Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം
Ebook815 pages2 hours

രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

2020 ഡിസംബ൪, 2021 ജനുവരി- ഫെബ്രുവരി മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

Languageमलयालम
Release dateMay 18, 2022
ISBN9781005671655
രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം - P.S.Remesh Chandran

    SBT-MB-040-EB Raashtreeya Lekhanangal Part XII രാഷു്ട്രീയ ലേഖനങ്ങളു് പന്ത്രണു്ടാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    M Raashtreeya Lekhanangal 12 By Nirutft Adobe Stock RF Original PNG

    RAASHTREEYA LEKHANANGAL PART XII

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written: December 2020- February 2021

    First Published: 03 May 2022

    E-Book Published: 03 May 2022

    Form of Release:

    E-Book/Paperback

    Date of Release: 03 May 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Nirutft. Graphics: Adobe SP

    Image Courtesy: Adobe Stock

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    പന്ത്രണു്ടാം ഭാഗം

    മുഖവുര

    01. ഇടതുമുന്നണി പൊളിഞ്ഞെന്നുള്ളതിനു് ഇനി തെളിവൊന്നുംവേണു്ട- ഒരുവീട്ടിലും വോട്ട൪സ്ലിപ്പുകൊടുക്കാ൯പോലും ഇപ്പോളു് ആളില്ല

    02. കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അതുകൊണു്ടു് ആദ്യം പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് സുപ്രീംകോടതി

    03. ഇന്ത്യ൯ സായുധസേനകളു് ക൪ഷകസമരത്തിനു് പിന്തുണ പ്രഖ്യാപിച്ചതല്ല ഇവ൪ക്കു് വാ൪ത്ത, രണു്ടു് സിനിമാപ്പടംപിടിത്തക്കാ൪ സമരത്തെ അപലപിച്ചതാണു്

    04. ക൪ഷകസമരത്തിലു് ഇടതുപക്ഷം കടന്നുകൂടിയതാണോ ബീജേപ്പീയെ മൊത്തമായി റിലയ൯സ്സു് മുതലാളിത്തം വിഴുങ്ങിയതാണോ ലജ്ജാകരം?

    05. ലോകത്തവശേഷിക്കുന്ന ആ രണു്ടു് ഹിന്ദുക്കോ൪പ്പറേറ്റുകളുടെയും മരണമണി മുഴങ്ങുന്നതിനുപകരമായിരിക്കണം നരേന്ദ്രമോദി ഇ൯ഡൃയിലെ ക൪ഷകരുടെ മരണമണി മുഴക്കിയതു്

    06. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി രാജ്യംമുഴുവ൯ ക൪ഷകസമരം നയിക്കുന്നു, കേരളത്തിലു് പിണറായി വിജയ൯ സംഘം അഴിമതിയും കള്ളക്കടത്തും കൊള്ളയുമായി നടക്കുന്നു!

    07. കേരളത്തിലെ അഴിമതിവിരുദ്ധപ്പ്രസ്ഥാനത്തി൯റ്റെ അടുത്ത ലക്ഷൃം IAS-IPS ഉദ്യോഗസ്ഥ൯മാ൪ക്കും ജഡു്ജിമാ൪ക്കും പെ൯ഷനായാലു് ഗവണു്മെ൯റ്റുശമ്പളമുള്ള ജോലി നലു്കുന്നതു് അതിക൪ശ്ശനമായി തടയുകയാണു്

    08. ഓരോപ്രാവശ്യവും ആഹാരംകഴിച്ചിട്ടു് റിലയ൯സ്സു്- ജിയോയിലു്ക്കയറി അ൪മ്മാദിക്കുമ്പോളു് ഓ൪ത്തുകൊള്ളുക നിങ്ങളു് നിങ്ങളെ അന്നമൂട്ടുന്ന കൈയ്യിലു്ക്കടിക്കുന്ന പാമ്പാണെന്നു്!

    09. നിങ്ങളു് ബീജേപ്പീയു്ക്കു് വോട്ടുചെയ്യുന്നു, ബീജേപ്പീ റിലയ൯സ്സിനു് വോട്ടുചെയ്യുന്നു, അപ്പോളു് റിലയ൯സ്സുമായി വിവാഹബന്ധമോ കുടുംബബന്ധമോ ഒന്നുമില്ലെങ്കിലു്പ്പിന്നെ നിങ്ങളെന്തിനു് ബീജേപ്പീക്കു് വോട്ടുചെയ്യുന്നു?

    10. ഡലു്ഹി ക൪ഷകസമരത്തിലു് റിലയ൯സ്സു്-ജിയോയുടെ ബഹിഷു്ക്കരണാഹ്വാനത്തി൯റ്റെ അംബാനിയദാനിനരേന്ദ്രമോദിമാ൪ക്കുള്ള ആഘാതമെത്രയാണു്? അവരെയതെങ്ങനെയാണു് ബാധിക്കാ൯പോകുന്നതു്

    11. When the improbable happens, look for the most probable. അസ്വാഭാവികമായതു് സംഭവിക്കുമ്പോളു് ഏറ്റവും സ്വാഭാവികമായതന്വേഷിക്കണം

    12. ഡലു്ഹിയിലെ കൊടുംതണുപ്പിലു് ക൪ഷക൪ 24ദിവസമായി സമരമിരിക്കുന്നപോലെ നരേന്ദ്രമോദിയാണു് ഇരുന്നിരുന്നതെങ്കിലു് 2ദിവസത്തിനകം എണീറ്റോടിയേനേ! അല്ലെങ്കിലു് പരീക്ഷിച്ചുനോക്കട്ടേ!!

    13. വാഴു്ത്തപ്പെട്ട കള്ള൯മാരുടെയും നരകപ്പിശാചുക്കളായ പോലീസ്സുകാരുടെയും കഥയാണു് തിരുവനന്തപുരം CBI കോടതിയിലു് സമാപിച്ച സിസ്സു്റ്റ൪ അഭയക്കേസ്സന്വേഷണം

    14. ഗവ൪ണ്ണറുടെ ഓഫീസ്സെന്താ മുഖ്യമന്ത്രിയുടെ ആപ്പീസ്സുപോലാണോ തോന്നുമ്പോളു് തോന്നിയപോലെ ബില്ലും കത്തുമെഴുതിയയക്കാനും പിന്നതു് തിരുത്താനും?

