Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ദി റെഡ്: Malayalam crime thriller novel
ദി റെഡ്: Malayalam crime thriller novel
ദി റെഡ്: Malayalam crime thriller novel
Ebook501 pages1 hour

ദി റെഡ്: Malayalam crime thriller novel

Rating: 0 out of 5 stars

()

Read preview

About this ebook

വിയര്‍ത്തൊലിച്ച ദേഹവുമായി നിശാവസ്ത്രത്തിന്‍റെ മാത്രം മറവില്‍ വിറയ്ക്കുന്ന തമ്പിയെ കണ്ട് ശിവന്‍കുട്ടിയുടെ ചുണ്ടിലൊരു പുച്ഛച്ചിരി മിന്നിമറഞ്ഞു. നഗ്നത മറയ്ക്കാന്‍ പണിപ്പെട്ട് ജമീല മുറിയുടെ മൂലയില്‍ പതുങ്ങി നിന്നു. “ശിവന്‍കുട്ടീ ...?” തമ്പിയുടെ ചുണ്ടുകള്‍ വിറച്ചു. “പന്നക്കഴുവേര്‍ഡമോന്‍റെ ഈ പോസിലൊരു ഫോട്ടോ വേണം. പാര്‍ട്ടി പത്രത്തില്‍ അടിക്കുറിപ്പു സഹിതം കൊടുക്കാന്‍ ഇത്താമാരുടെ പളുങ്കുമേനി കട്ടുതിന്ന് വീര്‍പ്പിച്ച ഈ പുളുന്തന്‍ ശരീരവുമായി നീയിനിയും ജനസേവനത്തിനിറങ്ങുമോ തമ്പീ. താനെന്തോന്നാ പറഞ്ഞെ? ശിവന്‍കുട്ടിയുടെ പതിനാറടിയന്തിരവും പിണ്ഡം വയ്പും കഴിഞ്ഞ് നീ ഫീനിക്സ് പക്ഷിയായി കെട്ടിയെടുക്കുമെന്നോ?” പകയെരിയുന്ന മനസുമായി അവന്‍ വരുന്നു. ശിവന്‍കുട്ടി. രക്തം..എമ്പാടും രക്തം... അവന്‍റെ വഴി അതായിരുന്നു... രക്തത്തിന്‍റെ വഴി. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍..

Languageमलयालम
PublisherPencil
Release dateJul 8, 2021
ISBN9789354583278
ദി റെഡ്: Malayalam crime thriller novel

Related to ദി റെഡ്

Related ebooks

Related categories

Reviews for ദി റെഡ്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ദി റെഡ് - வினோத் நாராயணன்

    ദി റെഡ്

    Malayalam crime thriller novel

    BY

    வினோத் நாராயணன்


    pencil-logo

    ISBN 9789354583278

    © வினோத் நாராயணன் 2021

    Published in India 2021 by Pencil

    A brand of

    One Point Six Technologies Pvt. Ltd.

    123, Building J2, Shram Seva Premises,

    Wadala Truck Terminal, Wadala (E)

    Mumbai 400037, Maharashtra, INDIA

    E connect@thepencilapp.com

    W www.thepencilapp.com

    All rights reserved worldwide

    No part of this publication may be reproduced, stored in or introduced into a retrieval system, or transmitted, in any form, or by any means (electronic, mechanical, photocopying, recording or otherwise), without the prior written permission of the Publisher. Any person who commits an unauthorized act in relation to this publication can be liable to criminal prosecution and civil claims for damages.

    DISCLAIMER: This is a work of fiction. Names, characters, places, events and incidents are the products of the author's imagination. The opinions expressed in this book do not seek to reflect the views of the Publisher.

    Author biography

    വിനോദ് നാരായണന്‍

    1975 മാര്‍ച്ച് 24 തീയതി എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ജനിച്ചു. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില്‍ നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര്‍ വാണിയത്തു വീട്ടില്‍ ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്രപ്രവര്‍ത്തകനായി. ഇപ്പോള്‍ സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പുരസ്കാരാര്‍ഹമാവുകയും  ചെയ്തു.

    ആദ്യത്തെ നോവല്‍ മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999ല്‍ മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്‍പതില്‍പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 135 ല്‍ കൂടുതല്‍‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ദി റെഡ് (നോവല്‍), കാട്ടാനകളും പേരാച്ചികളും(നോവല്‍),  ചെകുത്താന്‍റെ രഹസ്യം(നോവല്‍), കൊച്ചുകൊച്ചുനിഗൂഢകഥകള്‍ (കഥകള്‍), ഐതിഹ്യങ്ങളിലെ യക്ഷിക്കഥകള്‍ എന്നിവ പ്രധാനപുസ്തകങ്ങളാണ്. ആമസോണിലൂടെ അമ്പതില്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിനോദ് നാരായണന്‍റെ ആമസോണ്‍ ഓതര്‍ പേജ് നോക്കുക.

    വിലാസം: ‘ശിവരഞ്ജിനി’

    ചെമ്പ്. P.O, പിന്‍ : 682608

    വൈക്കം, കോട്ടയം ജില്ല.

