Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

നാഗർകോവിലിലെ ദേവൂട്ടി
നാഗർകോവിലിലെ ദേവൂട്ടി
നാഗർകോവിലിലെ ദേവൂട്ടി
Ebook104 pages24 minutes

നാഗർകോവിലിലെ ദേവൂട്ടി

Rating: 0 out of 5 stars

()

Read preview

About this ebook

പ്രണയിനിയുടെ ജീവിതദുരന്തങ്ങൾക്കു കഥാനായകൻ സാക്ഷിയാകേണ്ടിവരുമ്പോൾ
ജോലിയുടെ ഭാഗമായി കന്യാകുമാരിയിൽ എത്തുന്ന മുരളി എന്ന നായകൻ ദേവൂട്ടിയെന്ന നായികയെ കണ്ടുമുട്ടുന്നു.പ്രണയം ഉള്ളിലുണ്ടെങ്കിലും പറയാൻ അവസരം കിട്ടുന്നതിനുമുന്പ് തന്നെ അവളുടെ വിവാഹം വീട്ടുകാർ നിശ്ചയിക്കുന്നു. പക്ഷെ ആ വിവാഹം അവന്റെ നാടായ പാലക്കാടിലേക്കായിരുന്നു..അങ്ങനെ അവർ വീണ്ടും കണ്ടുമുട്ടുന്നു .പിന്നീടങ്ങോട്ട് അവളുടെ ജീവിതത്തിൽ വരുന്ന ചില ദുരന്തങ്ങൾക്ക് അവനും സാക്ഷിയാകേണ്ടി വരുന്നു.

നാഗർകോവിലിലെ ദേവൂട്ടി -നീണ്ടകഥ

Languageमलयालम
PublisherJP Kalluvazhi
Release dateAug 29, 2021
ISBN9781005043247
നാഗർകോവിലിലെ ദേവൂട്ടി
Author

JP Kalluvazhi

Jayaprakash from Ottappalam Kerala.B.A. Graduate.Writer,Actor & Director.WorksScript & Driecton Of Shortfilms -_Kunjol & PachamarachillakalLyrics & Direction Of Onam Songs -Ponnonam 2018,Ponnonapattukal 2019Music Book-RagamanohariMalayalam Stories E Books -Thushara,Radhemma,Shalini,Gundalpettile Sundaravalli,ReejateacherOther E Books - Kerala Tourism Guide,Online Varumanam & 85 Buisiness AshayangalContact Number -9946442639

Read more from Jp Kalluvazhi

Related to നാഗർകോവിലിലെ ദേവൂട്ടി

Related ebooks

Reviews for നാഗർകോവിലിലെ ദേവൂട്ടി

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    നാഗർകോവിലിലെ ദേവൂട്ടി - JP Kalluvazhi

    നാഗർകോവിലിലെ ദേവൂട്ടി -നീണ്ടകഥ

    JP Kalluvazhi

    നാഗർകോവിലിലെ ദേവൂട്ടി

    അന്ന് 2017ഡിസംബർ 25 ക്രിസ്തുമസ് ദിവസമാണ്. വൈകുന്നേരം 4മണിക്ക് തന്നെ ഞാൻ അമ്പലപറമ്പിലെക്ക് ഇറങ്ങി. 

    പറഞ്ഞപോലെതന്നെ മുരളി, അമ്പലപറമ്പിലെ ആൽത്തറയിൽ എന്നെയും കാത്തിരിക്കുന്നുണ്ടായിരുന്നു. എന്തോ സീരിയസ് ആയി സംസാരിക്കാൻ ഉണ്ട് 4മണിക്ക് തന്നെ എത്തണം എന്ന് തലേദിവസം രാത്രി വിളിച്ചുപറഞ്ഞിരുന്നു. 

    എന്നെ കണ്ടതും അവൻ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റു, ജെപി ഏട്ടാ എന്ന് വിളിച്ചു കൈയിൽപിടിച്ചു. വാ ഇവിടെതന്നെ ഇരിക്കാം എന്ന് പറഞ്ഞു അവിടെ ഞങ്ങൾ രണ്ടുപേരുംകൂടി ഇരുന്നു. 

    എന്തായിരിക്കും ഇവന് ഇത്ര സീരിയസ് ആയി പറയാൻ ഉള്ളതെന്ന് ഒരു രൂപവും കിട്ടുന്നില്ല. 

    മുരളിയും ഞാനും തമ്മിൽ ചെറുപ്പം മുതലുള്ള പരിചയമാണ്. എന്റെ നാട്ടുകാരൻ, എന്നേക്കാൾ 10 വയസ്സിൽ ഇളപ്പമുണ്ട്. 

    ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തതു നാട്ടിലെ വായനശാലയിലെ സന്ദർശനങ്ങൾക്കിടയിലാണ്. പിന്നെ വായനശാലയുടെ വാർഷികം വരുമ്പോൾ, ഫണ്ട്‌ കളക്ഷൻ മറ്റു തയ്യാറെടുപ്പുകൾ തുടങ്ങി എല്ലാകാര്യങ്ങൾക്കും ഒപ്പത്തിനൊപ്പം ഉണ്ടാകും. എന്തു കാര്യത്തിലും എന്റെ അഭിപ്രായം ചോദിക്കുക എന്നത് അവന്റെ ഒരു രീതിയാണ്. കഴിഞ്ഞവർഷമായിരുന്നു അവന്റെ പെങ്ങളുടെ വിവാഹം. അന്ന് പങ്കെടുത്തതിന് ശേഷം അവനെ അങ്ങനെ കാണാൻ പറ്റിയിട്ടില്ല. ഒന്നുകിൽ ഞാൻ നാട്ടിൽ ഉണ്ടാകുമ്പോൾ അവൻ ഉണ്ടാകില്ല അല്ലെങ്കിൽ നേരെ തിരിച്ചും. 

