Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

അഹങ്കാരമുള്ളവർ
അഹങ്കാരമുള്ളവർ
അഹങ്കാരമുള്ളവർ
Ebook380 pages1 hour

അഹങ്കാരമുള്ളവർ

Rating: 0 out of 5 stars

()

Read preview

About this ebook

താഴ്മ ഒരു പ്രധാന ആത്മീയ ഗുണമാണ്. ഈ നിഗൂഢവും എന്നാൽ പ്രധാനപ്പെട്ടതുമായ ആത്മീയ ഗുണത്തെക്കുറിച്ച് എഴുതാൻ കുറച്ച് ആളുകൾ മാത്രം ധൈര്യപ്പെടുന്നു. ആവേശകരമായ ഈ പുതിയ വാല്യത്തിൽ, ഡാഗ് ഹേവാർഡ്-മിൽസ് അഹങ്കാരത്തിന്‍റെ പല സൂക്ഷ്മ രൂപങ്ങളും തുറന്നുകാട്ടുന്നു. അഹങ്കാരത്തെ നേരിടാൻ കഠിനയത്‌നം ചെയ്യുന്ന ഒരു കൂട്ടു സഹോദരനാൽ എഴുതപ്പെട്ട ഈ ശക്തമായ പുസ്തകം നിങ്ങളെ അനുഗ്രഹിക്കുകയും യേശുക്രിസ്തുവിന്‍റെ ശിശുസമാനമായ താഴ്മ വളർത്തിയെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Languageमलयालम
Release dateSep 28, 2021
ISBN9781643305059
അഹങ്കാരമുള്ളവർ
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to അഹങ്കാരമുള്ളവർ

Related ebooks

Reviews for അഹങ്കാരമുള്ളവർ

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    അഹങ്കാരമുള്ളവർ - Dag Heward-Mills

    അദ്ധ്യായം 1

    നിങ്ങളെത്തന്നെ താഴ്ത്തുക

    കർത്താവിന്‍റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

    യാക്കോബ് 4:10

    ആളുകൾ അഹങ്കാരത്തെ പലവിധത്തിൽ നിർവ്വ ചിക്കുന്നു. നിങ്ങൾ ശാന്തനായതിനാൽ നിങ്ങൾ അഹങ്കാരിയെന്ന് ആളുകൾ പറഞ്ഞേക്കാം. നിങ്ങൾ ഉയരവും ആത്മവിശ്വാസവുമുള്ളവരായതിനാൽ നിങ്ങൾ അഹങ്കാരിയെന്ന് ആളുകൾ പറഞ്ഞേക്കാം. നിങ്ങൾ നല്ലതും തിളക്കമുള്ളതുമായ എയർകണ്ടീഷൻഡ് കാർ ഓടിക്കുന്നതിനാൽ നിങ്ങൾ അഹങ്കാരിയെന്ന് ആളുകൾ പറഞ്ഞേക്കാം.

    അഹങ്കാരം ശരിക്കും എന്താണ്? നിങ്ങൾ താഴ്മയുള്ളവനോ അതോ അഹങ്കാരിയോ എന്നത് കാര്യമാണോ?

    തീർച്ചയായും ഇത് പ്രശ്നമാണ്! നാം നമ്മെത്തന്നെ കർത്താവിന്‍റെ മുമ്പാകെ താഴ്ത്തണം. താഴ്മയുള്ളവരെന്ന് ദൈവം കരുതുന്ന വിധത്തിലാണ് നാം ജീവിക്കേണ്ടത്.

    നിർദ്ദേശം വ്യക്തമാണ്! കർത്താവിന്‍റെ സന്നിധിയിൽ താഴ്മയുള്ളവരാകുക മനുഷ്യന്‍റെ ദൃഷ്ടിയിൽ അല്ല. ദൈവത്തിന് സ്വീകാര്യമല്ലാത്ത താഴ്മയുടെ ഒരു മാതൃക പരിശീലിക്കുന്നതിൽ അർത്ഥമില്ല. താഴ്മ എന്നത് ദൈവം തന്നെ നിർവചിക്കുകയും വിവരിക്കുകയും ചെയ്യുന്ന ഒരു നന്മയാണ്. മനുഷ്യർ താഴ്മയെ പലവിധത്തിൽ നിർവ്വചിക്കുന്നു, എന്നാൽ താഴ്മയെക്കുറിച്ചുള്ള ദൈവത്തിന്‍റെ നിർവ്വചനമാണ് നമുക്ക് പ്രധാനം.

