Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
Ebook202 pages38 minutes

ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും

Rating: 0 out of 5 stars

()

Read preview

About this ebook

Legends and historical wonders.
Our culture is rich in myths, legends, myths and legends. These stories and events, which have been passed down through the generations, are very important in bringing world attention to our literature. This book presents some of the knowledge gathered from various articles.
ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളും കൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്‌കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും സംഭവങ്ങളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഭൂതകാലത്തിന്‍റെ സൂക്ഷിപ്പുകളായ ഇത്തരം മിത്തുകളും ഐതിഹ്യങ്ങളും ചരിത്രവും കൂടാതെ പല വ്യക്തിത്വങ്ങളെയും കുറിച്ച് അറിയുമ്പോൾ ഇന്നും നമ്മിൽ വിസ്മയം ജനിപ്പിക്കും.വിവിധ ലേഖനങ്ങളിൽനിന്നും സമാഹരിച്ച അത്തരം ചില അറിവുകൾ, ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

ഉള്ളടക്കം
1.പറയിപെറ്റ പന്തിരുകുലം
2.ഒടിവിദ്യ
3.യക്ഷികളും മറ്റുചില അമാനുഷിക ശക്തികളും
4.സർപ്പക്കാവുകളും സർപ്പംതുള്ളലും.
5.നരബലി
6.ചിത്രവധവും മറ്റു പല ശിക്ഷാരീതികളും
7.നങ്ങേലിയും മുലക്കരവും
8.താത്രികുട്ടിയും സ്മാർത്ത വിചാരവും
9.പുലയനാര്‍കോട്ടയും കോതമഹാറാണിയും.
10.ഇത്തിക്കരപക്കി എന്ന ചരിത്രഹീറോ
11.മലമ്പണ്ടാരം എന്ന സമാധാനസമൂഹം
12.മൊദ്ദമൂപ്പൻ എന്ന മഹാവിസ്മയം
13.തീവെട്ടിക്കൊള്ളക്കാർ
14.കളരിപ്പയറ്റ്
15.മാമാങ്കം

LanguageEnglish
PublisherJP Kalluvazhi
Release dateAug 27, 2021
ISBN9781005833725
ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും
Author

JP Kalluvazhi

Jayaprakash from Ottappalam Kerala.B.A. Graduate.Writer,Actor & Director.WorksScript & Driecton Of Shortfilms -_Kunjol & PachamarachillakalLyrics & Direction Of Onam Songs -Ponnonam 2018,Ponnonapattukal 2019Music Book-RagamanohariMalayalam Stories E Books -Thushara,Radhemma,Shalini,Gundalpettile Sundaravalli,ReejateacherOther E Books - Kerala Tourism Guide,Online Varumanam & 85 Buisiness AshayangalContact Number -9946442639

Related to ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും

Related ebooks

Nature For You

View More

Related articles

Related categories

Reviews for ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും - JP Kalluvazhi

    സമ്പാദനം. ജെ.പി. കല്ലുവഴി

    ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും

    ഉള്ളടക്കം

    1.പറയിപെറ്റ പന്തിരുകുലം

    2.ഒടിവിദ്യ

    3.യക്ഷികളും മറ്റുചില അമാനുഷിക ശക്തികളും

    4.സർപ്പക്കാവുകളും സർപ്പംതുള്ളലും.

    5.നരബലി

    6.ചിത്രവധവും മറ്റു പല ശിക്ഷാരീതികളും

    7.നങ്ങേലിയും മുലക്കരവും

    8.താത്രികുട്ടിയും സ്മാർത്ത വിചാരവും

    9.പുലയനാര്‍കോട്ടയും കോതമഹാറാണിയും.

    10.ഇത്തിക്കരപക്കി എന്ന ചരിത്രഹീറോ

    11.മലമ്പണ്ടാരം എന്ന സമാധാനസമൂഹം

    12.മൊദ്ദമൂപ്പൻ എന്ന മഹാവിസ്മയം

    13.തീവെട്ടിക്കൊള്ളക്കാർ

    14.കളരിപ്പയറ്റ്

    15.മാമാങ്കം

    ഐതിഹ്യങ്ങളും ചരിത്രവിസ്മയങ്ങളും

    പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളും കൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്‌കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും സംഭവങ്ങളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്. ഭൂതകാലത്തിന്‍റെ സൂക്ഷിപ്പുകളായ ഇത്തരം മിത്തുകളും ഐതിഹ്യങ്ങളും ചരിത്രവും കൂടാതെ പല വ്യക്തിത്വങ്ങളെയും കുറിച്ച് അറിയുമ്പോൾ ഇന്നും നമ്മിൽ വിസ്മയം ജനിപ്പിക്കും.വിവിധ ലേഖനങ്ങളിൽനിന്നും സമാഹരിച്ച അത്തരം ചില അറിവുകൾ, ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

