Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അമാനവ, അനാക്രി, പോമോ തുണ്ടുക ൾ
അമാനവ, അനാക്രി, പോമോ തുണ്ടുക ൾ
അമാനവ, അനാക്രി, പോമോ തുണ്ടുക ൾ
Ebook577 pages8 hours

അമാനവ, അനാക്രി, പോമോ തുണ്ടുക ൾ

Rating: 0 out of 5 stars

()

Read preview

About this ebook

പ്രൈമറി സ്‌കൂൾ അധ്യാപകരായിരുന്ന കെ ആർ സുകുമാരന്റെയും എ വി പുഷ്പാർജിനിയുടെയും മകനായി 1976-ൽ തൃശ്ശൂരിൽ ജനനം. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് വീട്. വൈലത്തൂർ, പൊന്മുണ്ടം, വളാഞ്ചേരി, നാഗ്പുര്‍, മുംബൈ, ബാംഗളൂർ, നഗാനോ, ചെന്നൈ, ഹൈദരാബാദ്, ഗുവാഹട്ടി, ഡല്‍ഹി എന്നിവിടങ്ങളിലൊക്കെയായി ജീവിച്ചു. 2007- ൽ ഐ ഐ ടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി. ചെന്നൈ മാതമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, IIT ഗുവാഹട്ടി, ബംഗളൂരിലും നോയ്ഡയിലുമായി SAS, Cadence എന്നീ രണ്ടു സോഫ്റ്റ് വെയർ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 2010 ജൂലൈ മുതൽ കോഴിക്കോട് NITയിൽ ജോലിയും താമസവും.

Languageमलयालम
PublisherPencil
Release dateJul 15, 2021
ISBN9789354387661
അമാനവ, അനാക്രി, പോമോ തുണ്ടുക ൾ

Related to അമാനവ, അനാക്രി, പോമോ തുണ്ടുക ൾ

Related ebooks

Related articles

Reviews for അമാനവ, അനാക്രി, പോമോ തുണ്ടുക ൾ

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അമാനവ, അനാക്രി, പോമോ തുണ്ടുക ൾ - സുദീപ് ആദിൽ അമൻ അൽമിത്ര

    അമാനവ, അനാക്രി, പോമോ തുണ്ടുകൾ

    ഭാഗം ഒന്ന് : ബീഫ് നിരോധനം മുതൽ നോട്ട് നിരോധനം വരെ. 2015 March – 2016 December.

    BY

    സുദീപ് ആദിൽ-അമൻ അൽമിത്ര


    pencil-logo

    ISBN 9789354387661

    © സുദീപ് ആദിൽ-അമൻ അൽമിത്ര 2021

    Published in India 2021 by Pencil

    A brand of

    One Point Six Technologies Pvt. Ltd.

    123, Building J2, Shram Seva Premises,

    Wadala Truck Terminal, Wadala (E)

    Mumbai 400037, Maharashtra, INDIA

    E connect@thepencilapp.com

    W www.thepencilapp.com

    All rights reserved worldwide

    No part of this publication may be reproduced, stored in or introduced into a retrieval system, or transmitted, in any form, or by any means (electronic, mechanical, photocopying, recording or otherwise), without the prior written permission of the Publisher. Any person who commits an unauthorized act in relation to this publication can be liable to criminal prosecution and civil claims for damages.

    DISCLAIMER: The opinions expressed in this book are those of the authors and do not purport to reflect the views of the Publisher.

    Author biography

    പ്രൈമറി സ്‌കൂൾ അധ്യാപകരായിരുന്ന കെ ആർ സുകുമാരന്റെയും എ വി പുഷ്പാർജിനിയുടെയും മകനായി 1976- ൽ തൃശ്ശൂരിൽ ജനനം . മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് വീട് . വൈലത്തൂർ , പൊന്മുണ്ടം , വളാഞ്ചേരി , നാഗ്പുര്‍ , മുംബൈ , ബാംഗളൂർ , നഗാനോ , ചെന്നൈ , ഹൈദരാബാദ് , ഗുവാഹട്ടി , ഡല്‍ഹി എന്നിവിടങ്ങളിലൊക്കെയായി ജീവിച്ചു .  2007- ൽ ഐ ഐ ടി ബോംബെയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി .  ചെന്നൈ മാതമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , IIT ഗുവാഹട്ടി , ബംഗളൂരിലും നോയ്ഡയിലുമായി SAS, Cadence എന്നീ രണ്ടു സോഫ്റ്റ് വെയർ കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്തു . 2010 ജൂലൈ മുതൽ കോഴിക്കോട് NIT യിൽ ജോലിയും താമസവും .

