Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

Mariamman Street
Mariamman Street
Mariamman Street
Ebook265 pages1 hour

Mariamman Street

Rating: 0 out of 5 stars

()

Read preview

About this ebook

ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല്‍ രംഗത്തെ സൂപ്പര്‍ ഹിറ്റ് ജോഡികളായ സംവിധായകന്‍ ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര്‍ സീരിയല്‍ ആരംഭിക്കുന്നു. നമ്പര്‍ 8 മാരിയമ്മന്‍ തെരുവ് എന്ന ആ സീരിയല്‍ കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന്‍ തെരുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ പ്രേതരൂപികളായി അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ യഥാര്‍ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്‍...

Languageதமிழ்
Release dateDec 27, 2021
ISBN6580432807891
Mariamman Street

Related to Mariamman Street

Related ebooks

Related categories

Reviews for Mariamman Street

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    Mariamman Street - Vinod Narayanan

    https://www.pustaka.co.in

    മാരിയമ്മന് തെരുവ്

    (ഒരു ടെലിവിഷന് സീരിയല് ലൊക്കേഷനില് സംഭവിച്ചത്)

    Mariamman Street

    Author:

    വിനോദ് നാരായണന്

    Vinod Narayanan

    For more books

    https://www.pustaka.co.in/home/author/vinod-narayanan

    Digital/Electronic Copyright © by Pustaka Digital Media Pvt. Ltd.

    All other copyright © by Author.

    All rights reserved. This book or any portion thereof may not be reproduced or used in any manner whatsoever without the express written permission of the publisher except for the use of brief quotations in a book review.

    ഉള്ളടക്കം

    ഒന്ന്

    രണ്ട്

    മൂന്ന്

    നാല്

    അഞ്ച്

    ആറ്

    ഏഴ്

    എട്ട്

    ഒമ്പത്

    പത്ത്

    പതിനൊന്ന്

    പന്ത്രണ്ട്

    പതിമൂന്ന്

    പതിനാല്

    പതിനഞ്ച്

    പതിനാറ്

    പതിനേഴ്

    പതിനെട്ട്

    പത്തൊമ്പത്

    ഇരുപത്

    ഇരുപത്തിയൊന്ന്

    ഇരുപത്തിരണ്ട്

    ഇരുപത്തിമൂന്ന്

    ഇരുപത്തിനാല്

    ഇരുപത്തിയഞ്ച്

    ഇരുപത്തിയാറ്

    ആമുഖം

    ദക്ഷിണേന്ത്യയിലെ പ്രശസ്ത ചാനലായ ചന്ദ്രാ ടിവിക്ക് വേണ്ടി സിരിയല് രംഗത്തെ സൂപ്പര് ഹിറ്റ് ജോഡികളായ സംവിധായകന് ജഗനും തിരക്കഥാകൃത്ത് പ്രദീപ് മേനോനും പുതിയ ഒരു ഹൊറര് സീരിയല് ആരംഭിക്കുന്നു. നമ്പര് 8 മാരിയമ്മന് തെരുവ് എന്ന ആ സീരിയല് കൊച്ചിയിലെ മട്ടാഞ്ചേരിയിലെ മാരിയമ്മന് തെരുവില് വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു കൂട്ടക്കൊലയെക്കുറിച്ചുള്ളതായിരുന്നു. കഥാപാത്രങ്ങള് പ്രേതരൂപികളായി അവരെ വേട്ടയാടാന് തുടങ്ങി. ഒടുവില് യഥാര്ത്ഥ വില്ലന്മാരും രംഗത്തെത്തി. സിനിമ പോലെ ഒരു നോവല്...