    1.പറയിപെറ്റ പന്തിരുകുലം

    ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യ പഞ്ചമിയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

    1.1.മേഴത്തോൾ അഗ്നിഹോത്രി

    പറയിപെറ്റ പന്തിരുകുലത്തിലെ പ്രഥമ പുത്രനാണ്‌ മേഴത്തോൾ അഗ്നിഹോത്രി. ബ്രഹ്മദത്തൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം.

    വരരുചിയും പത്നിയും ഉപേക്ഷിച്ച നവജാതശിശുവിനെ നിളാതീരത്തു നിന്നും, വേമഞ്ചേരിമനയിലെ അന്തർജ്ജനം കണ്ടെടുത്ത്‌ വളർത്തി.വളരെ കുഞ്ഞുനാളിലേ കുട്ടിയിൽ ഒരു ദിവ്യ ചേതസ്സ്‌ കാണപ്പെട്ടു. ഒരു ദിവസം അന്തർജ്ജനം കുളിയ്ക്കാനായി പുഴയിലേയ്ക്ക്‌ പോയപ്പോൾ കൂടെ ചെന്ന കുട്ടി, അവരുടെ താളിക്കിണ്ണത്തിൽ, പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം പ്രതിഷ്ഠിച്ചുവെന്നും, വരന്തുട്ടിക്കടവിൽ വെച്ച്‌ പുഴയുടെ ഗതി മാറ്റി ഒഴുക്കി എന്നും ഐതിഹ്യം. പുഴമണൽ കൊണ്ടുണ്ടാക്കിയ ശിവലിംഗം തിരുത്താലത്തിൽ (താളിക്കിണ്ണത്തിൽ) പ്രതിഷ്ഠിച്ചതു കൊണ്ട്‌ അത്‌ തിരുത്താല അപ്പനും പിന്നീട്‌ തൃത്താല അപ്പനും ആയി മാറി എന്ന് വിശ്വാസം. ഈ ക്ഷേത്രം നിൽക്കുന്നതിനു ചുറ്റും ഉള്ള നാട്‌ തൃത്താല എന്ന പേരിൽ അറിയപ്പെടുകയുണ്ടായി.

    പിതാവായ വരരുചിയുടെ ശ്രാദ്ധത്തിന്‌, വായില്ലാക്കുന്നിലപ്പൻ ഒഴികെ ഉള്ള പതിനൊന്ന് പേരും അഗ്നിഹോത്രിയുടെ ഇല്ലത്തിൽ ഒത്തു ചേരാറുണ്ടായിരുന്നതായി പറയപ്പെടുന്നു.

    അതിന്റെ സ്മരണയ്ക്ക് കർക്കിടകം, തുലാം മാസങ്ങളിലെ വാവിന് ഇവിടെ പിതൃ തർപ്പണത്തിന് ഒട്ടേറെപ്പേരെത്തുന്നു. ഇതിനോടു ചേർന്നാണു പന്തിരുകുലം പൈതൃക പാർക്ക്. പാലക്കാട്, മലപ്പുറം അതിർത്തിയിലെ തൃത്താലയിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമാണിതിപ്പോൾ. അവധി ദിവസങ്ങളിൽ വൻ തിരക്കാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സംരക്ഷണയിലാണതുള്ളത്.

    *Note* ചരിത്ര ഗവേഷകനായ കെ. ബാലകൃഷ്ണക്കുറുപ്പിന്റെ അഭിപ്രായത്തിൽ ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻ‍ബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴകിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശീയരുടെ എതിർപ്പിനെ തണുപ്പിക്കാനുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത് എന്നും കുറുപ്പ് അഭിപ്രായപ്പെടുന്നു.

    1.2.പാക്കനാർ

    പറയിപെറ്റ പന്തിരു കുലത്തിലെ രണ്ടാമനാണ്‌ പാക്കനാർ. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു

    തൃത്താലയിലെ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാടായ വേമഞ്ചേരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.

