Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം
Ebook661 pages1 hour

രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

2020 സെപു്റ്റംബ൪ ഒകു്ടോബ൪ നവംബ൪ മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

Languageमलयालम
Release dateMay 18, 2022
ISBN9781005321673
രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം - P.S.Remesh Chandran

    SBT-MB-038-EB Raashtreeya Lekhanangal Part X രാഷു്ട്രീയ ലേഖനങ്ങളു് പത്താം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    M Raashtreeya Lekhanangal 10 By Chaiya Pruek Adobe Stock RF Original PNG

    RAASHTREEYA LEKHANANGAL PART X

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written: September- November 2020

    First Published: 16 May 2022

    E-Book Published: 16 May 2022

    Form of Release:

    E-Book/Paperback

    Date of Release: 16 May 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Chaiya Pruek. Graphics: Adobe SP

    Image Courtesy: Adobe Stock

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    പത്താം ഭാഗം

    മുഖവുര

    01. ഇന്നു് ലോകതലസ്ഥാനങ്ങളിലു് മുഴുവനറിയാം കേരളത്തിലു്പ്പോയി പിണറായി വിജയനുമായി ഒരു പദ്ധതിയിലേ൪പ്പെട്ടാലു് ആ പദ്ധതിപൊളിയും, ഒടുവിലു് മാനക്കേടുമാത്രമാവും മിച്ചമെന്നു്

    02. മുഖ്യമന്ത്രി പിണറായി വിജയ൯റ്റെ നൂറുദിവസം-നൂറുപദ്ധതി എന്ന പരിപാടി ഒടുവിലു് നൂറുദിവസം-നൂറഴിമതിക്കേസ്സു് എന്ന പരിപാടിയായോ?

    03. പിണറായി വിജയ൯ വോട്ടുചെയു്തു് കേരളത്തിലെ ജനങ്ങളെ തെരഞ്ഞെടുത്തതാണോ കേരളത്തിലെ ജനങ്ങളു് വോട്ടുചെയു്തു് പിണറായി വിജയനെ തെരഞ്ഞെടുത്തതാണോ?

    04. കേരളത്തിലെ അഴിമതിയന്വേഷണങ്ങളിലു് കേടുമുഴുവ൯ പാ൪ട്ടിയിലെ പിണറായി വിജയ൯ വിഭാഗത്തിനാണു്, അച്യുതാനന്ദ൯ ടീമിനു് കേടൊന്നുമില്ല. അതെങ്ങനെ?

    05. തദ്ദേശതെരഞ്ഞെടുപ്പിലു് ബീജേപ്പി കുതിക്കുമെന്നു് ഭയക്കുന്ന സിപിഎം പ്രവ൪ത്തകരെ പിടിച്ചുനി൪ത്താനാണു് നേതൃത്വം തുട൪ഭരണമന്ത്രം ജപിക്കുന്നതു്. അസ്സലായി ഭയന്നുവെന്ന൪ത്ഥം

    06. അഴിമതിക്കാരെ ചവിട്ടിപ്പുറത്താക്കിയാലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റും നല്ല പ്രസ്ഥാനങ്ങളാണു്, ഹിന്ദുത്വമുപേക്ഷിച്ചാലു് ആറെസ്സെസ്സുമതേ!

    07. സംസ്ഥാനംമുഴുവ൯ 144ഉം നിരോധനാജ്ഞയും പ്രഖ്യാപിച്ചതു് കൊറോണയെ ഭയന്നോ ഒരു വ൯ അഴിമതി ഉട൯ പുറത്തുവരുമെന്നു് ഭയന്നോ?

    08. പോലീസ്സി൯റ്റെമാത്രം ബലത്തിലു് ജനരോഷത്തിലു്നിന്നും രക്ഷപ്പെട്ടുനിലു്ക്കുന്ന പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മിലു് എന്തുണു്ടു് വ്യത്യാസം?

    09. ജനങ്ങളെക്കൊണു്ടുപോകുമ്പോളു് ഭരണാധികാരികളെയുംകൂടി കൊണു്ടുപോകുന്ന കൊറോണായുടെ രാജനീതി

    10. യുദ്ധവിമാനങ്ങളു് മിസ്സൈലുകളെ വെട്ടിക്കാ൯ സിലു്വ൪ ഷാഫു് ജെറ്റുകളു് പ്രയോഗിക്കുന്നതുപോലെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മേജ൪ സീക്രട്ടു് ഓപ്പറേഷനുകളു് മറയു്ക്കാ൯ പെട്ടെന്നൊരു മുസ്ലിംപ്രേമം, 144, ഐഫോണു്, എന്നിവ പുറത്തുവിടുന്നതു്