    2010- ല്‍ സംഗം ഹൗസ് writer residency യുടെ Nonfiction / humanities വിഭാഗത്തിലുള്ള Nevatia fellow. Insight young voices, The Hoot, പാഠഭേദം മാസിക , മാധ്യമം ആഴ്ചപ്പതിപ്പ് , ദേശാഭിമാനി വാരിക , മലയാളം വാരിക , നാലാമിടം , malayal.am ( പോർട്ടൽ ), ജനയുഗം പത്രം , ഉത്തരകാലം , പച്ചക്കുതിര , കാക്കക്കൂട്ടം , ഡൂള്‍ ന്യൂസ് , നവ മലയാളി , അഴിമുഖം , സൗത്ത് ലൈവ് , മാധ്യമം online, ഡൈനാമിക് ആക്ഷൻ , വര്‍ത്തമാനം , ജനപക്ഷം , തെളിച്ചം മാസിക , ദി ക്രിട്ടിക് , The Wire, പ്രബുദ്ധകേരളം ( പോർട്ടൽ ),  സ്വന്തം ബ്ലോഗ് , എഫ് ബി എന്നിങ്ങനെ പലയിടങ്ങളിൽ എഴുതിയിട്ടുണ്ട് . ' നാലാമിട ' ത്തില്‍  ' സുദീപിന്റെ ഡയറി ' എന്നൊരു കോളം ചെയ്തിരുന്നു . എൻ പി ഹാഫിസ് മുഹമ്മദ് എഴുതിയ ' ആകാശത്ത് ഒരദ്ഭുത യാത്ര ' എന്ന കുട്ടികള്‍ക്കുള്ള ചെറു നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തു , 2015- ൽ interlingua ebooks എന്ന ബ്രിട്ടീഷ് / ഇറ്റാലിയൻ publishing house അത് e-book ആയി പ്രസിദ്ധീകരിച്ചു . ' ജാതിഭേദവും മതദ്വേഷവുമില്ലാത്ത ജീവിതത്തിന്റെ സാധ്യതകൾ ' ( kindle e-book ) , ' ഞാൻ മലയാളീ നഹീ ഹൂ ' (print) എന്നീ പുസ്തകങ്ങൾ 2020- ലും പുറത്തു വന്നു .

    എഴുത്ത് , ചിന്ത , അധ്യാപനം , ഗവേഷണം ഒക്കെയായി ജീവിക്കുന്നു . സിനിമ , സാഹിത്യം , സംസ്കാരം , ജെന്‍ഡര്‍ , ജാതി , മതം / വിശ്വാസം , ഭാഷ , രാഷ്ട്രീയം എന്നിങ്ങനെ പല വിഷയങ്ങളെക്കുറിച്ചും എഴുതാറുണ്ട് . ആദിൽ , അമൻ തെഹ്രീർ എന്നിവർ മക്കളാണ് . ഭാര്യ : ചൈതന്യ .

    fb : sudeep.almitra

    Contents

    2015 March

    2015 April

    2015 May

    2015 June

    2015 July

    2015 August

    2015 September

    2015 October

    2015 November

    2015 December

    2016 January

    2016 February

    2016 March

    2016 April

    2016 May

    2016 June

    2016 July

    2016 August

    2016 September

    2016 October

    2016 November

    2016 December

    Foreword

    അമാനവ, അനാക്രി , പോമോ എന്നതൊക്കെ നാട്ടുകാർ എന്നെ കളിയാക്കിയോ അധിക്ഷേപിച്ചോ വിളിക്കുന്ന പേരുകളാണ് . എന്നാലും അതൊക്കെയും കൂടി ആണ് എന്റെ ചിന്തകളുടെ , എഴുത്തിന്റെ ഐഡന്റിറ്റി എന്നു ഞാൻ തിരിച്ചറിയുന്നു .

    ' പോമോ ' അല്ലെങ്കിൽ പോസ്റ്റ് മോഡേണിസം എന്നാൽ കേരളത്തിലെ പുരോഗമന ഇടതുപക്ഷ സർക്കിളുകൾ ഒരു തെറി വാക്കായിട്ടാണ് ഉപയോഗിക്കുന്നത് . ഞാൻ പോസ്റ്റ് മോഡേണിസത്തിന്റെ തിയറി പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല , എന്നാൽ ഞാൻ പറയുന്ന രാഷ്ട്രീയം പലതും ' പോമോ ' യിൽ പെടുമെന്നറിയാം . സ്ഥലത്തെ പ്രമുഖ ' പോമോ ' ചിന്തകരോട് തന്നെയും ചിലപ്പോൾ അടികൂടേണ്ടി വരാറുണ്ടെങ്കിലും . ( ശരിക്കും പറഞ്ഞാൽ ഫെമിനിസം പോലും ' പോമോ ' യിൽ വരുന്നതാണ് . ' പോമോ ' എന്ന വാക്കിനെ തെറിയായി ഉപയോഗിക്കുന്നവർക്ക് അതറിയുമോ എന്നറിയില്ലെങ്കിലും .)

    'അനാക്രി ' എന്നത് അനാർക്കിസത്തിനെ കളിയാക്കാൻ വക്രീകരിച്ചു പറയുന്നതാണ് . രാജാവില്ലാത്ത അവസ്ഥയാണ് അരാജകത്വം അഥവാ അനാർക്കിസം . അതിന്റെയും തിയറി ഞാൻ അധികം വായിച്ചിട്ടില്ല . രാജാക്കന്മാരെയും അതുപോലെയുള്ള ഭൂമിയിലെ പലതരം ദൈവങ്ങളെയും മാനിക്കുന്നത് കുറച്ചു കുറവാണ് അത്രയേ ഉള്ളൂ.

    'അമാനവനെ ' ന്ന പേര് അമാനവ സംഗമത്തിന്റെ ഭാഗമായതുകൊണ്ട് ഉണ്ടായിവന്നതാണ് . അതിലും നാണക്കേടൊന്നും തോന്നുന്നില്ല , എല്ലാക്കാലത്തേയ്ക്കുമായി അമാനവ സംഗമത്തിന്റെ മേൽ എന്നെ fix ചെയ്യാൻ താത്പര്യമില്ലെങ്കിലും അന്ന് അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് , പടച്ചോനോട് നന്ദിയുണ്ട്.

