Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക
നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക
നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക
Ebook464 pages1 hour

നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക

Rating: 0 out of 5 stars

()

Read preview

About this ebook

ഇത് തീർച്ചയായും സ്വാഗതാർഹമായ ഒരു പുസ്തകമാണ്. എന്തുകൊണ്ട്, എങ്ങനെ ഇടയശുശ്രൂഷ ഫലപ്രദമാക്കാൻ ഒരു പാസ്റ്റർക്ക് സ്വയമായി സാധിക്കുവെന്ന് ഈ പുസ്തകത്തിലൂടെ ബിഷപ്പ് ഡാഗ് ഹെവാർഡ്-മിൽസ് വിശദമാക്കുന്നു.

Languageमलयालम
Release dateSep 29, 2021
ISBN9781643305073
നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക

Related ebooks

Reviews for നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    നിങ്ങളുടെ ഇടയ ശുശ്രൂഷയെ രൂപാന്തരപ്പെടുത്തുക - Dag Heward-Mills

    യഥാർത്ഥ ശുശ്രൂഷ

    അദ്ധ്യായം ١

    എന്തുകൊണ്ടാണ് നിങ്ങൾ ഒരു വ്യാജ ശുശ്രൂഷ ഒഴിവാക്കേണ്ടത്

    പഴയനിയമത്തിൽ, യഥാർത്ഥ ശുശ്രൂഷയെ ആലയത്തിലെ സ്വർണ്ണംകൊണ്ട് ചിത്രീകരിച്ചിട്ടുണ്ട്. ആലയത്തിലെ പ്രധാനപ്പെട്ട ഓരോ വസ്തുക്കളും ശുദ്ധമായ സ്വർണ്ണംകൊണ്ട് പൊതിഞ്ഞിരുന്നു. യഹോവ ആലയത്തിന്റെ രൂപകൽപ്പന മോശയ്ക്ക് നൽകി.

    …യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ: എനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക;… ഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.. തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം.  കൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം... അവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.

    പുറപ്പാട് ٢٥: ١,٢,٨,١٧,٢١,٢٢

    തന്റെ ആലയം ഇങ്ങനെയായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. ദൈവത്തിന്റെ വിദഗ്ദ്ധമായ ആസൂത്രിത പദ്ധതിയിൽ സ്വന്തം വ്യതിയാനങ്ങൾ വരുത്തുവാൻ ഒരു മനുഷ്യനും അവകാശമില്ല. ശലോമോൻ രാജാവ് ആലയം നിർമ്മിച്ചപ്പോൾ, അവൻ ദൈവത്തിന്റെ പദ്ധതി അക്ഷരംപ്രതി അനുസരിച്ചു.

    അന്തർമ്മന്ദിരത്തിന്റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവൻ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു. ആലയത്തിന്റെ അകം ശലോമോൻ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്റെ മുൻ വശത്തു വിലങ്ങത്തിൽ പൊൻ ചങ്ങല കൊളുത്തി അന്തർമ്മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു. അങ്ങനെ അവൻ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തർമ്മന്ദിരത്തിന്നുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു. അന്തർമ്മന്ദിരത്തിൽ അവൻ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി. കെരൂബുകളെയും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്റെ തളവും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.

    1 രാജാക്കന്മാർ 6: 20-23, 28,30

    ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊൻ പീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻ മേശ, അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ, ദീപങ്ങൾ, ചവണകൾ, തങ്കം കൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.

    1രാജാക്കന്മാർ 7:48-50

    വർഷങ്ങൾക്കു ശേഷം, മറ്റൊരു രാജാവ് സ്വർണ ത്തിനു പകരം പിച്ചള ആക്കി മാറ്റി. പിച്ചള സ്വർണ്ണംപോലെ കാണപ്പെടുന്നു. ഇത് സമാനമായതും സാദൃശ്യമുള്ളതുമാണ്, പക്ഷേ അത് സ്വർണ്ണമല്ല. രെഹബെയാം രാജാവ് പിച്ചളയെ യഹോവയുടെ മന്ദിരത്തിലേയ്ക്ക് കൊണ്ടുവന്നു. ഇത് യഥാർത്ഥ സാധനമായി തോന്നിയിരുന്നു, പക്ഷേ ദൈവം അതിൽ പ്രസാധിച്ചിരുന്നില്ല. ചെമ്പും സിങ്കും അടങ്ങിയ ഒരു മിശ്രലോഹം ആണ് പിച്ചള. വാസ്തവത്തിൽ, പിച്ചള ശുദ്ധമായ സ്വർണ്ണത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്! യഥാർത്ഥമായതിനെ വ്യാജംകൊണ്ട് പകരം വെയ്ക്കുമ്പോൾ നിരവധി ആളുകൾ വഞ്ചിക്കപ്പെടുന്നു. അതുകൊണ്ടാണ് ഞാൻ ഈ പുസ്തകം എഴുതുന്നത്.

    ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും അവൻ എടുത്തുകൊണ്ടുപോയി. അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു.

    2 ദിനവൃത്താന്തം 12:9-10

    ഈ പുസ്തകത്തിലൂടെ, സ്വർണ്ണം ആലയത്തിൽ സൂക്ഷിക്കാൻ ഞാൻ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നു. യഥാർത്ഥമായ ബൈബിളിക ശുശ്രൂഷയ്ക്ക് നിങ്ങൾ ഒന്നും പകരം വയ്ക്കരുത്. പല തൊഴിലുകളുടെയും കാര്യംപോലെ, വിദഗ്ദ്ധർ എന്താണ് ചെയ്യുന്നതെന്ന് സാധാരണക്കാർക്ക് അറിയില്ല, ഉദാഹരണത്തിന്, ഒരു പൈലറ്റോ ഡോക്ടറോ എന്താണ് ചെയ്യുന്നതെന്ന് സാധാരണക്കാർക്ക് ശരിക്കും അറിയുന്നില്ല. ശുശ്രൂഷയിൽ പ്രവേശിക്കുന്ന എല്ലാവരുo അതിന്റെ ലക്ഷ്യം എന്താണെന്ന് അറിയേണ്ടത് പ്രധാനമാണ്!

    എന്താണ് തങ്ങൾ ചെയ്യുന്നത് എന്നതുസംബന്ധിച്ച് ഒരു നിഗൂഢമായ അന്തരീക്ഷം സൃഷ്ടിക്കാൻ പലരും ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. തൊഴിലിൽ അവരുടെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനാണ് അവർ ഇത് ചെയ്യുന്നത്. എന്നിരുന്നാലും, ഒരു പാസ്റ്ററുടെ യഥാർത്ഥ കടമകൾ എന്താണെന്ന് നിങ്ങളെ പഠിപ്പിക്കാൻ കർത്താവ് എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ, ഒരു പാസ്റ്ററുടെ ശുശ്രൂഷയുടെ എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നില്ല. ഞാൻ നിങ്ങളുമായി പ്രധാന കാര്യങ്ങൾ മാത്രം പങ്കിടാൻ പോകുന്നു.

    ശുശ്രൂഷയുടെ ലാളിത്യത്തിൽ നിങ്ങൾ വിശ്വസിക്കണമെന്നാണ് എന്റെ പ്രാർത്ഥന. ലളിതമായ സത്യങ്ങളേക്കാൾ സങ്കീർണ്ണമായ സിദ്ധാന്തങ്ങളാണ് ആളുകൾ ഇഷ്ടപ്പെടുന്നതെന്ന് ഞാൻ മനസ്സിലാക്കുന്നു. സന്ദേശം കൂടുതൽ സങ്കീർണമാകുന്തോറും, അത് കൂടുതൽ ദൈവത്തിൽനിന്നുള്ളതാണെന്ന് അവർക്ക് തോന്നുന്നു. എന്നാൽ ഏറ്റവും വലിയ സത്യങ്ങൾ സാധാരണക്കാരന് ഗ്രഹിക്കാൻ കഴിയുന്നത്ര ലളിതമാണ്.

    പ്രവൃത്തികളുടെ പുസ്തകത്തിൽ, പത്രൊസും മറ്റ് അപ്പൊസ്തലന്മാരും ശുശ്രൂഷയുടെ ഒരു നിർണ്ണായക ഘട്ടത്തിൽ എത്തി. ആ ഘട്ടത്തിൽ, ഏത് ദിശയിലേക്ക് പോകണമെന്ന് അവർ തീരുമാനിക്കേണ്ടതുണ്ടായിരുന്നു. അവർ യഥാർത്ഥ ശുശ്രൂഷകരോ അതോ ഭൗതിക കാര്യനിര്‍വ്വാഹരോ ആയിരിക്കുവാനാണോ പോയിരുന്നുവെന്ന് അവർ തീരുമാനിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അവർ യഥാർത്ഥ ശുശ്രൂഷയാണ് തിരഞ്ഞെടുത്തത്!

