Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India
പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India
പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India
Ebook644 pages2 hours

പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India

Rating: 0 out of 5 stars

()

Read preview

About this ebook

Malayalam reinterpretation of the book Pakistan or the Partition of India by Bhimrao Ambedkar

LanguageEnglish
Release dateMar 2, 2023
ISBN9798215798737
പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India
Author

Jagath Jayaprakash

Jagath Jayaprakash is an Academic Administrator by profession and an avid writer by intellectual pursuit. In addition, he publishes Op-Ed Articles on Political history, National security, Cyber warfare, and International relations in Malayalam and English for major media outlets like as Manorama Online, Janmabhumi, Indus Scrolls, Organiser, Kesari, and a host of other prominent news websites.

Read more from Jagath Jayaprakash

Related to പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India

Related ebooks

Asian History For You

View More

Related articles

Related categories

Reviews for പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം Pakistan or the Partition of India - Jagath Jayaprakash

    പാക്കിസ്ഥാൻ

    അഥവാ ഭാരതത്തിന്റെ വിഭജനം

    ഭരതരത്നം ബാബ സാഹിബ് ഭീംറാവു അംബേദ്കർ

    പുനരാഖ്യാനം : ജഗത് ജയപ്രകാശ്

    ജഗത് ജയപ്രകാശ്

    സ്വദേശം : കൊല്ലം ജില്ലയിലെ മൺറോതുരുത്ത്.

    പിതാവ്: ജയപ്രകാശ് . പി (വിമുക്ത സൈനികൻ)

    മാതാവ്: ഗീതാകുമാരി 

    സെയിന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂൾ കൊല്ലം , ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ അഞ്ചാലുംമൂട് ,കൊല്ലം എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോവളത്ത് സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കേറ്ററിങ്ങ് ടെക്‌നോളജിയിൽ (IHMCT) നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബിരുദം നേടിയ ശേഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) ജമ്മുവിൽ സേവനമനുഷ്ഠിക്കുന്നു. കുടുംബത്തോടൊപ്പം ജമ്മുവിൽ സ്ഥിരതാമസം.

    പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം,സോവിയറ്റ് ചതിയുടെ ചരിത്ര രേഖകൾ എന്നീ പുസ്തകങ്ങളുടെ രചയിതാവായ ഗ്രന്ഥകർത്താവ്, ബ്ലോഗറും , സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്.

    ഭാര്യ: ശിഖ. എസ്.

    മകൾ: ദയാലക്ഷ്മി

    e-mail: jagath3333@gmail.com

    ഉള്ളടക്കം

    പുസ്തകത്തിന്റെ ഇന്നത്തെ പ്രസക്തി

    അംബേദ്കറിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

    ആമുഖം

    ഭാഗം 1 - പാക്കിസ്ഥാന് വേണ്ടിയുള്ള മുസ്ലിം വാദം

    അധ്യായം 1 : എന്തായിരുന്നു മുസ്ലിം ലീഗിന്റെ ആവശ്യം?

    അധ്യായം 2 : ഒരു രാഷ്ട്രത്തിന് വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ വിളി

    അധ്യായം 3 : അധഃപതനത്തിൽ നിന്നുള്ള രക്ഷ

    ഭാഗം 2  — പാക്കിസ്ഥാൻ വാദത്തിനോട് ഹിന്ദുവിന്റെ  എതിര്‍പ്പ്.

    അധ്യായം 4 : ഐക്യത്തിന്റെ തകർച്ച

    അധ്യായം 5 : പ്രതിരോധത്തിന്റെ ദുര്‍ബലത

    അധ്യായം 6 : പാക്കിസ്ഥാനും വര്‍ഗീയ സമാധാനവും

    ഭാഗം 3  — പാക്കിസ്ഥാൻ ഇല്ലെങ്കിൽ മറ്റെന്ത് ?

    അധ്യായം 7 : പാക്കിസ്ഥാന്  ബദലായി ഹിന്ദുക്കളുടെ നിര്‍ദേശം

    അധ്യായം 8 : പാക്കിസ്ഥാന്നുള്ള മുസ്ലിം ബദൽ മാർഗം

    അധ്യായം 9 : ചില വിദേശ പാഠങ്ങൾ

    ഭാഗം 4 -  പാക്കിസ്ഥാനും ആകുലതയും

    അധ്യായം 10 : സാമൂഹിക സ്തംഭനാവസ്ഥ 

    അധ്യായം 11 : വര്‍ഗീയ ആക്രമണം. 

    അധ്യായം 12 :ദേശീയ ഇച്ഛാഭംഗം

    ഭാഗം 5

    അധ്യായം-13 : പാക്കിസ്ഥാൻ ആവശ്യമുണ്ടോ?

    അധ്യായം-14 : പാക്കിസ്ഥാന്റെ പ്രശ്നങ്ങൾ

    അധ്യായം-15 : ആര്‍ക്കാണ് നിര്‍ണ്ണയിക്കാനുള്ള അധികാരം?

    ഉപസംഹാരം

    അനുബന്ധങ്ങൾ

    പുസ്തകത്തിന്റെ ഇന്നത്തെ പ്രസക്തി

    ഇന്നത്തെ ഭാരതത്തിന്റെ ഭൗതികമായ സാഹചര്യത്തിൽ നമ്മുടെ ഭരണഘടന ശില്പിയായ ഡോ.  ബാബ സാഹിബ് അംബേദ്‌കർ എഴുതിയ ‘പാക്കിസ്ഥാൻ ഓർ ദി പാർട്ടീഷൻ ഓഫ് ഇന്ത്യ’ എന്ന പുസ്തകം തികച്ചും പ്രസക്തമാണ്. എന്ത് സാഹചര്യത്തിലായിരുന്നു ഈ മഹാരാജ്യത്തെ വെട്ടി മുറിച്ചു മൂന്ന് കഷണമാക്കി മാറ്റിയത് എന്ന സത്യത്തിലേക്ക് ഒരു ചൂണ്ടുപലകയാണ് ഈ ഗ്രന്ഥം. അപ്രിയമായ ചില സത്യങ്ങൾ വിളിച്ചുപറയുന്നതിനാലാകണം ഈ മഹത്തായ വിസ്മൃതിയിലാണ്ട് പോയത്. 

