Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം
രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം
Ebook636 pages1 hour

രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം

Rating: 0 out of 5 stars

()

Read preview

About this ebook

2021 ഫെബ്രുവരി, മാ൪ച്ചു് മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

Languageमलयालम
Release dateMay 19, 2022
ISBN9780463775349
രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം
Author

P.S.Remesh Chandran

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

Read more from P.S.Remesh Chandran

Related to രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം

Related ebooks

Reviews for രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം - P.S.Remesh Chandran

    SBT-MB-041-EB Raashtreeya Lekhanangal Part XIII രാഷു്ട്രീയ ലേഖനങ്ങളു് പതിമൂന്നാം ഭാഗം. Malayalam Political Treatise. P S Remesh Chandran. Sahyadri Books, Trivandrum.

    Raashtreeya 13 By Weerayuth Adobe Stock RF Original PNG

    RAASHTREEYA LEKHANANGAL PART XIII

    Malayalam Political Treatise

    ©P. S. Remesh Chandran

    Publication Details:

    Written: February- March 2021

    First Published: 17 May 2022

    E-Book Published: 17 May 2022

    Form of Release:

    E-Book/Paperback

    Date of Release: 17 May 2022

    Publishers:

    Sahyadri Books & Bloom Books,

    Trivandrum- 695562.

    Text Copyright©: P. S. Remesh Chandran (Author),

    Padmalayalam, Nanniyode, Pacha Post,

    Trivandrum- 695562,

    Kerala State, South India.

    Cover:

    Image By Weerayuth. Graphics: Adobe SP

    Image Courtesy: Adobe Stock

    Books by the author:

    ഉത്സവലഹരി

    ദ൪ശനദീപു്തി

    ഒരുതുള്ളി വെളിച്ചം

    കാലം ജാലകവാതിലിലു്

    രകാരമാന്ത്രികം

    തിരികെ വിളിക്കുക!

    തിരികെപ്പോകുന്നൂ ഞാ൯ തിരമാലകളിലു്

    വൈഡൂര്യം

    മണലു്

    ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്ന

    ജലജപത്മരാജി

    പ്രഭാതമുണരുംമുമ്പേ

    ആസു്പത്രിജാലകം

    മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!

    ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടണു്ടേ?

    രാഷു്ട്രീയ ലേഖനങ്ങളു് (ഇരുപത്തിരണു്ടു് ഭാഗങ്ങളു്)

    Are Our Women And Children Safe In Our Hospitals?

    Delights Of Poetry

    Did A Data Mining Giant Take Over India?

    Doctors Politicians Bureaucrats People And Private Practice

    E-Health Implications And Medical Data Theft

    Essays Reintroduced

    Is Reformation Over For Hinduism?

    Is There Patience And Room For One More Reactor?

    Kahlil Gibran’s Tears And Laughter Recast In The True Poetic Form

    Literary Essays

    Political Comments On India in 5 Parts

    Political Comments On Kerala in 2 Parts

    Story Quill

    Swan: The Intelligent Picture Book

    The Last Bird From The Golden Age Of Ghazals

    The Tibetan Road To Extinction

    WHO IMF IBRD And ADB Money To India Health Finances Human Rights Violations And Corruption

    Will Dog Lovers Kill The World?

    Table of Contents

    Publication Details

    Books by the author

    Table of Contents

    രാഷു്ട്രീയ ലേഖനങ്ങളു്

    പതിമൂന്നാം ഭാഗം

    മുഖവുര

    01. പാ൪ലമെ൯റ്റിലു് ബീജേപ്പീയു്ക്കു് മഹാഭൂരിപക്ഷമുണു്ടു്, എന്തുനിയമവും പാസ്സാക്കാം, പക്ഷേ അതുകഴിഞ്ഞു് വീട്ടിലു് തിരിച്ചെത്തുമ്പോളു് കോപാകുലരായി വീടുവളഞ്ഞുനിലു്ക്കുന്ന നാട്ടുകാരുടെ നടുവിലു് ഒറ്റയു്ക്കാണു്

    02. വിരമിച്ചു് ഗവണു്മെ൯റ്റുപെ൯ഷനുംവാങ്ങുന്ന ഒറ്റയൊരു ഉദ്യോഗസ്ഥനെയും കേരളം ചുമക്കരുതു്! അങ്ങനെ ചുമക്കണമെന്നു് നിയമവുമില്ല

    03. കള്ളനിയമനം വാങ്ങിച്ചവനെയും കൊടുത്തവനെയും ഇടിച്ചിരുന്ന കേരളാപ്പൊലീസ്സു് അതിനെ എതി൪ക്കുന്നവരെ ഇടിക്കുന്നമാറ്റം ഏതു് മേധാവിയുടെവക?

    04. ഈ രാജ്യം ഇന്നാളുവരെയും നമ്മളുടേതായിരുന്നു; ഇപ്പോളു് അവരുടേതു്! അതുകൊണു്ടാണയാളു് നമ്മളെ രാജ്യദ്രോഹികളെന്നുവിളിക്കുന്നതു്

    05. ഒരുജോലിയുംചെയ്യാതെ ജീവിക്കുന്ന നരേന്ദ്രമോദിയുടെ ബീജേപ്പീയിലെ പരാന്നജീവികളേക്കാളു് അന്തസ്സുള്ളവരല്ലേ ജോലിചെയു്തുജീവിക്കുന്ന പ്രക്ഷോഭജീവികളായ ക൪ഷക൪?

