Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Gundalpettile Sundaravalii
Gundalpettile Sundaravalii
Gundalpettile Sundaravalii
Ebook76 pages19 minutes

Gundalpettile Sundaravalii

Rating: 0 out of 5 stars

()

Read preview

About this ebook

GUNDALPETTILE SUNDARAVALLI MALYALAM STORY BY JP Kalluvazhi.

ഗുണ്ടൽപേട്ടിലെ റിസോർട്ടുകളിലെ കളിപ്പാട്ടമാകാൻ വിധിക്കപെട്ട ഒട്ടനേകം ദരിദ്ര ഗ്രാമീണ പെൺകുട്ടികൾ .അവരിലൊരാളായിരുന്നു സുന്ദരവല്ലിയും. അവളെ അവിടെനിന്നും സാഹസികമായി ഒരു ചെറുപ്പക്കാരൻ രക്ഷിച്ചെടുത്ത കഥ .

സുന്ദരവല്ലി
പിറ്റേദിവസം രാവിലെ തന്നെ നസീറും ചന്ദ്രഹാസനും യാത്രപറഞ്ഞിറങ്ങി .സംസാരത്തിൽ നിന്നുംഅവരുടെ യാത്ര റിസോർട്ടിലേക്കാണെന്നു മനസ്സിലായി .മധു വീണ്ടും ഒന്ന് മയങ്ങാൻ തുടങ്ങി .ഇന്നലത്തെ ഹാങ്ങോവർ ആകണം .

ഞാൻ കുളിയെല്ലാം കഴിഞ്ഞു തോട്ടത്തിലേക്കിറങ്ങി .സുന്ദരവല്ലിയുടെ പടി കടന്നു ചെമ്മൺ പാതയിൽ എത്തിയപ്പോൾ നേരെ മുൻപിൽ ചെമ്പകവല്ലി .അവളെ കണ്ടതും ഞാൻ കാണാത്തപോലെ മുഖം തിരിച്ചു .മുന്നോട്ട് നടന്നു രണ്ടടി വെച്ചപ്പോഴേക്കും അവളുടെ വിളി
..അണ്ണാ ...

ഞാൻ അറിയാതെനിന്നുപോയി .തിരിഞ്ഞു അവളെ ഒന്ന് നോക്കി .ഉറക്കക്ഷീണം മുഖത്ത് തളം കെട്ടിനിൽക്കുന്നു .അവൾ എന്നെ ഒന്ന് നോക്കി വീണ്ടും തലതാഴ്ത്തികൊണ്ട് പറഞ്ഞു "നേത്തു എന്നെ അങ്കെ പാത്ത വിഷയം ദയവു സെയ്‌ഞ്ച് സുന്ദരവല്ലിക്കിട്ടെ സൊല്ലകൂടാത് എന്ന് പറഞ്ഞു കൈകൂപ്പി.” അവള്ക്കു നാൻ അക്കമട്ടുമല്ലൈ ....അമ്മാകൂടി ..”
എനിക്ക് എന്ത് പറയണം എന്നറിയാത്ത അവസ്ഥ ..എങ്കിലും ഞാൻ ചോദിച്ചു .

“എതുക്ക്..ചെമ്പകവല്ലി ..ഇന്തമാതിരി വേലയ്ക്ക് ...നീ ..?”

“അണ്ണാ ..ഇത് വേലൈ അല്ല .എനക്ക് ശമ്പളം കെടയാത് ....എൻ കുടുംബത്തെ കാപ്പാത്താൻ വേറെ വഴിയില്ലെ ..നാൻ പോലും തെരിയാതെ അന്ത എടത്തിൽ എത്തി....എൻ വാഴ്‌കൈ പോച് ..എന്ന് പറഞ്ഞു അവൾ വിതുമ്പാൻ തുടങ്ങി ..

“ഇല്ല നാൻ ..സൊല്ലമാട്ടേൻ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞുനടന്നു .
പിന്നീടുള്ള മൂന്നുദിവസം ചെമ്പകവല്ലി വീട്ടിൽ തന്നെ ആയിരുന്നു ..റിസോർട്ടിലേക്കു പോകുന്നതു കണ്ടില്ല .

..പൂ പറിക്കാൻ സുന്ദരവല്ലി എത്തുമ്പോൾ ഞാൻ പഴയപോലെ കളിതമാശക്കൊന്നും നിന്നില്ല .രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു .

“എൻ അണ്ണാ ഉങ്ക മൂഞ്ചി ഒരുമാതിരി ..പളയ ..പോലെ സിരിപ്പു കാണാ ...?

“ഇല്ല സുന്ദരവല്ലി ..ഒന്നുമേയില്ല .ഒരു ചിന്ന തലവലി ..”

“അപ്പടിയാ ..വീട്ടിൽ കൊളംമ്പ് ..ഇരുക്ക് വേണമാ ?
“ഇല്ല വേണാ അപ്പറം...ഏൻ ..ചെമ്പകവല്ലി രണ്ടുനാളാ വേലയ്ക്കു പോകലെ ..?

