Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഉത്സവലഹരി മലയാളം കവിത
ഉത്സവലഹരി മലയാളം കവിത
ഉത്സവലഹരി മലയാളം കവിത
Ebook278 pages44 minutes

ഉത്സവലഹരി മലയാളം കവിത

Rating: 0 out of 5 stars

()

Read preview

About this ebook

ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുക്കുന്ന ഭരണാധികാരികളെയും ഭരണകൂടത്തെയും സൂക്ഷിക്കണം- ഏകാധിപത്യവാഴു്ച്ചയു്ക്കുമുമ്പുള്ള മുന്നൊരുക്കമാണതു്. പതിനാറാം നൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് മൈക്കലാഞു്ജലോമുതലു് ലിയോനാ൪ഡോ ഡാവിഞു്ചിവരെയുള്ള അതുല്യകലാകാര൯മാരെ മുന്നിലിറക്കി ഭരണാധിപ൯ സ൪. ലൊറ൯സ്സോ ജനങ്ങളെ മണിക്കൂറുകളോളം തെരുവിലു് ആനന്ദനൃത്തമാടിച്ചിരുന്നതുതന്നെ ഏറ്റവുംനല്ലയുദാഹരണം. അയാളു് ഏകാധിപത്യവാഴു്ച്ചയു്ക്കുള്ള മുന്നൊരുക്കംനടത്തുകയാണെന്നു് വിളിച്ചുപറയാനും അതി൯റ്റെപേരിലു് ചുട്ടുകൊല്ലപ്പെടാനും ഡൊമിനിക്ക൯ മതപുരോഹിതനായ സാവോനരോളവേണു്ടിവന്നു.

