Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

റീജ ടീച്ചർ
റീജ ടീച്ചർ
റീജ ടീച്ചർ
Ebook106 pages23 minutes

റീജ ടീച്ചർ

Rating: 0 out of 5 stars

()

Read preview

About this ebook

.
REEJA TEACHER - MALAYALAM LOVE STORY.
2018 ൽ ദമാമിലെ ഗൾഫ് വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. സുമേഷ് ,റഫീഖ് ,ജോസ്മോൻ,പ്രകാശ് തുടങ്ങി ഞങ്ങൾ അഞ്ചു മലയാളികളാണ് അക്കൗണ്ട്സ് സെക്ഷനിൽ ജോലിക്കുണ്ടായിരുന്നത്.
ഒഴിവുദിവസമായ എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ ഒത്തുകൂടി പാട്ടും കഥയും കവിതയുമൊക്കെയായി പ്രവാസജീവിതത്തിലെ ബോറടി മാറ്റാൻ പരമാവധി സമയം ചിലവഴിക്കും.
നാട്ടിലെ പഴങ്കഥകൾ ,സ്കൂൾ കോളേജ് പഠനകാലത്തെ കളിതമാശകൾ, പ്രണയകഥകൾ തുടങ്ങി പലതും വിഷയമായി വരാറുണ്ട്.
അങ്ങനെ ഒരു വെള്ളിയാഴ്ച പാലക്കാട്ടുകാരനായ പ്രകാശ് അവന്റെ പഴയകാല പ്രണയിനിയായ റീജയെ കുറിച്ച് പറയാൻ തുടങ്ങി. ആരെയും പിടിച്ചിരുത്തുന്ന ഒരു അവതരണ ശൈലിയാണ് പ്രകാശന്. കൂടാതെ വളരെ രസകരവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു അവന്റെ യും റീജയുടെയും കഥ അല്ലെങ്കിൽ ജീവിതാനുഭവം. അതുകൊണ്ടുതന്നെ അവൻ പറഞ്ഞു തീരുന്നതു വരെ ഞങ്ങളെല്ലാവരും ആകാംക്ഷയോടെതന്നെ അത് കേട്ടുകൊണ്ടിരുന്നു.

വിവാഹം ഒരു പ്രഹസനമാണെന്നു തിരിച്ചറിഞ്ഞ റീജ.
ഒരു പെണ്ണിന്റെ തീവ്ര ജീവിതാനുഭവങ്ങൾ.
സ്കൂൾ കോളേജ് കാലങ്ങളിലെ സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിച്ചുകൊണ്ട് നല്ല ഒരു വായന സമ്മാനിക്കുന്നു.

റീജ ടീച്ചർ
മടിച്ചുമടിച്ചു ഞാനും ആ സീറ്റിൽ ഇരുന്നു.

“നീ എവിടെക്കാടാ...?”
ഞാൻ എന്റെ ജോലി കാര്യങ്ങൾ പറഞ്ഞു.
അവളുടെ വിവാഹം കഴിഞ്ഞകാര്യവും ടീച്ചർ ആയി ജോലികിട്ടിയ കാര്യവും മറ്റൊരു സുഹൃത്തുവഴി ഞാൻ മുൻപേ അറിഞ്ഞിരുന്നു.
അവൾ പറഞ്ഞു
“എടാ എന്റെ അടുത്ത് നിന്റെ അഡ്രസ് ഉണ്ടായിരുന്നില്ല അതോണ്ടാണ് ഇൻവിറ്റേഷൻ അയക്കാഞ്ഞേ. രണ്ടുമാസം മുൻപ് അതും നടന്നു..”

“ആ ഞാൻ അറിഞ്ഞു.
അതൊക്കെ പോട്ടെ. ഏതായാലും നിന്റെ വിവാഹം കഴിഞ്ഞു നിനക്ക് എക്സ്പീരിയൻസ് ആയി. അപ്പൊ വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ ജൂനിയർസിന് എന്ത് ഉപദേശമാണ് നിനക്ക് നൽകാനുള്ളത്..?”

അത് കേട്ടപ്പോൾ അവൾ തലയൊന്ന് താഴ്ത്തി പതിയെ പുഞ്ചിരിതൂകികൊണ്ട് പറഞ്ഞു.

“എന്ത് ഉപദേശമാടാ ഞാൻ തരിക...
വിവാഹം അതൊരു പ്രഹസനമാണെടാ.
വീട്ടുകാരുടെ ഉത്തരവാദിത്തവും ചുമതലയും തീർക്കാൻ വേണ്ടി നമ്മൾ വെറുതെ എല്ലാത്തിനും തലകുലുക്കി കൊടുക്കുന്നു...”