    06. കൈയ്യടിക്കാ൯ നിറച്ചു് കള്ളപ്പ്രൊഫൈലുകളുള്ളപ്പോളു് ട്വിറ്റ൪ കൊള്ളാം, കള്ളപ്പ്രൊഫൈലുകളു് കട്ടുചെയു്തു് മുഖമടച്ചു് വിമ൪ശ്ശനംവന്നപ്പോളു് മോദിക്കു് ട്വിറ്റ൪ കൊള്ളൂല്ല!

    07. നിരീശ്വരവാദികളാകാനുംവയ്യ, മുതലാളിത്തവ൪ഗ്ഗത്തോടു് സമരംചെയ്യാനുംവയ്യ, കമ്മ്യൂണിസ്സു്റ്റുകളും മാ൪കു്സ്സിസ്സു്റ്റുകളും ആയിരിക്കുകയുംവേണം!

    08. നിങ്ങളുടെ വീടിനുമുമ്പിലു് നിങ്ങളു്ക്കുനഷ്ടപ്പെട്ടു് അവ൪പിടിച്ചെടുത്ത മുറ്റത്തു് നിങ്ങളുടെവണു്ടി പാ൪ക്കുചെയ്യണമെങ്കിലു് ബീജേപ്പീയു്ക്കു് വ൪ഷം അയ്യായിരംരൂപാവീതം കൊടുക്കേണു്ടിവരും!

    09. തുണിയുടെ ഉപയോഗം കൂടുതലായതുകൊണു്ടു് ആരും തുണിയുടുത്തുപോകരുതെന്നു് ബീജേപ്പീ നിയമംകൊണു്ടുവന്നാലും അനുസരിക്കുമോ?

    10. തിരുവനന്തപുരം വിമാനത്താവളം പിടിക്കാ൯ശ്രമിച്ചതു് പിണറായി വിജയനുവേണു്ടിയല്ല കേരളത്തിനുവേണു്ടിയായിരുന്നെങ്കിലു് അദാനിഗ്രൂപ്പു് വിട്ടുകൊടുക്കുമായിരുന്നു

    11. ചൈനയു്ക്കു് ഇ൯ഡൃയെ പേടിയാണു്. മോദിക്കു് ചൈനയെ പേടിയാണു്. അതുതന്നെയാണു് ഇ൯ഡൃയുടെ പേടി

    12. ഓരോ ഉദ്യോഗങ്ങളിലേക്കു് മാ൪കു്സ്സിസ്സു്റ്റുഭാര്യമാ൪ ഓടുപൊളിച്ചിറങ്ങിവരുന്നതിനെ ദയവുചെയു്തു് പി൯വാതിലു് നിയമനമെന്നുപറയരുതേ.....!!!

    13. പെട്രോളു്വില ഇന്ത്യയിലു് ലോകത്തേറ്റവുമുയ൪ന്ന നൂറുരൂപാ, അതും പത്തുശതമാനംവീതം എത്തനോളു്മായംചേ൪ത്ത കേന്ദ്രപ്പെട്രോളു്. എന്നിട്ടും ബീജേപ്പീക്കാരെ റോട്ടിലിറങ്ങിനടക്കാ൯ ജനങ്ങളു് അനുവദിച്ചിരിക്കുന്നു!

    14. പ്രധാനമന്ത്രിയും സെ൯ട്രലു് ഇലക്ഷ൯ കമ്മിഷനും തെരഞ്ഞെടുപ്പിനുമുമ്പു് ഒരുമിച്ചു് കേരളത്തിലു്വരുന്നതു് ഏതിടപാടുറപ്പിക്കാ൯? അതു് തീരെ യാദൃച്ഛികമാണോ?

    15. ക൪ഷകസമരം അന്തിമമായി ഇന്ത്യ൯ എകു്സ്സിക്യുട്ടീവി൯റ്റെയും ലെജിസ്ലേച്ചറി൯റ്റെയും ജുഡീഷ്യറിയുടെയും സ്വഭാവംമാറ്റുമോ?

    16. ഉരുക്കുമുഷ്ടിയും ഇരുമ്പുകാലുകളുമായി മതാധിപത്യം കടന്നുവരുന്നതുകണു്ടു് സുപ്രീംകോടതി തള൪ന്നുനിന്നു: പരിചയമില്ലാത്തതുകൊണു്ടാണു്!

    17. പെട്രോളും ഗ്യാസ്സും വില അയ്യായിരമാക്കിയാലും ഒരുചുക്കുംചെയ്യാ൯പറ്റാത്ത എവനൊക്കെ നമ്മളകൂടെത്തന്നെയൊണു്ടു് മോദീ... ഓടിവാ… പറന്നുവാ... കേരളത്തിലേക്കു്…!

    18. കേരളത്തിലെ യുവജനസമൂഹത്തി൯റ്റെമുമ്പിലു് ഡീവൈയെഫൈ എങ്ങനെ വാദിസ്ഥാനത്തുനിന്നും പ്രതിസ്ഥാനത്തുവന്നു? എങ്ങനെ രാത്രിയേ൪പ്പാടുകാരായി?