    പന്തിരുവർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങൾ ദൈവവചനം ഉപേക്ഷിച്ചു മേശകളിൽ ശുശ്രൂഷ ചെയ്യുന്നതു യോഗ്യമല്ല. ആകയാൽ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളിൽ തന്നേ തിരഞ്ഞുകൊൾവിൻ; അവരെ ഈ വേലെക്കു ആക്കാം. ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.

    പ്രവൃത്തികൾ 6:2-4

    യഥാർത്ഥ ശുശ്രൂഷയും വ്യാജ ശുശ്രൂഷയും തമ്മിൽ വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം. ഒരു വ്യാജശുശ്രൂഷ യഥാർത്ഥ കാര്യമല്ല! സ്വർണ്ണത്തിന് പകരം വെയ്ക്കുന്ന, വിലയില്ലാത്ത ഒരു പിച്ചള പോലെ, അത് യഥാർത്ഥ വസ്തുവിന് സമാനമായതും സാദൃശ്യമുള്ളതുമാണ്. യഥാർത്ഥ ശുശ്രൂഷ പോലെ തോന്നിക്കുന്ന നിരവധി കാര്യങ്ങളുണ്ട്, പക്ഷേ അവ അങ്ങനെയല്ല.

    ഉദാഹരണത്തിന്, ഒരു സഭയുടെ കാര്യനിര്‍വ്വാഹകൻ ആയിരിക്കുന്നത് നിങ്ങളെ ശുശ്രൂഷയിൽ തിരക്കുള്ളവനാക്കി മാറ്റും. പല പാസ്റ്റർമാരും യഥാർത്ഥത്തിൽ കാര്യനിര്‍വ്വാഹകരാണ്. സഭാ ഓഫീസിന് അകത്തും പുറത്തും അവർ തിരക്കുള്ളവരായി കാണപ്പെടുന്നു. മനഃശാസ്ത്രപരമായി, തങ്ങൾ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവർ കരുതുന്നു. എല്ലാത്തിനുമുപരി, ലോകത്തിൽ മറ്റ് എല്ലാവരും ഓഫീസുകളിലും കമ്പ്യൂട്ടറുകളുടെ പിന്നിലുമാണ്. ആളുകൾക്ക് ദിവസവും ഒൻപത് മുതൽ അഞ്ച് വരെ പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നു. അവർ സെക്രട്ടറിമാരായും സുരക്ഷാ ഉദ്യോഗസ്ഥരായും കമ്പ്യൂട്ടർ പ്രോഗ്രാമർമാരായും ഓഫീസിലേക്ക് പോകുന്നു. പാസ്റ്റർ സമാനമായ എന്തെങ്കിലും ചെയ്യുന്നതായി കാണുന്നില്ലെങ്കിൽ, അദ്ദേഹത്തിന് തൊഴിലില്ലായ്മ അനുഭവപ്പെടുന്നു. രാവിലെ പതിനൊന്ന് മണിക്ക് ആളുകൾ എന്നെ വീട്ടിൽ ഫോണിൽ വിളിക്കാറുണ്ട്. ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ എന്ന് അവർ ചോദിക്കും. ഒരു പാസ്റ്റർ ആഴ്ച മുഴുവൻ ഉറങ്ങുമെന്ന് അവർ അനുമാനിക്കുന്നു.

    പ്രിയ സുവിശേഷവേലക്കാരേ, ആളുകളുടെ അഭിപ്രായങ്ങളിൽ കുലുങ്ങരുത്. ലൗകിക സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്. ലോകത്തെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നത് ആകാശത്തിന്റെ ശക്തിയുടെ രാജകുമാരനാണ്. ലോകത്തിലെ എല്ലാം നിയന്ത്രിക്കപ്പെടുന്നത് ആത്മാവിന്റെ മണ്ഡലത്തിൽ നിന്നാണ്. സാത്താൻ കൌശലമുള്ള ഒരു അസ്തിത്വമാണ്, അവൻ ലോകത്തെ മുഴുവൻ വഞ്ചിച്ചിരിക്കുന്നു. എന്നാൽ ഈ വഞ്ചന സഭയിൽ വരാൻ പാടില്ല.

    അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.

