Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്
അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്
അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്
Ebook284 pages56 minutes

അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്

Rating: 0 out of 5 stars

()

Read preview

About this ebook

ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയതും മാധുര്യമേറിയതുമായ സ്വാധീനം പരിശുദ്ധാത്മാവായിരിക്കണം. നിങ്ങളുടെ സ്വഭാവം, നിങ്ങളുടെ മനസാക്ഷി, നിങ്ങളുടെ സർഗ്ഗാത്മകത എന്നിവ മാത്രമല്ല, നിങ്ങളുടെ കഴിവുപോലും പരിശുദ്ധമായിരിക്കാൻ എങ്ങനെ പരിശുദ്ധാത്മാവിനാൽ സ്വാധീനിക്കപ്പെടാമെന്ന് മനസ്സിലാക്കാൻ ഈ പുസ്തകം നിങ്ങളെ പ്രാപ്തരാക്കുന്നു.

Languageमलयालम
Release dateSep 29, 2021
ISBN9781683989288
അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്

Related ebooks

Reviews for അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അഭിഷേകത്ിന്റെ മാധു ര്യഷമെിയ സ്ാധീനങ്ങൾ രണാാം പതിപ്് - Dag Heward-Mills

    അദ്ധ്യായം 1

    നിങ്ങളെ സ്വാധീനിക്കാൻ കഴിയുന്നതെന്താണ്?

    അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: ‘’സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.

    മത്തായി 13: 33

    മാ വിന് പെട്ടെന്ന് മാറ്റം വരുത്തുകയും അതിനെ പെരുപ്പിക്കുകയും, പൊങ്ങി വരുവാൻ സഹായിക്കുകയും മയം വരുത്തുകയും ചെയ്യുന്ന കാണപ്പെടാത്തതും മറഞ്ഞിരിക്കുന്നതുമായ സ്വാധീനമാണ് പുളിച്ചമാവ്. എല്ലാറ്റിനെയും ബാധിക്കുന്ന മറഞ്ഞിരിക്കുന്ന സ്വാധീനങ്ങൾക്ക് സ്വർഗ്ഗരാജ്യം വിധേയമാണെന്ന് യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു.

    മാവിൽ പുളിപ്പിക്കാന്‍ ചേര്‍ക്കുന്ന പദാർത്ഥത്തിന്റെ സ്വാധീനം യഥാർത്ഥവും ആശ്ചര്യകരവുമാണ്. അത്ഭുതകരമായ മാറ്റങ്ങൾ വരുത്തുമ്പോഴും പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥം അദൃശ്യമാണ്. കാണപ്പെടാത്ത സ്വാധീനങ്ങൾ യാഥാർത്ഥ്യമാണ്. കാണപ്പെടാത്ത സ്വാധീനങ്ങൾ നല്ലതോ ദോഷകരമായതോ ആയിരിക്കാം.

    ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിലെ ഏറ്റവും ഉത്തമവും കാണപ്പെടാത്തതുമായ സ്വാധീനം പരിശുദ്ധാത്മാവാണ്. ആ കാണപ്പെടാത്തതും എന്നാൽ യാഥാർത്ഥ്യവുമായ സ്വാധീനത്തെക്കുറിച്ചാണ് ഈ പുസ്തകം! പരിശുദ്ധാത്മാവിന്റെ മാധുര്യമേറിയ സ്വാധീനങ്ങൾ!

    പരിശുദ്ധാത്മാവിന്റെ സ്വാധീനം നമുക്ക് പ്രതീക്ഷിക്കാവുന്ന വിവിധ മേഖലകളുടെ ഒരു പട്ടിക മാത്രമാണ് ഈ പുസ്തകം. നാം അതിനായി അന്വേഷിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യണം. പരിശുദ്ധാത്മാവിന്റെ സ്വാധീനം പ്രധാനമാണ്. നമ്മുടെ നിലനില്പിന് അത് ഏറ്റവും സുപ്രധാനമാണ്.

    നിങ്ങളെ സ്വാധീനിക്കുന്നത് എന്താണ്? ഒരു ശുശ്രൂഷകൻ എന്ന നിലയിൽ, നിങ്ങളെ സ്വാധീനിക്കുന്നത് എന്താണ്? നിങ്ങളെ നയിക്കുന്നതും നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും എന്താണ്? നിങ്ങൾ നല്ല സ്വാധീനത്തിൻ കീഴിലാണോ അതോ ദോഷകരമായ സ്വാധീനത്തിൻ കീഴിലാണോ?

