Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

കുറുമ്പനാടം ഡയറീസ്
കുറുമ്പനാടം ഡയറീസ്
കുറുമ്പനാടം ഡയറീസ്
Ebook126 pages28 minutes

കുറുമ്പനാടം ഡയറീസ്

Rating: 0 out of 5 stars

()

Read preview

About this ebook

ചങ്ങനാശ്ശേരിക്കടുത്ത് കുറുമ്പനാടത്ത് വളർന്ന ബാല്യകാലത്തിന്റെയും വിദ്യാലയജീവിതത്തിന്റെയും ലളിതമായ ഓർമ്മക്കുറിപ്പുകൾ. ബാല്യത്തിന്റെ നൈർമല്യതയിലേക്കും നിഷ്കളങ്കതയിലേക്കുമുള്ള പിൻവിളി. ജീവിതയാത്രയെക്കുറിച്ചുള്ള ശാന്തമായ ഓർമ്മപ്പെടുത്തലുകൾ.

LanguageEnglish
Release dateMay 10, 2022
ISBN9781685833718
കുറുമ്പനാടം ഡയറീസ്

Related to കുറുമ്പനാടം ഡയറീസ്

Related ebooks

Biography & Memoir For You

View More

Related articles

Reviews for കുറുമ്പനാടം ഡയറീസ്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    കുറുമ്പനാടം ഡയറീസ് - റ്റോജി ലിയോൺ

    ആമുഖം

    ഈ പുസ്തകം എന്തിനെക്കുറിച്ചാണ് എന്നല്ലേ ആദ്യ ചോദ്യം? അതിന് ഉത്തരം പറഞ്ഞുകൊണ്ട് തുടങ്ങാം. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമായുള്ള ഞങ്ങളുടെ വിദ്യാലയ ജീവിതകാലത്തെ ഓർമ്മകളുടെ ശേഖരമാണ് ഈ പുസ്തകം. കോവിഡ് കാലത്ത് ‘സ്‌കൂൾ കൂട്ടുകാർ’ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചെറിയ ഓർമ്മകൾ പങ്കുവച്ച് തുടങ്ങിയതാണ്. മറുപടികളും ചർച്ചകളും ഒക്കെയായി കൂടുതൽ കൂടുതൽ ഓർമ്മക്കുറിപ്പുകളിലേക്ക് അത് വളർന്നു. അവ ശേഖരിച്ച് ഒരു പുസ്തകമാക്കിയാലോ എന്ന ചിന്തയും പിന്നാലെ വന്നു. അതാണ് ഈ പുസ്തകം.

    ഇപ്പോൾ അടുത്ത ചോദ്യം എനിക്കു കേൾക്കാം: എവിടെയാണ് പഠിച്ചത്? ചങ്ങനാശ്ശേരിക്കടുത്ത് കുറുമ്പനാടത്തെ സ്‌കൂളുകളിലാണ് ഞങ്ങൾ പഠിച്ചത്. കുറുമ്പനാടം ഫൊറോന പള്ളിക്കു കീഴിലുള്ള സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂളിലും സെന്റ് പീറ്റേഴ്‌സ് ഹൈസ്‌കൂളിലും. ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന മലയാളം മീഡിയം സ്‌കൂളുകൾ. പള്ളിയുടെ അടുത്ത് ഒരു മഠമുണ്ട്. മഠത്തിലെ സിസ്റ്റേഴ്സ് പലരും ഞങ്ങളെ പഠിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട്, പള്ളിയും സ്‌കൂളുകളും മഠവും അവയ്ക്കു ചുറ്റുമുള്ള കുട്ടിക്കാലവുമാണ് ഈ ഓർമ്മക്കുറിപ്പുകളിൽ എന്ന് ചുരുക്കത്തിൽ പറയാം.

    സ്ഥലവും കാലവും മനസ്സിലായല്ലോ അല്ലേ? ഇനി മറ്റു ചില ചോദ്യങ്ങളുടെ ഉത്തരങ്ങൾ കൂടി പറയാം. ആരെയും വിഷമിപ്പിക്കുന്നതൊന്നും ഈ പുസ്തകത്തിലില്ല എന്നു തന്നെയാണ് വിശ്വാസം. അതുകൊണ്ട് പേരുകൾ ഒന്നും മാറ്റം വരുത്താതെയാണ് ഉപയോഗിച്ചിരിക്കുന്നത്. മുപ്പതോളം  കൊല്ലങ്ങൾക്കു ശേഷം ഓർത്തെടുക്കുന്ന സംഭവങ്ങളാണ്. കെട്ടുകഥകൾ ഒന്നും ഇല്ല. 

    ഇപ്പോൾ ഞങ്ങൾ എവിടെയാണ് എന്നാണോ? ഈ ഭൂഗോളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുകയാണ് ഞങ്ങൾ. കുറേപ്പേർ കേരളത്തിലുണ്ട്, കുറേപ്പേർ ഇൻഡ്യയുടെ മറ്റു ഭാഗങ്ങളിലുണ്ട്, കുറേപ്പേർ ഗൾഫ് നാടുകളിലുണ്ട്, യൂറോപ്പിലുണ്ട്, അമേരിക്കൻ ഐക്യനാടുകളിലുണ്ട്, ഓസ്‌ട്രേലിയയിലുണ്ട്. ഞങ്ങളെ കൂട്ടിയിണക്കുന്നതോ, സ്ഥലകാലങ്ങൾക്കതീതമായ സ്നേഹവും സ്മരണകളും!