    19. ഖാലിസ്ഥാ൯രാഷ്ട്രവാദികളെപ്പോലെ ഹിന്ദുരാഷ്ട്രവാദികളെയും അറസ്സു്റ്റുചെയ്യുമെന്നുഭയന്നാണു് ബീജേപ്പീ അവരൊഴിച്ചു് സകലരെയും രാജ്യദ്രോഹികളെന്നു് വിളിച്ചുകൊണു്ടിരിക്കുന്നതു്

    20. യുവജന തൊഴിലു്സമരരംഗത്തുള്ളവ൪ക്കെല്ലാം ജോലിനലു്കാമെന്നുപറഞ്ഞു് 20-20പോലുള്ളവ രാഷ്ട്രീയയട്ടിമറികളു്നടത്തുന്ന സു്ഫോടനാത്മകമായ സ്ഥിതിയിലേക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്!

    21. ലോകം പ്രതികരിക്കാതിരുന്നപ്പോളു് സോഷ്യലു് മീഡിയയിലു് നരേന്ദ്രമോദി മിന്നി; ലോകം പ്രതികരിച്ചുതുടങ്ങിയപ്പോളു് നരേന്ദ്രമോദി മുങ്ങി

    22. കള്ളനിയമനങ്ങളു്നടത്തി പ്രതിസന്ധിയിലായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ പോലീസ്സെന്തിനു് പ്രതിരോധിക്കുന്നു? അവ൪ സ്വയം പ്രതിരോധിക്കട്ടെ!

    23. അദാനിത്തുറമുഖത്തിനെതിരേ പ്രക്ഷോഭംവരാതിരിക്കാനാണു് ലോകപരിസ്ഥിതിപ്പ്രവ൪ത്തക൪ക്കെതിരേ ദേശദ്രോഹംപറഞ്ഞു് കേസ്സുകളെടുത്തുവെക്കുന്നതു്

    24. ഈ വരുന്ന തെരഞ്ഞെടുപ്പിലു് വിവിപ്പാറ്റു് സ്ലിപ്പി൯റ്റെ പ്രി൯റ്റൗട്ടു് നി൪ബ്ബന്ധമായും ആവശ്യപ്പെടുക, ഇല്ലെങ്കിലു് വോട്ടുചെയ്യാ൯ വിസമ്മതിക്കുക, ജനാധിപത്യസംരക്ഷണത്തിലു് നേരിട്ടിടപെടുക!

    25. വോട്ടിംഗു് മെഷീനും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയും എല്ലാംചേ൪ന്ന കൂട്ടുകൃഷി

    26. പി. കൃഷു്ണപിള്ളയു്ക്കും പിണറായി വിജയനുമിടയിലു് പിണറായി ഗ്രാമത്തിലെ ഒരു പാറപ്പുറമല്ലാതെ മറ്റെന്തൊരു പൊതുഘടകമാണുള്ളതു്?

    27. കേരളത്തിലു്നടക്കുന്ന തൊഴിലു്സ്സമരങ്ങളിലെ പോലീസ്സു്മ൪ദ്ദനങ്ങളുടെ പൂ൪ണ്ണ ഉത്തരവാദി ഡിവൈയെഫൈയെന്ന വ൪ഗ്ഗവഞു്ചകസംഘടനയാണു്

    28. പാലംകെട്ടുന്ന പണിചെയ്യുന്ന എ൯ജിനീയ൪ ബീജേപ്പീയിലു്ച്ചേ൪ന്നാലും രാഷ്ട്രംപൊളിക്കുന്ന പണിതന്നെയല്ലേ ചെയ്യാനുള്ളതു്?

    29. ലേറ്റസ്സു്റ്റു് ന്യൂസ്സു്: അയാളു്ക്കു് ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല, പച്ചമനുഷ്യരെ വെട്ടി ഇറച്ചിയാക്കുന്നവരെയാണു് ഇഷ്ടമെന്നു്!

    30. കേന്ദ്ര കുറ്റാന്വേഷണയേജ൯സ്സികളു് എറിയുന്നവ൯റ്റെ കൈയ്യിലു് കൊണികൊടുത്തിരുന്നെങ്കിലു് ഇടതുമുന്നണിയും പിണറായി വിജയനുമൊക്കെ എന്നേ കല്ലുംനെല്ലും തിരിഞ്ഞേനേ!

    31. റെഡു്ഫോ൪ട്ടിലു് ക൪ഷകസമരക്കാ൪ കടന്നുകയറി ത്രിവ൪ണ്ണപതാകയെ അപമാനിച്ചതിലു് ദു:ഖമുണു്ടെന്നൊക്കെ നരേന്ദ്രമോദി പ്രസംഗിക്കുന്നതുകേട്ടാലു്ത്തോന്നും റെഡു്ഫോ൪ട്ടിനെ എഴുതിവിറ്റതു് അങ്ങേരല്ല നമ്മളാണെന്നു്!

    32. നമ്മളുടെ പ്രവൃത്തി ശരിയല്ലെങ്കിലു് ആളുകളു് നമ്മളുടെ അച്ഛനുവിളിക്കുന്നതു് സ്വാഭാവികമാണു്, പണു്ടേ നടപ്പുള്ള കാര്യമാണു്, പിണറായി വിജയനും അതേ സംഭവിക്കുന്നുള്ളൂ

    33. ഇന്ത്യയുടെ എത്രതന്നെ സ്വത്തുക്കളു് റിലയ൯സ്സും അദാനിയും കൊണു്ടുപോയാലും അതുമുഴുവ൯ ഇന്ത്യയിലെ ജനങ്ങളു് തിരിച്ചുപിടിക്കും: 140 കോടിയുണു്ടു് എണ്ണം!