    പറയനായ പാക്കനാരുടെ ഉപജീവനവും മറ്റും മുറം വിറ്റാണെന്നാണു വെച്ചിരിക്കുന്നത്. കുലാചാരപ്രകാരമുള്ള പ്രവൃത്തി കൊണ്ട് ഉപജീവിക്കുന്നതാണ് ശ്രഷ്ഠമെന്നു കാണിക്കാനായിരിക്കും അങ്ങനെ വെച്ചിരിക്കുന്നത്.

    മാതാപിതാക്കളുടെ ചാത്തമൂട്ടാനായി അഗ്നിഹോത്രിയുടെ ഭവനത്തിൽ ചെല്ലുമ്പോൾ പത്തുപേരും ഓരോ വിശി ഷ്ടപദാർഥങ്ങൾ കൊണ്ടുചെല്ലുക പതിവുണ്ട്. പാക്കനാർ മാംസമാണ് കൊണ്ടുചെല്ലുക പതിവ്. അത് അഗ്നിഹോത്രികളുടെ അന്തർജനത്തിനും ചാത്തക്കാർക്കും വളരെ വ്യസനമാണ്. എങ്കിലും പാക്കനാരുടെ ദിവ്യത്വം വിചാരിച്ച് ആരുമൊന്നും പറയുകയുമില്ല. കൊണ്ടുചെല്ലുന്നതെല്ലാം അന്തർജനം പാകംചെയ്കയും ചാത്തക്കാർ ഭക്ഷിക്കയുമാണ് പതിവ്. ഒരിക്കൽ പാക്കനാർ ചെന്നപ്പോൾ പശുവിന്റെ മുല ചെത്തിയെടുത്ത് ഒരിലയിൽ പൊതിഞ്ഞുകെട്ടി കൊണ്ടുവന്നു. ബലിക്കു വേണ്ടുന്ന സാധനങ്ങൾ വെയ്പു തുടങ്ങിയപ്പോൾ അന്തർജനം ഈ പൊതിയഴിച്ചുനോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോൾ എന്തായാലും ഇത് പാകം ചെയ്യാൻ കഴികയില്ലെന്നു നിശ്ചയിച്ച് അത് അങ്ങനെതന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി കുഴിച്ചിട്ടു. ചാത്തക്കാരനെ ഇരുത്തി ബലിയും തുടങ്ങി. ചാത്തക്കാരന് ഓരോ സാധനങ്ങൾ വിളമ്പിത്തുടങ്ങിയപ്പോൾ പാക്കനാരു കൊണ്ടുവന്ന സാമാനംകൊണ്ടുള്ള കറികളൊന്നും കാണായ്കയാൽ ഞാൻകൊണ്ടുവന്നതെവിടെ? എന്നു പാക്കനാരു ചോദിച്ചു. അന്തർജനം ഒന്നും പറയാതെ നിന്നതിനാൽ സത്യം പറയാനായി അഗ്നിഹോത്രികൾ നിർബന്ധിക്കുകയും അന്തർജനം പരമാർഥമൊക്കെ പറയുകയും ചെയ്തു. അപ്പോൾ പാക്കനാർ എന്നാൽ അതു കിളിർത്തോ എന്നു നോക്കൂ എന്നു പറഞ്ഞു. അന്തർജനം ചെന്നു നോക്കിയപ്പോൾ അതു കിളിർത്ത് അവിടെയൊക്കെപ്പടർന്നു നിറച്ചു കായുമായി കിടക്കുന്നതു കണ്ടു. വിവരം പറഞ്ഞപ്പോൾ അതിന്റെ കായ് പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരൂ എന്നു പാക്കനാർ പറഞ്ഞു. ചാത്തക്കാരന്റെ ഊണ് കഴിയുന്നതിനുമുമ്പേ അതിന്റെ കായ്കൾകൊണ്ട് ഉപ്പേരി ഉണ്ടാക്കിക്കൊണ്ടുവന്നു വിളമ്പി. അങ്ങനെ ഉണ്ടായതാണ് കോവല്. കോവൽക്കാ ഇപ്പോഴും ബലിക്കു പ്രധാനമാണല്ലോ. കോവലും കോഴിയുമുള്ള ദിക്കിൽ വെലിയിടണമെന്നില്ല എന്നൊരു വാക്കും പ്രസിദ്ധമാണ്. കോവലുള്ള ദിക്കിൽ ബലിയിട്ടില്ലെങ്കിലും പിതൃക്കൾ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കിൽ ശുദ്ധമായിട്ടു ബലിയിടാൻ പ്രയാസമാകയാൽ ബലിയിട്ടതുകൊണ്ടും

    Enjoying the preview?
    Page 1 of 1