Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം
ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം
ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം
Ebook105 pages23 minutes

ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം

Rating: 0 out of 5 stars

()

Read preview

About this ebook

കഥാസമാഹാരം. പ്രണയവും കാമവും വിരഹവും നിറഞ്ഞ എട്ടു കഥകൾ.1. ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്‌വാരം 2. തണല്‍ തേടിയ പക്ഷികള്‍ 3. നിന്നെ കാത്തിരിക്കുകയായിരുന്നു 4. സാന്ദ്രം 5. അപരിചിതന്‍ 6. ആകാശങ്ങള്‍ക്കു കീഴെ ഒരു വ്രണിതഹൃദയന്റെ നെടുവീര്‍പ്പുകള്‍ 7. പെരുമലയപ്പന്‍ 8. ഡൊമിനിക് പോയതിനു ശേഷം

Languageमलयालम
Release dateApr 17, 2022
ISBN9781005888398
ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം
Author

Harry Raphel Thuruthipuram

Harry Raphel is a mechanical engineer by profession but writing is his passion and hobby. He has written more than a hundred poems in Malayalam language and few short stories. He is single and lives in the beautiful village of Thuruthipuram in Kerala.He is single. Author can be reached at raphelharryk@gmail.com.

Related to ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം

Related ebooks

Reviews for ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം - Harry Raphel Thuruthipuram

    ഹാരി റാഫേൽ തുരുത്തിപ്പുറം

    ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം

    (കഥകൾ)

    മറ്റു കൃതികള്

    The Black Cobra (2013)

    The Unfathomable (2017)

    The Serein (2019)

    Ajania – The Unborn (2020)

    നിന്‍റെ പ്രണയമാണെന്‍റെ കാവ്യം (കവിതകള്‍) (2020)

    Revenge is divine (2021)

    Feelings of a wounded heart (2022) - Poems

    ഉള്ളടക്കം

    1. ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്‌വാരം

    2. തണല്‍ തേടിയ പക്ഷികള്

    3. നിന്നെ കാത്തിരിക്കുകയായിരുന്നു

    4. സാന്ദ്രം

    5. അപരിചിതന്‍

    6. ആകാശങ്ങള്‍ക്കു കീഴെ ഒരു വ്രണിതഹൃദയന്റെ നെടുവീര്‍പ്പുകള്

    7. പെരുമലയപ്പന്‍

    8. ഡൊമിനിക് പോയതിനു ശേഷം

    ദൂരെ സ്വപ്‌നങ്ങള്‍ക്കുറങ്ങാന്‍ ഒരു താഴ്വാരം

    "നീ മാനത്തലയുന്ന കാറ്റായിരുന്നു,

    നിന്‍റെ ചിറകുകളില്‍ പ്രേമത്തിന്‍റെ സ്വപ്നങ്ങളായിരുന്നു,"

    1
    തണല്‍ തേടി

    ആതിര ബസ് കാത്തു നിന്നു.

    അതൊരു വിജനമായ നിരത്തായിരുന്നു. നിറയെ ശിഖരങ്ങളുള്ള ഒരു ആലിനു കീഴെയായിരുന്നു അവള്‍.

    ഉച്ചവെയില്‍ അവളെ ചുട്ടു പൊള്ളിക്കാനെന്നവണ്ണം ശക്തിയാര്‍ജ്ജിച്ചുനിന്ന സമയമായിരുന്നു അത്.

    അവള്‍ ആലിനോട് ചേര്‍ന്നു നിന്നു.

    നിരത്തിനിരുവശവും കാട്ടുചെടികള്‍ നിരന്നുനിന്നു. ഓരോന്നും നിശ്ചിതമായ അകലം പാലിച്ചിരുന്നു.

    ഏതോ ഉഷ്ണമേഖലയിലാണ് താനെന്നു അവള്‍ മനസ്സിനോട് പലവട്ടം പറഞ്ഞു.

    അവള്‍ ആകാശത്തിന്‍റെ ഘനനീലിമയെ ഉറ്റുനോക്കി. ആകാശത്തില്‍ മേഘങ്ങള്ഇല്ലായിരുന്നു. പ്രശാന്തമായ, നിശ്ചലമായ ആകാശം. കണ്ണടച്ചാല്‍ മനസ്സില്നിറയുന്ന അപാരത.