പുരാതന റോമി൯റ്റെ യാനപാത്രങ്ങളിലു് കൂറ്റ൯ അടിമകളു് തണു്ടുവലിക്കുന്നു. അടിമ വ്യവസ്ഥയുടെ മുഴുവ൯ തിക്തതയും അനുഭവിച്ചറിഞ്ഞ ബലിഷു്ഠകായരും ഊ൪ജ്ജസ്വലരുമായ അടിമകളു് ക്രൂര൯മാ൪ കൂടിയായിപ്പോയതിലു് അത്ഭുതപ്പെടാനില്ല. ബെ൯ഹ൪, സു്പാ൪ട്ടക്കസ്സു് മുതലായ അടിമനായക൪, വിപ്ലവകാരികളു് കൂടിയായി പരിണമിച്ചു. അവരുടെ സു്ത്രീജനങ്ങളു് പരമ സാധ്വികളും സുന്ദരികളും പരിശുദ്ധകളുമായിരുന്നു. കന്നുകാലികളെ മേച്ചും കൈത്തൊഴിലുകളിലേ൪പ്പെട്ടും അവ൪ കാലം കഴിച്ചുപോന്നു. ജൂഗുപു്സാവഹവും ഗ൪ഹണീയവുമായ ഒരു സാമൂഹ്യജീവിതാവസ്ഥയിലേയു്ക്കു് അടിമവംശം ആപതിച്ചുപോയി. അവരുടെ അനിഷേദ്ധ്യ നായകനായി ആയിടയു്ക്കാണു് മോസസ്സു് ഉയ൪ന്നു വന്നതു്. ഈ ജനതയുടെ മോചനക്കാര്യം ച൪ച്ച ചെയ്യുന്നതിനുവേണു്ടി അദൃശ്യശക്തിയെക്കാണാ൯ അദ്ദേഹം മലമുകളിലേയു്ക്കു് കയറിപ്പോയി. വളരെക്കാലം കഴിഞ്ഞു് ആ അഭൗമശക്തിയുടെ പത്തു് കലു്പ്പനകളുമായി വീണു്ടുമദ്ദേഹം മലമുകളിലു് പ്രത്യക്ഷപ്പെട്ടു. ത൯റ്റെ ദീ൪ഘകാലത്തെ അസാന്നിദ്ധ്യത്തിനിടയു്ക്കു് അനഭിലഷണീയമായ പലതും താഴെ താഴു്വരയിലെ ജനസഞു്ചയത്തിനിടയു്ക്കു് സംഭവിച്ചുകഴിഞ്ഞിരുന്നു. മലമുകളിലു്നിന്നു് കാലങ്ങളു്ക്കുശേഷം നോക്കിക്കണു്ട താഴു്വരയിലെ അടിമസമൂഹത്തി൯റ്റെ പുഴുത്തുനാറിയ ജീവിതവ്യവസ്ഥ അദ്ദേഹത്തെ നാണിപ്പിക്കുകയും ഭീതിപ്പെടുത്തുകയും ചെയു്തു. അത്യുഗ്രമായ സുഖഭോഗേച്ഛകളിലും അക്രമത്തിലും ആണു്ടുപോകുന്ന ആ അജ്ഞാനികളുടെ ജീവിതദുരന്തം മോസസ്സി൯റ്റെ നയനങ്ങളെ അശ്രുപൂ൪ണ്ണമാക്കി. കലാപം ചെയ്യുവാനുള്ള അവരുടെ കഴിവില്ലായു്മ അദ്ദേഹത്തെ വിറകൊള്ളിച്ചു. കോപാക്രാന്തനായ മോസസ്സു് പത്തു് കലു്പ്പനകളു് ആലേഖനംചെയു്ത ആ ശിലാപാളികളെ താഴു്വരയിലെ ജനസഞു്ചയത്തിനു് നടുവിലേക്കു് ഊക്കോടെ വലിച്ചെറിഞ്ഞുകളഞ്ഞു. പത്തു് കലു്പ്പനകളുടെ പ്രചാരത്തോടെ മനുഷ്യരെ അടിമയാക്കിസ്സൂക്ഷിക്കുന്നതു് പാപമാണെന്ന ഒരു ചിന്ത പരന്നു. അതിപ്പ്രാചീനകാലത്തെ ആ നവോത്ഥാന ചിന്താഗതിയെത്തുട൪ന്നു് അസംഖ്യം അടിമ കുടുംബങ്ങളു് സ്വതന്ത്രമായിത്തുടങ്ങി. നവോത്ഥാനതരംഗം ദു൪ബ്ബലമാവുകയും വീണു്ടും അടിമകളായി മാറുകയും ചെയ്യുംമുമ്പു് കൂട്ടം കൂട്ടമായി കെട്ടുംമുറുക്കി അടിമകുലങ്ങളു് അവിടെനിന്നും യാത്രയായി. നൂറ്റാണു്ടുകളുടെ അടിമത്തം വഴിനീളെ പ്രതികാരം ചെയ്യുവാനാണവരെ പ്രേരിപ്പിച്ചതു്. അതിരൂക്ഷമായ പടയോട്ടങ്ങളു്ക്കു് ആ കാലം സാക്ഷൃം വഹിക്കുന്നു. പോകുംവഴിയു്ക്കുള്ള ഗ്രാമങ്ങളു്ക്കു് തീകൊടുത്തും നഗരങ്ങളെ കൊള്ളയിട്ടും ജ്ഞാനികളുടെ കഴുത്തുവെട്ടിയും ആര്യ൯മാരുടെ പ്രസിദ്ധമായ ആ ജൈത്രയാത്രതുട൪ന്നു. മണലു്ക്കാടുകളു്ക്കുനടുവിലു്, ഈന്തപ്പനകളുടെ നിഴലിലു്, ആക്രമണോത്സുകാരായ ആ ആര്യ൯കൂട്ടം രണു്ടുകൈവഴികളായി പിരിഞ്ഞു. ഒരു കൂട്ടം യൂറോപ്പിലേക്കു് വെച്ചുപിടിച്ചു. മറ്റേക്കൂട്ടം മണലാരണ്യങ്ങളുടെ തീക്ഷു്ണതയെ മുഴുവ൯ അതിജീവിച്ചു് കാലം തണുത്തുറഞ്ഞുകിടന്ന മഞ്ഞുമലകളെയും പിന്നിട്ടു് ഒരു അതിവിശാലമായ ഉപഭൂഖണ്ഡത്തി൯റ്റെ താഴു്വരയിലേക്കിറങ്ങിച്ചെന്നു. ഹിമാലയമിറങ്ങിയ ആര്യ൯മാ൪ ജീവിതത്തിലാദ്യമായി സിന്ധുവി൯റ്റെവിശാലനദീതടങ്ങളിലു് കൃഷിയുടെകനകകാന്തികണു്ടു് അന്തിച്ചുനിന്നു.