    താഴ്മ വളരെ പ്രധാനമായതിനാല്‍, അത് എന്താണെന്ന് നമ്മള്‍ കൃത്യമായി അറിയുന്നതു വരെ തിരുവെഴുത്തുകളുടെ നീളവും വീതിയും തിരയുന്നത് മൂല്യവത്താണ്. അഹങ്കാരത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ വളരെ ഭീതിജനകമായതിനാല്‍ അത് അവഗണിക്കാൻ സാദ്ധ്യമല്ല

    ഈ ആദ്യ അദ്ധ്യായത്തിൽ, നാം കർത്താവിന്‍റെ മുമ്പാകെ എന്തുകൊണ്ട് സ്വയം താഴ്മ കാണിക്കണം എന്നതിന്‍റെ കാരണങ്ങൾ പരിശോധിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

    നിങ്ങൾ നിങ്ങളെത്തന്നെ താഴ്ത്തേണ്ടതിന്‍റെ ഏഴ് കാരണങ്ങൾ

    ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുന്നതിനാൽ താഴ്മ കാണിക്കുക.

    എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു എന്നു പറഞ്ഞിരിക്കുന്നു.

    യാക്കോബ് 4:6

    അഹങ്കാരം ദൈവത്തിന് വിരുദ്ധമായതിനാല്‍ , അഹങ്കാരികളായ എല്ലാവരോടും താൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങൾ അഹങ്കരിക്കുമ്പോൾ, ദൈവം നിങ്ങളുടെ ശത്രുവായിത്തീരുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളെ എതിർക്കുകയും ചെയ്യും.

    അഹങ്കാരികളായ ആളുകൾ, ദൈവം തങ്ങളോട് എതിർക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് പലപ്പോഴും മനസ്സിലാക്കുന്നില്ല .തങ്ങളോട് യുദ്ധം ചെയ്യുന്നത് സാത്താനാണെന്ന് കരുതി, ചിലപ്പോഴൊക്കെ ക്രിസ്ത്യാനികൾ പിശാചിനെ ശാസിക്കുന്നു. എന്നാൽ അഹങ്കാരികളായ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, പിശാചിന് ഒരു അവധിക്കാലത്തിന് പോകാം. ദൈവം തന്നെ അത് ഏറ്റെടുക്കുകയും അഹങ്കാരികളോട് എതിർത്തു നിൽക്കുകയും ചെയ്യുന്നു.

    ദൈവം നിങ്ങളേയും നിങ്ങളുടെ അഹങ്കാരത്തേയും എതിർക്കുന്നതിനാൽ, തന്നെ പോലും നിങ്ങൾ ശാസിക്കുന്നതായി കണ്ടേക്കാം. ദൈവത്തെ ശാസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, നിങ്ങളോ? ദൈവം എന്‍റെ ശത്രുവാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ദൈവം നിങ്ങളുടെ ശത്രുവായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ആയിരിക്കുന്നതുപോലെ തന്നെ നിങ്ങളെ സ്നേഹിക്കുന്ന ഒരേയൊരാൾ ദൈവം മാത്രമാണ്. അവനും നിങ്ങളുടെ ശത്രുവായിത്തീർന്നാൽ നിങ്ങള്‍ക്ക് എന്താണ് അവശേഷിക്കുന്നത്?

    താഴ്മയുള്ളവർക്ക് ദൈവം കൃപ നൽകുന്നതിനാൽ നിങ്ങള്‍ സ്വയം താഴ്ത്തുക.

    എന്നാൽ അവൻ അധികം കൃപ നല്കുന്നു; അതുകൊണ്ടു ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു എന്നു പറഞ്ഞിരിക്കുന്നു.

    യാക്കോബ് 4:6

    അതിശയകരമെന്നു പറയട്ടെ, താഴ്മയുള്ള ആളുകൾക്ക് ദൈവം അർഹതയില്ലാത്ത സഹായം നൽകുന്നു. കൃപ അർഹിക്കാത്ത സഹായവും പ്രീതിയും ആണ്. നിങ്ങൾ സ്വയം താഴ്ത്തുമ്പോൾ, ദൈവം നിങ്ങൾക്ക് കൃപ നൽകികൊണ്ട് പ്രതികരിക്കുന്നു. താഴ്മയുടെ എളിയ പാത പിന്തുടരുമ്പോൾ അർഹതയില്ലാത്ത സഹായം ലഭിക്കുന്നത് എത്ര നല്ലതായിരിക്കണം! ഒരുപക്ഷേ, താഴ്മയുള്ളവരായിരിക്കാൻ ഇതിനെക്കാൾ നല്ലൊരു കാരണവുമില്ല. നിങ്ങൾ നിങ്ങളെത്തന്നെ താഴ്ത്തുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലും ശുശ്രൂഷയിലും നിങ്ങൾക്ക് ലഭിക്കാനിടയുള്ള എല്ലാ അനർഹമായ സഹായങ്ങളെക്കുറിച്ചും ചിന്തിക്കുക.

