Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

വഴിത്തിരിവ്: വിജയം കരഗതമാക്കാനുള്ള 45 പടികൾ
വഴിത്തിരിവ്: വിജയം കരഗതമാക്കാനുള്ള 45 പടികൾ
വഴിത്തിരിവ്: വിജയം കരഗതമാക്കാനുള്ള 45 പടികൾ
Ebook169 pages34 minutes

വഴിത്തിരിവ്: വിജയം കരഗതമാക്കാനുള്ള 45 പടികൾ

Rating: 0 out of 5 stars

()

Read preview

About this ebook

ഈ പുസ്തകത്തിന് 45 അധ്യായങ്ങളുണ്ട്.

നിങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങൾ മാത്രം നിറവേറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുക. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ വിജയിക്കാനുള്ള സാധ്യത കുറയും. നിങ്ങൾ ഒരു ലക്ഷ്യം മാത്രം വെച്ചാൽ ഏതുവിധേനയും ആ ലക്ഷ്യത്തിലെത്താൻ നിങ്ങളുടെ മസ്തിഷ്കം പരിശ്രമിക്കും. ആ അവസ്ഥയിൽ നിങ്ങളുടെ മനസ്സ് ഒരൊറ്റ ലക്ഷ്യത്തിൽ കേന്ദ്രീകൃതമാകും. നിങ്ങൾ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വഞ്ചിയിൽ നിൽക്കുകയാണെന്നു കരുതുക. നിങ്ങൾ ഒരേ സമയം രണ്ടു ദ്വീപുകൾ കാണുന്നു. അതിലൊരു ദ്വീപിൽ, സ്വർണം നിറച്ച ഒരു പെട്ടിയുണ്ടെന്നും അടുത്ത ദ്വീപിൽ വെള്ളി അടങ്ങിയ പെട്ടിയുണ്ടെന്നും നിങ്ങളോട് ആരോ പറയുന്നു. നിങ്ങൾ എന്തു ചെയ്യും? ഒരേ സമയം രണ്ടു ദ്വീപുകളിൽ നിന്നും നിങ്ങൾ പെട്ടികൾ എടുക്കുമോ? “ഇല്ല.”നിങ്ങൾ ആദ്യം ഒരു പെട്ടി എടുക്കും, എന്നിട്ട് അടുത്തത് എടുക്കും. അതായത്, നിങ്ങൾക്ക് ഒരേ സമയം രണ്ടു ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ല. ആദ്യം നിങ്ങൾ ഒരു ലക്ഷ്യം നിറവേറ്റണം, അതിനു ശേഷം അടുത്തത് നിറവേറ്റണം. അതുകൊണ്ട് ഒരു സമയം ഒരു ലക്ഷ്യമിടുക. ഒരു സമയം ഒരു ലക്ഷ്യത്തിൽ മാത്രം നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. വിജയിക്കണമെങ്കിൽ, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തുടരുക തന്നെ വേണം.
Languageमलयालम
PublisherTektime
Release dateJul 22, 2021
ISBN9788835426547
വഴിത്തിരിവ്: വിജയം കരഗതമാക്കാനുള്ള 45 പടികൾ

Reviews for വഴിത്തിരിവ്

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    വഴിത്തിരിവ് - അശോക് കുമാവത്

    വഴിത്തിരിവ്

    വിജയം കരഗതമാക്കാനുള്ള 45 പടികൾ

    അശോക് കുമാവത്

     ൽ നിന്ന് വിവർത്തനം ചെയ്‌തു Rincy Haque

    ©2021Ashok Kumawat.

    എല്ലാ അവകാശങ്ങളും നിക്ഷിപ്തം. പ്രസാധകന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ ഈ പ്രസിദ്ധീകരണത്തിന്റെ ഒരു ഭാഗവും പുനർനിർമിക്കുകയോ വീണ്ടെടുക്കാവുന്ന സംവിധാനത്തിൽ സൂക്ഷിച്ചുവെക്കുകയോ ഇലക്ട്രോണിക്, മെക്കാനിക്കൽ, ഫോട്ടോകോപ്പിയിംഗ്, റെക്കോർഡിംഗ്, മറ്റ് വിധങ്ങൾ എന്നിങ്ങനെ ഒരു രൂപത്തിലും രീതിയിലും പ്രസാരണം ചെയ്യുകയോ അരുത്.

    Table of Contents

    വഴിത്തിരിവ്

    ©2021Ashok Kumawat.