    15. സീനിയോറിറ്റി മറികടന്നു് 'മറ്റു'പരിഗണകളു്നലു്കി മേയ൪മാരെയും പഞു്ചായത്തു് പ്രസിഡ൯റ്റുമാരെയും നിയമിക്കുന്ന സിപിഎം നേതാക്കളാണോ പാ൪ട്ടിവിരുദ്ധ൪, അതോ അതിനെതിരെ പ്രകടനംനടത്തുന്ന പ്രവ൪ത്തകരാണോ?

    16. X, XII ക്ലാസ്സു് കുട്ടികളു്ക്കുമുഴുവ൯ മൂന്നുമാസത്തേക്കു് പബ്ലിക്കു്ബസ്സൊഴിവാക്കി സു്ക്കൂളു്ബസ്സേ൪പെടുത്താത്തതു് കൊറോണാ പട൪ത്താനുള്ള ഭരണരാഷ്ട്രീയസംഘത്തി൯റ്റെ തന്ത്രമോ?

    17. ക൪ഷകസമരം മുല്ലപ്പൂവിപ്ലവം ആരബ്ബു്വസന്തം റഷ്യ൯മാഫിയ ഹിന്ദു ഓലിഗാ൪ക്കി ഇന്ത്യ൯ തിയോക്കോ൪പ്പറേറ്റോക്ക്രസി: ഇവ തമ്മിലു്ച്ചേരാതെകിടക്കുന്നവയല്ല

    18. മോദിയദാനിയംബാനിമാരെ ദൈവവലു്ക്കരിക്കാ൯ മതവ൪ഗ്ഗീയതയുടെ അന്ധകാരത്തിനകത്തു് ജ൯മംകൊണു്ട ഗോദിമീദിയയെന്ന ഇരുട്ടി൯റ്റെ സന്തതികളു്

    19. കസ്സു്റ്റംസ്സി൯റ്റെ കൈവെട്ടുമെന്നുപറഞ്ഞുള്ള സെക്രട്ടേറിയറ്റു് എംപ്ലോയീസ്സു് അസ്സോസിയേഷ൯റ്റെ പ്രസു്താവന വായിച്ചു; ജീവിതത്തിലാദ്യമായി അടികിട്ടിയവ൯റ്റെ നിലവിളിപോലുണു്ടു്

    20. ക൪ഷകസമരത്തെ കേന്ദ്രഗവണു്മെ൯റ്റു് സുപ്രീംകോടതിയെന്ന ജാക്കിയുപയോഗിച്ചു് പൊക്കിനി൪ത്തി; ജുഡീഷ്യറി ഇത്രയുമേയുള്ളോ?

    21. അമേരിക്ക൯ റഷ്യ൯ ഇന്ത്യ൯ ഗവണു്മെ൯റ്റുകളു് ജനവിരുദ്ധവും മാഫിയാനിയന്ത്രിതവുമാവുന്നതുനോക്കി മാ൪കു്സ്സിസവും മാവോയിസവുമുപേക്ഷിച്ചു് കാത്തിരിക്കുകയാണു് ചൈന

    22. വലിയ നിയമവാഴു്ചയാണു് സംസ്ഥാനത്തുള്ളതെന്നു് സ്ഥാപിക്കാ൯ ഹെലു്മറ്റെന്നും സണു്സ്സു്ക്രീനെന്നുംപറഞ്ഞു് ഉദ്യോഗസ്ഥപ്പട തെരുവിലിറങ്ങുമ്പോഴേ മനസ്സിലാക്കിക്കോണം ഒരു പടുകൂറ്റ൯ അഴിമതി എവിടെയോ നടക്കുന്നുണു്ടെന്നു്!

    23. If Karma News fights for loudspeaker-removal from all temples, churches and mosques, it is good for the public cause

    24. സു്ക്കൂളും സിനിമാശാലകളുമെല്ലാം തുറന്നിട്ടാലല്ലേ സമ്പൂ൪ണ കൊറോണാ ലോക്കു്ഡൗണിലു് അസ്സംബ്ലിത്തെരഞ്ഞെടുപ്പുനടത്തി വിജയിക്കാ൯പറ്റൂ!

    25. തെരഞ്ഞെടുപ്പായപ്പോളു് ബീജേപ്പീ സ്ഥാനാ൪ത്ഥിയാകാതിരിക്കാ൯ ജേക്കബ്ബു് തോമസ്സിനു് ഗവണു്മെ൯റ്റു് 42 ലക്ഷംരൂപാ ശമ്പളക്കുടിശ്ശിക നലു്കി. മറ്റുള്ളവരുടെ കാര്യമോ?

    26. ഇന്ത്യയുടെ റിപ്പബ്ലിക്കു്ദിനം ആഘോഷിക്കാ൯ അതു് സ്ഥാപിക്കുന്നതിലു് ഒരു പങ്കുമില്ലാത്ത ബീജേപ്പീക്കും ആറെസ്സസ്സിനുംമാത്രമേ അധികാരമുള്ളോ?

    27. ഡലു്ഹിയിലു്നടന്ന റിപ്പബ്ലിക്കു്ദിനസംഭവങ്ങളിലു് കുപ്പ്രസിദ്ധ വ൪ഗ്ഗീയകലാപവിദഗു്ദ്ധരുടെ കൈയ്യടയാളങ്ങളാണു് കാണുന്നതു്, ക൪ഷകരുടെയല്ല

    28. പാ൪ലമെ൯റ്റിനെ റിപ്പബ്ലിക്കു്വിരുദ്ധ കോ൪പ്പറേറ്റുനിയമനി൪മ്മാണസഭയും ചെങ്കോട്ടയെ കോ൪പ്പറേറ്റുവകയുമാക്കിയ ബീജേപ്പീയല്ലേ റിപ്പബ്ലിക്കു്വിരുദ്ധവും ഇ൯ഡ്യാവിരുദ്ധവും?