    ഇതെല്ലാം മാത്രമല്ല എന്റെ ഐഡന്റിറ്റി എന്നും അറിയാം . സാമ്പ്രദായികമായ ആണത്തത്തിലും പെണ്ണത്തത്തിലും ഉറപ്പിക്കാൻ പറ്റാത്ത ഒരു gender identity ( ഒരു ' പെണ്ണാണ് ' എന്നാണ് ഞാൻ തന്നെ ഒരിക്കൽ എഴുതിയത് ), കുറെയൊക്കെ ലിബറൽ എന്നു പറയാവുന്നതും എന്നാൽ mainstream ലിബറലുകളോട് ഇടഞ്ഞുനിൽക്കുന്നതുമായ ചിന്തകൾ , അതുപോലെ mainstream secular ആവാൻ താത്പര്യമില്ലാത്ത , വിശ്വാസങ്ങളെ മാനിക്കുന്ന ഒരു സെക്കുലർ .. ഒരു ' കീഴാള ' ജാതിയിൽ ജനിച്ചവൻ .. ' കീഴാള ' ശരീരമുള്ളവൻ എന്നിങ്ങനെ പലതാണ് ഞാൻ .

    കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി ( വിശ്വാസപരമായി ) ഒരു മുസ്‌ലിം ആയും ഞാൻ എന്നെ മനസിലാക്കുന്നു . ഈ കുറിപ്പുകൾ എഴുതുന്ന കാലത്ത് അങ്ങനെയല്ലായിരുന്നു.

    എഫ് ബിയിൽ കുറിച്ചിടുന്ന ചിന്തകൾ എഴുതുന്ന സമയത്ത് കുറെയധികം പേർ അത് വായിക്കുന്നുണ്ടെങ്കിലും പിന്നീട് വേണമെന്നു കരുതിയാൽ ഒരു റഫറൻസ് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇതൊരു പുസ്തകമാക്കി വയ്ക്കുന്നത് . എന്നെങ്കിലും ആർക്കെങ്കിലുമൊക്കെ വായിക്കണമെന്നു തോന്നിയാൽ വായിക്കാൻ . മുമ്പ് വായിച്ചവർക്കും അല്ലാത്തവർക്കും , വായിക്കാറുണ്ടെങ്കിലും ഇടയിൽ ചിലതെല്ലാം മിസ് ചെയ്തവർക്കുമെല്ലാം.

    മനുഷ്യ സംഗമം , അമാനവ സംഗമം , ' പ്രമാദമായ ' വായനശാല / പുസ്തകം വിവാദം ഒക്കെ ഉൾപ്പെടുന്ന 2015 മാർച്ച് മുതൽ 2016 ഡിസംബർ വരെയുള്ള കാലത്തെ എഴുത്തുകളാണ് ഇതിലുൾപ്പെടുത്തിയിട്ടുള്ളത് . അതിനു മുമ്പത്തെയും ( ചുംബന സമരം etc ) അതിനു ശേഷമുള്ളതും ( മഞ്ജു വാര്യർ വരെ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്ത് പബ്ലിസിറ്റി തന്ന ' മഞ്ച് ' കമന്റ് വന്ന പോസ്റ്റ് അടക്കം ) ഒക്കെ പതുക്കെ , സമയം പോലെ ഇറക്കാം , ഇൻശാ അള്ളാ .

    എന്റെ എഴുത്തിനെ ' ചവറ് ' എന്നൊക്കെ വിളിക്കുന്നവരുണ്ട് . അവരുടെ (വിശുദ്ധമായ) ഒരു പൊതു ഇടത്തെ മലിനപ്പെടുത്തുന്നു എന്നതുകൊണ്ടാവണം . അത് ഒരു ബഹുമതി / compliment ആയേ ഞാനെടുക്കുന്നുള്ളൂ.

    പല വിഷയങ്ങളെപ്പറ്റിയും എഴുതാറുണ്ട് . 'ഗൗരവമേറിയത് ' എന്നു തോന്നിപ്പിക്കുന്ന രാഷ്ട്രീയ ചർച്ചകളും ' ചളി ' തമാശകളും സിനിമയെപ്പറ്റിയുള്ള പോസ്റ്റുകളും ഒക്കെ കാണുന്നതുകൊണ്ട് ' എല്ലാ പോസ്റ്റും ചേട്ടായി തന്നെ എഴുതുന്നതാണോ' എന്നു ചോദിച്ച അനിലയെയും ഓർക്കുന്നു .

    അപ്പോൾ, ഇത് നിങ്ങൾക്കുവേണ്ടി.

    വിശുദ്ധ ഇടങ്ങളെ മലിനപ്പെടുത്തുന്ന, പല സർക്കിളുകളിലും ഉള്ള പല ആളുകളെയും അലോസരപ്പെടുത്തുന്ന , ഞാൻ പോസ്റ്റോ കമന്റോ കണ്ട് വിമർശിക്കുന്നതും കളിയാക്കുന്നതും ഒക്കെ സഹിക്കാതെ പലരുടെയും ബ്ലോക്ക് ലിസ്റ്റിൽ എന്നെ കയറ്റുന്ന , കുറേ തുണ്ടു ചിന്തകൾ , കുറച്ചു തമാശകൾ.

    എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവർക്കും അതോടൊപ്പം തന്നെ, പരസ്യമായി എന്നെ തള്ളിപ്പറയുമ്പോഴും രഹസ്യമായി ' ഇയാൾ എന്തൊക്കെയാണ് പറയുന്നത് ' എന്നറിയണമെന്നുള്ളവർക്കും.