    Whatsapp: 9567216134

    Email : boonsenter@gmail.com

    Website : vinodnarayana.blogspot.com

    Contents

    ഒന്ന്

    രണ്ട്

    മൂന്ന്

    നാല്

    അഞ്ച്

    ആറ്

    ഏഴ്‌

    എട്ട്

    ഒന്‍പത്

    പത്ത്

    പതിനൊന്ന്

    പന്ത്രണ്ട്

    പതിമ്മൂന്ന്

    പതിനാല്

    പതിനഞ്ച്

    പതിനാറ്

    പതിനേഴ്

    പതിനെട്ട്

    പത്തൊന്‍പത്

    ഇരുപത്

    ഇരുപത്തിയൊന്ന്

    ഇരുപത്തിരണ്ട്

    ഇരുപത്തിമൂന്ന്

    ഇരുപത്തിനാല്

    ഇരുപത്തിയഞ്ച്

    ഇരുപത്തിയാറ്

    ഇരുപത്തിയേഴ്

    ഇരുപത്തിയെട്ട്

    Preface

    ആമുഖം

    1999 ല്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ദി റെഡ്. കേരളത്തിലേക്ക് സാറ്റലൈറ്റ് ഫോണും പേജറുമെല്ലാം അക്കാലത്ത് കടന്നുവരുന്നതേയുള്ളൂ. അതുകൊണ്ട് നോവലില്‍ മൊബൈലും ഇന്‍റര്‍നെറ്റുമൊന്നും കാണാത്തതുകൊണ്ട് വായനക്കാര്‍ വിസ്മയിക്കേണ്ടതില്ല. അഴിമതിയുടെ കറ പുരളാത്ത ഇന്ത്യയിലെ സ്വച്ഛമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മേല്‍ ചില നേതാക്കന്മാരുടെ കറുത്ത കരങ്ങള്‍ പാളി വീഴുന്നതും പ്രസ്ഥാനങ്ങള്‍ തെറ്റായ വഴിയിലൂടെ നീങ്ങുന്നതും വര്‍ത്തമാനകാല ചിത്രങ്ങളായി മാറി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനചരിത്രത്തിലൂടെ നടന്നുനീങ്ങുകയാണ് ഈ നോവല്‍. വശ്യമായ ഗ്രാമീണപശ്ചാത്തലത്തില്‍ വരഞ്ഞിട്ട ഹൃദ്യമായ ഒരു കുടുംബ കഥയാണ് ഈ നോവല്‍. ഞരമ്പുകള്‍ ത്രസിപ്പിക്കുന്ന ഒരു സുരേഷ് ഗോപി ചിത്രം പോലെ ഒറ്റയിരുപ്പിന് വായിക്കാവുന്ന നോവലാണ് ദി റെഡ്.

    Introduction

    പകയെരിയുന്ന മനസുമായി അവന്‍ വരുന്നു. ശിവന്‍കുട്ടി. രക്തം..എമ്പാടും രക്തം... അവന്‍റെ വഴി അതായിരുന്നു... രക്തത്തിന്‍റെ വഴി.

    ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ത്രില്ലര്‍ നോവല്‍..

    ഒന്ന്

    മരുന്നിന്‍റെയും കൂറകളുടെയും ഗന്ധം കെട്ടിനില്‍ക്കുന്ന ഇടുങ്ങിയ മുറിയുടെ വാതില്‍പ്പാളികള്‍ ശബ്ദത്തോടെ ഞരങ്ങി. വിദ്യ കൈയിലൊരു തൂക്കുപാത്രവുമായി അകത്തു കടന്നിട്ട് ജനാല തുറന്നിട്ടു. വെളിച്ചം കടന്നപ്പോള്‍ മുറിക്കകത്തെ കട്ടിലില്‍ കിടന്നിരുന്ന രൂപം ഒന്നിളകി.

    'മോളേ വിദ്യേ ... ശിവന്‍കുട്ടി വന്നോടീ ..?'

    പരിക്ഷീണമായ ശബ്ദം തുടര്‍ന്ന് കൊക്കികൊക്കിയുള്ള ചുമയായിരുന്നു കുറച്ചു നേരത്തേക്ക്. അമ്പതോടടുത്ത് പ്രായം വരുന്ന മെല്ലിച്ച അവശയായ ആ സ്ത്രീശരീരം കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാനൊരു വിഫല ശ്രമം നടത്തി

     'അമ്മേ വെറുതെ ബലം പിടിക്കണ്ട. ഞാനെഴുന്നേല്‍പ്പിക്കാം.’

    വിദ്യ ശാസനയോടെ പറഞ്ഞു.

    എന്നിട്ടവള്‍ തൂക്കുപാത്രം സ്കൂളിന്‍മേല്‍ വച്ചിട്ട് അമ്മയെ താങ്ങിയെഴുന്നേല്‍പ്പിച്ച് കട്ടില്‍ത്തലയ്ക്കല്‍ ചാരിയിരുത്തി.

    മുന്‍പ് പ്രൗഢയും സുന്ദരിയുമായ സ്ത്രീയായിരുന്നു അവരെന്ന് കണ്ടാലറിയാം.