    നിങ്ങളുടെ സഭയ്ക്ക് ദൈവം അർഹതയില്ലാത്ത സഹായം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ഇടയ ശുശ്രൂഷയിൽ ദൈവം നിങ്ങൾക്ക് അർഹതയില്ലാത്ത സഹായം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തുക! നിങ്ങളുടെ സുവിശേഷ ശുശ്രൂഷയിൽ ദൈവം നിങ്ങൾക്ക് അർഹതയില്ലാത്ത സഹായം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തുക!

    നിങ്ങളുടെ സാമ്പത്തികകാര്യത്തിൽ ദൈവം നിങ്ങൾക്ക് അർഹതയില്ലാത്ത സഹായം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തുക! നിങ്ങളുടെ ധാർമ്മിക ജീവിതത്തിൽ ദൈവം നിങ്ങളെ സഹായിക്കണമെന്നു ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തുക! നിങ്ങൾ വിശുദ്ധരായിത്തീരാൻ ദൈവം നിങ്ങൾക്ക് ധാരാളം സഹായം നൽകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തുക! മിക്കവാറും എല്ലാ ആത്മീയ പ്രവർത്തനങ്ങൾക്കും താഴ്മ സഹായമാകുന്നു.

    നിങ്ങൾ നിങ്ങളെത്തന്നെ താഴ്ത്തുമ്പോൾ പ്രകൃതിയതീതമായ കൃപ നിങ്ങൾക്ക് നൽകപ്പെടും. ഇത് പരീക്ഷിച്ച് നോക്കുക. താഴ്മയുള്ളവനായിരിക്കുക! ഒരു ശിശുവിനെയും ഒരു ദാസനെയും പോലെ ആയിത്തീരുകയും നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നില്ലെ എന്ന് കാണുകയും ചെയ്യുക.

    നിങ്ങളുടെ വിവാഹജിവിതം എങ്ങനെയുള്ളതാണ്? നിങ്ങളുടെ പ്രയാസകരമായ ബന്ധത്തിൽ ദൈവം നിങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കാവശ്യമായ സഹായം ലഭിക്കുന്നതിനുള്ള താക്കോലാണ് നിങ്ങളെത്തന്നെ താഴ്ത്തുക എന്നത്.

    നിങ്ങളെത്തന്നെ താഴ്ത്തുക, കാരണം അതിലൂടെ നിങ്ങൾ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തപ്പെടും.

    കർത്താവിന്‍റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.

    യാക്കോബ് 4:10

    നിങ്ങൾ താഴ്മയുള്ളവനായിത്തീരാനുള്ള അടുത്ത പ്രധാന കാരണം ഉയർച്ചയാണ് . ആരാണ് ഉയർത്തപ്പെടാനും സ്ഥാനക്കയറ്റം ലഭിക്കാനും ആഗ്രഹിക്കാത്തത്? താഴ്മയുള്ളവരായിരിക്കുന്നതിന് നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങളാണ് കർത്താവിന്‍റെ ഉയർത്തലും കർത്താവിന്‍റെ ഉന്നമനവും. തിരുവെഴുത്ത് വ്യക്തമായി ശ്രദ്ധിക്കുക. നിങ്ങൾ താഴ്ത്തുമ്പോൾ ദൈവം നിങ്ങളെ ഉയർത്തും.

    വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? എങ്കിൽ നിങ്ങളെത്തന്നെ താഴ്ത്തി ഒരു ദാസനായിത്തീരുക! നിങ്ങളെത്തന്നെ താഴ്ത്തുകയും പരിശീലനം നേടാനും അഭ്യസിപ്പിക്കപ്പെടാനും കഴിയുന്ന ഒരു കുട്ടിയാകുക.

    നിങ്ങളുടെ നിലവിലെ നിലവാരത്തിൽ നിന്ന് നിങ്ങൾ ഒരിക്കലും സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് ഉയരുന്നതായി നിങ്ങൾ സ്വയം കണ്ടെത്തും.

    അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴ് താണിരിപ്പിൻ.

    1 പത്രൊസ് 5:6

    അതിനെക്കുറിച്ച് ചിന്തിക്കുക. ഉയർത്തപ്പെടുക എന്നതിന്‍റെ അർത്ഥമെന്താണ്? അഭ്യുദയം എന്നാൽ മഹത്വത്തോടെ സൗന്ദര്യത്തിലേക്കും തിളങ്ങുന്ന മികവിലേക്കും ഉയർത്തപ്പെടുക എന്നതാണ്. നിങ്ങൾക്ക് വേണ്ടതും അതല്ലേ? താഴ്മയാണ് ഈ മണ്ഡലത്തിലേക്ക് പ്രവേശിക്കാനുള്ള താക്കോൽ.

    നിങ്ങളെത്തന്നെ താഴ്ത്തുക, അങ്ങനെ നിങ്ങൾ ആവരണം ചെയ്ത് പരിരക്ഷിക്കപ്പെടും.

    അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;

    1 പത്രൊസ് 5:5

    താഴ്മ ഒരു ആത്മീയ ആവരണമാണ്. താഴ്മ കേവലം ഒരു മനോഭാവമല്ല . താഴ്മ എന്നത് വെറും ദരിദ്രവും ലളിതവുമായ ഒരു ജീവിതരീതിയല്ല. താഴ്മ ഭീരുവായും പരാജയപ്പെട്ടവനായും കാണപ്പെടുന്ന കലയല്ല. താഴ്മ യഥാർത്ഥത്തിൽ നിങ്ങളെ മറയ്ക്കുന്ന ഒരു ആത്മീയ മേലങ്കിയാണ് . അദൃശ്യവും ആത്മീയമായി വിനാശകരവുമായ പല തിന്മകളിൽ നിന്നും ഇത് ക്രിസ്ത്യാനിയെ സംരക്ഷിക്കുന്നു. താഴ്മ ധരിക്കുന്നതിലൂടെ, ഈ ജീവിതത്തിലെ പല തിന്മകളിൽ നിന്നും നിങ്ങൾ മറയ്ക്കപ്പെടുകയും വിടുവിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും.

    നിങ്ങളെത്തന്നെ താഴ്ത്തുക കാരണം നിങ്ങളുടെ അഹങ്കാരം നിങ്ങൾക്ക് ഉടൻ വരാനിരിക്കുന്ന നാശത്തിനും നിങ്ങളുടെ വീഴ്ചയ്ക്കും ലജ്ജയ്ക്കും ഉള്ള സൂചനയാണ്.

    മനുഷ്യന്‍റെ ഗർവ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.

    സദൃശ്യവാക്യങ്ങൾ 29:23

    നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം

    സദൃശ്യവാക്യങ്ങൾ 16:18

    അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.

    സദൃശ്യവാക്യങ്ങൾ 11:2

    അഹങ്കാരം ഒരു സൂചനയാണ്! വരാനിരിക്കുന്ന ഒരു വീഴ്ച, വരാനിരിക്കുന്ന ഒരു ദുരന്തം, വരാനിരിക്കുന്ന തിന്മ എന്നിവയെ ഇത് സൂചിപ്പിക്കുന്നു. നിങ്ങളെത്തന്നെ താഴ്ത്തുന്നത് നിങ്ങളുടെ ജീവിതത്തിൽ നിന്നും ശുശ്രൂഷയിൽ നിന്നും പൊങ്ങി വരുന്ന അപകടങ്ങളെ നീക്കംചെയ്യും. നിങ്ങളുടെ സ്വയം പുകഴ്ത്തലിലേക്കും അമിത ആത്മവിശ്വാസത്തിന്‍റെ വാക്കുകളിലേക്കും സാത്താൻ വളരെയധികം ആകർഷിക്കപ്പെടുന്നു. അവ അവനായി തുറന്ന ഒരു വാതിലാണ്.

    നാണക്കേട്, നാശം, തോൽവി എന്നിവയുടെ ദുരാത്മാക്കളെ ഒരുമിപ്പിക്കുന്ന ആത്മീയ സൂചനയാണ് അഹങ്കാരം. നിങ്ങളുടെ അഹങ്കാരം ദുഷ്ടാത്മാക്കളെ ഉറപ്പായും കൃത്യമായും വിളിക്കുന്ന ഒരു കാഹളം പോലെയാണ്.

