3:4). അങ്ങനെ ന്യൂട്ടന്റെ സുഹൃത്ത് ദൈവത്തിന്റെ അസ്തിത്വം തിരിച്ചറിഞ്ഞു. ഇപ്പോൾ, ഈ കഥ സത്യമാണോ അതോ വെറും കെട്ടുകഥയാണോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ, ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചുവെന്ന സത്യവചനത്തിൽ വിശ്വസിക്കാൻ വിസമ്മതിച്ച്, ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കാത്ത എല്ലാവർക്കും ഇത് ശരിക്കും പ്രയോജനപ്പെടു മെന്ന് കരുതിയതിനാലാണ് ഞാൻ ഇവിടെ ഇത് അവതരിപ്പിച്ചത്.

    മനുഷ്യൻ ഏതുതരം ജീവിയാണ്?

    മനുഷ്യൻ ഏതുതരം ജീവിയാണ്? നാമെല്ലാവരും മനുഷ്യരാണെങ്കിലും, മനുഷ്യൻ ഏതുതരം ജീവിയാണെന്ന് നാം വളരെ അജ്ഞരാണ്. ദൈവവചനത്തിൽ നിന്ന്, നമ്മൾ യഥാർത്ഥത്തിൽ ആരാണെന്ന് ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

    മനുഷ്യവർഗ്ഗം എങ്ങനെയുള്ളതാണ്? ഒരാളുടെ ബാഹ്യരൂപവും ശരീരവും മാത്രമല്ല, അവന്റെ ഉള്ളിലുള്ളത് എന്താണെന്ന് നോക്കണം. ഇതാ ഒരു ഗ്ലാസ്സിൽ വെള്ളമുണ്ട്. അതിനാൽ ഈ ഗ്ലാസ് ഒരു ഗ്ലാസ് വെള്ളമാണ്. ഈ ഗ്ലാസിൽ നാരങ്ങാവെള്ളം ഉണ്ടെങ്കിൽ, അത് ഒരു ഗ്ലാസ് നാരങ്ങാവെള്ളവും, പാലുണ്ടെങ്കിൽ അത് ഒരു ഗ്ലാസ് പാലും ആയിരിക്കും. അത് ഇപ്പോഴും ഒരു ഗ്ലാസ് ആണെന്ന് നമുക്കറിയാം, എന്നാൽ ഉള്ളിലുള്ളതിനെ ആശ്രയിച്ച്, അത് ഒരു വ്യത്യസ്ത തരം ഗ്ലാസ് ആകാം.

    മനുഷ്യൻ സ്വഭാവത്താൽ നല്ലതാണോ, അതോ തിന്മയാണോ? മനുഷ്യവർഗ്ഗം അതിന്റെ സ്വഭാവത്താൽ ദുഷ്ടരും വൃത്തികെട്ടവരുമാണെന്ന് ബൈബിൾ പറയുന്നു. മർക്കൊസ് 7:20-22 ൽ ഇങ്ങനെ എഴുതിയിരിക്കുന്നു, മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തു നിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. അതുപോലെ, മനുഷ്യവർഗം എല്ലാത്തരം അകൃത്യങ്ങളാലും നിറഞ്ഞിരിക്കുന്നുവെന്ന് ബൈബിൾ പ്രഖ്യാപിക്കുന്നു.

    മനുഷ്യർ പാപികളായി ജനിക്കുന്നു. അതിനാൽ, അവർക്ക് അവരുടെ ജീവിതകാലം മുഴുവൻ പാപം ചെയ്യാതിരിക്കാൻ കഴിയില്ല. അവർ തങ്ങളുടെ ജന്മം മുതൽ ദുഷ്ടരും വൃത്തികെട്ടവരുമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദുഷ്ട പാപങ്ങൾ ഉള്ളത് മനുഷ്യവർഗത്തിനാണ്. മനുഷ്യർക്ക്, അവരെല്ലാം ആദാമിന്റെ സന്തതികളായി ജനിച്ചതിനാൽ, ഒരിക്കലും നന്മ മാത്രം അനുഷ്ഠിക്കാൻ കഴിയില്ല. മനുഷ്യൻ സ്വഭാവത്താൽ ദുഷ്ടനാണ്. ചില ഉദാഹരണങ്ങൾ പറയാം.