    1946ല്‍ പ്രസിദ്ധീകരിച്ച ഡോ. ബാബാ സാഹിബ് ഭീംറാവു അംബേദ്കറിന്റെ  വിശ്വപ്രസിദ്ധമായ ‘പാക്കിസ്ഥാൻ ഓര്‍ ദി പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ’ ഗ്രന്ഥത്തിന്റെ  മൂന്നാം പതിപ്പിന്റെ മലയാള പുനരാഖ്യായനമാണ് ഈ ഗ്രന്ഥം. ഇന്ത്യ വിഭജനത്തിനും ഉപരാഷ്ട്രീയത്തിനും കാരണമായ ചിന്തകളുടെയും സംഭവങ്ങളുടേയും ചരിത്രപരമായ ഒരു വിശകലനവും പഠനവുമാണ് ഈ പുസ്തകം. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ നിലവിലെ രാഷ്ട്രീയ, സാമൂഹിക വികാസങ്ങളെക്കുറിച്ച് ഗൗരവതരമായ പഠനം നടത്തുന്ന ഒരു വിദ്യാര്‍ത്ഥിക്കു പോലും അവഗണിക്കാനാകുന്നതല്ല ഈ പുസ്തകം. വിഭജനകാലത്തെ അതിസങ്കീര്‍ണ്ണമായ സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് അപൂര്‍വ്വവും യഥാര്‍ത്ഥവുമായ ഉള്‍ക്കാഴ്ച ഇതിലൂടെ നമുക്ക് കിട്ടും. വിഭജനത്തിലേക്ക് വഴിമരുന്നിട്ട പ്രശ്നങ്ങളെ ആഴത്തില്‍ മനസിലാക്കിയാണ് ഈ പുസ്തകം അബേദ്കര്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരനായ എഡ്വേര്‍ഡ് തോംസണ്‍ തന്റെ  പുസ്തകമായ ‘എന്‍ലിസ്റ്റ് ഇന്ത്യ ഫോര്‍ ഫ്രീഡ’ത്തിന്‍ ഈ പുസ്തകത്തെപ്പറ്റി വളരെയധികം പ്രശംസ വാരിച്ചൊരിഞ്ഞിരിക്കുന്നു.

    ഇന്ത്യ വിഭജന വിഷയത്തില്‍ താന്‍ നല്‍കിയ സംഭാവനയുടെ പ്രാധാന്യത്തെക്കുറിച്ച് അതീവ ബോധവാനായിരുന്ന അംബേദ്കര്‍ രണ്ടാം പതിപ്പിന്റെ  ആമുഖത്തില്‍ അതിനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.

    ഈ പുസ്തകം അതിന്റെ  യഥാര്‍ത്ഥ ആവശ്യം നിറവേറ്റിയതായി എനിക്ക് തോന്നുന്നു. ഇതിലൂടെ ഞാന്‍ മുന്നോട്ടു വച്ച ആശയങ്ങളും ചിന്തകളും, വാദങ്ങളും പല എഴുത്തുകാരും, പത്രധിപന്‍മാരും, രാഷ്ട്രീയക്കാരും അവരവരുടെ വാദങ്ങളെ പിന്‍തുണക്കാനായി പലയിടങ്ങളിലും ഉദ്ധരിച്ചിരിക്കുന്നു. കേവല വാദങ്ങള്‍ മാത്രമായിട്ടല്ല പുസ്തകത്തിലെ പല വരികളും അതേപോലെ തന്നെ പലയിടങ്ങളിലും സ്വകാര്യ ലാഭത്തിനായി ഉപയോഗിച്ചവര്‍ അതിന്റെ  ഉറവിടത്തെ അംഗീകരിക്കുക എന്നുള്ള കേവലമായ മാന്യതപോലും പലപ്പോഴും കാണിച്ചില്ല. അത് പക്ഷെ എനിക്ക് പ്രശ്നമല്ല. പാക്കിസ്ഥാൻ  എന്ന പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഇന്ത്യക്കാര്‍ക്ക് എന്റെ  പുസ്തകം ആശ്വാസമേകിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.

    ഗാന്ധിയും, ജിന്നയും അവരുടെ സമീപകാല പ്രസംഗങ്ങളില്‍ ഈ പുസ്തകത്തെ അതു ആധികാരിക സംഹിത എന്ന നിലയില്‍ പരാമര്‍ശിച്ചത് ഈ പുസ്തകത്തിന്റെമൂല്യത്തെ വ്യക്തമാക്കുന്നു.

    ഇന്ത്യന്‍ രാഷ്ട്രീയമെന്താണെന്ന് വിശദീകരിക്കാനും , ചരിത്രത്തിന്റെ  വിശദമായ  വിശകലനമായും ഉപയോഗിക്കാനാകുന്ന വൈവിദ്ധ്യമായ വസ്തുതകള്‍ ഈ പുസ്തകത്തിലൂടെ വെളിച്ചം കാണുകയുണ്ടായി. വിഭജനത്തെ അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും ഒരേ സമയം അലോരസമുണ്ടാക്കുന്ന ചില വസ്തുതകള്‍ ഈ പുസ്തകത്തിലുണ്ടെന്നത്  എടുത്തു പറയേണ്ട ഒരു വസ്തുത തന്നെയാണ്.

