Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

തുഷാര
തുഷാര
തുഷാര
Ebook109 pages27 minutes

തുഷാര

Rating: 0 out of 5 stars

()

Read preview

About this ebook

Tushara Malayalam Love Story
ബാംഗ്ലൂരിൽ വെച്ച് കണ്ടുമുട്ടുന്ന തുഷാര എന്ന കുടകുസുന്ദരിയുമായുള്ള ആത്മബന്ധവും ,നിർഭാഗ്യവശാൽ പിന്നീടൊരിക്കലും കണ്ടുമുട്ടാൻ കഴിയാത്ത വേർപിരിയലിന്റെ നൊമ്പരവും.

തുഷാര പറഞ്ഞു തുടങ്ങി.
“പിന്നെ ,അച്ഛൻ എനിക്കായി വിവാഹാലോചന തുടങ്ങിയിരിക്കുന്നു. അതിൽനിന്നെങ്ങനെ രക്ഷപെടും എന്നറിയുന്നില്ല..”

അതുകേട്ടപ്പോൾ അറിയാതെ എന്റെ നെഞ്ചിനകത്തു ഒരു മിന്നൽകൂടിയുണ്ടായി എങ്കിലും അതുപുറത്തുകാണിക്കാതെ ഞാൻ ചോദിച്ചു.

“അതെന്താ നിനക്ക് വിവാഹം കഴിക്കാൻ പ്ലാൻ ഇല്ലേ....?”

“എന്ത് വിവാഹം ...
ഓരോരോ ബന്ധങ്ങൾ കാണുമ്പോൾ എന്തിനീ വേഷം കെട്ടൽ എന്ന് തോന്നും.. എന്റെ അച്ഛനും അമ്മയും ലവ് മാര്യേജ് ആയിരുന്നു. എന്നിട്ടുകൂടി ,അമ്മ വെറുതെ ജീവിതം തീർക്കുന്നു എന്നല്ലാതെ എന്താ.. ഒരു കാര്യത്തിലും സ്വന്തം അഭിപ്രായമോ താല്പര്യമോ കാണിക്കാൻ അച്ഛൻ സമ്മതിക്കില്ല. ചിലപ്പോൾ ഒറ്റക്കിരുന്നു തേങ്ങുന്നത് കാണാം.
പിന്നെ ചേച്ചിയുടെ കാര്യം അവളും എന്നെപോലെ MBA കഴിഞ്ഞതാ. പക്ഷെ ജോലിക്കു പോകാൻ അദ്ദേഹം സമ്മതിക്കില്ല. കുറേ സമ്പത്തും സൗന്ദര്യവും ഉണ്ടായിട്ടെന്തിനാ.. സന്തോഷം നിറഞ്ഞ നാളുകളല്ലേ വേണ്ടത്..
പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും നല്ല സുഹൃത്തുക്കളെ പോലെ ആയിരിക്കണം വിവാഹജീവിതം. അത് എത്രപേർക്ക് കിട്ടുന്നുണ്ട്..?
..എന്തായാലും ഒരു 2 കൊല്ലമെങ്കിലും ആ കുരുക്കിൽ വീഴാതെ നോക്കണം .പറ്റുമൊന്നറിയില്ല...
ഓക്കേ ഡാ.. നമുക്കിറങ്ങാം.. നേരം 7 മണി കഴിഞ്ഞു..”

അങ്ങിനെ ഞങ്ങൾ അവിടുന്നിറങ്ങി. അവളുടെ ഹോസ്റ്റലിലേക്ക് തിരിച്ചു. യാത്രയിൽ പെട്ടെന്ന് അവളുടെ ചോദ്യം.

“എടാ നമ്മൾ ഇത്ര അടുത്തിടപഴകി.. നിനക്ക് എന്നോട് എന്താണ്.. ?

Languageमलयालम
PublisherJP Kalluvazhi
Release dateMar 26, 2021
ISBN9781005782467
തുഷാര
Author

JP Kalluvazhi

Jayaprakash from Ottappalam Kerala.B.A. Graduate.Writer,Actor & Director.WorksScript & Driecton Of Shortfilms -_Kunjol & PachamarachillakalLyrics & Direction Of Onam Songs -Ponnonam 2018,Ponnonapattukal 2019Music Book-RagamanohariMalayalam Stories E Books -Thushara,Radhemma,Shalini,Gundalpettile Sundaravalli,ReejateacherOther E Books - Kerala Tourism Guide,Online Varumanam & 85 Buisiness AshayangalContact Number -9946442639

Read more from Jp Kalluvazhi

Related to തുഷാര

Related ebooks

Reviews for തുഷാര

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    തുഷാര - JP Kalluvazhi

    തുഷാര

    നീണ്ടകഥ

    JP Kalluvazhi

    തുഷാര

    നാലുദിവസത്തെ ഹണിമൂൺ ആഘോഷവും കഴിഞ്ഞു, ഗോവയിൽനിന്നും കാറിൽ നാട്ടിലേക്കു മടങ്ങുകയായിരുന്നു ജയപ്രകാശും ഭാര്യ രശ്മിയും.