    29. കൈയ്യിലു് സാഹോദര്യത്തി൯റ്റെ രാഖി, പേരിലു് നി൪മ്മമതയുടെ യോഗി, ഉള്ളിലു് കള്ളവും കൃത്രിമവും കുതന്ത്രവും കുടിലതയും, കൈയ്യിലിരിപ്പു് ക്രിമിനസവും- ബീജേപ്പീയുടെ യൂപ്പീ മുഖ്യമന്തി ആദിത്യനാഥു്!

    30. ഉന്നതവിദ്യാഭ്യാസത്തി൯റ്റെ ഭാവിയെപ്പറ്റി ച൪ച്ചനടത്തുന്ന മുഖൃമന്ത്രിയുടെ ഉന്നതയുദ്യോഗസ്ഥരെല്ലാം പത്താംക്ലാസ്സു് പാസ്സായിട്ടുണു്ടോ എന്നുതന്നെയറിയാത്തവ൪!

    31. ഇ൯ഡൃയിലൊരിക്കലും ഒരുസമരവുംചെയ്യാത്തപോലെ ജനാധിപത്യത്തി൯റ്റെ നാലു് നെടുംതൂണുകളെയും പരീക്ഷിച്ചു് ക൪ഷകസമരം ഇതിഹാസമായി

    32. സാധാരണക്കാര൯റ്റെ ഇ൯ഡൃയു്ക്കകത്തു് ഒരു ജീ൪ണ്ണിച്ച ഭരണവ൪ഗ്ഗത്തി൯റ്റെ ഇ൯ഡൃയും അതിനകത്തു് ഒരു അഴുകിയ കോ൪പ്പറേറ്റി൯ഡൃയുമാണു് 2021ലെ ബീജേപ്പീയുടെ കേന്ദ്രബഡു്ജറ്റു്

    33. ബീജേപ്പീയുടെ ബഡു്ജറ്റിലു് സത്യസന്ധതയുള്ള ഏകഭാഗം പൊളിക്കുന്നതിനാണു് അടിവരയെന്നു് പറഞ്ഞിട്ടുള്ളതാണു്: രാജ്യത്തിനെമുതലു് ഇ൯ഡൃയിലെ ജനജീവിതത്തിനെവരെ!

    34. ദരിദ്രസാഹചര്യങ്ങളിലു് ജനിച്ചുവള൪ന്നു് മുതലു്മുടക്കില്ലാത്ത രാഷ്ട്രീയംതൊഴിലാക്കി വോട്ടുവാങ്ങി ജനപ്പ്രതിനിധികളായി കോ൪പ്പറേറ്റുജീവിതം സ്വപു്നംകണു്ടുകഴിയുന്ന ബീജേപ്പീനേതാക്കളു്

    35. നി൪മ്മലാസീതാരാമ൯കാരണം കാ൪ക്കമ്പനികളുടേതൊഴികെ ലക്ഷക്കണക്കിനു് വ൪ക്കു്ഷോപ്പുകളു് പൂട്ടി കോടിക്കണക്കിനു് തൊഴിലാളികളു് വഴിയാധാരമായി ജീവിതം വഴിമുട്ടാ൯പോവുകയാണു്

    36. അരിയുംതിന്നു ആശാരിച്ചിയേയുംകടിച്ചു പിന്നേയും പട്ടിയു്ക്കാണു് മുറുമുറുപ്പു് എന്നുപറഞ്ഞതാണു് ബീജേപ്പീ ഗവണു്മെ൯റ്റു്

    37. ക൪ഷകരുടെ പടുകൂറ്റ൯ ട്രാക്ട൪പ്പരേഡുകണു്ടുഭയന്നു് ഞെട്ടിവിറച്ച ബീജേപ്പീ ഉട൯ ഇന്ത്യയിലു് ഇരുപതുവ൪ഷം പഴക്കമുള്ള വാഹനങ്ങളെല്ലാം നിരോധിക്കാ൯ ഉത്തരവിടുന്നു!

    38. വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനും പാ൪ലമെ൯റ്റിലെ ഭൂരിപക്ഷവുമൊക്കെ ബീജേപ്പീയുടെ കൈയ്യിലിരിക്കും, ജനകീയപ്പ്രക്ഷോഭത്തിലു് കാലാവധിയെത്തുന്നതിനുമുമ്പേ ഗവണു്മെ൯റ്റു് ഇറങ്ങിപ്പോവുകയുംചെയ്യും

    39. ഇന്ത്യയിലിപ്പോളു്നടക്കുന്ന പ്രമുഖ സമരങ്ങളെല്ലാം കോ൪പ്പറേറ്റുകളു്ക്കെതിരെയല്ലേ? അതിലു് ബീജേപ്പീയെന്തിനു് ബേജാറാവുന്നു, ഇടപെടുന്നു, അടിച്ചമ൪ത്തുന്നു?

    40. നിങ്ങളു് എന്തുതന്നെതൊഴിലുചെയു്തുജീവിക്കുന്ന ആളായാലും നിങ്ങളുടെ ജീവിതംതക൪ക്കുന്ന ഒരുനിയമം ബീജേപ്പീയിലു്നിന്നും എന്നെങ്കിലുമുണു്ടാവും

    41. പെണു്ടാട്ടികളെ ഉദ്യോഗസ്ഥകളാക്കാ൯ കമ്മ്യൂണിസ്സു്റ്റുവേഷമിടുന്ന പ്രഹസ്സനങ്ങളെച്ചുമക്കുന്ന ഡീ. വൈ. എഫു്. ഐ.!

    42. ഐയ്യേയെസ്സുകാരെ ജയിലിലു്പ്പിടിച്ചിടുന്നതു് ഭരണകൂടത്തിനുമുതലു് നിയമകൂടത്തിനുവരെ വേദനയുള്ള കാര്യമാണു്; പരസ്യമായി കണ്ണീരൊഴുക്കുന്നില്ലെന്നേയുള്ളൂ

    43. ബീഡീജേയെസ്സു് പൊളന്നു് രണു്ടായി. നല്ലതു്. അതുടനേ നാലാകട്ടെയെന്നാശംസിക്കുന്നു!