    ക്രിസ്ത്യാനികൾ വലിയതോതിൽ അറിഞ്ഞിട്ടില്ലാത്തതും തെറ്റിദ്ധരിച്ചതുമായ മൂന്ന് അദൃശ്യമായ ദുഷ്ടസ്വാധീനങ്ങൾ ഉണ്ട്. ക്രിസ്ത്യാനികളുടെ മേലുള്ള ആദ്യത്തെ കാണപ്പെടാത്ത ദുഷ്ടസ്വാധീനം പിശാചുക്കളാണ്. ക്രിസ്ത്യാനികളുടെ മേലുള്ള രണ്ടാമത്തെ കാണപ്പെടാത്ത സ്വാധീനം ലോകം അല്ലെങ്കിൽ ഭൂമിയാണ്. മൂന്നാമത്തെ കാണപ്പെടാത്ത സ്വാധീനം നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ്. മനുഷ്യർ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ അല്ലാത്തപ്പോൾ അവർ ഈ മൂന്ന് സ്വാധീനങ്ങളിൽ ഒന്നിന്റെ കീഴിലാണ്. അങ്ങനെ, അവർ ലൗകികരോ, പ്രാകൃതരോ അല്ലെങ്കിൽ പൈശാചികരോ ആകുന്നു.

    ഗലാത്യർക്ക് ലേഖനമെഴുതിയപ്പോൾ, സഭയെ ബാധിക്കുന്ന അദൃശ്യവും വ്യാപനശക്തിയുമുള്ള സ്വാധീനങ്ങളെക്കുറിച്ച് അപ്പൊസ്തലനായ പൗലോസ് അവർക്ക് മുന്നറിയിപ്പ് നൽകി. അദ്ദേഹം ഈ സ്വാധീനങ്ങളെ പുളിപ്പിക്കാൻ ചേർക്കുന്ന പദാർത്ഥങ്ങൾ എന്ന് വിളിച്ചിരിക്കുന്നു. പുളിപ്പിക്കാൻ ചേർക്കുന്ന ഒരു പദാർത്ഥത്തിന്റെ ഫലത്തെക്കുറിച്ച് പൗലോസ് വിവരിച്ചിട്ടുണ്ട്. ഈ പുളിച്ചമാവ് ഒരുതരം പ്രേരണയാണെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു. ഈ അദൃശ്യസ്വാധീനം ഒരു ക്രിസ്ത്യാനിയുടെ ശുശ്രൂഷ തടസ്സപ്പെടുത്തുവാൻ വളരെ ശക്തിയുള്ളതായിരുന്നു. വചനം പറയുന്നത് ശ്രദ്ധിക്കുക: നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു? ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല. അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു. (ഗലാത്യർ 5: 7-9)

    ഈ പുസ്തകം പരിശുദ്ധാത്മാവിന്റെ മാധുര്യമേറിയ സ്വാധീനങ്ങളെക്കുറിച്ചാണ്! പരിശുദ്ധാത്മാവിന് സ്വാധീനിക്കുവാൻ കഴിയുന്ന നിങ്ങളുടെ ജീവിതത്തിലെ വിവിധ മേഖലകളെപ്പറ്റി നിങ്ങൾക്ക് ഇത് വെളിപ്പെടുത്തിത്തരും. ഈ പുസ്തകത്തിലൂടെ ദൈവം നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങൾ പരിശുദ്ധാത്മാവിനായി സ്വയം തുറക്കപ്പെടും. നിങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളെ സ്വാധീനിക്കുന്നതിനായി നിങ്ങൾ പരിശുദ്ധാത്മാവിനെ പ്രതീക്ഷിക്കുകയും അനുവദിക്കുകയും ചെയ്യും.

    അദ്ധ്യായം 2

    മൂന്നു ദുഷ്ട സ്വാധീനങ്ങൾ

    ഇതു ഉയരത്തിൽനിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.

    യാക്കോബ് 3: 15

    നി ങ്ങളെ ഒരു ആത്മീയ മനുഷ്യനാക്കുക എന്നതാണ് പരിശുദ്ധാത്മാവിന്റെ മാധുര്യ മായ സ്വാധീനത്തിന്റെ ആത്യന്തികമായ ഉദ്ദേശ്യം. പുതിയ നിയമത്തിൽ ആത്മീയരെക്കുറിച്ച് ശ്രേഷ്ഠമായി പറഞ്ഞിരിക്കുന്നു. ഒരു സഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികൾ ആത്മീയരാണ്. എന്നാൽ ഓരോ മനുഷ്യനും തിരഞ്ഞെടുക്കുവാൻ നാല് തിരഞ്ഞെടുപ്പുകളുണ്ട്. അവൻ ഒന്നുകിൽ ലൗകികനോ, പ്രാകൃതനോ, പൈശാചികനോ അല്ലെങ്കിൽ ആത്മീയനോ ആയിരിക്കും.