    നോവലിനെ കുറിച്ച് നോവലിസ്റ്റിന് പറയാനുള്ളത്

    മലയാള ടെലിവിഷന് രംഗത്തെ എല്ലാ സുഹൃത്തുക്കള്ക്കുമായി ഈ നോവല് ഞാന് സമര്പ്പിക്കുന്നു. ഈ നോവല് ഞാന് എഴുതുന്നത് 2011 ലാണ്. ഒരു സിനിമ എന്ന ലക്ഷ്യം വച്ചാണ് ഇതെഴുതിയത്. സിനിമാരംഗത്തെ പ്രമുഖരായ ചിലര് ഈ നോവല് വായിച്ചിട്ടുമുണ്ട്. അന്ന് ഇത് സിനിമയായി പുറത്ത് വന്നിരുന്നെങ്കില് മലയാള ടെലിവിഷന് സീരിയലിന്റെ പശ്ചാത്തലത്തില് എഴുതിയ ആദ്യത്തെ സിനിമ ഇതായേനെ. ഇതിലെ ചില ഭാഗങ്ങള് പകര്ത്തിക്കൊണ്ട് ഒരു സിനിമ വന്നുപോയെങ്കിലും ഈ കഥയും ഇതിലെ കഥാപാത്രങ്ങളും വര്ത്തമാനകാലത്തും പ്രസക്തമാണ്. സീരിയലിന്റെ അണിയറയില് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇതിന്റെ കഥാഗതിയില് സിനിമാറ്റിക്കായ ചില മാറ്റങ്ങള് വരുത്തിക്കൊണ്ടുള്ള ഒരു തിരക്കഥയും തയ്യാറാവുന്നുണ്ട്. ഈ നോവല് ഒരു സിനിമ പോലെ വായനക്കാര്ക്ക് ആസ്വദിക്കാം.

    സസ്നേഹം

    വിനോദ് നാരായണന്

    vinod-2 350x350.jpg

    വിനോദ് നാരായണന്

    കേരളത്തിലെ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് വിനോദ് നാരായണന് ജനിച്ചത്. വളര്ന്നതും ഹൈസ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കിയതും ചോറ്റാനിക്കര എന്ന ഗ്രാമത്തിലാണ്. പിതാവ് ചോറ്റാനിക്കര വെളുമ്പറമ്പില് നാരായണനും മാതാവ് തൃപ്പൂണിത്തുറ എരൂര് വാണിയത്തു വീട്ടില് ഓമനയുമാണ്. ചോറ്റാനിക്കര ഗവ.ഹൈസ്കൂളിലും തൃപ്പൂണിത്തുറ ഗവ.കോളജിലുമായി വിദ്യാഭ്യാസം ചെയ്തു. ചരിത്രത്തില് ബിരുദാനന്തരബിരുദം നേടിയതിനുശേഷം പത്ര പ്രവര്ത്തകനായി. ഇപ്പോള് സ്വതന്ത്ര എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. അഞ്ച് ഹ്രസ്വചിത്രങ്ങള് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും അവ വിവിധ അന്താരാഷ്ട്ര ചലച്ചിത്രവേദികളില് പ്രദര്ശിപ്പിക്കപ്പെടുകയും പുരസ്കാരാര്ഹമാവുകയും ചെയ്തു.

    ആദ്യത്തെ നോവല് മായക്കൊട്ടാരം പ്രസിദ്ധീകരിക്കപ്പെട്ടത് 1999 ല് മനോരാജ്യം വാരികയിലാണ്. വിവിധ ആനുകാലികങ്ങളിലായി നാല്പതില്പരം ചെറുകഥകളെഴുതി. വിവിധ പ്രസാധകരിലൂടെ 120ല്പരം പുസ്തകങ്ങള് പ്രസിദ്ധീകരിക്കപ്പെട്ടു. ദി റെഡ് (നോവല്), കാട്ടാനകളും പേരാച്ചികളും(നോവല്),, ചെകുത്താന്റെ രഹസ്യം(നോവല്), കൊച്ചുകൊച്ചുനിഗൂഢകഥകള് (കഥകള്), ഐതിഹ്യങ്ങളിലെ യക്ഷിക്കഥകള്, എന്നിവ പ്രധാനപുസ്തകങ്ങളാണ്. ആമസോണ് മുതലായ അന്താരാഷ്ട്ര പുസ്തകപ്രസാധകര് വഴി 15 ലധികം പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു. കാമിക (നോവല്) ഡബിള് മര്ഡര് (നോവല്) തുടങ്ങിയ കിന്ഡില് എഡിഷനുകളും വായനക്കാര് സ്വീകരിച്ചു.

    വിലാസം:

    ശിവരഞ്ജിനി

    ചെമ്പ്. P.O, പിന് : 682608,

    വൈക്കം, കോട്ടയം ജില്ല.