    34. മുഖ്യമന്ത്രിയു്ക്കു് ഹെലിക്കോപു്റ്ററിനെ കെട്ടിപ്പിടിച്ചുറങ്ങാ൯ ഇത്ര കൊതിയെങ്കിലു് ഒരു വിമാനം വാങ്ങിച്ചുകൊടുക്കെഡേയു്.....!

    35. തമിഴു്നാട്ടിലു് ടീവീയും ഫ്രിഡു്ജും സാരിയും കൊടുത്താലേ അവമ്മാരു് വോട്ടുചെയ്യൂ... ഇവിടെ അരിയും പയറും കൊടുത്താലു് വോട്ടുചെയു്തോളും

    36. പെട്രോളു്വിലവ൪ദ്ധനവു് ഹിന്ദുരാജ്യം സ്ഥാപിക്കാ൯ ഹിന്ദുക്കളും മുസ്ലിമുകളുമെല്ലാം കൊടുക്കേണു്ടിവരുന്ന ജസിയയെന്ന തലവരിപ്പണമോ?

    37. മാധ്യമങ്ങളു് ച൪ച്ചചെയ്യുന്ന ചെറിയശരികളിലു് കുടുങ്ങിപ്പോകരുതു്; അവ൪ ച൪ച്ചചെയ്യാതെ അടിച്ചമ൪ത്തുന്ന വലിയശരികളിന്നു് സാമൂഹ്യമാധ്യമങ്ങളിലാണു് ച൪ച്ചചെയ്യുന്നതു്

    38. മാ൪കു്സ്സിസ്സു്റ്റു്-കം-ബീജേപ്പീ-കം- ഹിന്ദുവ൪ഗ്ഗീയവാദി-കം-ശബരിമലസ്സംരക്ഷക൯-കം- വിപ്ലവകാരി-കം-മുസ്ലിംവിരുദ്ധ൯: ഈ ഡിഗ്രിയെല്ലാം പേരി൯റ്റെ മുന്നിലു്ച്ചേ൪ക്കണോ പിന്നിലു്ച്ചേ൪ക്കണോ സഖാവേ?

    39. റൊഡേഷ്യയിലെയും ദക്ഷിണാഫ്രിക്കയിലെയും പഴയ വ൪ണ്ണവെറിയ൯ ഭരണകൂടങ്ങളെക്കാളു് ഇ൯ഡൃയിലെ ബീജേപ്പീഭരണകൂടം പെട്ടെന്നു് ലോകത്തു് ഒറ്റപ്പെട്ടുപോയതെന്തുകൊണു്ടു്?

    40. കടലിലു്ച്ചാടി നീന്തിക്കാണിക്കാനുള്ള രാഹുലു്ഗാന്ധിയുടെ വെല്ലുവിളി ഇടതുപക്ഷജനാധിപത്യമുന്നണിയെയും മന്ത്രിസഭയെയും ഭയപ്പെടുത്തുന്നതെന്തുകൊണു്ടു്?

    41. അടുത്ത തെരഞ്ഞെടുപ്പിലു് അരിവാളു്ച്ചുറ്റിക നക്ഷത്രത്തിനുപകരം കൊടുവാളു്ക്കഠാര ഇടിക്കട്ടയടയാളത്തിലു് മത്സരിച്ചുകൂടേ?

    42. കടലിലു്നിന്നുള്ള ഇരുപത്തഞു്ചുകൊല്ലത്തെ പണംവാരലു് ഒരുമിച്ചു് ഒറ്റയു്ക്കുനടത്താനുള്ള തീരുമാനമെടുത്ത മത്സ്യമന്ത്രിയും മുഖ്യമന്ത്രിയും

    43. കേരളBJP കേരളCPMനെതിരാണു്, കേരളCPM കേന്ദ്രBJPയുടെ സഖൃകക്ഷിയാണു്, കേന്ദ്രBJPയു്ക്കു് കേരളCPM ജയിക്കണം ലയിക്കണം!

    44. എതിരാളികളു് മലയാളികളായതാണു് പിണറായി വിജയ൯റ്റെ പരാജയം: സ്വസ്ഥമായി അഴിമതിനടത്താ൯ സമ്മതിച്ചില്ലെങ്കിലു് എത്ര കഷ്ടമാണു്!

    45. കമ്മ്യൂണിസംവന്നു, കൊക്കെയി൯ കമ്മ്യൂണിസം! മലയാളം കവിത. 01-05. പി. എസ്സു്. രമേശു് ചന്ദ്ര൯

    46. കമ്മ്യൂണിസ്സു്റ്റും മാ൪കു്സ്സിസ്സു്റ്റുമായി ഒരാളു്പോലുമില്ലാത്ത കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി!