    ഷൊർണുർ ഐസി. ഐസി. ഐ ബാങ്കിലെ ഹോംലോൺ ഡിവിഷനിലെ സെയിൽസ് മാനേജരാണ് ജയപ്രകാശ്. ഭാര്യ ഒറ്റപ്പാലം സെൻട്രൽ സ്കൂളിലെ യൂ. പി വിഭാഗം ഇംഗ്ലീഷ് ടീച്ചറും.

    ഒറ്റപ്പാലത്തെ ഒരു സാധാരണക്കാരനായ കൃഷിക്കാരൻ ഗോവിന്ദൻ നായരുടെ ഏകമകനാണ് ജയപ്രകാശ്. സ്വയപ്രയത്നം ഒന്നുകൊണ്ടുമാത്രം തരക്കേടില്ലാത്ത ജോലിയും അത്യാവശ്യം സമ്പാദ്യവും ചെറുപ്രായത്തിൽ തന്നെ നേടാൻ കഴിഞ്ഞു.

    മൂന്നുമാസം മുൻപായിരുന്നു വിവാഹം. ഹണിമൂൺ എവിടേക്കുവേണം എന്നതിനെ കുറിച്ചുള്ള ആശയകുഴപ്പം കാരണം ഒരുതീരുമാനം എടുക്കാൻ ഇത്രയും ദിവസം എടുത്തു. അവസാനം ഗോവ എന്ന ആശയം മനസ്സിൽ വന്നു. അഭിപ്രായം ചോദിച്ചപ്പപ്പോൾ രശ്മിക്കും സമ്മതം.

    അങ്ങനെ നാലുദിവസത്തെ ഉല്ലാസങ്ങൾക്കുശേഷം ഇനി തിരികെ നാട്ടിലേക്ക്. അത്രയും ദൂരം ഒറ്റയ്ക്ക് കാർ ഓടിക്കാൻ പ്രയാസമായതുകൊണ്ടു നാട്ടിലെ അറിയപ്പെടുന്ന പഴയ ഡ്രൈവറായ രാമദാസേട്ടനെയും കൂട്ടിനു വിളിച്ചാണ് നാട്ടിൽനിന്നും യാത്ര തുടങ്ങിയത്.

    കാറിന്റെ പിൻസീറ്റിലായിരുന്നു ജയപ്രകാശും രശ്മിയും.

    യാത്ര തുടങ്ങി അല്പം കഴിഞ്ഞപ്പോൾ രശ്മി ചോദിച്ചു.

    ഏട്ടാ, ഏട്ടൻ ആ കഥ ഇപ്പോ ഒന്ന് വിശദമായി പറയോ?

    അത് കേട്ടപ്പോൾ അല്പം അമ്പരപ്പോടെ ജയപ്രകാശ് ചോദിച്ചു. ഏതു കഥ ?

    രശ്മി ഒരു ചെറു പുഞ്ചിരിയോടെ അയാളുടെ ഇടതുകൈത്തണ്ടയിൽ ഒന്ന് നുള്ളിക്കൊണ്ടു പറഞ്ഞു.

    "നമ്മുടെ വിവാഹം നിശ്ചയിച്ച സമയത്തു ഒരു തുഷാരയെന്നോ ഒരു പ്രണയമെന്നോ എന്തൊക്കെയോ ഉണ്ടായിരുന്നതായി സാറുപറഞ്ഞത് മറന്നോ എന്തോ?

    അതുകേട്ടപ്പോൾ ജയപ്രകാശ് ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു.

    അതെന്തിനാ മാഡം ഇപ്പോൾ ആ കഥ?