    കണ്ണുകള്‍ കുഴിയിലാണ്ടുപോയെങ്കിലും അവയുടെ ചൈതന്യം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല വിദ്യ ചെറുപ്പകാലത്തെ അമ്മയുടെ തനിപ്പകര്‍പ്പുപോലെ ഇരിക്കുന്നു. നരച്ച ഒരു ബ്ലൗസും പിഞ്ഞിത്തുടങ്ങിയ പാവടയുമൊക്കെയാണ് ധരിച്ചിരിക്കുന്നതെങ്കിലും അവളുടെ മുഖത്തെ ഐശ്വര്യത്തിന് ഒരു കുറവുമില്ല.

    'ശിവന്‍കുട്ടി വന്നില്ലേടീ ... ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഞാന്‍. എന്‍റീശ്വരന്‍മാരെ എന്‍റെ മോനൊരാപത്തും വരുത്തല്ലേ!'

    കരച്ചിലിനും ചുമയ്ക്കുമിടയ്ക്ക് വാക്കുകള്‍ ചിതറി വീണു.

    അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് കണ്ട് വിദ്യയ്ക്ക് നെഞ്ചുപൊട്ടിപ്പോകുന്നതുപോലെ തോന്നി.

    'ഏട്ടനൊന്നും വരില്ല. അമ്മ സമാധാനിക്ക്. കുടിച്ച് വെളിവില്ലാതെ എവിടേങ്കിലും കെടക്കണ്ടാവും..!"

    വിദ്യയ്ക്ക് അരിശവും സങ്കടവും വരുന്നുണ്ടായിരുന്നു . അവള്‍ കട്ടിലിന്‍റെ ഓരത്തിരുന്ന് തൂക്കുപാത്രം തുറന്ന് സ്പൂണ്‍ കൊണ്ട് അമ്മയ്ക്കു കഞ്ഞി കോരിക്കൊടുക്കാന്‍ തുടങ്ങി.

    അവര്‍ ചുണ്ടുകൂട്ടി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിയതേയുള്ളൂ.

    'അമ്മ കഞ്ഞികുടിക്ക്.'

    ദേഷ്യം വന്നിട്ട് വിദ്യയുടെ മൂക്കു ചുവന്നു.

    'ശിവന്‍കുട്ടി വന്നില്ലല്ലോ '

    അവര്‍ പിറുപിറുത്തു.

    'കൊറെ പഠിപ്പിച്ച് വലുതാക്കി. ചന്തേ ചുമടെടുക്കാന്‍ പഠിപ്പ് വേണന്നുണ്ടായിരുന്നോ? അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാവില്ലായിരുന്നു. ഇപ്പം കള്ളും കുടിച്ചിട്ട് ...'

    പിന്നെ സംസാരം വിതുമ്പലും ചുമയുമൊക്കെയായി നീണ്ടു പോയി.

    'അമ്മേ എനിക്കരിശം വരണ്ണ്ട് .. ഈ കഞ്ഞി കുടിയ്ക്ക് ... വേറെ പണിയൊണ്ടെനിക്ക്.."

    വിദ്യ താക്കീതായി പറഞ്ഞു.

    അതുകേട്ട് അമ്മ വിദ്യയുടെ മുഖത്തയ്ക്ക് കുറെ നേരം നോക്കിയിരുന്നു.

    അവരുടെ മുഖത്ത് എന്തൊക്കെയോ മിന്നിമറഞ്ഞുപോയി.

    പിന്നെ നിസ്സഹായാവസ്ഥയില്‍ തല കുമ്പിട്ടു.

    'വയസ്സിരുപതു കഴിഞ്ഞേക്കണു. പേടിയാവാ. എന്‍റെ മോളെയൊരുത്തന്‍റെ കൈയ്യില്‍ പിടിച്ചേല്‍പ്പിച്ചിട്ട് കണ്ണടക്കണമെന്നായിരുന്നു.'

    അമ്മ കരഞ്ഞു തുടങ്ങിയപ്പോള്‍ വിദ്യ ദേഷ്യത്തോടെ പാത്രവും സ്പൂണും വലിയ ശബ്ദത്തില്‍  സ്റ്റൂളിലേക്കു വച്ചു.

    എന്നിട്ട് ഉറക്കെയൊരു പറച്ചില്‍.

    'ഒലക്ക!. ഒരുത്തന്‍റെ കൈയ്യില്‍ പിടിച്ചേല്‍പ്പിച്ചാല്‍ എല്ലാം പൂര്‍ത്തിയായി. അച്ഛന്‍ മരിക്കണേനുമുന്‍പ് അങ്ങനെ കൊട്ടും കുരവയുമായിട്ട് അങ്കമാലിയിലേക്ക് ഒരാളെ പറഞ്ഞയച്ചില്ലേ, വാസന്തിയേച്ചിയെ.. എന്നിട്ടെന്തായി ? ഇതിലും വലിയൊരു കുരിശ് ലോകത്താര്‍ക്കും കാണില്ല.'

    'എന്‍റെ മോളെ..'

     അവരുടെ സ്വരം കൂടുതല്‍ പരിക്ഷീണമായി.

    'എല്ലാം ഒരരികിലാക്കാനായിട്ട് സര്‍വ്വേശ്വരന്‍മാരോടും പ്രാര്‍ത്ഥിക്ക്വാ ഞാന്‍. അവനൊരു നല്ലവഴി. പിന്നെ നിന്‍റെ കല്യാണം.'