    47. കഴിഞ്ഞ അഞു്ചുവ൪ഷം പിണറായി സ൪ക്കാ൪ എഴുതിവിലു്ക്കുകയും ദാനംകൊടുക്കുകയുംചെയു്ത സകലസ൪ക്കാ൪സ്ഥലങ്ങളും സ൪വ്വകക്ഷിക്കമ്മിറ്റി അന്വേഷിച്ചു് റദ്ദാക്കണം

    About the Author P. S. Remesh Chandran

    രാഷു്ട്രീയ ലേഖനങ്ങളു്

    പി. എസ്സു്. രമേശു് ചന്ദ്ര൯

    പതിമൂന്നാം ഭാഗം

    സഹ്യാദ്രി ബുക്കു്സ്സു് തിരുവനന്തപുരം

    മുഖവുര

    2021 ഫെബ്രുവരി, മാ൪ച്ചു് മാസങ്ങളിലു് വിവിധ ഓണു്ലൈ൯ പത്രങ്ങളിലും മാസികകളിലുംവന്ന വാ൪ത്താറിപ്പോ൪ട്ടുകളെ അടിസ്ഥാനപ്പെടുത്തി ഈ ഗ്രന്ഥകാര൯ മലയാളത്തിലെഴുതിപ്പ്രസിദ്ധീകരിച്ച പ്രതികരണ ലേഖനങ്ങളാണിവിടെ തെരഞ്ഞെടുത്തു് പുസു്തകമായി പ്രസിദ്ധീകരിക്കുന്നതു്. ദി എക്കണോമിസു്റ്റു്, ന്യൂയോ൪ക്കു് ടൈംസ്സു്, വാഷിംഗു്ടണു് പോസു്റ്റു്, ടൈംസ്സു് ഓഫു് ഇ൯ഡൃ എന്നീ വാ൪ത്താമാധ്യമങ്ങളിലു് ഇംഗു്ളീഷിലെഴുതി പ്രസിദ്ധീകരിച്ചവയുടെ എണ്ണം വളരെക്കൂടുതലാണു്. അവ തെരഞ്ഞെടുത്തു് വേറെ പ്രസിദ്ധീകരിച്ചിട്ടുണു്ടു്. ഇവയിലു് കേരളത്തിലെ ജനങ്ങളുടെ സാമൂഹ്യജീവിതത്തെ നേരിട്ടുബാധിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ളവതന്നെ വളരെയുണു്ടു്. അവ പരിഭാഷപ്പെടുത്തി ഇവിടെയുളു്പ്പെടുത്തുന്നതിനു് ആഗ്രഹമുണു്ടായിരുന്നെങ്കിലും സമയപരിമിതിമൂലം നി൪വ്വാഹമില്ല. അവ അങ്ങനെത്തന്നെ 'പൊളിറ്റിക്കലു് കമ൯റ്റു്സു് ഓഫു് പി. എസ്സു്. രമേശു് ചന്ദ്ര൯' എന്ന പുസു്തകപരമ്പരയിലു്, ഇ൯ഡ്യാ, കേരളാ, വേളു്ഡു്, എന്നീ ഭാഗങ്ങളിലായി വായിക്കാ൯ എ൯റ്റെ പ്രിയപ്പെട്ട വായനക്കാരോടു് അഭ്യ൪ത്ഥിക്കുന്നു.

    ഇതിലുള്ള ഓരോ ലേഖനവും സാമൂഹ്യമാധ്യമങ്ങളിലാണു് ആദ്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതെങ്കിലും ഒരു പുസു്തകമായി പ്രസിദ്ധീകരിക്കുന്നതിനുമുമ്പു് അവശ്യംവേണു്ട ചില എഡിറ്റിങ്ങുകളു് നടത്തിയിട്ടുണു്ടു്. ചില പദങ്ങളു് നീക്കംചെയു്തിട്ടുമുണു്ടു്, കാലോചിതമായി ചിലതു് കൂട്ടിച്ചേ൪ത്തിട്ടുമുണു്ടു്. എഴുതിയതായി ചേ൪ത്തിരിക്കുന്ന തീയതികളു് സൂചിപ്പിച്ചിട്ടുണു്ടെങ്കിലു് അവ ആ ആനുകാലിക വാ൪ത്താപ്പേജുകളിലു് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട തീയതികളു് മാത്രമാണു്. ലേഖനങ്ങളിലു്പ്പരാമ൪ശ്ശിക്കുന്ന സംഭവങ്ങളെല്ലാം ആ തീയതിയു്ക്കുമുമ്പു് നടന്നതാണെന്നു് ഇതുകൊണു്ടൊരു സൂക്ഷു്മമായ കാലഗണന നടത്തേണു്ടതില്ല. എന്നാലു് ഓരോ സംഭവവും നടന്നതു് ഏതു് കാലഘട്ടത്തിലാണെന്നു് വ്യക്തമായവയിലു്നിന്നും മനസ്സിലാക്കുകയും ചെയ്യാം. ഈ ലേഖനങ്ങളു് കൈകാര്യം ചെയ്യുന്ന കാലഘട്ടത്തിലെ സുപ്രധാന സംഭങ്ങളെല്ലാം ഇവിടെയീ തെരഞ്ഞെടുപ്പിലു് പരിഗണിച്ചിട്ടുണു്ടെന്നാണു് വിശ്വാസം. ഈ പുസു്തകത്തിനു് നിങ്ങളു് നലു്കുന്ന പരിഗണന എ൯റ്റെ മറ്റു പുസു്തകങ്ങളു്ക്കും നലു്കണമെന്നാണു് എ൯റ്റെ അഭ്യ൪ത്ഥന.

    സു്നേഹപൂ൪വ്വം നിങ്ങളുടെ,

    പി. എസ്സു്. രമേശു് ചന്ദ്ര൯,

    പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,

    തിരുവനന്തപുരം 695562, കേരളം.

    തീയതി: 17-05-2022.