    ഏത് രാജ്യത്തിലാണ് പ്രായോഗികമായി എല്ലാ വിചിത്ര ഫാഷനുകളും ആരംഭിക്കുന്നത്? ഫലത്തിൽ എല്ലാ ഫാഷനുകളും ആരംഭിക്കുന്നത് ഫ്രാൻസിലെ പാരീസിൽ നിന്നാണ്. ബ്രിട്ടനെക്കാളും യുണൈറ്റഡ് സ്റ്റേറ്റ്സിനെക്കാളും ഫാഷനുകളോട് ഏറ്റവും സംവേദനക്ഷമത കാണിക്കുന്ന രാജ്യമാണ് ഫ്രാൻസ്. ഫ്രഞ്ച് സ്ത്രീകൾ അതിരുകടന്ന ധാരാളിത്ത പ്രവണതയിൽ ഏർപ്പെടുന്നുവെന്നും അവർ പ്രത്യേകിച്ച് അവരുടെ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നു വെന്നും പറയപ്പെടുന്നു.

    ഫ്രാൻസിലെ ഒരു യുവതി ഒരു വെള്ള പന്നിയെ വളർത്തുമൃഗമായി വളർത്തുകയായിരുന്നു. വളർത്തുമൃഗങ്ങ ളില്ലാത്ത ഒരാളെന്ന നിലയിൽ, എനിക്ക് ഇത് മനസ്സിലാക്കാൻ പ്രയാസമാണ്, എന്നാൽ എന്തായാലും, അക്കാലത്തെ ഏറ്റവും പുതിയ ഫാഷനെ പിന്തുടർന്ന് ആ സ്ത്രീ ഒരു വെള്ള പന്നിയെ വളർത്തുമൃഗമായി വളർത്തി. അവൾക്ക് അവളുടെ വെളുത്ത പന്നിയെ ഇഷ്ടമായിരുന്നു. അത് വളരെ മനോഹരവും ഓമനത്തവുമുള്ളതായിരുന്നു, അവൾക്ക് അതിൽ നിന്ന് കണ്ണെടുക്കാൻ കഴിഞ്ഞില്ല. അതിന്റെ ചെറിയ, ചുരുട്ടിയ വാൽ വളരെ ഭംഗിയുള്ളതായിരുന്നു, അതിന്റെ ചെറിയ കാലുകൾ വളരെ മനോഹരവും, അതിന്റെ കൊഴുത്ത ശരീരം വളരെ ആകർഷകവുമായിരുന്നു. അതിന്റെ മുടി മുഴുവൻ തിളങ്ങാൻ അവൾ പന്നിയെ പാൽ കൊണ്ട് കുളിപ്പിച്ചു. ഇത് മാത്രമല്ല, അവൾ അതിന്റെ മേൽ മോണ്ട്ബ്ലാങ്ക് എന്ന പ്രശസ്തമായ ഫ്രഞ്ച് സുഗന്ധദ്രവ്യം തളിച്ചു, കൂടാതെ അവളുടെ പന്നിക്ക് മോണ്ട്ബ്ലാങ്ക് എന്നും പേരിട്ടു. ഇതുപോലെ അവൾ തന്റെ വെള്ളപന്നിയെ എല്ലാ പരിചരണവും നൽകി വളർത്തി അതിനെ ലാളിച്ചിരുന്നു.