    ഒരു യഥാര്‍ത്ഥ ദേശീയവാദിയായ അംബേദ്കർ ഇന്ത്യന്‍ ജനതയുടെ രക്ഷകനായി സ്വയം ഏറ്റെടുത്ത ചുമതലയുടെ ഭാഗമായിട്ടാണ് ഈ പുസ്തകത്തിന്റെ  രചന നടത്തിയത്. അത് മാത്രവുമല്ല കലാപ കലുഷിതമായ ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍  ക്രമസമാധാനം കാത്തുസൂക്ഷിക്കാന്‍ നമ്മെ സഹായിച്ച ബ്രിട്ടീഷുകാരെ അദ്ദേഹം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. പാരതന്ത്ര്യത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള പാത വളരെ സന്തുഷ്ടവും സമാധാനപരവുമായിരിക്കണമെന്നും അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു.

    ഈ പുസ്തകത്തിന്റെ  യഥാര്‍ത്ഥ മേന്‍മയെന്തെന്നാല്‍ ഇരുഭാഗങ്ങളുടെയും വാദത്തെ വസ്തുനിഷ്ഠമായി അവലോകനം നടത്തി ഏതൊരു വായനക്കാരന്റെയും താല്‍പര്യത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന തരത്തിലാണ് രചന നടത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ തനിക്കുള്ള അഗാധമായ പാണ്ഡിത്യത്തിന്റെ  ആഴവും പരപ്പും വ്യക്തവും സ്ഫുടമായും അദ്ദേഹം ഈ പുസ്തകത്തിലൂടെ തുറന്ന് കാട്ടുകയാണ്. ഏതൊരു ഇംഗ്ലീഷ് രചയിതാവിനേക്കാളും മികച്ച രീതിയില്‍ അദ്ദേഹം വാക്യങ്ങളും  വരികളും കോര്‍ത്തിണക്കിയിരിക്കുന്നു. തന്റെ  അഭിഭാഷക വൈദഗ്ധ്യത്തെ പിന്തുണക്കുന്നതിനായി ഉദ്ധരണികളും സ്ഥിതിവിവരക്കണക്കുകളും  ധാരാളമായി നല്‍കിയിട്ടുണ്ട്. ഈ പുസ്തകത്തില്‍ ലോകപ്രശസ്തരായ ചില ചരിത്രകാരന്‍മാരുടെ വരികളും അദ്ദേഹം സാഹചര്യത്തിനനുസരിച്ച് കടം കൊണ്ടിരിക്കുന്നതും നമുക്ക് കാണാന്‍ കഴിയും. ലെയിന്‍പൂള്‍, തോണ്‍ബി, ബ്രയ്സ്,ലോര്‍ഡ് ആക്ടന്‍ തുടങ്ങിയ മഹാന്‍മാരുടെ വാദങ്ങള്‍ ഉപയോഗിച്ച് തന്റെ  നിലപാടിനെ സംശയത്തിനതീതമായി സ്ഥാപിച്ചെടുക്കുന്നതിന് അംബേദ്കര്‍ കാട്ടിയ കൃത്യത ശ്ലാഖനീയമാണ്. സമകാലിക പത്രക്കുറിപ്പുകള്‍, സ്ഥിതിവിവര പട്ടികകള്‍, പ്രസ്താവനകള്‍, ഔദ്യോഗിക രേഖകളില്‍ നിന്നും അവലംബിച്ച വിവരങ്ങള്‍ എന്നിവ യുക്തി സഹമായ ക്രമത്തിലാണ് അദ്ദേഹം ഈ പുസ്തകത്തിലുടനീളം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തന്റെ  വിശകലന വൈദൈഗദ്യം  അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഒരു പക്ഷേ തന്റെ  കയ്പ്പേറിയ ജീവിത പാഠത്തില്‍ നിന്നും ഉള്‍ക്കൊണ്ട അറിവും അദ്ദേഹത്തെ ഇങ്ങനെയൊരു പുസ്തകത്തിന്റെ  രചനയില്‍ കാര്യമായ രീതിയില്‍ പിന്തുണച്ചിരിക്കാം. വിവേകത്തിന്റെയും നര്‍മ്മത്തിന്റെയും മിന്നല്‍പ്പിണറുകള്‍ പുസ്തകത്തിന്റെ  എല്ലാ കോണിലും സ്ഫുരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

    പുറത്തിറങ്ങിയിട്ട് 80 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇന്ത്യ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനപരമായ ഉത്തരം നല്‍കാന്‍ ശേഷിയുള്ള ഈ പുസ്തകം വിലമതിക്കാനാകാത്ത ഒരു ചരിത്ര ശേഷിപ്പാണെന്നതില്‍ ഒരു സംശയവും വേണ്ട. പഴകുന്തോറും വീര്യം കൂടുന്ന ഒരു വീഞ്ഞിനോട് ഇതിനെ ഉപമിച്ചാല്‍ അതില്‍ അതിശയോക്തി തെല്ലും കാണാനാകില്ല.