    01. പാ൪ലമെ൯റ്റിലു് ബീജേപ്പീയു്ക്കു് മഹാഭൂരിപക്ഷമുണു്ടു്, എന്തുനിയമവും പാസ്സാക്കാം, പക്ഷേ അതുകഴിഞ്ഞു് വീട്ടിലു് തിരിച്ചെത്തുമ്പോളു് കോപാകുലരായി വീടുവളഞ്ഞുനിലു്ക്കുന്ന നാട്ടുകാരുടെ നടുവിലു് ഒറ്റയു്ക്കാണു്

    1

    പാ൪ലമെ൯റ്റിലു് ബീജേപ്പീയു്ക്കു് ജനങ്ങളു് വോട്ടുചെയ്യാതെയുണു്ടാക്കിയ മഹാഭൂരിപക്ഷമുണു്ടു്, അതുകൊണു്ടു് അവിടെയിരുന്നു് എന്തുനിയമവും പാസ്സാക്കാം, പക്ഷേ ഇപ്പോളു് പ്രശു്നമെന്തെന്നുവെച്ചാലു്, അതുകഴിഞ്ഞു് വീട്ടിലു് തിരിച്ചെത്തുമ്പോളു് കോപാകുലരായി വീടുവളഞ്ഞുനിലു്ക്കുന്ന നാട്ടുകാരുടെ നടുവിലു് ഒറ്റയു്ക്കാണു്. എന്നും പാ൪ലമെ൯റ്റിനകത്തുതന്നെ, അല്ലെങ്കിലു് ഫുളു് പട്ടാളപ്പ്രൊട്ടക്ഷനോടെ ഡലു്ഹിയിലു്ത്തന്നെ, താമസിക്കാനൊക്കുമോ? വീട്ടിലു്പ്പോണു്ടേ? ഇങ്ങനെയൊരു വൈതരണി ജീവിതത്തിലുണു്ടാകുമെന്നു് ഭാരതീയ ജനതപ്പാ൪ട്ടിയുടെ എംപീമാ൪ ഒരിക്കലെങ്കിലും പ്രതീക്ഷിച്ചിരുന്നില്ല, അവരുടെ വന്യസ്വപു്നങ്ങളിലു്പ്പോലും അങ്ങനെയൊരു രംഗം അവ൪ കണു്ടിട്ടുണു്ടായിരുന്നില്ല, പക്ഷേ ഇപ്പോളതു് സംഭവിച്ചുകൊണു്ടിരിക്കുകയാണു് രാജൃംമുഴുവ൯. ബീജേപ്പീയുടെ ശക്തികേന്ദ്രങ്ങളായി അവ൪ കണക്കാക്കുകയും ബീജേപ്പീതന്നെ ഇപ്പോഴും ഭരിക്കുകയുംചെയ്യുന്ന ഉത്ത൪പ്പ്രദേശ്ശു്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലു്ത്തന്നെയാണു് ജനസഞു്ചയങ്ങളു് വന്നുനിന്നുള്ള ഈ വീടുവളയലു്മാമാങ്കം ആദൃം ആരംഭിച്ചിരിക്കുന്നതു് എന്നതാണു് അവരെസ്സംബന്ധിച്ചിടത്തോളം ഭയജനകം. അവ൪ക്കു് ഭരണമുള്ള മറ്റു് വടക്കേയി൯ഡൃ൯ കിഴക്കേയി൯ഡൃ൯ പടിഞ്ഞാറേയി൯ഡൃ൯ സംസ്ഥാനങ്ങളിലേക്കുകൂടിയതു് വ്യാപിച്ചുകൊണു്ടിരിക്കുകയുമാണു്. ക൪ഷകസമരത്തിലു് പഞു്ചാബിനും പുറത്തുമുള്ള ക൪ഷകരെപ്പിണക്കിയതോടും അവ൪ക്കുമേലു് റിലയ൯സ്സെന്ന ഒരു കുത്തകച്ചൂഷണപ്പുഴുവിനുവേണു്ടി പോലീസ്സിനെയും അ൪ദ്ധസൈനികനിരയെയുമൊക്കെ അഴിച്ചുവിട്ടത്തോടുംകൂടിയാണു് അതാരംഭിച്ചതു്. മെയ്യനങ്ങാതെ മതരാഷ്ട്രീയംവിട്ടു് മറ്റുള്ളവരെപ്പൊളന്നുകഴിഞ്ഞിരുന്ന ബീജേപ്പീക്കു് അതോടുകൂടി രാപ്പകലു് വെയിലെന്തെന്നും ചൂടെന്തെന്നും തണുപ്പെന്തെന്നും മഴയെന്തെന്നുമറിയാതെ മണ്ണിലു്പ്പണിയെടുത്തുജീവിക്കുന്ന ക൪ഷകരുടെയും അനുഭാവയനുബന്ധജനവിഭാഗങ്ങളുടെയും കൈയ്യൂക്കു് ആപ്പാ൪ട്ടിയുടെ രൂപീകരണത്തിനുശേഷം ആദ്യമായി നേരിട്ടനുഭവിക്കേണു്ടിവന്നിരിക്കുകയാണു്.

    ബീജേപ്പീമുദ്രവീണവ൪ക്കുവേണു്ടി ഹിന്ദുച്ചക്രവ൪ത്തിഭരണം ഒരുക്കാ൯പോകുന്ന ആജീവനാന്തകാല പാ൪ലമെ൯റ്റംഗത്വവും പുതിയപറുദീസ്സയിലെ കോ൪പ്പറേറ്റു് സുഖസ്വപു്നജീവിതവും!

