Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍
Ebook303 pages52 minutes

പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

Rating: 0 out of 5 stars

()

Read preview

About this ebook

ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം. അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം. 

ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം. ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!! ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.
ഭാരത സംസ്‌കൃതിയുടെ മുഖമുദ്ര! സനാതന സംസ്‌കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്‌കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!! ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840. ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം. വിവേകാനന്ദന്റെ പുനര്‍ജന്മം.

1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം.

Languageमलयालम
PublisherKalki Kalki
Release dateJun 10, 2021
ISBN9789354930010
പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

Related to പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

Related ebooks

Related categories

Reviews for പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍ - Kalki Kalki

    പുനര്‍ജന്മം ചരിത്രപരമായ തെളിവുകള്‍

    Kalki

    അവതാരം വെളിപ്പെടുമേ എനതരുളാലെ (1):25:2.

    നമ്മുടെ ദിവ്യവാണികളാല്‍ കല്‍കി അവതാര മാഹാത്മ്യം പ്രസിദ്ധമാകും. (1):25:2.

    - സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍


    Punarjanmam Charithraparamaya Thelivukal (Malayalam)

    (Rebirth: Historical Evidences) [Digital Edition (Pdf)]

    Author & Publisher : Kalki

    Kalkipuri

    Edavannappara, Malappuram Dt - 673645,

    Kerala, India. Ph: 0483 2724372.

    Whatsapp: 7907456154. shop.kalkipuri.com.

    GSTIN: 32AOHPK0020P1Z7. Web: kalkipuri.com

    Copyright © Kalki.

    (All rights reserved, including the right of reproduction in whole or in part in any form.)

    Paperback 1st Edition Printed at: Royalia Offset Printers LLP, Valluvambram, Malappuram.

    DTP & Design: Kalkipuri

    Digital First Edition: 10 June 2021

    Paperback First Edition: 22 Sep 2020.

    Paperback First Edition Copies: 1000.

    Digital Price : Free.

    Paperback Price: 200.

    Digital Edition ISBN: 9789354930010

    Paperback ISBN: 9789354085055.

    Contents

    ആമുഖം

    ഈ പുസ്തകത്തില്‍

    നാഡി താളിയോലകളുടെ ചരിത്രം - സംക്ഷിപ്തം

    പുരാതന  നാഡി താളിയോലകളുടെ ചരിത്രം

    പാരായണ രീതി

    അദ്ധ്യായം 1: കല്‍കിയുടെ അഗസ്ത്യ മഹാശിവനാഡി സൂക്ഷ്മാല്‍ സൂക്ഷ്മ കാണ്ഡം (ദേവരഹസ്യകാണ്ഡം). ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

    അദ്ധ്യായം 2: കല്‍കിയുടെ മഹാശിവനാഡി തുല്ല്യം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാര കാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം

    അദ്ധ്യായം 3: കല്‍കിയുടെ മഹാശിവനാഡി സൂക്ഷ്മം വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം. ശിവദേവ-പാര്‍വ്വതിദേവി ദിവ്യസംഭാഷണം.

    അദ്ധ്യായം 4: കല്‍കിയുടെ കൗശികനാഡി വിശ്വവിഖ്യാത വിവേകാനന്ദ പൂര്‍വ്വാവതാരകാണ്ഡം. കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍.

    അദ്ധ്യായം 5: 1970 ഏപ്രില്‍ 4ന് ജനിച്ച് 7 ദിവസം മാത്രം ജീവിച്ച ശ്രീമതിയുടെ സഹോദരന്‍ 1971 ഡിസംബര്‍ 14ന് പുനര്‍ജ്ജനിച്ചതിന്റെ ചരിത്രപരമായ തെളിവുകള്‍. ശ്രീമതിയുടെ അഗസ്ത്യ നാഡി മൂന്നാം കാണ്ഡം.

    അദ്ധ്യായം 6: ശ്രീമതിയുടെ മഹാശിവനാഡി സൂക്ഷ്മ അതിസൂക്ഷ്മ പൊതുവൈകാണ്ഡം. ശിവദേവ-പാര്‍വതിദേവി ദിവ്യസംഭാഷണം.

