Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

എങ്കിലും മഴയെ എനിക്കിഷ്ടമാണ്
എങ്കിലും മഴയെ എനിക്കിഷ്ടമാണ്
എങ്കിലും മഴയെ എനിക്കിഷ്ടമാണ്
Ebook50 pages11 minutes

എങ്കിലും മഴയെ എനിക്കിഷ്ടമാണ്

Rating: 0 out of 5 stars

()

Read preview

About this ebook

''ചേട്ടന് മഴ വളരെ ഇഷ്ടമാണെന്നു തോന്നുന്നല്ലോ...
എങ്ങോട്ടാ മഴ നനഞു പോകുന്നത്..? കാമുകിയെ കാണാനാ?''

''പള്ളിയിലെക്കാ.. അച്ഛനെ കാണാന്..''

''എന്തിനാ... ഒരുപാട് നാളുകള്‍ക്കു ശേഷം നല്ലൊരു മഴ ലഭിച്ചതിനു
കര്ത്താവിനു സ്തുതി പറയാനാ?

അയാള്‍ മിണ്ടിയില്ല ..

''പറയ് ചേട്ടാ...''
.റേഡിയോക്കാരി കൊഞ്ചി...

''അര മണിക്കൂറു മുന്‍പ് എന്‍റെ അപ്പന്‍ മരിച്ചു... മിന്നലേറ്റ്...'''

ജീവിതം നല്കുന്ന കഥകൾ.. പലതും സുന്ദരം ആവണമെന്നില്ല..

Languageमलयालम
Publishermanaf annoor
Release dateJun 14, 2023
ISBN9798223625339
എങ്കിലും മഴയെ എനിക്കിഷ്ടമാണ്

Related to എങ്കിലും മഴയെ എനിക്കിഷ്ടമാണ്

Related ebooks

Reviews for എങ്കിലും മഴയെ എനിക്കിഷ്ടമാണ്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    എങ്കിലും മഴയെ എനിക്കിഷ്ടമാണ് - manaf annoor

    പ്രണയങ്ങൾ

    വിജനമായ ആ കാമ്പസിലൂടെ അവരിരുവരും നടന്നു നീങ്ങി.

    ഒരു യുവാവും , ഒരു യുവതിയും.

    പരസ്പരം കൈകോര്‍ത്ത്...

    തങ്ങള്‍ക്കു മേല്‍ പെയ്യുന്ന ചാറ്റല്‍ മഴയെ അവഗണിച്ച്...

    അവള്‍ സിന്ദൂരമണിഞ്ഞിരുന്നു.....

    അവന്‍ വിവാഹ മോതിരവും......

    ഇരുവര്‍ക്കും മുപ്പത്തഞ്ചിനടുത്തു പ്രായം കാണും.

    ––––––––

    വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കാമ്പസില്‍

    വിദ്യാര്‍ത്ഥികളായിരുന്നു അവര്‍..

    അവന്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു..

    ––––––––

    അന്നും ഇതുപോലെ ചാറ്റല്‍ മഴ ഉണ്ടായിരുന്നു ,ഓര്‍ക്കുന്നുണ്ടോ..?''

    അവള്‍ ചോദിച്ചു.

    പിന്നല്ലാതെ , ഫസ്റ്റ് ഇയര്‍ പിള്ളേരെ ചെറുതായി വിരട്ടാനിറങ്ങിയ ഞാന്‍ ആദ്യം കണ്ട പ്രീ ഡിഗ്രിക്കാരിയില്‍ തന്നെ വീണു പോയി.. റാഗിങ്ങ് ഒക്കെ മറന്നു പോയി...''

    എന്നിട്ടാണോ എന്നെ വിരട്ടിയത്..? ‘’

    ––––––––

    അത് , ഫ്രണ്ട്സ് നിര്‍ബ്ബന്ധിച്ചിട്ടാ... അവര് വിളിച്ചപ്പോള്‍ വിറച്ചു, വിറച്ച് ഒരു പൂച്ചക്കുട്ടിയെ പോലെ നീ വന്നു..''

    ഞാനന്ന് ശരിക്കും പേടിച്ചിരുന്നു.. പത്തോളം ആണ്‍ കുട്ടികള്‍ക്കു നടുവില്‍ ഞാനൊരു പെണ്ണ്...''

    ചോദിക്കുന്നതിനൊക്കെ മണി മണി പോലെ ഉത്തരം തരണം.."

    നിന്‍റെ ഉത്തരവാണ്.. ഞാന്‍ തലയാട്ടി..."

    എന്താ പേര്..?''

    ഇന്ദു..''

    ഇന്ദൂന് നീന്താന്‍ അറിയുമോ..?''

    അറിയും...’’

    എന്നാലൊന്നു നീന്തിക്കാണിച്ചേ...''

    അല്ലാ.. അത്...''

    ഉം..?''

    നീന്താന്‍ വെള്ളം..?''

    നീന്താന്‍ വെള്ളം വേണമല്ലേ.., ഞാനത് മറന്നു..

    ടാ..ആ നനഞ്ഞ കുടയിങ്ങേടുത്തേ ...''

    നിന്‍റെ ഫ്രണ്ട് ശ്രീശന്‍ തന്ന കുടയില്‍ നിന്നും രണ്ടു തുള്ളി വെള്ളം നീ നിലത്ത്  ഉറ്റിച്ചു..''

    ദാ.. ഇന്ദൂ വെള്ളം ..ഇന്ദു നീന്തിക്കോ..''

    ഇരുവരും ആ കഥ ഓര്‍ത്തു ചിരിച്ചു.. ആ ചിരി

    Enjoying the preview?
    Page 1 of 1