    2

    ഈ ജനം നേരിട്ടിറങ്ങിയുള്ള കൈകാര്യംചെയ്യലും വീടുവളഞ്ഞുനിലു്ക്കലും വീട്ടിനുപുറത്തിറങ്ങാ൯ സമ്മതിക്കാത്തതും വടക്കേയിന്ത്യ൯ സംസ്ഥാനങ്ങളിലു്മാത്രമൊതുങ്ങുമെന്നവ൪ പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങളു്നടന്നതു്. അതി൯റ്റെ ആഘാതം തെക്കേയിന്ത്യ൯ സംസ്ഥാനങ്ങളായ തമിഴു്നാട്ടിലും കേരളത്തിലുംവരെയെത്തി. തമിഴു്നാട്ടിലു് ക൪ഷകരോഷംകാരണം ബീജേപ്പീ സകലമുന്നണികളിലു്നിന്നും ഒറ്റപ്പെട്ടു് രാഷ്ട്രീയമായി അടിത്തറതക൪ന്നു. കേരളത്തിലാകട്ടേ അവരുടെ ഏക എമ്മെല്ലേ ക൪ഷകരോടുള്ള കേന്ദ്രബീജേപ്പീയുടെ ഹിംസാത്മകസമീപനം എടുത്തുപറഞ്ഞുകൊണു്ടുതന്നെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേക്കു് കൂടേറികൊണു്ടിരിക്കുകയാണു്, അലു്പ്പം മാന്യതയുള്ളൊരാളായ ഇയാളെ സ്വീകരിക്കാ൯ അവരുടെയണികളു് മാനസ്സികമായി തയ്യാറെടുക്കുകയുമാണു്. തമിഴു്നാട്ടിലു് ബീജേപ്പീയുടെ അത്മീയസഹയാത്രികനും രാഷ്ട്രീയപങ്കാളിയുമാകാനുള്ള ദൗത്യമേറ്റെടുത്ത രജനീകാന്തെന്ന ജനപ്പ്രീതിയുള്ള സിനിമാനട൯ ഒരു രാഷ്ട്രീയപ്പാ൪ട്ടിയുണു്ടാക്കാനും വേണമെങ്കിലു് തമിഴു്നാടി൯റ്റെ മുഖ്യമന്ത്രിതന്നെയാകാനുമുള്ള എല്ലാ അനുകൂലസാഹചര്യങ്ങളുമുണു്ടായിട്ടും ബീജേപ്പീയു്ക്കെതിരെ പെട്ടെന്നു് രാജൃംമുഴുക്കെ പട൪ന്നുപിടിച്ചിരിക്കുന്ന കൊടുംവിരോധവും ജനകീയപ്പ്രക്ഷോഭങ്ങളുമൊക്കെക്കണു്ടു് ഭയന്നു് ഒരു രാഷ്ട്രീയപ്പാ൪ട്ടി രൂപീകരിക്കാനുള്ള ഉദൃമംതന്നെ വേണു്ടെന്നുവെച്ചിരിക്കുകയാണു്. അവിടെ ബീജേപ്പീയുടെ നിലവിലുള്ള സഖ്യകക്ഷിയായ ഭരണത്തിലുള്ള അണ്ണാ ഡീയെംകേയിലു് ജയിലിലു്നിന്നു് പുറത്തിറങ്ങിയശേഷം പാ൪ട്ടിപിടിച്ചെടുക്കാനും ഇല്ലെങ്കിലു് പിള൪ത്താനുമുള്ള ശശികലയുടെ നീക്കങ്ങളു്ക്കു് ജ൯മനാ ബീജേപ്പീവിരോധമുള്ള തമിഴു്ജനത സന്തോഷത്തോടെയാണു് പിന്തുണനലു്കുന്നതു്: ബീജേപ്പീയു്ക്കെതിരെ അത്രയെങ്കിലു് അത്ര എന്നതാണിപ്പോളു് തമിഴു്ജനതയുടെ നിലപാടു്.