    ആമുഖം

    അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ ഋഷിപ്രോക്ത പുരാതന നാഡി താളിയോലകളിലെ 6 സുപ്രധാന അദ്ധ്യായങ്ങള്‍. മലയാളത്തില്‍ ആദിതമിഴ് ശ്ലോകങ്ങളും, മലയാള അര്‍ത്ഥവും ഗദ്യവിവര്‍ത്തനവും വിവരണവും സഹിതം. ശിവദേവ -പാര്‍വതിദേവി ദിവ്യസംഭാഷണം.

    ജീവന്റെ പ്രയാണത്തെക്കുറിച്ച് അറിയുന്നതിനുവേണ്ടി ഭാരതീയ ഋഷിമാര്‍ ശിവദേവ ആജ്ഞപ്രകാരം താളിയോലകളില്‍ സംസ്‌കൃതത്തില്‍ എഴുതിയതിന്റെ ആദിതമിഴ് വിവര്‍ത്തനത്തിന്റെ മലയാള ഗദ്യവിവര്‍ത്തനം.

    ആധുനിക ശാസ്ത്ര ശാഖകള്‍ അനുദിനം പുതിയ സാങ്കേതിക ഗവേഷണങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്തുമ്പോള്‍; അറിയാതെപോകുന്ന ജീവന്റെ രഹസ്യം! അനവധി ജന്മങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്ര!! ഭാരതീയ ഋഷിമാര്‍ തെളിവുകള്‍ സഹിതം ചരിത്ര രേഖയിലൂടെ വെളിപ്പെടുത്തുന്നു!!!

    ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഋഷിമാര്‍ എഴുതിയതിന്റെ വിവര്‍ത്തനം.

    ഭാരത സംസ്‌കൃതിയുടെ മുഖമുദ്ര! സനാതന സംസ്‌കൃതിയുടെ ആധുനിക കാലത്തേയ്ക്കുള്ള അതുല്യ സംഭാവന!! ഹൈന്ദവ സംസ്‌കൃതിയുടെ ജീവന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ചരിത്രപരമായ തെളിവുകള്‍!!!

    ആകെ ശ്ലോകങ്ങള്‍: 71. ആകെ വരികള്‍: 280. ആകെ പദങ്ങള്‍: 840

    ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പുനരവതാരം.

    വിവേകാനന്ദന്റെ പുനര്‍ജന്മം.

    1970 ഏപ്രില്‍ 4ന് ജനിച്ച് ഏഴ് ദിവസം മാത്രം ജീവിച്ച് തിരിച്ചുപോയതിനു ശേഷം 1971 ഡിസംബര്‍ 14-ാം തിയ്യതിയിലെ പുനര്‍ജന്മം.

    ജന്മാന്തരങ്ങളിലൂടെയുള്ള ജീവന്റെ യാത്ര ചരിത്രപരമായി വെളിപ്പെടുത്തുന്ന പുസ്തകം.

    ഈ പുസ്തകത്തില്‍

    സാധാരണക്കാരെ സംബന്ധിച്ച്, പുനര്‍ജന്മമെന്ന സമസ്യയ്ക്കുള്ള ചരിത്രപരമായ ഉത്തരമാണ് ഈ പുസ്തകത്തില്‍. ഋഷിപ്രോക്ത താളിയോലകളില്‍ നിന്നുമുള്ള ചരിത്രപരമായ തെളിവുകള്‍ അടങ്ങിയ ഉത്തരങ്ങള്‍!!

    പൂര്‍വജന്മങ്ങളുണ്ടോ? പുനര്‍ജന്മങ്ങളുണ്ടോ?

    ജന്മാന്തരങ്ങളിലൂടെ പ്രയാണം തുടരുന്ന ജീവന്റെ ഗതിവിഗതികള്‍ വ്യക്തമാകുന്നതിന് സൂക്ഷ്മജ്ഞാനദര്‍ശിത്വം ആവശ്യമുള്ളതും ദേവങ്കല്‍നിന്നുമുള്ള അനുവാദത്താല്‍ മാത്രം അറിയുന്നതുമാകയാല്‍ അത്യന്തം നിഗൂഢമായി വിലയിരുത്തപ്പെടുന്നു എന്നിരിയ്‌ക്കേ, സാധാരണക്കാര്‍ക്കുപോലും അറിയാന്‍ സാധിയ്ക്കുന്ന വിധത്തില്‍ ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകനാന്ദനുമായെല്ലാം അവതരിച്ച് പ്രവര്‍ത്തിച്ച മഹാപ്രതിഭാസം വീണ്ടും പ്രവര്‍ത്തനസജ്ജമായതിന്റെ, പുനര്‍ജന്മത്തിന്റെ, അവതാരത്തിന്റെ ഔദ്യോഗിക വിവരങ്ങളാകുന്നു ഈ പുസ്തകത്തില്‍.