    ജഗത് ജയപ്രകാശ്

    അംബേദ്കറിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

    1891 ഏപ്രിൽ 14ന് മധ്യപ്രദേശിലെ മഹവ് പട്ടണത്തിൽ റാംജി മലോജി സക്പാലിന്റെയും  ഭീമബായിയുടെയും  മകനായി ജനനം. ശിവജി മഹാരാജാവിന്റെ  സേനയിലെ  ഒളിപ്പോരാളികളായിരുന്ന മഹർ ജാതിയിൽപ്പെവരായിരുന്നു ഭീംറാവുവിന്റെ പൂർവികർ. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ പെട്ടവരായി  കണക്കാക്കപ്പെടുന്നവരായിരുന്നു മഹർ ജാതിയിൽ പെട്ടവരെങ്കിലും, പോരാട്ട വീര്യത്തിൽ അവർ ക്ഷത്രിയ തുല്യരായിരുന്നു. കുട്ടിക്കാലത്ത് ക്രിക്കറ്റിലും സംഗീതത്തിലും അതീവ തൽപരനായിരുന്നു അദ്ദേഹം.  ഭീംറാവുവിനോട് അതീവ വാൽസല്യം കാട്ടിയ ബ്രഹ്മണനായ ഒരു അധ്യാപകനാണ്  തന്റെ കുടുംബപ്പേരായ അംബേദ്കർ ഭീം റാവുവിന്റെ പേരിനോട് ചേർത്തത് . ബോംബെയിലെ പ്രശസ്തമായ എലിഫൻസ്റ്റോൺ കോളേജിലും തുടർന്ന് അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലും , ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും, ലണ്ടനിലെ പ്രശസ്തമായ ഗ്രേസ് ഇന്നിലും ഉന്നതവിദ്യാഭ്യാസം നേടിയ അംബേദ്കറുടെ സംഭാവനയാണ് ഇന്ത്യയുടെ ഭരണഘടന. സാമ്പത്തിക ശാസ്ത്രത്തിലും ,നിയമത്തിലും , രാഷ്ട്രതന്ത്രത്തിലും ഒരു പോലെ നിപുണനായിരുന്ന അദ്ദേഹം ആര്യൻ അധിനിവേശ സിദ്ധാന്തത്തെ നഖശിഖാന്തം എതിർത്തു. ജാതിവ്യവസ്ഥയെകുറിച്ചും, ഇസ്ലാമിക മതമൗലികവാദത്തെ കുറിച്ചും ,സംഘടിത മത പരിവർത്തനത്തിനെതിരെയും തൻറെ പുസ്തകങ്ങളിൽ അദ്ദേഹം വിശദമായി എഴുതി. തികഞ്ഞ ദേശസ്നേഹി ആയിരുന്നു അംബേദ്കർ തൻറെ ഗവേഷണ പ്രബന്ധത്തിൽ ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്ക്ക് വഴിമരുന്നിട്ട ബ്രിട്ടീഷ് സാമ്പത്തിക നയങ്ങളെ നിശിതമായ രീതിയിൽ വിമർശിച്ചിരുന്നു.  ഇന്ത്യയുടെ ദേശീയ പതാകയിൽ അശോക ചക്രം ചേർക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് അംബേദ്കറായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ‘ഡോക്ടർ ഓഫ് ഓൾ സയൻസ്’ ബിരുദം നേടിയ ലോകത്തിലെ ആദ്യത്തെ വ്യക്തിയും ,ഏകവ്യക്തിയുമാണ് അദ്ദേഹം . ഒരു ദിവസം 16 മുതൽ 21 മണിക്കൂർ വരെ അദ്ദേഹം പഠനത്തിനായി ചിലവഴിച്ചിരുന്നു . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയങ്ങൾ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ അംബേദ്കർ സമർപ്പിച്ച ഗവേഷണപ്രബന്ധം ചുവടുപിടിച്ചായിരുന്നു തയ്യാറാക്കിയത്  . രൂപയുടെ മൂല്യ തകർച്ച,നോട്ട് നിരോധനം എന്നിവയൊക്കെപ്പറ്റി അദ്ദേഹം തൻറെ ഗവേഷണ പ്രബന്ധത്തിൽ വിശദമായി പ്രതിപാദിച്ചു. രാജ്യത്ത് പിന്നോക്ക ജാതിയിൽപ്പെട്ട ആദ്യത്തെ അഭിഭാഷകനും ,വിദേശത്ത് പഠിച്ച ആദ്യ പിന്നോക്ക ജാതിയിൽപ്പെട്ടയാളും അംബേദ്കർ ആയിരുന്നു. ലോകത്ത് ഏറ്റവുമധികം സ്ഥാപിക്കപ്പെട്ടിട്ടുളള  പ്രതിമ അംബേദ്കറിന്റെതാണ് . 64 വ്യത്യസ്ത വിഷയങ്ങളിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹത്തിന്  ഫ്രെഞ്ച്, ജർമൻ, സംസ്കൃതം ഉൾപ്പെടെ ഒൻപത് ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നു. ഈ ലോകം കണ്ട മഹാനായ പണ്ഡിതൻ എന്നാണ് ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ആദ്യത്തെ നിയമ മന്ത്രിയായി അധികാരമേറ്റ അദ്ദേഹം നെഹ്റുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മന്ത്രിസഭയിൽ നിന്നും രാജി വെച്ചു . 1956 ഡിസംബർ 6 ന് തന്റെ അറുപത്തഞ്ചാം വയസ്സിൽ  സ്വതന്ത്രഭാരതത്തിൻറെ ശില്പിയായ അദ്ദേഹം അന്തരിച്ചു. നെഹ്റുവുമായുള്ള ഭിന്നതയെതുടർന്ന് നെഹ്റു-ഗാന്ധി കുടുംബത്തിന് അസ്വീകാര്യനായിത്തീർന്ന അദ്ദേഹത്തിന് നീണ്ട 35 വർഷത്തിന് ശേഷം 1990ൽ, വി പി സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഭാരതരത്നം നൽകിയത്.

    ആമുഖം

    മുസ്ലിംലീഗ് എന്ന സംഘടന പാക്കിസ്ഥാൻ എന്ന മതരാഷ്ട്ര ആശയത്തെ പിൻതാങ്ങിക്കൊണ്ട്  അവതരിപ്പിച്ച പ്രമേയത്തിന് പൊതുസമൂഹത്തിൽ നിന്നും സമ്മിശ്രമായ പ്രതികരണമാണ് കിട്ടിയത്. ശൈശവാവസ്ഥയിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ബാലാരിഷ്ടതകൾ എന്നതിലുപരി അധികാരമോഹവും,മൗലികവാദവും, മുസ്ലിംലീഗ് ഉന്നയിച്ച ദ്വിരാഷ്ട്രവാദം അഥവാ മതരാഷ്ട്രം എന്ന പ്രമേയത്തിൽ കണ്ടെത്താൻ അന്നത്തെ പല രാഷ്ട്രീയക്കാർക്കും, ബുദ്ധിജീവികൾക്കും പ്രയാസമായിരുന്നു. എന്നാൽ മറ്റു ചിലർ ഇസ്ലാമിൽ  അന്തർലീമായ മതരാഷ്ട്രവാദത്തെയും മൗലികവാദത്തിനെയും, അതിന്റെതായ ഗുരുതരമായ  സ്വഭാവത്തിൽ അപഗ്രഹിക്കുന്നതിൽ വിജയിച്ചു എന്ന് വേണം നമുക്ക് കണക്കുകൂട്ടാൻ.