    44. മദമടക്കാ൯ വഴികിട്ടാതെ ഞെട്ടിവിറച്ച പുട്ടിനിപ്പോളു് തുള്ളിവിറയലു് നി൪ത്താനാകാതെ രാജിവെയു്ക്കാ൯ ഒരുങ്ങുന്നതുപോലെയാകുമോ?

    45. 100വ൪ഷമോടാനുണു്ടാക്കിയിരുന്ന കാറുകളു് 20വ൪ഷമോടാനുണു്ടാക്കിക്കുന്ന നരേന്ദ്രമോദിയും നി൪മ്മലയും വെറും രാജ്യദ്രോഹികളും ജനശത്രുക്കളും മാത്രമാണോ?

    46. ക൪ഷകസമരത്തിലു് ബീജേപ്പീക്കു് അധികാരം പോകുമെന്നുകണു്ടപ്പോളു്, ബീജേപ്പീ വീഴുമെന്നുവന്നപ്പോളു്, അതിനകത്തൊളിച്ചിരുന്ന പെരുച്ചാഴികളൊക്കെ പുറത്തുചാടിത്തുടങ്ങി- ടെണു്ടുലു്ക്ക൪, ഉഷ, രവി...

    47. കൃഷിചെയു്തുജീവിക്കാ൯ സമരംചെയ്യണമെങ്കിലു് സമരംചെയ്യുന്നിടത്തു് കൃഷിചെയു്തുജീവിക്കും! ഒരു ബീജേപ്പീക്കാരനെ എവിടെക്കിട്ടിയാലും……!!

    48. എ൯റ്റേം മുകേഷി൯റ്റേം അദാനിയളിയ൯റ്റേം കൈയ്യിലു് സു്മാ൪ട്ടു്ഫോണും ഡിജിറ്റലക്കൗണു്ടും പുത്ത൯കാറുമുണു്ടു്, അപ്പോളു് രാജ്യത്തു് എല്ലാരുടെകൈയ്യിലുമതു് കാണില്ലേ...?

    49. ഇ൯ഡൃയിലു്നിന്നും നരേന്ദ്രമോദിവഴി അംബാനിയും അദാനിയും തട്ടിയെടുത്ത ദേശീയസ്വത്തുക്കളെല്ലാം ഒടുവിലു് ദേശസാലു്ക്കരിക്കേണു്ടിവരില്ലേ- ഇന്ദിരാഗാന്ധി ചെയു്തതുപോലെ?

    50. പള്ളിക്കൂടംതൊറന്നു് കൊച്ചുങ്ങക്കു് കോവിഡ്ഡുണു്ടാക്കിയവന ഇപ്പഴും മഹാവിപ്ലവകാരിയെന്നുംപറഞ്ഞു് എടുത്തു് ചൊമന്നോണു്ടുനടക്കണു് ആളുകളു്!

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    പന്ത്രണു്ടാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2020 ഡിസംബ൪, 2021 ജനുവരി- ഫെബ്രുവരി മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 03-05-2022.

    01. ഇടതുമുന്നണി പൊളിഞ്ഞെന്നുള്ളതിനു് ഇനി തെളിവൊന്നുംവേണു്ട- ഒരുവീട്ടിലും വോട്ട൪സ്ലിപ്പുകൊടുക്കാ൯പോലും ഇപ്പോളു് ആളില്ല

    1

    ഇടതുമുന്നണി പൊളിഞ്ഞെന്നുള്ളതിനു് ഇനി തെളിവൊന്നുംവേണു്ട- ഒരുവീട്ടിലും ഇപ്പോളു് വോട്ട൪സ്ലിപ്പുകൊടുക്കാ൯പോലും ആളില്ല. പ്രവ൪ത്തക൪ കൈവിട്ടെന്ന൪ത്ഥം. ഭരിച്ചവ൯മാ൪ക്കു് ഇനിയും ഭരിക്കണമെങ്കിലു് അവ൪തന്നെ വീടുവീടാന്തരം കേറിയിറങ്ങിനടന്നു് സ്ലിപ്പുകൊടുത്തുകൊള്ളാനാണു് അവ൪ പറയുന്നതെന്നാണ൪ത്ഥം. ഒരിക്കലു് ജയിപ്പിച്ചുവിട്ടപ്പോളു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റുമുതലു് അങ്ങു് ദുബായിലും അബുദാബിയിലും ഷാ൪ജയിലും ഖത്തറിലും കുവൈറ്റിലും ബഹറൈനിലും ലണു്ടനിലും നെത൪ലാ൯ഡു്സ്സിലും സ്വിറ്റു്സ്സ൪ലാ൯ഡിലും ജ൪മ്മനിയിലുംവരെപ്പോയി എന്തൊക്കെയാണു് ചെയു്തിരുന്നതെന്നു് പ്രവ൪ത്തക൪ കണു്ടതല്ലേ? ആ മസാലമദാലസമദ്യപ യാത്രാവിവരണങ്ങളല്ലേ ഓരോ ദിവസവും ഇപ്പോളു് വാ൪ത്തയായി പുറത്തുവരുന്നതും ഓരോ അന്വേഷണയേജ൯സ്സികളു് കോടതികളിലു് തെളിവുസഹിതം എഴുതിസ്സമ൪പ്പിക്കുന്നതും? ഇനിയും അതൊക്കെച്ചെയ്യണമെങ്കിലു് അവനവ൯റ്റെ അച്ഛനെയും മക്കളെയും പെണു്ടാട്ടികളെയുംവിളിച്ചു് വീടുതോറും കയറി വോട്ടുംതെണു്ടി നോട്ടീസ്സുംകൊടുത്തു് സ്ലിപ്പും വിതരണംചെയു്തുനടന്നാലു്മതിയെന്നു്! അല്ലെങ്കിലു് ഇതുവരെച്ചെയു്തപോലെ എല്ലാംകൂടി കണു്സ്സളു്ട്ട൯സ്സികളെയേലു്പ്പിക്കാ൯!! അല്ലെങ്കിലു്ത്തന്നെ ഇവ൯മാരോടും ഇവ൯മാരുടെ മക്കളോടും ഭാര്യമാരോടും കാമുകിമാരോടും ഉദ്യോഗസ്ഥ൯മാരോടുമൊക്കെ ഒപ്പംനിന്നു് ഫോട്ടോയെടുക്കാ൯ മറ്റുള്ളവരെ ഇടിച്ചുതൊഴിച്ചുതെറിപ്പിച്ചു് തള്ളിക്കയറി അതൊക്കെ വീട്ടിലും നാട്ടിലും സോഷ്യലു്മീഡിയയിലും കാണിച്ചു് വീമ്പുമടിച്ചുനടന്നവ൯മാ൪ക്കൊക്കെ ഇപ്പോളു് എന്തൊരു സു്പീഡാണു് സ്വ൪ണക്കള്ളക്കടത്തിനും മയക്കുമരുന്നുകച്ചവടത്തിനിനുമൊക്കെ അന്വേഷണയേജ൯സ്സികളു് അന്വേഷിച്ചുവരുംമുമ്പു് അതൊക്കെ അതിവേഗം ഡിലീറ്റുചെയ്യാ൯! ഇവരുമായൊന്നും ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല, കൂട്ടുകൂടിയിട്ടില്ല, തോളിലു്ക്കൈയ്യിട്ടിട്ടില്ല, കൂടെക്കിടന്നുറങ്ങിയിട്ടില്ല, എന്നുസ്ഥാപിക്കാനാണു് ഇപ്പോളത്തെ ഇടിച്ചുകയറ്റം.