    പുരാതന ഋഷി അഗസ്ത്യ മഹര്‍ഷി എഴുതിയ ശിവദേവ – പാര്‍വതിദേവീ ദിവ്യസംഭാഷണം!!. പുരാതന ഋഷി വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികള്‍!!!

    കല്‍കി അവതാര ചൈതന്യമാഹാത്മ്യം, ജനനതിയ്യതി (അവതാരസുദിനം), നക്ഷത്രം, നാമധേയങ്ങള്‍, താളിയോല വായിക്കുമ്പോഴുള്ള വയസ്സ്, പൂര്‍വ്വാവതാരങ്ങള്‍, അവതാരദൗത്യം, മാതാപിതാക്കളുടെ നാമധേയം തുടങ്ങിയവയെക്കുറിച്ചുള്ള ശിവദേവ-പാര്‍വതിദേവീ ദിവ്യസംഭാഷണങ്ങളും കൗശികന്‍ എന്ന വിശ്വാമിത്ര മഹര്‍ഷിയുടെ ദിവ്യവാണികളും പുരാതന നാഡി താളിയോലകളില്‍ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളായാണ് എഴുതിയിട്ടുള്ളത്.

    കല്‍കി ചരിതം എഴുതിയ ആദിതമിഴ് ഭാഷയിലുള്ള ശ്ലോകങ്ങളും (മലയാളത്തില്‍), അവയുടെ മലയാള അര്‍ത്ഥം സഹിതമുള്ള പദാനുപദ ഗദ്യവിവര്‍ത്തനവും വിവരണവുമാണ് ഈ പുസ്തകത്തില്‍.

    ചരിത്രപുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും വിവേകാനന്ദനും പുനര്‍ജനിച്ചതിന്റെ കൃത്യമായ തെളിവുകളാണ് ഈ പുസ്തകത്തില്‍!!!

    അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡിതാളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

    17 വയസ്സ് മുതല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിയ്‌ക്കേ, 1998 മെയ് 24 ന് 28-ാമത്തെ വയസ്സില്‍ കല്‍കി അവതാര പ്രഖ്യാപനം. അന്നേ ദിവസം ഭാരതാംബയോട് എന്ന ആദ്യത്തെ സുവനീര്‍ പ്രസിദ്ധീകരിച്ചു. 1998 നവംബര്‍ 18-ാം തിയ്യതിയിലെ യുഗധര്‍മ്മ എന്ന രണ്ടാമത്തെ സുവനീറില്‍ ലോകം 2033ന് മുമ്പ് എന്ന പ്രധാന ലേഖനവുമുണ്ടായിരുന്നു. തുടര്‍ന്ന്, 2000ല്‍ കല്‍കി ഭഗവാന്‍ യുഗധര്‍മ്മ എന്ന രജിസ്‌ട്രേഡ് മാസികയില്‍ യഥാര്‍ത്ഥ ശ്രീരാമ ചരിതം പ്രഥമ ഘട്ട സുപ്രധാന രംഗം, ദ്രൗപദീപതി അര്‍ജുനന്‍ മാത്രം എന്നീ പൂര്‍വ്വാവതാര ചരിത യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തിയ ലേഖനങ്ങള്‍ കല്‍കി പ്രസിദ്ധീകരിച്ചിരുന്നു. 2004 ലാണ് കല്‍കിയുടെ നാഡി താളിയോലകള്‍ വായിയ്ക്കുന്നത്. തുടര്‍ന്ന് 2013 ജൂലായ് 4ന് കല്‍കിയുടെ രാഷ്ട്രീയകാണ്ഡം വായിച്ചു.

    1999 ജൂലായ് 6ലെ കേരള ഗസറ്റ്പ്രകാരം ഗോപകുമാര്‍ എന്ന പേരും ഒപ്പും മാറ്റി അഖിലാനന്ദ സ്വാമി എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. വീണ്ടും 2000 ജനവരി 11ലെ കേരള ഗസറ്റ്പ്രകാരം അഖിലാനന്ദ സ്വാമി എന്ന പേരും ഒപ്പും മാറ്റി Kalki എന്ന പേരും പുതിയ ഒപ്പും സ്വീകരിച്ചു. ഇനീഷ്യലില്ല. ഇപ്പോഴത്തെ നാമധേയം: Kalki.