"അക്കവുക്കു ഉടമ്പുക്ക് ..ശരില്ല ..ലീവ് .”

.”.ഓ അത് ശരി”

പക്ഷെ അതിനടുത്ത ദിവസം മറ്റൊരു സംഭവം ഉണ്ടായി.
അന്ന് വണ്ടിയിലേക്കുള്ള ലോഡെല്ലാം കയറ്റി കുളിയും കഴിഞ്ഞു വൈകുന്നേരം 7മണിയോടെ പുറത്തേക്കിറങ്ങുമ്പോഴാണ് ഞാൻ അത് കാണുന്നത്.
അവരുടെ കുടിലിനുമുൻപിൽ ഒരു വലിയ കാർ വന്നു നിന്നു. അതിൽനിന്നും ആജാനുബാഹുവായ ഒരാളും കൂടെ മൂന്നു തടിമാടന്മാരും പുറത്തിറങ്ങി.
ആ ആജാനുബാഹു വേഗം വീട്ടിനുള്ളിലേക്ക് കയറുന്നു .എനിക്ക് എന്തോ പന്തി കേടു തോന്നി ..അയാൾ ഉള്ളിലേക്ക് കയറിയതും ..എങ്കെ ..ചെമ്പകവല്ലി എന്ന് ചോദിച്ചുകൊണ്ട് ഉച്ചത്തിലുള്ള ഒരു ഗർജനം കേട്ടു.

ഞാൻ നാലുപാടും നോക്കി ...
ഭാഗ്യത്തിന് ആ തടിമാടന്മാർ എന്നെ കണ്ടിട്ടില്ല .ഞാൻ പതുക്കെ സുന്ദരവല്ലിയുടെ ഓലപ്പുരയുടെ പിൻ വാതിലിനടുത്തു അവരുടെ വിറകുപുരക്ക് സമീപം പതുങ്ങിയിരുന്നു .

ഓലപ്പുരയുടെ വിടവുകളിലുടെ .. വീട്ടിനുള്ളിലെ മണ്ണെണ്ണ വെളിച്ചത്തിൽ അവിടത്തെ കാഴ്ചകൾ ഞാൻ ശ്വാസമടക്കിപിടിച്ചുകൊണ്ട് കണ്ട്കൊണ്ടിരുന്നു .

..ആദ്യം വേലുച്ചാമി ..കൈകൂപ്പിക്കൊണ്ടുവന്നു ...”അയ്യാ ..നീങ്ക ..ഇങ്കെ ...?

അപ്പോൾ ആ മനുഷ്യൻ “ആമാ ..നാൻ ഇങ്കെ താൻ ..ഉങ്ക കടൻ എവളുവാ.. എന്ന് ഞാപകമിര്ക്കാ .?.3..ലച്ചം ...ഉങ്ക ഇടവും തോട്ടവും അടുത്തവാരം എൻ പേരിൽ ..എളുതി തരവേണ്ടും ...എങ്കെ അന്ത പൊണ് ...മൂന്ന് നാളായി ..റിസോർട്ടിൽ വരവില്ലൈ .....?”

Languageमलयालम
PublisherJP Kalluvazhi
Release dateMar 23, 2021
ISBN9781005806033
Gundalpettile Sundaravalii
Author

JP Kalluvazhi

Jayaprakash from Ottappalam Kerala.B.A. Graduate.Writer,Actor & Director.WorksScript & Driecton Of Shortfilms -_Kunjol & PachamarachillakalLyrics & Direction Of Onam Songs -Ponnonam 2018,Ponnonapattukal 2019Music Book-RagamanohariMalayalam Stories E Books -Thushara,Radhemma,Shalini,Gundalpettile Sundaravalli,ReejateacherOther E Books - Kerala Tourism Guide,Online Varumanam & 85 Buisiness AshayangalContact Number -9946442639

Read more from Jp Kalluvazhi

Related to Gundalpettile Sundaravalii

Related ebooks

Reviews for Gundalpettile Sundaravalii

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Gundalpettile Sundaravalii - JP Kalluvazhi

    ഗുണ്ടൽപേട്ടിലെ സുന്ദരവല്ലി -നീണ്ടകഥ

    JP Kalluvazhi

    ഗുണ്ടൽപേട്ടിലെ സുന്ദരവല്ലി

    അന്ന് 2010 ഏപ്രിൽ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ഞാൻ ഗോപകുമാറിനെ, യാദൃശ്ചികമായി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സ് ട്രെയിനിൽ വെച്ചുകണ്ടുമുട്ടുന്നത്. ഏതാണ്ട് പതിമൂന്നുവര്ഷത്തിനുശേഷമുള്ള ഒരു സുഹൃദ്‌സംഗമം എന്ന് പറയാം. പണ്ട് കോളേജിൽ പ്രീഡിഗ്രിക്കു ഞങ്ങൾ ഒരുമിച്ചായിരുന്നു.

    ട്രെയിനിൽ വലിയ തിരക്കില്ലായിരുന്നതുകൊണ്ടു അവൻ എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു.