    ചുമ്മാ ഈ യാത്രയിൽ ഒരു രസം. പക്ഷെ കഥ വിശദമായി പറയണം ട്ടോ. ഒന്നും മറച്ചു വെക്കാതെ തന്നെ

    കഥ ഞാൻ പറയാം പക്ഷെ അതിന്റെ പേരിൽ എന്നോട് പിണങ്ങാനോ, കുത്തുവാക്ക്പറയാനോ പാടില്ല.

    ഇല്ല ഒരിക്കലുമില്ല വാക്ക്.

    ഓക്കേ എന്നാൽ പറയാം.

    അങ്ങനെ ജയപ്രകാശ്, തുഷാരയുടെ ആ കഥ വള്ളിപുള്ളി തെറ്റാതെ അവളോട് പറഞ്ഞുതുടങ്ങി

    "ഏതാണ്ട് 8 വര്ഷം മുൻപ്, 2003 ഏപ്രിൽ മാസത്തിൽ, കോയമ്പത്തൂരിലെ ഒരു ഇലക്ട്രോണിക് കമ്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു ഞാൻ. മാനേജരുമായുള്ള അഭിപ്രായവ്യത്യസത്തെ തുടർന്ന് ആ ജോലിയോട് വിടപറഞ്ഞു. പ്രൊമോഷന്റെ ഭാഗമായി വന്ന ചില തർക്കങ്ങൾ ആയിരുന്നു കാരണം. ശമ്പളവും ഇൻസെന്റീവ്മായി ഏതാണ്ട് 15000/-നു മുകളിൽ മാസം കൈപ്പറ്റിയിരുന്ന ഞാൻ എല്ലാം വേണ്ടെന്ന് വച്ച് റേസിഗ്നേഷൻ കൊടുത്തു. പിന്നീട് മറ്റുപല ജോലിക്കും അവിടെ കോയമ്പത്തൂരിൽ തന്നെ ശ്രമിച്ചു എങ്കിലും ഒന്നും ശരിയായില്ല.

    പിന്നീട് തിരികെ നാട്ടിൽ എത്തി ഒരുമാസത്തോളം അടുത്ത ജോലിക്കു വേണ്ടി പരമാവധി ശ്രമിച്ചു എങ്കിലും ഒന്നും നടന്നില്ല.

    ഇതിനിടയിൽ വീടിന്റെ അടുത്ത് തന്നെ ഉള്ള ഒരു ഫ്രണ്ട്നെ കാണാൻ ഇടയായി. അവൻ ബാംഗ്ലൂരിൽ എ. സി. ടെക്നിഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു.

    എന്നോട്ബാംഗ്ലൂരിലേക്ക് വരുന്നോ, ഡിഗ്രി ഒക്കെ ഉള്ളതല്ലേ അവിടെ എന്തെങ്കിലും നല്ല ജോലി കിട്ടും എന്നായി..

    അങ്ങിനെ അതൊന്നു നോക്കാം എന്ന് കരുതി, പുതിയ മേച്ചിൽപുറം തേടാൻ ഞാൻ ബാംഗ്ലൂരിൽ പോകാൻ തയ്യാറായി.

    അങ്ങിനെ രണ്ടു ദിവസങ്ങൾക്ക് ശേഷം രാവിലെ 11 മണിക്ക് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി. ജനലിനരികിൽ തന്നെ സീറ്റ് കിട്ടി.

    കോയമ്പത്തൂർ വരെ എപ്പോഴും ട്രെയിനിൽ. പോകാറുള്ളതാണ്‌. അതുകൊണ്ട് പുതുമ ഒന്നുമില്ല. ഇരുന്നപാടേ ഒന്നുറങ്ങി, ഉറക്കം വിട്ടപ്പോൾ നേരം രണ്ടുമണി. പുറത്തേക്ക് നോക്കിയപ്പോൾ. ഈറോഡ് സ്റ്റേഷൻ കഴിഞ്ഞിരുന്നു. ബാഗിൽ അമ്മ ഭക്ഷണം വച്ചിട്ടുണ്ട്. ഇല വാട്ടി അതിൽ മോരുകൂട്ടിയെടുത്ത കുത്തരി ചോറ് പിന്നെ അമ്മയുടെ സ്പെഷ്യൽ ഇഞ്ചിചമ്മന്തിയും കവറിൽ കൂട്ടിക്കെട്ടിയ പപ്പടവും വറുത്തമുളകും. ഞാനും കൂട്ടുകാരനും കൂടി ആസ്വദിച്ചു കഴിച്ചു.

    . അത് കഴിഞ്ഞു പുറം

    Enjoying the preview?
    Page 1 of 1