    നിങ്ങൾ അഹങ്കരിക്കുമ്പോൾ, നിങ്ങളെ സഹായിക്കാൻ മാലാഖമാരെ വിളിക്കുന്നില്ല . നിങ്ങൾ അഹങ്കരിക്കുമ്പോൾ, നിങ്ങളെ നശിപ്പിക്കാൻ പിശാചുക്കൾ ഒത്തുകൂടുന്നു. നിങ്ങളുടെ ആത്മീയ വസ്ത്രവും ആവരണവും നീക്കം ചെയ്യപ്പെട്ടതിനാൽ നിങ്ങളിലേക്ക് യഥാർത്ഥത്തിൽ പിശാചുക്കൾക്ക് കൂടുതൽ പ്രവേശനമുണ്ട്.

    കർത്താവിന്‍റെ സന്നിധിയിൽ നിങ്ങളെത്തന്നെ താഴ്ത്തുക കാരണം അഹങ്കാരം പ്രധാനമായും സാത്താന്യവും പൈശാചികവും ആണ്.

    മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്‍റെ നാക്ക് കയറുകൊണ്ടു അമർത്താമോ?

    അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ? അതിന്‍റെ അണയിൽ കൊളുത്തു കടത്താമോ?

    അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു.

    ഇയ്യോബ് 41:1,34

    അഹങ്കാരികൾക്കെല്ലാം ഒരു രാജാവുണ്ട്, ആ രാജാവ് സാത്താനാണ്. അഹങ്കാരത്തിന്‍റെ മക്കളുടെയെല്ലാം രാജാവാണ് സാത്താൻ. സാത്താൻ നിങ്ങളുടെ രാജാവും ഭരണാധികാരിയും ആകാതിരിക്കാൻ നിങ്ങൾ നിങ്ങളെത്തന്നെ താഴ്ത്താൻ തീരുമാനിക്കണം. ഒരിക്കൽ നിങ്ങൾ അഹങ്കാരത്തോടെ നടന്നാൽ നിങ്ങൾ സാത്താന്‍റെ ഭരണത്തിൻ കീഴിൽ തന്നെയാണ് നടക്കുകയും ജീവിക്കുകയും ചെയ്യുന്നത്.

    അഹങ്കാരം പ്രധാനമായും സാത്താന്യവും പൈശാചികവുമാണ്. സാത്താൻ തന്‍റെ ധിക്കാരവും ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം സ്വർഗത്തിൽ നിന്നും വീണു. അഹങ്കാരത്തിൽ അവൻ ദൈവത്തിനെതിരെ തന്നെത്തന്നെ ഉയർത്തി! ലൂസിഫർ ദൈവത്തിന്‍റെ സിംഹാസനത്തിനെതിരെ സ്വയം ഉയർത്തുകയും ദൈവത്തിന്‍റെ സിംഹാസനത്തിൽ താന്‍ പകരക്കാരനായി സ്ഥാനമേൽക്കാൻ കയറുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അഹങ്കാരത്തിന്‍റെ എക്കാലത്തെയും പ്രകോപനപരമായ പ്രകടനമായിരുന്നു ഇത്.

    എന്നാൽ ദൈവം സാത്താനെ സ്വർഗത്തിൽ നിന്ന് പുറത്താക്കി, ഒരു കാരണവുമില്ലാതെ ഗർവു കാട്ടുകയും ചീർക്കുകയും ചെയ്തു അവൻ ഒരു മത്സരിയായ കൊമ്പ് മാത്രമാണെന്ന് അവനെ കാണിച്ചുകൊടുത്തു. ഈ തിന്മ ഗർവ് കാണിക്കുകയും ചീർക്കുകയും ചെയ്തതാണ് മുഴുവൻ മനുഷ്യ രാശിയേയും ബാധിക്കുന്നത്. യാതൊരു മതിയായ കാരണവുമില്ലാതെ മനുഷ്യർക്ക് വളരെ വലുതായും മഹത്ത്വകരവുമായി തോന്നുന്നു. ഇന്ന്, മനുഷ്യരാശിയുടെ വലിയൊരു വിഭാഗം ദൈവമില്ലെന്ന് വിഡ്ഢിത്തമായി പറയുന്നു.