    Email : boonsenter@gmail.com

    Website : vinodnarayana.blogspot.com

    ഒന്ന്

    എപ്പിസോഡ് 163, സീന് 5, ഷോട്ട് 4, ടേക്ക് 1

    അസിസ്റ്റന്റ് ഡയറക്ടര് സാജന് ഉറക്കെ വായിച്ചു.

    ലൈറ്റ്സ്, ക്യാമറ..

    സംവിധായകന് ജഗന്റെ ശബ്ദം.

    റണ്ണിങ്

    ക്യാമറാമാന്റെ മറുപടി.

    ക്യാമറക്കു മുന്നില് ക്ലാപ്പടിച്ച് ക്ലാപ്പ് ബോയ് മാറി.

    ആക്ഷന്

    സംവിധായകന് നിര്ദ്ദേശിച്ചതോടെ പൊലിസ് ഓഫിസറുടെ വേഷമിട്ട നടന് ജീവന് മന്ത്രിയുടെ ക്യാബിനകത്തേക്ക് കയറി മന്ത്രിയെ സല്യൂട്ട് ചെയ്തു.

    പൊലിസ് ഓഫിസറെ കണ്ടയുടന് മന്ത്രി കയര്ത്തു:

    താനെന്തു മറ്റേ പണിയാടോ കാണിച്ചേ? മുഖ്യനോട് ഞാനിനിയെന്നാ പറയും. വിഴിഞ്ഞം പൊലീസ് വെടിവയ്പ്പില് മന്ത്രിസഭ തന്നെ ആടിയുലഞ്ഞു നില്ക്കുവാ. അതിനെടേലാ തന്റെ ഒടുക്കത്തെ ഒരു പുലിവാല്. ഈ കോമളവല്ലി എന്നു പറയുന്ന പതിനാലുകാരിപ്പെണ്ണിനെ പീഢിപ്പിച്ച വേറൊരുത്തനേം തനിക്കു കിട്ടിയില്ലേ? ഇപ്പോള് താന് പിടിച്ചകത്തിട്ടിരിക്കുന്ന വേന്ദ്രന് ആരാണെന്നറിയാമോ? മന്ത്രിസഭകളെ മറിച്ചിടാനും പ്രതിഷ്ഠിക്കാനും കഴിവുള്ള എ റെയര് പൊളിറ്റിക്കല് ഡോണ്. അങ്ങേരു പിടി തന്നാല് അതിനര്ത്ഥം ഡിപ്പാര്ട്ടുമെന്റിന്റെ ആപ്പീസ് പൂട്ടിയെന്നാണ്. അയാളുടെ ദേഹത്തൊരു തരി മണ്ണു പറ്റിയാല് നാളെ കേരളം നിന്നു കത്തും. അറിയാമോ തനിക്ക്?

    മന്ത്രിയുടെ രൂക്ഷമായ നോട്ടത്തെ പൊലിസ് ഓഫിസര് തെല്ലും കൂസാതെ നേരിട്ടു.

    അറിയാം സര്, ഇതൊരു തരം ക്ലീഷേയാണ്. ക്ലെപ്റ്റൊമാനിയാക്കുകളെ കണ്ടുമടുത്ത കേരള ജനതക്ക് ഇതൊന്നും പുത്തരിയല്ല. ഹി ഈസ് ദ ഗ്രേറ്റ് പോപ്പുലര് പിഗ്. ഡോണ്. ഡൊമിനേറ്റിങ് മാങ്ങാത്തൊലി. കൊടിയുടെ നിറമേതായാലും ചെറ്റത്തരം കാണിക്കാന് ഒരുത്തനും പിന്നിലല്ലെന്നു തെളിയിച്ച രാഷ്ട്രീയ തറവാട്ടു കാരണവര്. ഇത്തിരി പ്പോന്ന പെണ്പ്പിള്ളേരുടെ ദേഹത്ത് വിപ്ലവസമരം നയിച്ച അനിഷേധ്യ നോതാവ്.

    സ്റ്റോപ്പിറ്റ്.

    മന്ത്രി ഇടക്കു ചാടി വീണു.