    നാഡി താളിയോലകളുടെ കെട്ടുകള്‍

    നാഡി താളിയോലകളുടെ ചരിത്രം -സംക്ഷിപ്തം

    ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍.

    പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതിദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ശിവദേവന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചു. പിന്നീട് ശരഭോജി രണ്ടാമന്‍ പണ്ഡിതരുടെ സഹായത്തോടെ നാഡി താളിയോലകള്‍ എന്നും നാഡി ജ്യോതിഷം എന്നും പേരില്‍ ആദിതമിഴ് ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്തതിനു ശേഷം മൂല സംസ്‌കൃത താളിയോലകള്‍ നശിപ്പിക്കുകയും ചെയ്തു.

    ഔദ്യോഗികമായി എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതാണെന്നും അത് മാത്രമേ സംഭവിയ്ക്കുന്നുള്ളൂവെന്നും, യാദൃശ്ചികതയല്ല പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് അടിസ്ഥാനമെന്നും വ്യക്തമാക്കുന്നതിനുള്ള ചരിത്ര സാക്ഷ്യമായി നിലനില്‍ക്കുന്നു സര്‍വാധികാരി പരമഗുരു ശിവദേവന്റെ ദിവ്യവാണികള്‍.

    ശാസ്ത്ര പുരോഗതിയുടെ പാരമ്യതയിലെത്തിയെന്ന് അവകാശപ്പെടുന്ന ഈ വേളയില്‍ ജീവന്റെ ഗതിവിഗതികളേയും ആത്മാവിന്റെ പ്രയാണങ്ങളേയും പൂര്‍വ്വജന്മ-പുനര്‍ജന്മ പ്രതിഭാസങ്ങളേയും പ്രപഞ്ചവിസ്മയമെന്ന മണിചെപ്പിലൊതുക്കി, ആദ്ധ്യാത്മികമെന്നോ മതപരമെന്നോ വിശ്വാസ സംഹിതകളെന്നോ വേര്‍തിരിയ്ക്കാതെ സുപ്രധാനമായും അറിഞ്ഞിരിക്കേണ്ട ജീവന്റെ ശാസ്ത്രമാണിതെന്ന് പ്രഖ്യാപിക്കുകയാണ് സര്‍വ്വാധികാരി പരമഗുരു ശിവദേവന്‍.

    നിഷ്‌ക്കളങ്ക ഭക്തിയോടെ കഠിനവ്രതങ്ങള്‍പോലും അനുഷ്ഠിക്കുന്നത് ദേവപ്രീതിയ്ക്കും ദേവങ്കലുള്ള ഭക്തരുടെ പ്രത്യേക പട്ടികയില്‍ ഉള്‍പ്പെടുന്നതിനും ജീവന്റെ മേല്‍ഗതിയ്ക്ക് വേണ്ടിയുമാണെന്നും വിശ്വസിച്ച് ആചരിച്ച ഒരു ജനത അറിയാതെപോകുന്നു, അങ്ങനെ പരിഗണിക്കപ്പെട്ടതിന്റെ പ്രത്യക്ഷ തെളിവുകൂടിയാകുന്നു അഥവാ സര്‍ട്ടിഫിക്കറ്റുകൂടിയാകുന്നു പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ശിവദേവന്‍ പാര്‍വതി ദേവിയോട് ഭക്തരെക്കുറിച്ച് ജാതി മത വേര്‍തിരിവുകള്‍ യാതൊന്നുമില്ലാതെ അറിയിച്ചത് ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും വസിഷ്ഠനുമെല്ലാം സംസ്‌കൃതത്തില്‍ എഴുതിവെച്ചിരുന്നതിന്റെ ആദിതമിഴ് വിവര്‍ത്തനമായ പുരാതന നാഡി താളിയോലകളെന്ന്.

    ധാരാളം ഭക്തരെ ദേവങ്കല്‍ പ്രത്യേകം പരിഗണിച്ചതിന്റെ പ്രത്യക്ഷ തെളിവുകൂടിയായ നാഡി താളിയോലകളിലെ ശിവദേവന്റെ ആജ്ഞയെ നിന്ദിക്കുന്നതിനുവേണ്ടിയാണ് നാഡിതാളിയോലകള്‍ അത്ഭുത ഫലപ്രാപ്തിയ്ക്കും സാധാരണ

    Enjoying the preview?
    Page 1 of 1