    കുറേകാലമായി അല്ലെ മുരളി നമ്മൾ തമ്മിൽ കണ്ടിട്ട്. എന്താ ഇത്ര കാര്യമായി പറയാനുള്ളത്‌.. പറഞ്ഞോളൂ..

    ജെപി ഏട്ടാ എന്റെ ജീവിതത്തിലെ ചില അപൂർവനിമിഷങ്ങൾ, ചില കണ്ടുമുട്ടലുകൾ, അതിന്റെ ഭാഗമായി അല്ലെങ്കിൽ ബാക്കിയായി ഇന്നും തുടരുന്ന ചില വിങ്ങലുകൾ എന്നൊക്കെ പറയാം ഇതുവരെ അതിനെകുറിച്ചൊന്നും ഞാൻ ജെപി ഏട്ടനോട് പങ്കുവെച്ചിട്ടില്ല 

    .എന്താ മുരളി എന്തിനാ നീ ഇങ്ങനെ വളച്ചൊടിച്ചു പറയുന്നത്? എന്തായാലും പറയൂ.

    കുറേഏറെ പറയാനുണ്ട് ജെപി ഏട്ടാ.. ജെപി ഏട്ടന് ഇന്ന് വേറെ തിരക്കൊന്നും ഇല്ലല്ലോ?

    ഇല്ല പറഞ്ഞോ മുരളി

    കുറേ കാലങ്ങൾക്കു മുൻപ് തികച്ചും യാദൃച്ഛികമായാണ് ദേവൂട്ടിയെ ഞാൻ  കന്യാകുമാരിക്കടുത്തുള്ള ശുചീന്ദ്രം ക്ഷേത്രത്തിനു മുൻപിലുള്ള.. പൂക്കടയിൽ വെച്ച് കണ്ടുമുട്ടിയത്.അവൾ.. ഇപ്പോൾ ആലത്തൂരിൽ ഉണ്ട്.

    "ദേവൂട്ടി.. ആരാ മുരളി ഈ ദേവൂട്ടി..? 

    എല്ലാം വിശദമായി പറയാം ജെപി ഏട്ടാ.. 

    അങ്ങനെ മുരളി ദേവൂട്ടിയെ കണ്ടതുമുതലുള്ള കാര്യങ്ങൾ എന്നോട് പറഞ്ഞുതുടങ്ങി. 

    5വർഷം മുൻപ് ആയിരുന്നുവല്ലോ എനിക്ക്, ഈ ഹോമിയോപതി മെഡിസിൻ കമ്പനിയിൽ കമ്പനിയുടെ ഏരിയ സൂപ്പർവൈസർ ആയി ജോലികിട്ടുന്നത്. ആദ്യ നിയമനം നാഗർകോവിലിൽ.

    നാഗർകോവിൽ, തിരുനെൽവേലി, തൂത്തുകുടി ഏന്നീ മൂന്നു ജില്ലകളിലെ കോഴിഫാം, കാലിഫാം തുടങ്ങിയവ കണ്ടെത്തി കർഷകർക്ക് ഞങ്ങളുട വിവിധ മരുന്നുകൾ പരിചയപെടുത്തണം. 

    ആദ്യകുറച്ചു ദിവസങ്ങളിൽ നാഗർകോവിലിലെ മീനാക്ഷിപുരം ബസ്സ്റ്റാൻഡിന് അടുത്തുള്ള ശ്രീമുരുകൻ ലോഡ്ജിൽ താമസിച്ചു.കുറച്ചു ദിവസം കഴിഞ്ഞപ്പോ ൾതന്നെ ഹോട്ടൽ ഭക്ഷണത്തോട് അതൃപ്തി തോന്നിതുടങ്ങി. അവിടെ എവിടെയെങ്കിലും ഒരു ചെറിയ വീട് വാടകക്ക് കിട്ടിയാൽ ഭക്ഷണം സ്വയം പാചകം ചെയ്യാമല്ലോ എന്ന ആലോചനയിൽ അതിനുള്ള ശ്രമവും തുടങ്ങി.

    അങ്ങനെ ഞങ്ങളുടെ ഒരു കസ്റ്റമർകൂടിയായ കർഷകസുഹൃത്തു വഴി ഞാൻ ശുചീന്ദ്രം ക്ഷേത്രത്തിനുമുൻപിൽ ഉള്ള ശ്രീദേവി ഫ്ലവർമാർട് എന്ന ആ പൂക്കടയിൽ എത്തുന്നതും പൂക്കടയുടെ ഉടമയുടെ മകളായ ശ്രീദേവിയെ അല്ലെങ്കിൽ "ദേവൂട്ടിയെ ആദ്യമായി കാണുന്നതും. 

    അന്ന് ഏതാണ്ട് രാവിലെ

    Enjoying the preview?
    Page 1 of 1