    സ്നേഹം

    സുദീപ്

    Preface

    അമാനവ , അനാക്രി , പോമോ തുണ്ടുകൾ

    ( ഭാഗം ഒന്ന് : ബീഫ് നിരോധനം മുതൽ നോട്ട് നിരോധനം വരെ )

    മനുഷ്യ സംഗമം , അമാനവ സംഗമം , വായനശാല / പുസ്തകം വിവാദം ഒക്കെ സഹിതം

    2015 March – 2016 December

    സുദീപ് ആദിൽ - അമൻ അൽമിത്ര

    നന്ദി : ദൈവത്തിന് .

    പിന്നെ പല കാലങ്ങളിൽ എന്റെ കൂടെയുണ്ടായ ആളുകൾക്കും .

    2015 March

    * * *

    ' ഒരാളുടെ ഭക്ഷണം അയാളുടെ ചോയിസാണ് . അതില്‍ ഇടപെടാന്‍ സ്റ്റേറ്റിന് എന്ത് അവകാശം ' എന്നു Sabloo V Thomas. സ്റ്റേറ്റിന്റെ ഇടപെടല്‍ മാത്രമല്ല പ്രശ്നമാവുന്നത് എന്നാണെന്റെ തോന്നല്‍ -- സ്റ്റേറ്റ് / ഭരണകൂടം ഇടപെടുന്നത് മാത്രമല്ല ' സമൂഹം ' ഇടപെടുന്നതും പ്രശ്നമാണ് .

    നിയമം ഇല്ലാത്തപ്പോഴും കേരളത്തിനു പുറത്തുള്ള ഇന്ത്യയിലെ പല സ്ഥലങ്ങളിലും ബീഫ് കിട്ടുക ബുദ്ധിമുട്ടാവുന്നത് അങ്ങനെ ' സമൂഹത്തിന്റെ വിലക്ക് ' നിലവിലുള്ളതുകൊണ്ടാണ് . ( ഡല്‍ഹിയിലെ ഐ എന്‍ എ മാര്‍ക്കറ്റിലുള്ള മലയാളി കടയില്‍ വലിയൊരു മെനു ഒട്ടിച്ചുവചിട്ടുണ്ടായിരുന്നു , അതില്‍ ബീഫ് ഐറ്റങ്ങളുടെ പേരുമാത്രം മലയാളത്തിലാണ് എഴുതിയിട്ടുള്ളത് .) സമൂഹത്തിലെ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരായിരിക്കെത്തന്നെയാണ് ചില അധീശവിഭാഗങ്ങളുടെ വിശ്വാസങ്ങള്‍ ഇങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുന്നത് . അതിന് സ്റ്റേറ്റിന്റെ അംഗീകാരം കിട്ടുകയാണ് മധ്യപ്രദേശിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമൊക്കെ നിയമങ്ങള്‍ വഴി ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് . മതപരമായ വിലക്കുകളായാലും ആ വിശ്വാസങ്ങള്‍ പിന്തുടരാത്തവരുടെ ഭക്ഷണത്തെ ബാധിക്കുന്ന നിലയിലേക്കു പോവുന്നത് അപകടകരമാണ് . അതിനു സ്റ്റേറ്റിന്റെ സമ്മതമുണ്ടാവുന്നത് അതിലേറെ അപകടകരവും .

    4 March 2015

    ( വൈശാഖൻ തമ്പിയുടെ പോസ്റ്റ് : എല്‍ . ഡി . എഫ് . സമരം : തലസ്ഥാനം സ്തംഭിച്ചു . ജനജീവിതം നരകം , ആറ്റുകാല്‍ പൊങ്കാല : തലസ്ഥാനത്ത് ജനപ്രളയം . നഗരം ഭക്തിസാന്ദ്രം )

    പത്രങ്ങള്‍ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക . അടുത്ത തവണ എല്‍ . ഡി . എഫ് . സമരം / പ്രകടനം : തലസ്ഥാനത്ത് ജനപ്രളയം . നഗരം ഭക്തിസാന്ദ്രം എന്നു യാഥാര്‍ത്ഥ്യത്തോടു കൂടുതല്‍ അടുത്തുനില്‍ക്കുന്ന തലേക്കെട്ടു കൊടുക്കുക .

    5 March 2015

    The Brahman culture.

    5 March 2015

    ഉത്തര്‍പ്രദേശില്‍ പഠിക്കാന്‍ ആഗ്രഹിച്ച ദളിത് പെണ്‍കുട്ടിയെ തീവച്ചുകൊന്നു : വാര്‍ത്ത

    6 March 2015

    RIP തിരുത്തല്‍വാദി G Karthikeyan.

    7 March 2015

    one of the best in Indian non-linear editing. T E Kishore ( Aadukalam , Enkeyum Eppothum ..) passes away :(

    7 March 2015

    UGC asks varsities to include stories of North-east in curriculum. (India Education Review). Only about 60 years late.. anyway good news.