    ചെടികള്‍ നഗ്നരായിരുന്നു. നോക്കെത്താ ദൂരം നിരന്നു നില്‍ക്കുന്ന ചെടികള്‍. കൂടിയാല്‍ ഒരാള്‍പൊക്കം. അവയ്ക്ക് ശിഖരങ്ങള്‍ മാത്രമേയുള്ളൂ.

    ആകാശത്തിലൂടെ ഒരു പക്ഷിയെങ്കിലും പറക്കാന്‍ അവള്‍ കൊതിച്ചു.

    വടക്കോട്ട്‌ നീണ്ടു പോകുന്ന സാധാരണ ഗ്രാമപാത. അതങ്ങനെ നേരെ നീണ്ടു കിടക്കുകയാണ്.

    അതെവിടെവച്ചാണ് തിരിയുന്നതെന്ന് അവള്‍ ആലോചിച്ചു. ചിലപ്പോള്കിലോമീറ്ററുകളോളം ഇങ്ങനെ നേരെത്തന്നെ ആയിരിക്കും.

    അവള്‍ കര്‍ചീഫെടുത്ത് നെറ്റിയിലെ വിയര്‍പ്പൊപ്പി. ബാഗ്‌ മാറോടു കുറേക്കൂടി ചേര്‍ത്ത് പിടിച്ചു. ആലിനെ മുട്ടിയുരുമ്മിയെന്ന മട്ടില്‍ നിന്നു.

    വഴി അവള്‍ നില്‍ക്കുന്ന ആലിനു മുന്നില്‍വച്ചു രണ്ടായി പിരിയുന്നു. ഒന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നു, കാട്ടുചെടികളുടെ ഇടയിലൂടെ. അതിലൂടെയാണ് താന്‍ വന്നതെന്ന് അവളോര്‍ത്തു. അവള്‍ ചുറ്റും കണ്ണോടിച്ചു. എവിടെ രാജശേഖരന്‍? തന്‍റെ കണ്ണില്‍ നനവുണ്ടെന്നു അവളറിഞ്ഞു.

    മറ്റൊന്ന്, തെക്ക് കിഴക്കോട്ടു. അത് വീതി കുറഞ്ഞതാണ്. അവള്‍ അങ്ങോട്ട്‌ തന്നെ നോക്കിനിന്നു, ആരെയോ പ്രതീക്ഷിച്ച്.

    അവളുടെ മൂക്കിന്‍തുമ്പില്‍ ഒരു തുള്ളി വിയര്‍പ്പു താഴേക്ക്‌ വീഴാന്വെമ്പി നിന്നു. അതിനു മുകളിലായി പൊടിഞ്ഞ വിയര്‍പ്പുതുള്ളി അതിനോട് ചേര്‍ന്നതോടെ താഴേക്കു വീണു.

    അവളുടെ കീഴ്ചുണ്ടില്‍ വീണു, താടിയിലൂടെ, കഴുത്തിലൂടെ ഒഴുകി അവളുടെ സാരിക്കുള്ളില്‍ ഒളിച്ചു.

    അവള്‍ ശ്വാസം വലിച്ചു വിട്ടു. വീണ്ടും കര്‍ചീഫെടുത്തു വിയര്‍പ്പൊപ്പി.

    ചക്രവാളത്തോളം നീണ്ടുപോകുന്ന വഴിയിലേക്ക് അവള്‍ നോക്കി.

    അവള്‍ വെളുത്ത സാരി ധരിച്ചിരുന്നു. അവള്‍ സുന്ദരിയായിരുന്നു.

    സൂര്യനെ മറയ്ക്കാനെന്നവണ്ണം ചില മേഘക്കീറുകള്‍ ആകാശത്ത് തെന്നിനീങ്ങി.

    അവള്‍ വഴിയുടെ അങ്ങേയറ്റത്ത്‌ ബസ് കണ്ടു. ആലിന്റെ നിഴലില്‍ നിന്നും അവള്പതുക്കെ പുറത്ത് വന്നു.

    അവള്‍ കൈ നീട്ടി.

    ബസ് അവള്‍ക്കരികില്‍ നിര്‍ത്തി. കിളി ഡോര്തുറന്നു. അയാള്‍ ഇറങ്ങാതെ ഒരരികോട് ചേര്‍ന്ന് നിന്നു.

    അവള്‍ പരമാവധി അയാളെ സ്പര്‍ശിക്കാതിരിക്കാന്‍ , ഒതുങ്ങി ബസ്സിനുള്ളിലേക്ക്‌ കയറി.

    കണ്ടക്ടറുടെയും

    Enjoying the preview?
    Page 1 of 1