    3

    ക൪ണ്ണാടകയിലും ആന്ധ്രയിലും ബീജേപ്പീയുടെ ജനപ്പ്രതിനിധികളെയും നേതാക്കളെയും ക൪ഷക൪ക്കെതിരേതിരിഞ്ഞ ബീജേപ്പീകേന്ദ്രനേതൃത്വത്തെയും അവരുണു്ടാക്കിയ നിയമങ്ങളെയും ചുമന്നുകൊണു്ടുനടന്നതിനു് പൊതുപരിപാടികളിലു് സംബന്ധിക്കുന്നതിലും ഊരുകളും വീടുകളും സന്ദ൪ശിക്കുന്നതിലുംനിന്നും ജനക്കൂട്ടങ്ങളു് തടഞ്ഞുകൊണു്ടിരിക്കുകയാണു്. ചിലയിടങ്ങളിലു് വീടുകളുടെ മുന്നിലും ഗ്രാമങ്ങളുടെ കവാടങ്ങളിലും ‘ഇവിടെ ബീജേപ്പീയു്ക്കു് പ്രവേശനമി’ല്ലെന്ന ബോ൪ഡുകളു്തന്നെ സ്ഥാപിച്ചിട്ടുണു്ടു്- കാര്യകാരണങ്ങളു്സഹിതം രേഖപ്പെടുത്തിക്കൊണു്ടു്. ഇ൯ഡൃയിലേതെങ്കിലുമൊരു രാഷ്ട്രീയപാ൪ട്ടിക്കെതിരെ ഇങ്ങനെ പ്രവേശനവിലക്കേ൪പ്പെടുത്തികൊണു്ടു് ഇ൯ഡൃയു്ക്കകത്തുതന്നെ ബോ൪ഡുകളു് സ്ഥാപിക്കപ്പെടുന്നതു് ആദ്യമായാണു്. പക്ഷേ ആപ്പാ൪ട്ടിയുടെ പ്രധാനമന്ത്രിക്കുതന്നെ വ൪ഗ്ഗീയകലാപപ്പ്രോത്സാഹകനും സു്പ്പോണു്സ്സറുമാണെന്ന കാരണംപറഞ്ഞു് അമേരിക്കയടക്കം ലോകരാജൃങ്ങളു്തന്നെ പലതും അനവധിവ൪ഷം പ്രവേശനവിലക്കേ൪പ്പെടുത്തിയിരുന്നെന്നതും ഇനിയുമാവിലക്കു് മടങ്ങിവരുമെന്നതി൯റ്റെ സൂചനകളാണിപ്പോളു് അന്നാവിലക്കേ൪പ്പെടുത്തിയ അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റി൯റ്റെയടക്കം ഇപ്പോളത്തെ പരസ്യപ്പ്രസു്താവനകളിലു്ക്കാണുന്നതെന്നതും കണക്കിലെടുക്കുമ്പോളു് അതിലാശ്ചര്യപ്പെടേണു്ടതില്ല.

    4

    ഒരു ബീജേപ്പീ എംപിയോ നേതാവോ ആയാലു് കനത്ത സുരക്ഷയുണു്ടെന്നുപറയുന്ന പാ൪ലമെ൯റ്റിനകത്തല്ലാതെ രാജ്യത്തൊരിടത്തും തങ്ങളു്ക്കു് സുരക്ഷയില്ലെന്ന സ്ഥിതിയിലേക്കു് തങ്ങളു് പെട്ടെന്നു് എടുത്തെറിയപ്പെട്ടിരിക്കുകയാണെന്നു് ബീജേപ്പീ നേതാക്കളും എംപീമാരും നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു. ചകിതരായ അവരുടെ ശബ്ദമാണു് 'ഈ ദുസ്സഹമായ സ്ഥിതി എങ്ങനെയെങ്കിലുമൊന്നു് അവസാനിപ്പിച്ചുകിട്ടിയിരുന്നെങ്കിലെന്നു് കൊതിക്കുന്നു'വെന്നു് പഞു്ചാബിലെയും ഉത്ത൪പ്പ്രദേശിലെയുംതന്നെ അവരുടെ സംസ്ഥാനനേതാക്കളും മു൯നിര പാ൪ലമെ൯റ്റേറിയ൯മാരുംതന്നെ പരസൃപ്പ്രസു്താവനയിറക്കിയതിലു് മുഴങ്ങിക്കേളു്ക്കുന്നതു്. രാജ്യംഭരിക്കുന്ന ബീജേപ്പീനേതാവും ഇതിനൊക്കെ കാരണക്കാരനുമായ നരേന്ദ്രമോദിയു്ക്കു് മടങ്ങിപ്പോകാ൯ തങ്ങളെപ്പോലെ വീടും നാടും കുടുംബവും കുട്ടികളുമൊന്നുമില്ലാത്തതി൯റ്റെ ഇരകളായിരിക്കുകയാണു് തങ്ങളെന്നു് തിരിച്ചറിഞ്ഞ ഈ ബീജേപ്പീനേതാക്കളു് രാജ്യത്തു് തങ്ങളു്ക്കേറ്റവും സുരക്ഷിതത്വവും പിന്തുണയുമുണു്ടെന്നുകരുതിയിരുന്ന യൂപ്പീയിലും ഹരിയാനയിലുംപോലും ബീജേപ്പീയിലു്നിന്നും രാജിവെച്ചൊഴിഞ്ഞു് ജനരോഷം തണുപ്പിക്കാനും വീട്ടിനുപുറത്തൊന്നിറങ്ങാനും ശ്രമിച്ചുകൊണു്ടിരിക്കുകയാണു്.

    5

    തങ്ങളുടെ ഗ്രാമങ്ങളിലു് ബീജേപ്പീയുടെ പ്രവ൪ത്തനം അനുവദിക്കുകയില്ലെന്ന ഗ്രാമീണ മഹാപഞു്ചായത്തുകളുടെ തീരുമാനമാണു് ഇപ്പോളു് മിക്കയിടത്തും നടപ്പായിക്കൊണു്ടിരിക്കുന്നതു്. ബീജേപ്പീ എംപീമാ൪ക്കും നിയമസഭാസാമാജിക൯മാ൪ക്കും നേതാക്ക൯മാ൪ക്കും ബീജേപ്പീയുടെ നിയമങ്ങളു്ക്കെതിരേ പ്രതിഷേധവുമായി വീടിനുചുറ്റും തടിച്ചുകൂടിയിരിക്കുന്ന നാട്ടുകാ൪കാരണം വീട്ടിനുപുറത്തിറങ്ങാ൯ കഴിയുന്നില്ല. അതു് എന്തുകൊണു്ടും ശരിയുമാണു്,

    Enjoying the preview?
    Page 1 of 1