    10 March 2015

    വിവാഹമോചനം കൂടുന്നു : കാരണമെന്ത് .. -- മാതൃഭൂമിയുടെ (' മലയാളി ' കളുടെയും ) ആശങ്ക : മരണംകൊണ്ടുമാത്രം പിരിയേണ്ട ബന്ധങ്ങള്‍ ജീവിതത്തില്‍ത്തന്നെ പിരിഞ്ഞഴിഞ്ഞുപോകുന്നതു വേദനാകരമാണ് . അത് വൈകാരികപ്രതിസന്ധികള്‍ സൃഷ്ടിച്ച് വ്യക്തികളെ തകര്‍ച്ചയിലേക്കു നയിക്കും ; കുടുംബത്തെയും സമൂഹത്തെയും ദുര്‍ബലമാക്കുകയുംചെയ്യും .. --> ഒരുമിച്ചു ജീവിക്കുന്നതിലെ വൈകാരികപ്രതിസന്ധികള്‍ അവര്‍ സഹിച്ചോട്ടെ , അവര്‍ പിരിയുന്നതിലെ വേദന , വൈകാരികപ്രതിസന്ധി ഒക്കെ ' നമ്മള്‍ മലയാളിക ' ളുടെ ' സമൂഹം ' സഹിക്കൂലാ എന്നാണ് . രണ്ടിലൊരാള്‍ ചത്താലേ നമുക്കു സമാധാനമാവൂ എന്ന് .

    11 March 2015

    ഷിബ് ലി - ശാദുലി : വംശീയ ' നീതി ' യുടെ ഏഴു വര്‍ഷങ്ങള്‍ . മാർച്ച് 26 - ഐക്യദാർഢ്യ ദിനം .

    17 March 2015

    നഗരപരിധി കഴിയുന്നതോടെ ഭരണഘടനയുടെ പരിധിയും കഴിഞ്ഞു .. അതിനിപ്പുറത്ത് കാര്യങ്ങളൊക്കെ നടന്നുപോവുന്നത് ജാതിവ്യവസ്ഥയുടെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാണ് - എന്‍ എച്ച് ടെന്നില്‍ ഒരു പോലീസ് ഓഫീസര്‍ പറയുന്നതാണ് .

    ഇന്ത്യയിലെ ജാതീയ ആക്രമണങ്ങളുടെ ഭീകരത ഒട്ടും മയപ്പെടുത്താതെ , അതിനു വേറെന്തെങ്കിലും പേരിട്ട് ഒരുതരം സേഫ് കളി കളിക്കാന്‍ മെനക്കെടാതെ , ജാതി ഭീകരതയായിത്തന്നെ വരച്ചുകാണിക്കുന്നു എന്ന ഒറ്റക്കാരണം മതി എനിക്ക് NH 10 ഇഷ്ടപ്പെടാന്‍ . നഗരങ്ങള്‍ക്ക് അവയുടേതായ ജാതിവ്യവസ്ഥകളുണ്ട് , എന്നുവച്ച് ഈ പടം ചെയ്യാന്‍ കാണിച്ച ധൈര്യത്തിനെ അഭിനന്ദിക്കാന്‍ അതൊരു തടസ്സമാവുന്നില്ല . ഇതിനെ Eden Lake എന്ന ഹോളിവൂഡ്‌ സിനിമയുടെ റിമേയ്ക് എന്നൊക്കെ വിളിക്കുന്നതു മണ്ടത്തരമാണ് -- ഇത് എന്തുകൊണ്ടും ഒരിന്ത്യന്‍ സിനിമയാണ് , ഒരു ഇന്ത്യന്‍ രാഷ്ട്രീയ സിനിമ . അതിന്റെ രാഷ്ട്രീയത്തോട് ചിലയിടങ്ങളില്‍ എനിക്കു വിയോജിപ്പുണ്ടെങ്കിലും . അഭിനേതാക്കളില്‍ ദീപ്തി നവലും ദര്‍ശന്‍ കുമാറും പൊളിച്ചു . അനുഷ്കയും ഒട്ടും മോശമാക്കിയില്ല . സംവിധായകന്‍ നവ്ദീപ്‌ സിങ്ങിനും ' പണി അറിയാം '. :)

    19 March 2015

    The most powerful socio-political commentary I have seen about the whole 'Ghar Waapasi' episode is ' Tuhya Dharma Koncha? ', a film that was released in early 2013. I saw the film only recently, and was shaken. It talks about belief, various religions, and it talks about conversions. With the tribal life in Vidarbha as its backdrop. I hope to be able to write more about it, but I think it would be better if more people see the film. (I don't think the DVDs are released yet, and I am not sure if it will be released at all, in the 'Namo' India.) It is directed by Satish Manwar who gave us Gabhricha Paus (The Damned Rain) earlier.

    20 March 2015

    Finally Sanskrit has become a dead language. RIP Yusuf Ali Kecheri . He has left something for every generation.

    22 March 2015

    തത്തമ്മച്ചുണ്ടു ചുവന്നതു തളിര്‍വെറ്റില തിന്നിട്ടോ മാരനൊരാള്‍ തേനില്‍ മുക്കി മണിമുത്തം തന്നിട്ടോ .., നദീതീരവും രാത്രിയും പൂനിലാവും വിളിക്കുന്നു നമ്മെ മലര്‍ക്കൈകള്‍ നീട്ടി .., തവാധരശോഭയാലീ ഭൂമിയില്‍ പരകോടി പൂ തീര്‍ത്തൂ കലാകാരന്‍ , ആണ്‍കിളിയേ തേന്‍ കിളിയേ , ഏഴാം കടലിന്റെയക്കരെ നിന്നൊരു കസ്തൂരി മണമുള്ള കാറ്റ് .., കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി .. നോവിന്‍ കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരീ .., പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു .., അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും .. എങ്ങനെ ആശതീരും .. ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക് അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക് .., എന്നൊക്കെയുള്ള പാട്ടുകളെല്ലാം എന്റെ എന്നത്തെയും ഏറ്റവും പ്രിയപ്പെട്ട വരികളാണ് . കൃഷ്ണകൃപാസാഗരവും എനിക്കിഷ്ടമാണ് .