    'അമ്മയൊന്നു മിണ്ടാതിരിക്കണുണ്ടോ ! ഇതെന്നും കേട്ടുമടുത്ത പല്ലവിയാ . എനിക്കു കല്യാണോം വേണ്ട അടിയന്തിരോം വേണ്ട ... എങ്ങനെങ്കിലും ഒന്നു ചത്തു കിട്ടിയാ മതിയായിരുന്നു ...'

    വിദ്യയുടെ മുഖം അരിശവും സങ്കടവും കൊണ്ട് ചുവന്നു തുടുത്തു.

    അമ്മ മെല്ലിച്ച കൈപ്പടങ്ങളില്‍ മുഖം ചേര്‍ത്തു കരഞ്ഞു.

    അതുകണ്ട് വിദ്യ ഒരു തളര്‍ച്ചയോടെ തറയിലേക്കിരുന്നു.

    അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

    ‘എനിക്കറിയില്ലമ്മേ, ഇതെവിടെ ചെന്നവസാനിക്കുമെന്ന്. ശിവന്‍ കുട്ടേട്ടനിങ്ങനെ തുടങ്ങിയാല്‍ നമുക്കു വല്ല വിഷവും കഴിച്ച് ചാകേണ്ടിവരും. എല്‍. എല്‍. ബി. വരെ പഠിച്ചിട്ട് ചുമടുമെടുത്ത്..."

    കരച്ചില്‍ വന്നിട്ട് വിദ്യയ്ക്ക് വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു പോയി.

    അമ്മ കൈയെത്തിച്ച് അവളുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.

    'മോളെ ...!'

    വിദ്യ തലയുയര്‍ത്താതെ വിങ്ങിക്കരഞ്ഞു.

    അമ്മ ചുമച്ചു തുടങ്ങി , അത് ഏറിവന്ന് ശ്വാസം കഴിക്കാന്‍ ബദ്ധപ്പെടുന്നതു കണ്ടപ്പോള്‍ വിദ്യ എഴുന്നേറ്റ് അമ്മയുടെ നെഞ്ച് തിരുമ്മി.

    കരഞ്ഞു കലങ്ങിയ കണ്ണുകള്‍ പുറം കൈ കൊണ്ട് തുടച്ചിട്ട് അവള്‍ കട്ടിലില്‍ നിന്നെഴുന്നേല്‍ക്കാനാഞ്ഞപ്പോള്‍ അമ്മ വിതുമ്പലോടെ പറഞ്ഞു:

    'മോളൊരു കാര്യം ചെയ്യ് , മാര്‍ക്കറ്റുവരെ പോയി നോക്കീട്ട് വാ  അവനാ ഷെഡ്ഡിലോ റപ്പായീടെ കടേലോ കാണും. ചെല്ല് ..."

    'എനിക്കെങ്ങും പറ്റില്ല!'

    വിദ്യയുടെ ശബ്ദം കനത്തിരുന്നു.

    'കുടിച്ചു വെളിവില്ലാതെ നടക്കുന്ന ആങ്ങളേനെം തിരക്കി കണ്ട് കടത്തിണ്ണയൊന്നും നിരങ്ങാന്‍ എന്നെക്കിട്ടില്ല."

    വിദ്യ രോഷം കടിച്ചമര്‍ത്തി മുറിവിട്ടു പുറത്തേക്കു പോയി.

    അമ്മ ഒരു നെടുവീര്‍പ്പോടെ ചുവരിലേക്കു ചാരി.

    00000      00000    00000

    അങ്ങാടിക്കര ടൗണ്‍ ഉണര്‍ന്നു. കടും പച്ച പുതച്ചു കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളുടെ കിഴക്കേച്ചെരുവില്‍, പെയ്തുകൊണ്ടിരിക്കുന്ന പുകമഞ്ഞിനുള്ളില്‍ സൂര്യന്‍ ഒരു വലിയ കുങ്കുമപ്പൊട്ടു പോലെ നിന്നു. നല്ല കാലത്ത് ഗള്‍ഫില്‍ നിന്നൊഴുകിയെത്തിയ കാശിന്‍റെ പകിട്ടില്‍ കുറച്ചു കാലം കൊണ്ട് തടിച്ചു കൊഴുത്ത് ടൗണായി മാറിയതാണ് അങ്ങാടിക്കര. അഞ്ചാറു വര്‍ഷം മുന്‍പ് പടിഞ്ഞാറു നിന്നു വരുന്ന കൊപ്ര കച്ചവടക്കാര് പറയുമായിരുന്നു. ഒരു കിഴക്കന്‍ മൂരാച്ചിക്കവലയെന്ന്. ഇന്ന് അങ്ങനെയൊന്നുമല്ല. അങ്ങാടിക്കരയുടെ മുഖച്ഛായ തന്നെ മാറി. ടൗണ്‍ മാര്‍ക്കറ്റാണ്. അങ്ങാടിക്കരയുടെ ജീവന്‍ . ജില്ലയിലെ പ്രധാനപ്പെട്ട വിപണന കേന്ദ്രം . ലോഡുവണ്ടികളും ജീപ്പുകളും ചന്തവാതില്‍ക്കല്‍ നിരന്നു കിടന്നു. ടൗണില്‍ ലോഡിറക്കുന്നതിന്‍റെ ബഹളം കേള്‍ക്കാം. ഇടക്കിടെ ഉയര്‍ന്നു പൊങ്ങുന്ന ആക്രോശങ്ങളും ചീത്തവിളികളും. റപ്പായിച്ചേട്ടന്‍റെ തട്ടുകടയില്‍ പെട്രോമാക്സിന്‍റെ വെളിച്ചവും നല്ല തിരക്കും. വണ്ടിക്കടയുടെ ഓരത്ത് തലങ്ങും വിലങ്ങും ഇട്ട ബഞ്ചുകളില്‍ മഞ്ഞിന്‍റെ തണുപ്പിലും വിയര്‍ത്തു കുളിച്ച് ഓരോരുത്തര് കാത്തിരിക്കുകയാണ്.