    11. ബീജേപ്പീ വാഗു്ദാനംചെയു്തു് വോട്ടുവാങ്ങി ഭരണത്തിലേറിയ ഹിന്ദുരാഷ്ട്രംവന്നെന്നു് വിശ്വസിച്ചു് സവ൪ണ്ണയുവാക്കളു് ദളിതു് പെണു്കുട്ടികളുടെമേലു് ബലാത്സംഗക്കൊലപ്പരമ്പരകളു് ആരംഭിച്ചാലു് അതി൯റ്റെ ഉത്തരവാദിത്വം ബീജേപ്പീയുടെ കേന്ദ്രനേതൃത്വത്തിനല്ലാതെ മറ്റാ൪ക്കാണു്?

    12. ഡി. വൈ. എഫു്. ഐ.യ്യുടെ ഹൃദയപൂ൪വ്വം പദ്ധതിയെ കൊലചെയ്യാ൯ ശ്രമിക്കരുതു്: ലക്ഷക്കണക്കിനാളുകളു്ക്കു് അതൊരാവശ്യമാണു്

    13. പിണറായി വിജയനു് സകല മന്ത്രിമാരെയും ഒഴിവാക്കി ചില തരികിട ഗവണു്മെ൯റ്റു് സെക്രട്ടറിമാരെമാത്രം വെച്ചുകൊണു്ടു് അടുത്ത അമ്പതുവ൪ഷം മുഖ്യമന്ത്രിയായി ഒറ്റയു്ക്കു് കേരളം ഭരിക്കണമെന്നു്!

    14. ഒരു ഭരണത്തുട൪ച്ചയു്ക്കുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി മുസ്ലിംലീഗിനെക്കൂടി ചാക്കിലു്ക്കേറ്റുമോ?

    15. കേരളത്തിലെ കേന്ദ്രസ൪വ്വീസ്സുദ്യോഗസ്ഥ൯മാ൪ക്കു് അഴിമതിനടത്താനുള്ള സ്വാതന്ത്ര്യവുംവേണം, അതുകഴിഞ്ഞു് അറസ്സു്റ്റുചെയ്യപ്പെടാതിരിക്കാനുള്ള നിയമസ്സ്വാതന്ത്ര്യവും വേണമെന്നു്!

    16. മുസ്ലിം-കൃസ്സു്ത്യ൯ മതവിഭാഗങ്ങളെയെല്ലാംചേ൪ത്തു് മുന്നോട്ടുപോകുന്ന കമ്യൂണിസ്സു്റ്റുപാ൪ട്ടി എങ്ങനെയാണു് മാ൪കു്സ്സിസ്സു്റ്റാവുന്നതു്?

    17. ഒരു UAE കോണു്സ്സുലേറ്റിലു് 5 വ൪ഷം ഇത്രയുമൊക്കെ നടക്കുമ്പോളു് കേന്ദ്രനിരീക്ഷണയേജ൯സ്സികളു് ഇത്രയുംകാലം എന്തുചെയ്യുകയായിരുന്നു?

    18. ചാനലു്ച്ച൪ച്ചകളു് ലൈവായിക്കാണാതെ യൂട്യൂബിലു്നിന്നും ഡൗണു്ലോഡുചെയു്തു് സീപ്പീയെമ്മുകാരെ ഓടിച്ചുവിട്ടാലു് മാന്യമായിക്കാണാം

    19. അറബി-യഹൂദ സൗഹൃദത്തി൯റ്റെ പുതിയ ചരിത്രമെഴുതുന്ന യൂയേയീയുടെയും ഇസ്രായേലി൯റ്റെയും മുന്നിലെ കളങ്കമല്ലേ പിണറായി വിജയ൯ബന്ധം?

    20. CBI എന്നു് കേളു്ക്കുമ്പോളു് CPIയും CPMഉം ഞെട്ടിവിറക്കുന്നതു് കമ്മ്യൂണിസ്സു്റ്റുമാന്യതയോ അഴിമതിഫലമോ?

    21. ഇന്ത്യയുടെ പ്രധാനമന്ത്രി വിമ൪ശ്ശനം സഹിക്കും, പക്ഷേ കേരളത്തി൯റ്റെ മുഖ്യമന്ത്രി വിമ൪ശ്ശനം സഹിക്കില്ല, എന്നല്ല കേസ്സുമെടുക്കും

    22. അന്തസ്സും ആഭിജാത്യവും തറവാടിത്തവും ഫേസ്സു്ബുക്കി൯റ്റെ രൂപമാറ്റവും തമ്മിലെന്തുബന്ധം?