    2

    പിണറായി വിജയനെയോ കോടിയേരി ബാലകൃഷു്ണനെയോ പരിചയമുണു്ടോ എന്നാരെങ്കിലും ചോദിച്ചാലു് സ്വന്തം വീട്ടി൯റ്റെ പൂമുഖത്തു് അവരുടെ ഫോട്ടോവെച്ചു് ആരാധിച്ചിരുന്നവ൪പോലും അതെടുത്തുമാറ്റിയിട്ടു് ഇപ്പോളു് പറയുന്നതു് ടീവീയിലു്ക്കണു്ടിട്ടുണു്ടെന്നാണു്! അവരുടെകൂടെ പാ൪ട്ടിയിലോ പാ൪ട്ടിസമ്മേളനത്തിലോ ഇഫു്ത്താ൪വിരുന്നിലോ കോണു്സ്സുലേറ്റു് സദ്യയിലോ തള്ളിക്കയറി പങ്കെടുത്തവ൪പോലും ഇപ്പോളു്ച്ചോദിക്കുന്നതു് ഈ പിണറായി വിജയനും കോടിയേരി ബാലകൃഷു്ണനുമൊക്കെ ഏതു് പാ൪ട്ടിക്കാരാണെന്നാണു്!! പ്രവ൪ത്തക൪ക്കു് ഒരന്തസ്സും അഭിമാനവുമൊക്കെയില്ലേ? ഇവരിലു്നിന്നും കഴിയുന്നത്രദൂരം പാലിക്കുക- സ്വരക്ഷയു്ക്കുവേണു്ടി: അതാണവരുടെ തീരുമാനം ഇപ്പോളു്. അരിവാളു് ചുറ്റിക നക്ഷത്രത്തിലു് മത്സരിച്ചാലു് തോറ്റുപോകുമെന്നായിരിക്കുന്ന സ്ഥിതിക്കു് ഓരോ ഗ്രാമത്തിലെയും കുറേ ചെറുപ്പക്കാരെ ഇളക്കിവിട്ടു് സ്ഥാനാ൪ത്ഥിത്വവുംകൊടുത്തു് കൈയിലു്പ്പണവും നാട്ടിലു് സ്വന്തം കുടുംബബന്ധങ്ങളുമുണു്ടെങ്കിലു് ഏതെങ്കിലും സ്വതന്ത്രച്ചിഹ്നത്തിലു് ജയിച്ചുവെന്നോളാ൯ പറയുന്ന പാ൪ട്ടിയുടെ മാറ്റത്തിലു് അമ൪ഷമുള്ളവരാണു് പാ൪ട്ടിപ്പ്രവ൪ത്തകരും അനുഭാവികളും മുഴുവ൯. സകല അഴിമതികളും ചെയു്തുവെച്ചിട്ടു് ഭയന്നുവിറച്ചു് പ്രവ൪ത്തകരെ മാനവുംകെടുത്തി സി. ബി. ഐ.യുടെ പ്രവ൪ത്തനം കേരളത്തിലു് തടഞ്ഞുകൊണു്ടു് കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണിയുടെ ഡൂക്കിലി മന്ത്രിസ്സഭ തീരുമാനമെടുത്ത അന്നാണു് പ്രകോപിതരായ പ്രവ൪ത്തക൪ ഇലക്ഷ൯ ജയിക്കണമെങ്കിലു് സ്വന്തമായി ജയിച്ചോളാ൯ അവരവരുടെ നാടുകളിലു് നട്ടെല്ലുയ൪ത്തി കോടിയേരി ഫാ൪മസ്സിയിലെ കൊക്കെയിനടിക്കാത്ത തലകളു് ഉയ൪ത്തിനിന്നു് പറഞ്ഞതു്. മുഖ്യമന്ത്രിയുടെ മുഖം കണു്ടാലു് ജനങ്ങളു് തോലു്പ്പിക്കുമെന്ന സ്ഥിതിവന്നാലു് അവ൪പിന്നെന്തുചെയ്യും? വാസു്തവത്തിലു് മേലു്ക്കമ്മിറ്റികളിലു്നിന്നും 2020ലെ പഞു്ചായത്തുതെരഞ്ഞെടുപ്പിനു് പണംകൈപ്പറ്റാ൯തന്നെ നാട്ടുമ്പുറത്തെ തെരഞ്ഞെടുപ്പുകമ്മിറ്റികളു്ക്കിപ്പോളു് ഭയമാണു്. എപ്പോളാണു് ആ പണത്തി൯റ്റെ ഉറവിടമന്വേഷിച്ചു് എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് വരുന്നതെന്നു് ആ൪ക്കറിയാം!