    'റപ്പായിച്ചേട്ടാ , നല്ല കടുപ്പത്തിലൊരു ചായ വേണം!'

    യൂണിയന്‍ സെക്രട്ടറി വെളിയശ്ശേരി തമ്പാന്‍ കൈയ്യിലൊരു പത്രവുമായി കയറി വന്നു.

    'പിള്ളര് വരാറായില്ല സെക്രട്ടറി?'

    തിരക്കിനിടയില്‍ റപ്പായിച്ചേട്ടന്‍ ചോദിച്ചു.

    'ലോഡ് നാലഞ്ചെണ്ണം കൂടിയുണ്ടെടോ. തീര്‍ക്കാതെ അവരിറങ്ങില്ല . എന്തായാലും മണി ആറരയാകും. ഇന്നു ശിവന്‍കുട്ടിയെയും കണ്ടില്ല. ശിവന്‍കുട്ടിയുണ്ടായിരുന്നെങ്കില് എല്ലാം ഒന്നുഷാറായേനെ."

     വെളിയശ്ശേരി തമ്പാന്‍ പറഞ്ഞു.

    അപ്പോള്‍ റപ്പായിച്ചേട്ടന്‍ കുലുങ്ങിച്ചിരിച്ചു.

    'നല്ല കാര്യായി തമ്പാനെ.."

    വെളിയശ്ശേരി തമ്പാന്‍ റപ്പായിച്ചേട്ടനെ ചോദ്യഭാവത്തില്‍ നോക്കി.

    'താന്‍ പിന്നാമ്പുറത്തൊന്നു പോയി നോക്ക്.'

    റപ്പായിച്ചേട്ടന്‍ അലൂമിനിയം ഡിഷില്‍ ഗ്ലാസ്സുകള്‍ കഴുകുന്നതിനിടെ പറഞ്ഞു.

    തമ്പാന്‍ അല്‍പ്പം ഒരു അമ്പരപ്പോടെ പ്രതം മടക്കിപ്പിടിച്ച് തട്ടുകടയുടെ പിന്നിലെ ചാക്കു മറയുടെ ഷെഡ്ഡിലേക്കു ചെന്നു നോക്കി.

    അവിടെ ഒരാള്‍ മൂടിപ്പുതച്ച് നീണ്ടു നിവര്‍ന്ന് കിടന്നുറങ്ങുന്നുണ്ടായിരുന്നു.

    വെളിയശ്ശേരി തമ്പാന്‍ സൂക്ഷിച്ചു നോക്കി.

    ശിവന്‍കുട്ടി!.

    തമ്പാന്‍ തല കുലുക്കി.

    "അവനിന്നലേം നല്ല വീലായിരുന്നു തമ്പാനെ.'

    അപ്പുറത്തു നിന്നും റപ്പായിച്ചേട്ടന്‍റെ ശബ്ദം തമ്പാന്‍ കേട്ടു.'

    "കഴുവേറിക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണ്ടതാ - നശിക്കാന്‍ തന്നെ ഇവനങ്ങു തീരുമാനിച്ചോ.'

    തമ്പാന്‍ ഉറങ്ങിക്കിടക്കുന്ന ശിവന്‍കുട്ടിയെ നോക്കിക്കൊണ്ടു പറഞ്ഞു.

    'ആരെന്തു പറഞ്ഞാലെന്താ സെക്രട്ടറി! അതൊന്നും അങ്ങോട്ടേശില്ല!'

    റപ്പായിച്ചേട്ടന്‍ തോര്‍ത്തു മുണ്ടില്‍ കൈ തുടച്ചുകൊണ്ട് ഷെഡ്ഡിലേക്കു വന്നു .

    'ഇവനിതെന്നാ പറ്റി ? '

    തമ്പാന്‍ താടിക്കു കൈ കൊടുത്തു .