    വ്യാപാരലോകത്ത് വ്യാപാരികൾ വളരെ പ്രാധാന്യമുള്ളവരാണ്. ആരോഗ്യ മേഖലയിൽ ഡോക്ടർമാർ പ്രാധാന്യമുള്ളവരാണ്, എന്നാൽ സഭകളിൽ, ആത്മീയർ പ്രാധാന്യമുള്ളവരാണ്. അപ്പൊസ്തൊലനായ പൗലോസ് തന്റെ എഴുത്തുകൾ ആത്മീയർക്കാണ് എഴുതിയത്, കാരണം ആത്മീയർക്ക് മാത്രമേ താൻ പറയുന്നത് ദൈവത്തിൽ നിന്നാണോ അല്ലയോ എന്ന് മനസ്സിലാകുകയുള്ളുവെന്ന് അവനറിയാമായിരുന്നു. "താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്ക് എഴുതുന്നത് കർത്താവിന്റെ കല്പന ആകുന്നു എന്ന് അവൻ അറിഞ്ഞുകൊള്ളട്ടെ" (1 കൊരിന്ത്യർ 14: 37).

    പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ ജീവിക്കുന്ന ഒരു ആത്മീയനാകുവാൻ നിങ്ങൾ ലക്ഷ്യമിടണം. പരിശുദ്ധാത്മാവിന്റെ മാധുര്യമേറിയ സ്വാധീനങ്ങൾ നിങ്ങളെ ഒരു ആത്മീയനാക്കിത്തീർക്കും. മറ്റൊരു വശം പറഞ്ഞാൽ, നിങ്ങൾ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻ കീഴിൽ ജീവിക്കുന്നില്ല എങ്കിൽ നിങ്ങൾ മറ്റ് എന്തെങ്കിലും സ്വാധീനത്തിൻ കീഴിൽ ആകും.

    ലൗകികം, പ്രാകൃതം, പൈശാചികം!

    ഒന്നുകിൽ നിങ്ങൾ ഒരു ലൗകിക സ്വാധീനത്തിന്റെ, പ്രാകൃത സ്വാധീനത്തിന്റെ അല്ലെങ്കിൽ പൈശാചിക സ്വാധീനത്തിന്റെ കീഴിലായിരിക്കാം. ഒരു ലൗകികനെയോ പ്രാകൃതനെയോ അല്ലെങ്കിൽ ഒരു പൈശാചികനെയോ തിരിച്ചറിയുന്നത് പ്രയാസകരമല്ല. അവരെ നാം എല്ലായ്പ്പോഴും നമ്മുടെ ചുറ്റും കാണുന്നു. ആത്മീകരാകുന്നതിനു പകരം അനേക ക്രിസ്ത്യാനികൾ ലൗകികരോ, പ്രാകൃതരോ അല്ലെങ്കിൽ പൈശാചികരോ ആകുന്നു!

    ഒരു പ്രാകൃതൻ ആരെപ്പോലെ ആകുന്നു?

    ഒരു പ്രാകൃതൻ തന്റെ പഞ്ചേന്ദിയങ്ങളാലും വികാരങ്ങളാലും നിയന്ത്രിക്കപ്പെടുന്നു. അവൻ തന്റെ ആസക്തികളെ പിന്തുടരുകയും അവൻ കാണുകയോ അല്ലെങ്കിൽ ഇഷ്ടപ്പെടുകയോ ചെയ്യുന്ന എന്തിനെയും അനുഗമിക്കുകയും ചെയ്യുന്നു. ഒരു പ്രാകൃതൻ ധാരാളം ഭക്ഷിക്കുന്നു, അധികം ഉറങ്ങുന്നു, അധികം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു, അല്ലെങ്കിൽ ലഭ്യമായ എല്ലാ ഉല്ലാസങ്ങളിലും ഏർപ്പെടുന്നു. അനേക യൗവ്വനക്കാർ തങ്ങളുടെ വികാരങ്ങൾ അനുസരിച്ച് തങ്ങളുടെ ജീവിതം തുടങ്ങുന്നു. രാത്രി മുഴുവൻ നൃത്തം ചെയ്ത് തങ്ങളുടെ ജീവിതം പാഴാക്കിയും തങ്ങളുടെ സുഖലോലുപതയെ അതിന്റെ ആത്യന്തിക പരിസമാപ്തിവരെ പിന്തുടരുകയും ചെയ്യുന്ന ആളുകളെക്കൊണ്ട് നൃത്തശാലകളും നിശാക്ലബുകളും പാർട്ടികളും നിറഞ്ഞിരിക്കുന്നു. മയക്കുമരുന്ന് വിൽപ്പനക്കാരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും തങ്ങളുടെ സ്വന്തം നാശത്തിലേക്ക് തങ്ങളുടെ പഞ്ചേന്ദ്രിയങ്ങളുടെ പുറകെ പോകുന്ന മനുഷ്യരാണ്.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം നിങ്ങൾക്ക് കാണാൻ കഴിയാത്ത ആരെയെങ്കിലും അറിയുന്നത് എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു കാരണം ശാരീരികമല്ലാത്ത ഒരാളെ അറിയുക എളുപ്പമല്ല. ദൈവം ഒരു ആത്മാവാണ്.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തതോ സംസാരിക്കാത്തതോ ആയ ഒരാളെ അറിയുന്നത് എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം ഒരു പ്രതിനിധിയിലൂടെ ആരെയെങ്കിലും അറിയുക എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം ഒരാൾ നിങ്ങളിൽ നിന്ന് വളരെ വ്യത്യസ്തനായിരിക്കുമ്പോൾ അയാൾ എങ്ങനെയുള്ളവൻ എന്ന് സങ്കൽപ്പിക്കാൻ എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്ത ഒരാളെ അറിയുന്നത് എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം നിങ്ങൾക്ക് കേൾക്കാൻ കഴിയാത്ത ശബ്ദമുള്ള ഒരാളെ അറിയുന്നത് എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളെ അറിയുക എളുപ്പമല്ല.