    ദ്വിരാഷ്ട്ര വാദം ശരിയോ തെറ്റോ എന്നതിലുപരി അങ്ങനെയൊരു വാദം തന്നെ തികച്ചും വിവാദപരമായിരുന്നു. ഈ പ്രശ്‍നം പ്രാധാന്യമുള്ളതായിരുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉപയോഗിച്ച് ഇരുകൂട്ടരും പരസ്പരം നിശ്ശബ്ദരാക്കാൻ ശ്രമിച്ചില്ലെങ്കിലും   വിഭജനത്തിന്റെ ആഘാതം വളരെ വലുതായിരിക്കുമെന്ന്  വിശ്വസിച്ച ഒരു കൂട്ടം ആളുകൾ അതിനെ നഖശിഖാന്തം എതിർത്തു.  തലവേദന മാറ്റാൻ വേണ്ടി തല വെട്ടിക്കളയുന്നിതിനോടാണ്  ഇന്ത്യ വിഭജനത്തെ അക്കൂട്ടർ താരതമ്യം ചെയ്തത്.

    ഇക്കാര്യത്തിൽ എന്റെ നിലപാട് സുവ്യക്തവും ശക്തവുമാണ്. പാക്കിസ്ഥാൻ എന്ന മതരാഷ്ട്രം കേവലം ഒരു രാഷ്ട്രീയ വിഭ്രാന്തിയുടെയോ അധികാരമോഹത്തിന്റെയോ ഫലമല്ലെന്നും, തികച്ചും അന്തർലീനമായ മതബോധത്തിന്റെയും ,സ്വത്വചിന്തയുടെയും, കലാകാലങ്ങളായുള്ള വിശ്വാസ പ്രമാണങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണെന്നും  എനിക്ക് തികച്ചും ബോധ്യമുണ്ടായിരുന്നു. മുസ്ലിം എന്ന സ്വത്വബോധം ജീവശാസ്ത്രപരമായി തന്നെ ആ സമൂഹത്തിൽ വളരെയധികം  ആഴത്തിൽ വേരിറക്കിയ ഒരു ചിന്ത തന്നെയാണ്. ഈ ചിന്തയാണ് ഒരു മത രാഷ്ട്രത്തിനു അടിസ്ഥാന ശിലയായി നിലകൊണ്ടത്. വിഭജനത്തിനു ശേഷം ആ രാഷ്ട്രം അതേപടി നിലനിൽക്കുമോ? അതിജീവനം നടത്തുമയെന്നുള്ളത് പരിണാമ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുകയാണെങ്കിൽ, ഹിന്ദുക്കളും മുസൽമാനും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ,വെറും പോരാട്ടമല്ല ,നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഒരു തുടക്കം തന്നെ  ആയിരിക്കും. ഇരു ഭാഗത്തുനിന്നും ഇതിനെ ഒരു മത രാഷ്ട്രീയ പ്രശനമെന്നുള്ള  രീതിയിൽ കണ്ടു ചർച്ചകൾ നടക്കുമ്പോഴും ദ്വിരാഷ്ട്ര വാദം എന്നുള്ള വാദത്തെ വസ്തുനിഷ്ഠമായി പഠിച്ചു വിശകലനം ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. തൊണ്ണൂറു ശതമാനത്തോളം മുസ്ലീങ്ങളും പിൻ താങ്ങിയ ഒരു നിർദേശത്തെ വിശദമായി പഠിക്കാൻ ഞാൻ തീരുമാനിച്ചു.

    ഈ പുസ്തകത്തെ കുറിച്ച് ഏതൊരു സാധാരണ വായനക്കാരനുമുണ്ടാകുന്ന ഒരു സംശയം ഞാൻ ഇവിടെ ഉന്നയിക്കുകയാണ്. ഈ പുസ്തകം കാലാനുസൃതമാണോ? ഇതിൽ ഞാൻ ഉന്നയിക്കുന്ന കാര്യങ്ങൾ തള്ളേണ്ടതാണോ , കൊള്ളേണ്ടതാണോ? ഇതിനു വേണ്ടി ചില വാദമുഖങ്ങൾ ഒരു ആമുഖം പോലെ ഞാൻ തുറക്കാം. ഈ പുസ്തകത്തിന്റെ കാലാനുസൃതയെ സംബന്ധിച്ചിടത്തോളം ലവലേശം സംശയം എനിക്കില്ല. ഒരു ശരാശരി ഭാരതീയൻ ഇന്നത്തെ സാഹചര്യത്തിലെ കാഴ്ചപ്പാട്  കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു സമ്പൂർണ മാറ്റത്തിനു വിധേയമായി.