    'ഇതില്‍ക്കൂടുതല്‍ ശിവന്‍കുട്ടിക്കിനിയെന്തു പറ്റാനാ തമ്പാനെ? വക്കീലാവണ്ടവനല്ലായിരുന്നോ ശിവന്‍കുട്ടി. പറഞ്ഞിട്ടെന്താ കാര്യം.. കൂലിപ്പണിക്കു പോകാനാ തലയിലെഴുത്ത്. അവന്‍റച്ഛന്‍ പത്മനാഭന്‍ പോയതോടെ ആ കുടുംബത്തിന്‍റെ കാര്യം അവതാളത്തിലായി. ആകെയൊരത്താണി ഇപ്പോള്‍ ഇവനാ. ഇളയപെങ്ങള്‍ക്ക് ആലോചനകള്‍ എത്രയെണ്ണം വന്നു മുടങ്ങി. കെട്ടിച്ചുവിട്ടതിന്‍റെ കാര്യമാണെങ്കില്‍ പറയാതിരിക്കയാ ഭേദം,'

    റപ്പായിച്ചേട്ടന്‍ പറഞ്ഞു .

    "ഓ അതെനിക്കറിയാത്തല്ലല്ലോ.. ഇവനിന്നലെ വീട്ടില്‍ പോയില്ലേ?'

    തമ്പാന്‍ ഒച്ച താഴ്ത്തി ചോദിച്ചു.

    'തലക്കു വെളിവുണ്ടായിട്ടു വേണ്ടേ വീട്ടില്‍ പോകാന്‍. ഞാനേതു വിധത്തിലാ ഇവനെപ്പിടിച്ച് ഇവിടെക്കിടത്തിയതെന്ന് തമ്പാനറിയാമോ? രാത്രീല് പുത്തന്‍കുരിശീന്നു വന്ന ലോറിക്കാരുമായി ഉടക്കുണ്ടാക്കി. ഉന്തും തള്ളുമൊക്കെ നടന്നു. ഒടുവില് ഫ്രാന്‍സിസും ബഷീറും കുഞ്ഞുവര്‍ക്കിയും കൂടെ ഇടപെട്ടാണ് പ്രശ്നം തീര്‍ത്തത്. ഇതൊന്നും തമ്പാനറിഞ്ഞില്ല്യോ?'

    'എങ്ങനെയറിയാനാ! ഇന്നലെ എറണാകുളത്ത് പാര്‍ട്ടി മീറ്റിങ്ങൊണ്ടായിരുന്നു. കഴിഞ്ഞപ്പോള്‍ രാത്രിയായി. എറണാകുളത്തു നിന്നൊരു ലോറി കിട്ടി അങ്ങാടിക്കരയിലെറങ്ങുമ്പോള്‍ വെളുപ്പിനു നാലു മണി. ഉറങ്ങീട്ടില്ല.'

    വെളിയശ്ശേരി തമ്പാന്‍ ശിവന്‍കുട്ടിക്കരികില്‍ താഴെ തറയിലിരുന്നു.

    'ശിവന്‍കുട്ടി. എടാ ശിവന്‍കുട്ടി.'

    തമ്പാന്‍ ശിവന്‍കുട്ടിയെ കുലുക്കി വിളിച്ചു.

    ശിവന്‍കുട്ടി ഒന്നു ഞരങ്ങി.'

    "വേണ്ട തമ്പാനെ!'

    റപ്പായിച്ചേട്ടന്‍ തടഞ്ഞു .

    'അവനവിടെത്തന്നെ കിടന്നോട്ടെ. വിളിച്ചുണര്‍ത്തണ്ട. അവനിഷ്ടപ്പെടുകേല. മുട്ടന്‍ തെറിയായിരിക്കും പറയുക.'

    "നന്നായിട്ട് വീശിയ ലക്ഷണമൊണ്ടല്ലോ'

    തമ്പാന്‍ ശിവന്‍കുട്ടിയുടെ ചുവന്നു വീങ്ങി വീര്‍ത്ത മുഖം കണ്ടു പറഞ്ഞു.

    റപ്പായിച്ചേട്ടന്‍ മൂളി.

    'പത്മനാഭനൊണ്ടെങ്കില്‍ കാണാമായിരുന്നു. പറഞ്ഞിട്ടെന്താ?'

    തമ്പാന്‍ ഒരു നെടുവീര്‍പ്പോടെ ഷെഡ്ഡില്‍ നിന്നും പുറത്തേക്കു വന്നു.

    പിന്നാലെ റപ്പായിച്ചേട്ടനും.

    'പാവം ! ശിവന്‍കുട്ടിക്ക് മേല്‍ ഒത്തിരി പ്രതീക്ഷകളുണ്ടായിരുന്നു പത്മനാഭന്. കൂലിപ്പണിയെടുത്ത് എല്‍ . എല്‍ . ബി വരെ അവനെ പഠിപ്പിച്ചില്ലേ. ഒരു പേപ്പറെ ശിവന്‍കുട്ടിക്ക് പോയുള്ളൂ. അവനത് എഴുതിയെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടയിലായിരുന്നല്ലോ പത്മനാഭന്‍ ആക്സിഡന്‍റില്‍പ്പെട്ട് .. '

    തമ്പാന് വാക്കുകള്‍ തൊണ്ടയില്‍ തടഞ്ഞു പോയി.

    'ഒക്കെ തലയിലെഴുത്താ'

    'ഓര്‍ക്കുമ്പോള്‍ റപ്പായിച്ചേട്ടന്‍റെ ഉള്ളു ചുട്ടുനീറി .

    തമ്പാന്‍, റപ്പായിച്ചേട്ടനെ നോക്കി .