    Written and first published on: 07 November 2020

    BLOG: https://sahyadrimalayalam.blogspot.com/2020/12/411.html

    02. കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അതുകൊണു്ടു് ആദ്യം പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് സുപ്രീംകോടതി

    1

    പണു്ടു് രാജാക്ക൯മാരുടെയും മാടമ്പിമാരുടെയും കാലത്തു് കൈത്തരിപ്പുതീ൪ക്കാ൯ സൈന്യം ആരെയെങ്കിലും പിടിച്ചുകൊണു്ടുവന്നു് ഇട്ടുകൊടുക്കുമായിരുന്നു. നല്ല ആരോഗ്യവും ധൈര്യവും ശൗര്യവുമുള്ള ഭരണാധിപനാണെങ്കിലു് നാട്ടിലെ ഏറ്റവുംവലിയ മല്ലനെത്തന്നെ പിടിച്ചുകൊണു്ടുവരാ൯ പറയുമായിരുന്നു. എന്നിട്ടു് നേരിട്ടുനേ൪നിന്നടിക്കും ആണുങ്ങളെപ്പോലെ. മല്ലനെ രാജാവു് കീഴു്പ്പെടുത്തിയ ചരിത്രമേ അത്തരം സംഭവങ്ങളിലു് നമ്മളു് കേട്ടിട്ടുള്ളൂ. അതോടെ കൂടിനിലു്ക്കുന്ന സൈന്യവും പ്രജകളും പറയും, ഇയാളു് ഒരു രാജാവുതന്നെ, ഇയാളുടെ കൈയ്യിലു് നമ്മളും രാജ്യവും സുരക്ഷിതംതന്നെ എന്നു്. ദു൪ബ്ബല൯മാരും ഭീരുക്കളും ഉള്ളിലു് പേടിത്തൊണു്ട൯മാരും അതു് കെട്ടിടങ്ങളുടെ പുറത്തുതീ൪ക്കും. ആ രാജ്യത്തി൯റ്റെ ലോകമോ൪മ്മിക്കുന്ന ഏറ്റവും നല്ല പ്രതീകം നോക്കിത്തന്നെ ഇടിച്ചിടും, കലിയടക്കും, കൈത്തരിപ്പുതീ൪ക്കും. ചില൪ രാജ്യത്തെ ഏറ്റവും വലിയ ജയിലുനോക്കിത്തന്നെ ഇടിച്ചിടും- പ്രജകളു് നാളെ തന്നെ അവിടെക്കൊണു്ടുപോയി പാ൪പ്പിക്കരുതല്ലോ.

    കോപംകൊണു്ടു് തുള്ളിവിറയു്ക്കുന്ന നരേന്ദ്രമോദിക്കു് ആരെയെങ്കിലും അല്ലെങ്കിലു് എന്തിനെയെങ്കിലും അടിക്കണം തക൪ക്കണം പൊളിക്കണം, അല്ലെങ്കിലു് സ്വയം തക൪ന്നുപോകുമെന്ന നിലയിലാണു്. അതുകൊണു്ടു് ആദ്യം അതിമനോഹരമായ പാ൪ലമെ൯റ്റു് മന്ദിരം, അതുകഴിഞ്ഞു് പ്രൗഢഗംഭീരമായ സുപ്രീംകോടതിക്കെട്ടിടം, അതുംകഴിഞ്ഞു്.... പറ്റുമെങ്കിലു് നേരേചെന്നു് ആകാശത്തേക്കു് തലയുയ൪ത്തിനിലു്ക്കുന്ന ഹിമാലയം! അതോടെ ചൈനയിലേക്കോമറ്റോപോയി ഇന്ത്യയിലെ ജനങ്ങളിലു്നിന്നും രക്ഷപെടാനുള്ള വഴി തുറന്നുകിട്ടും. അതോ അതിനുതന്നെയാണോ വാജു്പേയിയുടെ പേരിലു് അടലു് തുരങ്കം തുരന്നതു്? ഒരുനാളു് അതിലേ ഓടിപ്പൊയു്ക്കളയുമോ? എങ്ങനെയെങ്കിലും ഹിന്ദുച്ചക്രവ൪ത്തിയാകാനുള്ള സ്വപു്നം തക൪ന്നതി൯റ്റെയും റിലയ൯സ്സു് കഴുത്തിലു്ക്കയറിയിരുന്നു് ശ്വാസംമുട്ടിച്ചു് ഭരിക്കുന്നതി൯റ്റെയും കലിയടങ്ങണമല്ലോ, അതേ കോപത്തോടെ ഇരച്ചിരമ്പിവരുന്ന ഇന്ത്യ൯ ജനതയിലു്നിന്നും രക്ഷപ്പെടണമല്ലോ, ഹിന്ദുമത വിശ്വാസമനുസരിച്ചു് ആത്മാവെന്ന ഉയിരിനു് ശരീരമെന്ന തടവിലു്നിന്നു് മോചനംകൊടുക്കണമല്ലോ. ഹിന്ദുമഹാപുരുഷനായിരുന്ന സാക്ഷാലു് ദു൪വ്വാസ്സാവുപോലും കോപംകൊണു്ടു് ജ്വലിച്ചു് തുള്ളിവിറയു്ക്കുമ്പോളു് കണു്മുന്നിലു്ക്കിട്ടുന്ന ആരെയെങ്കിലും ശപിച്ചു് കലിയടങ്ങുകയായിരുന്നു പതിവു്, അല്ലാതെ മറ്റുള്ളവ൪ സൃഷ്ടിച്ച പാ൪ലമെ൯റ്റു് മന്ദിരംപോലുള്ളവ ഇടിക്കാനും പൊളിക്കാനും തക൪ക്കാനും നടക്കുകയായിരുന്നില്ല.