    ഇന്ദിര ഗാന്ധി

    രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി പ്രസംഗിക്കുന്നത്. മത്സരമൊന്നുമായിരുന്നില്ല, ക്ലാസ്സിലോ മറ്റോ എല്ലാവരുടെയും മുൻപിൽ പ്രസംഗിച്ചു. അതു കഴിഞ്ഞ് ഒരു ദിവസം സ്‌കൂളിന്റെ വശത്തുള്ള മുറ്റത്തു നടക്കുമ്പോൾ കണയംപ്ലാക്കലെ സിസ്റ്റർ എന്നെ അരികെ വിളിച്ചു. എന്റെ പ്രസംഗത്തെക്കുറിച്ച് നല്ലതു പറഞ്ഞു. അങ്ങനെ പറഞ്ഞു നടന്ന് കുറച്ചു കഴിഞ്ഞപ്പോൾ പോക്കറ്റിൽ നിന്ന് ഒരു സമ്മാനമെടുത്ത് എന്റെ കയ്യിൽ തന്നു. അത്ഭുതവും സന്തോഷവും നിറഞ്ഞ കണ്ണുകൾ കൊണ്ട് ആ സമ്മാനത്തിലേക്ക് നോക്കുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. ഒരു തൂവാല! വെള്ളനിറത്തിൽ, ചെമന്ന കരയുള്ള തൂവാലയിൽ മുയലിന്റെ ചെറിയ പടമുണ്ടായിരുന്നു. ഒരു മൂലയിൽ വെള്ളി നിറത്തിലുള്ള സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ടായിരുന്നു. എനിക്കു കിട്ടിയ ആദ്യത്തെ സമ്മാനം! 

    സിസ്റ്റർമാരാണ് എല്ലാത്തിനും പരിശീലനം നൽകിയിരുന്നത്. ഒരു തവണ ചങ്ങനാശ്ശേരി സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ എന്നെയും തിരഞ്ഞെടുത്തു. ഔഷധഗുണമുള്ള സസ്യങ്ങളെ തരം തിരിച്ച് അവതരിപ്പിക്കാനാണ് എന്നെ പരിശീലിപ്പിച്ചത്. ഓരോ സസ്യങ്ങളെക്കുറിച്ചും പഠിച്ച് ശാസ്ത്രമേളയിൽ ഞങ്ങളുടെ സ്‌കൂളിന്റെ പ്രദർശനം കാണാൻ വരുന്നവർക്ക് പറഞ്ഞു കൊടുക്കണം.

    പഠിച്ചു, റിഹേഴ്സൽ നടത്തി. ശാസ്ത്രമേള നടക്കുന്ന ദിവസം മേളയിൽ പങ്കെടുക്കാൻ തയ്യാറായി സ്‌കൂളിലെത്തി. സ്‌കൂളിൽ എല്ലാവരും ഒരുമിച്ചു കൂടി, അവിടെ നിന്ന് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ശാസ്ത്രമേളയ്ക്ക് പോകും. ചങ്ങനാശ്ശേരിയിലാണ് മേള നടക്കുന്നത്. സ്‌കൂളിനു മുൻപിൽ നിന്ന് ബസിൽ കയറി പോകണം. 

    ചങ്ങനാശ്ശേരിയിൽ മേള നടക്കുന്ന സ്‌കൂളിലെത്തി. മേള തുടങ്ങി. പ്രദർശനം കാണാൻ ആളുകൾ എത്തിത്തുടങ്ങി. അധിക നേരമായില്ല, പെട്ടെന്ന് ഒരു തിരക്കും ധൃതിയുമൊക്കെപ്പോലെ. എന്താണ്? എനിക്ക് മനസ്സിലായില്ല. ടീച്ചർ ഓടി വന്നു പറയുന്നു, പെട്ടെന്ന് എല്ലാം അടുക്കിയെടുക്ക്. മേള നിർത്തുകയാണ്. വേഗത്തിൽ ചാർട്ടുകളും, ഉപകരണങ്ങളും എല്ലാം അടുക്കിയെടുത്തു. പെട്ടെന്ന് പെട്ടെന്ന്. ആരൊക്കെയോ പറയുന്നു. പെട്ടെന്ന് വരി വരിയായി നടക്ക്. വേഗത്തിൽ ബസ് സ്റ്റാൻഡിലെത്തണം. ചുറ്റും തിരക്കുകൾ കൂടുന്നു. എല്ലാവരും തിരക്കിലും പരിഭ്രാന്തിയിലും. എല്ലാവർക്കുമൊപ്പം വേഗത്തിൽ നടന്നു. ഞങ്ങൾ കുട്ടികളും ടീച്ചർമാരും വേഗത്തിൽ വരുന്നതു കണ്ട് പരിചയമുള്ള ഒരു ബസ് നിർത്തി. ഇല്ലിമൂട്ടിലെ പളനിയായിരുന്നു ബസിലെ കിളി. ഓടി വാ. ഓടി ഓടിക്കയറ്. ആകെ തിക്കും തിരക്കും ബഹളവും. അതിനിടയിൽ ആരോ പറഞ്ഞു ഞാൻ കേട്ടു, ഇന്ദിര ഗാന്ധിക്ക് വെടിയേറ്റു. 1984 ഒക്ടോബർ 31.

    ഗുരുപ്രതീക്ഷ

    സോഷ്യോളജിയിൽ Teacher Expectation എന്നൊരു ആശയമുണ്ട്. ഒരു ടീച്ചർ കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരം എന്താണ് എന്നതിനെ സൂചിപ്പിക്കുന്നതിനാണ് അതുപയോഗിക്കുന്നത്.

    അമേരിക്കയിൽ കോളേജ് അഡ്മിഷനുള്ള എൻട്രൻസ്

    Enjoying the preview?
    Page 1 of 1