    ഒരു പ്രാകൃതൻ ദൈവത്തെ അറിയാൻ പാടുപെടുന്നു, കാരണം നിഗൂഢമായ ഒരാളെ അറിയുക എളുപ്പമല്ല.

    ഒരു ലൗകികൻ ആരെപ്പോലെ ആകുന്നു?

    ഒരു ലൗകികൻ തന്റെ കാഴ്ചകൾ ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു. ഒരു മനുഷ്യന്റെ മികച്ച പതിപ്പാണെന്ന് തങ്ങൾ കരുതുന്ന കാര്യങ്ങളിലേക്ക് പല പ്രാകൃതരും രൂപാന്തരപ്പെടുന്നു. പ്രാകൃത ചിന്തയുള്ള ഈ ആളുകൾ ലൗകിക ചിന്തയുള്ള ആളുകളായി സ്വതവേ പരിവർത്തനം ചെയ്യപ്പെടുന്നു. ഒരു ലൗകികന് സ്വർഗ്ഗത്തെക്കുറിച്ചോ നരകത്തെക്കുറിച്ചോ ചിന്തകളൊന്നുമില്ല. ഈ ഭൗമിക ജീവിതത്തിനപ്പുറമുള്ള ജീവിതത്തെ അവൻ കാണുന്നില്ല. അവന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും നിത്യമായ കാര്യങ്ങളോടുള്ള ഹ്രസ്വകാഴ്ചയും അന്ധതയും വെളിപ്പെടുത്തുന്നു. അത്തരം ആളുകൾക്ക് ന്യായവിധിയെക്കുറിച്ചുള്ള ചിന്തകൾ ഇല്ല; അതായത് തങ്ങളുടെ കാര്യങ്ങളും പ്രവൃത്തികളും വെളിച്ചത്തു കൊണ്ടുവരപ്പെടുകയും തങ്ങളുടെ പാപങ്ങൾക്ക് അവർ വില നൽകുകയും ചെയ്യും.

    ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, ഹാർവാർഡ് തുടങ്ങിയ സർവ്വകലാശാലയിൽ പോയ മാന്യരായ പല പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഇടവിടാതെ പുക വലിക്കുകയും മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്ത്, ചെറുപ്പക്കാരായിരുന്നപ്പോൾ ഒരിക്കൽ സംസ്കാരമില്ലാത്ത ജീവിതം നയിച്ചിരുന്നു. അവർ സ്വതവേ പ്രാകൃതരായിരിക്കുന്നതിൽ നിന്ന് ലൗകികരായി മാറി. മാന്യരും തങ്ങളുടെ സുഖലോലുപതയുടെ നാളുകളിൽ നിന്ന് അവർ അകലെയുമാണെന്ന് കാണപ്പെടാം. പക്ഷേ, ഞാൻ നിങ്ങളോട് പറയുന്നു, അവരിൽ പലരും ശാശ്വത മൂല്യങ്ങളില്ലാത്ത; പ്രാകൃതരെക്കാൾ കൂടുതൽ ലൗകികരാണ്.

    ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങളുടെ ലക്ഷ്യം ഒരു ആത്മീയനായിത്തീരുക എന്നതായിരിക്കണം. നിങ്ങൾ ലൗകികരോ, പ്രാകൃതരോ, പൈശാചികരോ ആകരുത്.

    ഒരു പൈശാചികൻ ആരെപ്പോലെ ആകുന്നു?

    ദുരാത്മാക്കളാൽ ശക്തമായി സ്വാധീനിക്കപ്പെടുന്ന ഒരാളാണ് പൈശാചികൻ. എല്ലാ അവിശ്വാസികളും ദുരാത്മാക്കളാൽ സ്വാധീനിക്കപ്പെടുന്നു. എന്നിരുന്നാലും, ചില അവിശ്വാസികൾ

    Enjoying the preview?
    Page 1 of 1