    ഇന്ത്യയെക്കുറിച്ച് പ്രൊഫ . അർണോൾഡ് തോൺബി  1915 വീക്ഷണം ഇതായിരുന്നു . പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് രാഷ്ട്രതന്ത്രമനുസരിച്ച്  , അവരുടെ വീക്ഷണത്തിൽ ഭാരതമെന്നത് സ്ലീപ്പിങ്ങ്  ബ്യൂട്ടി (ഉറങ്ങി കിടക്കുന്ന സുന്ദരി) ആയിരുന്നു. അവൾ ഉറക്കം ഉണർന്നാൽ ഏത് വിധേനയും തങ്ങളുടെ പക്ഷത്തേക്ക് അവളെ നിർത്താൻ വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യം ശ്രമിക്കും. തങ്ങളുടെ ഭരണത്തിന്റെ കീഴിൽ നിന്നും ഭാരതം സ്വാതന്ത്ര്യം നേടാൻ ഒരുങ്ങിയിരുന്നു എന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലായ സാഹചര്യം വന്നതോടുകൂടി ഏതു വിധേനയും ഈ തന്ത്രപ്രധാനമായ ഭൂപ്രദേശത്തെ കൂടെ നിർത്തേണ്ടത് തങ്ങളുടെ സാമ്രാജ്യത്തിന്റെ താൽപര്യങ്ങൾക്കു വിലയേറിയതാണെന്നു അവർക്ക്  നല്ല ബോധ്യമുണ്ടായിരുന്നു. ഈ അവസരത്തിൽ തന്ത്രപൂർവ്വമായ ഒരു നിലപാടിൽ ഊന്നി അവളോട് (ഇന്ത്യയോട്) പെരുമാറിയാൽ, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആത്മീയ സഹോദര്യത്തിൽ നിന്നും പിന്മാറാൻ ഒരിക്കലും ഇന്ത്യ തയ്യാറാവുകയില്ല, ഇതിനിടയിൽ കൂടുതൽ കൂടുതൽ സ്വതന്ത്ര ജീവിതം നയിക്കാൻ ഭാരതം പ്രാപ്തിയാകുമ്പോൾ, അവളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിച്ചുകൊണ്ട് ആംഗ്ലോ-സാക്സൺ കോമൺവെൽത്  മാതൃകയിൽ ഭാരതവും അതിന്റെ അയൽ രാജ്യങ്ങളുമായി ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിക്കുമെന്ന് ബ്രിട്ടൺ കണക്കുകൂട്ടി.

    ഇത് എഴുതിയ ആൾ ഒരു ബ്രിട്ടീഷുകാരനാണ്, എന്നാൽ പോലും അദ്ദേഹം പ്രകടിപ്പിച്ച കാഴ്ചപ്പാട് ഏതൊരു സാധാരണ ഭാരതീയന്റേതുകൂടിയായിരുന്നു. ഇപ്പോൾ ഭാരതം ഉണർന്നിരിക്കുകയാണ്. ഇന്നത്തെ സാഹചര്യം ഏറെ മാറിയിരിക്കുന്നു. പ്രൊഫ. തോൺബി പറഞ്ഞപോലത്തെ നിഷ്കളങ്കമായ ആ സ്വഭാവം എപ്പോഴോ ആവൾക്ക് കൈമോശം വന്നു. തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടുള്ള ഒരു വിചിത്ര വ്യക്തിയാണ് ഇന്ന് ഭാരതം. അതെ ഇരട്ട വ്യക്തിത്വമുള്ള ഒരു ഭ്രാന്തിയായ കന്യക. പകുതി മനുഷ്യനും പകുതി മൃഗവും പോലെ ഉള്ള ഒരു പ്രകൃതം. എപ്പോഴും പോരടിച്ചുകൊണ്ടിരിക്കുന്ന ഹിന്ദു-മുസ്ലിം ജന വിഭാഗങ്ങളാണ് ഈ ഇരട്ട വ്യക്തിത്വത്തിന് കാരണം. ഭാരതത്തെ വിഭജിക്കാനുള്ള മുസ്ലിം ലീഗിന്റെ പ്രമേയം ഈ ഭ്രാന്തിന്റെ മൂലകാരണമാണ്. ഒരുമിച്ചുകൂടി നിന്ന് പരസ്പരം അടിച്ചു,ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യുന്നതിനേക്കാൾ നല്ലത് പരസ്യമായി  മോചിതരായി പ്രത്യേക സ്ഥലങ്ങളിൽ കഴിയുന്ന സംസ്കാരങ്ങളായി ഹിന്ദുവും മുസ്ലിമും പിരിയുന്നതാണ്. അതാണ്  ഈ സാഹചര്യത്തിൽ അനുയോജ്യമായ തീരുമാനം. 

    ഇങ്ങനെ ഒരു സാഹചര്യം നിലനിൽക്കെ ഒരു വിധത്തിലുള്ള സംശയങ്ങളും പാക്കിസ്ഥാൻ എന്ന മതരാഷ്ട്രത്തിന്റെ ആവശ്യകതയുടെ നേർക്ക് വിരൽ ചൂണ്ടേണ്ടി വന്നില്ല  . പ്രത്യേക രാജ്യം ഉണ്ടാക്കുന്നത്തിലൂടെ  ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക്  തുടക്കം കുറിക്കാൻ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അനുവദിക്കാതെ, മറ്റൊരു ഉപാധി കൊടുക്കാതെ സമ്മതിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചു. ഇത്തരത്തിലൊരു ഒത്തുതീർപ്പിനു നിർബന്ധിച്ചതിനു ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുന്നതിൽ ഒരു പ്രയോജനവുമില്ല. ഈ മാർഗമില്ലാതെ അധികാര കൈമാറ്റത്തിന് മറ്റൊരു വ്യവസ്ഥ ഇല്ലായിരുന്നു. ഭൂരിപക്ഷമായ ഹിന്ദുക്കളുടെ കീഴിൽ, ജീവിക്കാൻ ഒരുവിധത്തിലും മുസ്ലിങ്ങൾ തയ്യാറല്ലായിരുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ വിഭജനം അനിവാര്യമായി മാറി.