    നിന്റെ പ്രസംഗം കേള്ക്കാനല്ല ഞാനീ കസേരയിലിരിക്കുന്നത്. അയാളെപ്പോലെയുള്ള മൂരിക്കുട്ടന്മാരെയൊക്കെ ഒതുക്കി പണ്ടാരടക്കാന് എനിക്കുസന്തോഷമേയുള്ളു. പക്ഷേ, ഞാനീ കസേരയില് ഒന്നുറച്ചിരുന്നോട്ടെടോ. ഇതേയ് തീക്കനല് കൊണ്ടുണ്ടാക്കിയ കസേരയാ, പൊള്ളും മോനേ..

    ചുരുക്കത്തില് ഞാനാ നാറിയെ സാഷ്ടാംഗം വീണ് നമസ്കരിച്ച് ഒരു ഇളനീരും കൊടുത്ത് പറഞ്ഞുവിടണം അല്ല്യോ.

    മന്ത്രി ഒന്നും മിണ്ടിയില്ല.

    പൊലിസ് ഓഫിസര് തികഞ്ഞ ഊര്ജ്ജത്തോടെ തുടര്ന്നു.

    പക്ഷേ വൈകിപ്പോയി സര്. ഞാനതങ്ങു വിളംബരം ചെയ്തു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ കോവളത്തും കന്യാകുമാരിയിലും കൊണ്ടുനടന്നു പീഢിപ്പിച്ചതിന് ഭരണ കക്ഷിയിലെ പ്രമുഖ നേതാവടക്കം പന്ത്രണ്ടുപേര് അറസ്റ്റില്. പത്രങ്ങള്ക്കും ചാനലുകള്ക്കും കിടിലന് ചാകര. സാറ് ആ ടിവിയൊന്ന് ഓണ് ചെയ്ത് നോക്ക്.

    അതും പറഞ്ഞ് പൊലിസ് ഓഫിസര് മേശപ്പുറത്തുനിന്നും റിമോട്ടെടുത്ത് ടിവി ഓണ് ചെയ്തു.

    ചാനലായ ചാനലുകളിലൊക്കെ ബ്രേക്കിങ്ങ് ന്യൂസ്.

    പൊലിസ് ഓഫിസര് തൊപ്പിയൂരി മേശപ്പുറത്തു വച്ച് കൃത്രിമവിനയം നടിച്ചുകൊണ്ട് ചോദിച്ചു.

    എന്റെ ജോലി തീര്ന്നു. ഇനി സസ്പെന്ഷനോ, അതോ ഡിസ്മിസ്സലോ. എന്തായാലും സാറിന്റെ കാര്യം കട്ടപ്പൊകയാ.

    മന്ത്രി കഠിനമായ കോപത്തോടെ ചാടിയെഴുന്നേറ്റു.

    ബാസ്റ്റഡ്.

    അതു കേട്ടതും പൊലിസ് ഓഫിസര് ക്രുദ്ധനായി മന്ത്രിയുടെ കഴുത്തിനുപിടിച്ചു പൊക്കിയെടുത്തു.

    ദേ മൂപ്പീന്നേ, തന്തക്കു പറഞ്ഞാല് മന്ത്രിയാണ് തന്ത്രിയാണ് എന്നൊന്നും നോക്കില്ല. ഒറ്റക്കീറങ്ങു കീറും ഞാന്.

    കട്ട് ഇറ്റ്.

    സംവിധായകന് ജഗന്റെ ശബ്ദം ഉയര്ന്നു.

    അതോടെ പിരിമുറുക്കം നിറഞ്ഞുനിന്ന അന്തരീഷം അയഞ്ഞ് സജീവമായി.

    ലൈറ്റുകള് അണഞ്ഞു.

    ജഗന് അഭിനേതാക്കള്ക്കടുത്തേക്ക് ഓടി വന്നു.

    ഒപ്പം അസോസിയേറ്റ് സുന്ദുരവും.

    ക്യാമറ റൈറ്റ് ആംഗിളില് വച്ച് ഈ ഷോട്ട് ഒന്നു കൂടി വേണം സുന്ദര്.

    ജഗന് സുന്ദറിന് നിര്ദ്ദേശം കൊടുത്തിട്ട് അഭിനേതാക്കളുടെ നേരേ തിരിഞ്ഞു.