    എഫെസ്യർ 2:2

    മരണാനന്തര ജീവിതമില്ലെന്ന് ചിന്തിച്ച് ലോകം വഞ്ചിക്കപ്പെട്ടു. തിന്നുക, കുടിക്കുക, സന്തോഷിക്കുക, നാളെ നമ്മള്‍ മരിക്കും! നിങ്ങൾ മരിക്കുമ്പോൾ നിങ്ങൾ ഒരു നായയെപ്പോലെ മരിക്കും! സ്വർഗ്ഗവും ഭൂമിയിലാണ്, നരകവും ഭൂമിയിലാണ്! നിങ്ങളുടെ ജീവിതമാണ് ഇത് തീരുമാനിക്കുന്നത്! ഈ സൂക്ഷ്മമായ മുദ്രാവാക്യങ്ങൾ പണത്തെയും ആനന്ദത്തെയും പിന്തുടർന്ന് ജീവിക്കാൻ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.

    ഇത്തരത്തിലുള്ള ചിന്തകൾ സഭയിൽ പ്രവേശിക്കുമ്പോൾ, ഭൗതികമായ (അനാത്മീയമായ) കാര്യങ്ങൾ മാത്രമാണ് പ്രാധാന്യമർഹിക്കുന്നതെന്ന് ആളുകൾക്ക് തോന്നുന്നു. മറ്റെല്ലാവരെയും പോലെ കമ്പ്യൂട്ടറുകൾ വാങ്ങാനും ഓഫീസുകളിൽ ഇരിക്കാനും പാസ്റ്റർമാർപോലും സമ്മർദ്ദത്തിലാണ്. പക്ഷേ നാം മറ്റെല്ലാവരും അല്ല! നാം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയന്മാരാണ്!

    ആടുകൾക്കിടയിൽ ജീവിക്കുന്ന അഴുക്കു പുരണ്ട ആളുകളാണ് ഇടയന്മാർ. ആടുകൾക്കുവേണ്ടി തങ്ങളുടെ ജീവൻ നൽകുന്ന ആളുകളാണ് ഇടയന്മാർ. ഒരു ഇടയൻ ഒരു ചാരുകസേരയിൽ ഇരിക്കുന്ന എക്സിക്യൂട്ടീവ് അല്ല!

    നിങ്ങളുടെ ശുശ്രൂഷ പ്രാർത്ഥനയാണെന്ന് നിങ്ങൾ പ്രഖ്യാപിക്കുമ്പോൾ, നിങ്ങൾ ഉടൻതന്നെ വിശേഷതയുള്ളവനായി കാണപ്പെടുന്നു! സഭ കൂടുതൽ ഫലവത്തായ കാര്യങ്ങൾ ചെയ്യുന്നതിനായി അതിന്റെ സമയം ചെലവഴിക്കണമെന്ന് നിർദ്ദേശിക്കാനുള്ള ധൈര്യം സർക്കാർ ഉദ്യോഗസ്ഥർക്ക് ഉണ്ട്. തീർച്ചയായും! പ്രാർത്ഥനയേക്കാൾ കൂടുതൽ ഫലപ്രദമായത് എന്താണ്? നമ്മുടെ ശുശ്രൂഷ എങ്ങനെ ചെയ്യണമെന്ന് അവിശ്വാസികൾ പറയുന്നത് നമ്മൾ എന്തിന് കേൾക്കണം? ദൈവമില്ലാത്ത മനുഷ്യർ എന്തുകൊണ്ടാണ് സഭയെ അവളുടെ കടമകൾ പഠിപ്പിക്കേണ്ടത്?

    പല ശുശ്രൂഷകരും മഹാനിയോഗം മാറ്റിവച്ചതിനാൽ സഭ വളരെയധികം സമ്മർദ്ദത്തിലായിട്ടുണ്ട്. മഹാനിയോഗം സഭയുടെ തലവനിൽ നിന്നുള്ള നമ്മുടെ പ്രധാന നിർദ്ദേശമാണ്.

    ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു" എന്നു അരുളിച്ചെയ്തു.

    മത്തായി 28:19-20

    ഇത് നിങ്ങൾക്കുവേണ്ടി സ്വയം വായിക്കുക! ഇത് വളരെ വ്യക്തമാണ്! സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശമില്ല. ആരോഗ്യവും വിദ്യാഭ്യാസവും മഹാനിയോഗത്തിന്റെ ഉപോൽപ്പന്നങ്ങളാകാം, പക്ഷേ ഒരു ഉപോൽപന്നം പ്രധാന ഉൽപന്നമായി മാറരുത്.