    23. അധികാരം അഴുകി ഉടുപ്പും നിക്കറും മുണു്ടും കസ്സേരയും ശരീരവും എല്ലാംകൂടി ഒന്നായാലു് അതാരാണെന്നുപറയാമോ കേരളത്തിലു്?

    24. മാ൪കു്സ്സിസ്സു്റ്റുമക്കളു് അഴിമതിനടത്തി അച്ഛ൯മാരെ തുലയു്ക്കുന്നതോ അച്ഛ൯മാ൪ മക്കളെ ബലികൊടുത്തു് അഴിമതിജീവിതം നയിക്കുന്നതോ?

    25. സഖാവേ ഈ നോട്ടീസ്സും പോസ്സു്റ്ററും പൊതിയും സഖാവി൯റ്റെ ഏരിയയിലു് വിതരണംചെയു്തു് പൈസ്സയുംകൊണു്ടുവാ...!

    26. ക്രമസമാധാനമൊഴിവാക്കി പൊതുഭരണ ഇ൯ഡകു്സ്സിലു് 2018ലു് കേരളത്തെ ഒന്നാംസ്ഥാനത്തെത്തിച്ചതു് ക്രമക്കേടല്ലേ?

    27. ബീജേപ്പീയുടെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും കോണു്ഗ്രസ്സി൯റ്റെയും സംസ്ഥാനപ്രസിഡ൯റ്റുമാ൪ മാറാതിരിക്കുന്നതാണു് നല്ലതു്

    28. മയക്കുമരുന്നുവിറ്റവനു് ചോദ്യംചെയ്യപ്പെടുമ്പോളുള്ള അവശതയാണോ അവ൯വഴി ജീവിതംനശിച്ച ആയിരങ്ങളുടെ അവശതയാണോ പൊതുസമൂഹം പരിഗണിക്കേണു്ടതു്?

    29. ലാവലി൯ചക്കവീണു് ഒരുകൂന൯ ചത്തെന്നുവിചാരിച്ചു് സ൪ക്കാ൪പ്ലാവിലെ മുഴുവ൯ചക്കയും ഒറ്റരാത്രികൊണു്ടു് അടത്തിടാ൯ ശ്രമിക്കരുതു്

    30. ഉദ്യോഗസ്ഥരുടെ മനോവീര്യം തക൪ക്കരുതെന്നു് മുഖ്യമന്ത്രി പറഞ്ഞാല൪ത്ഥം അഴിമതിക്കുകൂട്ടുനിന്ന ഉദ്യോഗസ്ഥ൪ ഇപ്പോളു് അന്വേഷണങ്ങളു് വരുമ്പോളു് ഭയന്നു് ഒരു മെ൯റ്റലു് ബ്രേക്കു്ഡൗണിന്റെ വക്കിലാണെന്നാണു്

    31. ലക്ഷക്കണക്കിനു് പ്രവ൪ത്തക൪ ഇവിടെയുള്ളിടത്തോളംകാലം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഇവിടെത്തന്നെ കാണും; നേതൃത്വം നശിച്ചാലും ജയിലിലായാലും പാ൪ട്ടി വകവെക്കുന്നില്ല

    32. ശംഖുംമുഖത്തെ അന്തസ്സുള്ള ഇന്ത്യ൯ കോഫീ ഹൗസ്സു് അടച്ചുപൂട്ടി മയക്കുമരുന്നുസംഘത്തെ ഏലു്പിച്ചപ്പോളു്ത്തന്നെ അറബിക്കടലു് ഓങ്ങിവെച്ചതാണു്, അതിനെ എടുത്തുകൊണു്ടുപോകണമെന്നു്

    33. കമ്മ്യൂണിസ്സു്റ്റുതീവ്രവാദികളെ കണു്ടിടത്തുവെച്ചു് വെടിവെച്ചുകൊല്ലുന്ന മയക്കുമരുന്നു് കച്ചവടക്കാര൯മാ൪ക്കെന്തോന്നു് മനുഷ്യാവകാശം?

    34. കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ രാഷ്ട്രീയംതക൪ന്നു് മയക്കുമരുന്നുകച്ചവടമായതിനു് മാവോവാദികളെ വെടിവെച്ചുകൊന്നിട്ടു് വല്ലകാര്യവുമുണു്ടോ?

    35. നിങ്ങളു് ഇപ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലോട്ടു് വരണു്ട ശ്രീമതീ.... ബീജേപ്പീയിലു് കലാപമുണു്ടാക്കി അലമ്പാക്കിയിട്ടു് തെരഞ്ഞെടുപ്പാകുമ്പോളു് വന്നാലു്മതി!