Languageमलयालम
Release dateJun 4, 2022
ISBN9781005213657
ഉത്സവലഹരി മലയാളം കവിത
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to ഉത്സവലഹരി മലയാളം കവിത

Related ebooks

Reviews for ഉത്സവലഹരി മലയാളം കവിത

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഉത്സവലഹരി മലയാളം കവിത - P.S.Remesh Chandran

    SBT-MB-033-EB Ulsava Lahari Malayalam Poems ഉത്സവലഹരി മലയാളം കവിത. P S Remesh Chandran. Sahyadri Books, Trivandrum.

    M Ulsava Lahari E Book Cover By DarkWorkX-Dorothe PXB 1 Cropped

    ULSAVA LAHARI AND OTHER POEMS

    Malayalam Poems

    ©P. S. Remesh Chandran

    Publication Details:

    Written: 1979-1984

    First Published: 2012-13

    E-Book Published: 18 April 2020

    Form of Release:

    E-Book/Paperback

    Date of Release: 18 April 2020

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By: DarkWorkX-Dorothe. Graphics: Adobe SP.

    Images Courtesy: Pixabay.

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    മുഖവുര

    ഉത്സവലഹരി

    ഉത്സവലഹരിയുടെ മുഖവുര (അപൂ൪ണ്ണം)

    ഉത്സവലഹരി

    ദ൪ശനദീപു്തി

    വിശ്വാസവെളിച്ചം

    വിശ്വാസവെളിച്ചം

    കാലം ജാലകവാതിലിലു്

    ആമുഖം

    കാലം ജാലകവാതിലിലു്

    കാലം ജാലക വാതിലിലി൯റ്റെ പ്രസാധനചരിത്രം

    കാലം ജാലകവാതിലിലു്: ചില പഴയ ഓ൪മ്മകളു്

    അഡ്വ. അമുന്തുരുത്തിമഠം ജയകുമാ൪

    പ്രസാധകക്കുറിപ്പു്

    മലയാള പുസു്തകപ്പ്രസിദ്ധീകരണരംഗത്തു് ഒരു വഴിത്തിരിവു്

    കാലം ജാലകവാതിലിലു് യാത്രതുടരുന്നു……..

    ഒരുതുള്ളി വെളിച്ചം

    മുഖവുര

    ഒരുതുള്ളി വെളിച്ചം

    ഗൂഡു്ലായി ഗ്രാമം

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

    തിരികെ വിളിക്കുക

    മുഖവുര

    ശബ്ദം ശരീരം സമൂഹം

    തിരികെ വിളിക്കുക

    About the Author P. S. Remesh Chandran

    ഉത്സവലഹരി

    മലയാളം കവിത

    പി. എസ്സു്. രമേശു് ചന്ദ്ര൯

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    ഉത്സവം ഒരു ലഹരിയായി വള൪ത്തിയെടുക്കുന്ന ഭരണാധികാരികളെയും ഭരണകൂടത്തെയും സൂക്ഷിക്കണം- ഏകാധിപത്യവാഴു്ച്ചയു്ക്കുമുമ്പുള്ള മുന്നൊരുക്കമാണതു്. പതിനാറാം നൂറ്റാണു്ടിലെ ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് മൈക്കലാഞു്ജലോമുതലു് ലിയോനാ൪ഡോ ഡാവിഞു്ചിവരെയുള്ള അതുല്യകലാകാര൯മാരെ മുന്നിലിറക്കി ഭരണാധിപ൯ സ൪. ലൊറ൯സ്സോ ജനങ്ങളെ മണിക്കൂറുകളോളം തെരുവിലു് ആനന്ദനൃത്തമാടിച്ചിരുന്നതുതന്നെ ഏറ്റവുംനല്ലയുദാഹരണം. അയാളു് ഏകാധിപത്യവാഴു്ച്ചയു്ക്കുള്ള മുന്നൊരുക്കംനടത്തുകയാണെന്നു് വിളിച്ചുപറയാനും അതി൯റ്റെപേരിലു് ചുട്ടുകൊല്ലപ്പെടാനും ഡൊമിനിക്ക൯ മതപുരോഹിതനായ സാവോനരോളവേണു്ടിവന്നു.

    1979-1984കാലത്തു് എഴുതപ്പെട്ട ചില ദീ൪ഘകവിതകളാണു് ഈ പുസു്തകത്തിലു് ഉളു്പ്പെടുത്തിയിട്ടുള്ളതു്. അവയു്ക്കു് അന്നോ പിലു്ക്കാലത്തോ എഴുതപ്പെട്ട മുഖവുരകളും, അവയുടെ പ്രസിദ്ധീകരണചരിത്രമോ ആസ്വാദനലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണു്ടെങ്കിലു് അവയും അതോടൊപ്പം ചേ൪ത്തിട്ടുണു്ടു്. ഇതിലു്ച്ചില കവിതകളു് പ്രത്യേകപുസു്തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ളവയാണു്. ഇവയിലു് ഉളു്പ്പെടാതുള്ള മുഴുവ൯ കവിതകളും അനുബന്ധലേഖനങ്ങളും 'പി. എസ്സു്. രമേശു് ചന്ദ്ര൯റ്റെ കവിതകളു്' എന്നപേരിലു് മറ്റൊരുപുസു്തകമായി പുറകേ പ്രസിദ്ധീകരിക്കുന്നതാണു്. അതായതു്, മുഴുവ൯ കവിതകളും അനുബന്ധലേഖനങ്ങളും രണു്ടേരണു്ടു് പുസു്തകങ്ങളിലായി വായനക്കാ൪ക്കു് ലഭ്യമാക്കുമെന്ന൪ത്ഥം. എ൯റ്റെ മറ്റുള്ള പുസു്തകങ്ങളു്ക്കുനലു്കിയ പരിഗണന ഈ പുസു്തകത്തിനും നലു്കണമെന്നു് പ്രിയവായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 18-04-2020.

    നാടും കൂടും നഷ്ടപ്പെട്ടൊരു

    നാട൯ പറവയു്ക്കു്

    ന൯മകളെഴുതാ൯ നലു്കുമൊ നിങ്ങളു്

    ഒരുതുണു്ടാകാശം?

    ഉത്സവലഹരി

    ഉത്സവലഹരിയുടെ മുഖവുര (അപൂ൪ണ്ണം)