    ഒരു ദിവസം, ആ സ്ത്രീക്ക് ഒരാഴ്ചത്തേക്ക് ഒരു ബിസിനസ്സ് യാത്ര പോകേണ്ടിവന്നു. പ്രശ്നം, ഈ വെളുത്ത വളർത്തുപന്നി ആയിരുന്നു. താൻ വളർത്തുന്ന പന്നിയെ കൂടെ കൊണ്ടുപോകണോ അതോ വീട്ടിൽ വിടണോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു. അവൾ പന്നിയെ തന്നോടൊപ്പം കൊണ്ടുപോയാൽ, എന്തെങ്കിലും ബിസിനസ്സ് നടക്കുമെന്ന് അവൾ പ്രതീക്ഷിക്കുന്നില്ല, പക്ഷേ അവൾ അതിനെ വീട്ടിൽ വെച്ചാൽ, അതിനെ കുളിപ്പിക്കാനും കളിപ്പിക്കാനും പരിപാലിക്കാനും ആരും ഇല്ലല്ലോ എന്ന് അവൾ വിഷമിച്ചു. അങ്ങനെ ദീർഘനേരം ആലോചിച്ച് ഒടുവിൽ പന്നിയെ വീട്ടിൽ തന്നെ വിടാൻ അവൾ തീരുമാനിച്ചു. അവൾ മുൻവശത്തെ ഗേറ്റ് പൂട്ടി, പക്ഷേ അവളുടെ വീടിനുള്ളിലെ എല്ലാ വാതിലുകളും അവളുടെ പന്നിക്ക് ചുറ്റിക്കറങ്ങാൻ തുറന്നിട്ടു; അവൾ ഒരാഴ്ചയ്ക്കുള്ള ഭക്ഷണവും വെള്ളവും തയ്യാറാക്കി; പോകുന്നതിനു മുമ്പ് അവൾ പന്നിയെ നന്നായി കുളിപ്പിച്ചു. അവൾ പന്നിയോട് പറഞ്ഞു, എന്റെ കുഞ്ഞേ, ഞാൻ യാത്ര കഴിഞ്ഞ് മടങ്ങുന്നത് വരെ നീ നിന്നെ തന്നെ നന്നായി പരിപാലിക്കുക. നിനക്കുള്ള ഭക്ഷണമെല്ലാം ഞാൻ ഇവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. വീടിനുള്ളിൽ നിനക്ക് ആവശ്യമുള്ള പോലെ ചുറ്റിനടക്കുക, ഞാൻ നിനക്കായി പ്രത്യേകമായി ഇട്ടിരിക്കുന്ന ഈ വൃത്തിയുള്ള പരവതാനിയിൽ ഉറങ്ങുക.

    ഇത്രയൊക്കെയായിട്ടും അവളുടെ പന്നിയിൽ നിന്ന് പിരിയാൻ അവൾ ആഗ്രഹിച്ചില്ല, അതിനാൽ അവൾ അതിനെ അവസാനമായി ഒരു തവണ ചുംബിച്ചു, ഒടുവിൽ പുറത്തേക്ക് പോയി. പക്ഷേ, വഴിയിൽ പോകുമ്പോഴും അവളുടെ ചിന്തകളെല്ലാം അവളുടെ പ്രിയപ്പെട്ട പന്നിയിലായിരുന്നു. അവൾക്ക് എല്ലാത്തരം ആകുലതകളും ഉണ്ടായിരുന്നു, ഞാൻ ദൂരെയായിരിക്കുമ്പോൾ എന്റെ പന്നിക്കുട്ടി സുഖമായിരിക്കുമോ? അത് വാട്ടർ ഡിഷിൽ വീഴില്ല, അല്ലേ? ഒടുവിൽ, അവളുടെ ബിസിനസ്സ് പൂർത്തിയാക്കി, അവൾ അടുത്ത ആഴ്ച വീട്ടിലേക്ക് മടങ്ങി.

    ഗേറ്റ് തുറന്നയുടൻ അവൾ തന്റെ പന്നിയുടെ പേര് മോണ്ട്ബ്ലാങ്ക് എന്ന് വിളിച്ചു, പക്ഷേ ഉത്തരമില്ല. അവൾ വീട്ടിലെ എല്ലായിടത്തും കിടപ്പുമുറി മുതൽ സ്വീകരണമുറി, അടുക്കള എന്നിങ്ങനെ എല്ലായിടത്തും തിരഞ്ഞു, പക്ഷേ അവളുടെ പ്രിയപ്പെട്ട മോണ്ട്ബ്ലാങ്കിനെ എവിടെയും കണ്ടില്ല. തന്റെ പന്നിയെ ആരെങ്കിലും മോഷ്ടിച്ചിട്ടുണ്ടാകുമെന്ന് കരുതി അവൾ വിഷമിച്ചുകൊണ്ടിരുന്നപ്പോൾ, അവൾ എവിടെയോ ഓയിൻക് എന്ന് കേട്ടു. അങ്ങനെ അവൾ ഈ ശബ്ദം പിന്തുടർന്ന് ചെന്നു. ഈ പന്നി എവിടെയായിരുന്നുവെന്നാണ് നിങ്ങൾ കരുതുന്നത്?