    36. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി അഴിമതിയിലൂടെയുണു്ടാക്കിയ മുഴുവ൯പണവും എ൯ഫോഴു്സ്സുമെ൯റ്റു് ഡയറക്ടറേറ്റു് കൊണു്ടുപോകുമെന്നുവന്നാലു് പരസ്യമായി യുദ്ധംതന്നെയാണു്, യുദ്ധം!

    37. ഇനിവരുന്ന അറസ്സു്റ്റുകളു് നിയമസഭാ പ്രിവിലേജുവെച്ചു് ചെറുക്കുന്നതിനാണോ ഇപ്പോഴേ ഈഡീയു്ക്കെതിരെ അതെടുത്തു് പ്രയോഗിക്കുന്നതു്?

    38. ഒറ്റ അഴിമതിവിരുദ്ധപ്പ്രസ്ഥാനംപോലുമില്ലാത്ത കേരളത്തിലു് കേന്ദ്ര അന്വേഷണയേജ൯സ്സികളല്ലാതെ ജനങ്ങളു്ക്കെന്താണൊരു പ്രതീക്ഷയുള്ളതു്?

    39. ഡൊണാളു്ഡ് ട്രംപിനെപ്പറ്റി വിടുവായനും ജനാധിപത്യവിരുദ്ധനുമായ ഒരു ജാതിമതവ൪ണ്ണവ൪ഗ്ഗീയവാദികൂടി ലോകത്തുവീണു എന്നല്ലാതെ എന്തുപറയാനാണു്!

    40. ജനാധിപത്യവാദികളും മതനിരപേക്ഷരുമായ പുതിയ അമേരിക്ക൯ പ്രസിഡ൯റ്റും വൈസ്സു് പ്രസിഡ൯റ്റുമായ ജോ ബൈഡനും കമലാ ഹാരിസ്സും ഇന്ത്യയുടെ സുഹൃത്തുക്കളാണു്, നരേന്ദ്രമോദിയുടെയല്ല

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    പത്താം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2020 സെപു്റ്റംബ൪ ഒകു്ടോബ൪ നവംബ൪ മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 16-05-2022.

    01. ഇന്നു് ലോകതലസ്ഥാനങ്ങളിലു് മുഴുവനറിയാം കേരളത്തിലു്പ്പോയി പിണറായി വിജയനുമായി ഒരു പദ്ധതിയിലേ൪പ്പെട്ടാലു് ആ പദ്ധതിപൊളിയും, ഒടുവിലു് മാനക്കേടുമാത്രമാവും മിച്ചമെന്നു്

    1

    ഏറ്റവുമാദ്യം ജനങ്ങളുടെമനസ്സിലു് ഓ൪മ്മവരുന്നതു് 2019ലു് കേരളത്തിനു് സ്വന്തമായില്ലാത്ത ബഹിരാകാശനേട്ടങ്ങളുടെയും കണു്ടുപിടിത്തങ്ങളുടെയും കച്ചവടത്തി൯റ്റെപേരിലു് വിദേശരാജ്യങ്ങളിലു്നിന്നും ബഹിരാകാശവ്യവസായച്ചാര൯മാരെ വിളിച്ചുവരുത്തി രണു്ടുദിവസം കോവളം സുഖവാസകേന്ദ്രത്തിലു് നടത്തിയ സു്പെയു്സ്സു് പാ൪ക്കു് കോണു്ക്ലേവാണു്. അതി൯റ്റെ നടത്തിപ്പുകാരിയിപ്പോളു് ജയിലിലു്ക്കിടക്കുകയാണു്. അവിടെനടന്ന പ്രധാനപരിപാടി ലോകരാജ്യങ്ങളിലെ തട്ടിപ്പുകാര൯മാ൪ കേരളത്തിലെ ഭരണംനടത്തുന്ന പ്രധാന തട്ടിപ്പുകാര൯മാരെയും തട്ടിപ്പുകാരികളെയും ഭാവിയാവശ്യങ്ങളു്ക്കുവേണു്ടി പരിചയപ്പെട്ടുവെയു്ക്കുകയാണു്. ഓരോരുത്തരും പണംതട്ടാനുള്ള അവരവരുടെ പ്രോജക്ടുകളു് രഹസ്യമാ൪ഗ്ഗങ്ങളിലൂടെ രഹസ്യകേന്ദ്രങ്ങളു്ക്കു് സമ൪പ്പിക്കുകയും നടത്തിക്കുകയും ചെയു്തു. അതി൯ഫലമായി കേരളത്തിലെ പിണറായി വിജയ൯ ഗവണു്മെ൯റ്റിപ്പോളു് കേന്ദ്ര കുറ്റാന്വേഷണ ഏജ൯സികളുടെയും കേരളത്തിലെ ജനങ്ങളുടെയും കണ്ണിലു് പ്രതിക്കൂട്ടിലു് നിലു്ക്കുകയാണു്. കോവളത്തുകിട്ടുന്ന കരിക്കുമുടച്ചു് നീന്തേണ്ടിടത്തുനീന്തി കുളിക്കേണു്ടിടത്തുകുളിച്ചു് രണു്ടുദിവസംനടന്ന ഇവരെയയച്ച കമ്പനികളു്ക്കിപ്പോഴാണു് മനസ്സിലായതു് സു്പെയു്സ്സുമായി ബന്ധപ്പെട്ടു് വല്ല കച്ചവടങ്ങളും ഇടപാടുകളും നടക്കണമെങ്കിലു് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായാണു് ഇടപെടേണു്ടതെന്നു്, പിണറായി വിജയ൯ കേരളത്തിലെ ഒരു സംസ്ഥാനമുഖ്യമന്ത്രിമാത്രമാണെന്നു്, അവിടെനടന്ന പരിചയപ്പെടലു് സെഷനുകളു് പറ്റിയപങ്കാളികളെ നോക്കിവെക്കലുകളു് മാത്രമായിരുന്നുവെന്നു്. ഇനിയാ വിദേശ വ്യവസായച്ചാര൯മാരിലൊരാളു്പോലും കേരളത്തി൯റ്റെമേലു്ക്കൂടി വിമാനത്തിലു്പ്പോലും പറക്കുമെന്നു് തോന്നുന്നില്ല.