    അതേസമയം ( ആര്‍ കെ ദാമോദരന്‍ എഴുതിയതുപോലെ ) യഥാര്‍ഥ ' ഇന്ത്യന്‍ ഇസ്‌ലാ ' മാണ് ഈ കവി എന്നൊക്കെയുള്ള വിലയിരുത്തലുകളോട് യോജിപ്പില്ല . ഹിന്ദു / സംസ്കൃത ദൈവങ്ങളെയും ' ആര്‍ഷ ' ഭാരതീയതയെയും വാഴ്ത്തുമ്പോ മാത്രം ഉണ്ടാവുന്ന ആ ' യഥാര്‍ത്ഥ ഇന്ത്യന്‍ ഇസ്‌ലാം ' വിശേഷണം ബാക്കി മുസ്ലീങ്ങളെയൊക്കെ ഒറ്റയടിക്ക് ' മറുനാട ' നാക്കുന്ന ഒരു പരിപാടിയാണ് . ( കവിയും ഗാനരചയിതാവുമായ ശ്രീ . യൂസഫലി കേച്ചേരിക്ക് 80 വയസ്സ് തികഞ്ഞപ്പോള്‍ ശ്രീ . ആര്‍ . കെ . ദാമോദരന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ കുറിപ്പ് യൂസഫലി കേച്ചേരി അന്തരിച്ച സമയത്ത് മാതൃഭൂമി online പുനഃപ്രസിദ്ധീകരിച്ചു . ആ ലേഖനത്തിലെ ചില ഭാഗങ്ങളെപ്പറ്റിയാണ് )

    23 March 2015

    ലിവിംഗ് സ്മൈല്‍ വിദ്യയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ട്രാന്‍സ് ജെന്‍ഡര്‍ ജീവിതങ്ങളുടെ കഥ പറയുന്ന ' നാനു അവനല്ല അവളു ' ( ഞാന്‍ അവനല്ല അവള്‍ ) എന്ന കന്നഡ സിനിമയിലെ അഭിനയത്തിന് ' സഞ്ചാരി വിജയ്‌ ' എന്ന കന്നഡ നടന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് . സന്തോഷം .

    24 March 2015

    ' മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്ന മീനാകുമാരി റിപ്പോര്‍ട്ട് തള്ളിക്കളയണം എന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് ഫിഷറീസ് മന്ത്രി ശ്രീ കെ ബാബു തിരുവനന്തപുരത്ത് പറഞ്ഞു ' എന്ന് ഇന്നത്തെ റേഡിയോ വാര്‍ത്തയില്‍ കേട്ടു . ആരൊക്കെയോ സംയുക്തമായി നടത്തിയ ഒരു പരിപാടിയിലാണ് അദ്ദേഹം ഇതു പറഞ്ഞത് എന്നും . ഇന്നു പത്രത്തിലൊന്നും കാണാഞ്ഞതുകൊണ്ട് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ തപ്പിനോക്കി , മാതൃഭൂമി ( തിരു .) പ്രാദേശികവാര്‍ത്തയായി കണ്ടുകിട്ടി .

    25 March 2015

    " കൊച്ചി : സദാചാര പോലീസിങ്ങിനെതിരെ കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത 19 പേര്‍ക്കെതിരെ പോലീസ് കേസ് . ഐ . പി . സി 143,147,283,149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് .

    പ്രതിഷേധക്കാരെ ആക്രമിക്കാന്‍ വന്ന സംഘപരിവാറുകാരില്‍ നിന്നും സംരക്ഷിക്കാനാണ അറസ്റ്റ് ചെയ്തതെന്നും കേസെടുക്കുന്നില്ലെന്നും സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരോട് പോലീസ് ഉറപ്പുനല്‍കി വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് പുറപ്പെടുവിച്ചതിനു ശേഷം മാത്രമാണ് കേസെടുത്ത വിവരം പുറത്തു വന്നിട്ടുള്ളത് . ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന സാധ്യത തോന്നിയതിനാല്‍ കരുതല്‍ നടപടിയെന്ന നിലയില്‍ മാത്രമാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരുന്നതെന്നാണ് കൊച്ചി പോലീസ് കമ്മീഷണര്‍ കെ . ജെ . ജെയിംസ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.."

    I think section 147 'Rioting' should be charged against the police for their behavior in KoL Kozhikode. I narrowly escaped from that riot and stampede initiated by police.

    25 March 2015

    നാലു ഫോറും ഒരു സിക്സും അടക്കം ഒമ്പതു പന്തില്‍ ഇരുപത്തേഴു റണ്‍ -- മലയാളികള്‍ക്കു കൂടി മനസ്സിലാവുന്ന ഭാഷയിലാണ് മിച്ചല്‍ ജോണ്‍സണ്‍ തെറി വിളിച്ചത് .