    അധ്യായം 1

    അധ്യായം 2

    അധ്യായം 3

    അധ്യായം 4

    അധ്യായം 5

    അധ്യായം 6

    അധ്യായം 7

    അധ്യായം 8

    അധ്യായം 9

    അധ്യായം 10

    അധ്യായം 11

    അധ്യായം 12

    അധ്യായം 13

    അധ്യായം 14

    അധ്യായം 15

    അധ്യായം 16

    അധ്യായം 17

    അധ്യായം 18

    അധ്യായം 19

    അധ്യായം 20

    അധ്യായം 21

    അധ്യായം 22

    അധ്യായം 23

    അധ്യായം 24

    അധ്യായം 25

    അധ്യായം 26

    അധ്യായം 27

    അധ്യായം 28

    അധ്യായം 29

    അധ്യായം 30

    അധ്യായം 31

    അധ്യായം 32

    അധ്യായം 33

    അധ്യായം 34

    അധ്യായം 35

    അധ്യായം 36

    അധ്യായം 37

    അധ്യായം 38

    അധ്യായം 39

    അധ്യായം 40

    അധ്യായം 41

    അധ്യായം 42

    അധ്യായം 43

    അധ്യായം 44

    അധ്യായം 45

    അധ്യായം 1

    ജീവിതത്തിന്റെ തുടക്കം – ആഗ്രഹം

    നമ്മുടെ മുഴു ജീവിതത്തിന്‍റെയും അടിസ്ഥാനം നമ്മുടെ ആഗ്രഹമാണ്. നമ്മുടെ ആഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെടുന്നത്.

    അത് ശരിയല്ലേ?

    ഞാന്‍ ഒരു ഉദാഹരണം പറയാം. എന്‍റെ ക്ലാസ്സിൽ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഞാൻ എന്തു ചെയ്യും? തീര്‍ച്ചയായും ഞാന്‍ കൂടുതല്‍ പഠിക്കും.

    അതുകൊണ്ട്, നമ്മൾ ഓരോന്നും പ്രവര്‍ത്തിക്കുന്നത് നമ്മുടെ അഭിലാഷങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നത് വ്യക്തമാണ്.

    എന്നാല്‍ ആഗ്രഹമാണ് നമ്മുടെ മുഴു ജീവിതത്തിന്റെയും അടിസ്ഥാനം എന്നത് ഇപ്പോഴും വ്യക്തമല്ല‍. ഉണങ്ങി വരണ്ടു തുടങ്ങുന്ന ഒരു ചെറു ചെടിയെക്കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ പെട്ടെന്നുതന്നെ ആ ചെടിക്ക് വെള്ളമൊഴിക്കും. അല്പസമയത്തിനുള്ളില്‍ ആ ചെടി പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും നന്നായി വളരാന്‍ തുടങ്ങുകയും ചെയ്യും.

    അത് വളരാന്‍ തുടങ്ങുന്നത് നിങ്ങള്‍ വെള്ളമൊഴിക്കുന്നതുകൊണ്ട് മാത്രമാണോ?

    ഒരിക്കലുമല്ല.

    ജീവിക്കാനുള്ള ഒരാഗ്രഹം ആ ചെടിയിലുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങള്‍ വെള്ളമൊഴിച്ചപ്പോള്‍ ആ ചെടി പെട്ടെന്ന് അത് വലിച്ചെടുക്കുകയും അതിന്‍റെ വളര്‍ച്ച തുടരുകയും ചെയ്യും. ആ ചെടിക്ക് ജീവിക്കാന്‍ യാതൊരു ആഗ്രഹവും ഇല്ലായിരുന്നെങ്കില്‍ അതിന് അതിജീവിക്കാന്‍ കഴിയുമായിരുന്നോ?

    അതുകൊണ്ട്, ആഗ്രഹമാണ് ജീവിക്കുന്നതിനുള്ള അടിസ്ഥാനം എന്നത് വളരെ വ്യക്തമാണ്. അതിനാല്‍, ആഗ്രഹങ്ങൾ ഇല്ലാതെ ജീവന്‍ നിലനില്‍ക്കില്ല.

    അതിരിക്കട്ടെ, കേവലം ആഗ്രഹിക്കുന്നതുകൊണ്ട് മാത്രം നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുമോ?

    ഇല്ല

    നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിങ്ങളുടെ ഉള്ളിൽ നൂറുകണക്കിന് ആഗ്രഹങ്ങള്‍ നാമ്പെടുക്കാറുണ്ട്. ആ ആഗഹങ്ങളെല്ലാം സഫലമാകുന്നുണ്ടോ?