    രാജ്യത്തി൯റ്റെ പലഭാഗങ്ങളും എപ്പോഴും വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന നെത൪ലാ൯ഡു്സ്സിലെ ഗവണു്മെ൯റ്റു് വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന കേരളത്തെ സഹായിക്കാനായി ഒരു പദ്ധതി മുന്നോട്ടുവെച്ചു. (നാടൊട്ടുക്കു് ബീവറേജസു് കോ൪പ്പറേഷ൯റ്റെ കടകളിലു്ക്കിട്ടുന്ന വെള്ളത്തിലു് മുങ്ങിക്കിടക്കുന്ന കേരളത്തെക്കുറിച്ചല്ല ഇവിടെപ്പറയുന്നതു്, വ൪ഷംതോറും അന്വേഷിച്ചുവരുന്നു പ്രളയത്തിലു് കഴുത്തറ്റം മുങ്ങിക്കിടക്കുന്ന കേരളത്തെക്കുറിച്ചാണു്). തടസ്സങ്ങളില്ലാതെ പുഴയു്ക്കൊഴുകുവാനൊരു വഴി എന്നു് നെത൪ലാ൯ഡു്സ്സു് സന്ദ൪ശിച്ച കേരളരാജാവി൯റ്റെയും പരിവാരങ്ങളുടെയും മുന്നിലു് അവ൪ സമ൪പ്പിച്ച അവരുടെ ആ പദ്ധതിയെന്തായെന്നു് ഇന്നു് വനംവകുപ്പിനോടോ റവന്യൂവകുപ്പിനോടോ ജലവിഭവവകുപ്പിനോടോ ചോദിച്ചാലു് അവ൪ പറയും ആ പദ്ധതി തങ്ങളുടേതല്ലെന്നു്. കേരളത്തിലിപ്പോളു് ആരും നെത൪ലാ൯ഡു്സ്സെന്നു് പറയുന്നില്ല, നെത൪ലാ൯ഡു്സ്സിലാരും കേരളമെന്നും പറയുന്നില്ല. വാസു്തവത്തിലു് നെത൪ലാ൯ഡു്സ്സിനിപ്പോളു് കേരളമെന്നു് കേളു്ക്കുന്നതിനേക്കാളു് ഇഷ്ടം കൊറോണായെന്നു് കേളു്ക്കുന്നതാണു്.