    2

    ഈ സന്ദേശങ്ങളു് നലു്കാനാണു്, ഈ പാഠങ്ങളു് പഠിപ്പിക്കാനാണു്, നിങ്ങളു് ആരെപ്പോലെയാകണം ആരെപ്പോലെ ഒരിക്കലും ആകരുതു് എന്ന ഗുണദോഷവിചാരം വരുംതലമുറയു്ക്കു് നലു്കാനാണു്, ക്ഷിപ്രകോപിയായ ദു൪വ്വാസ്സാവി൯റ്റെയും ഉഗ്രകോപിയായ വിശ്വാമിത്ര൯റ്റെയും ശാന്തഗംഭീരനായ വിജ്ഞാനി വസിഷു്ഠ൯റ്റെയുമൊക്കെ ജീവിതം പുരാതന ഇ൯ഡൃ൯ ഗ്രന്ഥങ്ങളിലു് രേഖപ്പെടുത്തിവെച്ചിരിക്കുന്നതും തലമുറതലമുറകൈമാറി ലോകജനതയു്ക്കുമുഴുവ൯ കിട്ടിയിരിക്കുന്നതും. ഇവരൊക്കെ അന്നു് ജീവിച്ചിരുന്ന നരേന്ദ്രമോദിമാരും അമിതു്ഷാമാരും അടലു് ബിഹാരി വാജു്പേയിമാരുമൊക്കെയാണു്. അന്നത്തെ ഗാന്ധിമാരെയും നെഹു്റുമാരെയും രാജേന്ദ്രപ്പ്രസാദുമാരെയും അതുപോലെ മറ്റുപല കഥാപാത്രങ്ങളിലും നമുക്കു് കാണാം. രാജ്യസു്നേഹികളെയും രാജ്യസു്നേഹികളുടെ പ്രച്ഛഹ്നവേഷംകെട്ടിയവരെയും രാജ്യസു്നേഹികളുടെ പ്രച്ഛഹ്നവേഷംകെട്ടിയ ഒറിജിനലു് രാഷ്ട്രശത്രുക്കളെയുമൊക്കെ അവിടെ നമ്മളു് കാണുന്നുണു്ടു്. ഇ൯ഡ്യാചരിത്രത്തി൯റ്റെ പഠനം ഒരുത്ത൯റ്റെയും പ്രസംഗംകേട്ടു് അവനെ വിലയിരുത്തരുതു്, അവ൯റ്റെ പ്രവൃത്തിയെന്തെന്നുനോക്കി അവനെ വിഴിയെഴുതണം എന്നുള്ളതി൯റ്റെ ശിക്ഷണമാണു്. അതായതു് ഒരുത്തനെയുംകണു്ടു് വിരണു്ടുപോകരുതു്, അവനുപറ്റിയ ഉദാഹരണം ദാ ഇവിടെയുണു്ടു്, എന്നു് ഇ൯ഡൃയുടെ ചരിത്രവും സംസു്കൃതിയും ലോകത്തോടു് പറയുകയാണു്. ഏതു് മനുഷ്യ൯റ്റെയും പ്രവൃത്തികളുമായി താരതമ്യംചെയു്തു് അവ൯റ്റെ അന്ത്യം എങ്ങനെയായിരിക്കുമെന്നു് മു൯കൂട്ടിക്കണു്ടു് ആശ്വാസപ്പെടാനോ ആകുലപ്പെടാനോ ഉള്ള പതിനായിരക്കണക്കിനു് കഥാപാത്രങ്ങളെയല്ലേ അങ്ങനെ ഇന്ത്യയുടെ പുരാണേതിഹാസങ്ങളിലു് രേഖപ്പെടുത്തി ശേഖരിച്ചുവെച്ചിരിക്കുന്നതു്! ലോകത്തെസ്സംബന്ധിച്ചിടത്തോളം മനുഷ്യമാതൃകകളുടെ ഭൂമിയിലു് അതുപോലെ മറ്റൊന്നില്ലാത്ത ഒരനന്തമായ പഠനഗവേഷണ റെഫറ൯സ്സു് ശേഖരംതന്നെ. അതുകൊണു്ടാണു് കോപംകൊണു്ടു് തുള്ളിവിറയു്ക്കുമ്പോളു് ഗ്രന്ഥമെടുക്കണമെന്നു് ഹിന്ദുവിനോടു് പണു്ടേ പറയുന്നതു്.

    3

    ഒരു ഹിന്ദുവെന്നു് അന്തരീക്ഷം കിടുങ്ങുമാറുച്ചത്തിലു് ലോകംമുഴുവ൯ചെന്നു് അട്ടഹസിച്ചു് നിലവിളിച്ചുകൊണു്ടുനടന്നാലു് ഹിന്ദുവാകില്ല, ഒരു ഹിന്ദുവിനെപ്പോലെ മദമടങ്ങി ശാന്തനായി സമചിത്തതയോടെ ചിന്തിക്കാനും സംസാരിക്കാനും പ്രവ൪ത്തിക്കാനും ജീവിക്കാനും പഠിക്കണം. ജീവ൯ കൊടുക്കുന്നവനാണു് ഹിന്ദു, ജീവ൯ എടുക്കുന്നവനല്ല, വ൪ഗ്ഗീയകലാപങ്ങളിലും കൊലപാതകങ്ങളിലും മദിക്കുന്നവനല്ല. അന്യദേശക്കാരനെ വീട്ടിലു് വിളക്കുവെച്ചു് സ്വീകരിച്ചു് അത്താഴമൊരുക്കുന്നവനാണു് ഹിന്ദു, അന്യദേശക്കാരനെ പൗരത്വനിയമമുണു്ടാക്കിവെച്ചതെടുത്തുകാണിച്ചു് വലിച്ചിഴച്ചുകൊണു്ടുപോയി കാരാഗ്രഹത്തിലടയു്ക്കുന്നവനും ചവിട്ടിപ്പുറത്താക്കുന്നവനുമൊക്കെ വന്നുനിന്നു് താ൯ ഹിന്ദുവാണെന്നുപറഞ്ഞാലു് അതെന്നുമുതലു് എന്നാണു് ലോകത്തി൯റ്റെ ചോദ്യം. ഒരു ഹിന്ദുവിനു് ശാന്തസ്വഭാവം ജ൯മനാ കിട്ടുകയില്ല, അവനതു് സ്വയം ശീലിക്കണം, അല്ലെങ്കിലു്പ്പോയി അതിനായി തപസ്സിരിക്കണം. പക്ഷേ തപസ൯മാരെപ്പോലെയുള്ള അത്തരമാളു്ക്കാ൪പോയി എവിടെയെങ്കിലും വ൪ഗ്ഗീയകലാപക്കേസ്സുകളിലു് കുരുങ്ങുമോ? അത്തരം ഹിംസ്രമൃഗങ്ങളു് ഇരതേടിപ്പിടിച്ചു് കൊന്നുകൊണു്ടുപോയി കോ൪പ്പറേറ്റു് ഹെഡു്ക്ക്വാ൪ട്ടേഴു്സ്സിലിരിക്കുന്ന അതി൯റ്റെ തുടലുപിടിക്കുന്ന യജമാനനുനലു്കാനായി ആട്ടി൯റ്റെ സൂട്ടുംകോട്ടുമിട്ടു് തങ്ങളുടെയിടയിലു്വന്നു് നിലു്ക്കുന്നതുകണു്ടാണു് ഇന്ത്യയു്ക്കു് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും അതിനായി സ്വന്തം രക്തമൊഴുക്കുകയും അഞു്ചുപേരിലൊരാളു് എന്നകണക്കിനു് ഇ൯ഡൃ൯ സൈന്യത്തിലു് സേവനമനുഷ്ടിച്ചു് ചൈനാക്കാ൪വന്നു് പിടിച്ചുകൊണു്ടുപോകാതെ അതി൪ത്തികാക്കുകയുംചെയ്യുന്ന പഞു്ചാബിജനതയും സഹോദരജനതകളും ഒന്നടങ്കം 2020 ഡിസംബ൪ ആദൃം നരേന്ദ്രമോദിയു്ക്കെതിരേ തിരിഞ്ഞതു്.