    മോണ്ട്ബ്ലാങ്ക് പൂന്തോട്ടത്തിന്റെ കോണിലുള്ള ഒരു പുറമ്പോക്കിലെ മാലിന്യക്കൂമ്പാരത്തിൽ ഇരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്‌ച വൃത്തിഹീനമായ മലിനജലം വിരുന്നുപോലെ കഴിച്ച്, അതിന്റെ തടിച്ച വയറ്‌ മുഴുവനും, പുറത്തേക്ക്‌ തള്ളിനിൽക്കുന്ന നാലുകാലും ആ അഴുക്കുചാലിൽ പൂഴ്ത്തി കിടന്നുറങ്ങി, പക്ഷേ അതിന്റെ ഉടമ പേര്‌ വിളിക്കുന്ന ശബ്ദം കേട്ടപ്പോൾ ഒരു ഓയിൻക് ഉപയോഗിച്ച് മറുപടി പറയുവാൻ അതിന്‌ സന്തോഷമായി. ആ സ്‌ത്രീ പറഞ്ഞു, മോണ്ട്‌ബ്ലാങ്ക്, ഉടനെ ഇങ്ങോട്ട് വരൂ! പക്ഷേ പന്നി അനങ്ങിയില്ല. മോണ്ട്ബ്ലാങ്ക് കുലുങ്ങിയില്ല, എന്നാൽ സ്ത്രീയേ, ഞാൻ എവിടെയാണോ അത് എനിക്കിഷ്ടമാണ്! എന്ന അത് പറയുന്നത് പോലെ തോന്നി. മോണ്ട്ബ്ലാങ്കിനെ ഇതിലും സന്തോഷകരമായ മുഖത്തോടെ ആ സ്ത്രീ കണ്ടിട്ടില്ല!

    മോണ്ട്ബ്ലാങ്കിന്റെ മുഖത്ത് ഇത്രയും സംതൃപ്തമായ ഭാവം ആദ്യമായിട്ടാണ് ആ സ്ത്രീ കാണുന്നത്, പക്ഷേ അത് മലിനമായ ജലത്തിൽ കിടക്കുമ്പോൾ മാത്രം. ഇത് അവളെ വല്ലാതെ വിഷമിപ്പിച്ചു. അവൾ പന്നിയോട് പറഞ്ഞു, മോണ്ട്ബ്ലാങ്ക്, നീ ഒരിക്കലും അത്തരമൊരു സ്ഥലത്ത് ഉറങ്ങരുത്, അത്തരം ഭക്ഷണം ഒരിക്കലും കഴിക്കരുത്. ഞാൻ തരുന്ന റൊട്ടി തിന്നണം, ഞാൻ തരുന്ന പാൽ കുടിക്കണം, ഞാൻ നിന്നെ കുളിപ്പിക്കണം, ശുദ്ധമായ വെള്ളത്തിൽ കളിക്കണം, ഞാൻ നിന്നെ കിടത്തിയ വൃത്തിയുള്ള കട്ടിലിൽ ഉറങ്ങണം. നീ അവിടെ പോകരുത്. ഇങ്ങോട്ട് വരൂ! എന്നിട്ടും മുകളിലേക്ക് കയറാൻ മടിച്ച്, ആ വെള്ള പന്നി വളരെ പ്രസന്നമായ മുഖത്തോടെ ആ സ്ത്രീയെ തിരിഞ്ഞു നോക്കി. അപ്പോൾ, ആ സ്ത്രീ ഇത്രമാത്രം വിഷമിച്ചതിൽ അതിശയിക്കാനില്ല.