    (Context : ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കാരെ ചീത്തവിളിക്കാൻ ആസ്‌ട്രേലിയൻ താരം മിച്ചൽ ജോൺസൺ തയാറെടുക്കുന്നുവെന്ന വാർത്തയെ തുടർന്ന് മിച്ചൽ ജോൺസന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ ‘പൊങ്കാല’ . മലയാള സിനിമാ ഡയലോഗുകള്‍ ഉള്‍പ്പെടുന്ന ഫോട്ടോ കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട് . പതിനായിരക്കണക്കിന് കമന്റുകളാണ് ഒറ്റ ദിവസം കൊണ്ട് ജോണ്‍സന്റെ പേജ് നിറച്ചത് . ധൈര്യമുണ്ടെങ്കിൽ തടുക്കടെ എന്ന നിലയിലാണ് ‘പൊങ്കാല’ വികസിക്കുന്നത് . മിച്ചലിന്റെത് വെരിഫൈഡ് പേജല്ലെങ്കിലും തെറി പറച്ചിലുകാർക്ക് അതൊന്നുമൊരു പ്രശ്‌നമേയല്ല . ഷറപ്പോവ മലയാളം പഠിച്ചതുപോലെ മിച്ചലിനേയും ‘നല്ല മലയാളം’ പഠിപ്പിക്കുമെന്ന് ചില കമന്റുകൾ പറയുന്നു .)

    2 6 March 2015

    Cooking up a Biriyani, manufacturing hate.. (News : Kasab never asked for biryani, we fabricated it, public prosecutor Ujjwal Nikam says)

    27 March 2015

    2015 April

    ഇന്ന് ഇഷ്ടപ്പെട്ടൊരു കമന്റ് : അവരുടെ അന്തര്‍ സൗന്ദര്യം അല്ലേ വീഡിയോകളില്‍ കണ്ടിട്ടുള്ളൂ , ബാഹ്യ സൗന്ദര്യം ആസ്വദിക്കാനും താല്‍പര്യം കാണില്ലേ പ്രേക്ഷകര്‍ക്ക്‌ - Sakhariya Vilakkottur, about Sunny Leone.

    തമാശയ്ക്കപ്പുറം ഈ കമന്റില്‍ കാര്യമുണ്ടെന്നു തോന്നുന്നു , വസ്ത്രം നാണം മറയ്ക്കാനുള്ള ഒരുപാധി മാത്രമല്ല , സൌന്ദര്യം കൂട്ടാനും അതുപയോഗിക്കാം . ഒരുപക്ഷേ അധികമാള്‍ക്കാരും അതുപയോഗിക്കുന്നത് മുഖ്യമായും രണ്ടാമത്തെ ആവശ്യത്തിനാണ് താനും . (and of course, കാലാവസ്ഥയെ ചെറുക്കാനും . thanks Umesh for reminding that.)

    1 April 2015

    ' സിഐടിയു മാത്രമാണു് നോക്കുകൂലിക്കെതിരെ ഔദ്യോഗികമായി നിലപാടെടുത്തിട്ടുള്ള ട്രേഡ് യൂണിയന്‍ '. സിംബല്‍ !

    ' പിണറായി വിജയന്‍ നോക്കുകൂലിക്കെതിരെ സംസാരിക്കുന്ന വീഡിയോ '. പിന്നെയും സിംബല്‍ !!

    ഫെയ്സ്ബുക്കിലെ സി പി എം അനുഭാവികള്‍ ഇതൊക്കെ ഇങ്ങനെ ആര്‍മ്മാദിച്ച് ആഘോഷിക്കുന്നതു കാണുമ്പോള്‍ ' മധ്യവര്‍ഗ്ഗ പൊതുബോധ ' ത്തിനനുസരിച്ച് പാര്‍ട്ടി / യൂണിയന്‍ നയങ്ങള്‍ ' മിനുക്കി ' എടുക്കുന്ന പരിപാടി പാര്‍ട്ടിയും അനുഭാവികളും അങ്ങേറ്റെടുത്തു എന്നു തോന്നുന്നു .

    അടുത്ത തവണ സന്ധ്യയ്ക്ക് അഞ്ചുലക്ഷം കൊടുക്കുന്നത് പാര്‍ട്ടിയാവുമോ എന്നാണ് .

    6 April 2015

    ഔദ്യോഗിക രേഖകളില്‍ ഞാന്‍ ' സുദീപ് കെ എസ് ' ആണ് , ഫെയ്സ്ബുക്കില്‍ ' സുദീപ് ബെന്‍ ആദില്‍ - അമന്‍ അല്‍മിത്ര ' യാണ് . ടി വിയിലൊക്കെ വരുമ്പോള്‍ ചിലപ്പോള്‍ സുദീപ് കെ എസും മറ്റു ചിലപ്പോള്‍ സുദീപ് ബെന്നും ഇനിയും ചിലപ്പോള്‍ സുദീപ് അല്‍മിത്രയുമാണ് . ഫെയ്സ്ബുക്കില്‍ അഭിപ്രായങ്ങള്‍ പറയാന്‍ വലിയ പേടിയൊന്നും തോന്നാറില്ലെങ്കിലും ' റിയല്‍ ലൈഫില്‍ ' ( എന്നുവച്ചാല്‍ അടി കൊള്ളാനോ വാക്തര്‍ക്കമായി മാറാനോ സാധ്യതയുള്ള സ്ഥലങ്ങളില്‍ / സമയങ്ങളില്‍ ) പലപ്പോഴും പ്രശ്നമുണ്ടാക്കേണ്ട എന്നുകരുതി മിണ്ടാതിരിക്കാറുണ്ട് . നേരിട്ടു സ്ഥിരമായി കാണുന്ന പലരെയും ഫെയ്സ്ബുക്കില്‍ ഞാന്‍ അടുപ്പിക്കാറില്ല , പോരാത്തതിന് നേരിട്ട് ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത പലരും ഫെയ്സ്ബുക്കില്‍ എന്റെ ' അടുത്ത സുഹൃത്തുക്ക ' ളാണ് . ഒന്നുകില്‍ ഫെയ്സ്ബുക്കിലെ ഞാനൊരു ഫെയ്ക്കാണ് . അല്ലെങ്കില്‍ ' റിയല്‍ ലൈഫി ' ലെ ( അല്ലെങ്കില്‍ ' റിയല്‍ ലൈഫുകളി ' ലെ ) ഞാന്‍ ഫെയ്ക്കാണ് .