    പഴയ പലകാര്യങ്ങളും പരസ്പരം പങ്കുവെക്കുന്നതിനിടയിൽ ഏതാണ്ട് അഞ്ചുവർഷം മുൻപുള്ള അവന്റെ ഒരു ജീവിതാനുഭവം എന്നോട് പങ്കുവെക്കുകയുണ്ടായി.

    അന്ന് മൈസൂരിനടുത്തുള്ള ഗുണ്ടൽപേട്ടിൽ എത്തിപെട്ടതും പിന്നെ അവിടെയുണ്ടായ അനുഭവങ്ങളും അവൻ വള്ളിപുള്ളി തെറ്റാതെ വിവരിക്കാൻ തുടങ്ങി.

    "2005 ഏപ്രിൽ മാസത്തിലാണ് ചില പ്രത്യേക സാഹചര്യങ്ങളാൽ ഞാൻ ബാംഗ്ലൂരിലെ ജോലി ഉപേക്ഷിച്ചു നാട്ടിൽ എത്തിയത്.

    വയസ്സ് 25 കഴിഞ്ഞു. മറ്റെന്തെങ്കിലും ജോലി ഉടനെ കിട്ടിയേപറ്റൂ എന്ന അവസ്ഥയിലായിരുന്നു വീട്ടിലെ കാര്യങ്ങൾ. ജോലിക്കായുള്ള അന്വേഷണം തുടരുന്നു വെങ്കിലും ഒന്നും ശരിയാകുന്നില്ല. അങ്ങിനെ എന്റെ ഒരു പഴയഫ്രണ്ട് മധു, മണ്ണാർക്കാടാണ് അവന്റെ വീട്. അവനെ ഒരുദിവസം കാണാൻ ഇടയായി. കാര്യങ്ങൾ അറിയിച്ചപ്പോൾ, അവൻ എന്നോട് ചോദിച്ചു നീ ഗുണ്ടൽപേട്ടിലേക്ക് വരുന്നോ ?.

    മൈസൂരിനടുത്തുള്ള ഒരു കർഷകപ്രദേശമാണ് ഗുണ്ടൽപേട്ട്. അവിടെ അവൻ കൃഷിസ്ഥലം ലീസിന് എടുത്തു നടത്തുകയാണ്. തക്കാളി, ചെണ്ടുമല്ലി തുടങ്ങിയവയൊക്കെയാണ് കൃഷി. അവിടെ പണിക്കാരെ ഒന്ന് സൂപ്പർവൈസ് ചെയ്യണം. അവിടുന്നു ലോഡ് കയറ്റി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ അവൻ സപ്ലൈ ചെയ്യുന്നുണ്ട്. എല്ലാറ്റിനും കൂടി അവന് സമയം കിട്ടുന്നില്ല. ഞാൻ ഓക്കേ പറഞ്ഞു. അങ്ങിനെ ഒരു വെള്ളിയാഴ്ച്ച വൈകീട്ട് അവന്റെ കൂടെ, ടാറ്റ സഫാരി കാറിൽ ചെണ്ടുമല്ലി വിളഞ്ഞുപൂത്തുനിൽക്കുന്ന മനോഹരമായ ഗുണ്ടൽപേട്ടിലേക്ക് ഞാൻ യാത്ര തിരിച്ചു.

    അന്ന് ഒരു ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മണ്ണാർക്കാട് നിന്നും ഞങ്ങൾ പുറപ്പെട്ടു. പെരിന്തൽമണ്ണ - ഊട്ടി റോഡ് വഴി ഗുണ്ടൽപേട്ടിലേക്ക്. നിലമ്പൂർ എത്തിയപ്പോൾ ഏതാണ്ട് 6 മണി ആയിക്കാണും. അതുവരെ അവന്റെ ടാറ്റ സഫാരിയിൽ സുഖമായ മയക്കം. നിലമ്പൂർ ടൌൺ വിട്ടപ്പോൾ മധു എന്നെ തട്ടിയുണർത്തി. രണ്ടുവശവും അതിമനോഹരമായ തേക്കിൻ കാടുകൾ.

    ഏതോ മഴക്കാടുകൾ പോലെ പാതിയിരുണ്ട പ്രദേശങ്ങൾ, കുറച്ചുകൂടി പോയപ്പോൾ എടക്കര പാലം. രണ്ടുവശവും ഇരുമ്പു വലകൊണ്ട് മറച്ചുകെട്ടിയിരിക്കുന്നു. പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്ക് ഇരുമ്പു വലയിലൂടെ കാണാം. ആ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ മനോഹാരിത എന്നെ കാണിക്കാനായി മധു കുറച്ചുനേരം വണ്ടി നിർത്തിച്ചു. ഞാൻ ഒന്ന് എത്തിനോക്കി ആസ്വദിച്ചു. അവിടെ നിന്നും കുറച്ചു ദൂരം കൂടി പോയപ്പോൾ, ഇടതു

    Enjoying the preview?
    Page 1 of 1