    നിർഭാഗ്യവശാൽ, ശുശ്രൂഷയിൽ ചെറിയ ലക്ഷ്യങ്ങൾ കൈവരിക്കുമ്പോൾ സുവിശേഷ ശുശ്രൂഷകരായ നാമും ചീർക്കുന്നു . മിക്ക അഹങ്കാരത്തിനും അടിസ്ഥാനമില്ല. അഹങ്കാരം കൂടുതലും ഇഡിയോപതിക് (അറിയപ്പെടുന്ന ഒരു കാരണവുമില്ലാത്തത്)ആണ്. സുവിശേഷത്തിന്‍റെ ശുശ്രൂഷകർ ചീർക്കുകയും അവരെ വളർത്തിയ ആത്മീയ പിതാക്കന്മാരെ ആക്രമിക്കുകയും ചെയ്യുന്നു. സഹായികൾ ചീർക്കുകയും നേതാവിന്‍റെ കസേരയിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്യുന്നു. സൈനികർ എഴുന്നേറ്റ് നിയമാനുസൃതമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവന്മാരെ നീക്കം ചെയ്യാൻ ശ്രമിക്കുന്നു. ആളുകൾ ചീർക്കുകയും തങ്ങളെ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വലുതായി കാണുകയും ചെയ്യുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

    ‘അഹങ്കാരം’, ‘സാത്താൻ’ എന്നീ പദങ്ങൾ യഥാര്‍ത്ഥത്തില്‍ പര്യായ പദങ്ങളാണ്. സാത്താൻ ഒരു ആത്മാവാണ്! എന്നാൽ അഹങ്കാരം സാത്താന്‍റെ സാന്നിധ്യം മൂലമുണ്ടാകുന്ന മനോഭാവവും സംസാരവുമാണ്!

    ഒരു വ്യക്തിയിൽ നിങ്ങൾ അഹങ്കാരം കാണുമ്പോഴെല്ലാം, നിങ്ങൾ ഒരു ദുരാത്മാവിന്‍റെ സാന്നിധ്യം തിരിച്ചറിയുന്നു - സാത്താൻ! അഹങ്കാരത്തിന്‍റെ ഉത്ഭവം സാത്താനാണ്. അതുകൊണ്ടാണ് ദൈവം അഹങ്കാരത്തെ വെറുക്കുകയും ഈ അഹങ്കാരം കാണപ്പെടുന്ന ആരെയും എതിർക്കുകയും ചെയ്യുന്നത്!

    കർത്താവിന്‍റെ സന്നിധിയിൽ നിങ്ങളെത്തന്നെ താഴ്ത്തുക, കാരണം നിങ്ങളുടെ അഹങ്കാരം നിങ്ങളെ ദൈവത്തിന് വെറുപ്പാക്കും.

    ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

    സദൃശ്യവാക്യങ്ങൾ 16:5

    ദൈവം അഹങ്കാരികളോട് എതിർത്തു നിൽക്കുക മാത്രമല്ല, എന്നാൽ അഹങ്കാരികൾ അവന് വെറുപ്പാണ്.

    ഈ തിരുവെഴുത്തിന്‍റെ അർത്ഥം അഹങ്കാരികളോട് ദൈവം എതിർക്കുന്നു എന്നാണ്. അവൻ ധാർഷ്ട്യമുള്ള ആളുകളെ വെറുക്കുന്നു. നിങ്ങളെ വെറുക്കുന്നതും ഇഷ്ടപ്പെടാത്തതും ദൈവത്തിന് ഇഷ്ടമുള്ള കാര്യമല്ല. ഞാൻ നിർദ്ദേശിക്കുന്നത് അഹങ്കാരവുമായി ബന്ധപ്പെട്ടു നിൽക്കുന്ന എല്ലാറ്റിൽനിന്നും മാറി നിൽക്കുക അങ്ങനെ ദൈവം നിങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടി വരുമ്പോൾ അതീവ്രമായ വെറുപ്പിനാൽ നിറയേണ്ടി വരില്ല.

    അദ്ധ്യായം 2

    എങ്ങനെയാണ് ഒരു ശിശുവിനെപ്പോലെ താഴ്മയുള്ളവനാകുന്നത്

    "നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.

    മത്തായി 18:3

    നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും

    ലൂക്കോസ് 22:26

    താ ഴ്മക്കുള്ള സൂത്രവാക്യം എന്താണ്? അവ്യക്തമായ ഈ ആത്മീയ നന്മ നമുക്ക് എങ്ങനെ നേടാനാകും? അഹങ്കാരം ഒരു നിഗൂഢവും അവ്യക്തവുമായ തിന്മയായതിനാൽ, അത് എളുപ്പത്തിൽ വേഷംമാറി പല

    Enjoying the preview?
    Page 1 of 1