    'പത്മനാഭന്‍റെ ഒറ്റപ്പിടിവാശി കൊണ്ടാ ഞാനിന്ന് യൂണിയന്‍ സെക്രട്ടറിയായിട്ടിരിക്കുന്നത്. ഇനിയധികം ഞാനിവിടെയിരിക്കില്ല. ആ കഥയൊക്കെ റപ്പായിച്ചേട്ടനറിയാമല്ലോ. പത്മനാഭന്‍ പാര്‍ട്ടിയില്‍ പതിയെ വളര്‍ന്നു വരുമ്പോഴായിരുന്നു ആ ആക്സിഡന്‍റ്.  

    തമ്പാന്‍ കണ്‍മുന്‍പില്‍ കാണുന്നതുപോലെ അതോര്‍മിക്കുകയായിരുന്നു. തീപാറുന്ന വാക്കുകള്‍ കൊണ്ട് പത്മനാഭന്‍ എല്ലാത്തിനെയും കെട്ടിയിട്ടത്. എതിര്‍ത്തവരൊക്കെ ചൂളി നിന്നിട്ടേയുള്ളൂ. അവസാന വാക്ക് പത്മനാഭന്‍റെതായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാനക്കമ്മറ്റിയിലൊക്കെ സംസാരവിഷയമായിരുന്നു പത്മനാഭന്‍.

    'പത്മനാഭനെ കണ്ടു കൂടാത്ത ഒരേയൊരുത്തന്‍ ഇന്നാട്ടിലുള്ളത് തമ്പിയാണ്. പത്മനാഭന്‍ മരിച്ച ദിവസം ചിരിച്ച ഒരേയൊരുത്തന്‍ അവനാണ്.

    തമ്പാന്‍ തുടര്‍ന്നു പറയുമ്പോള്‍ അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് റപ്പായിച്ചേട്ടന്‍ കണ്ടു.

    'തമ്പിയിന്നാരാ. ജില്ലാക്കമ്മിറ്റി സെക്രട്ടറി. പാര്‍ട്ടിയില്‍ നല്ല ഫോഴ്സുണ്ടവന്. അവന്‍റെ പിന്നില് കാശൊഴുക്കാന്‍ മലഞ്ചരക്ക് മുതലാളിമാര് ഒന്നും രണ്ടുമൊന്നുമല്ല. അതു കൂടാതെ പുതിയതായൊരൈമ്മല്ലേയും കൂട്ടിക്കൊണ്ട് തമ്പിക്ക് വേറെ ചില ബിസിനസ്സുകളുമുണ്ട്. വെളിയശ്ശേരി തമ്പാനിതെല്ലാം അറിയാം,'

    തമ്പാന്‍ രോഷം കടിച്ചമര്‍ത്തി.

    തട്ടുകടയില്‍ ആളൊഴിഞ്ഞിരുന്നു.

    ചന്തയിലെ വിളിയൊച്ചകളും ബഹളങ്ങളും ഒരു ഇരമ്പല്‍ പോലെ ഏറിവന്നു.

    അങ്ങാടിക്കരയുടെ നെഞ്ചിലൂടെ ടാറ്റാസു മോകളും സീലോക്കാറുകളും രാജകീയമായി ഒഴുകിപ്പോയി.

    റോഡില്‍ തിരക്ക് വര്‍ദ്ധിച്ചു വന്നു.

    റപ്പായിച്ചേട്ടന്‍ തമ്പാന് ചായകൊടുത്തു.

    'എനിക്കിപ്പോഴുമുണ്ടോരു സംശയം തമ്പാനെ?'

    'എന്ത്?'

    തമ്പാന്‍ ആകാംക്ഷയോടെ റപ്പായിച്ചേട്ടനെ നോക്കി.

    റപ്പായിച്ചേട്ടന്‍റെ കണ്ണുകള്‍ ആശങ്ക വളര്‍ന്നു പെരുത്തു നിന്നിരുന്നു.

    'പത്മനാഭന്‍ മരിച്ച ആ ആക്സിഡന്‍റിനെക്കുറിച്ച് .. '

    റപ്പായിച്ചേട്ടന്‍ ശബ്ദമടക്കി .

     'എഫ്. ഐ. ആറില്‍ സൂചനകളൊന്നുമില്ല റപ്പായിച്ചേട്ടാ, അവരുടെ നിഗമനപ്രകാരം സംഭവം യാദൃച്ഛികമാണുപോലും.'

    തമ്പാന്‍ അരിശമടക്കി.'

    ങ്ഹും. പോലീസ്. പത്മനാഭനെ ഇടിച്ചിട്ടുപോയ ജീപ്പാരുടേതാണെന്ന്  കണ്ടുപിടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലല്ലോ?'

    'കഴിയില്ല റപ്പായിച്ചേട്ടാ ... വായ മൂടാനാളുകാണും. വര്‍ഷം നാലാകാന്‍ പോകുന്നു. വഴിപാട് എഫ്. ഐ. ആറില്‍ കൊണ്ടുവന്നു മൂട്ടിച്ചിട്ടിരിക്കുവാണ്. അതിനെപ്പറ്റിയെങ്ങാന്‍ ചോദിച്ചുപോയാല്‍ അവന്‍മാരു കടിച്ചു കീറാന്‍ വരും. ഭരിക്കുന്ന പാര്‍ട്ടിക്കാരനാണെന്നു പറഞ്ഞിട്ടെന്താ ..'