    ബ്രിട്ടീഷ് സാമ്രാജ്യത്തെ സംബന്ധിച്ചിടത്തോളം ഭാരതം സ്വാതന്ത്രമാകുമ്പോൾ അത് വിഭജിക്കപ്പെടണമെന്നോ, അതോ ഒരു രാഷ്ട്രമായി നിലകൊള്ളണമെന്നതോ അവരുടെ പ്രശ്നമല്ലായിരുന്നു.  വിഭജനം എന്നുള്ളത് ഭാരതത്തിലെ മുസ്ലിങ്ങളുടെ മാത്രം ആവശ്യമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം ഈ തീരുമാനം ഭാരതത്തിലെ ഹിന്ദുക്കൾക്കും, മുസ്ലിങ്ങൾക്കും, വിട്ടുനൽകി. മതത്തിന്റെ പേരിൽ രണ്ടായി വിഭജിക്കണോ അതോ, കോൺഗ്രസ് പാർട്ടിയുടെ താല്പര്യാർത്ഥം ഭാഷാപരമായി ഇരുപതു പ്രദേശങ്ങളായി വിഭജിക്കണമോ എന്നുള്ളതൊക്കെ ഭാരതീയരുടെ മാത്രം പ്രശ്നമാണ്. പക്ഷെ അധികാരം കൈമാറ്റം ചെയ്യുന്ന അവസരത്തിൽ ഇത് ഒരു വലിയ സമസ്യയായി പരിണമിച്ചിരുന്നു. വിഭജനത്തെ അനുകൂലിക്കുന്നവരേക്കാൾ പ്രതികൂലിക്കുന്നവരുണ്ടായിരുന്നതിനാൽ ബലപ്രയോഗത്തിലൂടെ അത് നടത്താൻ ബ്രിട്ടൺ ഒരുക്കമായിരുന്നില്ല. ആയതിനാൽ അത് സ്വയം നിർണയിക്കുവാനുള്ള അവകാശം നമുക്ക്  കിട്ടി. ഹിന്ദുക്കളുടെ ഭാഗത്തു നിന്നോ മുസ്ലിങ്ങളുടെ ഭാഗത്തു നിന്നോ പ്രവർത്തിക്കാൻ  ഒരിക്കലും ബ്രിട്ടൺ തയ്യാറല്ലായിരുന്നു. ഒരു കേന്ദ്രീകൃത ഭരണ സംവിധാനത്തിന് കീഴിൽ,അതായതു ഹിന്ദു ഭൂരിപക്ഷത്തിന്റെ കീഴിൽ ജീവിക്കാൻ ഭാരതത്തിലെ മുസ്ലിങ്ങൾ തയ്യാറല്ലായിരുന്നു. ഇതിന്റെ ഉത്തരമായിരുന്നു പാക്കിസ്ഥാൻ. രണ്ടു കേന്ദ്ര ഗവണ്മെന്റുകൾ, ഒന്ന് ഹിന്ദുസ്ഥാനും മറ്റൊന്ന്  പാക്കിസ്ഥാനും   ഈ ദിശാസന്ധിയിൽ ഉരുത്തിരിയുന്ന പ്രശ്നപരിഹാരമാണ് രണ്ടു ഭരണഘടനകൾ.  ഒരു പ്രത്യേക ഭരണഘടന പുതുതായി ഉണ്ടാക്കുന്നതിനു കാലതാമസം എടുക്കും എന്നതിനാൽ താൽക്കാലികമായി പാക്കിസ്ഥാൻ എന്ന ആശയത്തെ കുഴിച്ചുമൂടാൻ പറ്റിയേക്കുമെങ്കിലും ഭാവിയിൽ അത് ഒരു വല്യ വിപത്തായി മാറാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ട്.

    ഒരേ ഭരണഘടനയുടെ കീഴിൽ ജീവിക്കാൻ ഒരിക്കലും തയ്യാറല്ലാത്ത മുസ്ലിങ്ങൾ സംശയലേശമെന്യേ ചില വാദഗതികളുമായി മുന്നോട്ടു വന്നു. ഇതു മുന്നിലേക്ക് വച്ചത്  മുസ്ലിങ്ങൾ കൂടുതലായി അധിവസിക്കുന്ന അഞ്ചു പ്രവശ്യകൾ ആണ്. അവർക്കു സ്വയംഭരണ അവകാശം വേണമെന്നും, അതിനു മേൽ കേന്ദ്രഭരണകൂടത്തിന് യാതൊരു വിധത്തിലുള്ള മേൽകൈ കാണരുതെന്നും അവർ ആവശ്യപ്പെട്ടു. അതിനാൽ ഒരൊറ്റ ഭരണഘടന എന്നുള്ള വാദം ഒരിക്കലും അവർക്കു സ്വീകാര്യമായിരുന്നില്ല. കാരണം ഭൂരിപക്ഷ ഹിന്ദുക്കളുടെ ഭരണഘടന അമുസ്‌ലിം തന്നെ.

    ഇങ്ങനെയിരുന്നാൽ പോലും ഒരു കേന്ദ്രീകൃത ഭരണസംവിധാനം ഭാരതം പോലെ ഒരു രാഷ്രത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. ഭാഷാ വൈവിധ്യം കൊണ്ടും സംസ്കാര വൈവിധ്യം കൊണ്ടും നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന ഭാരതദേശത്തെ ഒറ്റക്കെട്ടായി നിർത്താൻ ഭരണഘടന വേണം.

    ഒരു കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടു പോകുന്ന ചിലവുകളെപറ്റി ഇപ്പോൾ പ്രതിപാദിക്കേണ്ടിയിരിക്കുന്നു.

    പ്രവിശ്യ, കേന്ദ്ര സർക്കാരുകകളുടെ വരുമാനം

    ഇന്ത്യയിലെ ജനങ്ങൾ  കേന്ദ്രസർക്കാരിനെ പരിപാലിക്കുന്നതിന് വഹിക്കേണ്ട ചിലവ് വിവിധ പ്രവിശ്യകൾ അസന്തുലിതമായ രീതിയിലാണ് സംഭാവന ചെയ്യുന്നത് . (1) കസ്റ്റംസ്, (2) എക്സൈസ്, (3) ഉപ്പ്, (4) കറൻസി, (5) പോസ്റ്റുകളും ടെലിഗ്രാഫുകളും, (6) ആദായനികുതി, (7) റെയിൽ‌വേ എന്നിവയാണ് കേന്ദ്ര വരുമാനത്തിന്റെ ഉറവിടങ്ങൾ. ഇതിൽ കറൻസി, തപാൽ, ടെലിഗ്രാഫ് , റെയിൽ‌വേ എന്നിവയുടെ കണക്കുകൾ  ലഭ്യമല്ല . മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം മാത്രമേ പ്രവിശ്യയ്ക്ക് പിരിക്കാൻ കഴിയൂ