    ഇന്ന്, സഭയുടെ വലിയ ഭാഗങ്ങൾ വെറും ആശുപത്രികളും സ്കൂളുകളും ദുരിതാശ്വാസ സംഘടനകളും സോഷ്യൽ ക്ലബ്ബുകളും ആകുന്നു. ഇത് നിർഭാഗ്യകരമാണ്! മതേതര ആരോഗ്യ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ദൈവവചനം പ്രസംഗിക്കാൻ അവരുടെ ജോലികൾ മാറ്റിവയ്ക്കുന്നില്ലെന്ന് നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാ കും! സുവിശേഷവേലക്കാർ രാഷ്ട്രീയക്കാരും സാമൂഹിക പ്രവർത്തകരും ആരോഗ്യ പ്രവർത്തകരുമായി രൂപാന്തരപ്പെടുമ്പോൾ സാത്താൻ ആത്മാര്‍ത്ഥമായി പുഞ്ചിരിക്കുന്നു. ശുശ്രൂഷയുടെ സ്വർണ്ണത്തിന് പിച്ചള പകരം വെച്ചിരിക്കുന്നു.

    ഈ മനോഭാവം സാധാരണ ക്രിസ്ത്യാനിയിലേക്കും താഴ്ന്ന് ഇറങ്ങുന്നു. ഒരു ദിവസം, ഒരു യുവവിദ്യാർത്ഥി യൂണിവേഴ്സിറ്റിയിൽ നിന്ന് എനിക്ക് ഒരു റിപ്പോർട്ട് കൊണ്ടുവന്നു.

    അവൻ പറഞ്ഞു, പാസ്റ്റർ, ദൈവം കാമ്പസിൽ പ്രവർത്തിക്കുന്നു!

    ഞാൻ പറഞ്ഞു, ശരിക്കും, എന്താണ് സംഭവിക്കുന്നത്?

    അവൻ പറഞ്ഞു, ദൈവം പ്രവർത്തിക്കുന്നു!

    അതുകൊണ്ട് ഞാൻ ചോദിച്ചു, ദൈവം എങ്ങനെയാണ് പ്രവർത്തിക്കുന്നത്? അവൻ എന്താണ് ചെയ്യുന്നത്?

    അവൻ എന്നോട് പറഞ്ഞു, വിദ്യാർത്ഥികൾ അവരുടെ പരീക്ഷകളിൽ വിജയിക്കുന്നു!

    ഞാൻ ഞെട്ടിപ്പോയി. പരീക്ഷകൾ?

    ഞാൻ അത് പുറത്തു പറഞ്ഞില്ലെങ്കിലും, ഞാൻ സ്വയം ചിന്തിച്ചു, ദൈവം പ്രവർത്തിക്കുമ്പോൾ ആളുകൾ രക്ഷിക്കപ്പെടുകയും ആത്മാവിൽ നിറയുകയും ചെയ്യുന്നു. പരീക്ഷകളിൽ വിജയിക്കുന്നത് ദൈവിക അനുഗ്രഹമാണ്, പക്ഷേ അത് ദൈവിക പ്രവർത്തനമല്ല. ദൈവിക പ്രവർത്തിയെക്കുറിച്ച് നമുക്ക് ആശയക്കുഴപ്പമുണ്ടാകരുത്. ശുശ്രൂഷയെക്കുറിച്ച് ബൈബിൾ എന്താണ് പഠിപ്പിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. പിച്ചളയെ സ്വർണ്ണമായി തെറ്റിദ്ധരിക്കരുത്. സ്വർണം മാത്രം ആലയത്തിൽ കൊണ്ടുവരുന്നതിലൂടെ രെഹബെയാമിന്റെ കണക്കാക്കൽ നമുക്ക് ഒഴിവാക്കാം.

    ഈ പുസ്തകം വായിക്കുമ്പോൾ പാസ്റ്റർമാരും ഇടയന്മാരും സഭാനേതാക്കളും എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് മനസ്സിലാകണമെന്നാണ് എന്റെ പ്രാർത്ഥന. കപട-ശുശ്രൂഷ യിൽ നിന്ന് മാറാൻ സമയമായി. യഥാർത്ഥമായതുപോലെ കാണപ്പെടുന്നതും എന്നാൽ അങ്ങനെ അല്ലാത്തതുമായ എന്തെങ്കിലും ഉപയോഗിച്ച് കർത്താവായ യേശുക്രിസ്തുവിന്റെ തിരിച്ചുവരവ് നമുക്ക് വേഗത്തിലാക്കാൻ കഴിയില്ല.