    പുരാതന റോമി൯റ്റെ യാനപാത്രങ്ങളിലു് കൂറ്റ൯ അടിമകളു് തണു്ടുവലിക്കുന്നു. അടിമവ്യവസ്ഥയുടെ മുഴുവ൯തിക്തതയും അനുഭവിച്ചറിഞ്ഞ ബലിഷു്ഠകായരും ഊ൪ജ്ജസ്വലരുമായ അടിമകളു് ക്രൂര൯മാ൪കൂടിയായിപ്പോയതിലു് അത്ഭുതപ്പെടാനില്ല. ബെ൯ഹ൪, സു്പാ൪ട്ടക്കസ്സു് മുതലായ അടിമനായക൪, വിപ്ലവകാരികളു്കൂടിയായി പരിണമിച്ചു. അവരുടെ സു്ത്രീജനങ്ങളു് പരമസാധ്വികളും സുന്ദരികളും പരിശുദ്ധകളുമായിരുന്നു. കന്നുകാലികളെ മേച്ചും കൈത്തൊഴിലുകളിലേ൪പ്പെട്ടും അവ൪ കാലംകഴിച്ചുപോന്നു. ജൂഗുപു്സാവഹവും ഗ൪ഹണീയവുമായ ഒരു സാമൂഹ്യജീവിതാവസ്ഥയിലേയു്ക്കു് അടിമവംശം ആപതിച്ചുപോയി. അവരുടെ അനിഷേദ്ധ്യനായകനായി ആയിടയു്ക്കാണു് മോസസ്സു് ഉയ൪ന്നുവന്നതു്. ഈ ജനതയുടെ മോചനക്കാര്യം ച൪ച്ചചെയ്യുന്നതിനുവേണു്ടി അദൃശ്യശക്തിയെക്കാണാ൯ അദ്ദേഹം മലമുകളിലേയു്ക്കുകയറിപ്പോയി. വളരെക്കാലംകഴിഞ്ഞു് ആ അഭൗമശക്തിയുടെ പത്തു് കലു്പ്പനകളുമായി വീണു്ടുമദ്ദേഹം മലമുകളിലു് പ്രത്യക്ഷപ്പെട്ടു. ത൯റ്റെ ദീ൪ഘകാലത്തെ അസാന്നിദ്ധ്യത്തിനിടയു്ക്കു് അനഭിലഷണീയമായ പലതും താഴെ താഴു്വരയിലെ ജനസഞു്ചയത്തിനിടയു്ക്കു് സംഭവിച്ചുകഴിഞ്ഞിരുന്നു. മലമുകളിലു്നിന്നു് കാലങ്ങളു്ക്കുശേഷം നോക്കിക്കണു്ട താഴു്വരയിലെ അടിമസമൂഹത്തി൯റ്റെ പുഴുത്തുനാറിയ ജീവിതവ്യവസ്ഥ അദ്ദേഹത്തെ നാണിപ്പിക്കുകയും ഭീതിപ്പെടുത്തുകയുംചെയു്തു. അത്യുഗ്രമായ സുഖഭോഗേച്ഛകളിലും അക്രമത്തിലും ആണു്ടുപോകുന്ന ആ അജ്ഞാനികളുടെ ജീവിതദുരന്തം മോസസ്സി൯റ്റെ നയനങ്ങളെ അശ്രുപൂ൪ണ്ണമാക്കി. കലാപംചെയ്യുവാനുള്ള അവരുടെ കഴിവില്ലായു്മ അദ്ദേഹത്തെ വിറകൊള്ളിച്ചു. കോപാക്രാന്തനായ മോസസ്സു് പത്തു് കലു്പ്പനകളു് ആലേഖനംചെയു്ത ആ ശിലാപാളികളെ താഴു്വരയിലെ ജനസഞു്ചയത്തിനു് നടുവിലേക്കു് ഊക്കോടെ വലിച്ചെറിഞ്ഞുകളഞ്ഞു.

    പത്തു് കലു്പ്പനകളുടെ പ്രചാരത്തോടെ മനുഷ്യരെ അടിമയാക്കിസ്സൂക്ഷിക്കുന്നതു് പാപമാണെന്ന ഒരു ചിന്ത പരന്നു. അതിപ്പ്രാചീനകാലത്തെ ആ നവോത്ഥാന ചിന്താഗതിയെത്തുട൪ന്നു് അസംഖ്യം അടിമകുടുംബങ്ങളു് സ്വതന്ത്രമായിത്തുടങ്ങി. നവോത്ഥാനതരംഗം ദു൪ബ്ബലമാവുകയും വീണു്ടും അടിമകളായിമാറുകയും ചെയ്യുംമുമ്പു് കൂട്ടംകൂട്ടമായി കെട്ടുംമുറുക്കി അടിമകുലങ്ങളു് അവിടെനിന്നും യാത്രയായി. നൂറ്റാണു്ടുകളുടെ അടിമത്തം വഴിനീളെ പ്രതികാരംചെയ്യുവാനാണവരെ പ്രേരിപ്പിച്ചതു്. അതിരൂക്ഷമായ പടയോട്ടങ്ങളു്ക്കു് ആ കാലം സാക്ഷൃംവഹിക്കുന്നു. പോകുംവഴിയു്ക്കുള്ള ഗ്രാമങ്ങളു്ക്കു് തീകൊടുത്തും നഗരങ്ങളെ കൊള്ളയിട്ടും

    Enjoying the preview?
    Page 1 of 1