    ജീവന്, ലാസ്റ്റ് മൂവ്മെന്റ് കുറെക്കൂടി ടെമ്പറാക്കണം.

    ക്യാമറാമാനും സംഘവും ക്യാമറ മാറ്റി സ്ഥാപിക്കുന്നതിനിടെ ഒരു അസിസ്റ്റന്റ് ഓടി വന്നു.

    സര്, അനുരാധാ കംപയിന്സിന്റെ പരമേശ്വര വിനായകം സാറിനെ കാണാന് വന്നിരിക്കുന്നു.

    എന്റെ ദൈവമേ,

    ജഗന് അന്ധാളിച്ചു പോയി.

    മലയാള സിനിമയെ മൊത്തമായിട്ടെടുത്തിരിക്കുന്ന പരമേശ്വര വിനായകം ഈ പാവം സീരീയല് ഡയറക്ടറെ കണ്ടിട്ടെന്തിന്.

    സര് അദ്ദേഹം കാറിലുണ്ട്.

    ജഗനെ അസിസ്റ്റന്റ് കൂട്ടിക്കൊണ്ടുപോയി.

    ജഗനെ കണ്ട പാടെ പരമേശ്വര വിനായകം കാറില് നിന്നിറങ്ങി വന്നു.

    ഹലോ സര്..

    ഹലോ ജഗന്, നിങ്ങളുടെ റെഡ് നന്നായിട്ടുണ്ടു കേട്ടോ. റേറ്റിങ്ങില് നമ്പര് വണ്ണല്ലേ... ഇത്രയും റിയാലിറ്റി ഷോകളുണ്ടായിട്ടും

    അതേ സര്.. ഇതുവരെ ഡൗണായിട്ടില്ല.

    ജഗന് വിനീതനായി.

    ഞാന് നേരിട്ടു വന്നതില് ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. അനുരാധാ കംപയിന്സ് ആദ്യമായി ഒരു സീരീയല് നിര്മ്മിക്കാന് പോകുന്നു. അത് താന് ഡയറക്ട് ചെയ്യണം. സ്ക്രിപ്റ്റ്.. നിങ്ങളുടെ റൈറ്റര് ഉണ്ടല്ലോ പ്രദീപ് മേനോന്. അയാള് തന്നെ മതി. റേറ്റിങ്ങില് നമ്പര് വണ് ആയിരിക്കണം നമ്മുടെ സീരീയല്. നിങ്ങളുടെ കൂട്ടുകെട്ട് എന്നും ഹിറ്റ് സീരിയലുകളാണല്ലോ ഉണ്ടാക്കിയിട്ടുള്ളത്. ഇത് അതിലെല്ലാത്തിലും ബെറ്റര് ആവണം.

    പരമേശ്വര വിനായകം പറഞ്ഞു.

    തീര്ച്ചയായും സര്.

    സിംഹാസനം തീരാറായല്ലോ..

    മൂന്നാഴ്ച കൂടി..

    ഓക്കെ, നല്ല സൂപ്പര് കഥയാലോചിച്ചോളൂ

    പരമേശ്വര വിനായകം വേഗം മടങ്ങി.

    ജഗന് സന്തോഷിച്ചു.

    സിനിമയുടെ മുത്തപ്പനാണ് പരമേശ്വര വിനായകം.

    തുറന്നു വന്നിരിക്കുന്നത് സിനിമയിലേക്ക് ഒരു വാതിലാണ്.

    ജഗന് സെറ്റിലേക്ക് നടക്കുന്നതിനിടെ ഒരു യുവ നടി ഓടി വന്നു.

    സര്..

    അവര് എന്തെങ്കിലും പറയുന്നതിനു മുന്പേ ജഗന് നിര്ദ്ദേശിച്ചു.

    "സന്ധ്യാ, നെക്സ്റ്റ്,ഷോട്ടിന്റെ ഡയലോഗ് ഒന്നുകൂടി നോക്കിക്കോളൂ. മൂന്നു ടേക്കിനെങ്കിലും ഓക്കെയായില്ലെങ്കില്

    Enjoying the preview?
    Page 1 of 1