    ബ്രിട്ടീഷ് ഇന്ത്യയുടെ ആകെ വരുമാനം Rs. 194,64,17,926 രൂപ. ഈ തുകയിൽ, പ്രവിശ്യ ഗവൺമെന്റുകൾ പ്രവിശ്യ സ്രോതസ്സുകളിൽ നിന്ന് സമാഹരിക്കുന്ന തുക 73,57,50,125 രൂപയും കേന്ദ്ര സർക്കാർ കേന്ദ്ര വരുമാന സ്രോതസ്സുകളിൽ നിന്ന് സമാഹരിച്ചതു്  121,06,67,801 രൂപയുമാണ് . കേന്ദ്രസർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി എന്ത് ചെലവാക്കുന്നുവെന്ന്  ഇത് കാണിക്കുന്നു. സമാധാനം നിലനിർത്തുന്നതിൽ മാത്രമാണ് കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നതെന്നും ജനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനങ്ങളും നിർവഹിക്കുന്നില്ലെന്ന കാര്യം കൂടി  പരിഗണിക്കുമ്പോൾ,  പ്രതിവർഷം ഇത്രയും പണം നൽകേണ്ടത് ആവശ്യമാണോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയാൽ അതിശയിക്കേണ്ടതില്ല. സമാധാനം വാങ്ങുന്നതിനുള്ള വലിയ വില മാത്രമാണ് ഇത്.  പ്രവിശ്യകളിലെ ആളുകൾ അക്ഷരാർത്ഥത്തിൽ പട്ടിണിയിലാണെന്നും അവരുടെ ക്ഷേമത്തിന് പ്രവിശ്യകൾക്ക് ഒരു സ്രോതസ്സും അവശേഷിക്കുന്നില്ലെന്നും മനസിലാക്കണം മിക്ക പ്രവിശ്യകളിൽ നിന്നുള്ള കേന്ദ്ര വരുമാനവും പ്രവിശ്യ വരുമാനവും വലിയ രീതിയിൽ അന്തരമുള്ളതായിരുന്നു.സാമ്പത്തികം പരിഗണിക്കുന്ന അവസ്ഥ വരുമ്പോൾ ഇപ്പോൾ വിഭജനത്തെ എതിർക്കുന്നവർ പിന്നീട് അതിനെ അനുകൂലിക്കുന്ന സാഹചര്യം ഉണ്ടായിക്കൊള്ളണമെന്നില്ല. രണ്ടുപേർക്കും ഒരു കേന്ദ്രീകൃത ഭരണഘടന ആണെങ്കിൽ  പിന്നീട് പിന്നീട് അത് തകരാനുള്ള എല്ലാ സാധ്യതയും, സാഹചര്യവും ഉണ്ട്.

    ഭാഗം 1

    പാക്കിസ്ഥാന്  വേണ്ടിയുള്ള മുസ്ലിം വാദം

    പാക്കിസ്ഥാൻ എന്ന മതരാഷ്ട്രത്തിനു വേണ്ടി മുസ്ലിങ്ങൾ ഉന്നയിക്കുന്ന അവകാശവാദം താഴെ പറയുന്ന രീതിയിൽ സാധൂകരിക്കപ്പെടാൻ സാഹചര്യം നിലനിൽക്കുന്നു.

    തങ്ങൾക്കു വംശീയപരമായി മേൽക്കോയ്മ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ ഭരണപരമായ മേൽക്കോയ്മ ഉള്ള ഒരു സംവിധാനം സൃഷ്ടിക്കുകയും അത് പോലുള്ള കൂടുതൽ മേഖലകൾ ഉണ്ടാക്കുകയും വേണം.

    ഈ മേഖലകൾ എല്ലാം തന്നെ സ്വയംഭരണ അവകാശമുള്ളതായിരിക്കണം. കാരണമെന്തെന്നാൽ മുസ്ലീംങ്ങൾക്ക് മാത്രമായി സ്വതന്ത്രമായി അധിവസിക്കണം. സഹവർത്തിത്വത്തിൽ അവർ വിശ്വസിക്കുന്നില്ല. അത് മാത്രവുമല്ല തങ്ങളുടെ ഉയർന്ന മതബോധവും സ്വത്വബോധവും ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തിനു ഒരു കാരണവശാലും സ്വീകരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവും അവർക്കു ഉണ്ടായിരിന്നു. ഈ ബോധം സ്വയം അവരെ ഒരു രണ്ടാംതരം പൗരന്മാരായി കണക്കാക്കി .

    ഈ ഭാഗത്ത്  മേല്പറഞ്ഞ കാര്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദനം ചെയ്യും.

    അധ്യായം 1 : എന്തായിരുന്നു മുസ്ലിം ലീഗിന്റെ  ആവശ്യം?

    മുമ്പൊരിലും ഇല്ലാത്തവിധം ഭാരതം,  ഹൈന്ദവ സ്വത്വത്തെ മുറുകെപ്പിടിച്ചു മുന്നേറിയ കാലമായിരുന്നു. 1940 മാർച്ച് 26ന് ലാഹോറിൽ നടന്ന മുസ്ലിം ലീഗ് സെഷനിൽ താഴെ പറയുന്ന പ്രമേയം അവർ പാസ്സാക്കി.

    1935 ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് ഈ രാജ്യത്തിന്റെ  പ്രത്യേക സാഹചര്യങ്ങളിൽ, അനുയോജ്യമല്ലാത്തതും ഒരു വിധത്തിലും യോജിക്കാൻ കഴിയാത്തതും മുസ്ലിങ്ങൾക്ക് മൊത്തത്തിൽ അസ്വീകാര്യവുമാണ്.

    1939 ഒക്ടോബർ  18ന്  വൈസ്രോയി പ്രഖ്യാപിച്ച കാര്യങ്ങൾ മുസ്ലിം ലീഗിന്റെ  അറിവോടെയോ സമ്മതത്തോടു കൂടിയോ അല്ല. ആ പ്രഖ്യാപനം എന്തെന്നാൽ 1935 ലെ

    Enjoying the preview?
    Page 1 of 1