അപ്പോഴേക്കും ബസ് കോങ്ങാട് എത്തി. കുറെ സ്ത്രീകൾ കയറി തിരക്ക് കൂടി. ലേഡീസ് സീറ്റിൽ നിന്നും എനിക്ക് എഴുന്നേൽക്കേണ്ടിവന്നു. അവൾ എന്താണ് ഉദ്ദേശിച്ചത്, പറഞ്ഞത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
പാലക്കാട്‌ എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞുകൊണ്ട് അവൾ ഇറങ്ങിപോയി.
...
അതിനു ശേഷം അവളെ കാണുന്നത് അന്ന് ആ മണ്ണൂർ സ്കൂളിൽ വെച്ചായിരുന്നു..
അതെ
അന്ന് ആ ബസിലെ കൂടിക്കാഴ്ചക്ക് ശേഷം ,ഏതാണ്ട് 6 വർഷങ്ങൾക്ക് ശേഷമാണ് റീജയെ ഞാൻ അവിടെ വെച്ച്.,മണ്ണൂർ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ഓഫീസിൽ വെച്ച് കണ്ടുമുട്ടുന്നത്.
പക്ഷെ എന്നെ കണ്ടപ്പോൾ എന്തിനാണ് അവൾ മുഖം തിരിച്ചത്. എന്നെ മറക്കാൻ വഴിയില്ല.അവളുടെ മുഖത്ത് ഒരു വിഷാദഭാവം ഉണ്ടായിരുന്നെങ്കിലും അന്ന് കണ്ടതിനേക്കാൾ. സൗന്ദര്യം ഒന്നുകൂടിയപോലെ.
കൂടെയുള്ള മാഷ് അല്പം നീണ്ടു മെലിഞ്ഞിട്ടാണ്. അയാളുടെ പ്ലെയിൻ കണ്ണടയും താടി മീശയും അയാൾക്ക് ഒരു ബുദ്ധിജീവി ലുക്ക്‌ നൽകിയിരുന്നു. എന്തോ സീരിയസ് വിഷയമുണ്ട് എന്ന് അവിടുത്തെ സാഹചര്യം കണ്ടപ്പോൾ. ഞാൻ മനസ്സിലാക്കി.

Languageमलयालम
PublisherJP Kalluvazhi
Release dateMar 24, 2021
ISBN9780463184110
റീജ ടീച്ചർ
Author

JP Kalluvazhi

Jayaprakash from Ottappalam Kerala.B.A. Graduate.Writer,Actor & Director.WorksScript & Driecton Of Shortfilms -_Kunjol & PachamarachillakalLyrics & Direction Of Onam Songs -Ponnonam 2018,Ponnonapattukal 2019Music Book-RagamanohariMalayalam Stories E Books -Thushara,Radhemma,Shalini,Gundalpettile Sundaravalli,ReejateacherOther E Books - Kerala Tourism Guide,Online Varumanam & 85 Buisiness AshayangalContact Number -9946442639

Read more from Jp Kalluvazhi

Related to റീജ ടീച്ചർ

Related ebooks

Reviews for റീജ ടീച്ചർ

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    റീജ ടീച്ചർ - JP Kalluvazhi

    റീജ ടീച്ചർ

    നീണ്ടകഥ

    JP Kalluvazhi

    റീജ ടീച്ചർ

    2018 ൽ ദമാമിലെ ഗൾഫ് വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. സുമേഷ്, റഫീഖ്, ജോസ്മോൻ, പ്രകാശ് തുടങ്ങി ഞങ്ങൾ അഞ്ചു മലയാളികളാണ് അക്കൗണ്ട്സ് സെക്ഷനിൽ ജോലിക്കുണ്ടായിരുന്നത്.

    ഒഴിവുദിവസമായ എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ ഒത്തുകൂടി പാട്ടും കഥയും കവിതയുമൊക്കെയായി പ്രവാസജീവിതത്തിലെ ബോറടി മാറ്റാൻ പരമാവധി സമയം ചിലവഴിക്കും.

    നാട്ടിലെ പഴങ്കഥകൾ, സ്കൂൾ കോളേജ് പഠനകാലത്തെ കളിതമാശകൾ, പ്രണയകഥകൾ തുടങ്ങി പലതും വിഷയമായി വരാറുണ്ട്.

    അങ്ങനെ ഒരു വെള്ളിയാഴ്ച പാലക്കാട്ടുകാരനായ പ്രകാശ് അവന്റെ പഴയകാല പ്രണയിനിയായ റീജയെ കുറിച്ച് പറയാൻ തുടങ്ങി. ആരെയും പിടിച്ചിരുത്തുന്ന ഒരു അവതരണ ശൈലിയാണ് പ്രകാശന്. കൂടാതെ വളരെ രസകരവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു അവന്റെ യും റീജയുടെയും കഥ അല്ലെങ്കിൽ ജീവിതാനുഭവം. അതുകൊണ്ടുതന്നെ അവൻ പറഞ്ഞു തീരുന്നതു വരെ ഞങ്ങളെല്ലാവരും ആകാംക്ഷയോടെതന്നെ അത് കേട്ടുകൊണ്ടിരുന്നു.

    അവൻ പറഞ്ഞു തുടങ്ങി.

    "ഡിഗ്രിക്കുശേഷം ചെന്നൈയിലും ബാംഗ്ളൂരിലുമായി ഏതാണ്ട് 8 വര്ഷം പലകമ്പനികളിലും ജോലിചെയ്തു. അങ്ങനെ 2006 ഏപ്രിലിൽ എനിക്ക് നാട്ടിൽ ജോലി കിട്ടി. കമ്പനി ബാംഗ്ലൂർ.കമ്പനിയുടെ കേരളത്തിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു നിയമനം.