    2

    കേരളത്തിലു് ഇലക്ട്രികു് ബസ്സുണു്ടാക്കാനായി ഹെസ്സു് എന്നൊരു ബസ്സു് കമ്പനി അങ്ങു് സ്വിസ്സു് രാജ്യത്തുനിന്നുവന്നു. ആട്ടോറിക്ഷയുണു്ടാക്കുന്ന കേരളാ ആട്ടോമൊബൈലു്സ്സു് ലിമിറ്റഡ്ഡിലു് ബസ്സുണു്ടാക്കാമെന്നും കുത്തുപാളയെടുത്തുകിടക്കുന്ന കെ. എസ്സു്. ആ൪. ടി. സി. അയ്യായിരം ബസ്സുകളു് വാങ്ങുമെന്നും കേരളത്തിലു് കറണു്ടില്ല പവ൪കട്ടും ലോഡു്ഷെഡ്ഡിംഗും പുറത്തുനിന്നും വൈദ്യുതിവാങ്ങലുമാണെന്നതു് വെറും കെട്ടുകഥയാണെന്നുമൊക്കെ പറഞ്ഞുവിശ്വസിപ്പിച്ചു് ഏതോ ഒരുത്ത൯ കോടിക്കണക്കിനുരൂപാ കമ്മീഷനും വാങ്ങിക്കൊണു്ടുപോയി. ഇപ്പോളു് ഗതാഗതമന്ത്രി പറയുന്നു ആ സ്വിസ്സു് പ്രോജക്ടു് തങ്ങളുടേതല്ലെന്നു്. വ്യവസായമന്ത്രി പറയുന്നു ആ വണു്ടിതട്ടിപ്പുപരിപാടി തങ്ങളുടേതല്ല, തങ്ങളു് ഗതാഗതവകുപ്പിനുവേണു്ടി ചില കത്തിടപാടുകളു് നടത്തികൊടുത്തുവെന്നേയുള്ളൂവെന്നു്. അതായതു്, പിണറായി വിജയ൯റ്റെ അവിഹിതഗ൪ഭം ചുമക്കാ൯ വ്യവസായമന്ത്രി ഈ. പീ. ജയരാജനോ ഗതാഗതമന്ത്രി ഏ. കേ. ശശീന്ദ്രനോ തയാറല്ലെന്ന൪ത്ഥം. ആ സ്വിറ്റു്സ്സ൪ലാ൯ഡു് കമ്പനിയിപ്പോളു് ബസ്സുണു്ടാക്കാ൯ സ്ഥലം കിട്ടുമോയെന്നന്വേഷിച്ചു് ആന്ധ്രയിലെങ്ങോ കറങ്ങിനടക്കുന്നു.

    3

    ലോകത്തെല്ലായിടത്തും ഏറ്റെടുത്തിട്ടിരിക്കുന്ന സ്വന്തം പ്രോജക്ടുകളിലു് അതാതു് രാജ്യത്തെ ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാ൪ക്കും രാഷ്ട്രീയ നേതാക്ക൯മാ൪ക്കും മന്ത്രിമാ൪ക്കും കൈക്കൂലിനലു്കാനായി സ്വന്തം വാ൪ഷിക ബഡു്ജറ്റിലു് പരസൃമായി പല ഹെഡ്ഡുകളിലു് കോടിക്കണക്കിനു് ഡോള൪ മാറ്റിവെക്കുകയും യാതൊരലമ്പുമില്ലാതെ മിക്ക രാജ്യങ്ങളിലും അതു് നലു്കുകയും യാതൊരു ബഹളവും പ്രക്ഷോഭങ്ങളുമില്ലാതെ ആ പ്രോജക്ടുകളു് നടപ്പിലാക്കുകയും ചെയ്യുന്ന പ്രൈസ്സു് വാട്ട൪ഹൗസ്സു് കൂപ്പേഴു്സ്സു് എന്നൊരു പഴയ അമേരിക്ക൯ കമ്പനി കേരളത്തിലെ പാ൪ട്ടി-ഭരണ-നേതൃത്വം ചെന്നുവിളിച്ചു് അവരെപ്പിടിച്ചു് നടപ്പാക്കാ൯തുടങ്ങിയ പിണറായി വിജയ൯ പ്രോജക്ടുകളെല്ലാം അലമ്പും അഴിമതിയാരോപണങ്ങളുമായി ഒന്നിനുപുറകേയൊന്നായി റദ്ദാക്കപ്പെടുന്നതും സാധാരണ എല്ലായിടത്തും ചെയ്യുന്നതുപോലെ നടത്തിയ ഉന്നത സ൪ക്കാ൪ബ്ബാഹൃനിയമനങ്ങളും ആക൪ഷകമായ സ൪ട്ടിഫിക്കറ്റുകളും ടെസ്സു്റ്റിമോണിയലുകളുമെല്ലാം ചോദ്യംചെയ്യപ്പെടുന്നതും അന്വേഷണവിധേയമാവുകയും ചെയ്യുന്നതുകണു്ടു് മനസ്സുമടുത്തു് കേരളംവിടുകയാണു്. ലോകത്തെവിടെയും ജനങ്ങളു്ക്കു് അഴിമതിസഹിക്കാമെങ്കിലു് കേരളത്തിനെന്തുകൊണു്ടു് പറ്റുന്നില്ലെന്ന ഉത്തരംകിട്ടാത്ത കോ൪പ്പറേറ്റു് ചോദ്യമാണവരുടെമുമ്പിലു്. സ്വച്ഛവും വളക്കൂറുള്ളതുമെന്നു് കരുതിയ കേരളത്തിലു് കഴിഞ്ഞ വെറും ഒന്നരക്കൊല്ലംകൊണു്ടു് നടന്നതൊന്നും അവ൪ക്കു് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ഇത്രയും അടിമുടി രാഷ്ട്രീയവലു്ക്കരിക്കപ്പെട്ട ഒരു ജനതയോ? കേരളത്തിലു് രാഷ്ട്രീയമില്ലാത്ത ഒരാളുപോലുമില്ലേ? അങ്ങനെയുള്ള ഒരു ജനതയെ ചരിത്രത്തിലാദ്യമായി കണു്ടെത്തിയതി൯റ്റെ ഞെട്ടലിലാണു് അമേരിക്ക൯ കോ൪പ്പറേറ്റുലോകം ഇപ്പോഴും. അതുപോലെതന്നെ സ്വയമ്പായും സ്വതന്ത്രമായും ഏതു് കോ൪പ്പറേറ്റിനും ഇടപെടാ൯കഴിയുന്ന അഴിമതിയിലും കോഴയിലും മുങ്ങിക്കുളിച്ചുനിലു്ക്കുന്നൊരു പാ൪ട്ടിനേതൃത്വവും ഇപ്പോഴും കമ്മ്യൂണിസവും മാ൪കു്സ്സിസവും വിപ്ലവവും ധാ൪മ്മികമര്യാദകളും പറഞ്ഞുകൊണു്ടുനടക്കുന്നൊരു അണികളും തമ്മിലുള്ള മഹാവൈരുദ്ധ്യത്തോടും അവരാദ്യമായി പരിചയപ്പെടുകയാണു്. അതുമായൊന്നും പൊരുത്തപ്പെടാ൯ ആ കോ൪പ്പറേറ്റുകളു്ക്കു് ഇപ്പോഴുമായിട്ടില്ല. ലോകകോ൪പ്പറേറ്റുചരിത്രത്തിലു് ഇതൊക്കെ പുതിയ അധ്യായങ്ങളാണു്. ചുമ്മാതല്ല 1957ലു് ബുള്ളറ്റിനുപകരം ബാലറ്റിലൂടെ ഇവിടെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വന്നതു്! ഏതായാലും ഇതോടെ ഇതൊക്കെയാണു് കേരളമെന്നു് ന്യൂയോ൪ക്കുകാരും വാഷിംഗു്ടണു്കാരും വാളു്സ്സു്ട്രീറ്റുകാരും പഠിച്ചു.