    മനുഷ്യൻ മുകളിൽ പറഞ്ഞ കഥയിലെ പന്നിയെപ്പോലെയാണ്. സ്വഭാവമനുസരിച്ച്, മനുഷ്യവർഗം അശ്ലീലം, കൊലപാതകം, അഹങ്കാരം, വ്യഭിചാരം, മോഷണം, മൂഢത, ദുഷിച്ച ചിന്തകൾ തുടങ്ങിയ എല്ലാ വൃത്തികെട്ട പാപങ്ങളോടും കൂടിയാണ് ജനിക്കുന്നത്, അതിനാൽ മനുഷ്യർക്ക് അവരുടെ ജീവിതകാലം മുഴുവൻ പാപം ചെയ്യാതിരിക്കാൻ കഴിയില്ല. മനുഷ്യർ അവരുടെ ഹൃദയത്തിൽ സ്വഭാവത്താൽ പാപവുമായി ജനിക്കുന്നതിനാൽ (സങ്കീർത്തനങ്ങൾ 51:5), അവർക്ക് തങ്ങളുടെ ജീവിതകാലം മുഴുവൻ ദുഷ്‌പ്രവൃത്തികൾ ചെയ്ത് നിരാശയിൽ വീഴാനല്ലാതെ മറ്റൊന്നിനും കഴിയില്ല-ഇതാണ് മനുഷ്യരാശിയുടെ സ്വഭാവം.

    ഒരു പന്നിക്ക് മനുഷ്യന്റെ വീടിനകത്ത് ജീവിക്കാൻ താൽപ്പര്യമുണ്ടോ? ജനിച്ച ദിവസം മുതൽ, പന്നി പ്രകൃത്യാൽ തന്നെ മലിനജലവും മാലിന്യവും ഇഷ്ടപ്പെടുന്നു. പാൽ കൊടുത്താൽ തീർച്ചയായും അത് കുടിക്കും, പക്ഷേ പന്നി സ്വതസിദ്ധമായി ആസ്വദിക്കുന്നത് മലിനജലമാണ്. അതുകൊണ്ടാണ് കുഴപ്പക്കാരനായ ഒരാളെ നമ്മൾ പന്നി എന്ന് പരിഹസിക്കുന്നത്. ഇതാണ് പന്നിയുടെ സ്വഭാവം. അതുപോലെ, മനുഷ്യർ പാപത്തോടെ ജനിച്ചതുകൊണ്ടാണ് അവർ അധർമ്മം ചെയ്യുന്നത്. അതാണ് മനുഷ്യർ.

    സ്വഭാവമനുസരിച്ച്, മനുഷ്യൻ നല്ലവനോ ചീത്തയോ, ക്രൂരനോ സൗമ്യനോ, വൃത്തിയുള്ളവനോ അശുദ്ധനോ? മനുഷ്യജാതി മലിനമാണ്, കാരണം അവന്റെ ഹൃദയത്തിൽ പാപമുണ്ട്. മറ്റെന്തിനേക്കാളും വൃത്തികെട്ടത് മനുഷ്യവർഗ്ഗമാണ്. അതുകൊണ്ട് ബൈബിൾ പ്രസ്‌താവിക്കുന്നു:ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവൻ ആർ? (യിരെമ്യാവ് 17:9). നാം ഒരാളെ നോക്കുമ്പോൾ, അവന്റെ ബാഹ്യരൂപം മാത്രം നോക്കി അവനെ ശുദ്ധനും സദ്‌ഗുണനുമാണെന്ന് വിധിക്കരുത്. മനുഷ്യവർഗം മലിനവും തിന്മയും ആണെന്ന് ബൈബിൾ വെളിപ്പെടുത്തുന്നു, കാരണം അത് ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള മാലിന്യവും അവൻ കൈവശം വച്ചിരിക്കുന്ന സകല മ്ലേച്ഛതയും തിന്മയും കാണുന്നു. ജനനം മുതൽക്കു തന്നേ, ഓരോരുത്തരും ഹൃദയത്തിൽ സകലവിധ മലിനവും പാപവുമായ ആഗ്രഹങ്ങളുമായി ജനിക്കുന്നു.

    മനുഷ്യർ സ്വയം തങ്ങളെ അറിയാത്തതിനാൽ,

    Enjoying the preview?
    Page 1 of 1