    എനിക്ക് ഒരു പെങ്ങൾ ഉണ്ട്. ജയലക്ഷ്മി, എന്നേക്കാൾ രണ്ടു വയസ്സ് മൂത്തതാണെങ്കിലും അവളെ ഞാൻ ചേച്ചി എന്നൊന്നും വിളിക്കാറില്ല എല്ലാവരെയുംപോലെ ലക്ഷ്മികുട്ടിഎന്ന് തന്നെ വിളിച്ചു ശീലിച്ചു.

    അവളെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നത്, ഒറ്റപ്പാലത്തിനടുത്തുള്ള പല്ലാർമംഗലം എന്ന സ്ഥലത്തേക്കാണ്.വളരെ സമാധാനമായിപോയിരുന്ന അവരുടെ കുടുംബത്തിൽചില വിഷയങ്ങൾ ഉണ്ടാവുകയും, അങ്ങനെ അവർ കുടുംബവീട്ടിൽ നിന്നും ഇറങ്ങുകയും ഉണ്ടായി. അവളുടെ മകൻ നാലാം ക്ലാസ്സിലും മകൾ രണ്ടാം ക്ലാസ്സിലുമാണ്. അളിയന് കൺസ്ട്രക്ഷൻ വർക്ക് ആണ്. അയാൾ പത്തിരിപാലക്കടുത്തുള്ള നഗരിപുറം എന്ന സ്ഥലത്തു ഒരു വീട് വാടകക്കെടുത്തു.

    മക്കളെ സ്കൂളിൽ നിന്നും മാറ്റി അവിടെ അടുത്തുള്ള ഏതെങ്കിലും സ്കൂളിൽ ചേർക്കണം നീ ഒന്ന് വാ" എന്ന് പെങ്ങൾ.അങ്ങിനെ ഒരു തിങ്കളാഴ്ച ദിവസം ഞാൻ അവിടെ എത്തി. അവളെയും കുട്ടികളെയും കൂട്ടി അവിടെ അടുത്തുള്ള മണ്ണൂരിലെ യൂ.പി.സ്കൂളിൽ ഏതാണ്ട് ഉച്ചക്ക് ശേഷം എത്തി. ഹെഡ്മാസ്റ്ററുടെ ഓഫീസിൽ എത്തിയപ്പോൾ അവിടെ ആകെ കൂടി ഒരു ബഹളം.വാതിൽ പടിയിലും ജനൽ വാതിലിലൂടെയും എത്തിനോക്കികൊണ്ട് ബഹളം വെക്കുന്ന കുട്ടികൾ. ഹെഡ്മാസ്റ്ററുടെ മുൻപിൽ ഒരു കുറ്റവാളിയെ പോലെ ചോദ്യം ചെയ്യപ്പെടുന്ന ടീച്ചറും പിന്നെ ചെറുപ്പക്കാരനായ ഒരു മാഷും.

    ആ ടീച്ചർ റീജ ആയിരുന്നു...എന്റെ ക്ലാസ്സ്‌മേറ്റ് റീജ.

    ഞാൻ ഹെഡ്മാസ്റ്ററുടെ റൂമിലേക്ക് പ്രവേശിച്ചതും റീജ എന്നെ ഒന്ന് നോക്കി എന്നിട്ടവൾ എന്നിൽ നിന്നും മുഖം തിരിച്ചു.

    ആ ചുമരിൽ തൂക്കിയിരുന്ന നിറം മങ്ങിയ വേൾഡ് മാപ്പിലേക്ക്..വെറുതെ കണ്ണോടിച്ചു.

    അവൾ അകെക്കൂടി ക്ഷീണിച്ചവശയായ പോലെ തോന്നിച്ചു.ഒപ്പം നിൽക്കുന്ന മാഷാകട്ടെ കയ്യിലെ കുഞ്ഞുഫോണിൽ വെറുതെ ഞെക്കികൊണ്ടിരിക്കുന്നു.

    ഏതാണ്ട് 10 വർഷത്തിന് ശേഷം അന്നാണ് ഞങ്ങൾ കണ്ടുമുട്ടുന്നതെങ്കിലും എനിക്ക് അവളെയും അവൾക്കെന്നെയും മറക്കാൻ കഴിയില്ല. അത്രമാത്രം ആഴമേറിയ ബന്ധങ്ങൾ ആ കാലത്തു ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.

    എട്ടാം ക്ലാസ് മുതലാണ് ഞങ്ങൾ പരിചയപ്പെടുന്നതെങ്കിലും അത് പ്രീഡിഗ്രീ സെക്കന്റ്‌ ഇയർ ആയപ്പോൾ കുറച്ചുകൂടി കൂടുതലായി ചില ഓർമകൾ എന്ന് പറയാം.

    സ്കൂൾ ക്ലാസ്സുകളിൽ, എന്റെ ഉയരക്കൂടുതൽ

    Enjoying the preview?
    Page 1 of 1