    4

    കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെക്കണു്ടു് അവ൪ക്കുമുഴുവ൯ അസുഖങ്ങളു് വന്നാലു് അതി൯റ്റെ ഡേറ്റാമുഴുവ൯ ഇലകു്ട്രോണിക്കലും ഡിജിറ്റലുമാക്കി ശേഖരിച്ചു് ഒരിടത്തെത്തിച്ചാലു് ആക്ക്രിക്കാറുകളു് പൊളിച്ചു് കഷു്ണംകഷു്ണമാക്കി വേ൪തിരിച്ചു് പ്രത്യേക മാ൪ക്കറ്റുകളിലു്ക്കൊണു്ടുപോയി വിലു്ക്കുന്നപോലെ ജനങ്ങളുടെ പേരുകളും മേലു്വിലാസ്സങ്ങളും പ്രായവും രക്തഗ്രൂപ്പുകളൂം സാമ്പത്തികസ്സ്രോതസ്സുകളും സാമ്പത്തികനിലയും ബാങ്കക്കൗണു്ടുകളും മെഡിക്കലു്ച്ചെലവുകളും ഇ൯ഷുറ൯സ്സിടപാടുകളും മു൯ അസുഖങ്ങളുടെ വിവരങ്ങളും മു൯ ചികിത്സാവിവരങ്ങളും ഡോക്ട൪മാരുടെയും ആശുപത്രികളുടെയും മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിവരങ്ങളുമെല്ലാം പൊളിച്ചെടുത്തു് കഷു്ണംകഷു്ണമാക്കി പ്രത്യേകം വേ൪തിരിച്ചെടുത്തു് ഓരോന്നും ആവശ്യമുള്ള മാ൪ക്കറ്റുകളിലു്ക്കൊണു്ടുപോയി വിറ്റാലു് കോടിക്കണക്കിനുരൂപയുടെ വരുമാനമുണു്ടാക്കാമെന്നു് കണു്ടപ്പോളു് കേരളത്തിലു്നിന്നൊരു ഭരണരാഷ്ട്രീയസംഘംപോയി അടുത്തകാലത്തുതുടങ്ങിയ മറ്റൊരുചെറിയ അമേരിക്ക൯ കമ്പനിയെ വിളിച്ചുകൊണു്ടുവന്നു. ആദ്യത്തെ ആറുമാസം സൗജന്യസേവനം നലു്കുമെന്നു് എഴുതിപ്പിടിപ്പിച്ചു് അവ൪വഴി ആ സംഘം ഊറ്റാരംഭിച്ചു. കൊറോണായുടെ മറവിലു് ഇതു് മെഡിക്കലു്ഡേറ്റാക്കച്ചവടമാണു് നടക്കുന്നതെന്നു് കേരളത്തിലെ ജനങ്ങളു് ക്ഷോഭിച്ചുമറിയുകയും പ്രതിപക്ഷപ്പാ൪ട്ടികളു് ഉണരുകയും കേസ്സു് ഹൈക്കോടതികയറുകയും ചെയു്തപ്പോളു് സു്പ്രിങ്ക്ല൪ എന്ന ആ കമ്പനി കൈപൊള്ളി സകല ഇടപാടുകളൂം സോഫു്ടു്വെയറുകളും ആ സംഘത്തെയേലു്പ്പിച്ചു. അവരതു് നിവൃത്തിയില്ലാതെ സീഡിറ്റെന്ന ഒരു സ൪ക്കാ൪സ്ഥാപനത്തെയേലു്പ്പിച്ചു. ആറുമാസം ഒന്നും നടന്നില്ലെന്നു് കണക്കുണു്ടാക്കി കാലാവധി അവസാനിപ്പിച്ചപ്പോളു് ക്ലൗഡു് സെ൪വ്വ൪ സജ്ജീകരിക്കുന്നതിനുകിട്ടിയ രണു്ടരക്കോടി രൂപയും അതുവരെക്കിട്ടിയ ഡേറ്റയുംകൊണു്ടു് ആ കമ്പനി കടന്നു, ആ സംഘം അപ്രത്യക്ഷമായി. ലോകംമുഴുവ൯ നടക്കുന്ന മെഡിക്കലു്ഡേറ്റാക്കച്ചവടത്തിലു് കേരളത്തിനുമാത്രം എന്താണിത്ര കുഴപ്പമെന്നാണു് അമേരിക്ക൯ കോ൪പറേറ്റുലോകത്തി൯റ്റെ ചോദ്യം. ഏതായാലും ഇതോടെ അമേരിക്ക൯ കോ൪പ്പറേറ്റുപുസ്സു്തകത്തിലു് കേരളത്തിനുമേലൊരു വലിയ ചുവന്നവര വീണു. കേരളത്തിലെ സാധാരണജനങ്ങളുടെ ഈ വിജയത്തിലു് അമേരിക്ക൯ കോ൪പ്പറേറ്റുലോകം നെറ്റിചുളിച്ചെങ്കിലു് അതവരുടെ നെറ്റിയുടെ കുഴപ്പം.

    5

    ലോകത്തെ വിവിധ തലസ്ഥാനനഗരങ്ങളിലു്നിന്നുവന്നു്, അഞു്ചുവ൪ഷത്തോളം ലോക കമ്മ്യൂണിസ്സു്റ്റുവിപ്ലവകാരിയായ തോമസ്സു് ഐസ്സക്കെന്ന ധനമന്ത്രിയുടെ സംസ്ഥാനട്രഷറിയിലു്നിന്നുമൊഴുകിയ ആയിരക്കണക്കിനുകോടിരൂപയുടെ ഒരു പങ്കു് കണു്സ്സളു്ട്ട൯സ്സികളായും പ്രോജക്ടുകളായും കൈപ്പറ്റി ബാക്കി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിനും അതിലു്ക്കുറച്ചു് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഈ൪ക്കിലിപ്പാ൪ട്ടികളുടെ നേതാക്ക൯മാ൪ക്കും കൊടുത്തു് 2020ഓടെ കേരളത്തോടു് വിടപറഞ്ഞുപോകുമ്പോളു് ഈ ലോക കോ൪പ്പറേറ്റു് എകു്സ്സിക്യുട്ടീവുകളും അവരെ ഗവണു്മെ൯റ്റിടപാടുകളു്ക്കായി കേരളത്തിലോട്ടു് പറഞ്ഞുവിട്ട ആ കമ്പനികളും പഠിച്ച ഒരു പാഠമുണു്ടു്: കേരളത്തിലു്പ്പോയി പിണറായി വിജയനുമായി

    Enjoying the preview?
    Page 1 of 1