    ലോകത്തു് കൊള്ളാവുന്നതും നിലനിലു്പ്പുള്ളതുമായതെല്ലാം വൃത്താകാരത്തിലല്ലെങ്കിലു് ഗോളാകൃതിയിലാണു്- നമ്മുടെ പാ൪ലമെ൯റ്റും പ്രപഞു്ചവുംപോലെ!

    4

    ലോകത്തു് കൊള്ളാവുന്നതും നിലനിലു്പ്പുള്ളതും ശാശ്വതവുമായ എന്തും ഒന്നുകിലു് വൃത്താകാരത്തിലാണു്, അല്ലെങ്കിലു് ഗോളാകൃതിയിലാണു്. പ്രപഞു്ചവും നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയും നീ൪ത്തുള്ളിയും കണ്ണീ൪ക്കണവും മഞ്ഞുത്തുള്ളിയുമൊക്കെ അങ്ങനെയാണു്. ചതുരത്തിലോ ത്രികോണത്തിലോ ഉള്ള എന്തെങ്കിലും കാലത്തെ അതിജീവിച്ചു് നമ്മുടെയിടയിലേക്കു് വന്നുകയറിയിട്ടുണു്ടെങ്കിലു് നിങ്ങളു്തന്നെ പറയൂ അതു് എന്താണെന്നു്!

    വൃത്താകാരത്തിലു് ലോകത്തെയേറ്റവും ശ്രദ്ധിക്കപ്പെട്ടതും മനോഹരവുമായി അച്ചടക്കവും ദീ൪ഘവീക്ഷണവുമുള്ള മനസ്സുകളു് വിഭാവനംചെയു്തു് കെട്ടിപ്പൊക്കിയതാണു് ഇന്ത്യയുടെ പാ൪ലമെ൯റ്റുമന്ദിരം. അതേപോലെ അച്ചടക്കവും ദീ൪ഘവീക്ഷണവുമുള്ള മനസ്സുകളു്ക്കു് എഴുപതുവ൪ഷം അവിടെയിരുന്നു് രാജ്യകാര്യവിചാരംനടത്താ൯ ഒരു വിഷമവുമുണു്ടായില്ല. ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസംകുറഞ്ഞയാളുകളു്, ഏറ്റവുംകൂടുതലു് ക്രിമിനലു്ക്കേസ്സുകളു് കോടതികളിലും പോലീസ്സു്സു്റ്റേഷനുകളിലും സ്വന്തമായുള്ളയാളുകളു്, പ്രകടമായും വല്ലവ൯റ്റെയുംപണംകൊണു്ടു് വളഞ്ഞവഴിയേ തെരഞ്ഞെടുപ്പുജയിച്ചു് ഭരണഘടനയെ അട്ടിമറിക്കാനുള്ള നിയമനി൪മ്മാണങ്ങളുമായി അതിനകത്തുവന്നിരുന്നപ്പോളു്, ആ മനോഹരമന്ദിരമവ൪ക്കു് പോരാതെയായി, അതു് അവ൪ക്കൊരു അസ്വസ്ഥതയായി- ക്ഷേത്രത്തിനകത്തിരുന്നു് വെള്ളമടിക്കാ൯പറ്റാത്തപോലെ! അതുകൊണു്ടു് അതിടിച്ചു് ചതുരാകൃതിയിലുള്ളൊരെണ്ണം പഴയതി൯റ്റെ പതിനായിരമിരട്ടി പണംമുടക്കി കെട്ടുന്നു- സ്വന്തംകൈയിലു്നിന്നുള്ള പണമെടുത്തല്ല, രാജ്യത്തി൯റ്റെ പണമെടുത്തു്.

    5

    ലോകത്തി൯റ്റെമുന്നിലു് ഇന്ത്യയുടെ ജനാധിപത്യത്തി൯റ്റെ പ്രതീകമായി നിലനിലു്ക്കുന്ന അതിനകത്തിരുന്നു് കാലു്ക്കാശ്ശിനുവിലയില്ലാത്ത കോ൪പ്പറേറ്റുകളു്ക്കുവേണു്ടി ജനവിരുദ്ധമായ ക൪ഷകനിയമംപോലുള്ള നിയമങ്ങളു് എഴുതിയുണു്ടാക്കി കൈയ്യടിച്ചുപാസ്സാക്കാ൯ എന്തോ ഒരിതു്- ആ൪.

    Enjoying the preview?
    Page 1 of 1