    ( ഒരു ' ഫെയ്‌ക് ഐഡി ' താൻ ഫെയ്‌ക്കായിരുന്നു എന്നു വെളിപ്പെടുത്തി ഡിആക്റ്റിവേറ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുടെ ഇടയിൽ .)

    7 April 2015

    ഇന്നു പല ഹര്‍ത്താലുകളുണ്ട് , അതില്‍ തീരദേശ ഹര്‍ത്താലിന്റെ പ്രധാന ആവശ്യം മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുക എന്നതാണ് . ഇന്ന് ഫെയ്സ്ബുക്കില്‍ മീനാകുമാരി റിപ്പോര്‍ട്ട് ഒരു വിഷയമായതു കണ്ടു സന്തോഷം .

    8 April 2015

    Massacres in Andhra and Telengana :( (News : Police shot twenty suspected woodcutters in the Seshachalam forest in Chittoor District, Andhra Pradesh , India. In Telengana, five Muslim undertrials on the verge of completing their case where they expected acquittal, were reported to be killed in an encounter, inside a police bus in which they were being taken from Warangal prison to a court in Hyderabad. Photographs of the bus encounter showed the five militants slumped in their seats, still handcuffed to the steel frame of the seating.)

    8 April 2015

    നാഗൂര്‍ ഹനീഫ .

    8 April 2015

    തടവുകാരെ വെടിവെച്ചു കൊന്ന സംഭവം ; തെലങ്കാന പൊലീസ് സംശയത്തിന്റെ നിഴലില്‍ എന്ന് റിപ്പോര്‍ട്ടര്‍ ചാനലിലെ വാര്‍ത്തയുടെ ടൈറ്റില്‍ .

    അല്ലെങ്കിലും സെന്‍സേഷനല്‍ ആക്കാന്‍ വേണ്ടി ടൈറ്റിലില്‍ മസാല കയറ്റുന്ന കാര്യത്തില്‍ റിപ്പോര്‍ട്ടര്‍ പണ്ടേ മുന്നിലാണ് . അല്ലെങ്കില്‍ ഇന്നൊരു തമാശ പറയാം എന്നു കരുതിക്കാണും . അല്ലെങ്കില്‍ ആര്‍ക്കാണ് ആ കൊലപാതകങ്ങളുടെ കാര്യത്തില്‍ സംശയം ? എ വെനസ്ഡേ യും വിശ്വരൂപവും ഒക്കെക്കണ്ട് കോള്‍മയിര്‍ കൊള്ളാന്‍ എപ്പോഴും തയ്യാറായി നില്‍ക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരമാണ് പോലീസ് നടത്തുന്ന ഈ കൊലപാതകങ്ങള്‍ . പോലീസിനും സംശയമില്ല സര്‍ക്കാരിനും സംശയമില്ല ഇതെല്ലാം കണ്ടു കയ്യടിക്കുന്ന ' ജന ' ത്തിനും സംശയമില്ല ഇരകളാക്കപ്പെടുന്ന ജനത്തിനും സംശയമില്ല . റിപ്പോര്‍ട്ടര്‍ ഫെയ്സ്ബുക് പേജില്‍ ഒരാള്‍ അത് പച്ചയ്ക്ക് എഴുതുകയും ചെയ്തു : ഒരു സംശയവുമില്ല എന്ന് . ആ കമന്റിന്റെ ബാക്കി ഭാഗം ഞാന്‍ ഇവിടെ പകര്‍ത്തുന്നില്ല .

    9 April 2015

    ജെനി റൊവീന മാധ്യമത്തില്‍ എഴുതിയ ' അധികാര ഫെമിനിസം ' എന്ന ലേഖനത്തില്‍ പറയുന്നു : " ഈയടുത്ത് മീഡിയവണിന്‍െറ ‘കേരള സമ്മിറ്റ്’ ദേവഗിരി കോളജില്‍ സംഘടിപ്പിച്ച ‘ആര്‍ത്തവം ഒരു കുറ്റകൃത്യമാണോ ?’ എന്ന പ്രോഗ്രാം കേരളം ആര്‍ത്തവത്തെക്കുറിച്ച് ഇന്ന് ചര്‍ച്ചചെയ്യുന്ന ചില പ്രധാനപ്പെട്ട രീതികള്‍ വെളിപ്പെടുത്തുന്നു . നിരവധി ജാതികള്‍ക്ക് മേലെ നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കപ്പെടുന്ന ഒരു നിര്‍മിതിയാണ് ഹിന്ദുമതം എന്നിരിക്കെ , ജാതിയെക്കുറിച്ച് ഒന്നും പറയാതെ ‘ഹിന്ദുമതം’ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് മേലെ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെക്കുറിച്ച് മാത്രമാണ് പരിപാടി ചര്‍ച്ചചെയ്യുന്നത് . വ്യത്യസ്ത ജാതികളും സമുദായങ്ങളും വ്യത്യസ്തമായ രീതിയിലാണ് ആര്‍ത്തവത്തെ കാണുന്നതെന്നും പലപ്പോഴും ഈ വ്യത്യാസങ്ങള്‍ക്ക് മേലെ ബ്രാഹ്മണ വ്യവസ്ഥയുടെ (

    Enjoying the preview?
    Page 1 of 1