    ഇല്ല

    എന്നാല്‍, എന്തുകൊണ്ട്?

    ഇതു പറയൂ. നിങ്ങള്‍ പണക്കാരനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട് എന്ന് നിങ്ങൾ ഉത്തരം പറയും. എന്നുവെച്ച് നിങ്ങള്‍ മാത്രമാണോ ഈ മുഴു ലോകത്തിലും ധനവാനാകാന്‍ ആഗ്രഹിക്കുന്നത്? അല്ല |

    ഈ ലോകത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ധനാഢ്യരാകാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ഒരു ന്യൂനപക്ഷത്തിനു മാത്രമേ ധനവാന്മാരാകാന്‍ കഴിയൂ. ചില ആളുകള്‍ക്ക് അവരുടെ ആഗ്രഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

    എന്തുകൊണ്ടാണ് അക്കൂട്ടര്‍ക്ക് മാത്രം വിജയിക്കാന്‍ കഴിഞ്ഞത് എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

    നിങ്ങള്‍ ശരിക്കും ഒന്നു ചിന്തിച്ചാല്‍ ഒരു കാര്യം പിടികിട്ടും, നിങ്ങള്‍ക്ക് അത്ര പ്രാധാന്യമില്ലാത്ത ഒരു ലക്ഷ്യം നിങ്ങള്‍ക്ക് ഒരിക്കലും നേടിയെടുക്കാന്‍ കഴിയില്ല; അതേസമയം, നിങ്ങള്‍ക്ക് വളരെ പ്രാധാന്യമുള്ളതും നിങ്ങൾ മുഴുവൻ ശക്തിയും പ്രയോഗിച്ചതുമായ ഒരു കാര്യം നിങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്യും.

    നിങ്ങളുടെ നിത്യജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ നിങ്ങളുടെ മനസ്സിൽ മുളപൊട്ടാറുണ്ട്, എന്നാൽ അവ നിങ്ങൾക്ക് അത്ര പ്രധാനമല്ലാത്തിടത്തോളം കാലം അവ പൂവണിയാറില്ല.

    ആയതിനാല്‍ ഇത് വ്യക്തമാണ് –

    (1). ഒരു ജീവിതം സാധ്യമാവണമെങ്കില്‍ ഒരു ആഗ്രഹം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

    (2). ലക്ഷ്യത്തിൽ എത്തിച്ചേരണമെങ്കില്‍, ആ ആഗ്രഹം തീർച്ചയായും പ്രധാനമായിരിക്കേണ്ടത് അത്യാവശ്യമാണ്.

    അധ്യായം 2

    ലക്ഷ്യം വെക്കല്‍

    നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യം വെച്ചുകഴിഞ്ഞോ? വെച്ചുകഴിഞ്ഞെങ്കില്‍, നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ വിവരിക്കുന്ന അടുത്ത പടിയിലേക്കു പോകാം. ഇല്ലെങ്കില്‍, ഇവിടെ നിര്‍ത്തുക.

    നിങ്ങൾ ചുറ്റുമൊന്ന് കണ്ണോടിക്കൂ. ഓരോ വ്യക്തിയും ഓരോ പ്രവൃത്തിയിലും ഏർപ്പെടുന്നത് ഒരു ഉദ്ദേശ്യം നിറവേറ്റാനാണ്. ചിലർ പണം ഉണ്ടാക്കാൻ ജോലിക്കു പോകുന്നു, ചിലർ ഗിറ്റാർ പഠിക്കാൻ പോകുന്നു, ചിലർ പാട്ടു പാടിപ്പഠിക്കുന്നു. ഓരോ മനുഷ്യനും ചില ഉദ്ദേശ്യങ്ങളുണ്ട്.

    നിങ്ങളുടെ മാതാപിതാക്കളെ ഒന്നു നോക്കൂ. നിങ്ങളുടെ അമ്മ നിങ്ങൾക്കായി പാചകം ചെയ്യുന്നതിന്റെ ഉദ്ദേശ്യം പട്ടിണി കിടക്കാതിരിക്കുക എന്നതാണ്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയേണ്ടതിനാണ് നിങ്ങളുടെ അച്ഛൻ ജോലിക്കു പോകുന്നത്. അവർ രണ്ടു പേരും പ്രവർത്തിക്കുന്നത് അവരും നിങ്ങളും സന്തോഷത്തോടിരിക്കാനാണ്. അവർ ഒരു

    Enjoying the preview?
    Page 1 of 1