    തമ്പാന്‍ പറഞ്ഞു നിര്‍ത്തിയതിനു തൊട്ടുപിന്നാലെ തൊട്ടരികില്‍ ഒരു പരുക്കന്‍ ശബ്ദം കേട്ടു;

    'ഭരിക്കുന്ന പാര്‍ട്ടിക്കാരന്‍..!"

    പുച്ഛം നിറഞ്ഞ ഒരു ചിരി . അവരിരുവരും ഞെട്ടിത്തിരിഞ്ഞുനോക്കി.

     'ശിവന്‍കുട്ടി!'

    തമ്പാന്‍ പിറുപിറുത്തു.

    പാറിപറന്നു കിടക്കുന്ന മുടിയും വീങ്ങിവീര്‍ത്ത മുഖവുമായി ശിവന്‍കുട്ടി മുന്നിലേക്കു വന്നു.

    'സംശയിക്കാനൊന്നുമില്ല വെളിയശ്ശേരി തമ്പാനെ, എന്‍റപ്പന്‍ വെറുതെയൊരു വണ്ടിയിടിച്ചു ചത്തതല്ല.'

    അവനതു പറഞ്ഞിട്ട് ചുവന്നതോര്‍ത്ത് ആവുന്നത്ര ശക്തിയില്‍ തലയില്‍ വരിഞ്ഞുമുറുക്കി കെട്ടി. ആരോടൊക്കെയോ ഉള്ള പകതീര്‍ക്കാനെന്നപോലെ.

    റപ്പായിച്ചേട്ടനും തമ്പാനും മുഖത്തോടു മുഖം നോക്കി.

    'കണക്കുകളൊരുപാടു തീര്‍ക്കാനൊണ്ട്. അമര്‍ത്തിയ ശബ്ദത്തില്‍ ആരോടെന്നില്ലാതെ പറഞ്ഞിട്ട് ശിവന്‍ കുട്ടി നീലഷര്‍ട്ടിന്‍റെ പോക്കറ്റില്‍ പരതി ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വച്ചു തീ കൊളുത്തി. റപ്പായിച്ചേട്ടനും തമ്പാനു വായടഞ്ഞുപോയ മട്ടില്‍ സ്തബ്ധരായിരിക്കുകയായിരുന്നു.

    ശിവന്‍കുട്ടി പുകയൂതിപ്പറത്തിക്കൊണ്ട് അമര്‍ത്തിച്ചവിട്ടി പുറത്തേക്കിറങ്ങിപ്പോയി.

    റപ്പായിച്ചേട്ടന്‍ നെഞ്ചത്തു കൈവച്ചു.

    'കര്‍ത്താവെ , ഇവനിതൊക്കെ മനസ്സിലിട്ടു പെരുക്കിക്കൊണ്ടു നടക്കുവാണോ, ഇനിയിവിടെ എന്തൊക്കെയാ നടക്കാനിരിക്കുന്നതെന്ന് ഈശോയിക്കറിയാം.'

    അപ്പോള്‍ വെളിയശ്ശേരി തമ്പാന്‍ മെല്ലെപ്പറഞ്ഞു.

    'യുവത്വത്തിന്‍റെ ചുടുചോര ഞരമ്പുകളിലൊഴുകുന്ന ഒന്നാന്തരമൊരാങ്കുട്ടിയാ അവന്‍. നെഞ്ചുറപ്പുള്ള ഒരാണ്. പ്രത്യേകിച്ച് പത്മനാഭന്‍റെ മകന്‍. അവനൊന്നു നേര്‍വഴിക്കുപോയാല്‍ മതിയായിരുന്നു.'

    റപ്പായിച്ചേട്ടന്‍ നെടുവീര്‍പ്പുതിര്‍ത്തു.

    0000   00000   00000

    പച്ച റബ്ബര്‍ പാലിന്‍റെ ഗന്ധം പൊതിഞ്ഞു നില്‍ക്കുന്ന അങ്ങാടിക്കര ടൗണ്‍ വെയില്‍ മൂക്കുന്തോറും തിരക്കു വര്‍ദ്ധിച്ച് ജന നിബിഢമായിക്കഴിഞ്ഞിരുന്നു. ചന്തയില്‍ നിന്നും ലോഡ് കയറ്റിയ ടെമ്പോവാനുകള്‍ താവളങ്ങള്‍ ലക്ഷ്യമാക്കി പാഞ്ഞു . ചന്തവാതില്‍ക്കലെ യൂണിയനോഫീസ് ഷെഡ്ഡിന്‍റെ വെളിയില്‍ നീലക്കുപ്പായമിട്ട് തലയില്‍ക്കെട്ടുമായി രാവിലത്തെ ഒരോട്ടപ്രദക്ഷിണം കഴിഞ്ഞ് തൊഴിലാളികള്‍ വെയില്‍ കായുകയായിരുന്നു.

    ഷെഡ്ഡിനകത്തെ ബഞ്ചില്‍ ശിവന്‍കുട്ടി മലര്‍ന്നു കിടന്ന് എന്തോ

    Enjoying the preview?
    Page 1 of 1