    മൂന്ന് കാരണങ്ങൾ

    ചുരുക്കത്തിൽ, നമ്മൾ ഒരു കപട ശുശ്രൂഷ ഒഴിവാക്കേണ്ടതിന്റെ മൂന്ന് കാരണങ്ങൾ ഇവയാണ്:

    1. സുവിശേഷം പ്രസംഗിക്കാനും എല്ലാ ജനതകളെയും ശിഷ്യരാക്കാനും നിയോഗിക്കപ്പെട്ട ഏകസ്ഥാപനം സഭയാണ്. നമുക്കുവേണ്ടി നമ്മുടെ ജോലി മറ്റാരും ചെയ്യില്ല!

    2. നമ്മൾ ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിലൂടെ ലോകത്തെ ആകർഷിക്കാൻ നാം ശ്രമിക്കരുത്. നമ്മെ വിളിച്ചത് ദൈവമാണ്, നാം പ്രസാദിപ്പിക്കാൻ ശ്രമിക്കേണ്ടത് ദൈവത്തെയാണ്.

    3. സാത്താനെയും കൂട്ടരെയും യഥാർത്ഥ ശുശ്രൂഷകൊണ്ട് മാത്രമേ നമുക്ക് തോൽപ്പിക്കാനാകൂ! ഈ മഹത്തായ അന്ത്യകാല യുദ്ധത്തിൽ ഒരു കപട ശുശ്രൂഷയ്ക്ക് സ്ഥാനമില്ല.

    ദൈവം നിയോഗിച്ച ഒരു പാസ്റ്ററുടെ എളിയ കർത്തവ്യങ്ങൾ ഓർക്കാൻ നിങ്ങളെയും എന്നെയും സഹായിക്കുന്ന ഒരു ചെറിയ കോഡ് എന്റെ പക്കലുണ്ട്. അത് ഇങ്ങനെ പോകുന്നു: പ്രാർത്ഥനയ്ക്ക് P (Prayer), സന്ദർശനത്തിന് V (Visitation), അധ്യാപനത്തിന് T (Teaching) (കൗൺസിലിംഗും പ്രസംഗവും), I ഇടപെടലിനും (Interaction). (പി.വി.ടി.ഐ - P.V.T.I)

    അദ്ധ്യായം 2

    ശുശ്രൂഷയിൽ നിങ്ങൾക്ക് എങ്ങനെ മികവ് കൈവരിക്കാൻ കഴിയും

    ശുശ്രൂഷയിൽ നിങ്ങൾക്ക് മികവ് കൈവരിക്കാൻ കഴിയും! നിങ്ങളുടെ ശുശ്രൂഷ സാധാരണ നിലവാരത്തിലുളളത് ആയിരിക്കരുത്. എന്നിരുന്നാലും, മാനുഷിക നിലവാരങ്ങളിലൂടെ അല്ല, ദൈവത്തിന്റെ നിലവാരങ്ങളിലൂടെ ആണ് മികവ് കൈവരിക്കേണ്ടതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഈ ചെറിയ അധ്യായത്തിൽ, യേശുവിന്റെ ശുശ്രൂഷയിൽ മികവ് കൊണ്ടുവന്ന നാല് കേന്ദ്രതത്ത്വങ്ങൾ ഞാൻ നിങ്ങൾക്ക് കാണിച്ചുതരാൻ ആഗ്രഹിക്കുന്നു.

    നമുക്കെല്ലാവർക്കും ഏറ്റവും വലിയ ഉദാഹരണമാണ് യേശുക്രിസ്തു. ദൈവം ആരെപ്പോലെയിരിക്കുന്നുവെന്ന് നമുക്ക് കാണാൻ കഴിയേണ്ടതിന് യേശുക്രിസ്തുവിനെ നമുക്ക് നൽകി. ഏത് സാഹചര്യത്തിലും നമുക്ക് പിന്തുടരാനുള്ള മികച്ച മാതൃകയുണ്ട്.

    അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും...

    എബ്രായർ 1: 3

    ഇത് ഓര്‍മ്മിക്കുക! എന്തുചെയ്യണമെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ, യേശു ചെയ്തത്

    Enjoying the preview?
    Page 1 of 1